വേനൽമഴ...🍂💛: ഭാഗം 15

venal mazha

രചന: റിൻസി പ്രിൻസ്‌

 അവൻറെ ആ ചോദ്യത്തിനു മുൻപിൽ ഒന്ന് പതറി പോയിരുന്നു മിഥുന്, എന്തു മറുപടി പറയണമെന്ന് അറിയാതെ മനസ്സിൽ അവൻ കണക്കുകൂട്ടലുകൾ നടത്തി... "അഭി അത്‌ ഞാൻ പറയാഞ്ഞത് ഒരിക്കൽ ചൂടുവെള്ളത്തിൽ വീണ പൂച്ചയ്ക്ക്, പച്ചവെള്ളം കണ്ടാലും ഭയം തോന്നും..... നിനക്ക് അറിയാവുന്ന കാര്യം അല്ലേ ശിഖയുടെ, അത്‌ എല്ലാവർക്കും അറിയാമല്ലോ, ആ കാര്യത്തിൽ തീരുമാനം ആകുന്നതിനു മുൻപ് ഞാൻ പിന്നെയും ഒരു പെൺകുട്ടിയെ അത്‌ യെ കണ്ടു ഇഷ്ടപ്പെട്ടു എന്നൊക്കെ അറിയുമ്പോൾ നിങ്ങളൊക്കെ എന്തായിരിക്കും കരുതുക, " അങ്ങനെയാണോ നീ എന്നെപ്പറ്റി കരുതിയിരിക്കുന്നത്..... ശിഖയും നീയും തമ്മിലുള്ള വിവാഹം നടക്കരുതെന്ന് ആദ്യം മുതലേ പറഞ്ഞ വ്യക്തിയാണ് ഞാൻ.... അവളെ നിനക്ക് ചേരില്ലെന്നും നിനക്ക് ചേരുന്നത് സ്വഭാവം അല്ല അവളുടെ രീതികളൊന്നും ആദ്യം മുതൽ നിന്നോട് പറഞ്ഞു തന്ന വ്യക്തി ഞാൻ മാത്രം.... നീ മറ്റൊരു പെൺകുട്ടി ഇഷ്ടപ്പെടുന്നതും മറ്റൊരു ജീവിതത്തിലേക്ക് കടക്കുന്നത് ആഗ്രഹിച്ച് വ്യക്തിയാണ്.... ആ എന്നോട് നീ മറച്ചു വെക്കേണ്ടിരുന്നില്ല മിഥുൻ....! ആത്മാർത്ഥമായ സുഹൃത്താണ് അഭി, അവനോട് കള്ളം പറയുകയാണ്...

എങ്കിലും അവൻറെ വാക്കുകളിൽ നിറഞ്ഞു നില്ക്കുന്ന വിഷാദം വല്ലാത്ത വേദനയിൽ തന്നെ കൊണ്ടു ചെന്നെത്തിക്കുന്നു, ഇതിലും ഒരു വലിയ കള്ളം താൻ അവനോട് പറഞ്ഞത് എന്ന് നാളെ അവൻ അറിയുമ്പോൾ, എങ്ങനെ അവൻ ഇത്‌ താങ്ങും എന്നായിരുന്നു ചിന്തിച്ചത്..... " വിട്ടുകളയഡാ, ചിലപ്പോൾ എന്റെ കോംപ്ലക്സ് ആയിരിക്കും.... " നിനക്കെന്നും കോംപ്ലക്സുകളും പ്രശ്നങ്ങളും ഉണ്ടല്ലോ, എന്നോട് പറയാൻ ഞാൻ ആരാണ് എന്ന് അല്ലേ, നീ കരുതുന്നതു പോലെ, എനിക്കിഷ്ടായി ആ കുട്ടിയെ എന്നുള്ളത് സത്യമാണ്.... വളരെ അവിചാരിതമായി വീണ്ടും കണ്ടു, സനൂപിന്റെ കെയർ ഓഫിൽ... അങ്ങനെ ആണ് ഈ കുട്ടിയെ വീണ്ടും പരിചയപ്പെടുന്നത്, അച്ഛനു ഓപ്പറേഷന് പണമില്ലെന്ന് സനൂപിനോട് പറഞ്ഞു, ആ സമയത്ത് എന്റെ ട്രസ്റ്റിനെ സനൂപ് വിളിച്ചു.... അവിടെ വച്ച് വളരെ ആക്സിഡന്റൽ ആയി വീണ്ടും ഞാൻ ഈ കുട്ടിയെ കണ്ടു, ആരാണ് ആൾ എന്ന് അറിയാൻ വേണ്ടിയാണ് ഞാൻ ആദ്യമായിട്ട് സനൂപിനോട് ഈ കുട്ടിയെ കുറിച്ച് ചോദിച്ചത്, ഞാൻ വന്നപ്പോൾ എന്നെ പരിചയപ്പെടുത്തി തന്നു.... പിന്നെ ആണ് അവനോട് അങ്ങനെ ഒരു കാര്യം പറയുന്നത്, അല്ലാതെ ഒരിക്കലും ഞാൻ നിന്നോട് പറയാതെ ഇരുന്നത്.... മിഥുൻ കുറ്റബോധത്തോടെ പറഞ്ഞു...

