വേനൽമഴ...🍂💛: ഭാഗം 22

venal mazha

രചന: റിൻസി പ്രിൻസ്‌

മിഥുൻ കുളിക്കുന്ന സമയം കൊണ്ട് ആ മുറിയും ബാൽക്കണിയും ഒക്കെ കാണുകയായിരുന്നു സരയു.,തടിയിൽ തീർത്തതാണ് വീട്, ചുവരുകളും തറയും പോലും തടിയുടെ ആവരണമുണ്ട്. അതുകൊണ്ടുതന്നെ നല്ല ഭംഗി ആണ്. പഴമ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് മിഥുന് എന്ന് അവൾക്ക് തോന്നിയിരുന്നു,അത് മുറിയിലെ പല കാര്യങ്ങളും അവളേ മനസ്സിലാക്കിക്കൊടുത്തു. അവന് ഉപയോഗിക്കുന്ന പെർഫ്യൂമുകൾ പോലും 60,000 രൂപയിൽ കൂടുതൽ ഉള്ളത് ആണെന്ന് അവൾ അറിഞ്ഞു, അവളൊന്നു ഞെട്ടുകയും ചെയ്തിരുന്നു. ഇവരൊക്കെ എത്രരൂപയാണ് ആഡംബരത്തിന് വേണ്ടി കളയുന്നത്, ഈ രൂപയുണ്ടെങ്കിൽ സാധാരണക്കാർ എന്തൊക്കെ ചെയ്തേനെ, കുളി കഴിഞ്ഞ് ഇറങ്ങിയപ്പോൾ മുറിയിൽ അവളെ കണ്ടിരുന്നില്ല, നോക്കിയപ്പോൾ ബാൽക്കണിയുടെ വാതിൽ തുറന്നു കിടപ്പുണ്ട്,

എന്തോ ചിന്തിച്ചു കൊണ്ട് മീനുകളെ നോക്കി നിൽക്കുകയാണ്.. മുടി ചീകി ടീഷർട്ട് എടുത്തണിഞ്ഞു, എപ്പോഴും ധരിക്കാറുള്ളത് പോലെ ഷോട്സ് ധരിച്ചു, അതു കഴിഞ്ഞപ്പോഴാണ് അവന് ശ്വാസം നേരെ വീണത്, മുണ്ടും ഷർട്ടും ഒന്നും അണിഞ്ഞ അങ്ങനെ അധികം ശീലം ഇല്ല, അതുകൊണ്ടുതന്നെ അത് പരിചയവുമില്ല.. " ഹലോ " ബാൽക്കണിയിലേക്ക് വന്ന അവൻ വിളിച്ചപ്പോഴാണ് അവൾ ചിന്തകളിൽ നിന്നുണർന്നത്.. " എന്താണ് ഒരു ആലോചന, വീട്ടിലെ കാര്യമാണോ...? " " പറഞ്ഞത് ശരിയാ വീട്ടിലെ കാര്യമാ ഓർത്തത്," " അവരെ എത്തിയിട്ടുണ്ടാവില്ല, വിളിച്ചാലും റെയിഞ്ച് കിട്ടില്ല, ട്രെയിനിൽ ആകും, ഇവിടത്തെ കാര്യങ്ങളൊക്കെ തീരുമ്പോഴേക്കും വൈകിട്ടതേക്ക് എത്തും, ആ സമയത്ത് വിളിക്കാം, അതുകൊണ്ട് ടെൻഷനടിക്കേണ്ട. എല്ലാ കാര്യങ്ങളും ഞാൻ പറഞ്ഞു ഏൽപ്പിച്ചിട്ടുണ്ട്,പിന്നെ എന്തോ ചടങ്ങുകളുണ്ട് എന്ന് അമ്മായി പറയുന്ന കേട്ടു,തന്റെ വീട്ടിലേക്ക് പോകുന്നത് ഒക്കെ, എത്ര ദിവസം കഴിഞ്ഞാണ് എന്ന് എനിക്കറിയില്ല,"

