വേനൽമഴ...🍂💛: ഭാഗം 20

venal mazha

രചന: റിൻസി പ്രിൻസ്‌

ശേഷം അവളെയും പൊതിഞ്ഞു പിടിച്ച് ആഡംബരം നിറഞ്ഞ കാറിൽ മിഥുൻ കയറി കഴിഞ്ഞിരുന്നു.... ഇരുവരും കയറേണ്ട നിമിഷം തന്നെ കാർ ക്ഷേത്രനടയിൽ നിന്നും പാഞ്ഞുപോയി, കാറിൽ യാത്ര ആരംഭിച്ചതിനുശേഷം ആണ് അച്ഛനും അമ്മയും കുഞ്ഞും ഒക്കെ ഉണ്ടാകുമോ എന്ന് പരിഭ്രമം സരയൂവിൽ ഉണർന്നത്.... മിഥുന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവൻ എന്തോ കാര്യമായ ആലോചനയിലാണ്.... അവളുടെ മുഖത്തെ പരിഭ്രമം കണ്ടപ്പോൾ അവൻ അവളുടെ മുഖത്തേക്ക് എന്ത് എന്ന അർത്ഥത്തിൽ നോക്കി... " അച്ഛനും അമ്മയും ഒക്കെ, അവരൊക്കെ ഹോട്ടലിൽൽ എത്തിയിട്ടുണ്ടാവു.....? " ഉണ്ടാവും.... നമ്മുക്ക് ഹോട്ടലിൽ ചെന്നിട്ട് അവിടേക്ക് പോകാം..... ഇന്ന് വൈകുന്നേരം തന്നെ വീട്ടിൽ പോണം, " ഏതു വീട്ടിൽ.... " ഏതു വീട്ടിലോ, എൻറെ തറവാട്ടിലേക്ക്.... ഒരു നിമിഷം ഒരു പ്രഹരമേറ്റ് അതുപോലെയാണ് സരയുവിനെ തോന്നിയത്.....പരിചയമില്ലാത്ത ഒരാൾക്കൊപ്പം പരിചയമില്ലാത്ത ഒരു വീട്ടിലേക്ക് യാത്ര ചെയ്യുന്നു, ആ ഒരു ചിന്ത തന്നെ അവളെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു.. ഹോട്ടലിൽ എത്തിയതും പെട്ടന്ന് റൂമിലെത്തി.... അകത്തേക്ക് കയറിയപ്പോൾ ആരും ഇല്ലന്ന് കണ്ട് അവൾക്ക് ഒരു ഭയം തോന്നി...... മിഥുൻ ഡോർ ലോക്ക് ചെയ്തപ്പോൾ അത്‌ വർധിച്ചു....

" സർ അമ്മയൊക്കെ എവിടെ....? " അപ്പുറത്തെ റൂമിലാണ്.... പെട്ടെന്നാണ് മിഥുന്റെ ഫോണിൽ കോൾ വന്നത്... " ഒരു മിനിറ്റ്.... അത് പറഞ്ഞ് അവൻ പോയിരുന്നു, കുറച്ച് സമയ നില കണ്ണാടിയിലെ രൂപത്തിലേക്ക് അവൾ നോക്കി നിന്നു.... സീമന്തരേഖയിൽപടർന്നിരിക്കുന്ന കുങ്കുമചുവപ്പ്, മാറിൽ അമർന്നു കിടക്കുന്ന പൊൻതാലി.... മറ്റൊരു സ്ത്രീയാണ് എന്ന് അവൾക്ക് തോന്നി പോയിരുന്നു...... അല്ലെങ്കിലും ആത്മാവ് നഷ്ടപ്പെട്ടാൽ പിന്നെ എന്ത് ജീവിതം..? ഇപ്പോൾ താനൊരു ജഡം മാത്രമാണ്, മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു