വേനൽമഴ...🍂💛: ഭാഗം 18

venal mazha

രചന: റിൻസി പ്രിൻസ്‌

" എന്തുവേണം...? ഗൗരവമാർന്നത് ആയിരുന്നു മിഥുന്റെ ശബ്ദം.പക്ഷേ ഒരു പരിധിയിൽ കൂടുതൽ അവളോട് തനിക്ക് ദേഷ്യം കാണിക്കാൻ പോലും ഇപ്പോഴും സാധിക്കുന്നില്ലെന്ന് വേദനയോടെ മിഥുൻ ഓർത്തു... അത്രമേൽ ഹൃദയം കൊടുത്ത താൻ അവളെ സ്നേഹിച്ചിരുന്നു, " മിഥുന് എന്നോട് ദേഷ്യം ആയിരിക്കും എന്ന് എനിക്കറിയാം... സംഭവിച്ച പോയതിൽ.... " ശിഖ.... കഴിഞ്ഞ കാര്യങ്ങളെപ്പറ്റി സംസാരിക്കാൻ എനിക്ക് താല്പര്യം ഇല്ല, കേൾക്കാൻ സമയവും.... ശിഖ ഇപ്പോൾ വിളിച്ച് കാര്യം എന്താണെന്ന് വെച്ചാൽ അത് പറഞ്ഞിട്ട് നിനക്ക് ഫോൺ വെക്കാം..... ഞാൻ തിരക്കിലാണ്, " ഓക്കേ സോറി മിഥുൻ, ഞാൻ പഴയ ഓർമയിൽ... ശിഖ പരമാവധി സ്വരം ലളിതമാക്കി....! " ഞാൻ ഒരു വാർത്ത അറിഞ്ഞു, നമ്മുടെ പ്രൊഡക്ഷൻ കൺട്രോളർ രമേശേട്ടൻ എന്നോട് പറഞ്ഞത്....! മിഥുൻ മാരീഡ് ആകാൻ പോകാണോ....? വർധിച്ച ഹൃദയമിടുപ്പോടെ ചോദിച്ചു.... " അതെ.....! ഉറച്ചത് ആയിരുന്നു അവൻറെ മറുപടി... " മിഥുൻ........ എന്താ ഈ പറയുന്നത്... അവളുടെ ശബ്ദം അല്പം ഉയർന്നു പോയി.... "

പിന്നെ നീ എന്താ കരുതിയത് ഞാൻ,ഞാൻ ജീവിതകാലം മുഴുവൻ നിന്നെയോർത്ത് സന്യാസിയായി ജീവിക്കുമെന്നോ...? അങ്ങനെ ചിന്തിച്ചെങ്കിൽ നിനക്ക് തെറ്റി, പ്രണയവിവാഹം തന്നെയാണ്, പക്ഷേ ഒരു വ്യത്യാസം ഒരിക്കലും നീയുമായുള്ള കമ്പയർ ചെയ്യാൻ പറ്റില്ല... അവളുടെ 7 അടി അകലെ നിൽക്കാൻ പോലുമുള്ള യോഗ്യത നിനക്കില്ല, അവന്റെ ഓരോ വാക്കുകളും അവളുടെ ഹൃദയത്തെ തകർക്കാൻ കെൽപ്പുള്ളത് ആയിരുന്നു.....ഉള്ളിൽ നുരഞ്ഞു പൊങ്ങിയ ദേഷ്യം അവൾ പുറത്തുകാണിച്ചില്ല.... ആവശ്യം ഇപ്പോൾ അവളുടെ ആണെന്ന് അവർക്ക് ബോധം ഉണ്ടായിരുന്നു, " മിഥുന്റെ നിർബന്ധത്തിന് മാത്രമാണ് ഡിവോഴ്സ് നൽകിയത് ഞാൻ.... " അല്ലാതെ തെളിവുകൾ ശക്തമായത് കൊണ്ടല്ല, ആ ചോദ്യത്തിൽ അവൾ ഒന്ന് ഉലഞ്ഞു പോയി... " ശിഖ കഴിഞ്ഞ കാര്യത്തെപ്പറ്റി ഓർക്കാൻ എനിക്കും താല്പര്യമില്ല...! " പക്ഷേ ഞാൻ ചെയ്ത തെറ്റ് എനിക്ക് മനസ്സിലാവും, ക്ഷമിക്കാൻ കഴിയില്ലേ...! ഒരിക്കൽക്കൂടി എനിക്കൊരു അവസരം തന്നുടെ....! കെഞ്ചും പോലെ അവൾ ചോദിച്ചു...!

