വേനൽമഴ...🍂💛: ഭാഗം 2

venal mazha

രചന: റിൻസി പ്രിൻസ്‌

ശരിക്കും കാണാൻ പോലും കിട്ടിയിരുന്നില്ല ഉണ്ണിയേട്ടനെ അതായിരുന്നു ഏറ്റവും വേദന നൽകിയത്.... ഓരോന്നൊക്കെ ഓർത്തിരുന്ന ബസ്റ്റോപ്പ് ആയതു പോലും അറിഞ്ഞിരുന്നില്ല..... കോളേജിലേക്ക് കയറുമ്പോൾ പതിവുപോലെ ഓടി തന്നെയായിരുന്നു ചെന്നത് ഏതായാലും ക്ലാസ്സ് തുടങ്ങിയിട്ടില്ല എന്ന ഒരു ആശ്വാസം മാത്രം ഉണ്ടായിരുന്നത്..,ആ ആശ്വാസത്തിന്റെ പുറത്ത് ക്ലാസിലേക്ക് കയറിയതും സാറും ക്ലാസ്സിലേക്ക് വന്നത് ഒന്നിച്ചായിരുന്നു.... പിന്നെ കുറച്ച് നേരം ക്ലാസിലേക്ക് മാത്രമായി ശ്രദ്ധ.... ക്ലാസിൽ ശ്രെദ്ധിക്കുന്നത്തെ ഉള്ളു വീട്ടിൽ ചെന്നാൽ പഠിക്കാൻ ഒന്നും സമയം കിട്ടാറില്ല, കോളേജിൽ പിന്നെ അധികം സുഹൃത്തുക്കൾ ഒന്നുമില്ല.... പൊതുവേ ഉൾവലിഞ്ഞ പ്രകൃതം ആയതുകൊണ്ട് തന്നെ ആരോടും വലിയ സൗഹൃദം കാത്തുസൂക്ഷിക്കാറും ഇല്ല, കോളേജ് കഴിഞ്ഞതും ആദ്യത്തെ ബസ്സിൽ തന്നെ കേറി, ഇല്ലെങ്കിൽ പശുവിനെ കറക്കാൻ സാധിക്കില്ല... താൻ ചെന്നിട്ട് വേണം അതിനെ കറന്ന് അടുത്തുള്ള കുറച്ച് വീടുകളിലൊക്കെ പാൽ എത്തിക്കുവാൻ....

കോളേജ് അടുത്ത് ആയതുകൊണ്ട് ഒരു വിധം കാര്യങ്ങളൊക്കെ നടന്നു പോകുന്നു, എങ്കിലും സാധാരണ എല്ലാവർക്കും പാൽ കിട്ടുന്നതിലും അല്പം താമസിച്ചാണ് താൻ പാലുമായി എത്താറുള്ളത്.... അവിടെയുള്ളവർക്ക് ഒക്കെ തന്റെ അവസ്ഥ അറിയാവുന്നത് കൊണ്ട് വലിയ ബുദ്ധിമുട്ട് ഒന്നുമില്ലാതെയാണ് കാര്യങ്ങൾ നടക്കുന്നത്..... ഓടിക്കിതച്ച് വീട്ടിലേക്ക് വരുമ്പോൾ മുത്തശ്ശി നല്ല ഉറക്കം ആണ്, അത് മനസ്സിലാക്കിതുകൊണ്ട് തന്നെ പെട്ടെന്ന് മുറിയിലേയ്ക്ക് ചെന്ന ബാഗും വെച്ച് ഷോള് മാറ്റി ഒരു കിണ്ണവും എടുത്ത് പൂവാലിയുടെ അരികിലേക്ക് ചെന്നു.... അകിട്ടിലേക്ക് വെള്ളം കുടഞ്ഞപ്പോൾ അവളൊന്ന് കലിളക്കി.... " എടി പാറു ഇത്തിരി പാല് നന്നായിട്ട് തടി, അതും പറഞ്ഞു അവളെയും കിടാവിനെയും ഒന്നു തഴുകി തുടങ്ങി... മംഗലത്ത് നിന്ന് പറഞ്ഞതു കൊണ്ട് അതനുസരിച്ചാണ് പാൽ കറന്നു എടുത്തത്, നേരെ അടുക്കളയിലേക്ക് കൊണ്ടുപോയി വെച്ചു... അപ്പോഴേക്കും മുത്തശ്ശി എഴുന്നേറ്റ് വന്നിട്ടുണ്ടായിരുന്നു, " കുട്ടി വന്നോ..? എന്തേ വിളിക്കാഞ്ഞത്..? " മുത്തശി ഉറക്കം ആയിരുന്നില്ലേ..?

