വേനൽമഴ...🍂💛: ഭാഗം 30

venal mazha

രചന: റിൻസി പ്രിൻസ്‌

" എനിക്ക് മനസ്സിലാവും എത്ര തിരക്കാണെങ്കിലും നമ്മുടെ കുടുംബത്തിന് വേണ്ടി സമയം കണ്ടെത്തണം, ഇല്ലെങ്കിൽ പിന്നെ എന്തിനാണ് ഈ ജീവിതം..? നമ്മുടെ കുടുംബത്തിന് വേണ്ടിയല്ലേ ഈ നെട്ടോട്ടം മുഴുവൻ, അവർക്ക് സമയം കൊടുക്കാനും നമ്മുടെ സാന്നിധ്യം നൽകാനും പറ്റിയില്ലെങ്കിൽ പിന്നെ എന്തിനാ ഈ ജീവിതം, അതുകൊണ്ട് ഒരു അർത്ഥം പിന്നെ എന്താണ്. അവൾ ചോദിക്കുന്നതെല്ലാം മികച്ച ചോദ്യങ്ങൾ ആണെന്ന് അവന് തോന്നി, അതിലെല്ലാം ന്യായമുണ്ട്.. " ഇത് പറഞ്ഞപ്പോഴാ ഓർത്തത്, എനിക്ക് അടുത്ത ആഴ്ച ഷൂട്ട് തുടങ്ങും, ആദ്യം ഒരു പാട്ട് സീൻ ആണ്. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ ആയിരിക്കും, അതുകൊണ്ട് എനിക്ക് പോണം.. പാസ്പോർട്ട് ഉണ്ടായിരുന്നെങ്കിൽ തന്നെ കൊണ്ടുപോകാമായിരുന്നു.. "അയ്യോ വേണ്ട... എനിക്ക് ഫ്‌ളൈറ്റ് പേടിയാണ്.. പോകുന്നതിനു മുൻപ് എനിക്കൊരു സഹായം ചെയ്യുമോ, " എന്താഡോ...? " എൻറെ കോളേജിലെ ഒന്ന് കൂടെ വരുമോ,എനിക്ക് ക്ലാസ്സ്‌ തുടങ്ങി... " അത് ഞാൻ അറേഞ്ച് ചെയ്യാം, തൽക്കാലം കോളേജിൽ പോകണ്ട, ഇവിടിരുന്നു പഠിക്കാൻ ഉള്ള സംവിധാനം ഒരുക്കാം, നമുക്ക് ഒരുമിച്ച് അവിടെ ചെന്ന് പ്രിൻസിപ്പാളിനോട് സംസാരിക്കാം, അതിന് ഞാൻ വരാം,

നാളത്തെ ഫംഗ്ഷൻ കഴിഞ്ഞ് ഒരു ദിവസം പോകാം, പിന്നെ നാളെ ഒരു ഇവൻറെ ടീമിന് ഇവിടെ വരും, നാളത്തെ ഫംഗ്ഷൻ ആവശ്യമുള്ള കാര്യങ്ങളൊക്കെ ചെയ്യാൻ വേണ്ടിയാണ് അവർ വരുന്നത്. ഞാൻ ഒരു ലഹങ്ക ഡിസൈൻ ചെയ്യിപ്പിച്ചട്ടുണ്ട് തനിക്ക്, ഇഷ്ടം ആവുമോ എന്ന് ഒന്നു നോക്കണം, തൻറെ വീട്ടിലേക്കും ഞാൻ ഇന്ന് വണ്ടി അറേഞ്ച് ചെയ്യുന്നുണ്ട്, പിന്നെ നമ്മുടെ കല്യാണം പോലെയല്ല അത്യാവശ്യം ക്രൗഡ് ആയിരിക്കും ഫങ്ഷൻ. സിനിമയിൽ നിന്നും രാഷ്ട്രീയത്തിൽ നിന്നും മീഡിയയിൽ നിന്നും ഒക്കെ എനിക്ക് വേണ്ടപ്പെട്ട കുറെ പേര് വരും, ഒരുപാട് ക്യാമറകൾ ഉണ്ടാകും, അപ്പൊൾ പതറി പോവരുത്, കട്ടയ്ക്ക് നിന്നോണം.... ചിരിയോടെ അവൻ പറഞ്ഞു... " അങ്ങനെയൊന്നും പറയല്ലേ കണ്ണേട്ടാ, എനിക്ക് കേട്ടിട്ട് തന്നെ എന്തോ ഒരു തരിപ്പ് പോലെ.... ഞാൻ ഇങ്ങനെ ഒന്നും ഇതുവരെ നിന്നിട്ടില്ല.... അവളുടെ നീട്ടിയുള്ള കണ്ണേട്ടാന്ന വിളി വല്ലാത്തൊരു അനുഭൂതി അവനിൽ നിറച്ചു... ആളുന്ന അഗ്നിയിൽ നിന്ന് തുഷാരത്തിലേക്ക് എത്തിയത് പോലെ... " അത്രയ്ക്ക് പേടിതോന്നുകയാണെങ്കിൽ എൻറെ വലത്തേ കൈയ്യിലേക്ക് മുറുകെ പിടിച്ചാൽ മതി, " അപ്പൊൾ എന്താ വിശേഷം... പെട്ടന്നവൾ ചോദിച്ചു... " നമ്മുടെ കയ്യോടെ ചേർത്തു പിടിക്കാൻ ഒരു കൈ ഉണ്ടാകുമ്പോൾ നമുക്ക് ഒരു പ്രത്യേക ആത്മവിശ്വാസം തോന്നില്ലേ..?

