വേനൽമഴ...🍂💛: ഭാഗം 23

venal mazha

രചന: റിൻസി പ്രിൻസ്‌

ഒരു നിമിഷം ഇതു നിൻറെ മുഖത്തേക്ക് നോക്കി പോയിരുന്നു എന്ത് പറയണം എന്നറിയാത്ത ഒരു അവസ്ഥയിലായിരുന്നു ആ നിമിഷം മിഥുനും " മരണം വരെ നിൻറെ കഴുത്തിൽ അവനാണിഞ്ഞ താലി ഉണ്ടാവണം, അങ്ങനെ ഒരു വാക്ക് അമ്മയ്ക്ക് തരില്ലേ മോള്..? അരുന്ധതി കരഞ്ഞു തുടങ്ങിയിരുന്നു, ഒരു നിമിഷം സരയുവിന്റെ കണ്ണുകളും നിറഞ്ഞിരുന്നു, പ്രതീക്ഷയോടെ വീണ്ടും തന്റെ മുഖത്തേക്ക് നോക്കുകയാണ് അമ്മ.! ആ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്ന പ്രത്യാശയുടെ നാളത്തെ തല്ലിക്കെടുത്താൻ അവൾക്ക് തോന്നിയിരുന്നില്ല, വിറയാർന്ന കൈകൾ കൊണ്ട് അവരുടെ കൈകളിൽ അവൾ കൈ ചേർത്തപ്പോൾ മിഥുൻ പോലും ഒന്ന് അമ്പരന്ന് പോയിരുന്നു, "

എൻറെ മരണം വരെ എൻറെ മനസ്സിൽ അമ്മയുടെ മകൻ ഉണ്ടാവും, എൻറെ കഴുത്തിൽ ഈ താലിയും..! , അരുന്ധതിയുടെ മനസ്സ് നിറഞ്ഞതായിരുന്നു... അത് ആ മുഖത്ത് തെളിഞ്ഞിരുന്നു, " ഇനി അമ്മ കുറച്ചു നേരം കിടക്ക്..! " ഇനി അമ്മയ്ക്ക് സമാധാനമായിട്ട് ഉറങ്ങാം ... കേട്ടോ മോളെ കുറച്ച് നേരം അമ്മയ്ക്ക് അരികിലേക്ക് ഇരിക്കോ, " എങ്കിൽ താൻ കുറച്ചുനേരം ഇരിക്ക്, അതും പറഞ്ഞ് മിഥുൻ ആ മുറിയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു... കുറച്ചു മുൻപേ അരുന്ധതിയുടെ കണ്ണുകളിൽ കണ്ട പ്രകാശം അവനെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു... വല്ലാത്ത തെറ്റാണ് താൻ അമ്മയോട് ചെയ്യുന്നത്, നാളെ അമ്മ സത്യങ്ങളെല്ലാം അറിയേണ്ടി വന്നാൽ... അല്ലെങ്കിൽ താൻ എന്തൊരു സ്വാർത്ഥനാണ്, ഒരുവർഷത്തെ കരാറിന്റെ പുറത്ത് ഒരു പെൺകുട്ടിയെ വേഷം കെട്ടിച്ച് അമ്മയുടെ അരികിലേക്ക് കൊണ്ടു വന്നിരിക്കുന്നു, അപ്പോൾ ഒരു വർഷത്തിനുള്ളിൽ തന്നെ അമ്മ മരിക്കും എന്നാണോ താൻ വിചാരിക്കുന്നത്,