അതുകൊണ്ട് ഞാൻ വിളിക്കാതിരുന്നത്, വേഗം തന്നെ ഒരല്പം അവൽ ഉള്ളത് എടുത്ത് തേങ്ങയും കൂടി തിരുമി, അതിലേക്ക് പഞ്ചസാരയും ഇട്ട് വെള്ളവും കുടഞ്ഞ് നനച്ച് എടുത്തു.... പെട്ടെന്ന് തന്നെ ചായയിട്ടു മുത്തശ്ശിക്കും ഒരു പ്ലേറ്റിൽ അല്പം അവലും ചായയും കൊടുത്തു.... അതുകഴിഞ്ഞ് കുഞ്ഞിക്ക്‌ ഉള്ളത് മാറ്റിവെച്ചു..... ഓരോ കുപ്പികളിൽ ആയി പാലെടുത്ത് അളന്ന് ഒഴിച്ചു.... അപ്പോഴേക്കും കുഞ്ഞി പെണ്ണ് എത്തി... അവൾക്ക് ചായയും കൊടുത്ത് ഒരു ഗ്ലാസ് ചായ നിന്നും ഇരുന്നും ഒക്കെ പല ജോലികൾക്കിടയിലും കുടിച്ച് പെട്ടെന്ന് ഒരു സഞ്ചിയിൽ പാലുമായി ഓരോ വീടുകളിൽ ആയിപോയി.... ഓരോതിടത്തും പാല് കൊടുത്ത തിരികെ കവലയിലെത്തി, മെഡിക്കൽ സ്റ്റോറിൽ നിന്നും മുത്തശ്ശിക്ക് ആവശ്യമുള്ള തൈലവും കുഴമ്പും ഒക്കെ വാങ്ങിയാണ് തിരികെയെത്തിയത്.... തിരികെ എത്തിയതും ഓടിപ്പോയി ഒന്നു കുളിച്ചു, ' മുത്തശ്ശി ഞാൻ മംഗലത് പോവാ, അവിടെ ആരൊക്കെ വരുന്നുണ്ടെന്ന് പറഞ്ഞു... തനുചേച്ചിയും ചേച്ചിയുടെ ഭർത്താവ് ഒക്കെ... അതുകൊണ്ട് കുറച്ച് ജോലിയുണ്ട്, ഞാൻ വരുമ്പോൾ ചിലപ്പോൾ സന്ധ്യ ആകുട്ടോ...! " സന്ധ്യക്ക് നീ എങ്ങനെയാ കുട്ടി ഒറ്റക്ക്.... ഇഴജന്തുക്കൾ ഉള്ള തൊടിയിലൂടെ വരുന്നത്.... ആകുലത നിറഞ്ഞ ചോദ്യം.. "

അത് കുഴപ്പമില്ല ഞാൻ നോക്കിക്കോളാം, ഓടിക്കിതച്ച് മംഗലത്ത് എത്തുമ്പോൾ ലക്ഷ്മി ഏടത്തി എന്നെ നോക്കി നിൽക്കുകയാണെന്ന് മനസ്സിലായിരുന്നു.... " പാല് കൊണ്ടൊന്നു നീയ്... "അതൊക്കെ കൊണ്ടു വന്നു.... തനു ചേച്ചി എത്തിയോ..? " ഇല്ല മോളെ, പതുക്കെ വരുള്ളൂ എന്ന് പറഞ്ഞത്.....രാത്രി ആകുമായിരിക്കും, " നാളെ കാലത്ത് നീ വരണ്ട, നിനക്ക് കോളേജിൽ പോണ്ടെ...? " നാളെ കൂടി മതി, പിന്നെ കോളേജ് അടയ്ക്കുക ആണ് അവധി ആകും, " അത് കാര്യായി, തനു വന്നു കഴിഞ്ഞാൽ നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ നല്ലതായിരുന്നു, എനിക്ക് ഒറ്റയ്ക്ക് അവളുടെ കാര്യങ്ങളൊക്കെ ചെയ്യാൻ പറ്റുമോ...? "ഞാൻ ഉണ്ടല്ലോ, ചേച്ചി കുറേ ദിവസം ഉണ്ടാവുമോ...? " കുറേ ദിവസം ഒന്നും ഉണ്ടാവില്ല, ഒരു രണ്ടാഴ്ച നിർത്തും ആയിരിക്കും, " ആ കുട്ടി വന്നോ.... എന്തേ കണ്ടില്ല എന്ന് കരുതിയിരുന്നു..... കൃഷ്ണൻ അദ്ദേഹം വന്ന് പറഞ്ഞപ്പോൾ ഭവ്യതയോടെ ഒന്ന് ചിരിച്ച് കാണിച്ചിരുന്നു.... " കോളേജ് പഠിത്തം ഒക്കെ എങ്ങനെ പോണു, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ലക്ഷ്മിയോട് പറയാം, അതിന് മടി വിചാരിക്കേണ്ട ട്ടോ... "ഏട്ടൻ മരിച്ച സമയത്ത് വീടിൻറെ ലോൺ മാറ്റി തന്നത് തന്നെ വലിയ കാര്യമല്ലേ, അയാളൊന്ന് ചിരിച്ചു... " ഇനി അങ്ങനെ ഒരു അബദ്ധം ഒന്നും കാണിക്കാതിരിക്കുക,

പണയം വെച്ചാൽ എങ്ങനെ എടുക്കാ, ഇങ്ങനെയല്ലേ ഓരോരുത്തരും ജീവിതം പോലും അവസാനിപ്പിക്കണം എന്നൊക്കെ തോന്നുന്നത്.... ആവശ്യക്കാർക്ക് ആവിശ്യങ്ങൾക്ക് നടക്കുന്നതേയുള്ളൂ, ബാങ്ക് ഒക്കെ പിന്നീട് അവരുടെ തനി സ്വഭാവം കാണിക്കാൻ തുടങ്ങുന്നത് ... ഇനി എന്തെങ്കിലും പഠിക്കാൻ മാത്രം വെച്ചാൽ മതി..... കൃഷ്ണൻ അദ്ദേഹം പറഞ്ഞു... " എൻറെ കാര്യം മാത്രം നോക്കിയാൽ പോരല്ലോ.... കുഞ്ഞി വളർന്നു വരില്ലേ, അവര് വന്നിട്ട് ജപ്തി ചെയ്തിരുന്നെങ്കിൽ അച്ഛന് എന്നെയും കുഞ്ഞിയെയും വയ്യാത്ത അമ്മയെയും പ്രായമായ മുത്തശ്ശിയെ കൊണ്ട് എവിടേക്ക് പോയേനെ, ഏട്ടൻ ഒപ്പം അച്ഛനും കൂടി നഷ്ടമാകുമെന്ന് ഞാൻ പേടിച്ചുപോയ സമയമായിരുന്നു അത്.....അപ്പോഴാ ദൈവദൂതനെപ്പോലെ കൃഷ്ണദ്ദേഹം.... അവൾ കരഞ്ഞു തുടങ്ങി... " അതൊക്കെ കഴിഞ്ഞ കാര്യമല്ലേ, കുട്ടിയെ, നീയും നിൻറെ അമ്മയൊക്കെ ഈ കുടുംബത്തിന് വേണ്ടി പ്രതിഫലം നോക്കിയിട്ടാണോ ഓരോന്നും ചെയ്യുന്നത്, അത് ഞങ്ങൾ തിരിച്ചു ചെയ്തു എന്നേയുള്ളൂ.... അതിൽ വിഷമിക്കേണ്ട കാര്യമില്ല, ജോലി ചെയ്തിട്ടുണ്ട് ഇവിടെ,ഇപ്പോൾ വയ്യാണ്ട് കിടക്കണെങ്കിലും ആ കടപ്പാട് ഒന്നും തീരില്ല.... തനുമോളുടെ അർജുനും ഒക്കെ ആയിട്ട് ഇവിടെ പ്രസവിച്ച കിടന്ന സമയത്ത് ആയിരുന്നു എല്ലാ കാര്യങ്ങളും നോക്കിയത് സൗദാമിനി ആണ്.... എന്റെ അമ്മ ഒന്നും അറിഞ്ഞിട്ടില്ല, കൃഷ്ണൻ അദ്ദേഹം പറഞ്ഞപ്പോൾ ഒന്ന് ചിരിച്ചു... " നീ വാ ഞാൻ നിനക്ക് ഇഷ്ടപ്പെട്ട ഉണ്ണിയപ്പം എടുത്തുവച്ചിട്ടുണ്ട്....

