വേനൽമഴ...🍂💛: ഭാഗം 17

venal mazha

രചന: റിൻസി പ്രിൻസ്‌

" അങ്ങനെയല്ല എല്ലാവരും കാണണ്ടേ, മകളെ വിവാഹം കഴിക്കാൻ പോകുന്ന ആളെ അമ്മ കാണണ്ടേ...? ആ ചോദ്യം ആ വീട്ടിലെ എല്ലാവരെയും സന്തോഷിപ്പിക്കാൻ കഴിവുള്ളത് ആയിരുന്നു, √√√√√√√√√√√√√√√√√√√ " അമ്മ എവിടെയാ....? സരയുവിന്റെ മുഖത്തേക്ക് നോക്കിയാണ് അവൻ അത് ചോദിച്ചത്.... " അകത്തെ മുറിയിൽ..... അവൾ അകത്തേക്ക് വിരൽ ചൂണ്ടി.... " വരു, മിഥുൻ പറഞ്ഞപ്പോൾ അവന് വഴികാട്ടിയായി മുൻപിൽ നടക്കുക മാത്രമായിരുന്നു അവൾക്ക് സാധിച്ചിരുന്നത്.... ഉടനെ തന്നെ സരയുവിന്റെ പുറകെ മിഥുനും അകത്തേക്ക് കയറിയിരുന്നു.... ഇരുൾ നിറഞ്ഞ വഴികളിൽ കൂടി കയറി ഒരു ചെറിയ മുറിയിലേക്ക് എത്തിയപ്പോൾ അവിടെ കുഴമ്പിന്റെ ഗന്ധമായിരുന്നു ആദ്യം അവനെ കാത്തിരുന്നത്, അകത്തെ മുറിയിലേക്ക് കടന്നപ്പോൾ കട്ടിലിൽ കിടക്കുന്ന മെലിഞ്ഞ രൂപം അവനെ കണ്ട് അത്ഭുതത്തോടെ നോക്കുന്നത് കണ്ടിരുന്നു.... ചെറുചിരിയോടെ ആ രൂപത്തിന് അരികിൽ ഇട്ടിട് ഉണ്ടായിരുന്ന ചെറിയൊരു സ്റ്റൂൾ നീക്കി അവൻ ഇരുന്നു, " എന്നെ മനസ്സിലായോ...? എഴുന്നേറ്റിരിക്കാൻ അവർ ഒരു വിഫല ശ്രമം നടത്തി.... ഒടുവിൽ തലയിണ കൊണ്ട് ചായ്ച്ച് സരയു അവരെ എഴുന്നേൽപ്പിച്ചു ഇരുത്തി.... " വേണ്ട അമ്മ കിടന്നോട്ടെ, "

വയ്യാതെ ഇരിക്കല്ലേ....! ഞാൻ അമ്മേടെ മോളെ കാണാൻ വന്നതാ, എൻറെ അമ്മയൊക്കെ വന്നിരുന്നു, എല്ലാം സംസാരിച്ച് തിരിച്ച് മടങ്ങുന്നതിനു മുൻപ് അമ്മയ്ക്ക് ഇങ്ങോട്ടു വരാൻ പറ്റിയില്ല, അതുകൊണ്ട് എന്നോട് പ്രത്യേകം പറഞ്ഞിരുന്നു അമ്മയെ കാണണം എന്ന്... അന്ന് അമ്മ മറ്റൊരു മാനസികാവസ്ഥയിലായിരുന്നു, മനപ്പൂർവ്വം കാണാതെ പോയതല്ല...! അമ്മയുടെ വലിയൊരു ആഗ്രഹമായിരുന്നു എൻറെ വിവാഹം....! എനിക്ക് ഒരു പെൺകുട്ടി ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ആ കുട്ടിയെ കണ്ട സന്തോഷത്തിൽ അമ്മ ബാക്കി എല്ലാം മറന്നു എന്ന് പറയുന്നതാണ് സത്യം... ഞാൻ ഇങ്ങോട്ട് വരുന്നു എന്ന് അറിഞ്ഞ നിമിഷം തന്നെ അമ്മ എന്നോട് പറഞ്ഞിരുന്നു അമ്മയെ കണ്ടിട്ട് തിരികെ മടങ്ങാവുന്ന്... അവൻറെ വാക്കുകളിൽ ലഭിച്ച സന്തോഷം കൊണ്ടാ കണ്ണുകൾ നിറയുന്നത് അവൻ കണ്ടു... ഒരു നിമിഷം തന്റെ സ്വന്തം അമ്മയെ തന്നെയാണ് അവരിൽ അവൻ കണ്ടത്.... അവരുടെ ചുളിവ് വീണ കൈകളിൽ അവൻ പിടിച്ചു, ഒരു നിമിഷം സരയുവിന് അത്ഭുത കാഴ്ചയായിരുന്നു അത്‌...... വിഷമിക്കേണ്ട എല്ലാ കഷ്ടപ്പാടുകളും മാറും, ഈ കട്ടിലിൽ നിന്ന് അമ്മ എഴുന്നേൽക്കണം,എഴുനെല്പിക്കും....! അങ്ങനെ ഒരു ഉറപ്പ് അമ്മയ്ക്ക് കൊടുത്തു ചിരിയോടെ യാത്ര പറഞ്ഞാണ് ആ മുറിയിൽ നിന്നും ഇറങ്ങിയത്, അവനെ മനസ്സിലാകുന്നില്ലല്ലോ എന്നായിരുന്നു സരയൂ ചിന്തിച്ചത്....!

