വേനൽമഴ...🍂💛: ഭാഗം 16

venal mazha

രചന: റിൻസി പ്രിൻസ്‌

 ചേട്ടൻ വാങ്ങി തന്ന എന്നും താൻ അമൂല്യമായി കരുതുന്ന ആ പട്ടുപാവാട തന്നെ എടുത്തു... താൻ ഒറ്റയ്ക്കല്ല എന്ന് തോന്നിപ്പിക്കാൻ, ഒപ്പം ഏട്ടൻ തന്നിൽ ഉണ്ടെന്ന് ഒരു സമാധാനത്തി.... ന് ഈയൊരു സാഹചര്യത്തിൽ തളർന്നു പോകാതെ തന്നോടൊപ്പം ഏട്ടൻ ഉണ്ടാവണം എന്ന പ്രാർത്ഥനയോടെ.... മുറിയിലേയ്ക്ക് ചെന്ന ഒരു സൂചിയും നൂലും എടുത്ത് ശ്രദ്ധയോടെ ഓരോ നൂലും അഴിച്ചു വിട്ടു... അതുകഴിഞ്ഞ് അത്‌ ധരിച്ചു.... ഒരു നിമിഷം കണ്ണുകൾ നിറഞ്ഞിരുന്നു, ആ രംഗം മനസ്സിലേക്ക് ഓർമ്മ വന്നു...... 🌼🌼🌼 അന്ന് പ്ലസ് പ്ലസ് ടുവിന് പഠിക്കുകയാണ്, ഉമ്മറത്തിരുന്ന് നാമം ജപിച്ചു കൊണ്ടിരിക്കുകയായിരുന്നു സരയൂ..... വിയർത്തു കുളിച്ചു ഓടിക്കിതച്ചു കൊണ്ടുവന്ന ഉണ്ണിയുടെ കയ്യിൽ ഒരു കവർ ഉണ്ടായിരുന്നു, മറുകയ്യിൽ എണ്ണപ്പലഹാരത്തിൻറെ ഒരു പൊതിയും... അതിൽ നല്ല മൊരിഞ്ഞ ഉഴുന്നുവടയാണ് കുഞ്ഞിക്ക് അത് വലിയ ഇഷ്ടമാണ്..... പലഹാരത്തിന്റെ പൊതി കുഞ്ഞിയുടെ കൈകളിലേക്ക് കൊടുത്ത് അകത്തേക്ക് കയറി പോയപ്പോൾ അവൻ തന്നെ ഒന്ന് നോക്കിയിരുന്നു......

പ്രാർത്ഥന കഴിഞ്ഞ് അകത്തേക്ക് ചെല്ലുമ്പോൾ കുളിയൊക്കെ കഴിഞ്ഞ് മൂളിപ്പാട്ടും പാടി നിക്കുവാണ് ആൾ, " നിന്റെ സ്കൂളിലെ ഓണപരിപാടി വരൻ ആഴ്ചയിൽ അല്ലേ... ചെയ്യുന്ന ജോലിയിൽ ശ്രെദ്ധ കേന്ദ്രീകരിച്ചു പറഞ്ഞു.... " അതെ എന്താ....! " നീയല്ലേ കഴിഞ്ഞ ദിവസം അച്ഛനോട് ഒരു ചുരിദാർ വാങ്ങിക്കൊണ്ടു വരണം എന്ന് പറഞ്ഞത്, " ആ എല്ലാരും അന്ന് പുതിയത് ഒക്കെ ഇടുന്നത്, ഓണത്തിന് എടുത്തു തരാം അച്ഛൻ പറഞ്ഞിരുന്നു, അച്ഛന് കാശു കിട്ടിട്ടുണ്ടാവില്ല..... അതുകൊണ്ട് ഞാൻ പിന്നെ ഓർമ്മിപ്പിക്കാതെ ഇരുന്നത്.... " അങ്ങനെയാണെങ്കിൽ എൻറെ മോള് പഴയത് ഇട്ടുകൊണ്ട് കോളേജിൽ പോകണ്ട, അവൻ അവളുടെ നേരെ ഒരു കവർ വെച്ചു നീട്ടി.... പെട്ടന്ന് അവൾ അത്‌ വാങ്ങി.... അതിനുള്ളിൽ എന്തായിരിക്കും എന്ന് അറിയാനുള്ള ആകാംക്ഷയായിരുന്നു, തുറന്നു നോക്കി.... വലിയ വില ഇല്ലെങ്കിലും പട്ടുപാവാടക്കുള്ള മനോഹരമായ തുണി ആയിരുന്നു അത്..... കരിമ്പച്ച നിറത്തിൽ മെറൂൺ കശക് ഇടകലർന്ന ഒരു തുണി...! " ചുരിദാർ അല്ല....! പട്ടുപാവാട ആണ്, നിനക്ക് ചേരുന്നത് അതാണ്.... ഓണത്തിന് ഏറ്റവും നല്ലത് അത്‌ തന്നെയാണ്, ഏട്ടന് അത് പറഞ്ഞപ്പോൾ മിഴികൾ അറിയാതെ നിറഞ്ഞിരുന്നു..... നിറഞ്ഞു വന്ന മിഴികളെ തട്ടി എറിഞ്ഞു ഏട്ടൻ അപ്പോഴേക്കും തന്നെ നെഞ്ചോട് ചേർത്തിരുന്നു....! "