ഉടൽ ഉണ്ട് എന്ന് ചെറിയൊരു മാറ്റമുണ്ട്...... " സരയു.... " എന്താണ് സർ... " ഫ്ലൈറ്റ് ഡിലെ ആണ്, വേണെങ്കിൽ ഫ്രഷ് ആയിക്കോളു.... " എനിക്ക് ഫ്ലൈറ്റിൽ ഒക്കെ കയറാൻ പേടിയാണ് സർ..... സർ ഫ്‌ളൈറ്റിൽ പൊയ്ക്കോളൂ, ഞാൻ അച്ഛൻറെ കൂടെ വരാം..... " താൻ എന്താണ് ഈ പറയുന്നത്, മംഗലാപുരത്തുനിന്ന് കൊച്ചി വരെ പോകുന്നതാണോ തനിക്ക് പേടിയാണെന്ന് പറയുന്നത്.... " എനിക്ക് പേടിയാണ് സർ, ശീലം ഇല്ല, " അതൊക്കെ ഒന്ന് കയറി കഴിയുമ്പോൾ മാറിക്കോളും, പെട്ടന്ന് ആണ് ഡോറിൽ മുട്ട് കേട്ടത് മിഥുൻ തുറന്നപ്പോൾ അരുന്ധതി ആണ്.... " എന്താണ് അമ്മേ, " മോൾ എവിടെ... അപ്പോഴേക്കും സരയു എത്തി..

. വാത്സല്ല്യത്തോടെ അവളുടെ അരികിൽ ഓടി എത്തി അവർ.....അപ്പോഴേക്കും സരയു അവരെ നോക്കി ഹൃദ്യം ആയി ചിരിച്ചു... പൊള്ളുന്ന ഒരു ഓർമ്മ മിഥുന്റെ ഉള്ളിൽ കൂടി പാഞ്ഞു പോയി.... തന്റെ വിവാഹം കഴിഞ്ഞപ്പോൾ ശിഖയെ കാണാൻ ഓടിയെത്തിയ അമ്മയെ അവൾ അവഗണിച്ചു വേദനിപ്പിച്ച ചിത്രം....! " ഫ്‌ളൈറ്റ് ലേറ്റ് ആവും, കുറച്ചു സമയം ഉണ്ടെന്നാണ് അറിഞ്ഞത്... നിങ്ങൾ ഒന്ന് കുടജാദ്രിയിൽ പോകു, ഇവിടെ വരെ വന്നിട്ട് കുടജാദ്രിയിൽ പോകാതെ പോകണ്ട... അടുത്താണ് കുടജാദ്രി, അരുന്ധതി പറഞ്ഞു... " മറ്റൊരിക്കൽ ആവട്ടെ അമ്മേ... മിഥുൻ പറഞ്ഞു.... " അതല്ലടാ, ദേവീപ്രീതിക്കായി ആദിശങ്കരൻ തപസ്സു ചെയ്തത് കുടജാദ്രിയുടെ ഉത്തുംഗത്തിലെ സർവജ്ഞ പീഠമെന്ന കൽമണ്ഡപത്തിലാണ്. നിങ്ങളുടെ ജീവിതത്തിൽ ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ ഇരിക്കണം. " ഒന്നും ഉണ്ടാവില്ല അമ്മേ... വെറുതെ ഒരു ഉറപ്പ് കൊടുത്തൂ മിഥുൻ.... " എങ്കിൽ നിങ്ങൾ റസ്റ്റ്‌ എടുക്ക്... നിറഞ്ഞ മനസോടെ അത്‌ പറഞ്ഞു അമ്മ പോകാൻ തുടങ്ങിയപ്പോൾ സരയു വാതിൽ വരെ അവരെ അനുഗമിച്ചു... സർ എനിക്ക് അച്ഛനെ ഒന്ന് കാണാൻ പറ്റുമോ...? അവർ പോയതും മടിയോടെ ചോദിച്ചു സരയു... " അതിനെന്താ നമുക്ക് ഇപ്പോൾ തന്നെ അവരുടെ ഹോട്ടലിലേക്ക് പോവാം, താൻ ഓക്കേ അല്ലേ...? അവൻ ചോദിച്ചു...