അല്ലെങ്കിൽ ഒരു വർഷത്തിനുള്ളിൽ അമ്മ മരിക്കണം എന്നാണോ ആഗ്രഹിക്കുന്നത്.? ഒരു വർഷത്തിനുള്ളിൽ അമ്മ മരിച്ചില്ലെങ്കിൽ എല്ലാ കാര്യങ്ങളും അമ്മ അറിഞ്ഞാലോ അങ്ങനെയൊക്കെ താൻ ചിന്തിക്കുന്നു, സത്യത്തിൽ താൻ ഈ കാണിക്കുന്നത് എന്ത് ഭ്രാന്ത്‌ ആണ്. താൻ കാരണം തകരുന്നത് എത്ര ജീവിതങ്ങളാണ്, എത്ര പേരുടെ സ്വപ്നങ്ങൾക്ക് ആണ് മങ്ങൽ ഏൽപ്പിക്കുന്നത്, സ്വന്തം മകളുടെ ഭാവി സുരക്ഷിതമായി എന്ന് കരുതി തൻറെ കൈകളിലേക്ക് മകളുടെ കൈ ചേർത്ത് നിറകണ്ണുകളോടെ തൻറെ മുൻപിൽ നിൽക്കുന്ന ആ പിതാവിൻറെ മനസ്സിനെ താൻ വേദനിപ്പിക്കുകയല്ലേ, എല്ലാ പ്രശ്നങ്ങളും മറന്ന് മകൻ നല്ലൊരു ജീവിതത്തിലേക്ക് കടന്നു എന്ന് വിചാരിച്ച് നിൽക്കുന്ന അമ്മയെ താൻ വഞ്ചിക്കുകയല്ലെ, എന്തിനും താങ്ങും തണലുമായി തനിക്കുവേണ്ടി ഓടിയെത്തി ആ വീട്ടിൽ ചെന്ന് തനിക്ക് വേണ്ടി സംസാരിച്ച അമ്മാവനും അമ്മായിയും,

അവരെ വിഡ്ഢിയാക്കിയിരുന്നില്ലേ.? പോയ കാലത്തിൻറെ കയ്പുനിറഞ്ഞ അനുഭവങ്ങൾ എല്ലാം മറന്ന് പുതിയൊരു ജീവിതത്തിലേക്ക് കടക്കുന്ന എന്ന് അറിഞ്ഞു സന്തോഷിച്ച ആത്മസുഹൃത്തിനെ താൻ പറ്റിക്കുകയായിരുന്നു...! എല്ലാത്തിനുമുപരി നല്ല ഒരു ജീവിതവും സ്വപ്നങ്ങളും മാത്രം ആഗ്രഹിച്ച് കതിർമണ്ഡപത്തിലേക്ക് കയറി വരേണ്ടിയിരുന്ന ഒരു പെണ്ണിൻറെ വിവാഹമെന്ന സ്വപ്നത്തെ തച്ചുടച്ച് അവളുടെ നിസ്സഹായാവസ്ഥയെ താൻ പണംകൊണ്ട് മുതലെടുക്കുക ആയിരുന്നില്ലേ.,? താനൊരു സ്വാർത്ഥൻ ആണു, മറ്റൊന്നും ചിന്തിക്കുന്നില്ല... മറ്റാരെയും ചിന്തിക്കുന്നില്ല, ലോകത്തിന് മുൻപിൽ ഞാൻ നല്ലവൻ ആയിരിക്കണം, എന്തിനു വേണ്ടിയാണ് ഈ വിവാഹം കഴിച്ചത്.? ഒരു നിമിഷത്തെ എടുത്തു ചാട്ടത്തിൽ എടുത്ത തീരുമാനം,