നമ്മൾ ഒറ്റയ്ക്ക് അല്ല ഒപ്പം ഒരാൾ ഉണ്ടെന്ന ഒരു തോന്നൽ ഉണ്ടാവില്ലേ..? ആ തോന്നലിനു മില്ല്യൺ ഡോളർ വിലയാടോ... ചിരിയോടെ അവൻ പറഞ്ഞപ്പോൾ അവളും ആ ചിരിയിൽ പങ്കുകൊണ്ടു " അച്ഛനും അമ്മയും പരിപാടിക്ക് ഉണ്ടാവും അല്ലേ.... ഉത്സാഹത്തോടെ ചോദിച്ചു അവൾ. " തൻറെ അച്ഛനുമമ്മയും വരണ്ട എന്നാണോ...? മറുചോദ്യം എറിഞ്ഞവൻ.. " അങ്ങനെയല്ല കണ്ണേട്ടൻറെ ഒരു സ്റ്റാറ്റസിന് അവരൊക്കെ വരികയാണെങ്കിൽ ബുദ്ധിമുട്ട് ആയാലോ..?ഒരുപാട് ആളുകൾ ഉണ്ടാവില്ലേ, മടിയോടെ അവൾ പറഞ്ഞു... " ഉണ്ടാവും... പക്ഷേ എല്ലാവരെയുക്കാൾ അവിടെ വിഐപി തനാണ്... അപ്പോൾ അവിടെ മുൻപിലുണ്ടാകേണ്ടത് തൻറെ വീട്ടുകാരാണ്. പിന്നെ ഈ സ്റ്റാറ്റസ് എന്നൊക്കെ പറയുന്നത് എപ്പോൾ വേണമെങ്കിലും പോകാവുന്നത് ആടോ..? പിന്നെ തനിക്കും തന്റെ വീട്ടുകാർക്കും എന്തോ ഒരു കുറവ്..? കുറച്ച് പണത്തിൻറെ കുറവുണ്ട് എന്നല്ലേ ഉള്ളൂ, അത് ഒരു കുറവുമല്ല, ഈ പണം എന്നു പറയുന്നത് എപ്പോൾ വേണമെങ്കിലും വരാം എപ്പോൾ വേണമെങ്കിലും പോകാം, അതിൽ നോക്കിയിരുന്നിട്ട് യാതൊരു കാര്യവും ഇല്ല.സരയുവിനു കുറെ മിഥ്യാധാരണകൾ ഉണ്ട്, അത് മാറ്റണം ഒന്നാമത് ആയിട്ട് ഞാൻ ഏതോ അന്യഗ്രഹത്തിൽ നിന്ന് വന്ന രീതിയിലാണ് താൻ സംസാരിക്കുന്നത് പോലും.

