വേനൽമഴ...🍂💛: ഭാഗം 21

venal mazha

രചന: റിൻസി പ്രിൻസ്‌

ഫ്ലൈറ്റിൽ കയറിയപ്പോൾ ആദ്യം ഒരു ഉൾഭയം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് സാഹചര്യവുമായി അവൾ പൊരുത്തപ്പെടുക ആയിരുന്നു. ഇനി മുതൽ അങ്ങോട്ട് എന്തെല്ലാം കാര്യങ്ങളെ തരണം ചെയ്യേണ്ടിവരും, അതായിരുന്നു അവളുടെ ചിന്ത.? പറഞ്ഞതു പോലെ കുറച്ചു സമയം കൊണ്ട് തന്നെ കൊച്ചിയിലെത്തിയിരുന്നു. ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്തപ്പോൾ നല്ല ഭയമുണ്ടായിരുന്നു അത് മനസ്സിലാക്കിയാവണം അവൻ ആ നിമിഷവും കൈകൾ ചേർത്ത് പിടിച്ചു. തളർന്നു പോകുമ്പോൾ ഒരു കരം മുറുകുന്നത് ഒരാശ്വാസം തന്നെയാണു. കൊച്ചിയിൽ എത്തിയപ്പോഴേക്കും അവളെ വല്ലാതെ അമ്പരപ്പിക്കുന്നതായിരുന്നു എയർപോർട്ടിന് വെളിയിൽ കണ്ട കാഴ്ച. അത്രത്തോളം പത്രപ്രവർത്തകരെ അവൾ ആദ്യമായി കാണുകയായിരുന്നു. ഇവരെ കാത്തിരുന്നതുപോലെ വലിയൊരു സന്നാഹം തന്നെയായിരുന്നു എയർപോർട്ടിൽ കാത്തുനിന്നത്. വീടിനുചുറ്റും ഫ്ലാഷ് ക്യാമറകൾ മിന്നി മാഞ്ഞു, അതിൽ സരയുവും പെട്ടിരുന്നു. അവൾ കൗതുകത്തോടെ നോക്കി നിന്നു പോയിരുന്നു.

അവസാനം അവൻ കയ്യിൽ പിടിച്ചപ്പോഴാണ് ബോധം പോലും വന്നത്...ക്യാമറകൾക്ക് ഇടയിൽനിന്നും പത്രപ്രവർത്തകർക്കിടയിൽ നിന്നുമൊക്കെ കറുത്ത വസ്ത്രങ്ങൾ അണിഞ്ഞ ആരൊക്കെയോ തങ്ങളെ കാറിലേക്ക് കയറ്റുന്നുണ്ട്.. "സർ പൊയ്ക്കോളൂ " എന്ന് അവർ പറയുമ്പോഴാണ് അവരെ അവൾ നോക്കുന്നത് ഗുണ്ടകളെ പോലെ തോന്നിക്കുന്ന നാലഞ്ചുപേർ... കറുത്ത വസ്ത്രങ്ങളാണ് അണിഞ്ഞിരിക്കുന്നത്, അവൻറെ അംഗരക്ഷകർ ആണെന്ന് പിന്നീടാണ് മനസ്സിലായത്, നഗരത്തിലെ തിരക്കുകളും അവൾക്ക് കൗതുകമായിരുന്നു, ആ ഗ്രാമത്തിന് പുറത്തേക്ക് ലോകം കണ്ടിട്ടില്ലാത്ത ഒരു പെണ്ണിന് അതെല്ലാം കൗതുകം നൽകുന്ന കാഴ്ചകളായിരുന്നു... കൊച്ചി നഗരത്തിൻറെ വികസനത്തെ ഒരു പുതുമയോടെ തന്നെ അവൾ നോക്കി ഇരുന്നു... കുറച്ചു സമയങ്ങൾക്കു ശേഷം ഒരു വലിയ സൗധത്തിന് മുൻപിലേക്ക് കാർ കയറുന്നതും അവൾ കണ്ടു, അവിടെ കുറച്ച് ആളുകൾ സ്വീകരിക്കാൻ ഉണ്ടായിരുന്നു.. അതിൽ മുൻപിട്ട് നിന്നത് അരുന്ധതിയുടെ മുഖമായിരുന്നു..

