വേനൽമഴ...🍂💛: ഭാഗം 24

venal mazha

രചന: റിൻസി പ്രിൻസ്‌

" എന്തിനായിരുന്നു സർ ഇങ്ങനെ ഒരു നാടകം, സാറിൻറെ അമ്മ പറഞ്ഞു സാറിന് വൈഫിനെ ഒരുപാട് ഇഷ്ടമായിരുന്നു എന്ന്, അത്രത്തോളം സ്നേഹിച്ചിരുന്നുവെങ്കിൽ നിങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ എന്താണെന്ന് വെച്ചാൽ അത് പരസ്പരം പറഞ്ഞു തീർക്കായിരുന്നില്ലേ..? എന്നിട്ട് അവരെ തന്നെ ഇവിടേക്ക് കൂട്ടിക്കൊണ്ടു വരായിരുന്നില്ലേ, സാറും ആഗ്രഹിച്ചത് അത് തന്നെയായിരുന്നില്ലേ... ഒരു നിമിഷം അവളുടെ ചോദ്യത്തിന് മുൻപിൽ അവൻറെ മുഖ ഭാവം മാറുന്നതും ദേഷ്യം കൂടുന്നതും ഒക്കെ സരയൂ കണ്ടു... " പ്ലീസ് സരയൂ, ഞാൻ ഒരുപാട് മറക്കാൻ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് അത്‌... വീണ്ടും വീണ്ടും അതിലേക്ക് എന്നെ വലിച്ചു ഇടരുത്, ആ കാലഘട്ടങ്ങളെ പറ്റി ഞാൻ ഓർക്കുന്നില്ല, ആ ഒരു കാലഘട്ടങ്ങളാണ് ശരിക്കും എനിക്ക് വേദനകൾ സമ്മാനിച്ചിരുന്നത്.. " " സോറി സർ... സാറിന്റെ സ്വകാര്യ ജീവിതത്തെ പറ്റി ഞാൻ സംസാരിക്കാൻ പാടില്ല, അമ്മ പറഞ്ഞതിൽ നിന്നും എനിക്ക് വ്യക്തമായി മനസ്സിലായി, സാറിനെ ഒരുപാട് ഇഷ്ടമായിരുന്നു ആ കുട്ടിയെ എന്ന്, അതുകൊണ്ട് ഞാൻ പറഞ്ഞത് ആണ്, പലപ്പോഴും പറഞ്ഞു തീർക്കാവുന്ന ചെറിയ ചില കാരണങ്ങൾ കൊണ്ടാണ് കൂടുതൽ പേരും ജീവിതത്തിൽ വലിയ അകലങ്ങൾ ഉണ്ടാക്കുന്നത്,

പിന്നീട് ഒരിക്കലും അകലം നമുക്ക് നികത്താൻ സാധിക്കില്ല, ചിലപ്പോൾ മൂന്നാമത് ഒരാൾ ഉണ്ടായിരുന്നു എങ്കിൽ ഒന്ന് സംസാരിച്ചിരുന്നെങ്കിൽ മാറിയെനെന്ന് തോന്നുന്ന തെറ്റിദ്ധാരണകളുണ്ട്, അങ്ങനെയുള്ള വല്ല തെറ്റിദ്ധാരണയും ആണ് നിങ്ങൾക്കിടയിൽ ഉള്ളതെങ്കിൽ അത് സംസാരിച്ച് മാറ്റണം എന്നേ ഞാൻ ഉദ്ദേശിച്ചുള്ളൂ, നമ്മൾ ഒരുപാട് സ്നേഹിക്കുന്ന ഒരാളിൻറെ മുൻപിൽ ഒന്ന് തോറ്റു കൊടുക്കുന്നത് അതും സ്നേഹത്തിന് വേണ്ടി ആകുമ്പോൾ അതൊരു തെറ്റല്ല, നമുക്കെല്ലാവർക്കും ഒരു ഈഗോ ഉണ്ടാകും... ആരാദ്യം മിണ്ടും ആരാദ്യം