" ഉണ്ണിയപ്പം ഉണ്ടാക്കിയോ...? " പിന്നെ ഇല്ലാതെ "വാ ചായ കുടിക്കാം... ലക്ഷ്മിയേടത്തി വിളിച്ചു... " കുടിച്ചതാ ഏടത്തി.... ചെന്നപാടെ ഇത്തിരി ചായ " നിൻറെ കൂടി എനിക്ക് അറിയാലോ, നൂറുകൂട്ടം ജോലിക്കിടയിലെ ഒന്നും കുടിച്ചിട്ട് ഉണ്ടാവും.... നീ സമാധാനത്തോടെ ഇരുന്ന് കഴിക്ക് പെണ്ണേ, ഉണ്ണിയപ്പം എടുക്കുന്നതിന്റെ ഇടയിൽ ലക്ഷ്മി ഏടത്തി പറഞ്ഞു.... " ഒന്നു മതി, ഒന്നു ഞാൻ കുഞ്ഞിക്ക് കൊടുത്തോളാം.... ", കുഞ്ഞിക്കും മുത്തശ്ശിക്കും ഒക്കെ ഉള്ളത് മാറ്റിവെച്ചിട്ടുണ്ട്, വേറൊരു പാത്രത്തിൽ.....അത് നിനക്ക് വേണ്ടി എടുത്ത വച്ചതാ, കോളേജിൽ വന്നിട്ട് ഒന്നും കഴിച്ചിട്ടുണ്ടാവില്ല... എനിക്കറിയില്ലേ.... "തനു ചേച്ചിക്ക് ആയി കഷ്ടപ്പെട്ട് എല്ലാം ഉണ്ടാക്കി എന്ന് തോന്നുന്നല്ലോ..... " എല്ലാ ഒന്നും ഉണ്ടാക്കിയില്ലഡി, ഉണ്ണിയപ്പം മാത്രമേ ബാക്കിയുള്ളൂ.... ബാക്കിയുള്ളതൊക്കെ രാത്രിയിലേക്ക് ഉണ്ടാക്കാം എന്ന് കരുതിയത്, കുറച്ച് മാങ്ങ അരിഞ്ഞു തരണം, കടുമാങ്ങേയ്ക്ക്, പിന്നെ കുറച്ച് കണ്ണിമാങ്ങ ഇടണം. ഉപ്പിലിട്ട മാങ്ങ ഇഷ്ട്ടവ.... പുളി ആയിരിക്കും കൂടുതൽ ഇഷ്ടം, ഒന്നും കഴിക്കാൻ വയ്യ അമ്മ എന്ത് കഴിച്ചാലും ഛർദ്ദിൽ ആണെന്ന് വിളിച്ചു.... അങ്ങനെ പറഞ്ഞത്.... പിന്നേ കല്യാണം കഴിഞ്ഞ് ഇങ്ങോട്ട് വന്നിട്ടില്ല കുട്ടികള്, അതും കൂടി തീർക്കണം ഈ വരവിൽ.... ഉത്സാഹത്തോടെ പറഞ്ഞു.... " ചേട്ടനും കൃഷ്ണൻ അദ്ദേഹം തമ്മിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ലല്ലോ അല്ലേ....? " ഞാൻ സംസാരിച്ചു കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞത്... " എങ്കിൽ പിന്നെ പ്രശ്നമില്ല.... കുറച്ച് നേരം കൊണ്ട് ഒരുപാട് കാര്യങ്ങളിൽ സഹായിച്ചിരുന്നു....

