വേനൽമഴ...🍂💛: ഭാഗം 28

venal mazha

രചന: റിൻസി പ്രിൻസ്‌

അരുന്ധതിയുടെ മനസ്സ് നിറയ്ക്കുന്ന ഒരു കാഴ്ച തന്നെ ആയിരുന്നു അത്.. പൂജാമുറിയിൽ നിന്ന് ഇറങ്ങി വന്നപ്പോഴേക്കും എല്ലാവർക്കും കഴിക്കാനുള്ള ഭക്ഷണം തയ്യാറാക്കിയിരുന്നു ലക്ഷ്മിയമ്മ. അമ്മയും മക്കളും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്. പുട്ടും കടലക്കറിയുമായിരുന്നു. ഏറെ നാളുകൾക്കു ശേഷമാണ് അമ്മയ്ക്കൊപ്പം ഇരുന്ന് ഇങ്ങനെ ആഹാരം കഴിക്കുന്നത് എന്ന് മിഥുൻ ഓർത്തിരുന്നു. ഭക്ഷണശേഷം അരുന്ധതിക്കൊപ്പം തന്നെയായിരുന്നു സരയു. മിഥുന് ആ കാഴ്ച വലിയ സന്തോഷം നൽകിയിരുന്നു. ഇടയ്ക്ക് ഫോൺ കോളുകളും മറ്റും വിളിച്ച് പലരും ഇൻറർവ്യൂവും മറ്റും ചോദിക്കുന്നുണ്ടായിരുന്നു. അറിയിക്കാം എന്ന് പറഞ്ഞുകൊണ്ട് അവൻ ഒഴിഞ്ഞു. ഇതിനിടയിൽ ഇടയ്ക്ക് മുറിയിലേയ്ക്ക് ചെന്ന് നോക്കുമ്പോഴെല്ലാം ഒരു മടുപ്പുമില്ലാതെ രണ്ടുപേരും വർത്തമാനം പറഞ്ഞു കൊണ്ടിരിക്കുകയാണ്. ആ കാഴ്ച അവൻറെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർത്തിരുന്നു. കുറച്ചു സമയം കഴിഞ്ഞിട്ടും സരയു വരുന്നില്ല എന്ന് മനസ്സിലാക്കി അവൻ മുറിയുടെ വാതിൽക്കലെത്തി.

മകന്റെ ആഗമനോദ്ദേശം മനസ്സിലാക്കി എന്നതു പോലെ ചെറുചിരിയോടെ അരുന്ധതി സരയുവിന്റെ മുഖത്തേക്ക് നോക്കി. " മോൾ കണ്ണന്റെ അടുത്തേക്ക് ചെല്ല്, അവന് എന്തേലും പറയാൻ കാണും." ഒന്നു തലയാട്ടി കാണിച്ചവൾ അവൻറെ അരികിലേക്ക് നടന്നു. " എന്താടോ എൻറെ അമ്മ ഭയങ്കര കത്തി ആണോ...? തമാശയോടെയാണ് അവൻ ചോദിച്ചത് എങ്കിലും അവൾക്ക് വേദനിച്ചിരുന്നു, " അങ്ങനെ പറയല്ലേ സർ ...അമ്മയ്ക്ക് സംസാരിക്കാൻ ഒരുപാട് ഇഷ്ടം ആണ്. ഇവിടെ ആർക്കും സമയം ഇല്ലാത്തൊണ്ട് സംസാരിക്കാൻ പറ്റില്ല. അതുകൊണ്ട് എന്നോട് സംസാരിച്ചു.. അവൾ പറഞ്ഞു. " ഡോ ഒരു കാര്യം വീണ്ടും വീണ്ടും പറയിപ്പിക്കരുത്." മുഖത്ത് ഗൗരവം വരുത്തി ന അവൻ പറഞ്ഞപ്പോൾ അവൾ ഒന്ന് ഓർത്തു,അതിനുശേഷം ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു. " സോറി കണ്ണേട്ടാ...!" അവൻ നന്നായി ഒന്ന് ചിരിച്ചു കാണിച്ചു, " ഇനി പറയിപ്പിക്കല്ലേ... ചിരിയോടെ പറഞ്ഞു അവൻ.. " ഇല്ല എന്റെ സൂപ്പർ സ്റ്റാറെ .. ഒരു താളത്തിൽ ചിരിച്ചു കൊണ്ട് പറഞ്ഞവൾ... " ആഹാ.... ആദ്യം കണ്ടപ്പോലെ ഒന്നുമല്ല, സ്മാർട്ട് ആയി വരുന്നുണ്ട്....