"ഛർദിച്ചത് തിന്നാൻ ഞാൻ പഠിച്ചിട്ടില്ല...! അവൻറെ ആ മറുപടിയിൽ ഭൂമി തുരന്ന് അന്തർധാനം ചെയ്യും പോലെയാണ് അവൾക്ക് തോന്നിയത്... ഇത്രമാത്രം നിന്ദ താൻ ഒരാളിൽ നിന്നും അനുഭവിച്ചിട്ടില്ല. ദേഷ്യം വന്നു തുടങ്ങിയിരുന്നു അവൾക്ക്... മറുപടിക്ക് കാക്കാതെ മിഥുൻ കട്ട്‌ ചെയ്തപ്പോൾ ദേഷ്യം ഇരട്ടിച്ചു... കയ്യിലിരുന്ന വിലകൂടിയ ഐഫോൺ അവൾ ഒറ്റ ഏറിന് 2 കഷണമാക്കി കളഞ്ഞിരുന്നു... ഭ്രാന്ത് പിടിച്ച അവസ്ഥയിലായിരുന്നു ശിഖ, മിഥുൻ അവൻ മറ്റൊരാൾക്ക് സ്വന്തമാകുന്നത് മാത്രം തനിക്ക് സഹിക്കാൻ സാധിക്കില്ല.... എട്ടുവർഷമായി താൻ ഭ്രാന്തമായി സ്നേഹിച്ചവൻ, അതിലുപരി അവൻറെ സമ്പാദ്യത്തെ, എല്ലാം തിരിച്ചു കൊടുത്തു അവൻറെ വീട്ടിൽ നിന്നും നല്ലൊരു തുക ജീവനാംശം വാങ്ങി തിരികെ വരുമ്പോഴും പ്രതീക്ഷയുണ്ടായിരുന്നു ഒരിക്കലും മറ്റൊരു ജീവിതത്തിലേക്ക് മിഥുൻ കടക്കില്ലെന്ന്.... ഈ ദേഷ്യമെല്ലാം ഒന്ന് ആറി തണുക്കുമ്പോൾ മിഥുനെ ഒരിക്കൽ കൂടി പറഞ്ഞു മനസ്സിലാക്കി കാലുപിടിച്ച് ക്ഷമ ചോദിച്ച് ആണെങ്കിലും വീണ്ടും അവനും ആയി ഒരു ജീവിതം....! അതുതന്നെയായിരുന്നു ആഗ്രഹിച്ചത്, അതിന് വിലങ്ങ്‌ തടിയാണ് ഇപ്പോൾ ഒരുത്തി വന്നിരിക്കുന്നത്.... അവന് അവകാശിയായി ശിഖ മാത്രമേ ഉണ്ടാകു, അങ്ങനെ അവൾ ആ നിമിഷം തന്നെ മനസ്സിൽ ഉറപ്പിച്ചു കഴിഞ്ഞിരുന്നു....! 🌼🌼🌼