നീ ഇതുവരെ ഒരുങ്ങിയില്ലേ കുട്ടിയെ, മുറി വാതിൽക്കൽ മുത്തശ്ശിയുടെ ശകാരം കേട്ടപ്പോഴാണ് യാഥാർഥ്യത്തിലേക്ക് തിരികെ വന്നത്.... അപ്പോഴേക്കും മിഴികൾ നിറഞ്ഞു തുടങ്ങിയിരുന്നു, " ഒരുങ്ങാൻ പോണു മുത്തശ്ശി....! കണ്ണീർ തൂത്തു പറഞ്ഞു... " എങ്കിൽ ഇത് കൂടി വെച്ചോളൂ ചേച്ചി, കുറച്ച് ചെമ്പകവും ആയി എത്തിയിരിക്കുകയാണ് കുഞ്ഞി, എല്ലാവരെയും ബോധിപ്പിക്കാൻ ആയി തന്നെ നന്നായി ഒരുങ്ങി... മുടി ഒന്ന് കുളിപ്പിന്നൽ ഇട്ട് വിടർത്തി ഇട്ടു.... കണ്ണുകളിൽ നന്നായി തന്നെ കരി എഴുതി.... ഒരു ചുവന്ന പൊട്ടും അതിനു മുകളിൽ അല്പം ചന്ദനത്തിന്റെ തണുപ്പും.... കുഞ്ഞി കൊണ്ടുവന്ന ചെമ്പകപ്പൂക്കളും തലയിലേക്ക് ചൂടി....! കുറച്ചു സമയങ്ങൾക്കു ശേഷം വീടിൻറെ മുൻപിൽ ഒരു കാർ വന്നു നിൽക്കുന്ന ഒച്ച കേട്ടപ്പോൾ വീണ്ടും ഹൃദയം മിന്നൽ വേഗത്തിൽ പ്രവർത്തനം തുടങ്ങി....! അടുക്കളയിൽനിന്നും മുത്തശ്ശിയുടെ ഏലക്കായുടെ ഗന്ധമുള്ള ചായയുടെ ആവി പറന്നെത്തി നടുതളം വരെ..... ആദ്യം മുറ്റത്തേക്കിറങ്ങി അച്ഛനൊപ്പം കുഞ്ഞി ആണ്.... കാറിൽ നിന്നും ഇറങ്ങി വന്ന ആളെ കണ്ടു ആ മിഴികളിൽ അത്ഭുതം തുളുമ്പുന്നത് ഒരു കൗതുകത്തോടെയാണ് സരയു കണ്ടത്.....

