വേനൽമഴ...🍂💛: ഭാഗം 25

venal mazha

രചന: റിൻസി പ്രിൻസ്‌

" സരയു എനിക്കൊരു സഹായം ചെയ്യുമോ.? "എന്താണ് സർ ആകാംക്ഷയോടെ അവൾ ചോദിച്ചു, " പറയാം വരു, ഗൗരവം നിറഞ്ഞ മുഖത്തോടെ അവൻ പറഞ്ഞപ്പോൾ അവൾ അവനെ അനുഗമിച്ചു. ബാൽക്കണിയിലേക്ക് എത്തിയിരുന്നു, " ശിഖയേ പറ്റി ഞാനൊന്നും സരയുവിനോട് പറഞ്ഞിട്ടില്ല. പറയാൻ തുടങ്ങിയാൽ ഒരുപാട് കാര്യങ്ങളുണ്ട്, അതുകൊണ്ടാണ് പറയാതിരിക്കുന്നത്..., ഒരിക്കൽ പറയാം, ശിഖയുടെ പേർസണൽ സെക്രട്ടറിയും ആയിട്ട് എനിക്ക് പരിചയമുണ്ട്, അയാൾക്ക് എന്നോട് നല്ല ബഹുമാനമാണ്, ആൾ എന്നോട് ഒരു കാര്യം പറഞ്ഞു... ഗൗരവം ആയി തന്നെ പറഞ്ഞു അവന്.. " എന്ത് ആണ്...? സരയുവിന് പരിഭ്രാന്തി ഏറി...! " ശിഖ നാട്ടിലെത്തിയിട്ടുണ്ട്... ദുബായിൽ ആയിരുന്നു, കുറെ കാലങ്ങളായിദുബായിൽ സെറ്റിലായിരുന്നു, നമ്മുടെ വിവാഹം അറിഞ്ഞാണ് നാട്ടിലെത്തിയത് എന്നാണ് അറിഞ്ഞത്, നാട്ടിലെത്തിയിട്ട് അവൾ ഇങ്ങോട്ട് പുറപ്പെട്ടിട്ടുണ്ട് എന്ന് അറിയുന്നത്, എന്നെ വെല്ലുവിളിക്കാൻ ആവും.. അല്ലെങ്കിൽ ഇവിടെ ഒരു സീൻ ക്രിയേറ്റ് ചെയ്യാൻ വേണ്ടി, ഞാൻ പറഞ്ഞത് അയാൾ വന്നാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയാൽ താൻ പാനിക്ക് ആവരുത്, എന്നോടൊപ്പം നിൽക്കണം, പിന്നെ എനിക്ക് ഒരു സഹായം കൂടി താൻ ചെയ്യണം.

ഒരു അല്പം കടന്ന കയ്യാണ്, പക്ഷേ അതേൻറെ ഒരു വാശിയാണ്, " വിശദമായി കാര്യം അവൻ പറഞ്ഞപ്പോഴേക്കും അവളുടെ മുഖം വാടിയിരുന്നു, " പ്ലീസ് സരയൂ, " ആദ്യമായാണ് അപേക്ഷിക്കുന്ന പോലെയുള്ള അവൻറെ ഒരു മുഖവും സ്വരവും അവൾ കാണുക... അതിനു മുൻപിൽ വഴങ്ങുക അല്ലാതെ അവൾക്ക് മാർഗ്ഗം ഉണ്ടായിരുന്നില്ല, അവളുടെ സമ്മതം കിട്ടിയപ്പോൾ അവന് പെട്ടെന്ന് തന്നെ ഫോൺ എടുത്തു പുറത്തു നിൽക്കുന്ന സെക്യൂരിറ്റിയേ വിളിച്ചു. അപ്പുറത്തു നിന്നും സെക്യൂരിറ്റിയുടെ ചോദ്യം വന്നു, " ഹലോ സർ പറയു, " ഇപ്പൊൾ എന്നെ കാണാൻ ആയിട്ട് ശിഖ വരും, അവൾ വരുന്ന സമയത്ത് എൻറെ ഫോണിലേക്ക് നീട്ടി ഒരു മിസ്കോൾ അടിക്കണം, പിന്നെ തടയാൻ ഒന്നും നിൽക്കണ്ട കയറ്റി വിട്ടേക്കണം, "ശരി സർ... അയാൾ ഫോൺ വച്ചപ്പോൾ തന്നെ അവൻ ഉമ്മറത്തേക്ക് എത്തിയിരുന്നു, അതിനുശേഷം ലക്ഷ്മിയമ്മയെ വിളിച്ചു ശിഖ വരുന്ന കാര്യം പറഞ്ഞു, അവളെ തടയണമെന്നും പുറത്തുനിന്ന് അമ്മയുടെ മുറി ലോക്ക് ചെയ്തേക്കാനും പറഞ്ഞു. അഥവാ എന്തെങ്കിലും പ്രകടനം അവൾ കാണിക്കുകയാണെങ്കിൽ അത് അമ്മ കാണണ്ട എന്ന് അവന് ഒരു നിർബന്ധം ഉണ്ടായിരുന്നു, പിന്നെ ഒരു കാത്തിരിപ്പായിരുന്നു അവൾക്കുവേണ്ടി.... *

