വേനൽമഴ...🍂💛: ഭാഗം 29

venal mazha

രചന: റിൻസി പ്രിൻസ്‌

" തനിക്ക് ഫുൾ സ്കർട്ടും ടോപ്പും ഒക്കെ നന്നായി ചേരും, അന്ന് വീട്ടിൽ വന്നപ്പോൾ പട്ടുപാവാട ഇട്ടില്ലേ അത്‌ നന്നായി ചേരുന്നുണ്ടായിരുന്നു.... പെട്ടന്ന് മിഴിവേകിയ ഓർമ്മ അവന്റെ മനസ്സിൽ നിന്നു... വേദനിക്കുന്ന ഓർമ്മകൾ അവളിലും... " അതൊന്നും ഞാൻ ഇടാറില്ല, ",എങ്കിൽ അതൊന്നു നമുക്ക് പരീക്ഷിക്കാം... വരു, വലിയ ഉത്സാഹത്തോടെ അവൻ നടന്നപ്പോൾ അവനെ അനുഗമിക്കുക അല്ലാതെ മറ്റു മാർഗമൊന്നും അവൾക്ക് മുൻപിലും ഉണ്ടായിരുന്നില്ല, "ഡ്രസ്സ്‌ എടുക്കുന്നത് ഒക്കെ ഒരാളുടെ പേഴ്സണൽ ചോയിസ് ആണ്, അതിൽ ഒന്നും ആരും ഇടപെടാൻ പോലും പാടില്ല. അത് എനിക്കറിയാം പക്ഷേ ഏതായാലും ഇപ്പൊൾ തന്റെ ലേബൽ എന്ന് പറയുന്നത് എന്റെ പേരിനോടു കൂടി കൂട്ടി ആണല്ലോ, അതുകൊണ്ട് എൻറെ കൂടെ ഇഷ്ടങ്ങൾ തനിക്ക് അക്സെപ്റ്റ് ചെയ്തൂടെ...? അസ് എ ഫ്രണ്ട്...? അവൻ ഒരിക്കൽ കൂടി എടുത്തു ചോദിച്ചു, " അതിനെന്താ കണ്ണേട്ടാ, ഈ ഒരു വർഷക്കാലം ഞാൻ കണ്ണേട്ടൻ പറയുന്നത് കേൾക്കേണ്ടത് അല്ലേ...? " നമ്മൾ തമ്മിൽ ഒരു അടിമ ഉടമ ബന്ധമൊന്നും താൻ ഉണ്ടാകേണ്ട, ഞാൻ പറഞ്ഞില്ലേ ഒരു ഫ്രണ്ട് എന്ന നിലയിൽ എനിക്കും കൂടി ഇഷ്ടപ്പെട്ടത് സെലക്ട് ചെയ്യാൻ പറ്റുമോ എന്നേ ചോദിച്ചുള്ളു, അല്ലാതെ ഇടുന്ന വസ്ത്രത്തിൽ പോലും കാലാവധി വയ്ക്കാൻ ഞാൻ ഒരു ബോറൻ ആണോ..?

അതിനും നമ്മുടെ ഒരുവർഷത്തിലേ കാലാവധിയും ആയിട്ട് വരുവാണെങ്കിൽ ഞാൻ വരുന്നില്ല, അവന്റെ മുഖത്ത് ഗൗരവം നിറഞ്ഞു...അത്‌ കാണെ അവളിലും ദുഃഖം നിറഞ്ഞു. " അങ്ങനെ പറയരുത് കണ്ണേട്ടാ, ഒരു ഉദാഹരണം... " ഇനി ഉദാഹരണം വേണ്ട....! അവൻ പിണക്കത്തോടെ പറഞ്ഞു. " നമുക്കിടയിൽ ഒരു വർഷം എന്നുള്ള ഒരു കാലാവധിയും വേണ്ട, ഒരു വർഷം കഴിഞ്ഞ് എൻറെ ഭാര്യ എന്ന പദവിൽ നിന്ന് മാത്രമേ സരയു പോകുന്നുള്ളൂ, എന്നും താൻ എൻറെ നല്ലൊരു സുഹൃത്തായിരിക്കും, തൻറെ ഫ്രണ്ട്ഷിപ്പ് എനിക്ക് മിസ്സ്‌ ചെയ്യാൻ പറ്റില്ല, വളരെ കുറച്ചു ദിവസങ്ങൾ കൊണ്ടുതന്നെ എൻറെ മനസ്സിന് ഒരുപാട് സ്വാധീനിച്ച ആളാണ് താൻ, ഇനി ഈ കാലാവധി നമുക്കിടയിൽ വേണ്ട... ഒരു വർഷത്തിനു ശേഷം താൻ എന്നിൽ നിന്നും പോകുന്നില്ല, നമ്മൾ തമ്മിൽ പറഞ്ഞു വെച്ച് ഒരു കരാറുണ്ട്, അത്‌ മാത്രം മാറുന്നതെ ഉള്ളൂ, എന്നും എനിക്ക് തൻറെ സൗഹൃദം വേണം അത് ഉണ്ടാവില്ലേ...? ആർദ്രമായിരുന്നു അവന്റെ സ്വരം.. അത്ഭുതമാണ് അവൾക്ക് തോന്നിയത്.... " ഇങ്ങനെയൊക്കെ ചോദിക്കാമോ കണ്ണേട്ടാ എന്നോട്, കണ്ണേട്ടനെ പോലെ ഒരാൾ എന്നോട് ഇങ്ങനെ ചോദിച്ചാൽ അത്‌ എന്റെ ഭാഗ്യം അല്ലേ... "അല്ല തന്നെ പോലെ ഒരാളെ കാണാൻ പറ്റിയത് എന്റെ ഭാഗ്യം ആണ്....