ക്ഷമ ചോദിക്കും എന്ന് ഉള്ളത്, സ്നേഹം ഉള്ളടത്ത് അങ്ങനെ ഒരു കാര്യവുമില്ല, " " എത്ര വേണമെങ്കിലും തോറ്റു കൊടുക്കാൻ ഞാൻ തയ്യാറായിരുന്നു, സരയു വിചാരിക്കുന്നത് പോലെ ഒരു ഈഗോ പ്രശ്നം അല്ല, അതിനപ്പുറം എൻറെ ജീവിതത്തെ തന്നെ മാറ്റി കളഞ്ഞ ഒരു പ്രശ്നമാണ്..." " സോറി സർ ഞാൻ കൂടുതലായി എന്തെങ്കിലും പറഞ്ഞെങ്കിൽ, അമ്മ പറഞ്ഞതിൽ നിന്നും സാറിന്റെ മനസ്സിൽ ആ കുട്ടി ഉണ്ടെന്ന് തോന്നി അതാണ്..." " അത്‌ കുഴപ്പം ഇല്ല..! അങ്ങനെ എന്നോട് പറഞ്ഞു എങ്കിൽ അത് തൻറെ മനസ്സ് തന്നെയാണ് കാണിക്കുന്നത്, 3 മാസത്തിനപ്പുറം നമ്മൾ തമ്മിൽ ഒരു പരിചയമുണ്ടായിരുന്നില്ല, എൻറെ വേദനയിൽ തനിക്ക് മനസ്സ് വേദനിച്ചുങ്കിൽ താൻ നല്ലൊരു മനസ്സിന് ഉടമയാണ് എന്നല്ലേ അതിനർത്ഥം, ഒന്നും താൻ അവിവേകമായി പറഞ്ഞിട്ടില്ല, തന്നോട് തെറ്റ് ചെയ്യുന്നത് മുഴുവൻ ഞാനാണ്..

ഒരു സാധാരണ പെൺകുട്ടി, ഒരു നാട്ടിൻപുറത്തുകാരി അവളുടെ വിവാഹ സ്വപ്നങ്ങളെ പോലും വിലക്ക് എടുത്തത് ഞാനാണ്, ക്രൂരമായിപ്പോയി തന്നോട് ഞാൻ ചെയ്തത്..! " പറഞ്ഞു കഴിഞ്ഞപ്പോൾ അവന് ഒന്ന് കിതച്ചു. " സർ വിചാരിക്കുന്നതു പോലെ അങ്ങനെ വിവാഹ സ്വപ്നങ്ങൾ ഒന്നും എനിക്കുണ്ടായിരുന്നില്ല, അങ്ങനെ ഒരു കാര്യം ഞാൻ സ്വപ്നം കണ്ടിട്ട് പോലുമില്ല.. എപ്പോഴും ദിവാസ്വപ്നം കണ്ടു നടക്കാൻ ഉള്ള സാഹചര്യം ആയിരുന്നില്ല. എൻറെ അച്ഛൻറെയും അമ്മയുടെയും മനസ്സ് നിറയണം എന്ന് ആഗ്രഹിച്ചു, അത് കഴിഞ്ഞ ദിവസം ഞാൻ കണ്ടു, അതിനപ്പുറം ഒരു സന്തോഷവും എനിക്കില്ല, " "ഉം....അരങ്ങത്ത് വെളിച്ചം വീണാൽ പിന്നേ നടനം ആണല്ലോ, നടൻ ഒരു പാവയും, അങ്ങനെ കരുതിയാൽ മതി... വേഷം കെട്ടി ഇനി ആട്ടം തുടരുക, മിഥുൻ പറഞ്ഞു... "പിന്നെ അഭി വിളിച്ചിരുന്നു..! അവരെത്താറായിട്ടുണ്ട്, വൈകുന്നേരമാകുമ്പോഴേക്കും വിളിക്കാം..! തനിക്ക് റസ്റ്റ് എടുക്കണം എങ്കിൽ കുറച്ചുനേരം കിടന്നോളൂ, ഒരുപാട് യാത്ര ചെയ്തൊക്കെ വന്നതല്ലേ, "അങ്ങനെ പകൽ കിടന്ന് ശീലമില്ല സർ, സരയു