വിവരം അറിഞ്ഞതുമുതൽ ശിഖയ്ക്ക് മനസ്സമാധാനം ഇല്ലായിരുന്നു, തന്റേത് മാത്രം എന്ന് വിശ്വസിച്ച ഒരുവൻ മറ്റൊരാളുടേ ആയിരിക്കുന്നു. അത് അവൾക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു, കണ്ണിൽ കണ്ടതൊക്കെ എറിഞ്ഞുടച്ചു.. അതായിരുന്നു ശീലം, ഉടനെതന്നെ ഫ്ലൈറ്റ് ടിക്കറ്റ് എടുത്ത് പോരുകയായിരുന്നു, തിരികെ വന്ന വഴി മുതൽ ഫോണിലും ടിവിയിലും എല്ലാം ഒറ്റ വാർത്ത മാത്രം, മിഥുന്റെ നെഞ്ചിൽ ചാരി നിൽക്കുന്നവളുടെ മുഖം ശിഖയുടെ ഉറക്കം കെടുത്താൻ തുടങ്ങി...! ആ രാത്രിയിൽ വാഹനമോടിക്കുമ്പോൾ ഇടയ്ക്ക് പലവട്ടം വണ്ടി പാളി, തളർന്നിരുന്നു അവൾ.. മനസ്സ് നിയന്ത്രണത്തിലല്ല എന്ന് അവൾക്ക് തോന്നി, പെട്ടെന്ന് തന്നെ മിഥുന്റെ വീടിൻറെ ഗേറ്റിനു മുൻപിൽ സെക്യൂരിറ്റി കൈകാണിച്ച് വണ്ടി നിർത്തിച്ചു, ആ സമയം തന്നെ അയാളുടെ ഫോണിൽ നിന്നും മിഥുന് ഒരു കോൾ പോയിക്കഴിഞ്ഞിരുന്നു, ഫോൺ ബെല്ലടിച്ചപ്പോൾ വളരെ ആവേശത്തോടെയാണ് ബെഡിലേക്ക് പൂക്കൾ മിഥുൻ വിതറിയത്... സരയു അതിൻറെ അർത്ഥം മനസ്സിലാക്കി എന്നതുപോലെ ഉടുത്തിരുന്ന സാരിയിൽ അല്പം ചുളിവുകൾ സൃഷ്ടിച്ചു, സീമന്ത രേഖയിലെ സിന്ദൂരം ഒന്ന് പടർത്തി... എന്നിട്ടും ഒരു തൃപ്തിവരാത്ത പോലെ മിഥുൻ അവളുടെ അരികിലേക്ക് എത്തി,