വീണ്ടും എല്ലാവരോടും ഒരിക്കൽ കൂടി യാത്ര പറഞ്ഞു അവൻ ആ വീടിൻറെ പടിപ്പുര കടന്നിരുന്നു... മകൾക്ക് ഭാഗ്യം കൈ വന്നപ്പോൾ ആ സൗഭാഗ്യത്തിൽ ആയിരുന്നു ആ കുടുംബം മുഴുവൻ....! മനസ്സു നിറഞ്ഞ അമ്മയുടെ മുഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ സരയുവിന് സന്തോഷിക്കുവാൻ.... പിറ്റേന്നു തന്നെ സനൂപ് വിളിച്ചിരുന്നു..... അടുത്ത ദിവസം തന്നെ അച്ഛനോട് ആശുപത്രിയിൽ അഡ്മിറ്റ് ആകാൻ പറയണമെന്ന് ആയിരുന്നു സനൂപ് അറിയിച്ചത്, സന്തോഷം നിറഞ്ഞ വാർത്ത ആയതു കൊണ്ടു തന്നെ ദിവസങ്ങൾക്കു ശേഷം അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി നിറഞ്ഞിരുന്നു.... ആ സന്തോഷം അപ്പോൾ തന്നെ അച്ഛനെ അറിയിക്കുകയും ചെയ്തിരുന്നു, " ഇനിയിപ്പോൾ വിവാഹമോക്കെ കഴിഞ്ഞിട്ട് ഓപ്പറേഷൻ മതി മോളെ... രാഘവൻ മടിച്ചു... " അതൊന്നും പറഞ്ഞാൽ പറ്റില്ല, അച്ഛൻറെ ഓപ്പറേഷന് വേണ്ടിയാണ് ഞാൻ ഇത്രയൊക്കെ ബുദ്ധിമുട്ട് സഹിച്ചത്... എന്നിട്ട് വാതിൽക്കൽ വന്നു നിൽക്കുമ്പോൾ അച്ഛൻ ഇങ്ങനെ തടസ്സം പറഞ്ഞാൽ.... സരയു പറഞ്ഞു... " എന്ത് ബുദ്ധിമുട്ട്...! രാഘവൻ മനസിലാകാതെ ചോദിച്ചു.... ആ ഒരു നിമിഷമാണ് പറഞ്ഞതിന്റെ അബദ്ധം സരയുവിന് മനസ്സിലായത്... " അല്ല അച്ഛന് ശരിയാക്കാൻ വേണ്ടിയല്ലേ ബുദ്ധിമുട്ടുകൾ ഒക്കെ എന്ന് ആണ് ഞാൻ പറഞ്ഞത്,