ലക്ഷ്മിയെടത്തി എന്തൊക്കെ പറഞ്ഞാലും ഒരുപാട് ജോലികൾ ഒന്നും എന്നെ കൊണ്ട് ചെയ്യിപ്പിക്കില്ല..... കൂടെനിന്ന് എല്ലാം ചെയ്യും, ലക്ഷ്മിയേടത്തി ഇതിനിടയിൽ ഒരു കെട്ട് സാധനങ്ങൾ വീട്ടിലേക്ക് തരാൻ ആയും ലഭ്യമാക്കി വച്ചിട്ടുണ്ടായിരുന്നു.... " തനു വരട്ടെ, അവൾ കുറെ ഡ്രസ്സ് ആയിട്ട് വരും. എന്ന് പറഞ്ഞത്, ഒന്നും ഇപ്പൊൾ അവൾക്ക് കേറില്ല, ഉള്ളത് ഒക്കെ നിനക്ക് കൊടുക്കാൻ കൊണ്ടുവന്നു തരാം എന്ന് പറഞ്ഞത്, " കൊണ്ട് വരട്ടെ എനിക്ക് കോളേജിൽ പോകുമ്പോൾ ഇടാലോ... " ഇപ്പൊൾ തടി വച്ചിട്ടുണ്ടാവും, " നന്നായി വച്ചു.... " നിന്നെ തിരക്കി എന്ന് പറഞ്ഞു.... എന്ത് ഇഷ്ടമായിരുന്നു നിന്നെ, എന്നിട്ടും നിന്നോട് പോലും ഒരു വാക്ക് പറഞ്ഞില്ലല്ലോ.... " കാര്യം പറഞ്ഞില്ലെങ്കിലും ചില സൂചനകൾ ഒക്കെ കിട്ടിയിരുന്നു, ഞാൻ ചോദിച്ചിരുന്നു, ലക്ഷ്മിഏടത്തിയുടെ ഞാൻ പറയുമെന്ന് കരുതിയാവും എന്നോട് പറയാതിരുന്നത്..... " അതെ നിന്നെ ഒരു അനിയത്തിയെ പോലെ ഇഷ്ടായിരുന്നു.... നിനക്ക് വേണ്ടി പുതിയ എന്തൊക്കെ വാങ്ങിയിട്ടുണ്ടെന്നും പറഞ്ഞു, " എന്തിനാ കാശ് കളഞ്ഞത്, ചേച്ചി ഇട്ട ഒന്നും മോശം ആയിരിക്കില്ല, ഒന്നോ രണ്ടോ വട്ടം മതിയല്ലോ ചേച്ചിക്ക്.... എനിക്ക് അറിയാലോ.... പിന്നെ ആ വേഷത്തോടെയുള്ള ഇഷ്ടം തീരില്ലേ..... പുതിയ ഒന്നും വേണ്ടായിരുന്നു, "

അവൾ ആകെ സന്തോഷതിൽ ആണ്.... ഇവിടെ വരുമ്പോൾ ആർക്കൊക്കെ എന്തൊക്കെ കൊടുക്കണം എന്നുള്ള ലിസ്റ്റിൽ ആണ് അവള്... " ലക്ഷ്മി ഏടത്തിയുടെ മുഖം എത്ര കാലങ്ങൾക്ക് ശേഷം ഇങ്ങനെ ഒന്ന് ചിരിച്ചു കണ്ടത്....അത് മാത്രം മതി... ഇത് എൻറെ വക ,ഞാനിത് സമയമില്ലാതെ ഇപ്പോൾ ചെയ്തതാ, ഒരു വാഴയിലയിൽ പൊതിഞ്ഞ നീണ്ട ഒരു മുല്ലപ്പൂമാല കൊടുത്തപ്പോൾ ലക്ഷ്മിഏടത്തിയുടെ മുഖം ഒന്ന് തെളിഞ്ഞു..... " തനുവേച്ചിക്ക് ഭയങ്കര ഇഷ്ടം മുല്ലപ്പൂ.... ഫ്രിഡ്ജിൽ വെച്ചാൽ മതി, കാലത്ത് അമ്പലത്തിലോ മറ്റോ പോകുമ്പോൾ വയ്ക്കാല്ലോ...ഇനി ഞാൻ പോട്ടെ... " സമയം ഒത്തിരി ആയി നീ തന്നെ എങ്ങനെ ആണ്...? " അത് സാരമില്ല, " സാരം ഉണ്ട്, രാമ കാര്യസ്ഥൻ ആണ് അവിടുത്തെ രാമേട്ടൻ.... പ്രായമുള്ള ആളാണ്.. " കുട്ടിയെ ഒന്നു വീടിൻറെ അവിടെ വരെ കൊണ്ടാക്കിക്ക്വ, സമയം ഒരുപാട് ആയി... " സമയമുണ്ട് രാവിലെ വരാം കേട്ടോ..... "ശരി മോളെ ... രാമ ചേട്ടനോട് ഓരോ നാട്ടുവർത്തമാനം പറഞ്ഞു തന്നെയാണ് നടന്നത്.... വീട്ടുമുറ്റ തെളിഞ്ഞു നിൽക്കുന്ന ആൾക്കൂട്ടം കണ്ടപ്പോൾ ആണ് എന്താണ് കാര്യം എന്ന് തിരക്കിയത്, ഓരോരുത്തരും അച്ഛനോടൊപ്പം ജോലി ചെയ്യുന്നവരാണ് എന്ന് മനസ്സിലായി.... എന്താണ് സംഭവിച്ചതെന്നറിയാതെ ഹൃദയം ക്രമാതീതമായി മിടിക്കാൻ തുടങ്ങി, ഇനിയും എന്നെ കാത്തിരിക്കുന്നത് മറ്റൊരു നഷ്ടമാണോ എന്ന ഭയം ആയിരുന്നു ആ നിമിഷം മുഴുവൻ മനസ്സിൽ............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story