അവൻ തിരുത്തി... " വാ... അതും പറഞ്ഞ് അവൻ പുറത്തേക്കിറങ്ങിയപ്പോൾ അവളും പിന്നാലെ ചെന്നിരുന്നു, അവൻ കാര്യം പറഞ്ഞപ്പോൾ തന്നെ എച്ച് ആർ അവിടെയുള്ള സ്റ്റാഫുകളോട് ഒക്കെ വിവരം പറഞ്ഞു, എല്ലാവരും സൂപ്പർസ്റ്റാർ മിഥുന് മേനോന്റെയും ഭാര്യയെയും കാണാൻ തങ്ങളുടെ ജോലികൾ പോലും മറന്ന് നോക്കി നിന്നിരുന്നു, കടയിൽ വന്നവരിൽ പലരും മിധുനെയും സരയുവിനെയും മാറിമാറി നോക്കുന്നുണ്ടായിരുന്നു, ആളുകളെ മനസ്സിലാക്കി കഴിഞ്ഞപ്പോഴേക്കും ആളുകൾ ചുറ്റും കൂടാൻ തുടങ്ങി, മിഥുനും സരയുവിനും ഒപ്പം സെൽഫി എടുക്കാനും വീഡിയോ ഷൂട്ട് ചെയ്യുവാനും ആളുകൾ മത്സരിച്ചു, ഇതെല്ലാം സരയുവിന് പുതിയ അനുഭവങ്ങളായിരുന്നു, ഓരോരുത്തരും വന്ന ഓരോ സെൽഫിയും മറ്റും ചോദിക്കുമ്പോൾ മുഖത്ത് തെല്ലും പരിഭവമില്ലാതെ ആണ് മിഥുൻ എല്ലാത്തിനും നിൽക്കുന്നത്, അത്‌ അവളെ അമ്പരപ്പെടുത്തി കളഞ്ഞിരുന്നു. കുറച്ചു സമയം കൊണ്ട് തന്നെ ഇതെല്ലാം അവൾ മടുത്തു പോയിരുന്നു, ഇതിനിടയിൽ ഒരു സെയിൽസ് ഗേൾ വന്ന് അവൾക്ക് ആവശ്യമുള്ള വസ്ത്രങ്ങളൊക്കെ നോക്കാൻ അവളോട് പറഞ്ഞിരുന്നു, ഓരോ വസ്ത്രങ്ങൾ എടുക്കുമ്പോഴും അവന്റെ മുഖത്തേക്ക് നോക്കും അവൾ, അവനിൽ തെളിച്ചം ഉണ്ടെങ്കിൽ മാത്രമേ പിന്നീട് അവൾ അത് എടുക്കുകയുള്ളൂ, അങ്ങനെ മിഴികൾ കൊണ്ട് അവർക്കിടയിൽ ഒരു പുതിയ ഭാഷ രൂപപ്പെടുകയായിരുന്നു....