അവൾ നെറ്റിയിൽ അണിഞ്ഞിരുന്ന സിന്ദൂരക്കുറി അവൻറെ തള്ളവിരാലാൽ ഒന്ന് പടർത്തി.. അവളുടെ മുടിയിലെ മുല്ലപ്പൂമാല ഊരിയെടുത്ത് അതിൽ നിന്നും ഒന്ന് രണ്ട് പൂക്കൾ ബെഡിലേക്ക് വിടർത്തി ഇട്ടു, ഒന്നും മനസ്സിലാവാതെ നിൽക്കുന്ന സരയുവിനെ കണ്ടപ്പോൾ അവന് പാവം തോന്നിയിരുന്നു.... അവളുടെ അരികിലേക്ക് വന്നു അവളുടെ ചെവിയിൽ അവൻ പറഞ്ഞു, " സോറി " അപ്പോഴേക്കും ഹാളിൽ ബെൽ അടിക്കുന്നതും ശിഖയുടെ ഉയർന്ന സംസാരവും ഒക്കെ കേൾക്കാമായിരുന്നു, ലക്ഷ്മിയോട് ആകും എന്ന് അവൻ ഉറപ്പായിരുന്നു... കുറച്ചുസമയം അകത്തുതന്നെ ഇരുന്നു രണ്ടുപേരും... സരയുവിന് ഹൃദയമിടിപ്പ് വർധിക്കുന്നത് പോലെ തോന്നിയിരുന്നു.. കുറച്ചു സമയങ്ങൾക്കു ശേഷം ശക്തമായി വാതിലിൽ മുട്ടൽ കേട്ടപ്പോൾ തലകറങ്ങി വീഴാതിരിക്കുവാൻ വേണ്ടി മാത്രം കട്ടിലിന്റെ ക്രാസിയിൽ അവൾ പിടിമുറുക്കി.... വാതിൽ തുറക്കുന്നതിനു മുൻപ് അവളുടെ നീളമുള്ള മുടി മുൻപോട്ട് ഇട്ടിരുന്നു മിഥുൻ, ശേഷം അവളുടെ സിന്ദൂരത്തിൻറെ പടർന്ന ഒരു ഒരു ഒരു തുള്ളി അവൻ ചൂണ്ടുവിരൽ ഒപ്പിയെടുത്തു, ശേഷം തന്റെ നെറ്റിയിലേക്ക് പടർത്തി, അൽഭുതപ്പെട്ടു പോയിരുന്നു ആ പ്രവർത്തിയിൽ സരയൂ... " ഓക്കേ അല്ലേ തുറക്കട്ടെ...? " പതുക്കെ അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു,

അവൾ അതെയെന്ന അർത്ഥത്തിൽ തലയാട്ടിരുന്നു... വാതിൽ തുറന്ന് കണ്ട നിമിഷം തന്നെ പോയിരുന്നു ശിഖ സ്തംഭിച്ചു പോയിരുന്നു, മിഥുന്റെ ഒപ്പം പുറകിൽ നിൽക്കുന്നവളുടെ രൂപം കൂടി കണ്ടതോടെ സ്വയം നിയന്ത്രിക്കാൻ സാധിച്ചിരുന്നില്ല... അഴിഞ്ഞു ഉലഞ്ഞ അവളുടെ മുടിയിഴകൾ, ചുളിവുകൾ വീണ കിടക്ക, ഞെരിഞ്ഞമർന്ന മുല്ലപൂക്കൾ, സീമന്തരേഖയിൽ പടർന്ന സിന്ദൂരവും ആയി നിൽക്കുന്നവൾ, ഭ്രാന്ത്‌ പിടിക്കും പോലെ തോന്നി അവൾക്ക്... മിഥുന്റെ കൈതട്ടി മാറ്റി ഉള്ളിലേക്ക് പ്രവേശിച്ചു ശിഖ... സരയുവിന്റെ അടുത്തേക്ക് ഒരു ചീറ്റപ്പുലി പോലെയാണ് അവളോടി അടുത്തത്... " ആരാടീ നീ...? എന്ത് അധികാരത്തിന്റെ പുറത്താണ് നീ ഇവിടെ മിഥുന്റെ മുറിയിൽ കയറി ഇരിക്കുന്നത്, വളരെയധികം ദേഷ്യത്തോടെ അവളുടെ മുഖത്തേക്ക് നോക്കി ചോദിക്കുമ്പോൾ ശിഖ വിറക്കുകയായിരുന്നു, മറുപടി പറയാതെ മിഥുന്റെ മുഖത്തേക്ക് സരയു നോക്കുന്നത് കണ്ടപ്പോൾ അവൾക്ക് ദേഷ്യം കൂടുകയായിരുന്നു.... " നീ എന്തിനാടി അവന്റെ മുഖത്ത് നോക്കുന്നത്, ഇതുവരെ എനിക്ക് പോലും ഒരു രാത്രി ഇവിടെ കഴിയാൻ സാധിച്ചിട്ടില്ല, അവിടേ കഴിയാൻ നിന്നെ അനുവദിക്കില്ല ഞാൻ... ഇപ്പോൾ തന്നെ എന്താണ് എടുക്കാൻ ഉള്ളത് എന്ന് വെച്ചാൽ അത് എടുത്തു ഇറങ്ങി പൊയ്ക്കോണം,