മടിച്ചു...! " എങ്കിൽ പിന്നെ നമുക്കൊന്ന് പരിചയപ്പെടാം...! തന്നെ പറ്റി ഒന്നും ഞാൻ ചോദിച്ചില്ല, തന്നെ പറ്റിയും തന്റെ കുടുംബത്തെപ്പറ്റിയും ഒക്കെ പറയു, " അങ്ങനെ പറയാൻ മാത്രം ഒന്നുമില്ല സർ കണ്ടതല്ലേ, ഏട്ടൻ ഉണ്ടായിരുന്നു, ഏട്ടൻ മരിച്ചതോടെയാണ് കുടുംബം വല്ലാത്ത ഒരു അവസ്ഥയിൽ ആയത്. " " ആ ഷോക്കിൽ ആണോ അമ്മ ഇങ്ങനെ ആയത്.?

" അല്ല...! അമ്മ കുറെ കാലായി ഇങ്ങനെയാ, പ്രഷർ കൂടിയത് ആണ്.. "തൻറെ പഠിത്തം കമ്പ്ലീറ്റ് ചെയ്യണ്ടേ, "വേണം.. പക്ഷെ ന്യൂസ് ഒക്കെ വന്നതുകൊണ്ട് എല്ലാവരും അറിഞ്ഞിട്ടുണ്ടാവും, കോളേജിലേക്ക് പോകാൻ ഒരു ചമ്മൽ ആണ്..." മടിയോടെ സരയു പറഞ്ഞു... " എങ്കിൽ പിന്നെ കോളേജിൽ പോകാതെ തനിക്ക് ഇവിടു ഇരുന്ന് പഠിക്കാനും എക്സാം എഴുതാനുള്ള കാര്യങ്ങളൊക്കെ ഞാൻ നോക്കിട്ടുണ്ട്. വേണ്ട ബുക്കുകളും മറ്റും ഞാൻ ഇവിടെ തനിക്ക് അറേഞ്ച് ചെയ്തു തരാം, "'താനും ഒരു സെലിബ്രേറ്റി ആണ് ഇപ്പോൾ, സരയുവിന്റെ സ്വകാര്യത, ഒരു വർഷത്തേക്ക് ബ്രേക്ക് ആയി എന്ന് പറഞ്ഞാൽ മതി... ചിരിയോടെ മിഥുൻ പറഞ്ഞു... " ചാനലിൽ നിന്ന് ഒക്കെ മൈക്ക് നേരെ വരുമ്പോൾ എനിക്ക് ഭയങ്കര വിറയൽ ആണ് സർ, എനിക്ക് ഇങ്ങനെ ഒന്നും പരിചയം ഇല്ല.. " സാരമില്ല കുറച്ചു കഴിയുമ്പോൾ മാറിക്കൊള്ളും, കുറച്ചുനേരം അവർക്ക് സംസാരിക്കാൻ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു.. സിനിമയെ പറ്റിയും വീടിനെപ്പറ്റിയും ഒക്കെ വിഷയങ്ങൾ മാറി മാറി വന്നു, നന്നായി സംസാരിക്കുവാൻ സാധിക്കുന്ന നല്ലൊരു സുഹൃത്താണ് സരയൂ എന്ന് വളരെ പെട്ടെന്ന് തന്നെ മിഥുന് മനസ്സിലായിരുന്നു, ഇരുവരും തമ്മിൽ വളരെ പെട്ടെന്ന് തന്നെ ഒരു അടുപ്പം ഉണ്ടാക്കി എടുക്കുവാനും സാധിച്ചു, ചെടികളെ പറ്റിയും പൂക്കളെ പറ്റിയും ഒക്കെ പറഞ്ഞപ്പോഴേക്കും സരയു വാചാലയായതും മിഴികൾ വിടർന്നതുമൊക്കെ മിഥുന് കണ്ടു, കുറച്ചുകഴിഞ്ഞ് ഒരു ഫോൺകോൾ വന്നപ്പോഴാണ് മിഥുൻ എഴുന്നേറ്റ് പോയത്,