ഇങ്ങനെ അമ്മയെ പറ്റിക്കുന്നത് ശരിയല്ല, ഭൂമിയിൽ കൺകണ്ട ഈശ്വരൻ അമ്മയാണ്, അമ്മയുടെ മുഖത്ത് കണ്ട തെളിഞ്ഞ പുഞ്ചിരി, അത് തന്നെ അസ്വസ്ഥമാക്കുന്നുണ്ടെങ്കിൽ കുറ്റം ചെയ്തു എന്ന് തന്നെയല്ലേ അതിനർത്ഥം.? മനസ്സിൽ നിറയെ പല തരത്തിലുള്ള ചോദ്യങ്ങൾ മാറി വന്നു, അവൻ കൂടുതൽ അസ്വസ്ഥനായിരുന്നു..! അമ്മയ്ക്ക് പറയാൻ ഒരുപാടുണ്ടായിരുന്നു, കൊച്ചു മിഥുന്റെ കുസൃതികൾ, അവസാനം അവൻറെ ജീവിതത്തിൽ വന്ന പ്രണയം, ആ പ്രണയത്തിൽ അവൻ ജീവിതം കണ്ടെത്തിയത് പിന്നീട് ഒരു വാക്കുപോലും പറയാതെ അവനിൽനിന്നും അകന്നു തുടങ്ങിയ പ്രണയം, ശിഖയ്ക്ക് മറ്റാരെയും സ്നേഹിക്കാൻ സാധിച്ചിരുന്നില്ല, മിഥുൻ മാത്രമായിരുന്നു അവളുടെ ലോകം,

അതിൽ മിഥുന്റെ അമ്മയോ ബന്ധുക്കളോ സുഹൃത്തുക്കളോ ഒന്നുമുണ്ടായിരുന്നില്ല, ഒരുതരം സ്വാർത്ഥമായ ഇഷ്ടമായിരുന്നു അവൾക്ക്, എന്നാൽ കൈയിൽ കിട്ടിയപ്പോൾ അവളുടെ ഭ്രമം തീർന്നു, അതിനെ കാത്തു പിടിക്കാനും അവൾക്ക് സാധിച്ചില്ല, എന്നാൽ ആ രാത്രിയിൽ ഇരുവർക്കുമിടയിൽ സംഭവിച്ചതെന്താണെന്ന് അമ്മയ്ക്ക് പോലും അറിയില്ല. പക്ഷേ ഒന്നുമാത്രം അമ്മ കൃത്യമായി അവളോട് പറഞ്ഞു, ശിഖയെ സ്നേഹിച്ചതുപോലെ ഒരു പക്ഷെ അവൻ ആരെയും സ്നേഹിച്ചിട്ട് ഉണ്ടാവില്ല, മോളെ സ്നേഹിക്കാൻ അവനു കഴിയണം, അത്രത്തോളം എന്ന് അമ്മ പറയില്ല അതിലും കൂടുതൽ അവൻ മോളെ സ്നേഹിക്കണം, അതിന് മോൾക്ക് സാധിക്കുമെന്ന് അമ്മയ്ക്ക് ഉറപ്പുണ്ട്, അങ്ങനെ പറഞ്ഞ് ഇടയ്ക്കെപ്പോഴോ അവരുടെ മിഴികൾ അടഞ്ഞു തുടങ്ങിയിരുന്നു...

അവർ ഉറക്കത്തിലേക്ക് കയറി എന്ന് മനസ്സിലായപ്പോഴേക്കും അവരെ ഒന്നുകൂടി ശരിക്ക് കിടത്തിയതിനുശേഷം ആണ് അവൾ പുറത്തേക്കിറങ്ങിയത്, ഹാളിലേക്ക് വന്നപ്പോൾ അവിടെ ആരെയും കണ്ടിരുന്നില്ല... അടുക്കളയിൽ ചെന്നപ്പോൾ ലക്ഷ്മിയമ്മ എന്തോ കാര്യമായ പാചകത്തിലാണ്, അവരുടെ അരികിലേക്ക് ചെന്നപ്പോൾ ചെറുചിരിയോടെ തന്നെ ക്ഷണിച്ചു, "മോൾ വന്നോ,അമ്മ ഉറങ്ങിയോ..? " ഉറങ്ങി..! ഞാൻ എന്തെങ്കിലും ചെയ്യണോ ചേച്ചി...? " ചേച്ചിയോ.? എന്നെ കണ്ണൻ കുഞ്ഞുപോലും ലക്ഷ്മി എന്ന് വിളിക്കുന്നത്, " കുഞ്ഞു അങ്ങനെ വിളിച്ചാൽ മതി, പിന്നെ വന്ന ദിവസം തന്നെ മോള് ജോലി ചെയ്യാനോ, അങ്ങനെ അല്ലേങ്കിൽ പോലും മോള് ജോലി ഒന്നും ചെയ്യേണ്ട, ഇവിടെ എനിക്ക് ചെയ്യാവുന്ന ജോലിയെ ഉള്ളു, ": അമ്മാവനും അമ്മായിയും ഒക്കെ എവിടെ " അവര് പോയല്ലോ..! "ആണോ പറഞ്ഞു പോലുമില്ല,