മിഥുൻ പറഞ്ഞതുപോലെ ഫുൾപാവാടയും രണ്ടുമൂന്ന് കോട്ടൺ ടോപ്പുകളും എല്ലാം അവളെടുത്തിരുന്നു, കൂട്ടത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒരെണ്ണം അവനും സെലക്ട് ചെയ്തു. ഇതുവരെ കണ്ടിട്ടില്ലാത്ത അത്രയും വസ്ത്രങ്ങളുമായി ആണ് തിരികെ വീട്ടിലേക്ക് സരയു യാത്ര തിരിച്ചത്, അങ്ങോട്ടുള്ള യാത്രയിൽ ഒട്ടും മടുപ്പ് തോന്നാത്ത ഡ്രൈവ് ചെയ്യുന്നവനെ അവളറിയാതെ ഒന്ന് നോക്കി പോയിരുന്നു, കുറേ സമയമായി അവളുടെ നോട്ടം കണ്ടിട്ടാവും ഡ്രൈവിംഗ് ശ്രദ്ധ കേന്ദ്രീകരിച്ച് അവളുടെ മുഖത്തേക്ക് നോക്കി എന്ത് എന്ന് ആംഗ്യംകാണിച്ചു മിഥുൻ. " ഇന്ന് നമ്മൾ ഷോപ്പിൽ നിന്നപ്പോൾ ഒപ്പം കുറെ പേര് വന്ന് ഫോട്ടോയൊക്കെ എടുത്തില്ലേ, അപ്പൊൾ സാറിന് അല്ല കണ്ണേട്ടനു ഒരു മടുപ്പ് തോന്നിയില്ലേ...? ചിരിയോടെ ചോദിച്ചു അവൾ.. " തനിക്ക് ഇതൊക്കെ ആദ്യം ആയതുകൊണ്ടാണ്,ഞാൻ ഇപ്പോൾ എത്ര കാലായി, എങ്ങോട്ടും എനിക്കൊന്നു പോകാൻ പറ്റില്ല, ഇതുതന്നെ അവസ്ഥ, സത്യം പറഞ്ഞാൽ നമ്മൾ സിനിമയിൽ കാണുന്നപോലെ ഒന്നുമല്ല താരങ്ങളുടെ ലൈഫ്. സാധാരണക്കാരുടെ ജീവിതം ജീവിക്കാൻ പലപ്പോഴും സെലിബ്രിറ്റികൾക്ക് കഴിയാറില്ല, എനിക്ക് ആഗ്രഹമുണ്ടഡോ തട്ടുകടയിൽ പോയിരുന്ന ഒരു ചായയും പരിപ്പുവടയും കഴിക്കാൻ, കെഎസ്ആർടിസി ബസിന്റെ ജനലരികിൽ ഉള്ള സീറ്റിൽ യാത്രചെയ്യാൻ, പിന്നെ നല്ല നട്ടപ്പാതിരയ്ക്ക് ബുള്ളറ്റിൽ ഒന്ന് റൈഡ് ചെയ്യാൻ, പക്ഷേ ഇതൊന്നും ജീവിതത്തിൽ ഇനി നടക്കില്ല,

ഞാൻ എവിടെ ചെന്നാലും അവിടെ കുറെ ആളുകൾ കാണും, ഈ സ്റ്റാർഡം എന്ന് പറയുന്നത് നല്ല സുഖം ആണെന്ന് തോന്നും, പക്ഷേ നമ്മുടെ പ്രൈവസി അത് ബ്രേക്ക് ചെയ്യുമ്പോഴോണ് എത്ര ഭീകരമാണെന്ന് മനസ്സിലാക്കുന്നത്. എൻറെ ജീവിതത്തിൽ ഞാൻ മിസ് ചെയ്യുന്നത് ഇങ്ങനെ ഉള്ള കൊച്ചു കൊച്ചു സന്തോഷങ്ങൾ ഒക്കെയാണ്. അതിനാ എല്ലാവർഷവും എവിടെങ്കിലും വിദേശത്ത് ഒരു ട്രിപ്പ് പോകുന്നത്. എന്നിട്ട് സാധാരണപോലെ അവിടത്തെ റോഡിൽ കൂടി നടക്കുമ്പോൾ അവിടുത്തെ സ്ട്രീറ്റ് ഫുഡ് ഒക്കെ കഴിക്കുമ്പോൾ ഒരു സന്തോഷം, നമ്മുടെ നാട്ടിൽ ഒന്നും പറ്റിയില്ലെങ്കിലും അന്യനാട്ടിൽ ചെന്ന് ആണെങ്കിലും അത് പറ്റുന്നുണ്ടല്ലോ എന്നൊരു സമാധാനം, ഒരു നെടുവീർപ്പോടെ പറഞ്ഞവൻ.. ' എല്ലാരും ഇങ്ങനെയൊക്കെ ആണോ.., " താരങ്ങൾ ഒക്കെ അനുഭവിക്കുന്ന അവസ്ഥയാടോ ഇത്‌. " ഞാൻ ഒരു സിനിമ നടനെ ജീവിതത്തിൽ കാണാൻ പറ്റുമെന്ന് ഓർത്തില്ല... ആവേശത്തോടെ അവനെ നോക്കി പറഞ്ഞു.. " അതിനെന്താ, ഇപ്പോൾ സിനിമ നടൻറെ ഭാര്യയല്ലേ... ചെറുചിരിയോടെ അവൻ പറഞ്ഞപ്പോൾ അവൾ ഒന്ന് പുഞ്ചിരിച്ചു.. 🎶🎶🎶 രണ്ടുപേരും തിരികെയെത്തിയപ്പോൾ കാത്തിരിക്കുകയായിരുന്നു അരുന്ധതി.. കടയിൽ ഉണ്ടായ വിശേഷങ്ങൾ ഒന്നുപോലും വിടാതെ അരുന്ധതിയോട് പറയുന്നുണ്ടായിരുന്നു സരയൂ. ഒരു കൊച്ചു കുട്ടി അമ്മയോട് വാചാലയാകുന്നതുപോലെ,