ആദ്യമായി ആളെ കണ്ടപ്പോൾ തനിക്ക് തോന്നിയ അതേ കൗതുകം അവളുടെ കണ്ണുകളിൽ കണ്ടു, അച്ഛനും അവൾക്കും ഒരു പുഞ്ചിരി നൽകാൻ മറന്നില്ല സൂപ്പർസ്റ്റാർ...! " സാർ കയറിവരു, വിനയത്തോടെയാണ് രാഘവൻ വിളിച്ചത്.... അഭിയും ഒപ്പം ഉണ്ടായിരുന്നു, " അയ്യോ അച്ഛൻ അവനെ സർ എന്ന് ഒന്നും വിളിക്കണ്ട, നാളെ മരുമകൻ ആകുമ്പോൾ പിന്നെ ആ വിളി ബുദ്ധിമുട്ടുണ്ടാക്കും.... അഭി പറഞ്ഞത്, " അതേ അങ്കിൾ, പേര് വിളിച്ചാൽ മതി... മിഥുന്റെ ശബ്ദം അവിടെ പ്രതിധ്വനിക്കുന്നുണ്ടായിരുന്നു. മിഥുന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ നോക്കി നിന്ന കുഞ്ഞിയെ നോക്കി ഇരുകണ്ണുകളും ഒന്നു ചിമ്മി കാണിച്ചു മിഥുന്....! " സരയൂവിന്റെ അനിയത്തി ആണ്, ഒരാളും കൂടി ഉണ്ടായിരുന്നു.... ഒരു വർഷം മുൻപ് മരിച്ചു പോയി, സന്ദീപ് ...! മൂത്ത ആളായിരുന്നു, ഉണ്ണി എന്ന് വിളിക്കും.... ഏതോ ഓർമയിൽ രാഘവന്റെ മിഴികളും നിറഞ്ഞിരുന്നു.... " എന്തു പറ്റിയതാ....? മിഥുൻ ആണ് ചോദിച്ചത്, " അറിയില്ല, ട്രെയിന്റെ അടിയിൽ നിന്നാണ് കിട്ടുന്നത്... " അപകട ആയിരുന്നു അല്ലേ " അതേ " സരയുവിനെ വിളിക്കാല്ലേ...

ആ രംഗത്തിന് ഒരു അയവുവരുത്താൻ എന്നതുപോലെ അഭി പറഞ്ഞു.... പെട്ടെന്ന് തൻറെ തോളിൽ കിടന്ന തോർത്തിൽ കണ്ണുനീർ ഒപ്പി വയ്യാതെ കാലുമായി അകത്തേക്ക് പോകാൻ തുടങ്ങിയ രാഘവനെ അഭി തടഞ്ഞു.... " മോള് ചെന്ന് ചേച്ചിയെ വിളിച്ചിട്ട് വാ.... കുഞ്ഞിയോട് പറഞ്ഞിട്ട് അഭി രാഘവനെ കസേരയിൽ തന്നെ പിടിച്ചിരുത്തി.... അപ്പോഴേക്കും കയ്യിൽ ചായയുമായി സരയു എത്തിക്കഴിഞ്ഞിരുന്നു.... പുറകിലായി ഒട്ടൊരു കൗതുകത്തോടെ എത്തി നോക്കി മുത്തശ്ശിയും.... മുത്തശ്ശിയുടെ പമ്മി പമ്മിയുള്ള നോട്ടം കണ്ട് ആ പ്രതിസന്ധികൾക്കിടയിലും സരയൂവിന് ചിരി വന്നു പോയിരുന്നു..... ആദ്യം നീട്ടിയത് മിഥുന് തന്നെയായിരുന്നു, ഒരു നിമിഷം അവളെ കണ്ണെടുക്കാതെ നോക്കി പോയിരുന്നു. മിഥുൻ .... ഇതുവരെ കണ്ടിട്ടുള്ളത് പോലെ ആയിരുന്നില്ല, ഒരു പ്രത്യേക ഭംഗി അവൾക്കുള്ളത് പോലെ അവനു തോന്നി.... രണ്ടുമൂന്നു വട്ടം പരസ്പരം സംസാരിച്ചിട്ടുണ്ട്, പക്ഷേ ഇത്രയും ഭംഗിയോടെ അവളെ കാണുന്നത് ഇതാദ്യമാണെന്ന് അവനു തോന്നി....

