വേനൽമഴ...🍂💛: ഭാഗം 3

venal mazha

രചന: റിൻസി പ്രിൻസ്‌

ഉമ്മറത്ത് കിടക്കുന്ന അച്ഛൻറെ മുഖത്തേക്ക് ആദ്യം നോട്ടം എത്തിയത്....ഓടി അരികിലേക്ക് ചെന്നു, " എന്താ അച്ഛാ.... എന്തുപറ്റി... " ഒന്നുമില്ല വണ്ടി ഒന്ന് ആക്സിഡൻറ് ആയത് മോളെ, തന്നെ ആശ്വസിപ്പിക്കാൻ ശ്രെമിക്കും പോലെ അച്ഛൻ പറഞ്ഞു... " അച്ഛൻറെ കാലിൽ നല്ല പൊട്ടലുണ്ട്..... ആശുപത്രി ഒന്ന് കാണിച്ചു എങ്കിലും എക്സറേ ഒക്കെ എടുക്കണം.... രാത്രി ആയതുകൊണ്ട് ഇങ്ങ് കൊണ്ട് വന്നത്..... റഫീക്ക് ഇക്ക ആണ് പറഞ്ഞത്.... "അയ്യോ....! എന്നിട്ട് വേറെ എന്തെങ്കിലും പറ്റിയോ...? " ഒന്നുല്ല മോളെ, അച്ഛന് ഒന്നുമില്ല.... കിടന്നു കൊണ്ട് എന്നെ ആശ്വസിപ്പിക്കാൻ നോക്കുന്നുണ്ടായിരുന്നു അച്ഛൻ.... " നാളെ മെഡിക്കൽ കോളേജ് കൊണ്ടുപോണം, അങ്ങനെ ഡോക്ടർ പറഞ്ഞത്.... ഇന്നത്തെക്കുള്ള ഒക്കെ ചെയ്തിട്ടുണ്ട്..... " വണ്ടി ഏർപ്പാടാക്കിയിട്ടുണ്ട് ഞാൻ.... പിന്നെ മുതലാളി കുറച്ച് കാശ് തന്നിട്ടുണ്ട് ഒരു പൊതി എൻറെ കൈയിലേക്ക് തന്നിട്ട് റഫീഖ് ഇക്ക പറഞ്ഞു... " കാലത്തെ ഞാനും കൂടി വരാം, മോൾ ഒറ്റയ്ക്ക് എങ്ങനെ ആണ്... " എപ്പോഴാ പോകേണ്ടത്...? " അതിരാവിലെ പോകണം മോളെ, ഇല്ലെങ്കിൽ പിന്നെ അവിടെ മൊത്തം ആളുകൾ ആയിരിക്കും.... വയ്യാത്ത അച്ഛനെ കൊണ്ട് നമ്മൾ എത്രനേരം എന്ന് കരുതി, നാളെ എക്സ്റേ എടുത്താലേ വിശദമായി അറിയാൻ പറ്റൂ....