എന്താണെങ്കിലും നമുക്ക് നാളെ വെളുപ്പിന് തന്നെ പുറപ്പെടണം..... ഡോക്ടർ അവിടെ എല്ലാ ഏർപ്പാടുകളും ചെയ്തിട്ടുണ്ടെന്ന് പറഞ്ഞത്... നാളെ പോയി അഡ്മിറ്റ് ആയാൽ ഉച്ചയോടെ ഓപ്പറേഷൻ കേറ്റും, രണ്ട് ദിവസം അവിടെ കിടന്നാൽ മതിയാകും എന്ന് പറഞ്ഞത്... ഇവിടുത്തെ കാര്യം നോക്കാൻ ആരാണെന്ന് ഞാൻ ഓർക്കുന്നത്, ഒരു കാര്യം ചെയ്യാം സുശീലമ്മായിയെ ഇങ്ങോട്ട് വിളിച്ചു നിർത്താം.... അച്ഛൻറെ സഹോദരിയാണ് സുശീലാമ്മായി എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഒന്ന് ഓടിവരുന്നത് അവർ ആണ്.... പെട്ടെന്ന് തന്നെ മൊബൈലിൽ അമ്മായിയെ വിളിച്ചു.... അച്ഛൻറെ കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു, ഒപ്പം വിവാഹാലോചനയെപ്പറ്റി അത് കേട്ടപ്പോൾ അമ്മായിക്ക് പരാതിയായി, സ്നേഹം കൊണ്ടുള്ള പരാതിയാണ് ഇത്രയൊക്കെ ആയിട്ടും എന്തുകൊണ്ട് അറിയിച്ചില്ല എന്ന ആ പരിഭവവും തീർത്തു കഴിഞ്ഞാണ് പോകാനായി തയ്യാറായത്.... ആകെ ഒരു ഉത്സാഹമായിരുന്നു..... കുറച്ചു കഴിഞ്ഞപ്പോഴാണ് ഫോണിൽ മിഥുന്റെ കോൾ വന്നത്.... പെട്ടെന്ന് ശരീരത്തിൽ ഒരു വിറയൽ കയറി, ഈ ഒരുവൻ വിളിക്കുമ്പോൾ മാത്രം എന്താണ് ശരീരത്തിന് ഇത്ര വ്യത്യാസങ്ങൾ വരുന്നത് എന്നായിരുന്നു അപ്പോൾ ചിന്തിച്ചത്..... ഒരുപക്ഷേ ആളോട് സംസാരിക്കാനുള്ള ഭയമായിരിക്കാം അതിനു കാരണം,

പരിചയപ്പെട്ട അന്നു മുതൽ ഇന്നു വരെ ആ ഒരാൾക്ക് അരികിൽ നിൽക്കുമ്പോൾ വാക്കുകൾ അന്യമാകുന്നതു പോലെ.... ഹൃദയതാളം ക്രമാതീതം ആകുന്നതു പോലെ.... പലവട്ടം താനത് അനുഭവിച്ചറിഞ്ഞു.....ഇതിന് പിന്നിലുള്ള രസതന്ത്രം എന്താണെന്ന് ഇതുവരെ മനസ്സിലാക്കാൻ സാധിച്ചിട്ടില്ല, പെട്ടെന്ന് തന്നെ ഫോൺ എടുത്തിരുന്നു... " ഹലോ " പറഞ്ഞോളൂ സാർ " ഹോസ്പിറ്റലിലേക്ക് നാളെ എങ്ങനെ പോകും, "ഇവിടുന്ന് വണ്ടി വല്ലതും വിളിക്കണം.... " വേണ്ട ഞാൻ ഡ്രൈവറോട് പറഞ്ഞിട്ട് വണ്ടി അയക്കാം, ഉച്ചയ്ക്ക് ആയിരിക്കും ഓപ്പറേഷൻ... അപ്പൊൾ രണ്ടുദിവസം ഹോസ്പിറ്റലിൽ കഴിയേണ്ടിവരും.... അതിനു വേണ്ടതൊക്കെ ഞാൻ ചെയ്തിട്ടുണ്ട്... രാവിലെ ഒരുങ്ങി നിന്നാൽ മതി.... വണ്ടി വന്ന് നിങ്ങളെ ഹോസ്പിറ്റലിൽ കൊണ്ടു പോയിക്കോളും... "സാറിനെ ഒരു ബുദ്ധിമുട്ടായി അല്ലേ, " ഇതൊക്കെ നമ്മുടെ കരാറിൽ ഉള്ളതിന്റെ ഭാഗമാണെന്ന് കരുതിയാൽ മതി..... " അച്ഛൻറെ ഓപ്പറേഷൻ കഴിഞ്ഞു വേണം നമുക്ക് ബാക്കി കാര്യങ്ങൾ തീരുമാനിക്കാൻ...നിശ്ചയം ഒന്നും വേണ്ടെന്ന് എൻറെ ഒരു തീരുമാനം, ഒന്നാമത്തെ വിവാഹം അൽപ ആഡംബര പൂർവ ആയിരുന്നല്ലോ.... പിന്നെ ഇത് എത്ര കാലം നിലനിൽക്കുന്ന നമുക്ക് അറിയുകയും ചെയ്യും,