അതാണ് ഏറ്റവും വലിയ പ്രശ്നം... എൻറെ ദേഹത്തു നിന്ന് ചോര പൊടിഞ്ഞാലും ചുവപ്പുനിറം തന്റെ ദേഹത്തു നിന്ന് ചോര വന്നാലും ചുവപ്പുനിറം, എല്ലാ മനുഷ്യരുടെ സൃഷ്ടിയും ഒരുപോലെ ആണെടോ, ഓരോ സ്വഭാവങ്ങളും കഴിവുകളും ആണ് അവരെ വ്യത്യസ്തരാക്കുന്നത്, ജനറ്റിക്കിലി നമ്മൾ എല്ലാ ഒന്നുതന്നെയാണ്, " ഇങ്ങനെയൊക്കെ പറയാൻ കൊള്ളാം, പക്ഷേ ജീവിതത്തിൽ ഒരുപാട് വ്യത്യാസങ്ങൾ ഇല്ലേ..? ഒരു ഓഫീസിൽ കയറി ചെല്ലുമ്പോൾ പോലും, ഞാൻ ഒറ്റയ്ക്ക് ചെല്ലുമ്പോഴും കണ്ണേട്ടൻറെ ഒപ്പം ചെല്ലുമ്പോഴും വ്യത്യാസം ഉണ്ടാവില്ലേ..? ഒറ്റയ്ക്ക് ആവുമ്പോൾ ആരും ചിലപ്പോൾ ഒന്ന് ശ്രദ്ധിക്കുക പോലുമില്ല.... അതേസമയം ഞാൻ കണ്ണേട്ടൻറെ കൂടെയാണ് വരുന്നെങ്കിൽ എനിക്ക് അവിടെ കിട്ടുന്ന പരിഗണന അത് വലുത് ആകും... അത്‌ കണ്ണേട്ടന് കിട്ടുന്നതാണ്, അല്ലാതെ സരയു വ്യക്തിയെ ആർക്കും അറിയില്ല. പക്ഷേ മിഥുന്റെ ഭാര്യയായ സരയുവിനെ എല്ലാവർക്കുമറിയാം, അതാണ് വ്യത്യാസം " തൻറെ ചിന്തകളൊക്കെ ഡിഫറന്റ് ആണ്.. എനിക്ക് പറഞ്ഞു മനസ്സിലാക്കി തരാൻ പറ്റാത്തതാണ്, ഏതായാലും പരിപാടി നമുക്ക് ഉഷാർ ആക്കണം, മാധ്യമങ്ങൾ ഒരു വലിയ പട ആയിട്ട് തന്നെ വരും, എല്ലാവരെയും കണ്ട് ഭയപ്പെട്ട് പോകരുത്, അവർക്ക് ഒരു മാസത്തേക്കുള്ള സംഭവമാണ് ഈ വാർത്തകളൊക്കെ,

പിന്നെ കുറച്ച് പേരുടെ മുൻപിൽ ഞാൻ തോറ്റിട്ടില്ല എന്ന് കാണിച്ചു കൊടുക്കാൻ വേണ്ടിയും, അല്പം വാശിയോടെ പറഞ്ഞു അവൻ... " ഒരുപാട് മുകളിലേക്കുള്ള ആഘോഷങ്ങൾ വേണ്ടിയിരുന്നില്ല കണ്ണേട്ടാ, എനിക്ക് പറയാമോ എന്നറിയില്ല, നമ്മൾ തമ്മിൽ ഒരു വർഷത്തിനു ശേഷം യാത്രപറയുമ്പോൾ അത്‌ കൊട്ടിഘോഷിക്കാനും ഈ മാധ്യമങ്ങൾ ഉണ്ടാവില്ലേ..? ആ ചോദ്യത്തിന് ഒരു നിമിഷം അവനൊന്നു നിശബ്ദനായി... അതൊരു ചോദ്യം തന്നെയായിരുന്നു, " ഞാൻ ഇപ്പോൾ നാളെയെപ്പറ്റി ചിന്തിക്കാറില്ല സരയു, ഇന്നിൽ മാത്രം ജീവിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്. ഒരുപാട് സ്വപ്നങ്ങളും പ്ലാനിങ്ങും ഉള്ള ഒരു മനുഷ്യനായിരുന്നു ഞാൻ, എൻറെ ജീവിതത്തിൽ ഒന്നും എൻറെ പ്ലാനിങ് അനുസരിച്ചല്ല നടന്നത്. പഠിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ആണ് ഞാൻ ആദ്യമായി ശിഖയെ പരിചയപ്പെടുന്നത്. അന്നുമുതൽ അവൾ മാത്രമായിരുന്നു മനസ്സിൽ ഉണ്ടായിരുന്നത്. ഒരു ജീവിതം സ്വപ്നം കണ്ടത് അവൾക്ക് ഒപ്പം. ഉള്ളിലെപ്പോഴോ പേറിയ സിനിമാമോഹവുമായി ചെന്നൈയിലെത്തിയ ചെറുപ്പക്കാരൻ. പരിചയത്തിലുള്ള സുഹൃത്തുക്കൾ വഴി ആദ്യമായി തമിഴ് സിനിമയിൽ ചാൻസ് ചോദിച്ചു. പല സെറ്റുകളിലും അലഞ്ഞിട്ടുണ്ട്. ആദ്യമായിട്ട് തമിഴ് സിനിമയിൽ അവസരം കിട്ടുന്നത്,