" ശരി ഇക്ക... " ഞങ്ങൾ ഇറങ്ങട്ടെ, അവരെല്ലാവരും പോയപ്പോൾ അച്ഛൻറെ അരികിൽ നിന്ന് കരയുന്ന കുഞ്ഞിയെയും എന്തുചെയ്യണമെന്നറിയാതെ ഇരിക്കുന്ന മുത്തശ്ശിയെയും ഞാൻ നോക്കി.... അവരും എൻറെ കണ്ണുകളിലേക്ക് നോക്കുകയായിരുന്നു, ഈ വീട്ടിലെ നാലു ജോഡി കണ്ണുകളും ഇപ്പോൾ എന്നിലേക്ക് ആണ് തിരിയുന്നത്... ഇവർക്കുള്ള ആകെ ആശ്രയം താൻ മാത്രമാണെന്ന്, അച്ഛന്റെ കാലിൽ നന്നായി നീരും വച്ചിരുന്നു.... ഞാനും കുഞ്ഞിയും ഒരു വിധത്തിൽ എടുത്താണ് അച്ഛനെ മുറിയിലേക്ക് ഇരുത്തിയത്. അമ്മ എല്ലാം അറിഞ്ഞു കണ്ണുനീര് വാർത്ത് മുറിയിൽ കിടപ്പുണ്ട്..... ആരോടാണ് സങ്കടം പറയുന്നത്, എല്ലാവർക്കും താങ്ങായി താൻ മാത്രമേയുള്ളൂ.... മുത്തശ്ശിയും കുഞ്ഞിയും കരച്ചിലോട് കരച്ചിൽ ആണ്.... താൻ കൂടി കരഞ്ഞാൽ അവർ തകർന്നുപോകും എന്ന് തോന്നിയതുകൊണ്ട് മനപൂർവ്വം വേദന മനസ്സിൽ ഒളിപ്പിച്ചു.... ഓരോ ജോലികൾ ആയി ചെയ്തു, ഓരോരുത്തർക്കായി ആഹാരം കൊടുത്തു.... ഇടയിൽ ആരും കാണാതെ കണ്ണുകൾ എപ്പോഴൊക്കെ നിറയുന്നുണ്ടായിരുന്നു, എന്തിനാണ് ഈശ്വരൻമാർ എന്നോട് ഈ ക്രൂരത കാണിക്കുന്നത് എന്ന ചിന്തയിലായിരുന്നു അപ്പോഴും മനസ്സിൽ നിലനിന്നിരുന്നത്... അന്ന് രാത്രി ഉറക്കം വന്നില്ല മനസ്സിൽ മുഴുവൻ പലവിധ ചിന്തകളായിരുന്നു.....

വെളുപ്പിനെ വാങ്ക് വിളി കേട്ടപ്പോൾ ആശുപത്രിയിൽ പോകാൻ ഉള്ളതുകൊണ്ട് ഓടിനടന്ന് ഓരോ കാര്യങ്ങളും ചെയ്തു.... പെട്ടെന്ന് കുളി കഴിഞ്ഞു, അച്ഛനെയും തയ്യാറാക്കിയിരുന്നു..... രാവിലെ നേരത്തെ പോകേണ്ടത് കൊണ്ട് ഉപ്പുമാവ് ആയിരുന്നു ഉണ്ടാക്കിയത്, കുഞ്ഞി കൂടി വരാമെന്ന് പറഞ്ഞെങ്കിലും വേണ്ടെന്നു പറഞ്ഞു.... ആറ് മണിയായപ്പോൾ തന്നെ റഫീഖ് ഇക്ക കാറുമായി വന്നിരുന്നു.... കുറച്ച് കാശ് കയ്യിൽ ഉണ്ടായിരുന്നത് കൂടി കരുതി, മുത്തശ്ശിയോടും കുഞ്ഞിയൊടും അമ്മയോട് യാത്ര പറഞ്ഞു...... ഇക്കയും താനും കൂടി അച്ഛനെ കാറിലേക്ക് കയറ്റി.... കാറിലേക്ക് കയറുമ്പോഴും വേദനകൊണ്ട് അച്ഛൻ വല്ലാതെ ബുദ്ധിമുട്ടുന്നത് ഞാൻ മനസ്സിലാക്കുന്നുണ്ടായിരുന്നു..... ആശുപത്രി വരാന്തയിൽ അച്ഛനോടൊപ്പം ഇരിക്കുമ്പോൾ മനസ്സ് മറ്റെവിടെയോ ആണെന്ന് തോന്നി പോയിരുന്നു, എൻറെ ജീവിതത്തിലേക്ക് വരുന്ന ഒരു പ്രശ്നങ്ങളെയും കുറിച്ച് ഓർത്ത് മനസ്സ് നീറുകയായിരുന്നു.... ഡോക്ടർ മുറിയിലേക്ക് വിളിപ്പിച്ചു അപ്പോൾ പ്രാർത്ഥനയോടെ ആയിരുന്നു കയറിച്ചെന്നത്... ദൈവങ്ങൾ ഒന്നും തുണ ഉണ്ടാവില്ലെന്ന് അറിയാം, എങ്കിലും ആകെ കൈമുതലായുള്ളത് അത്‌ മാത്രമാണല്ലോ... " വരൂ.... എക്സ്-റേ യിലെ ചില പ്രശ്നങ്ങൾ ഉണ്ട്.... ഒരു ഓപ്പറേഷൻ ചെയ്യണം.....