ചിരിയോടെ അവനും പറഞ്ഞു... " വേഗം റെഡി ആകു, നമുക്ക് ഒന്ന് പുറത്തേക്ക് പോകാം... " പുറത്തേക്കോ...? " ഇവിടെ അടുത്ത് നമ്മുടെ ഒരു ടെക്സ്റ്റൈൽ ഷോപ്പ് ഉണ്ട്. അവിടേക്കു പോകാൻ, തനിക്ക് ഡ്രസ്സ് ഒന്നും ഇല്ലല്ലോ... ആവശ്യമുള്ളത് എന്താണെന്ന് വെച്ചാൽ അത് എടുക്കാം, അതിനുവേണ്ടി...വേഗം റെഡി ആകു. " റെഡിയാവാൻ എനിക്ക് പ്രത്യേകിച്ച് ഒന്നുമില്ല. മാറി ഇടാൻ ഡ്രസ്സ്‌ ഇല്ലല്ലോ, ഞാൻ റെഡിയാ, ഞാനിപ്പോൾ റെഡിയായിട്ട് നിൽക്കല്ലേ...? എനിക്കൊന്നും ചെയ്യാൻ ഇല്ല. " ടാൻ റിമൂവർ ഒന്നും ഇടുന്നില്ലേ...,? മനസ്സിലാവാതെ അവൾ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു. " അതെന്താ ...? മനസിലാകാതെ ഉള്ള അവളുടെ ചോദ്യം അവനെ അമ്പരപ്പെടുത്തി. " അല്ല നമ്മൾ പുറത്തേക്കിറങ്ങുവല്ലേ അല്ലേ, എന്തെങ്കിലും ക്രീസോ അങ്ങനെ എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ... " അതൊക്കെ നിങ്ങൾ നടന്മാർക്ക് അല്ലേ വേണ്ടത്. നമ്മളൊക്കെ ടാൻ ആയാൽ എന്താ ഇല്ലേൽ എന്താ..?ഞാൻ ഇതുവരെ അങ്ങനെ ഒന്നും ചെയ്തിട്ടില്ല സാറേ ഇനി അങ്ങനെയൊന്നും ഇട്ടിട്ടില്ല. ചെയ്യാൻ എനിക്ക് അറിയുകയുമില്ല. നിഷ്കളങ്കതയോടെ അവളത് പറഞ്ഞപ്പോൾ അവൻ ചിരിച്ചു പോയിരുന്നു... " എങ്കിൽ ഞാൻ ചെയ്തു തരാം വാ... അവൻ അവളുടെ കൈയിൽ പിടിച്ചു കണ്ണാടിക്ക് മുന്നിൽ പിടിച്ചു ഇരുത്തി.

ഒരു നിമിഷം അവൾ ഒന്ന് അമ്പരന്നു. അപ്പോഴേക്കും അവൻ മുഖത്ത് എന്തൊക്കെയോ ഇട്ട് തുടങ്ങി. "നോക്ക് എങ്ങനെ ഉണ്ടെന്ന്... വല്യ ഒരു ജോലി തീർത്ത പോലെ അവൻ അവളോട് പറഞ്ഞു.. അവൾ കണ്ണാടിയിലേക്ക് നോക്കി. നിറം ഒക്കെ വർധിച്ച പോലെ തോന്നി. അമ്പറപ്പോടെ അവനെ നോക്കി.അവൻ ഒന്ന് ചിരിച്ചു. " എണ്ണം പറഞ്ഞ മേക്കപ്പ് ആർടിസ്റ്റുകൾ ആണ് എനിക്ക് ഇതൊക്കെ ചെയ്തു തരുന്നത്. ചിരിയോടെ അവൻ പറഞ്ഞു.. " അപ്പോൾ സൂപ്പർ സ്റ്റാർ മിഥുന് മേനോൻ ആദ്യം ആയി മേക്കപ്പ് ചെയ്തു തന്നത് എനിക്ക് ആണെന്ന് എനിക്ക് പറയാല്ലോ, എനിക്ക് ആ ഭാഗ്യം ഉണ്ടായല്ലോ... ചിരിയോടെ അവൾ പറഞ്ഞപ്പോൾ അവനും ചിരിച്ചു. " പക്ഷെ തനിക്ക് നല്ലത് ആ നാച്ചുറൽ സൗന്ദര്യം ആണ്.തനിക്ക് നന്നായിട്ട് ചേരുന്നുണ്ട്. സത്യം പറഞ്ഞാൽ നമ്മുടെ കല്യാണത്തിന് താൻ ഒരുങ്ങിയപ്പോൾ എനിക്ക് ഒട്ടും ഇഷ്ടമായില്ല. അത് ഒരു വെച്ചകേട്ടാണെന്ന് പെട്ടെന്ന് മനസ്സിലാകും. തന്നെ അല്ലാതെ കാണാൻ നല്ല ഭംഗിയാണ്... ആത്മാർഥതയോടെയാണ് അവൻ അത് പറഞ്ഞതെന്ന് അവൾക്ക് തോന്നിയിരുന്നു... അവൾ നന്നായി ഒന്ന് ചിരിച്ചു കാണിച്ചു. പെട്ടെന്ന് അവനും റെഡി ആയി വന്നു. അവനോടൊപ്പം കാറിലേക്ക് കയറുമ്പോൾ അവൾക്കു ഒരു പരിഭ്രമം തോന്നിയിരുന്നു.