അതോടെ ഇതാണ് മിഥുന്റെ വീട് എന്ന് അവൾക്കു മനസ്സിലായി.. ഗേറ്റിൽ അവന്റെ പേരും ആലേഖനം ചെയ്തിട്ടുണ്ടായിരുന്നു, വണ്ടിയിൽ നിന്നും ഇറങ്ങിയതും അരുന്ധതി തന്നെയാണ് നിലവിളക്കുമായി എത്തിയത്. നിലവിളക്ക് അവളുടെ കൈകളിലേക്ക് വച്ചുകൊടുത്തു, പുതിയ ഒരു ജീവിതം സ്വപ്നം കണ്ടു അകത്തേക്ക് പ്രവേശിക്കുവാൻ അരുന്ധതി പറയുമ്പോൾ മിഥുനെ ഒന്നു നോക്കി വിളക്കുവാങ്ങി, വെള്ളി കൊലുസുകൾ ആവരണം തീർത്ത വലത് കാൽ ചവിട്ടി അവൾ അകത്തേക്ക് പ്രവേശിച്ചിരുന്നപോൾ ഇടയ്ക്കയുടെ സ്വരജധികൾ ആയിരുന്നു അവളുടെ ഹൃദയത്തിൽ.. ഒരു കൊട്ടാരം പോലെ തോന്നിയിരുന്നു ആ വീട്... അവൾക്ക് പകപ്പ് സമ്മാനിച്ചത് പൂജാമുറി എന്നു പറഞ്ഞു അരുന്ധതി ഒരു മുറിയിലേക്ക് ആനയിച്ചപ്പോൾ ആയിരുന്നു.. ഒരു ക്ഷേത്രം മുൻപിൽ കണ്ടത് പോലെയാണ് അവൾക്ക് തോന്നിയത്, വിളക്ക് വെച്ച് പ്രാർത്ഥിച്ചു വീണ്ടും അവളുമായി അരുന്ധതി നടു മുറിയിലേക്ക് വന്നിരുന്നു, എല്ലാവരും കൗതുകം നിറച്ച് അവളെ നോക്കുകയാണ്... ചിലർ അളക്കുന്നു മറ്റു ചിലർ എവിടുന്ന് വന്നത് എന്ന നിലയിൽ നോക്കുന്നു, അങ്ങനെ പലരുടെയും മിഴികൾ തന്നിൽ ആണെന്ന് അവൾ മനസ്സിലാക്കിയിരുന്നു..