അങ്ങനെ ആണ് എങ്കിൽ പൂർണമായും മാറുന്ന ഒരു അവസ്ഥയിലേക്ക് വന്നേക്കാം, " ഓപ്പറേഷൻ ഇവിടെ ചെയ്യാൻ പറ്റില്ലേ ഡോക്ടർ...? " ഇവിടെ ചെയ്യാം പക്ഷേ അതിനു കുറച്ച് കാശ് ആകും, മറ്റൊന്നുമല്ല അതിനു വേണ്ടി കുറച്ചു സാധനങ്ങൾ ഒക്കെ ഇവിടെ ഇല്ല.... നമ്മൾ പുറത്ത് നിന്ന് വാങ്ങേണ്ടി വരും, അതുകൊണ്ടു തന്നെ ഒരു അഞ്ചു ലക്ഷം രൂപയാകും.... " അഞ്ചു ലക്ഷമോ..? " അതെ ഏകദേശം അത്രയും രൂപ അടുപ്പിച്ചു വരും.... " അത്രയും ഒന്നും എന്നെ കൊണ്ട് സ്വപ്നം കാണാൻ പോലും പറ്റുമെന്ന് തോന്നുന്നില്ല, " സഹായിക്കാൻ ആരും ഇല്ലേ...? " അങ്ങനെ ഇത്രയും വലിയ തുക തന്ന് സഹായിക്കാനും മാത്രം ആരും ഇല്ല... " മ്മ്... എത്രയും പെട്ടെന്ന് ഓപ്പറേഷൻ ചെയ്യേണ്ടതാണ്, വൈകും തോറും നടക്കാൻ ഉള്ള ചാൻസ് കുറയും.... ഡോക്ടർ പറഞ്ഞു.... "ഉള്ളതെല്ലാം വിറ്റ് പറക്കിയാലും കിട്ടില്ല ഡോക്ടർ അത്രയും കാശ്...... ഡോക്ടറുടെ അടുത്ത് എത്രയോ ആളുകൾ വരുന്നു, അവർ എന്തെല്ലാം ആവശ്യങ്ങൾ കാണും... അങ്ങനെ എന്തെങ്കിലും എൻറെ ബ്ലഡ്‌ ഗ്രുപ്പ് ആയി ഒത്തുപോകുന്ന കിഡ്നിയൊ കരളോ മാറ്റിവയ്ക്കാൻ സാധിക്കുമോ...? ഞാൻ തയ്യാറാണ് ഡോക്ടർ.... അഞ്ചു ലക്ഷം രൂപ എനിക്ക് കിട്ടിയാൽ മതി..... " കുട്ടി എന്തായി പറയുന്നത് ഇത്രയും ചെറുപ്പത്തിലെ..... ഡോക്ടർ അത്ഭുതപെട്ട് പറഞ്ഞു ..