" എന്താണെങ്കിലും കുഴപ്പമില്ല, ഇത്‌ സത്യമാണെന്ന് അറിഞ്ഞപ്പോൾ എനിക്ക് സമാധാനമായി.... ആ കുട്ടി ഒരു പാവം ആണെന്ന് തോന്നുന്നു, നിനക്ക് നന്നായി ചേരും... ഉള്ള് തുറന്നു പറഞ്ഞ ആത്മാർത്ഥ സുഹൃത്തിന്റെ വാക്കുകൾ വീണ്ടും ഹൃദയത്തെ തുളച്ചു...! " എനിക്ക് പൊതുവേ വിവാഹജീവിതത്തിന് അത്ര ആയുസ്സുള്ള ആളല്ല, " എല്ലാവരെയും നീ ഒരേ കണ്ണിൽ കാണരുത്... " അതൊക്കെ പോട്ടേ, നീ ഇപ്പോൾ എങ്ങനെ അറിഞ്ഞു.... " ഞാൻ ഇപ്പോൾ സരയുവിന്റെ വീട്ടിൽ ഉണ്ട്.... കുറേ ദിവസമായി ആ കുട്ടി അവിടേക്ക് വന്നിട്ട്, അപ്പോൾ തനുവിന് ഒരു ആഗ്രഹം, ഇവിടേക്ക് വരണം എല്ലാരും കാണണം ഒക്കെ.... ഈ സമയത്ത് ഭാര്യ എന്ത് ആഗ്രഹം പറഞ്ഞാലും ചെയ്തു കൊടുക്കുന്നത് ഭർത്താവിനെ ഡ്യൂട്ടി അല്ലേ, അതുകൊണ്ട് ഞാൻ വന്നതാ.... അഭി പറഞ്ഞപ്പോൾ മിഥുൻ ഒന്ന് ചിരിച്ചു... " നീ അവിടെ തന്നെ കൂടാൻ തീരുമാനിച്ചോ...? ഇങ്ങോട്ട് വരുന്നില്ലേ.... " നാളെ ഞാൻ എത്തും.... അവൾ കുറച്ചു ദിവസം കൂടി ഇവിടെ നിൽക്കട്ടെ എന്ന് വിചാരിച്ചു... എത്രകാലം കൂടി നിൽക്കുന്നത് ആണ്... " അതുപോട്ടെ നിൻറെ അമ്മായിഅപ്പൻ എന്തുപറയുന്നു.... " എയർ പിടുത്തം വിട്ടിട്ടില്ല, എങ്കിലും വലിയ കുഴപ്പമില്ല ചിരിയോടെ അഭി പറഞ്ഞു...! " നീ എന്നാ നാളെ പോകണ്ട തിരിച്ചു,