അപ്പോഴേക്കും അമ്മായി പാലും പഴവും മിഥുന് നൽകിയതിനുശേഷം അവൾക്ക് നേരെ നീട്ടി... ഒരു നിമിഷം അവൾക്ക് മടി തോന്നിയിരുന്നു, പങ്കുവയ്ക്കലിന്റെ ആദ്യനിമിഷം ആണ്... ഇവിടെ മുതൽ അങ്ങോട്ട് ജീവിതത്തിൽ പങ്കുവെക്കൽ തുടങ്ങേണ്ടതാണ് എന്നാണ് വിശ്വസിക്കുന്നത്, സുഖത്തിലും ദുഃഖത്തിലും ഒരുമിച്ച് അങ്ങോട്ട്.. പക്ഷേ ഒരു വർഷം മാത്രമുള്ള ഈ ജീവിതത്തിനിടയിൽ അങ്ങനെയൊന്ന് തങ്ങൾക്കിടയിൽ ഉണ്ടാവില്ല, പക്ഷേ തനിക്ക് വിമുഖത കാണിക്കുവാനും വയ്യ.. ജീവിതം തീറെഴുതി കൊടുത്തു പോയില്ലേ..? മടിയോടെ എങ്കിലും അവൾ വാ തുറന്നിരുന്നു, കുറച്ചു സമയത്തിനു ശേഷം അല്പം പ്രായമായ ഒരു സ്ത്രീ വന്നു അവളെ കൂട്ടി മുകളിലേക്ക് കൊണ്ടുപോയി, " ഇതാ മിഥുന് കുഞ്ഞിന്റെ മുറി... വളരെ വിനയത്തോടെ അവളോട് പറഞ്ഞു.. " ഞാൻ ഇവിടെ വർഷങ്ങൾ ആയിട്ടുള്ളതാ ലക്ഷ്മി എന്ന പേര്... അരുന്ധതി കുഞ്ഞിനെ കൊണ്ടു വന്ന കാലം മുതൽ ഇവിടെയുണ്ട്, അവിടെ ഉള്ളോർ ഒക്കെ ഇപ്പൊൾ ഇറങ്ങും, മോള് പേടിക്കേണ്ട... കുറച്ച് കഴിയുമ്പോൾ ഇവിടെ അരുന്ധതി കുഞ്ഞും മിഥുൻ കുഞ്ഞും മാത്രമേ കാണുള്ളൂ,

ചിലപ്പോൾ വാസുദേവൻ സാറും ഗിരിജ മേടവും രാത്രിയിൽ കാണും, അത് മിഥുന്റെ അമ്മാവനും അമ്മായിയും ആണെന്ന് മനസ്സിലായിരുന്നു, ബാക്കിയുള്ളവരൊക്കെ ഇപ്പൊൾ പോകും പേടിക്കണ്ട... ആ മുറിയുടെ വലിപ്പം ആയിരുന്നു അവൾ നോക്കിയത്, അതിൻറെ വലിപ്പം അവളെ പേടിപ്പെടുത്തുന്നത് പോലെ തോന്നി... തങ്ങളുടെ വീട്ടിലെ മുഴുവൻ മുറികൾ ചേർന്നാൽ പോലും ഇത്രത്തോളം ആവില്ല, മുറി തുറന്നാൽ ചെറിയൊരു ബാൽക്കണി ആണ്, അവിടെ ചൂരൽ കസേരകൾ ഇട്ടിട്ടുണ്ട്, മനോഹരമായ പൂക്കൾ കൊണ്ടും ഇൻഡോർ പ്ലാന്റ് കൊണ്ട് അലംകൃതമാണ്, റാന്തൻ പോലെ തോന്നുന്ന രണ്ട് മൂന്ന് ചെറിയ ബൾബുകൾ ഇട്ടിട്ടുണ്ട്.. അവിടെ ചെറിയൊരു അക്വേറിയവും ഉണ്ട്, " ഞാൻ താഴോട്ട് ചെല്ലട്ടെ മോൾ വേഷം ഒക്കെ മാറു.... അത് പറഞ്ഞ് അവരെ പോയപ്പോൾ അവൾ ഒന്ന് തലയാട്ടി കാണിച്ചിരുന്നു, കുറച്ചു സമയങ്ങൾ എന്തുചെയ്യണമെന്നറിയാതെ പകപ്പോടെ നിന്നു.... രാവിലെ മുതൽ ഉള്ള യാത്ര അവളെ വല്ലാതെ ക്ഷീണിതയായിരുന്നു, കുറച്ചു സമയം കഴിഞ്ഞപ്പോൾ അമ്മായി ആണ് വന്നത്,