" അച്ഛനെക്കാൾ വലുതല്ല എനിക്ക് ആരോഗ്യം.... " നാളെ അച്ഛനെ നോക്കണം എങ്കിലും തനിക്ക് ആരോഗ്യം വേണ്ടേ...? അച്ഛൻ ഇപ്പൊ ഓപ്പറേഷൻ നടത്തിയാലും ഏകദേശം ഒരു വർഷത്തോളം കാലിന് ശേഷി വളരെ ബുദ്ധിമുട്ടായിരിക്കും.... പിന്നെ പതുക്കെ ഒരു കൊച്ചു കുഞ്ഞിനെ പോലെ പിച്ചവെച്ചു തുടങ്ങുകയുള്ളൂ, അപ്പോഴേക്കും തന്റെ ആരോഗ്യം ഒരുപാട് വീക്ക് ആകും.... തന്നെ കാണുമ്പോഴേ അറിയാം, അങ്ങനെയുള്ള ആളാണോ കിഡ്നി മാറ്റിവയ്ക്കാൻ പോകുന്നത്..... " അല്ലാതെ എൻറെ മുൻപിൽ ഓപ്പറേഷന് മറ്റ് മാർഗ്ഗങ്ങൾ ഒന്നുമില്ലാ.... അമ്മ തളർന്നു കിടക്കുക ആണ്.... ഇനി അച്ഛനും കൂടി " എനിക്ക് മനസ്സിലായി, തൻറെ അവസ്ഥ.. ഞാനൊന്നു നോക്കട്ടെ, എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യാം.... തൻറെ നമ്പർ തന്നേക്കൂ, അപ്പോൾ തന്നെ ഡോക്ടർക്ക് നമ്പർ പറഞ്ഞു കൊടുത്തിരുന്നു.... തിരികെ പോകുമ്പോൾ ഓപ്പറേഷൻ ചെയ്യുന്ന കാര്യം അല്ലാതെ തുകയുടെ കാര്യം അച്ഛനോട് പറഞ്ഞില്ല..... കുറച്ചുകൂടി ചികിത്സ ആവശ്യമാണെന്നും അത് ചെയ്യണമെന്ന് മാത്രം ഡോക്ടർ പറഞ്ഞു എന്നാണ് പറഞ്ഞത്, റഫീക്ക് ഇക്കയൊടെ പറഞ്ഞപ്പോൾ അവരുടെ മുതലാളിയെ കൊണ്ട് ഒരു ലക്ഷം രൂപ എങ്ങനെയെങ്കിലും പിരിവ് എടുപ്പിക്കാം എന്നും ബാക്കി കുറച്ച് ഉണ്ടാക്കമൊന്ന് നോക്കാൻ പറഞ്ഞുവെങ്കിലും ഉദ്ദേശിച്ചത് തുക ആവില്ല എന്ന് ഉറപ്പായിരുന്നു....

അതുകൊണ്ട് തൽക്കാലം അച്ഛനോട് ഒന്നും പറയണ്ട എന്നു പറഞ്ഞു, ഒന്നും ആലോചിക്കാതെ ആയിരുന്നില്ല ഡോക്ടറോട് അങ്ങനെ ഒരു കാര്യം പറഞ്ഞത്.... പിറ്റേന്ന് ഉള്ള ദിവസങ്ങളിൽ പത്രങ്ങളിൽ മുഴുവൻ തൻറെ ബ്ലഡ് ഗ്രൂപ്പും ആയി ഇണങ്ങുന്ന കിഡ്നി പരസ്യങ്ങൾ നോക്കുകയായിരുന്നു..... തൻറെ ബ്ലഡ് ഗ്രൂപ്പും ആയി ഇണങ്ങുന്ന ആരുടെയും പത്രപരസ്യം കണ്ടിരുന്നില്ല..... എല്ലാ ദിവസവും അത് നോക്കുന്നതായി പിന്നീട് ജോലി, ഇതിനിടയിൽ മംഗലത്ത് തനു ചേച്ചിയും ചേട്ടനും വന്നിരുന്നു, രണ്ടുപേരെയും പോയി കാണുകയും അവിടെ അല്ലറ ചില്ലറ സഹായങ്ങൾ ഒക്കെ ചെയ്യുകയും ചെയ്തു.... എന്നെ കണ്ടപ്പോൾ ചേച്ചിക്ക് സന്തോഷമായി കെട്ടിപ്പിടിച്ച് വിശേഷങ്ങൾ ഒക്കെ ചോദിച്ചു, ചേച്ചി പോലെ തന്നെ ഒരു പാവം ചേട്ടനും..... തങ്ങളുടെ കാര്യങ്ങളൊക്കെ പറഞ്ഞാൽ ചിലപ്പോൾ അവർ സഹായിക്കും, പക്ഷേ ഇനിയും ബുദ്ധിമുട്ടിക്കാൻ വയ്യ..... ഓരോ കടപ്പാടുകൾ പിന്നീട് നമുക്ക് തന്നെ വേദനകൾ ആവുകയുള്ളൂ, അതുകൊണ്ട് അച്ഛൻറെ അവസ്ഥയെപ്പറ്റി പറഞ്ഞില്ല.... തിരക്കിട്ട് ജോലി ചെയ്യുന്നതിനിടയിലാണ് പരിചയമില്ലാത്ത നമ്പറിൽ നിന്നും ഒരു ഫോൺ വന്നത്, ആദ്യം എടുത്തില്ല..... വീണ്ടും ആ നമ്പറിൽ നിന്ന് കോൾ വന്നപ്പോൾ അത്യാവശ്യക്കാർ ആണെന്ന് തോന്നിതുകൊണ്ടാണ് ഫോണെടുത്തത്.... " ഹലോ ഞാൻ മെഡിക്കൽ കോളേജിൽ ഡോക്ടറാണ്, സനൂപ്, സരയു അല്ലേ...? " അതെ ഡോക്ടർ, പറഞ്ഞോളൂ... "