മീനുകൾക്ക് തീറ്റ ഇട്ട് കൊണ്ട് മിഥുന് പറഞ്ഞു. " അവിടേക്ക് വരുമോ.? എന്റെ വീട്ടിൽ, അത്ഭുതത്തോടെ ചോദിച്ചു അവൾ. " വന്നല്ലേ പറ്റൂ, ചടങ്ങ് അല്ലേ, നമ്മൾ എന്തുകാര്യം ചെയ്യുമ്പോഴും അതിനൊരു ഒറിജിനാലിറ്റി ഉണ്ടാക്കണ്ടേ.?" എനിക്ക് നന്നായിട്ട് വിശക്കുന്നുണ്ട് താന് ഭക്ഷണം കഴിക്കാൻ വരുന്നില്ലെ, വയറിൽ തടവി അവന് പറഞ്ഞു.. "വരുന്നു" അവനെ അനുഗമിക്കുമ്പോൾ അറിയും തോറും മിഥുൻ എന്ന വ്യക്തിയോടുള്ള അകലം കുറയുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. രണ്ടുപേരും ഇറങ്ങിവരുന്ന കാഴ്ചകണ്ട് അരുന്ധതിയുടെ മനസ് നിറഞ്ഞിരുന്നു.. അപ്പോഴേക്കും അവിടവും ആളും ആരവവും ഒഴിഞ്ഞു നിശബ്ദമായിരുന്നു. അമ്മാവനും അമ്മായിയും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ, " മക്കളെ വാ ഇരിക്ക്.. " അരുന്ധതി തന്നെയാണ് രണ്ടുപേർക്കും ഇരിപ്പിടം നീക്കി കൊടുത്തതും, തൂശനിലയിട്ട് ചോറ് വിളമ്പുമ്പോൾ മിഥുന് അമ്മയെ ഒന്ന് തടഞ്ഞു, "

ഞാൻ ഇപ്പോൾ ചോറ് കഴിക്കില്ല എന്ന് അമ്മയ്ക്ക് അറിയാലോ," " ഒന്ന് പോടാ, ഇന്ന് ഇത്തിരി സദ്യ കഴിച്ചാൽ അത്‌ നിന്റെ ഡയറ്റിനേ ബാധിക്കാൻ പോകുന്നില്ല, ഇന്ന് നിൻറെ വിവാഹം ദിവസം ആണ്.! ഇത്തിരി പായസം ഒക്കെ കൂട്ടി ഒരു സദ്യ കഴിക്കേണ്ടത് അത്യാവശ്യ കാര്യം തന്നെയാണ്." അവൻറെ എതിർപ്പിനെ വകവെയ്ക്കാതെ നിലയിലേക്ക് ചോറുവിളമ്പിയിരുന്നു. തൂശനിലയിൽ വിളമ്പിയ കുത്തരിച്ചോറിന്റെ മുകളിലേക്ക് വെങ്കായം സാമ്പാർ ഒഴിച്ച് വായിലേക്ക് വയ്ക്കുന്നതിനു മുമ്പ് അരുന്ധതി തടഞ്ഞു, " ആദ്യ ഉരുള ഭാര്യയ്ക്ക്, ഇനി മുതൽ അങ്ങോട്ട് എല്ലാ കാര്യങ്ങളും പങ്കുവയ്ക്കണം, അതിൻറെ ആദ്യപടി ആവണം ഇത്, നീ കഴിക്കുന്നതിൽ അല്ല അവൾ സമയത്ത് കഴിച്ചോ എന്നതിന് വേണം ഇനി പ്രാധാന്യം കൊടുക്കാൻ. നിന്നെ മാത്രം വിശ്വസിച്ച് നമ്മുടെ വീട്ടിലേക്ക് വന്ന കുട്ടിയാണ്, അവൾക്കൊരു വേദന ഉണ്ടാവാൻ പാടില്ല.!