" രാവിലെ തൊട്ടേ ക്ഷീണിച്ചിരിക്കുന്നതല്ലേ, വല്ലതും കഴിക്കേണ്ടേ...? രാവിലെ എന്തെങ്കിലും കഴിച്ചിട്ട് ഉണ്ടായതല്ലേ, പിന്നെ ഒന്നും കഴിച്ചിട്ടില്ലല്ലോ മോളി ജ്യൂസ് കുടിക്കാൻ നോക്ക്... അവരുടെ കൈയ്യിൽ ഒരു ജ്യൂസ് ഉണ്ടായിരുന്നു.... ശരീരത്തിന്റെ ക്ഷീണം കൊണ്ടാവും ഒരു ഫോർമാലിറ്റിയും വിചാരിക്കാതെ തന്നപ്പോൾ തന്നെ അത് മുഴുവൻ ഒറ്റവലിക്ക് കുടിച്ചിരുന്നു, അത്രമേൽ ക്ഷീണിച്ചിരുന്നു എന്ന് പറയുന്നതാണ് സത്യം, " എനിക്കൊന്നു കുളിക്കണം ആയിരുന്നു ആന്റി , " അതിനെന്താ കുളിക്കാം.... " പിന്നെ ആന്റി അല്ല അമ്മായി, മിഥുൻ അങ്ങനെ ആണ് വിളിക്കുന്നത്, മോളും അങ്ങനെ തന്നെ വിളിച്ചാ മതി..! സമ്മതത്തോടെ അവൾ തലയാട്ടി.. " ഇതൊക്കെ ഊരാൻ ഞാനും കൂടി സഹായിക്കാം, രണ്ടുപേരും കൂടിയാണ് ആഭരണവും മേക്കപ്പും എല്ലാം കഴിച്ചത്, അഴിച്ച ആഭരണങ്ങളെല്ലാം അമ്മായിയ്ക്ക് നേരെ അവൾ നീട്ടി.... " എനിക്കെന്തിനാ ഇതൊക്കെ, മോളുടെ അല്ലേ...?ഇവിടെ വെച്ചാൽ മതി..! " എനിക്ക് ഇത്രയും ഒന്നും വേണ്ട, " അതൊക്കെ കുട്ടിയുടെ ഇഷ്ടം, അവൻ കുട്ടിക്ക് വാങ്ങിയത് അല്ലേ ഇതൊക്കെ, ഏതായാലും ഈ അലമാരയിലേക്ക് വച്ചേക്കാം, ഗിരിജ തന്നെയാണ് അത് എടുത്ത് അലമാരയിലേക്ക് വച്ചത്,

കഴുത്തിൽ മഞ്ഞ ചരടിൽ കോർത്ത് താലി മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഒരു മല പോലും അണിഞ്ഞിട്ടില്ല, " വല്ലാത്തൊരു മോചനം കിട്ടിയ പോലെയാണ് അവൾക്ക് തോന്നിയത്, " അതാണ് ബാത്റൂം... പോയി കുളിച്ചിട്ടു വാ കബോർഡ് തുറന്നു ക്രീം നിറത്തിലുള്ള ഒരു ചുരിദാർ എടുത്ത് കൊടുത്തൂ കൊണ്ട് അവർ അത് പറഞ്ഞപ്പോൾ പ്രതീക്ഷിച്ചത് എന്തോ കേട്ടതുപോലെ അവൾ പെട്ടെന്ന് തന്നെ ബാത്റൂമിൻ ഉള്ളിലേക്ക് ചാടി കയറിയിരുന്നു.... അതിനുള്ളിലെ സൗകര്യങ്ങളും അമ്പരപ്പ് ഉളവാകുന്നത് ആയിരുന്നു.. ബാത്ത് ടബ് അടക്കം ഉള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നു. ഒരു മണിക്കൂർ നീണ്ട യജ്ഞമാണ് കുറച്ച് മുൻപ് കഴിഞ്ഞത്, ആഭരണങ്ങളും മേയ്ക്കപ്പും എല്ലാം മാറ്റി സ്വന്തം രൂപത്തിൽ എത്തിയത്... കുറേസമയം തലയിലേക്ക് തണുത്ത വെള്ളം ധാരയായി വീണപ്പോൾ വല്ലാത്തൊരു ആശ്വാസം തോന്നിയിരുന്നു, അത്‌ അവസാനിക്കാതിരുന്നെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചു പോയി, മനസ്സിൽ എരിഞ്ഞു തുടങ്ങിയ അഗ്നിയെ ഒന്ന് കെടുത്തുവാൻ ആ ജലത്തിന് കഴിവ് ഉണ്ടായിരുന്നില്ല, എങ്കിലും ഒരു ആശ്വാസം. വിസ്തരിച്ചുള്ള കുളി തന്നെയായിരുന്നു.... കുളികഴിഞ്ഞ് ഇറങ്ങിയപ്പോഴേക്കും മുറിയിൽ മിഥുനെ കണ്ടിരുന്നു, ഒരു നിമിഷം തന്നെ കണ്ടതും അവന്റെ മുഖം ഗൗരവത്തിൽ ആകുന്നത് മനസ്സിലാവാതെ ഒന്നു നോക്കി.....