സരയു പറഞ്ഞിരുന്നില്ലേ അച്ഛൻറെ ചികിത്സയ്ക്ക് സഹായമാകുന്ന എന്തെങ്കിലും കാര്യമുണ്ടെങ്കിൽ വിളിക്കണമെന്ന്.... അതുകൊണ്ടാണ് വിളിച്ചത്, " എന്താ ഡോക്ടർ പറഞ്ഞോളൂ.... അതെങ്ങനെ ഫോണിൽ കൂടി പറയാൻ പറ്റിയ ഒരു കാര്യമല്ല, ഒന്ന് നേരിട്ട് കാണാൻ പറ്റുമോ....? നാളെ ഹോസ്പിറ്റലിൽ വന്നാൽ മതി... " ഞാൻ ഒറ്റയ്ക്ക് അവിടെ വരെ, നല്ല ദൂരം ആണ്.... " ബുദ്ധിമുട്ടാണെങ്കിൽ വരണ്ട... തനിക്ക് എവിടെ ഫ്രീ എന്ന് വച്ചാൽ ഞാൻ അവിടേക്ക് വരാം, " സാർ ഞങ്ങളുടെ നാട്ടിലേക്ക് വരാൻ ബുദ്ധിമുട്ടുണ്ടാവും, " കുറച്ചു ട്രാവൽ ആകും എന്ന് അല്ലേ, സാരമില്ല ഞാൻ വരാം, നാളെ വൈകുന്നേരം.... അവിടെ എനിക്കും തനിക്കും ഫെമിലിയർ ആയിട്ടുള്ള ഒരു സ്ഥലം പറയണം.... " ഇവിടെ പ്രസിദ്ധമായ ഒരു ക്ഷേത്രമുണ്ട് അവിടെ വന്നാൽ മതി, വരുന്ന സമയം പറഞ്ഞാൽ ഞാൻ അങ്ങോട്ട് വരാം.... " ശരി ഒക്കെ.... അദ്ദേഹം ഫോൺ വച്ചപ്പോൾ മനസ്സിൽ ഒരു പ്രതീക്ഷയുടെ നാളം എരിഞ്ഞു തുടങ്ങിയിരുന്നു.... പിറ്റേന്ന് ഡോക്ടർ സ്ഥലത്ത് എത്തി എന്ന് പറഞ്ഞ് വിളിച്ചപ്പോൾ തന്നെ വളരെ ഉത്സാഹത്തോടെയാണ് കാണുവാൻ ചെന്നത്.... പറഞ്ഞതുപോലെ കാത്തുനിൽക്കുന്നുണ്ടായിരുന്നു അദ്ദേഹം, കണ്ടാൽ ഒരു മാന്യൻ ആണെന്ന് തോന്നിതുകൊണ്ട് തന്നെ ഭയം ഉണ്ടായിരുന്നില്ല.... " ഒരുപാട് നേരമായൊ സാർ വന്നിട്ട്..... " ഇല്ല കുറച്ചുനേരം ആയുള്ളൂ, " നമുക്ക് ടോപ്പിക്കിലേക്ക് വരാമല്ലേ, എനിക്കും പോയിട്ട് ധൃതി ഉണ്ട്....