മിഥുനും വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു....! ആദ്യം വരച്ച ജീവിതചിത്രത്തിൽ നായിക അവൾ ആയിരുന്നു, പണ്ട് തന്റെ ജീവിതത്തിന്റെ താളം തന്നെ അവൾ ആയിരുന്നു....അന്ന് ജീവന്റെ പ്രകാശം ആയവൾ, ഇന്ന് ജീവന്റെ ഇരുൾ ആയി മാറി, വിധി എന്ന മായാജാലക്കാരന്റെ കുസൃതികൾ... കുറച്ചു നേരം സ്റ്റിയറിങ്ങിൽ തല ചേർത്തു വച്ച് മിഴികൾ അടച്ചപ്പോൾ വേദനകൊണ്ടോ ദേഷ്യം കൊണ്ടോ ഒരു തുള്ളി കവിളിനെ നനച്ചിരുന്നു. 💚💚💚 വൈകുന്നേരമാണ് മൂകാംബികയ്ക്ക് പോകേണ്ടത്.... അതുകൊണ്ട് അത്യാവശ്യം ചില ബന്ധുക്കളൊക്കെ വീട്ടിൽ എത്തിയിട്ടുണ്ട്, എല്ലാവർക്കും മുൻപിൽ അണിഞ്ഞൊരുങ്ങി നിൽക്കുമ്പോഴും നിസ്സംഗമായ ഭാവമായിരുന്നു സരയുവിന്റെ മുഖത്ത്.. കാലത്തുതന്നെ മംഗലത്തു നിന്നും തനുവും അഭിയും കൃഷ്ണൻ അദ്ദേഹം ലക്ഷ്മിയെടത്തിയും എല്ലാവരും എത്തിയിരുന്നു.... ലക്ഷ്മിയേടത്തിയും തനുവും കൂടിയാണ് അവളെ ഒരുക്കിയത്, എല്ലാവർക്കും സന്തോഷം ആയിരുന്നു... വീട്ടിൽ എത്തുന്നവർക്കെല്ലാം ചെറിയ രീതിയിൽ ഒരു സദ്യ രാഘവൻ കഴിയുന്ന രീതിയിൽ ഒരുക്കുകയും ചെയ്തിരുന്നു,

എല്ലാവരും സന്തോഷത്തിൽ ആയിരുന്നു....! വിവാഹം മൂകാംബികയിൽ വെച്ച് ആയതുകൊണ്ട് തന്നെ എല്ലാവർക്കും പോകാൻ സാധിക്കാത്തതിനാൽ അടുത്ത ബന്ധുക്കാർക്ക് വേണ്ടിയായിരുന്നു ചെറിയൊരു സദ്യയും ഒരുക്കിയിരുന്നത്... ആ ആൾകൂട്ടത്തിൽ നിന്നും ഇടയ്ക്ക് മാറി ചേട്ടൻറെ ഫോട്ടോയുടെ മുൻപിൽ വന്നു നിൽക്കുമ്പോൾ അറിയാതെ സരയുവിന്റെ മിഴികൾ നിറഞ്ഞു തുടങ്ങിയിരുന്നു..... കുറേ വട്ടം തേടിയിട്ടും അവളെ കാണാതെ ആണ് തനു തിരക്കി വന്നത്, " എന്താടി ഇവിടെ വന്നുനിൽക്കുന്നത്, അലിവോടെ മുടിയിൽ തഴുകി തനു ചോദിച്ചു... " ഒന്നുമില്ല ചേച്ചി ഏട്ടൻ ഇല്ലല്ലോ എന്നോർത്തപ്പോൾ.... മിഴികൾ തുടച്ചവൾ പറഞ്ഞു... " ഒക്കെ ഏട്ടൻ കാണുന്നുണ്ടാവും, സന്തോഷമാകും, " സങ്കടപെടാണ്ടിരുന്നാൽ മതി ഏട്ടന്, അറിയാതെ അവൾ കരഞ്ഞു പോയിരുന്നു..... " എന്താണ് മോളെ നീ എന്തിനാ കരയുന്നത്.. സത്യം പറ നിനക്ക് പൂർണ്ണസമ്മതം അല്ലേ വിവാഹത്തിന്...? നിൻറെ മനസ്സിൽ മറ്റാരെങ്കിലും ഉണ്ടോ....? ഇത് ഉറപ്പിച്ചത് മുതൽ ഞാൻ ശ്രദ്ധിക്കുന്നു നിൻറെ മുഖത്ത് ഒരു സന്തോഷം ഇല്ല, മറ്റാരെങ്കിലും ആണേൽ ഈയൊരു കാര്യത്തിൽ ഒരുപാട് സന്തോഷിക്കും, ആരും ആഗ്രഹിക്കുന്ന ഒരു ബന്ധം അതും അവർ ഇങ്ങോട്ട് വരുമ്പോൾ, തനു ചോദിച്ചു...