" എന്താടോ ഇത് എത്ര നേരായി എന്ന് അറിയൊ ഞാൻ ഇങ്ങോട്ട് വന്നിട്ട്... തന്നെ എത്രവട്ടം വിളിച്ചു... കേട്ടില്ലേ...? " ഞാൻ കേട്ടില്ല സർ, വെള്ളം വീഴുന്ന ഒച്ചയിൽ മറ്റൊന്നും കേൾക്കാൻ പറ്റിയില്ല.... " ഓക്കേ... ഒക്കെ, താൻ പോയി വല്ലതും കഴിക്ക്... അമ്മ അന്വേഷിക്കുന്നുണ്ട്, ഞാൻ ഒന്നു കുളിച്ചിട്ട് വരാം... " സാറ് ഭക്ഷണം കഴിച്ചില്ലല്ലോ, ഞാൻ ഒരു ജ്യൂസ് കുടിച്ചു...! അതുകൊണ്ട് വിശപ്പില്ല കുളിച്ചിട്ട് ഒരുമിച്ച് കഴിക്കാമായിരുന്നു, അവനോട് ഉള്ള അപരിചിത്വം മാറുന്നത് അവൾ അറിഞ്ഞു... " അങ്ങനെയെങ്കിൽ അങ്ങനെ... " പിന്നെ ഇനിമുതൽ സർ എന്ന് വിളിക്കരുത്, അതിൽ തന്നെ ഒരു ബഹുമാനമുണ്ട്... മാത്രമല്ല ഒരു മുതലാളിയും തൊഴിലാളിയും തമ്മിലുള്ള ബന്ധവും ഫീൽ ചെയ്യുന്നുണ്ട്, മിഥുന് എന്ന് വിളിച്ചോളൂ, അല്ലെങ്കിൽ തനിക്കിഷ്ടമുള്ള എന്തേലും സർ വേണ്ട..! അമ്മയൊക്കെ പെട്ടെന്ന് മനസ്സിലാകും, ഗൗരവത്തിൽ അവൻ പറഞ്ഞപ്പോൾ അവൾ ഒന്ന് പതറി... " പേര് എങ്ങനെ വിളിക്കാ, എന്നെക്കാളും പ്രായം ഉണ്ടല്ലോ, " എങ്കിൽ മിഥുനെട്ടന്ന് വിളിച്ചോളൂ..! "കണ്ണാ...! പെട്ടെന്നാണ് മുറിയുടെ പുറത്ത് അമ്മയുടെ വിളി കേട്ടത്, പെട്ടെന്ന് മിഥുന് വാതിൽ തുറന്നു, " എന്താ അമ്മേ... നിങ്ങൾ ഒന്നും കഴിച്ചിട്ടില്ലല്ലോ, ഭക്ഷണം തയ്യാറായി... " ഞാൻ ഒന്നു കുളിച്ചിട്ട് വരാം....