മറ്റന്നാൾ വന്നാൽ മതി..ഞാൻ വരുന്നുണ്ട് " കാമുകിയെ കാണാൻ ആണോ...? ഒട്ടൊരു കുസൃതിയോടെ അഭി ചോദിച്ചു... " ഒന്ന് പോടാ സിനിമയിൽ അല്ലാതെ എനിക്ക് ഇങ്ങനെ പ്രേമിക്കാൻ പറ്റും എന്ന് നിനക്ക് തോന്നുന്നുണ്ടോ....! അമ്മയ്ക്ക് ഒരേ നിർബന്ധം ഞാൻ ഒഫീഷ്യലായി പോയിട്ട് ആ കുട്ടിയെ കാണണമെന്ന്..... " അത്‌ വേണ്ടേ, അന്ന് കണ്ടതല്ലാതെ പിന്നെ ആ കൊച്ചിനെ കണ്ടിട്ട് പോലും ഇല്ലല്ലോ.... " അതേ, അതുകൊണ്ട് ഞാൻ വരുന്നുണ്ട് അവിടേക്ക്, എങ്ങനെ ഒറ്റയ്ക്ക് പോകുന്നെ എന്ന് ഒരു ചമലുമുണ്ടായിരുന്നു.... " ഞാൻ വേണ്ട, നീ എല്ലാ രഹസ്യവും പറയുന്ന നിൻറെ മനസാക്ഷി സൂക്ഷിപ്പുകാരനായി ഡോക്ടർ സനൂപ് ഇല്ലെ...? അവനെ വിളിച്ചു കൊണ്ടുവന്നാൽ മതി.... തൻറെ പരിഭവം ആ ഒരു ഒറ്റ വാക്കിലൂടെ തീർത്തിരുന്നു.... അഭി കൊച്ചുകുട്ടികളെപ്പോലെ പറയുന്ന വാക്ക് കേട്ടപ്പോൾ അറിയാതെ മിഥുൻ ചിരിച്ചു പോയിരുന്നു... കുട്ടിക്കാലം മുതലേ ഉള്ള സുഹൃത്താണ് അഭി, അവനോട് പറയാത്ത ഒന്നും ജീവിതത്തിൽ ഉണ്ടായിട്ടില്ല.... പക്ഷേ ഈ കാര്യം മാത്രം അവനോട് പറയാൻ നിർവാഹമില്ല, ജീവിതത്തിൽ തന്റെ നന്മ മാത്രം ആഗ്രഹിക്കുന്ന ഒരു സുഹൃത്താണ്.... താൻ പണം കൊടുത്ത് ഒരു പെൺകുട്ടിയെ തന്റെ ഭാര്യയായി അഭിനയിക്കാൻ കൊണ്ടിരിക്കുകയാണെന്ന് അറിഞ്ഞാൽ ഒരുപക്ഷേ ആദ്യം തന്റെ കരണത്ത് അടിക്കുന്നത് അവൻ ആയിരിക്കുമെന്ന് മിഥുൻ ഉറപ്പായിരുന്നു.. " നീ കഴിയാതെ എനിക്ക് മറ്റാരെങ്കിലും ഉണ്ടോടാ...?