കാരണം ആ വണ്ടിയുടെ ഡോർ തുറക്കാൻ പോലും അവൾക്ക് അറിയില്ലായിരുന്നു. അത്‌ മനസ്സിലാക്കിയത് പോലെ അവൻ തന്നെയാണ് എല്ലാം ചെയ്തു കൊടുത്തത്. അവൾക്ക് സീറ്റ് ബെൽറ്റും ഇട്ട് കൊടുത്തിരുന്നു. അവന്റെ ചൂട് നിശ്വാസം മുഖത്തേക്ക് ഏറ്റ നിമിഷം മിഴികൾ തമ്മിൽ ഒന്ന് കൊരുത്തു.. ഒരു കുഞ്ഞ് പുഞ്ചിരി സമ്മാനിച്ചു അവൻ..... ടെക്സ്റ്റൈൽസിന് പിന്നിൽ ഉള്ള ഒരു കാർ പാർക്കിംഗിൽ അവൻ കാർ പാർക്ക് ചെയ്തു. മനസിലാകാതെ അവൾ നോക്കിയപ്പോൾ അവൻ പറഞ്ഞു. "ഷോപ്പിൽ എപ്പോഴും ആളുകളുണ്ടാവും. എന്നെ ആരെങ്കിലും കണ്ടാൽ പിന്നെ സെൽഫി ആയി, വീഡിയോയായി, റീൽസ് ആയി ക്രൗഡ് ആയി.നമുക്ക് ഒരു പ്രൈവസി ഉണ്ടാവില്ല, ഇതാകുമ്പോൾ നേരെ നമുക്ക് ക്യാബിനിലേക്ക് കയറാൻ പറ്റും. അവിടുന്ന് തനിക്ക് ഇഷ്ടമുള്ളത് എടുക്കാം. നമുക്ക് ഒരു ഗോഡൗൺ ഉണ്ട്.നമുക്ക് ഡയറക്ട് ആയിട്ട് ടെക്സ്റ്റൈസിലേക്ക് പോകേണ്ട കാര്യമില്ല. ഗോഡൗണിൽ നിന്നും ഇഷ്ടമുള്ളത് എടുക്കാം. അതുകൊണ്ടാ ഇങ്ങനെ കയറുന്നത്, ബുദ്ധിമുട്ടുണ്ടോ...? അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു. " ഇല്ല...! എനിക്കും ആൾക്കാരെയോക്കെ അഭിമുഖീകരിക്കാൻ ഒരു മടിയുണ്ട്. " തനിക്കെന്തിനാ മടി...? "