അയാളോട് ഞാൻ കഴിക്കാൻ പറഞ്ഞപ്പോൾ ഞാനും കൂടെ വന്നിട്ട് മതിയെന്ന്, " എങ്കിൽ അതു മതി....നീ വേഗം കുളിച്ചിട്ട് വാ,മോൾക്ക് ക്ഷീണം ആകും അല്ലേ,...? സരയുവിന്റെ മുഖത്തേക്ക് നോക്കി അവർ ചോദിച്ചു, " ഇല്ലമ്മേ കുളിച്ചപ്പോൾ അത് മാറി..... " മിഥുന് വന്നിട്ടേ കഴിക്കാവുന്ന് ഒന്നുമില്ല, മോൾക്ക് വിശക്കുന്നുണ്ട് എങ്കിൽ വന്നോളു, ഇത്രയും യാത്ര ചെയ്തു വന്നതല്ലേ... " വേണ്ടമ്മേ കണ്ണേട്ടൻ കൂടെ വരട്ടെ....! ഒരുനിമിഷം അവളുടെ വാക്കുകൾ കേട്ടപ്പോൾ അത്ഭുത പൂർവം മിഥുന് അവളുടെ മുഖത്തേക്ക് നോക്കി..... " എങ്കിൽ പിന്നെ അങ്ങനെ ആവട്ടെ, അതും പറഞ്ഞ് അരുന്ധതി പോയപ്പോഴും മിഥുന്റെ ആ ഞെട്ടൽ മാറിയിരുന്നില്ല... മനസ്സിലാവാതെ അവളും അവന്റെ മുഖത്തേക്ക് നോക്കി, " എന്താ വിളിച്ചേ...? അമ്പരപ്പോടെ ചോദിച്ചു...! അവൻറെ മുഖത്ത് നിറഞ്ഞു നിന്ന ഗൗരവം അവളെയൊന്ന് ഭയപ്പെടുത്തി, " കണ്ണേട്ടന്...! കുഴപ്പമുണ്ടോ...? " അമ്മ മാത്രമേ എന്നെ കണ്ണാന്ന് വിളിക്കാറുള്ളൂ, അത് കുട്ടിക്കാലം മുതലേ വിളിച്ചു തുടങ്ങിയത് ആണ്.. പെട്ടെന്ന് മറ്റൊരാൾ വിളിച്ചപ്പോൾ ഒരു ഞെട്ടൽ ഉണ്ടായി,

അതുകൊണ്ട് ചോദിച്ചതാ... അല്ലാതെ കുഴപ്പമൊന്നും ഉണ്ടായിട്ടല്ല, " മിഥുൻ ചേട്ടാ എന്നു വിളിക്കുമ്പോൾ എനിക്ക് സാറിനെ തന്നെ വിളിക്കുന്നത് മനസ്സിലാവില്ലേ, ഇത്രയും വലിയ ഒരാളെ അങ്ങനെയൊക്കെ വിളിക്കാൻ എനിക്കൊരു ബുദ്ധിമുട്ടാ... ഇതാ ആകുമ്പോൾ എനിക്ക് പരിചയമില്ലാത്ത ഒരു പേരല്ലേ, മറ്റൊരാളെ വിളിക്കുന്നത് പോലെ തോന്നുന്നു, അതുകൊണ്ട് അങ്ങനെ വിളിച്ചത്... അമ്മ സ്നേഹത്തോടെ വിളിക്കുന്ന പേരാണെങ്കിൽ ഞാൻ വിളിക്കില്ല...! " വേണ്ട വിളിച്ച സ്ഥിതിക്ക് ഇത്‌ തന്നെ കണ്ടിന്യൂ ചെയ്തോളൂ, നല്ല രസമുണ്ട് കേൾക്കാൻ...! ഐ അം ഇന്റർസ്റ്റിങ്... അങ്ങനെ എന്നെ വിളിക്കാനും ആരും ഉണ്ടായിട്ടില്ല.. ചെറു ചിരിയോടെ അവനതു പറഞ്ഞപ്പോൾ അവളുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി നമ്പിട്ടിരുന്നു........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story