നിശ്ചയം ഇല്ലാതെ ഒരു വിവാഹമായി മാത്രം നടത്തിയാൽ മതിയെന്ന് എൻറെ ആഗ്രഹം.... തന്റെ വീട്ടുകാർക്കും അത് ഒക്കെ ആണെങ്കിൽ എത്രയും പെട്ടെന്ന്, എത്രയും അടുത്ത മുഹൂർത്തത്തിൽ വിവാഹം നടക്കണം, അമ്മയ്ക്കും ആരോഗ്യസ്ഥിതി മോശം ആണ്.... അമ്മയെ യുഎസിൽ കൊണ്ടുപോയി ചികിത്സിക്കണം എന്ന് എനിക്കുണ്ട്..... പക്ഷേ വിവാഹം കഴിഞ്ഞാൽ വർക്കൗട്ട് ആകുമോന്ന് അറിയില്ല..അമ്മ എങ്കിൽ മാത്രമേ ഹാപ്പി ആവു, മനസ്സിൻറെ സന്തോഷമാണ് ശരീരത്തിലേക്കും പ്രതിഫലിക്കുന്നത്.... അതുകൊണ്ട് ഒരുപാട് വൈകാൻ എനിക്ക് പറ്റില്ല, പക്ഷേ ഇവിടെ ഇപ്പോൾ തന്റെ ആവശ്യം ആണ് മുൻതൂക്കം.... അത് കഴിയട്ടെ എന്ന് കരുതി, മിഥുൻ പറഞ്ഞു.. " സാർ എനിക്ക് വേണ്ടി ഇത്രയൊക്കെ ചെയ്യുമ്പോൾ ഞാനെന്തിനാണ് സർ വാശി പിടിക്കുന്നത്.... എനിക്ക് സമ്മതമാണെന്ന് ഞാൻ ആദ്യം തന്നെ പറഞ്ഞു കഴിഞ്ഞല്ലോ, ഇനി ഒക്കെ തീരുമാനിക്കുന്നത് പോലെ... പിറ്റേന്നു തന്നെ സുശീല വന്നിരുന്നു.... സുശീലയെ മുത്തശ്ശിയും കുഞ്ഞിയേയും അമ്മയെയും ഏൽപ്പിച്ച വണ്ടിയിൽ ഓപ്പറേഷന് വേണ്ട തയ്യാറെടുപ്പുകളും ആയി സരയുവും പുറപ്പെട്ടിരുന്നു.... അത്ര ഭയക്കുന്നതു പോലെ ഒന്നുമുണ്ടായിരുന്നില്ല ഓപ്പറേഷൻ എന്ന് രാഘവന് മനസ്സിലായിരുന്നു...

വൈകുന്നേരത്തോടെ റൂമിലേക്ക് മാറ്റി, ഒരാഴ്ച വീട്ടിൽ വിശ്രമം ആയപ്പോൾ പതുക്കെ നടക്കാമെന്ന് അവസ്ഥയിലേക്ക് രാഘവൻ.... ഇതിനിടയിൽ വിവാഹത്തെ സംബന്ധിച്ച് കാര്യങ്ങളുമായി മിഥുന്റെ വീട്ടിൽ നിന്നും അമ്മായിയും അമ്മാവനും വിളിച്ചിരുന്നു, നിശ്ചയം വേണ്ട എന്ന നിലപാടിൽ തന്നെ സരയുവിന്റെ വീട്ടുകാരും ഉറച്ചു നിന്നു..... അതോടെ വിവാഹം മൂകാംബികയിൽ വെച്ച് നടത്താം എന്ന കാര്യത്തിൽ തീരുമാനമായി.... വിവാഹ വസ്ത്രങ്ങളും സ്വർണ്ണവും എല്ലാം മാനേജറാണ് വീട്ടിൽ കൊണ്ടു വന്നത്... അത്‌ വാങ്ങുവാൻ അല്പം ബുദ്ധിമുട്ട് തോന്നിയിരുന്നു രാഘവന് എങ്കിലും അയാളുടെ സാഹചര്യമായിരുന്നു അത്‌ അനുവദിച്ചത്, മാനേജർ കൊണ്ടുവന്ന പെട്ടി തുറന്ന സരയുവും വീട്ടുകാരും ഒരു പോലെ ഞെട്ടിപ്പോയിരുന്നു..... കാരണം ജീവിതത്തിൽ ഇന്നു വരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള ആഭരണങ്ങളായിരുന്നു അതിൽ, എല്ലാവർക്കും വിവാഹത്തിന് അണിയാൻ വസ്ത്രങ്ങളും ഉണ്ടായിരുന്നു, ഡയമണ്ടും സ്വർണ്ണവും എല്ലാം അടങ്ങിയ ഒരു ആഭരണ കൂമ്പാരം തന്നെയായിരുന്നു അവർക്കു മുൻപിൽ അനാവൃതമായത്... ചേച്ചിയുടെ ഭാഗ്യം ആണ് ഇതൊക്കെ.... കുഞ്ഞാണ് പറഞ്ഞത്, അതിന് എന്തു മറുപടി പറയണം എന്ന് പോലും അവൾക്ക് അറിയില്ലായിരുന്നു...