എൻറെ അമ്മ കഴിഞ്ഞാൽ പിന്നെ എനിക്ക് എല്ലാം നീ അല്ലേ, " അതോക്കേ പോട്ടെ ശിഖ അറിഞ്ഞോ...?. " എനിക്കറിയില്ല....! പെട്ടെന്ന് മിഥുന്റെ വാക്കുകൾ വല്ലാത്ത ഗൗരവം കൈവന്നത് അഭി മനസ്സിലാക്കിയിരുന്നു.... അവന് സംസാരിക്കാൻ ഒട്ടും താല്പര്യം ഇല്ലാത്ത വിഷയമാണ് അത് എന്നറിയാവുന്നതു കൊണ്ട് തന്നെ പിന്നെ അതിനെപ്പറ്റി അഭി സംസാരിച്ചിരുന്നില്ല...... 🌼🌼🌼 രാത്രിയിൽ മിഥുൻ സരയുവിനെ വിളിച്ചിരുന്നു... പിറ്റേന്ന് കാണാൻ വരുമെന്ന് അവളോട് പറഞ്ഞപ്പോൾ അവളുടെ സ്വരത്തിൽ ഉണ്ടായ വിറയൽ അവന് മനസ്സിലാക്കിയിരുന്നു....! കുറച്ചുകഴിഞ്ഞപ്പോൾ സനൂപ് രാഘവന്റെ ഫോണിൽ വിളിച്ച് പിറ്റേന്ന് മിഥുൻ എത്തുന്നുണ്ടെന്ന് അറിയിച്ചു, ഒരു നിമിഷം ആ വീട്ടിൽ എല്ലാവർക്കും ഒരു അമ്പരപ്പ് തോന്നിയിരുന്നു... അത്രയും വലിയ ഒരു നടൻ തങ്ങളുടെ കൊച്ചു വീട്ടിലേക്ക് എത്തുന്നു.... എന്തൊക്കെ ഒരുക്കണം എന്തൊക്കെ ചെയ്യണമെന്ന് അവർക്ക് പോലും അറിയില്ലായിരുന്നു.... രാഘവൻ വെറിപൂണ്ട് നടക്കുകയായിരുന്നു.... കുഞ്ഞിക്ക് ആവട്ടെ വല്ലാത്ത സന്തോഷവും, " ചേച്ചി.... ചേട്ടൻ വരുമ്പോൾ ഒരു ഫോട്ടോ എടുക്കാൻ പറയണേ, നമ്മുടെ കൈയിൽ ആണെങ്കിൽ ക്യാമറയുള്ള ഫോൺ ഇല്ല... നമുക്ക് തനു ചേച്ചിയുടെ ഫോൺ മേടിച്ച് ഒരു ഫോട്ടോ എടുത്താലോ....?

എനിക്ക് സ്കൂളിലെ കുട്ടികളെക്കൊണ്ട് കാണിക്കാമായിരുന്നു, ഉത്സാഹത്തോടെ അവൾ പറഞ്ഞു... " എന്തിനാ ഇപ്പൊൾ അങ്ങനെ കാണിക്കണത്, ഒക്കെ ശരിയായി വരികയാണെങ്കിൽ എല്ലാരും കാണുക ആ കുട്ടി നിന്റെ ചേച്ചിയുടെ കഴുത്തിൽ മിന്ന് ചാർത്തും.... കുട്ടികൾ മാത്രമല്ല എല്ലാവരും അറിയും, അഭിമാനത്തോടെ മുത്തശ്ശി പറഞ്ഞപ്പോൾ വേദനയായിരുന്നു സരയുവിൻ തോന്നിയത്... "അതിരാവിലെ തന്നെ കുട്ടി മംഗലത്ത് പോയിട്ട് തനുവിന്റെ കയ്യിൽ നിന്നും നല്ലൊരു വേഷം വാങ്ങിയിട്ട് വരണം സെറ്റും മുണ്ടും മതി, അതുടുത്ത് നിന്നാ മതി... നിൻറെ കൈയിൽ ഇരിക്കുന്നത് ഒക്കെ നരച്ചത് ആവും... ആ കുട്ടി വരുമ്പോൾ ഇഷ്ടമാവണ്ടേ നിന്നെ, മുത്തശ്ശി പറഞ്ഞു... " വരണത് ഇവിടേക്ക് തന്നെയല്ലേ മുത്തശ്ശി....! നമ്മുടെ ഇല്ലായ്മകൾ ഒന്നും അവർക്കറിയാത്ത അല്ലല്ലോ ഒരിക്കൽ വന്ന് കണ്ടതല്ലേ, " എങ്കിലും നല്ലൊരു വസ്ത്രം പോലുമെടുക്കാതെ എങ്ങനെ ആണ്.... " സാരമില്ല മുത്തശ്ശി....! അന്ന് രാത്രി എത്ര തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല, ഈ ജീവിതം എങ്ങോട്ടാണ് തന്നെ കൊണ്ടു പോകുന്നത്... ഒന്നും അവൾക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല.... രാവിലെ കുളികഴിഞ്ഞ് അമ്മയ്ക്ക് കാപ്പിയുമായി അരികിലേക്ക് എത്തിയപ്പോൾ കണ്ണുതുറന്ന് കിടക്കുന്നുണ്ട് അമ്മ... സന്തോഷത്തോടെയാണ് തന്റെ മുഖത്തേക്ക് നോക്കിയത്, കുഴഞ്ഞ ശബ്ദത്തിൽ അമ്മ പറഞ്ഞു....