അമ്മ പോയാലും നിനക്ക് മോൾ മാത്രമേ ഉണ്ടാവുകയുള്ളൂ," സരയുവിന്റെയും മിഥുന്റെയും ഹൃദയത്തിൽ തന്നെയായിരുന്നു ആ വാക്കുകൾ ഉടക്കിയത്. എത്രയൊക്കെ പറഞ്ഞാലും അമ്മയുടെ രോഗം ചിലപ്പോഴെങ്കിലും താൻ മറന്നു പോകാറുണ്ട്, വീണ്ടും വീണ്ടും അമ്മ അത് കൃത്യമായി ഓർമിപ്പിക്കുകയും ചെയ്തു. മിഥുന് ചിന്തിച്ചു. സരയൂവും വിയർത്തു തുടങ്ങിയിരുന്നു.. ഇങ്ങനെയൊരു അവസരത്തെ പറ്റി അവൾ ചിന്തിച്ചിരുന്നില്ല,വേണ്ടിയിരുന്നില്ല എന്ന് അവൾക്ക് തോന്നിയിരുന്നു,മിഥുൻറെ അടുത്ത നീക്കം എന്തെന്നറിയാനായി അവൾ കാത്തു. അവൻ അപ്പോഴേക്കും അപ്രതീക്ഷിതമായി ഒരുരുള അവൾക്ക് നേരെ നീട്ടിയിരുന്നു, എന്തുവേണമെന്ന് അറിയാതെ പോയിരുന്നു സരയൂ.. അവസാനം അവൻറെ കണ്ണിലേക്കു നോക്കിയപ്പോൾ കണ്ണടച്ച് ഒന്നുമില്ല എന്ന് അവൻ പറഞ്ഞപ്പോൾ വായ് തുറക്കാതെ അവൾക്ക് നിർവാഹം ഉണ്ടായിരുന്നില്ല. അല്ലെങ്കിലും ആകെ നനഞ്ഞാൽ പിന്നെ എന്ത് കുളിര്.! ചുറ്റും നിന്ന മുഖങ്ങളെല്ലാം പ്രകാശിച്ചിരുന്നു,

സരയുവിന്റെ ഹൃദയത്തിൽ ഒരു കൂരമ്പ് പതിച്ചത് പോലെ ആയിരുന്നു, " ഇനി മോള് കൊടുക്ക്..." വല്ലായ്മയോടെ ആണെങ്കിലും സരയുവും ഒരുരുള മിഥുന് നീട്ടിയിരുന്നു, എല്ലാവരും ഒരുമിച്ചിരുന്ന് സന്തോഷത്തോടെയാണ് ഭക്ഷണം കഴിച്ചത്, ഭക്ഷണം കഴിച്ച് പായസവും കുടിച്ചാണ് എഴുന്നേറ്റത്.. " അമ്മ ഗുളിക കഴിച്ചോ.? കൈ കഴുകുന്നതിനിടയിൽ മിഥുൻ തിരക്കി. " ഇന്ന് ഒന്നും ചെയ്തിട്ടില്ല, " ലക്ഷ്മിയാണ് മറുപടി പറഞ്ഞത്.. " എന്താ അമ്മ ഇത്‌," മിഥുൻ സ്നേഹശാസനത്തോടെ ചോദിച്ചു.. "'ഇന്ന് സന്തോഷം ഉള്ള ദിവസം അല്ലേ, അതൊക്കെ ഞാൻ മറന്നുപോയി.. " ലക്ഷ്മിഅമ്മയോട് ഞാൻ പറഞ്ഞിട്ടില്ലെ ഒക്കെ ഓർമ്മിപ്പിക്കണം എന്ന്... മിഥുന് അവർക്ക് നേരെ ചോദ്യം ഉയർത്തി..! " ഞാൻ പറഞ്ഞത് ആണ് കുഞ്ഞേ, എന്ത് ചെയ്ത് വാങ്ങില്ല, " മരുന്നിൻറെ സമയം പോലും മറന്നുപോയടാ, പിന്നെ എൻറെ മോൻറെ വിവാഹത്തിന് എല്ലാ കാര്യങ്ങളും ഓടിനടന്ന് ചെയ്യുന്നത് ഞാനല്ലേ, ഒരിക്കൽ ഒന്നും നടന്നില്ല, ഇനി ഒന്നു നടക്കുന്നതിനു മുൻപ് ഞാൻ പോകുമോ എന്ന ഭയമായിരുന്നു,

അപ്പോഴാ ഈശ്വരൻ ആയിട്ട് ഈ കുട്ടിയെ ഇവൻറെ മുൻപിൽ കൊണ്ട് നിർത്തിയത്.. അപ്പൊ പിന്നെ ഞാൻ അല്ലേ ഉത്തരവാദിത്വത്തോടെ ചെയ്യേണ്ടത്, അരുന്ധതി കിതച്ചു പോയി.. " എല്ലാം ചെയ്തു കഴിഞ്ഞല്ലോ ഇനി മരുന്ന് കഴിക്കാൻ നോക്ക്, മിഥുൻ അവരെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു, ഞാൻ തന്നെ എടുത്തു തരാം" അത്‌ പറഞ്ഞു അമ്മയുടെ മുറിയിലേക്ക് നടന്നു, കുറച്ചു നടന്നു കഴിഞ്ഞപ്പോൾ എന്തുചെയ്യണമെന്നറിയാതെ സരയു നിൽക്കുന്നത് അവന് കണ്ടത്, ഉടനെ അവൻ തലയാട്ടി വിളിച്ചു, ആ നിമിഷം അവനെ അനുഗമിച്ചവൾ. അരുന്ധതിയുടെ മുറിയിലേക്കാണ് ഇരുവരും കയറുന്നത്,വലിയൊരു ബോക്സ് എടുത്ത് അതിൽ നിന്നും മരുന്നുകൾ നോക്കി എടുത്തു കൊടുക്കുകയാണ് മിഥുൻ, സിനിമയിൽ കാണുന്ന സൂപ്പർസ്റ്റാർ അമ്മയ്ക്ക് മുൻപിൽ വാത്സല്യം തേടി ഒരു കുഞ്ഞിനെ പോലെ,