" എനിക്കൊരു സന്തോഷ കുറവും ഇല്ല ചേച്ചി, ഇത്രയും വലിയ ബന്ധം ഒക്കെ എത്തിപ്പിടിക്കാൻ മാത്രം എനിക്ക് അർഹത ഇല്ലല്ലോ, ഇരുളും പകലും തമ്മിൽ ഉള്ള ദൂരം ഉണ്ട്. അത്ര അകലം ഉണ്ട്... മാത്രമല്ല വിവാഹം കഴിഞ്ഞ പോവണ്ടേ, അച്ഛൻ അമ്മ കുഞ്ഞി , മുത്തശ്ശി അവരു മാത്രം ആയിരുന്നു എൻറെ ലോകം, ആ ലോകത്തിൽ നിന്ന് ഒരു ദിവസം പെട്ടെന്ന് പറിച്ചുനടുക എന്ന് പറയുമ്പോൾ വിഷമമുണ്ട്, അതുമാത്രമേ ഉള്ളൂ ചേച്ചി... കണ്ണ് തുടച്ചവൾ പറഞ്ഞു... " എനിക്ക് മനസ്സിലാവും, പക്ഷേ മിഥുൻ നിന്റെ ഭാഗ്യമാണ്, ആരും ആഗ്രഹിക്കുന്ന സ്വഭാവം, നിൻറെ എല്ലാ പ്രയാസങ്ങളും മാറുന്നതിനു ഈശ്വരൻ തന്നെ വഴി തന്നെയായിരുന്നു, തനു അത്‌ പറഞ്ഞപ്പോൾ വെറുതേ ഒന്നു ചിരിച്ചു കാണിച്ചിരുന്നു അവൾ.... സാന്ധ്യ സൂര്യൻ തന്റെ കിരണങ്ങളാൽ അവളെ ആലിംഗനം ചെയ്തു...! മൂകാംബികയിലേക്ക് പോകുവാനുള്ള എല്ലാ സൗകര്യങ്ങളും മിഥുൻ തന്നെയായിരുന്നു ചെയ്തിരുന്നത്... അമ്മയെ കൊണ്ടു പോകുവാൻ സാധിക്കുമോ എന്നതായിരുന്നു സരയുവിന്റെ സങ്കടം... അമ്മയെയും കുഞ്ഞിയെയും മുത്തശ്ശിയെയും അച്ഛനെയും എല്ലാം കൊണ്ടുവരാനുള്ള സൗകര്യങ്ങൾ ആയിരുന്നു ഒരുക്കിയത്.. അതിനുവേണ്ടി പ്രത്യേകം ആളുകളെ അവന് നിയോഗിക്കുകയും ചെയ്തിരുന്നു,

വളരെ കുറച്ചുപേർ മാത്രം ആയിരുന്നു ഇവിടെ നിന്നും മൂകാംബികയിൽ എത്തിയത്... കുടുംബക്കാർ ആയി ഉണ്ടായിരുന്നത് സുശീലാമ്മ മാത്രം.... നന്നായി നടക്കാൻ സാധിച്ചിട്ടില്ലെങ്കിലും രാഘവൻ സന്തോഷത്തിന്റെ കൊടുമുടിയിൽ ആയിരുന്നു.... കുഞ്ഞി ആവട്ടെ മറ്റൊരു ലോകത്തിൽ ആണെന്ന് തോന്നി.... മുത്തശ്ശിക്ക് എല്ലാം അത്ഭുതമായിരുന്നു, അമ്മയ്ക്ക് വേണ്ടി ആദ്യം മിഥുൻ സമ്മാനിച്ചത് ഒരു വീൽചെയർ ആയിരുന്നു.... ആ ഒരു മുറിയുടെ ഇരുളിൽ നിന്നും പുറം ലോകത്തെ കാഴ്ചകൾ കണ്ടു ഒരു കൊച്ചുകുട്ടിയെപ്പോലെ കൗതുകത്തോടെ ആ മാതൃ മുഖം വിടരുന്നത് നിറഞ്ഞ മനസ്സോടെയാണ് സരയു കണ്ടത്.... അതിനെല്ലാം മിഥുനോട് അവൾക്ക് വലിയ കടപ്പാട് ഉണ്ടായിരുന്നു, മുന്തിയ ഒരു ഹോട്ടലിൽ തന്നെ എല്ലാവർക്കും താമസസൗകര്യവും ഒരുക്കിയിരുന്നു..... എല്ലാവരെയും സ്വീകരിക്കാനെത്തിയ മിഥുന്റെ അമ്മാവനും അമ്മായിയും അമ്മാവൻറെ മകനും ആയിരുന്നു, ആ രാത്രി ആ വലിയ ഹോട്ടലിന് എസി കുളിർമയിൽ കിടന്നിട്ടും സരയുവിന്റെ ശരീരം വല്ലാതെ വിയർത്തു.... നാളെ തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസമാണ്,വിവാഹം...! എത്ര അഭിനയമാണെന്ന് പറഞ്ഞാലും ഈശ്വരൻ സാക്ഷിയായി തൻറെ കഴുത്തിൽ താലി വീഴാൻ പോവുകയാണ്... ഒരുവനാൽ സീമന്തരേഖ ചുവക്കാൻ തുടങ്ങുകയാണ്, ഒരു വർഷത്തിനു ശേഷം അവനെ പിരിഞ്ഞു പോയാലും തനിക്ക് മറ്റൊരു ജീവിതത്തിലേക്ക് പോകുവാൻ സാധിക്കുമോ...?