" അതേ സർ പറഞ്ഞോളൂ... എൻറെ ബ്ലഡ് ഗ്രൂപ്പിന് പറ്റിയ ആരെങ്കിലും വന്നോ.....? " അതൊന്നുമല്ല താൻ കരുതുന്ന പോലെ കിഡ്നി കൊടുക്കൽ ഒന്നും അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല ഇപ്പോൾ... നമ്മുടെ ഹോസ്പിറ്റലിൽ ഒക്കെ ഉണ്ട് ഇതിനുള്ള ഡോനേഴ്സ്... അതുകൊണ്ട് അതൊന്നും നടക്കുന്ന കാര്യമല്ല, താൻ ഉദ്ദേശിച്ച കാശും അതിന് കിട്ടില്ല.... " പിന്നെ സാർ വിളിച്ചത്, " ഞാൻ നോക്കിയിട്ട് തനിക്ക് ഇത്രയും ഒരു വലിയ എമൗണ്ട് കിട്ടാൻ പറ്റിയ മറ്റൊരു ജോലിയുണ്ട്... " മനസ്സിലായില്ല " പേടിക്കണ്ട ദുരുദ്ദേശത്തോടെ ഒന്നുമല്ല ഞാൻ വന്നിരിക്കുന്നത്... എൻറെ ഒരു ഫ്രണ്ട് ഉണ്ട്, അല്പം ഫെമിലിയർ പെഴസൺ ആയതുകൊണ്ട് ഞാൻ പേര് പറയില്ല.... താൻ ഒക്കെ ആണെങ്കിൽ മാത്രം ബാക്കി ഡീറ്റെയിൽസ് ഞാന് ഡിസ്ക്ലോസ് ചെയ്യുള്ളൂ, " എന്താ സാർ ജോലി, " ഒരു വിവാഹം...! ഒരുവർഷത്തെ കരാറിൽ , ഒരു വർഷത്തിനുശേഷം ഡിവോഴ്സ് ആവാം... ഒരു മാസം ഒരു ലക്ഷം രൂപ ശമ്പളം.... അതാണ് ജോലി... ശക്തമായ അവളുടെ ഞെട്ടലിന് ഒപ്പം അമ്പലത്തിൽ മണികൾ ഒരുപോലെ തിളങ്ങി....

" 12 ലക്ഷം രൂപ. .. അതായത് 12 മാസത്തേക്ക് ഒരു മാസം ഒരു ലക്ഷം രൂപ വച്ച്, " എനിക്ക് മനസ്സിലായില്ല സർ.... " നിയമപരമായി വിവാഹം കഴിക്കണം, പിന്നെ നിയമപരമായി വേർപിരിയുകയും ചെയ്യാം.... ഒരിക്കലും ഫിസിക്കൽ റിലേഷൻ ഒന്നും ഉണ്ടാവില്ല, പേരിനോരു ഭാര്യ.... മറ്റു തരത്തിലുള്ള ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല, കുറച്ച് ആളുകളെ ബോധിപ്പിക്കാൻ വേണ്ടി മാത്രമാണ്..... ആൾറെഡി അവൻ മാരീഡ് ആണ്, ഡിവോഴ്സിയും ആണ്....ഇനി ഒരു വിവാഹത്തിന് അയാൾക്ക് താൽപ്പര്യമില്ല പക്ഷേ വീട്ടുകാരെ ബോധ്യപെടുത്തിയെ പറ്റു....തനിക്ക് ഒക്കെ ആണോ...? സനൂപ് അവളുടെ മറുപടിക്ക് വേണ്ടി കാതോർത്തു........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story