എനിക്ക് കണ്ണേട്ടന്റെ കാര്യം ഓർത്തിട്ട് മടി. " എന്റെ എന്ത് കാര്യം...? മനസിലാകാതെ അവൻ ചോദിച്ചു. " കണ്ണേട്ടനെ പോലെ ഇത്രയും വലിയ ഒരാൾ എന്നെ പോലെ ഒരു ദാരിദ്ര്യം പിടിച്ചവളെ ആണല്ലോ വിവാഹം കഴിച്ചതെന്ന് എല്ലാവരും വിചാരിക്കല്ലേ, അപ്പൊൾ ഞാൻ കാരണം കണ്ണേട്ടന് നാണക്കേട് ഉണ്ടാവരുത്. കണ്ണേട്ടന് ഒപ്പം എനിക്ക് സത്യം പറഞ്ഞാൽ എവിടെയെങ്കിലും വരാൻ വലിയ നാണക്കേട് ആണ്. അവളുടെ തുറന്നു പറച്ചിൽ അവൻറെ മനസ്സിനെ ഒന്നു നൊമ്പരപ്പെടുത്തുന്നത് അവൻ അറിഞ്ഞു... " താൻ എന്തൊക്കെയാടോ ഈ പറയുന്നത്. അങ്ങനെയൊന്നും ചിന്തിക്കുക പോലും വേണ്ടട്ടോ.. ഞാൻ അങ്ങനെയൊന്നും കരുതിയിട്ടില്ല. താൻ ദാരിദ്ര്യം പിടിച്ച ആൾ ആണെന്ന് ആരാ പറഞ്ഞത്..? ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല കുട്ടിയാണ്. അത്‌ രണ്ടുമൂന്നു ദിവസം കൊണ്ട് തന്നെ എനിക്ക് മനസ്സിലായി. വേണ്ടാത്ത ചിന്തകൾ ഒന്നും മനസ്സിൽ വേണ്ടാട്ടോ, അവളുടെ തോളിൽ തട്ടി അവൻ അത് പറഞ്ഞപ്പോൾ ഒരു നിമിഷം അവളൊന്നു ഞെട്ടിപ്പോയിരുന്നു. ആദ്യമായാണ് ശരീരത്തിൽ ഒരു സ്പർശനം തങ്ങൾ മാത്രമുള്ളപ്പോൾ അവനിൽ നിന്നും ഉണ്ടാകുന്നത്. യാതൊരു ഭാവഭേദവും ഇല്ലാതെ ഇറങ്ങിപ്പോകുന്നതും കണ്ടിരുന്നു.. ഒന്ന് ശ്വാസം നേരെ വലിച്ചിട്ട് അവളും അവന് ഒപ്പം ഇറങ്ങി, ക്യാബിനിലേക്ക് കയറിയപ്പോൾ തന്നെ അവൻ ഏച്ച് ആറിനെ വിളിച്ചിരുന്നു.ഒരാൾ അവിടേക്ക് വന്ന വളരെ വിനയത്തോടെ അവനോട്‌ സംസാരിക്കുന്നത് കണ്ടിരുന്നു.

" വൈഫിന് ആവശ്യമുള്ളത് വേണം, ഇവിടുത്തെ ഏറ്റവും എക്സ്പീരിയൻസ് ആയ സെയിൽസ് ഗേൾ വിളിക്കു. എന്നിട്ട് അവിടെ പോയിട്ട് എന്ത് ആവശ്യം എങ്കിലും എടുപ്പിക്കു. " വേണ്ട സർ ഞാൻ തന്നെ വരാം, സാറും വരൂ, നേരിട്ട് ഇഷ്ടമുള്ളത് നോക്കി സെലക്ട് ചെയ്യാലോ, വരൂ മേഡം ... അയാൾ അത് പറഞ്ഞപ്പോൾ അവൻ സരയുവിന്റെ മുഖത്തേക്ക് നോക്കി, താൻ വന്നിരുന്നുവെങ്കിൽ എന്ന് അവളുടെ മുഖഭാവം വിളിച്ചോതുന്നത് പോലെ അവനു തോന്നി... " എങ്കിൽ അങ്ങനെ ആവാം അല്ലേ...? അവളുടെ മുഖത്തേക്ക് നോക്കി അവൻ അത് ചോദിച്ചപ്പോൾ അവൾ തലയാട്ടിരുന്നു, അവനോടൊപ്പം നടക്കുമ്പോൾ അവൾ നോക്കി കാണുകയായിരുന്നു മിഥുന്റെ ബിസിനസ് സാമ്രാജ്യത്തിനെ പറ്റി. ഇതുവരെ താൻ ഒരിക്കൽ പോലും ഇങ്ങനെ ഒരു കടയിൽ കയറിയിട്ടില്ല, ഒരു മുറിയിൽ നിൽക്കുമ്പോൾ തന്നെ കാണാം എത്രത്തോളം വലുതായിരുന്നു ആ കട എന്ന്. നല്ല തിരക്കുണ്ട് മറ്റൊരു വഴിയിൽ കൂടിയാണ് എച്ച് ആർ അവരെ കൊണ്ടുപോയത്. ഗോഡൗൺ തുറന്നപ്പോഴും അവൾ ഞെട്ടിപ്പോയിരുന്നു. ഒരു വലിയ തുണിക്കട തന്നെയായിരുന്നു ആ ഗോഡൗൺ എന്ന് തന്നെ പറയാം... "ഫസ്റ്റ് ക്വാളിറ്റി സാധനങ്ങൾ ആണ് മേഡം... അയാൾ അവളോട് പറഞ്ഞു... " പാർട്ടി വെയർ, സൽവാർ ഇഷ്ട്ടം ഉള്ളത് നോക്കു....പ്രത്യേകം ഏതേലും എടുക്കേണ്ടത് ഉണ്ടോ മേഡം . അയാൾ ചോദിച്ചപ്പോൾ എന്ത് മറുപടി പറയണമെന്നറിയാതെ അവൾ വിമ്മിഷ്ടം മുഖത്തേക്ക് നിറഞ്ഞു....