പെട്ടെന്ന് അരുന്ധതിയും ലക്ഷ്മിയുമായൊമൊക്കെ അവൾ കൂട്ടായി എന്ന് മിഥുൻ തോന്നിയിരുന്നു, തന്നോട് മാത്രമേയുള്ളൂ ഇപ്പോഴും ചെറിയൊരു അകലം... അത് തന്നോടുള്ള ബഹുമാനം കൊണ്ടാണെന്ന് അവനറിയാമായിരുന്നു, കുറച്ചുകഴിഞ്ഞ് സരയു തന്നെയാണ് അരികിലേക്ക് വന്നത്, അപ്പോൾ അവൻ ലാപ്ടോപ്പിൽ എന്തോ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു " തിരക്കിലാണോ...? മുഖത്തേക്ക് നോക്കി അവൾ ചോദിച്ചു, " പറഞ്ഞോളൂ, " എനിക്ക് വീട്ടിലേക്ക് ഒന്നു വിളിക്കണമായിരുന്നു, ഇത്രനേരം ഞാൻ വിളിച്ചില്ല, " സോറി...! ഞാനത് ഓർത്തില്ല, അവൻ പെട്ടെന്ന് ഫോൺ എടുത്തു ലോക്ക് മാറ്റി ഡയൽ ചെയ്ത് അവൾക്ക് നൽകി, മാറി നിന്നവൾ സംസാരിച്ചിരുന്നു, ഓരോ വിശേഷങ്ങളും മാറിമാറി സംസാരിക്കുകയാണ്, വീട്ടിലുള്ള ഓരോരുത്തരോടും പ്രത്യേകം പ്രത്യേകം സംസാരിക്കുന്നുണ്ട്. ഫോൺ സംഭാഷണം ഒരു മണിക്കൂറോളം നീണ്ടുനിന്നത് അവൻ അറിഞ്ഞിരുന്നു, സത്യത്തിൽ താൻ ഇങ്ങനെ എപ്പോഴെങ്കിലും തന്റെ അമ്മയോട് സംസാരിച്ചിട്ടുണ്ടോ..? ഒരു 10 മിനിറ്റ് പോലും മുഴുവൻ സംസാരിച്ചിട്ടില്ല, കൂടിവന്നാൽ 10 സെക്കൻഡ് അല്ലെങ്കിൽ ഒരു മിനിറ്റ് അതോടെ തീരുമായിരുന്നു സംസാരങ്ങൾ, ഇങ്ങനെ വേണം കുടുംബത്തെ സ്നേഹിക്കാൻ, അവളിൽ നിന്നും പഠിക്കുകയായിരുന്നു അവൻ ഓരോ കാര്യങ്ങളും... പശുവിനെ പോലും അവളെ തിരക്കുന്നുണ്ട് എന്നത് കേട്ടപ്പോൾ അവന് ചിരി പോലും വന്നിരുന്നു,