അത്രയും നേരം ആ മുറിയും അതിൻറെ ഭംഗിയും ആസ്വദിച്ചു തന്നെ സരയു ഇരുന്നു.., അങ്ങനെയിരിക്കുമ്പോഴാണ് ലക്ഷ്മിയമ്മ വന്ന് അമ്മാവനും അമ്മായിയും വന്നു എന്ന് പറയുന്നത്... ഉടനെ തന്നെ താഴേക്ക് ചെന്നിരുന്നു, " മോളോട് പോയപ്പോൾ പറയാൻ പറ്റിയില്ല, പെട്ടെന്ന് ഹരിക്കുട്ടൻ വീട്ടിലേക്ക് വിളിച്ച്, അതാണ് പോയത്, അവനെ ഓർമ്മയില്ലേ, ഞങ്ങടെ മോനാ, വിവാഹത്തിന് ഉണ്ടായിരുന്നു.." " ഓർമ്മയുണ്ട് അമ്മായി, അവിടെ മോൾ പ്രഗ്നൻറ് ആയിരിക്കുവാ, ബെഡ് റസ്റ്റ്‌ ആണ്, അതുകൊണ്ട് കല്യാണത്തിന് വരാഞ്ഞത്, അവിടേക്ക് പോവാണെന്ന് പറയാൻ വേണ്ടി വിളിച്ചതാ, അപ്പൊൾ പെട്ടെന്ന് കുറെ സാധനങ്ങൾ കൊടുത്തു വിടാൻ വേണ്ടി പോയതാ.. ഞങ്ങളെ പെട്ടെന്ന് പോയത് മോൾക്ക് വിഷമം ആയി എന്ന് ലക്ഷ്മി പറഞ്ഞു, അമ്മായി ഒരു സംസാരപ്രിയ ആണെന്ന് മനസിലായി സരയുവിന്... " അങ്ങനെ പരിഭവം പറഞ്ഞതല്ല, പറഞ്ഞില്ലല്ലോ എന്നൊരു സങ്കടം വന്നു... " അത് സാരമില്ല അപ്പുറത്തെ വീട്, ഇന്ന് ഞങ്ങളെ പോണില്ല, ഞങ്ങളെ കൂടി പോയാൽ ഇവിടിന്ന് ആരുമുണ്ടാവില്ല, ചേച്ചി കിടന്നു അല്ലേ, "അമ്മ ഉറങ്ങി... " മിഥുനോ .? " ഫോൺ വിളിച്ചു കൊണ്ടിരിക്കുകയാണ്, കുറേ സമയമായി " വല്ല കഥയും കേൾക്കാൻ ആയിരിക്കും... പത്രത്തിൽ നിന്നും കണ്ണെടുത്ത് അമ്മാവൻ പറഞ്ഞു, കുറച്ചു സമയം അമ്മായിയോടൊപ്പം നിന്നു, മിഥുന്റെ കുട്ടിക്കാലത്തെ ചില വിശേഷങ്ങളും അരുന്ധതി അമ്മയുടെ സുവർണ കാലഘട്ടങ്ങൾ ഒക്കെയായിരുന്നു അമ്മായിക്ക് പറയാനുണ്ടായിരുന്നത്,

അമ്മയെപ്പറ്റി നല്ലത് മാത്രമേ അമ്മായിക്ക് പറയാനുള്ളൂ, ഇത്രയും സ്നേഹനിധിയായ ഒരു സ്ത്രീയെ കണ്ടിട്ടില്ലെന്നായിരുന്നു അമ്മായി പറഞ്ഞത്.. മിഥുൻ സാറിൻറെ അച്ഛൻറെ നേട്ടങ്ങൾക്കു പിന്നിൽ അരുന്ധതി ആയിരുന്നു എന്ന് അമ്മായി ഉറപ്പിച്ചുപറഞ്ഞു, വളരെ അകാലത്തിൽ തന്നെ ഭർത്താവ് മരിച്ചു പോയ ഒരു സ്ത്രീ, മകനെ സ്വന്തമായ നിലയിൽ തന്നെ പഠിപ്പിച്ച് വ്യക്തിത്വത്തിൽ കൊണ്ടുവന്നു, അതിനിടയിലാണ് സിനിമ എന്ന മായാലോകത്തേക്ക് അവസരം