കാട്ടുതീ പോലെ സരയുവിന് വന്ന ഭാഗ്യം എല്ലാവരും അറിഞ്ഞു....! ഇതിനിടയിൽ മിഥുന്റെ മാനേജർ വന്നു വിവാഹത്തിനു വേണ്ട മുന്നൊരുക്കങ്ങൾക്ക് വീടും പരിസരവും എല്ലാം വൃത്തിയാക്കുകയും പെയിൻറ് അടിക്കുകയും ഒക്കെ ചെയ്തു.... വീട് പുതുക്കി പണിയാം എന്ന് പറഞ്ഞുവെങ്കിലും സരയൂ അതിന് അനുവദിച്ചിരുന്നില്ല... സനൂപിനൊപ്പം മറ്റൊരു ഡോക്ടർ കൂടിവന്നു സരയുവിന്റെ അമ്മയുടെ കൈകളും കാലുകളും എല്ലാം നന്നായി പരിശോധിച്ചു.... നല്ല ചികിത്സ ലഭിച്ചാൽ അമ്മയും എഴുന്നേറ്റ് നടക്കും എന്ന് പറഞ്ഞത് ഒരു ആശ്വാസവാർത്ത ആയിരുന്നു സരയുവിന്.... വിവാഹത്തിന് ഇനി ഒരാഴ്ച മാത്രം ബാക്കി നിന്നു മാധ്യമങ്ങളിലെല്ലാം കാട്ടുതീ പോലെ സൂപ്പർസ്റ്റാർ മിഥുൻ മേനോന്റെ വിവാഹ വാർത്ത നിറഞ്ഞു..... വധുവിന്റെ പേര് മാത്രം മിഥുൻ പുറത്ത് പറഞ്ഞില്ല.... സിനിമ രംഗത്ത് നിന്ന് ഉള്ളത് അല്ല എന്ന് മാത്രമേ മാധ്യമങ്ങൾക്ക് അറിയൂ, അത് ആരാണെന്ന് ആർക്കും ഒരു സൂചന പോലും കൊടുക്കാതെ മിഥുൻ വിവാഹിതനാവാൻ പോവുകയാണെന്ന വാർത്ത മാധ്യമങ്ങൾ ആഘോഷിച്ചു....!

ഷൂട്ടിംഗ് തിരക്കുകൾ എല്ലാം നിർത്തി തിരികെ വീട്ടിലേക്ക് വിവാഹത്തിനു വേണ്ടി പോകുവാൻ തയ്യാറെടുക്കുകയായിരുന്നു മിഥുന്..... ആ സമയത്താണ് ഫോണിൽ ഒരു കോൾ വന്നത്, പരിചയമില്ലാത്ത നമ്പർ ആയതു കൊണ്ട് ആദ്യം വിവാഹ തിരക്കുകൾ കാരണം മിഥുന് എടുക്കാതെ മാറ്റിയിരിക്കുകയാണ്, അവസാന ചിത്രത്തിൻറെ പാക്കപ്പ് കഴിഞ്ഞു മൂന്ന് ആഴ്ചത്തേക്ക് തൻറെ ഡേറ്റുകൾ എല്ലാം ക്ലോസ് ആക്കിയാണ് മിഥുൻ പോകാൻ തയ്യാറെടുത്തത്m... വീണ്ടും വീണ്ടും ആ നമ്പറിൽ നിന്നും വന്നപ്പോൾ ഫോൺ എടുക്കുക അല്ലാതെ മറ്റൊരു മാർഗ്ഗം ഉണ്ടായിരുന്നില്ല, പെട്ടെന്ന് അവൻ ഫോണെടുത്തു ചെവിയോടു ചേർത്തു.... " ഹലോ മിഥുൻ മേനോൻ ഹിയർ...! " മിഥുൻ.... ഞാൻ ശിഖ ആണ്, ഒരുനിമിഷം അവൻറെ കർണ്ണപുടങ്ങളിൽ തുളച്ചു കൊണ്ട് ആ ശബ്ദം കാതിൽ എത്തി.... ഒരു കാലത്ത് മിഥുന് അത്രയും പ്രിയപ്പെട്ട ശബ്ദം.... കേൾക്കാൻ ഏറെ ആഗ്രഹിച്ച സ്വരം.........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story