ആ കാഴ്ച അവളുടെ ഹൃദയവും നിറയ്ക്കുന്നത് ആയിരുന്നു... കട്ടിലിൽ ഇരിക്കുന്ന അരുന്ധതി അവളെ അരികിലേക്ക് വിളിച്ചു, അവർക്ക് അരികിൽ ചെന്ന് ഇരുന്നു അവൾ, അവളുടെ കൈ എടുത്ത് മടിയിൽ വെച്ച് കൊണ്ടാണ് പിന്നീട് അരുന്ധതി സംസാരിച്ചത്.. " ഇവന് എപ്പോഴും ഷൂട്ടിംഗ് തിരക്കുകളും സ്റ്റേജ് ഷോയും ഒക്കെ ആണ്. വല്ലപ്പോഴും വന്നാലായി വന്നില്ലെങ്കിൽ ആയി, എല്ലാ ദിവസവും എന്നെ വിളിക്കും, പിന്നെ എൻറെ ചെക്കപ്പിന്റെ ദിവസങ്ങളിലൊക്കെ വരും, ഇനിയിപ്പോൾ അങ്ങനെ പാടില്ല, ഒരുപാട് ഉണ്ടാക്കി നിൻറെ അച്ഛൻ, നീ ആയിട്ടും ഉണ്ടാക്കി,ഇനി ഇപ്പോൾ കുറച്ച് വിശ്രമം ആവശ്യമാണ്, സ്വന്തം ജീവിതത്തെ പറ്റി ചിന്തിക്കേണ്ട സമയവും, ഇനി കുറച്ചു നാളത്തേക്ക് മോളുടെ അടുത്ത് തന്നെ ഉണ്ടാവണം, നീ ഷൂട്ടിംഗ് തിരക്കുകൾ ഒക്കെ മാറ്റിവയ്ക്കണമെന്ന്," അരുന്ധതി പറഞ്ഞു.. "കൊള്ളാം..! അടുത്ത 3 വർഷത്തേക്ക് ഞാൻ ഫ്രീ അല്ല അമ്മേ, പുതിയൊരു പടത്തിന്റെ ഷൂട്ടിംഗ് ഒരു മൂന്നാഴ്ചയ്ക്കുള്ളിൽ തുടങ്ങും, അതും ഇടുക്കിയിൽ, എനിക്ക് പോയേ പറ്റൂ. " നീ എങ്ങോട്ടും പോകുന്നില്ല.!

ഈ കുട്ടി ഇവിടെ ഒന്ന് പരിചയപെടട്ടെ, ഇവിടെ ഒക്കെ എനിക്ക് കൊണ്ട് കാണിക്കാൻ പറ്റുമോ, എല്ലാ കാര്യങ്ങളിലും അവൾക്ക് ഒരു പരിചയം ആയിട്ട് നീ പോയാൽ മതി. ഇങ്ങനെ വലിച്ചുവാരി സിനിമ ഒന്നും ചെയ്യേണ്ട, നിനക്ക് അതിൻറെ ആവശ്യമൊന്നുമില്ല. വർഷത്തിൽ ഏതെങ്കിലും ഒന്നോ രണ്ടോ സിനിമ, നിനക്ക് നല്ലതെന്ന് തോന്നുന്നത്. അത് മാത്രം ചെയ്താൽ മതി, നമ്മുടെ ബിസിനസ് നോക്കി നടത്ത് ഇനി, സിനിമയിലേക്ക് അവസരങ്ങൾ കിട്ടിയതിനുശേഷം നിന്നെ ഒന്ന് കണ്ണുനിറച്ച് കണ്ടിട്ട് പോലുമില്ല അമ്മ,ഇപ്പോൾ ഈ ജീവിതം ഏതാണ്ട് തീരാറായി.. ആ അവസ്ഥ ഇവൾക്ക് വരരുത്," അമ്മയുടെ ഹൃദയം തുറന്നുള്ള ആ വെളിപ്പെടുത്തൽ അവനെ ഒന്ന് തളർത്തി, സത്യം ആണ് അമ്മയോട് സംസാരിക്കാൻ പോലും താൻ സമയം കണ്ടെത്തിയിട്ടില്ല, " ഒക്കെത്തിലും നമുക്ക് പരിഹാരമുണ്ടാക്കാം, സമാധാനപെട് അമ്മ,