ലഭിക്കുന്നത്. പിന്നീട് അമ്മയുടെ ചിറകിൽ നിന്നും ആ മായാ ലോകത്തിലേക്ക് ആ മകൻ ചേക്കേറുകയായിരുന്നു, അവിടെ മുതൽ അമ്മയും മകനും തമ്മിൽ ചെറിയൊരു അകലം തുടങ്ങി. കോളേജിൽ പഠിക്കുന്ന കാലത്താണ് ഇരുവർക്കും ഇടയിലേക്ക് മറ്റൊരാൾ ആദ്യമായി കടന്നുവരുന്നത്. "ശിഖ" ആദ്യം മകൻറെ സുഹൃത്തായി പരിചയം, ശിഖയ്ക്കും അമ്മയെ വലിയ ഇഷ്ടമായിരുന്നു. ആദ്യകാലങ്ങളിൽ അമ്മയോട് ശിഖയ്ക്കും വലിയ താൽപര്യമായിരുന്നു. എന്നാൽ പോകപ്പോകെ സിനിമയിലേക്ക് അവസരം കിട്ടിയതോടെ ശിഖ മാറിത്തുടങ്ങി. അമ്മയോടുള്ള അടുപ്പം അത് മിഥുനിലേക്ക് മാത്രമായി ഒതുങ്ങിപ്പോയി. അവസാനം അമ്മയുടെ സമ്മതത്തോടെ വിവാഹം കഴിച്ചുവെങ്കിലും,

വിവാഹത്തിൻറെ ഓഡിറ്റോറിയം അടക്കം എല്ലാം ശിഖയുടെ നിയന്ത്രണത്തിലായി, അവിടെ മിഥുന്റെ വീട്ടുകാർക്ക് വലിയ പ്രാധാന്യമൊന്നും അവൾ നൽകിയില്ല, അവളുടെ സുഹൃത്തുക്കൾക്ക് ആയിരുന്നു കൂടുതൽ പരിഗണന. വിവാഹശേഷം അമ്മയുടെ അനുഗ്രഹം വാങ്ങാൻ പോലും അവൾ തയ്യാറായിരുന്നില്ല. സിനിമയിൽ മുന്നിൽ നിൽക്കുന്ന നായിക, മറ്റൊരാളുടെ കാലിൽ വീഴുന്നത് അവളുടെ ഇമേജിനെ ബാധിക്കുമെന്ന് അവൾ ഭയപ്പെട്ടു. കേട്ടറിഞ്ഞതിലൂടെ ശിഖയുടെ മനസിലുള്ള ചിത്രത്തിന് മങ്ങൽ ഏൽക്കുന്നത് അവൾ അറിഞ്ഞു. ഒരു സ്ത്രീക്ക് ഇത്രമാത്രം അഹങ്കരിക്കാൻ കഴിയുമോ എന്ന് പോലും അവൾ ചിന്തിച്ചു പോയിരുന്നു.. ആ വിവാഹരാത്രിയിൽ എന്താണ് ഇരുവർക്കുമിടയിൽ സംഭവിച്ചത് എന്ന് ആർക്കും അറിയില്ലായിരുന്നു. ഇരുവർക്കും വേണ്ടി ഒരുക്കിയ ആഡംബര ഹോട്ടലിൽ നിന്നും സർവ്വം നഷ്ടപ്പെട്ടവനെപ്പോലെ ദേഷ്യം വന്നു ഇറങ്ങിവരുന്ന മിഥുനെ ആയിരുന്നു എല്ലാവരും കണ്ടത്. ആരോടും സംസാരിക്കാതെ മിഥുൻ ആ രാത്രി മുഴുവൻ എവിടെയാണ് തള്ളിനീക്കിയത് എന്ന് പോലും അറിയില്ല. ഒരൊറ്റ രാത്രികൊണ്ട് ഇരുവർക്കുമിടയിൽ സംഭവിച്ചത് എന്താണ് എന്ന് ആരും തിരിഞ്ഞില്ല. വിവാഹം കഴിഞ്ഞ് ഒരു ദിവസം പോലും ഈ വീട്ടിലേക്ക് വരുവാൻ ശിഖയ്ക്കു സാധിച്ചിരുന്നില്ല.