നീണ്ട നാസിക തുമ്പും വിടർന്ന കൂവള മിഴികളും നിതംബം മൂടി കിടക്കുന്ന ചുരുളൻ മുടിയും ഉള്ള ഒരു സുന്ദരി പെൺകുട്ടി...! എണ്ണമയം നിറഞ്ഞു നിൽക്കുന്ന അവളുടെ മുഖത്ത് സൗന്ദര്യത്തിന് അളവുകോലായി പറയാനുള്ളത് അല്പം അഞ്ജനവും ഒരു ചാന്തും മാത്രം....! കണ്ണെടുക്കാതെ നോക്കി പോയിരുന്നു അവൻ...... വിലകൂടിയ മേക്കപ്പുകളിൽ മുന്നിൽ വന്നിട്ടുള്ള എത്രയോ സുന്ദരിമാരെ കണ്ടിരുന്നു, പക്ഷേ ഇതുപോലെ തന്റെ കണ്ണുകളിൽ ആകർഷണം സൃഷ്ടിക്കുവാൻ ഇതുവരെ ഒരുവൾക്കും സാധിച്ചിട്ടില്ല, അവളിലേക്ക് നീളുന്ന മിഴികളെ കൊത്തിവലിക്കുന്ന കാന്തം ആ നയനങ്ങളിൽ ഒളിച്ചിരിക്കും പോലെ...... എന്തോ ഒന്ന് അവളിലേക്ക് തന്നെ ആകർഷിക്കുന്നു.... ആദ്യകാഴ്ചയിൽ തന്നെ തനിക്ക് തോന്നിയതാണ്, " ചായ എടുക്കട, കയ്യിൽ തട്ടി അഭി പറഞ്ഞപ്പോഴാണ് അവളുടെ മുഖത്തു നിന്നും മിഥുൻ കണ്ണേടുത്തതും, ആ നിമിഷം ആണ് തനിക്കുണ്ടായ അബദ്ധതെ പറ്റി മനസ്സിലാക്കിയതും..... ചെറുചിരിയോടെ അഭി ഒന്ന് നോക്കിയപ്പോൾ ചൂളി പോകുന്നതു പോലെയാണ് മിഥുന് തോന്നിയത്..... എന്ത് സംസാരിക്കണം എന്ന് അറിയാത്ത ഒരു മൗനം എല്ലാവർക്കും ഇടയിൽ തിങ്ങി നിറഞ്ഞിരുന്നു... സന്ദർഭത്തിന് ഒരു അയവ് വരുത്താൻ എന്നതുപോലെ രാഘവനാണ് പറഞ്ഞത് " മോളോട് എന്തെങ്കിലും ചോദിക്കാൻ ഉണ്ടെങ്കിൽ ചോദിക്ക്.... " എനിക്കങ്ങനെ പ്രത്യേകിച്ച് ഒന്നും ചോദിക്കാനില്ല അമ്മ വന്നപ്പോൾ പറഞ്ഞല്ലോ, മടിയോടെ മിഥുൻ പറഞ്ഞു...

" അങ്ങനെയല്ല നീ സംസാരിക്കണം നിന്നോട് എന്തെങ്കിലും സംസാരിക്കാൻ സരയുവിന് ഉണ്ടെങ്കിലോ.... അഭിയാണ് പറഞ്ഞത്.... ആഗ്രഹിച്ചിരുന്നില്ല എങ്കിലും എല്ലാവർക്കും മുൻപിൽ കുറച്ചു മുൻപ് ഉണ്ടായ അബദ്ധത്തിൽ മുഖം രക്ഷിക്കുവാനായി എന്നതുപോലെ അപ്പോഴേക്കും മിഥുൻ പുറത്തിറങ്ങിയിരുന്നു.... അനുസരണയോടെ അവന് പുറകെ അവളും ഇറങ്ങിയിരുന്നു... മുറ്റത്തെ മാവിൻറെ താഴെ ചില്ലയിൽ പിടിച്ചുകൊണ്ട് എന്തോ ആലോചിച്ചു നിൽക്കുന്നവൻറെ അരികിലേക്ക് ചെന്നപ്പോൾ ആണ് അവളുടെ സാന്നിധ്യം അവൻ അറിഞ്ഞത്..... " എന്ത് സംസാരിക്കാനാ പ്രത്യേകിച്ച് അല്ലേ....? അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു, ആ മിഴികളിലേക്ക് മനപ്പൂർവം നോക്കിയില്ല.... ഒരുപാട് വിഷാദത്തിന്റെ സാഗരം ഒളിപ്പിച്ച് ആ മിഴികൾ തന്നെ വല്ലാതെ ആകർഷിക്കുന്നത് പോലെ അവനു തോന്നിയിരുന്നു... അവൾ വെറുതെ ഒന്ന് ചിരിച്ചു... " സാറിൻറെ അമ്മ വന്നപ്പോൾ തന്നതാ ഈ വള, ഇത്‌ സർ പോകുമ്പോൾ കൊണ്ടു പോയിക്കോളു, കൈ ഉയർത്തി അവൾ പറഞ്ഞു.. " വേണ്ട അത് തൻറെ കയ്യിൽ കിടന്നോട്ടെ, അമ്മ തന്നതല്ലേ " അമ്മ ഇത്‌ തന്നത്, സാറിന് ഇഷ്ടപ്പെട്ട പെൺകുട്ടിക്ക് വേണ്ടിയാണ്, , " നമ്മൾ തമ്മിൽ തമ്മിൽ ഒരു വർഷം അങ്ങനെ ഒരു കരാർ ഉണ്ട്...