" അങ്ങനെ ചോദിച്ചാൽ ഞാൻ എന്ത് പറയും സർ , ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഭവം നടക്കുന്ന ദിവസം ആണ്, എൻറെ അവസ്ഥ കൊണ്ടാണ് ഇങ്ങനെ ഒരു വേഷം കെട്ടി എനിക്ക് നിൽക്കേണ്ടി വന്നത്.... സാറിന്റെ കൈകളിലേക്ക് എൻറെ കൈപിടിച്ച് തന്നപ്പോൾ എൻറെ അച്ഛൻ ഉള്ളിൽ പ്രാർത്ഥിച്ചിട്ട് ഉണ്ടാകുന്നത് ഞാൻ ദീർഘസുമംഗലീ ആയിരിക്കണമെന്ന് അല്ലേ, ഒരുവർഷം കഴിഞ്ഞു ഈ സിന്ദൂരം മാഞ്ഞു പോകും എന്ന് അച്ഛൻ അറിയില്ലല്ലോ... എൻറെ അച്ഛനെയും അമ്മയെയും ഞാൻ പറ്റിച്ചു.... അവർക്ക് വേണ്ടി ആണെങ്കിൽ പോലും, അതു മാത്രം ആണ് എനിക്കുള്ള വിഷമം..... അവൾ പറഞ്ഞു... " താൻ എല്ലാ ഒരുമാതിരി ഇമോഷണൽ സെൻസിൽ എടുക്കുന്നത് കൊണ്ടാണ്... ഞാനാണെങ്കിൽ സിനിമയിൽ ഇപ്പൊൾ എത്ര കല്യാണം കഴിഞ്ഞിട്ടുള്ള ആളാ, അതിൽ എല്ലാം നമ്മൾ താലികെട്ടി തന്നെയാണല്ലോ അഭിനയിക്കുന്നത്. അത് എൻറെ ജോലിയുടെ ഭാഗമാണ്, സരയു ചെയ്യുന്നതും ഒരു ജോലിയാണ്, ജോലിയുടെ ഭാഗമാണെന്ന് കരുതിയാൽ തീരാവുന്ന പ്രശ്നങ്ങളേ ഉള്ളൂ.... പിന്നെ എനിക്ക് മനസ്സിലാകും സരയുവിനെ പോലെ ഒരു പെൺകുട്ടിയ്ക്ക് ഇത്തരം കാര്യങ്ങളൊക്കെ ആക്സപ്റ്റ് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടാകും എന്ന്.... ഞാൻ മനസ്സിലാക്കുന്നു,

പക്ഷേ താൻ ഇങ്ങനെ സന്തോഷമില്ലാത്ത മുഖത്തോടെ ഇരിക്കരുത്, എല്ലാവർക്കും വിഷമമുണ്ടാക്കുന്ന കാര്യം ആണ്... "സോറി സർ... മനഃപൂർവം അല്ല അവൾ പറഞ്ഞു.. " ഐ നോ, ഇനി ശ്രെദ്ധിച്ചാൽ മതി....! കുറച്ചു കഴിഞ്ഞപ്പോഴാണ് ഡോറിൽ ഒരു മുട്ട് കേട്ടത്.... മിഥുൻ തന്നെയാണ് തുറന്നത്, അപ്പോഴേക്കും അമ്മായി അകത്തേക്ക് വന്നിരുന്നുമ്... " മോളെ വേഷം ഒന്നും മാറിയില്ലേ.... " അമ്മായി ഒന്ന് ഹെൽപ്പ് ചെയ്യ്....! ഒക്കെ മാറണം എങ്കിൽ ആരുടെയെങ്കിലും ഹെൽപ്പ് കൂടി വേണ്ടേ.... ഞാൻ ഒന്ന് അമ്മയെ കണ്ടിട്ട് വരാം, സരയുവിന്റെ മുഖത്തേക്ക് നോക്കി അങ്ങനെ പറഞ്ഞിട്ടാണ് മിഥുൻ ഇറങ്ങിയത്..... ഈ സമയം തന്നെ നിറഞ്ഞ പുഞ്ചിരിയോടെ മിഥുന്റെ അമ്മായി സരയുവിന്റെ മുഖത്തേക്ക് നോക്കി..... " മുഹൂർത്തത്തിന് തറവാട്ടിലേക്ക് എത്താൻ പറ്റും എന്നു തോന്നുന്നില്ല മോളെ, ഫ്ലൈറ്റിന് എന്തൊക്കെയോ പ്രശ്നങ്ങൾ പറയുന്നുണ്ട്..... അമ്മാവൻ നോക്കുന്നുണ്ട് അത് മാറ്റാൻ..... പെട്ടെന്നാണ് മിഥുൻ ഡോറിൽ തട്ടിയത്... അമ്മായി ഡോർ തുറന്നപ്പോൾ അവൻ കയറിവന്നു.. " ഫ്ലൈറ്റ് കാര്യമൊക്കെ ഓക്കേ ആയിട്ടോ...! " എങ്കിൽ പിന്നെ ഒന്നും മാറ്റണ്ട, ഇങ്ങനെ തന്നെ വീട്ടിലേക്ക് കയറാല്ലോ.... എത്രയും പെട്ടെന്ന് ഇറങ്ങാൻ നോക്കാം, അമ്മായി പറഞ്ഞപ്പോൾ സരയുവിന്റെ മുഖം വാടിയിരുന്നു...

അച്ഛനെയും അമ്മയെയും കാണണമെന്ന മോഹം അവളുടെ ഉള്ളിൽ നിറഞ്ഞു.... " അമ്മായി അമ്മാവനും അമ്മയും കൂടി എയർപോർട്ടിലേക്ക് പൊയ്ക്കോ.... ഞാനും സരയുവും പുറകെ വരാം, ഇയാളുടെ അച്ഛനും അമ്മയും താമസിക്കുന്ന ഹോട്ടലിൽ കൂടി ഒന്ന് കയറണം അവരെ ഒന്ന് കണ്ടിട്ട് വേണം എയർപോർട്ടിലേക്ക് വരാൻ.... മിഥുൻ പറഞ്ഞു... " എങ്കിൽ പിന്നെ നേരം വൈകണ്ട, അത് പറഞ്ഞാണ് അമ്മായി പുറത്തേക്ക് പോയത്.... " തന്റെ മനസ്സറിഞ്ഞ് മിഥുൻ പ്രവർത്തിച്ചപ്പോൾ വല്ലാത്ത സമാധാനം തോന്നിയിരുന്നു സരയുവിന്.... " എയർപോർട്ടിലും ചിലപ്പോ മീഡിയ ഉണ്ടാവും, പാനിക്ക് ആകരുത്.... അലമാരിയിൽ നിന്ന് ചന്ദന നിറത്തിൽ ഉള്ള ഒരു കുർത്ത അണിഞ്ഞു അവൻ പറഞ്ഞു... " കുടജാദ്രിയിൽ ഒരു വർഷത്തിനുള്ളിൽ ഒരിക്കൽ വരാം, അമ്മ തന്നോട് വിവാഹം കഴിഞ്ഞ് ആദ്യമായിട്ട് പറഞ്ഞ കാര്യം ഒരിടത്ത് കൊണ്ടുപോകാമെന്ന്..... അതിന്റെ ഒരു കോൺട്രിബ്യൂഷൻ ആയിട്ട് കരുതിയാൽ മതി, മിഥുൻ ചിരിയോടെ പറഞ്ഞു... " അല്ലെങ്കിലും എനിക്കു പോകണം എന്ന് ഉണ്ടായിരുന്നില്ല, പണ്ടേതോ പുസ്തകത്തിൽ വായിച്ചിട്ടുണ്ട് വിവാഹം കഴിഞ്ഞ് പൂർണ്ണമനസ്സോടെ ഭാര്യയും ഭർത്താവും പോകേണ്ടതാണ് അവിടെ എന്ന്, അവിടുത്തെ മഞ്ഞുതുള്ളികൾക്ക് പോലും ഒരുപാട് കഥകൾ ഉണ്ടാകും എന്ന്, നമ്മുടേത് ഒരു അഡ്ജസ്റ്റ് മെൻറ് മാരേജ് അല്ലേ, " ചില സമയത്ത് സരയു നല്ല പക്വതയുള്ള കുട്ടിയാ, ചില സമയത്ത് ഇമോഷണലി ഡൗണായി പോകാറുണ്ട്.... മിഥുൻ പറഞ്ഞു....