" അങ്ങനെ ഇറങ്ങിപ്പോകാൻ അല്ല സരയു ഇവിടേക്ക് വന്നത്, മിഥുൻ ആയിരുന്നു മറുപടി പറഞ്ഞത്... " ഇത്ര നേരം നീ എവിടെ വരെ പോകും എന്ന് നോക്കി ആണ് ഞാൻ മിണ്ടാതെ നിന്നത്, അതൊക്കെ നിക്കട്ടെ ഇതൊക്കെ പറയാൻ നീ ആരാ...? ഈ മുറിയിൽ നിൽക്കാൻ നിനക്ക് എന്ത് അധികാരം ആണ് ഉള്ളത്...? അവന്റെ ചോദ്യത്തിൽ അപമാനം തോന്നി അവൾക്ക്.. " ഇത് ഞങ്ങളുടെ മുറിയാണ് ഇവള് ഞാൻ താലികെട്ടിയ എൻറെ പെണ്ണും.. മനസ്സുകൊണ്ടും ശരീരം കൊണ്ടും അവളുടേത് മാത്രമാണ് ഞാൻ ഈ നിമിഷം. ഇനി മുതൽ എന്നും അങ്ങനെ തന്നെയായിരിക്കും, ഈ ജന്മം അവസാനിക്കുന്നതു വരെ..! ഞങ്ങളുടെ പേഴ്സണൽ സ്പേസിൽ നിന്നും ഇറങ്ങി പോകേണ്ടത് നീയാണ്.... ഇത് ഞങ്ങളുടെ ബെഡ്റൂമാണ്, ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങൾക്ക് മനോഹരമാക്കുന്ന ഒരിടം, ഇവിടെ മൂന്നാമതൊരാൾ വരുന്നത് എനിക്കും ഇഷ്ടമല്ല...!

അതുകൊണ്ട് ഇറങ്ങി പോടീ..! "ഏതോ ഒരുത്തിയെ കാണിച്ചു ഭാര്യ ആണെന്ന് പറഞ്ഞാൽ ഞാൻ അങ്ങ് വിശ്വസിക്കുമെന്ന് ആണോ മിഥുൻ വിചാരിച്ചത്, ശിഖ വിറച്ചു... സരയുവിനെ ഒറ്റവലിക്ക് തന്റെ നെഞ്ചോട് ചേർത്തു പിടിച്ചിരുന്നു മിഥുൻ, അതിനുശേഷം ശിഖയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു, " ഏതെങ്കിലും ഒരുത്തി അല്ല,, പറഞ്ഞല്ലോ മിഥുൻ മേനോന്റെ ഭാര്യ, സരയു മിഥുൻ...! കുറച്ച് മുൻപ് നീ വരുന്നതിനു മുമ്പ് ഈ മുറിയിൽ ഞങ്ങൾ പങ്കുവെച്ചത് കേവലം ശരീരം മാത്രമല്ല, മനസ്സുകൾ കൂടിയായിരുന്നു. മിഥുൻ ഒരാൾക്ക് മനസ്സ് ഭാഗത്ത് നൽകിയാൽ പിന്നെ എന്നും ഇങ്ങനെ നെഞ്ചോട് ചേർത്ത് പിടിക്കും, അതുപോലെ തന്നെ ഒരാളെ വെറുത്താൽ എന്നും ഒരു കൈ അകലെ നിർത്തു, അത്‌ പറയുമ്പോൾ മിഥുന്റെ കണ്ണിൽനിന്നും തീ പാറി, അതോടൊപ്പം അവൻറെ ഇടം കരം സരയുവിന്റെ തോളിൽ നന്നായി മുറുകിയിരുന്നു.. തന്റെ നെഞ്ചോട് അവളെ ചേർത്തു പിടിച്ചിരുന്നു മിഥുൻ........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story