" ആ കുട്ടി ഇന്ന് വരുമല്ലേ, ഇങ്ങോട്ട് കൊണ്ട് വരണ്ട ഇവിടെ ആകെ കുഴമ്പിന്റെ മൂത്രത്തിന്റെ ഒക്കെ മനം മടിപ്പിക്കുന്ന മണം അല്ലേ, ആ അലമാരിലെ അമ്മയുടെ പഴയ കല്യാണസാരി ഇരിപ്പുണ്ട്.....അത്ര മോശമൊന്നുമല്ല, ആ കുട്ടി വരുമ്പോൾ അത് ധരിച്ച് നിന്നാൽ മതി..... കുഴഞ്ഞ ശബ്ദത്തോടെ ആണെങ്കിലും അമ്മ അത് പറഞ്ഞപ്പോൾ വല്ലാത്ത വേദന തോന്നിയിരുന്നു.... തലയാട്ടി സമ്മതം അറിയിച്ച അമ്മയുടെ കാലുകളിൽ തൊട്ട് വണങ്ങി മുറിയിലേയ്ക്ക് പോകുമ്പോൾ, എന്തിനോ മിഴികൾ വെറുതെ നനഞ്ഞിരുന്നു.... പഴയതെങ്കിലും അമ്മയ്ക്ക് അമൂല്യമായ അമ്മയുടെ അപൂർവ്വ നിധി തന്നെയാണിത്.... അത്‌ എടുത്ത് നോക്കി... അതിനോട് ചേർന്നായിരുന്നു മറ്റൊരു കവർ കണ്ടത്... പട്ടുപാവാട ആണ്..... ഏട്ടൻ വാങ്ങി തന്നത്, എവിടെയോ കേറ്ററിങ് ജോലിക്ക് പോയിട്ട് തിരികെ വന്നപ്പോൾ വാങ്ങി തന്നതാണ്...

ഒന്നോ രണ്ടോ വട്ടം ഇട്ടിട്ട് ഉണ്ടായിരുന്നുള്ളൂ, പിന്നീട് ഏതെങ്കിലും കല്യാണത്തിനോ കോളേജിലെ നല്ല പരിപാടിക്ക് ഇടാൻ വേണ്ടി മാറ്റി വച്ചു.... വച്ചു നോക്കി, അല്പം വണ്ണം വെച്ചിട്ട് ഉള്ളതുകൊണ്ട് ഇറുക്കം ഉണ്ടായിരിക്കും എന്ന് തോന്നിയിരുന്നു.... എങ്കിലും അത് ഒന്ന് അഴിച്ചു വിട്ടാൽ മതി, ഒരു കരാറിന്റെ പുറത്തു ചെയ്യുന്ന ജോലി മാത്രമാണ് ഈ വിവാഹമെന്ന പലവട്ടം അദ്ദേഹം പറഞ്ഞതാണ്... തനിക്കും അറിയാം, അതുകൊണ്ടു തന്നെ അമ്മയുടെ അമൂല്യമായ ആ പുടവ ഇതിനായി ഉപയോഗിക്കണ്ട എന്ന് തോന്നി... ചേട്ടൻ വാങ്ങി തന്ന എന്നും താൻ അമൂല്യമായി കരുതുന്ന ആ പട്ടുപാവാട തന്നെ എടുത്തു... താൻ ഒറ്റയ്ക്കല്ല എന്ന് തോന്നിപ്പിക്കാൻ, ഒപ്പം ഏട്ടൻ തന്നിൽ ഉണ്ടെന്ന് ഒരു സമാധാനത്തി.... ന് ഈയൊരു സാഹചര്യത്തിൽ തളർന്നു പോകാതെ തന്നോടൊപ്പം ഏട്ടൻ ഉണ്ടാവണം എന്ന പ്രാർത്ഥനയോടെ............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story