" അത്ര ദൂരെയല്ല മോളെ ഒരു രണ്ടു വീട് അപ്പുറം അവർ താമസിക്കുന്നത്.. എപ്പോൾ വേണമെങ്കിലും അങ്ങോട്ട് പോകാം, വൈകുന്നേരം ഇങ്ങോട്ട് വരും, വീട്ടിലേക്ക് പോയിട്ട് ഇപ്പൊൾ വരും... " കണ്ണേട്ടൻ...? മടിച്ചുമടിച്ച് അവൾ ചോദിച്ചത്, " മോൻ മുകളിലേക്ക് കയറിപ്പോയി... മോൾ അങ്ങോട്ട് ചെല്ല്, ഇവിടെ ഇപ്പൊ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല... ലക്ഷ്മിയമ്മയുടെ നിർബന്ധം കേട്ടപ്പോഴാണ് മുകളിലേക്ക് കയറിയത്, മുറിയിൽ നോക്കിയപ്പോൾ കണ്ടില്ല... ബാൽക്കണിയിൽ എന്തോ ചിന്തിച്ചു കൊണ്ട് ഇരിക്കുന്നു... മുഖം കണ്ടാലറിയാം എന്തു ഗൗരവമായി ചിന്തയിൽ ആണെന്ന്, താൻ അരികിലേക്ക് വന്നതു പോലും അറിഞ്ഞില്ല, " സർ താൻ വിളിച്ചപ്പോഴാണ് തൻറെ മുഖത്തേക്ക് നോക്കുന്നത്, കുറച്ച് സമയം ഒന്നും പറയാതെ തന്നെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുക ആണ്... കാര്യം എന്തെന്ന് അവൾക്കും മനസ്സിലായിരുന്നില്ല, "

സർ എന്താണ് ഇങ്ങനെ നോക്കുന്നത്.? " തന്നോട് ഞാൻ തെറ്റ് ചെയ്തു എന്ന് തോന്നുന്നുണ്ടോ..? ഒരു നിമിഷം അവൻ ചോദിച്ചതിന്റെ അർത്ഥം അവൾക്ക് മനസ്സിലായിരുന്നില്ല , " എൻറെ പണം കൊണ്ട് തന്റെ നിസ്സഹായത ഞാൻ മുതലെടുത്തു എന്ന് തോന്നുന്നുണ്ടോ..? "സർ നിർബന്ധിച്ചത് ഒന്നുമല്ലല്ലോ, തന്റെ അവസ്ഥ അത്‌ ആയതുകൊണ്ട് അല്ലേ, സാർ പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചത്, അതിന് സാറിനോട് എനിക്ക് പിണക്കം, എനിക്ക് സാറിനോട് ഒരു ദേഷ്യവും ഇല്ല... പകരം കടപ്പാടും ബഹുമാനവും മാത്രമേ ഉള്ളൂ, എൻറെ അച്ഛൻറെ ഓപ്പറേഷൻ നടത്തിയതിന് വെറുതെയാണെങ്കിലും എൻറെ അമ്മയോട് ചികിത്സിക്കാം എന്ന് പറഞ്ഞതിന്, എൻറെ അച്ഛൻറെയും അമ്മയുടെയും മുഖത്ത് 22 വർഷത്തിനിടയിൽ ആദ്യമായിട്ടാ ഞാൻ ഒരു പുഞ്ചിരി കാണുന്നത്, നിറഞ്ഞമനസ്സോടെ ഉള്ള ചിരി, അതിനോക്കെ കാരണം സർ ആണ്..