പിറ്റേ ദിവസം തന്നെ ഇരുവരുടേയും ചില അസ്വാരസ്യങ്ങൾ മാധ്യമങ്ങൾ ഏറ്റെടുത്തു എങ്കിലും അത് വലിയ വാർത്ത ആവാതിരിക്കാൻ മിഥുൻ പ്രത്യേകം ശ്രദ്ധിച്ചു. എന്നാൽ പിന്നീട് ഒരിക്കൽ പോലും ശിഖയെ നേരിട്ട് കാണുവാനും അവളുടെ സംസാരം കേൾക്കാനും അവന് തയ്യാറായില്ല. ഒരിക്കൽ മിഥുനെ കാണാൻ വീട്ടിൽ വന്നപ്പോൾ അവളെ ഒന്ന് കാണാൻ പോലും കൂട്ടാക്കാതെ മുറിയടച്ച് ഒരു ദിവസം മുഴുവൻ ഇരുന്ന മിഥുനെ പറ്റി വളരെയധികം വേദനയോടെ ആയിരുന്നു അമ്മായി സംസാരിച്ചത്.. ഇതിനോടകം ഒരിക്കൽ പോലും അത്രയും ദേഷ്യത്തിൽ അവനെ കണ്ടിട്ടില്ല എന്നും അമ്മായി തീർത്തുപറഞ്ഞു, അമ്മയിൽ നിന്നും ഒക്കെ കേട്ടറിഞ്ഞ കാര്യങ്ങളിൽ നിന്നും താൻ വിചാരിക്കുന്നപോലെ അല്ല മിഥുനും ശിഖയ്ക്കും ഇടയിലുള്ള പ്രശ്നങ്ങൾ എന്ന മനസ്സിലായിരുന്നു. ന്യായീകരിക്കാൻ എന്തോ ചില കാരണങ്ങൾ മിഥുന്റെ ഭാഗത്തുണ്ട് എന്ന് ശിഖയ്ക്ക് മനസ്സിലായി. അല്ലെങ്കിലും ശാന്തനായി മാത്രം കണ്ടിട്ടുള്ള ഒരു ആളാണ് മിഥുൻ. വലിയ പ്രശ്നങ്ങളൊന്നും ഇല്ലാത്ത ഒരാൾ.