അവളൊന്ന് ചിരിച്ചു... " അമ്മായി പറഞ്ഞതുപോലെ സമയം കളയണ്ട ഇറങ്ങിയേക്കാം.... കാറിൽ കയറുമ്പോൾ ആദ്യത്തെ പകപ്പ് ഇല്ല എന്ന് അവൾക്ക് മനസ്സിലായിരുന്നു, ഇതിനിടയിൽ അഭിയെ അവൻ വിളിക്കുന്നുണ്ടായിരുന്നു, ഹോട്ടലിന് മുൻപിലേക്ക് കാർ ചെന്നിറങ്ങിയപ്പോൾ ആദ്യം പുറത്തേക്കു ഇറങ്ങി വന്നത് സനൂപാണ്... സരയൂവിനെ കണ്ടു ഹൃദ്യമായി തന്നെ അയാൾ ഒന്നു ചിരിച്ചു.... " ഒരുപാട് മാറിപ്പോയല്ലോ, കണ്ടിട്ട് മനസ്സിലാവുന്നു പോലുമില്ല, " കുറേ മേക്കപ്പ് ഇട്ടിട്ടുണ്ട് സർ, അതുകൊണ്ടാ.... സനൂപിനോട് സരയു പറഞ്ഞപ്പോൾ മിഥുൻ അടക്കം ചിരിച്ചു പോയിരുന്നു..... " അവര് എങ്ങനെയാ പോകുന്നെ.... സനൂപ് ചോദിച്ചു... " അവർക്ക് എസി കമ്പാർട്ട്മെൻറ് ബുക്ക് ചെയ്തിട്ടുണ്ട് ട്രെയിനില്, എല്ലാവരും ഫ്‌ളൈറ്റിൽ പോകാം എന്ന് പറഞ്ഞത്, അപ്പോൾ ഇയാളുടെ അമ്മയും മുത്തശ്ശിയും ഒന്നും പരിചയം ഇല്ലല്ലോ, കാര്യങ്ങളൊക്കെ അവിടെ അഭി നോക്കിക്കോളും, ഞങ്ങൾക്ക് മുഹൂർത്തത്തിൽ തന്നെ വീട്ടിൽ കയറണം, അമ്മയ്ക്ക് ഒരു വാശി, " ഏതായാലും എല്ലാ കാര്യങ്ങളും ചടങ്ങുപോലെ നടക്കുന്നതാണ് നല്ലത്.... സനൂപ് പറഞ്ഞു... " എത്ര ചടങ്ങ് നടന്നാലും സത്യങ്ങളൊക്കെ നമുക്കറിയാമല്ലോ... മിഥുന്റെ ആ മറുപടിയിൽ ഉലഞ്ഞു പോയിരുന്നു സരയു... ആ സത്യം അവളെ ഭയപ്പെടുത്തി നീറ്റി തുടങ്ങി..... മിഥുന് ഒപ്പം ഹോട്ടൽ മുറിയിലേക്ക് ചെന്നപ്പോൾ അച്ഛനും അമ്മയും കുഞ്ഞിയും മുത്തശ്ശിയും ഒരു മുറിയിൽതന്നെ ഉണ്ടായിരുന്നു....