അത് കഴിഞ്ഞ് ഞാൻ വാങ്ങിക്കോളാം, മിഥുൻ അങ്ങനെ പറഞ്ഞപ്പോഴും ആ മുഖത്ത് പൂർണ തൃപ്തി അവൻ കണ്ടിരുന്നില്ല... " വേണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടോ ഒന്നും, മിഥുന് ചോദിച്ചു.... " എല്ലാവരെയും പറ്റിക്കല്ലേ, അച്ഛൻറെയും മുത്തശ്ശിയുടെ ഒക്കെ സന്തോഷം കാണുമ്പോൾ, ഒരു വിഷമം പോലെ മറ്റെങ്ങോ നോക്കി അവൾ പറഞ്ഞു... " എല്ലാം ജീവിതത്തിൻറെ ഭാഗമാണ് സരയൂ, ഇങ്ങനെ ഒരുപാട് പ്രശ്നങ്ങൾ നമ്മൾ നേരിടേണ്ടിവരും.... " അറിയാം പക്ഷേ... ചില സാഹചര്യത്തിൽ എങ്കിലും നമ്മൾക്ക് മനുഷ്യനായി പോകില്ലേ സർ, അഭിനയിച്ചുകൊണ്ട് മാത്രം ജീവിക്കാൻ പറ്റില്ലല്ലോ.... " അത് ശരിയാണ്, തൽക്കാലം താൻ മറ്റൊന്നും ചിന്തിക്കേണ്ട നാളെയോ മറ്റന്നാളോ അച്ഛൻറെ ഓപ്പറേഷൻ നടത്തുമെന്ന് സനൂപ് പറഞ്ഞിരിക്കുന്നത്, അത് കഴിഞ്ഞ് ബാക്കി കാര്യങ്ങൾ നടത്തണം... അമ്മയ്ക്ക് മൂകാംബികേ വെച്ച് നടത്തണമെന്ന ആഗ്രഹം, " എന്ത്....? ഒരു ഞെട്ടലോടെ അവൾ ചോദിച്ചു... " വിവാഹം...! വിവാഹ നടത്തണ്ടേ...? ഒരു നിമിഷം അവൻറെ ചോദ്യത്തിൽ അവൾ ഒന്ന് ഞെട്ടി പോയിരുന്നു, വിവാഹം ഒരു മനുഷ്യന്റെ ജീവിതത്തിലെ പ്രധാനപെട്ട ഒരു അധ്യായം....!