അപ്പോൾ എനിക്ക് സാറിനോട് കടപ്പാട് മാത്രമേ ഉള്ളൂ, " എങ്കിലും ഒരുപാട് വിശുദ്ധിയുടെ പവിത്രതയുടെ അടയാളമാണ് ഈ താലീ..ഇതൊക്കെ ഒരു നാടകത്തിനുവേണ്ടി തൻറെ കഴുത്തിൽ അണിയിച്ചു തന്നില്ലേ..? ഞാൻ തന്നെ കൊണ്ട് ഇങ്ങനെ ഒരു വിഡ്ഢി വേഷം കെട്ടിക്കുന്നു, അതൊക്കെ ഞാൻ തന്നോട് ചെയ്ത തെറ്റല്ലേ...? " സർ പണ്ട് പറഞ്ഞതുപോലെയാണ് ഞാൻ ഇപ്പോൾ ചിന്തിക്കുന്നത്, ഒരു നാടകത്തിതിൻറെ ഭാഗമായി അഭിനയിക്കുന്നു. അപ്പോൾ ഞാൻ ഇങ്ങനെയൊക്കെ ചെയ്യേണ്ടേ, പക്ഷേ ഒരു കാര്യത്തിൽ മാത്രം എനിക്കും വേദനയുണ്ട്,സാറിന്റെ അമ്മ..! ഒരുപാട് സന്തോഷിക്കുന്നു ഉണ്ട് സാറിൻറെ അമ്മ, ആ സന്തോഷം കാണുമ്പോൾ എൻറെ ഉള്ളിൽ എവിടെയൊക്കെയോ കുറ്റബോധത്തിന്റെ മുള്ളുകൾ, ഞാനും കൂടി ചേർന്ന് പറ്റിക്കല്ലേ സാറിൻറെ അമ്മേ, നാളെ അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ ജീവിതത്തിലൊരിക്കലും എനിക്ക് സമാധാനം കിട്ടില്ല, അത് പറഞ്ഞപ്പോഴേക്കും അവളുടെ മിഴികൾ നിറഞ്ഞു തുടങ്ങിയിരുന്നു..

അത് കാണെ എന്ത് ചെയ്യണമെന്ന് മിഥുനും അറിയില്ലായിരുന്നു, " ഞാൻ ഇപ്പോൾ അതിനെപ്പറ്റി തന്നെയാ ചിന്തിച്ചത്, " എന്തിനായിരുന്നു സർ ഇങ്ങനെ ഒരു നാടകം, സാറിൻറെ അമ്മ പറഞ്ഞു സാറിന് വൈഫിനെ ഒരുപാട് ഇഷ്ടമായിരുന്നു എന്ന്, അത്രത്തോളം സ്നേഹിച്ചിരുന്നുവെങ്കിൽ നിങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ എന്താണെന്ന് വെച്ചാൽ അത് പരസ്പരം പറഞ്ഞു തീർക്കായിരുന്നില്ലേ..? എന്നിട്ട് അവരെ തന്നെ ഇവിടേക്ക് കൂട്ടിക്കൊണ്ടു വരായിരുന്നില്ലേ, സാറും ആഗ്രഹിച്ചത് അത് തന്നെയായിരുന്നില്ലേ... ഒരു നിമിഷം അവളുടെ ചോദ്യത്തിന് മുൻപിൽ അവൻറെ മുഖ ഭാവം മാറുന്നതും ദേഷ്യം കൂടുന്നതും ഒക്കെ സരയൂ കണ്ടു......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story