ഒരു നിമിഷം സരയൂവിനെ കണ്ടപ്പോഴേക്കും മുത്തശ്ശി ഓടി വന്നു കെട്ടിപ്പിടിച്ചു.... സന്തോഷം കൊണ്ട് ആ കണ്ണുകൾ നിറഞ്ഞിരുന്നു.... വാതിൽക്കൽ മിഥുനെ കണ്ടപ്പോഴാണ് ആ വികാരവിക്ഷോഭങ്ങൾ മാറിയത്,ചിരിയോടെ അവൻ അകത്തേക് കയറി... " നിങ്ങൾ ഇറങ്ങുക ആയോ കുട്ട്യേ... മുത്തശ്ശി ചോദിച്ചു... "അതേ മുത്തശ്ശി ...! ഇപ്പോൾ തന്നെ അറിയാലോ ഒരുപാട് താമസിച്ചു, മുഹൂർത്തത്തിന് തന്നെ നിലവിളക്ക് എടുത്തു വീട്ടിൽ കയറണം എന്ന് അമ്മ പറയുന്നത്, അതുകൊണ്ട് എനിക്ക് നിൽക്കാൻ നിർവാഹമില്ല..... എന്ത് ആവശ്യമുണ്ടെങ്കിലും അഭിയോട് പറഞ്ഞാൽ മതി, പിന്നെ എൻറെ പേഴ്സണൽ മാനേജറും ഇവിടെ ഉണ്ട്.... മിഥുൻ പറഞ്ഞപ്പോൾ രാഘവൻ ഒന്നു ചിരിച്ചിരുന്നു.... " സാരമില്ല മോനെ, മോന്റെ തിരക്ക് മനസ്സിലാകും ഞങ്ങൾക്ക്..... എൻറെ കുട്ടി ഒരു പാവം ആണ്.... പൊന്നുപോലെ നോക്കണം എന്ന് ഞാൻ പറയുന്നില്ല, പക്ഷേ വേദനിപ്പിക്കാതെ നോക്കിക്കൊണെ.... നിറകണ്ണുകളോടെ അവന്റെ കൈപിടിച്ച് രാഘവൻ അത് പറഞ്ഞപ്പോൾ അറിയാതെ മിഥുനും ഒന്നു വല്ലാതായി പോയിരുന്നു..... " വേദനിപ്പിക്കാൻ വേണ്ടി അല്ലല്ലോ ഞാൻ സ്വന്തമാക്കിയത്, അയാളുടെ മുഖത്തേക്ക് നോക്കാതെ ആണ് അവൻ അത് പറഞ്ഞത്.... ആ മറുപടിയിൽ നാലു മുഖങ്ങളും ഒന്ന് പ്രകാശിച്ചിരുന്നു.... മുത്തശ്ശിയോടും രാഘവനോടും അമ്മയോടും ഒക്കെ അനുഗ്രഹം വാങ്ങിയാണ് സരയൂ മിഥുനും ഇറങ്ങാൻ തുടങ്ങിയത്.....