" വേണം...! യന്ത്രികമായി പറഞ്ഞവൾ... " മൂകാംബിക വച്ച് എൻറെ വിവാഹം നടത്തണമെന്ന് അമ്മയുടെ ആഗ്രഹം, ആദ്യത്തെ വിവാഹവും അങ്ങനെയായിരുന്നു ആഗ്രഹിച്ചത്.... പക്ഷേ നടന്നില്ല....! ഇതെങ്കിലും അമ്മ അമ്മയുടെ ഇഷ്ടത്തിൽ നടത്തണം എന്ന് എനിക്ക് ആഗ്രഹം, നിങ്ങളുടെ അക്കോമഡേഷൻ ട്രാവലിംഗ് ഒക്കെ ഞാൻ നോക്കിക്കോളാം... അതിനുമുമ്പ് നമുക്ക് ചെറിയ കുറച്ചു കാര്യങ്ങൾ ചെയ്യാനുണ്ട്, ഡ്രസ്സ് എടുക്കണം, ഓർണമെന്റസ് എടുക്കണം, എല്ലാം ഞാൻ നോക്കിക്കോളാം, തനിക്ക് പ്രത്യേകിച്ച് എന്തെങ്കിലും ടേസ്റ്റ് ഉണ്ടെങ്കിൽ അത് പറയണം, അഭിനയമാണ് പക്ഷേ ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്, അതുകൊണ്ട് തന്റെ ഇഷ്ടങ്ങൾക്കാണ് പ്രാധാന്യം, അമ്മ പറഞ്ഞു അമ്മയും വരുന്നുണ്ടെന്ന് വിവാഹ വസ്ത്രങ്ങളും മറ്റും എടുക്കാൻ, ഞാൻ ഉണ്ടാവില്ല, വിലയും കാര്യങ്ങൾ ഒന്നും താൻ നോക്കണ്ട, തനിക്ക് ഏതാണ് ഇഷ്ടം എന്ന് വച്ചാൽ എടുത്തോണം, ഷോപ്പ് ജ്വല്ലറി ഒക്കെ നമ്മുടെ സ്വന്തമാണ്... മിഥുൻ ഉത്സാഹത്തോടെ പറഞ്ഞു... "നമ്മുടെയൊ...?

അരുതാത്ത എന്തൊ കേട്ടപോലെ സരയു ചോദിച്ചു... " അതേ നമ്മുടെ....! ഒരു വർഷത്തേക്ക് നമ്മുടെ രണ്ട് അല്ലല്ലോ, അതിനുശേഷം അല്ലേ സെപ്പറേറ്റ് ആകു, ഈ നിമിഷം മുതൽ നമ്മൾ ഒന്നാണ്, എഗ്രിമെൻറ് അവസാനിക്കുന്നതുവരെ....! അവൻറെ വാക്കുകളിൽ അവൾക്ക് വീണ്ടും വല്ലായ്മ തോന്നിയിരുന്നു, മറുപടി പറയാതെ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു അവൾ.... " കഴിഞ്ഞില്ലേടാ...! അഭി വിളിച്ചു ചോദിച്ചപ്പോഴാണ് രണ്ടുപേർക്കും ബോധം വന്നത്, ഒരു ചെറുപുഞ്ചിരി സരയുവിന് നൽകി അവൻ അകത്തേക്ക് നടന്നു, പുറകെ സരയൂവും, " അമ്മയ്ക്ക് ഒരുപാട് ഇഷ്ടമായി സരയുവിനെ, എനിക്കും ഇഷ്ടമായി.....! സരയുവിന്റെ മുഖത്തേക്ക് നോക്കി ആണ് മിഥുന് പറഞ്ഞത്, രാഘവന്റെ മുഖം സന്തോഷത്താൽ നിറയുന്നത് മിഥുന് കണ്ടിരുന്നു, " ബാക്കി കാര്യങ്ങളൊക്കെ അറിയിക്കാം, മുത്തശ്ശിയുടെ മുഖത്തേക്ക് നോക്കി യാത്ര പറയാൻ തുടങ്ങിയിരുന്നു മിഥുൻ, എല്ലാവരോടും യാത്ര പറഞ്ഞ് മുറ്റത്തേക്ക് ഇറങ്ങിയപ്പോഴാണ് അവൻ എന്തൊ ഓർത്ത് തിരികെ വന്നത്, ഒരു നിമിഷം രാഘവനും സംശയം തോന്നി... " സരയുവിന്റെ അമ്മയെ കണ്ടില്ല, എല്ലാരുടെയും മുഖത്ത് ഒരു വല്ലായ്മ പടർന്നു... " അമ്മ അകത്തെ മുറിയിൽ ആണ്... ആ മുറിയിലെ സൗകര്യങ്ങളൊന്നും സാറിന് ഇഷ്ടമാകില്ല.... ഒരു ചെറു പുഞ്ചിരി മാത്രമായിരുന്നു അവൻ അതിന് നൽകി മറുപടി... " അങ്ങനെയല്ല എല്ലാവരും കാണണ്ടേ, മകളെ വിവാഹം കഴിക്കാൻ പോകുന്ന ആളെ അമ്മ കാണണ്ടേ...? ആ ചോദ്യം ആ വീട്ടിലെ എല്ലാവരെയും സന്തോഷിപ്പിക്കാൻ കഴിവുള്ളത് ആയിരുന്നു,.........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story