ഗുളിക കഴിച്ച് കുറച്ചുനേരം കിടക്ക്, ഉറക്കം വരില്ലേ..." "' ഇന്ന് എനിക്ക് ഉറക്കം വരില്ലഡാ, സന്തോഷത്തിന്റെ ദിവസം ആണ്. ഹരിയേട്ടൻ ഉണ്ടായിരുന്നെങ്കിൽ സന്തോഷമായിരുന്നെനെ, അച്ഛൻറെ അനുഗ്രഹം വാങ്ങിച്ചോ രണ്ടുപേരും, " അച്ഛന്റെ ഫോട്ടോയ്ക്ക് മുൻപിൽ വന്നപ്പോൾ തന്നെ ഞങ്ങളെ നിന്ന് പ്രാർത്ഥിച്ചതല്ലേ, " മോളെ അവൻ ഒരു പാവമാ, സിനിമ ആയിരുന്നു അവൻറെ സ്വപ്നം, ആ സ്വപ്നം കിട്ടിയപ്പോൾ എല്ലാവരെയും മറന്നു,ഇനി മോൾ ഉണ്ടാവണമെന്നും ഒപ്പം, ജീവിതാവസാനം വരെ. ഇടയ്ക്കുവെച്ച് എൻറെ കുട്ടിക്ക് എന്തെങ്കിലും തെറ്റുപറ്റിയാൽ അത് നീ വേണം പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ,ഒരിക്കലും ഒറ്റയ്ക്ക് ആകരുത്, അച്ഛൻ പോയപ്പോൾ അമ്മയുണ്ടായിരുന്നു അവന്, ഞാൻ പോകുമ്പോൾ അവൻ ഒറ്റയ്ക്കായി പോകാൻ പാടില്ല..! നിൻറെ കൈകളിലേക്ക് അവനെ ഞാൻ ഏൽപ്പിക്കുക ആണ്, എൻറെ കുട്ടി മോൾക്ക് നല്ലൊരു ഭർത്താവ് ആയിരിക്കും,സ്നേഹിക്കാൻ മാത്രമേ അറിയൂ, ഇന്നോളം സ്നേഹിച്ചവരൊക്കെ അവനെ ഒറ്റയ്ക്ക് ആക്കി, എൻറെ മോള് അവനെ നോക്കിക്കോണം..

അവൻ ആയിട്ട് എന്തെങ്കിലും അറിവില്ലായ്മ ചെയ്താൽ നേർവഴി പറഞ്ഞുകൊടുത്ത ഈ ജീവിതാവസാനം വരെ ഒപ്പമുണ്ടാവണം, അങ്ങനെ ഒരു വാക്ക് നീ അമ്മയ്ക്ക് തരണം.." വലം കൈ നീട്ടി അരുന്ധതി പറഞ്ഞപ്പോൾ സരയു ശരിക്കും ഞെട്ടിപ്പോയിരുന്നു, എന്തുപറയും താൻ ഈ അമ്മയോട്.? താൻ ഒരു വർഷം കഴിഞ്ഞ് കരാർ അവസാനിപ്പിച്ച് പോകുന്ന ഒരു ജോലിക്കാരി മാത്രമാണെന്നോ.? " വാക്ക് താ മോളെ, വീണ്ടും അരുന്ധതി അതുതന്നെ ആവർത്തിച്ചപ്പോൾ ഒരു നിമിഷം മിഥുന്റെ മുഖത്തേക്ക് അവൾ നോക്കി പോയിരുന്നു.. എന്ത് പറയണം എന്നറിയാത്ത ഒരു അവസ്ഥയിലായിരുന്നു ആ നിമിഷം മിഥുനും,....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story