പോകും മുൻപ് കുഞ്ഞി അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു.... " നിങ്ങൾ ആരും വിഷമിക്കേണ്ട കാര്യമൊന്നുമില്ല, എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് തറവാട്ടിലേക്ക് വരാം... മാക്സിമം പോയാൽ ഒരാഴ്ച, അത്‌ കഴിയുമ്പോഴേക്കും ഈ തിരക്കൊക്കെ മാറും.... പിന്നെ ഞാൻ നാട്ടിൽ തന്നെ ഉണ്ടാകില്ല.... വർഷത്തിൽ ഒന്നോ രണ്ടോ ആഴ്ചയിൽ ആയിരിക്കും ഞാൻ ഉണ്ടാകുക.... ഷൂട്ടിംഗ് ആയിട്ട് ഞാൻ കൂടുതൽ വിദേശത്തൊക്കെ ആയിരിക്കും, അപ്പോൾ പിന്നെ സരയുവിന് വരല്ലോ... ഒരിക്കലും ഞാൻ സരയുവിനെ വീട്ടിൽ തന്നെ പൂട്ടിയിടതൊന്നും ഇല്ല ആരും വിഷമിക്കേണ്ട കാര്യമില്ല... പിന്നെ റിസപ്ഷൻ നിങ്ങൾ നേരത്തെ തന്നെ വീട്ടിലേക്ക് എത്തണം, അതിനു വേണ്ട അറേഞ്ച്മെൻറ് ഒക്കെ ഞാൻ ചെയ്തിട്ടുണ്ട്.... മിഥുന് പറഞ്ഞു.. " ചെല്ല് മക്കളെ നേരം വൈകും മുൻപ് വീട്ടിലേക്ക് കയറണം, ഒരു പുതിയ ജീവിതത്തിലേക്കും.... മുത്തശ്ശി പറഞ്ഞു, മൂന്നുപേരും അവരെ അനുഗ്രഹിച്ചിരുന്നു... ലക്ഷ്മിയെ കൃഷ്ണൻ അദ്ദേഹത്തെയും കണ്ട് അനുഗ്രഹം വാങ്ങാൻ മറന്നിരുന്നില്ല സരയു.... എല്ലാവരോടും സ്നേഹത്തോടെ സംസാരിച്ചാണ് മിഥുനും പിൻവാങ്ങിയത്,അവൾക്ക് വന്നു ചേർന്ന് ഭാഗ്യത്തിൽ എല്ലാവരും സന്തോഷിച്ചു,

എയർപോർട്ടിലേക്ക് ചെന്നപ്പോൾ മുതൽ ഒരു പരിഭ്രമം സരയുവിൽ നിന്നിരുന്നു..... ആദ്യമായാണ് എയർപോർട്ടിലേക്ക് പോലും വരുന്നത്, അതിൻറെ ആവശ്യം ഒന്നും ഉണ്ടായിട്ടില്ല..... " സത്യമായിട്ടും എനിക്ക് പേടിയാണ് സർ, ഞാൻ ഇതിനു മുൻപ് കയറിയിട്ടില്ല..... നിഷ്കളങ്കമായി പറഞ്ഞു അവൾ... " കണ്ണടച്ചു തുറക്കുന്നതിനു മുൻപ് നമ്മൾ കൊച്ചിയിലെത്തും, പേടിക്കാനൊന്നുമില്ല, "ഞാനില്ലേ...!" ഒരു നിമിഷം അവൻറെ ആ മറുപടിയിൽ മിഴികൾ രണ്ടുപേരുടെയും ഒന്ന് കോർത്ത് പോയിരുന്നു......! എയർപോർട്ടിലെ നടപടികളെല്ലാം പൂർത്തിയാക്കിയത് സനൂപ് ആയിരുന്നു.... അതുവരെ ഇരുവരും കാറിൽ തന്നെ ഇരുന്നു, ഫ്‌ളൈറ്റിൽ കയറുമ്പോൾ അവളുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു, അത്‌ മനസ്സിലാക്കി ആ കൈകളിൽ മുറുകെ തന്നെ മിഥുൻ തന്റെ കരങ്ങൾ ചേർത്തിരുന്നു.... ഒരു നിമിഷം വീണ്ടും ഹൃദയമിടിപ്പ് വർദ്ധിച്ചത് സരയൂ അറിഞ്ഞിരുന്നു, അവൻറെ മുഖത്തേക്ക് അറിയാതെ അവൾ നോക്കിയപ്പോൾ ഇരുകണ്ണുകളും ഒന്നു ചിമ്മി കാണിച്ചിരുന്നു അവൻ.... ഒരു കൊച്ചുകുട്ടിയോട് എന്നതുപോലെ........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story