ദേഷ്യം ഒക്കെ വരുന്നത് കണ്ടിട്ടുണ്ട് എങ്കിലും അവന്റെ തെറ്റുകൊണ്ടല്ല, ഇരുവർക്കുമിടയിൽ ഉള്ള ബന്ധത്തിന് ഉലച്ചിൽ സംഭവിച്ചത് എന്ന് അവൾക്ക് ഉറപ്പായിരുന്നു. കാരണം അഡ്ജസ്റ്റ് ചെയ്യാനുള്ള ഒരു മനസ്സ് അവൻ ഉണ്ടെന്ന് അവൾക്ക് മനസ്സിലായിരുന്നു ഇതിനോടകം തന്നെ, "സരയൂ.." മുകളിൽ നിന്നും മിഥുൻ വിളിച്ചപ്പോൾ അമ്മായിയാണ് അവളോട് ചെല്ലാൻ പറഞ്ഞത്... അവിടേക്ക് ചെന്നപ്പോൾ ഫോൺ തനിക്ക് നേരെ നീട്ടിപിടിച്ചു അവന്... "തന്റെ അച്ഛൻ ആണ്... അത്‌ കേട്ട മാത്രയിൽ ആ മുഖം പ്രകാശിക്കുന്നത് മിഥുൻ കണ്ടിരുന്നു, വാചാലയായി അവൾ അല്പം മാറി നിന്ന് കുറേസമയം സംസാരിക്കുന്നത് കേട്ടു.. ഇടയ്ക്ക് അച്ഛനോടും അമ്മയോടും മുത്തശ്ശിയോടും കുഞ്ഞിയൊടും ഒക്കെ അവൾ വാചാല ആകുന്നത് മിഥുൻ കണ്ടിരുന്നു, അത്ര നേരവും മൂകത മാത്രം നിറഞ്ഞു നിന്ന മുഖം പ്രകാശപൂരിതമായത് അവൻ ഒരു അത്ഭുതം നിറയുന്ന കാഴ്ച തന്നെയായിരുന്നു... ഫോൺ വെച്ചു കഴിഞ്ഞു തിരികെ മിഥുന്റെ കൈകളിലേക്ക് നൽകുമ്പോൾ അവൾ സന്തോഷവതിയായിരുന്നു.. " അവര് വീട്ടിൽ എത്തിയിട്ടുണ്ട്, മറ്റേനാളത്തെ ഫംഗ്ഷന് നമുക്ക് നേരിട്ട് ചെന്ന് നാളെ തന്നെ വിളിക്കാം, അതുകൂടി പറഞ്ഞപ്പോഴേക്കും ആ മുഖം ഉദയ സൂര്യനെ പോലെ പ്രകാശപൂരിതം ആകുന്നത് അവൻ കണ്ടിരുന്നു...

ചെറിയ കാര്യങ്ങളിൽ സന്തോഷിക്കുന്നവൾ, അത് അവന് ഒരു അത്ഭുതമായിരുന്നു.. എത്ര വില കൂടിയ സമ്മാനങ്ങൾ നൽകിയാലും ഒരിക്കൽ പോലും ശിഖ ഇത് പോലെ ഹൃദയം നിറഞ്ഞ് തന്നെ നോക്കി ഒന്നു ചിരിച്ചിട്ടില്ല.. എത്രയോ വട്ടം മോഹിച്ചിരുന്നു താൻ... "സാറിന് കുടിക്കാൻ എന്തെങ്കിലും വേണോ.? " വേണ്ട, താൻ ഇനി എന്നെ സാർ എന്ന് വിളിക്കേണ്ട, നമ്മൾ പറഞ്ഞതാണല്ലോ, " ആരേലും ഉള്ളപ്പോൾ അങ്ങനെ വിളിച്ചാൽ പോരെ, നമ്മൾ തമ്മിലുള്ളപ്പോൾ സർ അല്ലേ നല്ലത്, " ആ സ്റ്റേജ് കഴിഞ്ഞടോ, നമ്മൾ തമ്മിൽ ഇപ്പൊൾ ജസ്റ്റ് ഫ്രണ്ട്സ് അല്ലേ, അത് കളയേണ്ട, സാർ എന്ന് വിളിച്ചാൽ അത് പോകും, താൻ എന്നെ കണ്ണേട്ടന്ന് വിളിച്ചാൽ മതി, അത്‌ പറഞ്ഞപ്പോൾ അവളൊന്നു പുഞ്ചിരിച്ചു കാണിച്ചിരുന്നു.. വൈകുന്നേരം വയലറ്റ് നിറമുള്ള സെറ്റ് മുണ്ടും ഉടുപ്പിച്ചത് അമ്മായി ആയിരുന്നു, അവളുടെ നിതംബം മൂടിക്കിടക്കുന്ന മുടിയിഴയിൽ കുളിപ്പിന്നൽ പിന്നി മുല്ലപ്പൂ നിറച്ചു വെച്ചിരുന്നു അമ്മായി, അതോടൊപ്പം ഇളംചൂടുള്ള ഒരു ഗ്ലാസ് പാൽ അവളുടെ കൈകളിലേക്ക് വച്ച് നീട്ടിയപ്പോൾ അവളുടെ കൈ ഒന്ന് വിറച്ചിരുന്നു... മിഥുന്റെ മുറി വരെ അമ്മായി തന്നെയാണ് അവളെ കൊണ്ടുചെന്നാക്കിയത്... അതിന് മുൻപ് അരുന്ധതിയുടെ മുറിയിലേക്ക് കയറി, അവരെ ഒന്ന് കാണുവാനും അവൾ മറന്നില്ല..