ഫോൺ കട്ട് ചെയ്തു കൊടുക്കുമ്പോൾ അവളുടെ മുഖത്തേക്ക് അവൻ ഒന്ന് നോക്കി, " ഇനി വീടിൻറെ റോഡിലൂടെ പോകുന്ന പട്ടിയെയും പൂച്ചയെയും കൂടെ തിരക്കായിരുന്നില്ലേ...? ചെറുചിരിയോടെ ആണ് അവൻ അത് ചോദിച്ചത്, " ഓഹോ ഇതും തുറന്നു വെച്ച് എന്റെ സംസാരം കേൾക്കുവായിരുന്നോ...? അവൾ ചോദിച്ചു... പതുക്കെ പതുക്കെ തന്നോടുള്ള അകലം അവൾക്ക് കുറയുന്നത് അവനും മനസ്സിലാക്കുന്നുണ്ടായിരുന്നു, " എനിക്ക് സത്യം പറഞ്ഞാൽ ഇന്നലെ വേറൊരു ലോകത്ത് പെട്ടത് പോലെ ആയിരുന്നു, എൻറെ വീട്ടിൽ എല്ലായിടത്തും എന്റെ സാന്നിധ്യമുണ്ടായിരുന്നു, ഞാൻ നട്ടു നനച്ച ചെടികൾ, ഞാൻ വളർത്തുന്ന പൂവാലി, അങ്ങനെ എല്ലാത്തിലും, അവിടുത്തെ കാറ്റിനുപോലും എന്നോട് എന്തെങ്കിലും ഒക്കെ പറയാൻ ഉണ്ടാവും... പെട്ടെന്ന് അവൾ വീട്ടിലേക്ക് പോയെന്ന് അവനു തോന്നിയിരുന്നു, " തന്നെ എനിക്ക് ഒട്ടും പിടികിട്ടുന്നില്ല, പക്ഷേ എനിക്ക് ഒരുപാട് ഇഷ്ടമാണ് തന്റെ ക്യാരക്റ്റർ, "അത്‌ എനിക്ക് ഒരു കോപ്ലിമെന്റ് അല്ലേ... ചിരിയോടെ മറുപടി പറഞ്ഞവൾ.. " തിരക്കിൽ അല്ലേ, ഞാൻ അമ്മയുടെ അടുത്തേക്ക് പോട്ടെ അവൻ പെട്ടെന്ന് ക്ലോക്കിലേക്ക് നോക്കി, " ഉച്ച ആയില്ലേ ഇനി ഇപ്പോൾ ഭക്ഷണം കഴിക്കാം,

അതുകഴിഞ്ഞ് നമുക്ക് ഒരുമിച്ച് അമ്മയുടെ അടുത്ത് പോയി കുറച്ചു നേരം ഇരിക്കാം...അമ്മയ്ക്ക് ഒരു സന്തോഷം ആകട്ടെ, " അങ്ങനെ വേണം കണ്ണേട്ടാ.. കണ്ണേട്ടൻ അങ്ങനെ പോകാറില്ല എന്ന് അമ്മ പറഞ്ഞു, കൂടുതലും ഒറ്റപ്പെടൽ ആണ് അമ്മയ്ക്ക്.. കൂടുതൽ സമയവും സംസാരിച്ചിരുന്നാൽ രോഗം ഉണ്ടെന്ന് ഒരു ചിന്താ അമ്മയിൽ നിന്ന് അകലും, അപ്പൊൾ അസുഖം കുറയും, " എനിക്ക് ഇതിനൊന്നും സമയം ഇല്ലായിരുന്നല്ലോ.... " എനിക്ക് മനസ്സിലാവും എത്ര തിരക്കാണെങ്കിലും നമ്മുടെ കുടുംബത്തിന് വേണ്ടി സമയം കണ്ടെത്തണം, ഇല്ലെങ്കിൽ പിന്നെ എന്തിനാണ് ഈ ജീവിതം..? നമ്മുടെ കുടുംബത്തിന് വേണ്ടിയല്ലേ ഈ നെട്ടോട്ടം മുഴുവൻ, അവർക്ക് സമയം കൊടുക്കാനും നമ്മുടെ സാന്നിധ്യം നൽകാനും പറ്റിയില്ലെങ്കിൽ പിന്നെ എന്തിനാ ഈ ജീവിതം, അതുകൊണ്ട് ഒരു അർത്ഥം പിന്നെ എന്താണ്. അവൾ ചോദിക്കുന്നതെല്ലാം മികച്ച ചോദ്യങ്ങൾ ആണെന്ന് അവന് തോന്നി, അതിലെല്ലാം ന്യായമുണ്ട്.........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story