അത്‌ കണ്ട് മിഥുൻ പറഞ്ഞു... " ജോജി പൊയ്ക്കോളൂ, ഞങ്ങൾ നോക്കി എടുത്തോളാം... ഞാൻ വിളിച്ചോളാം, അയാൾ അത് സമ്മതിക്കുകയും ചെയ്തു.അയാൾ പോയതിനുശേഷം അവൻ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു, " വളരെ സ്വസ്ഥമായി തനിക്ക് എന്തൊക്കെ വേണ്ട എന്ന് വെച്ച് നോക്കി എടുത്തോ... അടുത്തുകണ്ട ഒരു കസേരയിലെക്കിരുന്നു അവൻ മൊബൈലിൽ തുടങ്ങി നോക്കാൻ തുടങ്ങി... എന്ത് എന്ന് അറിയാതെ പകച്ചു നിൽക്കുകയായിരുന്നു സരയു. " ഇട്ട് നോക്കണമെങ്കിൽ ഇട്ട് നോക്ക് കെട്ടോ. ചേഞ്ച്‌ റൂം ഉണ്ട്. ഓരോ വസ്ത്രങ്ങൾ നോക്കുമ്പോഴും അതിൻറെ വില അവളെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു. എല്ലാം രണ്ടായിരത്തിന് മുകളിലുള്ള വസ്ത്രങ്ങളാണ്. " ഭയങ്കര വില ആണ് ഇതൊക്കെ.... മടിയോടെ പറഞ്ഞവൾ... " അതൊന്നും നോക്കണ്ട, തനിക്ക് ഏതാ ഇഷ്ടം എന്ന് വെച്ച് അത് എടുത്തോ.... രണ്ട് കോട്ടൺ ചുരിദാറുകൾ മാത്രം എടുത്തു കൊണ്ട് നിൽക്കുകയാണ് അവൾ. അവളുടെ നിൽപ്പ് ഭാവവും കണ്ടപ്പോൾ അവന് ചിരി വന്നിരുന്നു. അവസാനം അവൻ തന്നെ നേരിട്ട് എഴുന്നേറ്റു, " ഒരു കാര്യം ചെയ്യാം, നമുക്ക് താഴെ ടെക്സ്റ്റൈൽസ് പോവാം. അവിടുന്ന് തനിക്കിഷ്ടമുള്ളത് ഒക്കെ സെലക്ട് ചെയ്യാം. " അങ്ങനെ പ്രത്യേകിച്ച് ഇഷ്ടങ്ങൾ ഒന്നുമില്ല. ലൈറ്റ് നിറമുള്ള കോട്ടൺ ചുരിദാറുകൾ സാധാരണ ഇടാറുള്ളത്. അവൾ പറഞ്ഞു. " തനിക്ക് ഫുൾ സ്കർട്ടും ടോപ്പും ഒക്കെ നന്നായി ചേരും, അന്ന് വീട്ടിൽ വന്നപ്പോൾ പട്ടുപാവാട ഇട്ടില്ലേ അത്‌ നന്നായി ചേരുന്നുണ്ടായിരുന്നു.... പെട്ടന്ന് മിഴിവേകിയ ഓർമ്മ അവന്റെ മനസ്സിൽ നിന്നു... വേദനിക്കുന്ന ഓർമ്മകൾ അവളിലും........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story