പക്ഷേ നല്ല ഉറക്കമാണ്,കുറേസമയം ഉറങ്ങും മരുന്നിൻറെ ക്ഷീണം കൊണ്ടാണെന്നും അമ്മായി പറഞ്ഞു. ഉണർത്താൻ തോന്നിയിരുന്നില്ല, മുറിയുടെ വാതിൽ വരെ അവരെ അനുഗമിച്ചു, ഗ്ലാസ്സുമായി എങ്ങനെയാണ് അവൻറെ മുറിയിൽ കയറുന്നത് എന്ന ഒരു മടി അവൾക്കുണ്ടായിരുന്നു.. എങ്കിലും അവൾ അകത്തേക്ക് കയറി ഇരുന്നു, ലാപ്ടോപ് നോക്കി കൊണ്ടിരുന്നവൻ മുറിയിലേക്ക് കയറി വരുന്നവളുടെ രൂപവും ഭാവവും ഒക്കെ കണ്ടു ഒന്ന് പകച്ചു, അതിനുശേഷം ചെറുചിരിയോടെ അരികിലേക്ക് വന്നു വാതിലടച്ചു.. " അമ്മായിയുടെ ആണോ ഈ കലാപരിപാടികൾ ഒക്കെ, "അതേ സർ... " ഭയങ്കര ബുദ്ധിമുട്ട് ആവുന്നുണ്ട് തനിക്ക് ഇതൊക്കെയല്ലേ, " ഇതൊക്കെ ഒരു ചടങ്ങ് അല്ലേ സർ.. അവന് ഒന്ന് ചിരിച്ചു.. " താനാ പാല് മുഴുവൻ കുടിച്ചോ, നല്ല ക്ഷീണം കാണും, " ഞാൻ കുടിക്കാറില്ല സർ, " ക്ഷീണം കാണും താൻ കുടിച്ചിട്ട് കിടന്നോ, ഞാനും കുടിക്കാറില്ല... പെട്ടെന്നാണ് മിഥുന്റെ ഫോണിൽ ഒരു കോൾ വന്നത്.. അവൻ ആ കോൾ അറ്റൻഡ് ചെയ്തിരുന്നു, അവന്റെ മുഖഭാവം പെട്ടെന്ന് മാറുന്നത് സരയു കണ്ടിരുന്നു.. ഫോൺ കട്ട് ചെയ്തതിനു ശേഷം അവളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു, " സരയു എനിക്കൊരു സഹായം ചെയ്യുമോ.? "എന്താണ് സർ ആകാംക്ഷയോടെ അവൾ ചോദിച്ചു, " പറയാം വരു, ഗൗരവം നിറഞ്ഞ മുഖത്തോടെ അവൻ പറഞ്ഞപ്പോൾ അവൾ അവനെ അനുഗമിച്ചു. ബാൽക്കണിയിലേക്ക് എത്തിയിരുന്നു,.....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story