ലോകം എത്ര പുരോഗമിച്ചു എന്ന് പറഞ്ഞാലും താൻ ഇപ്പോഴും ഒരു പഴയ മാമൂലുകളിൽ വിശ്വസിക്കുന്നു.... വിവാഹം മരണം ജനനം ഇത് മൂന്നും ഒരിക്കൽ മാത്രമേ സംഭവിക്കാവു എന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ്.... അതുകൊണ്ട് തന്നെ മറ്റൊരുവനെ തനിക്ക് ഇനി ജീവിതത്തിൽ വരിക്കാൻ സാധിക്കുമോ...? അതായിരുന്നു മനസ്സിൽ നിറഞ്ഞ ചോദ്യം, കുറേസമയം ചോദ്യം അവളെ അലട്ടി തുടങ്ങി..... രാത്രിയുടെ യാമങ്ങളിൽ ആ ചോദ്യം അവളെ അസ്വസ്ഥപ്പെടുത്തി തുടങ്ങി.... നിശയുടെ ഏതോ ഒരു യാമങ്ങളിൽ അവൾക്ക് അതിനും ഉത്തരം കിട്ടി....! ഇല്ല....! ഇനി തന്റെ ജീവിതത്തിൽ മറ്റൊരു വിവാഹം ഉണ്ടാകില്ല, പക്ഷേ ഈ ജീവിതത്തിൽ നിന്ന് കരാർ തീർത്തു പോരുകയും ചെയ്യും..... ഒരു വർഷം കഴിഞ്ഞു അവൻ പറഞ്ഞതു പോലെ അവൻറെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു മാറി കൊടുക്കും.... പക്ഷേ തൻറെ ജീവിതത്തിൽ ഇനി മറ്റൊരു പുരുഷൻ ഒരിക്കലും വരില്ല, ജനനവും മരണവും വിവാഹവും ഒന്നുമാത്രമേയുള്ളൂ സരയുവിന്.... വിവാഹം എന്നൊരു വിധി തന്റെ ജീവിതത്തിൽ ഉണ്ടെങ്കിൽ അത് ഇതോടെ തീരട്ടെ.... അല്ലെങ്കിലും ഒരിക്കൽപോലും വിവാഹസ്വപ്നങ്ങൾ ഒന്നും കണ്ടിട്ടില്ല, ഇതിപ്പോ എൻറെ കുടുംബത്തിനുവേണ്ടി ആണെങ്കിലും തനിക്ക് ആശ്വസിക്കാം.... ഒരു ഉത്തരം കിട്ടിയതോടെ തിര തല്ലിയ മനസ്സിന് ഒരു ആശ്വാസം തോന്നി..... ആ സമാധാനത്തിൽ അവൾ ഉറങ്ങാൻ കിടന്നു, പുതുപുലരി അവളെ സുമംഗലി ആകും എന്ന ഉറപ്പോടെ,........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story