അതും നായകൻറെ കൂട്ടുകാരൻ ആയിട്ട് ചെറിയൊരു റോളിൽ. അതിൽ നിന്ന് ഇന്നത്തേ മിഥുനിലേക്ക് എങ്ങനെ വന്നു എന്ന് ചോദിച്ചാൽ എനിക്ക് പോലും അറിയില്ല. ഏതെങ്കിലും ഒരു സിനിമയിൽ അഭിനയിക്കണം എന്നും ഓർത്തു വയ്ക്കാൻ സാധിക്കുന്ന ഒരു കഥാപാത്രം, പിന്നീട് അച്ഛനെ സഹായിക്കാനായി ബിസിനസിലേക്ക് പോണം, കാനഡയിൽ പോയി ഗ്രാജുവേഷൻ ചെയ്യണം, അങ്ങനെ മോഹങ്ങൾ ഉള്ള ഒരു പയ്യൻ മാത്രം ആയിരുന്നു ഞാൻ. അതായിരുന്നു ഞാൻ സ്വപ്നം കണ്ടത്, പക്ഷേ എനിക്ക് സിനിമകൾ കിട്ടി, പതുക്കെ പതുക്കെ ആ സ്റ്റാർഡം എന്നെയും എപ്പോഴൊക്കെയോ മോഹിപ്പിച്ചു തുടങ്ങി, താൻ പറഞ്ഞതുപോലെ എല്ലാടത്തും എനിക്ക് ലഭിക്കുന്ന പരിഗണന, എല്ലാവരും എനിക്ക് നൽകുന്ന ബഹുമാനം, അവയോട് ഒക്കെ എനിക്ക് ഒരു ലഹരിയായിരുന്നു. അപ്പോഴാണ് ശിഖ എന്നോട് പറയുന്നത് അവൾക്കും ആഗ്രഹമുണ്ട് സിനിമയിൽ അഭിനയിക്കണമെന്ന്, എൻറെ നായികയായി ആദ്യ ചിത്രം. ആ ചിത്രം വലിയ വിജയമായി, പിന്നീടങ്ങോട്ട് അവൾക്കും സിനിമകൾ കിട്ടിത്തുടങ്ങി. എന്നെക്കാൾ കൂടുതൽ തിരക്കുള്ള നടിയായി, തമിഴിലും തെലുങ്കിലും വരെ അവൾ തിളങ്ങി. ഇതിനിടയിൽ എപ്പോഴൊക്കെയോ ശിഖ എന്നിൽ നിന്നും അകന്നു തുടങ്ങിയിരുന്നു, അവൾ ഒരു നായിക മാത്രം ആയിരുന്നു.

ദിവസവും മൂന്നു നേരം ഞാൻ വിളിച്ചു സംസാരിച്ചില്ലെങ്കിൽ പിണങ്ങുന്നവൾ ഒരുവട്ടം പോലും എന്നെ വിളിക്കാതെ ആയി... ഈഗോ ആയിരുന്നില്ല, മറ്റു കുറെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു ഞങ്ങൾക്കിടയിൽ. സിനിമയായിരുന്നു അവളുടെ ഇഷ്ടമെങ്കിൽ അത് സാധിച്ചു കൊടുക്കാൻ ഞാൻ ഒരുക്കമായിരുന്നു, വിവാഹം കഴിഞ്ഞ് പോലും അഭിനയിച്ചോളാൻ ഞാൻ പറഞ്ഞതാണ്, അവൾ ഡേറ്റും കൊടുത്തതായിരുന്നു.. എന്നെക്കാൾ കൂടുതൽ സിനിമകൾ അവൾക്ക് ലഭിക്കുന്നത് കൊണ്ടോ അല്ലെങ്കിൽ അവൾ എന്നെക്കാൾ ഉയർന്നത് ആണെന്ന് ഞാൻ കരുതുന്നത് കൊണ്ട് ഒന്നുമായിരുന്നില്ല ഞങ്ങൾക്കിടയിലുള്ള പ്രശ്നങ്ങൾ. സിനിമയെന്ന വെള്ളിവെളിച്ചം ശിഖയെ വല്ലാതെ കീഴ്പ്പെടുത്തി കളഞ്ഞിരുന്നു. പറയുകയാണെങ്കിൽ ഒരുപാട് പറയാനുണ്ടാകും. ഓർക്കാതിരിക്കാനാണ് സരയൂ എനിക്കിഷ്ടം, ഞാൻ പറഞ്ഞു വന്നത് നാളെയെ പറ്റി അതായത് ഭാവിയെ കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല എന്ന് മാത്രമാണ്. ഇന്നത്തെ ദിവസം എനിക്കുള്ളതാണ്. നാളെ എനിക്കുള്ളതാണ് എന്ന് എനിക്ക് ഉറപ്പില്ലല്ലോ, നമ്മളൊക്കെ മനുഷ്യരല്ലേ, നമ്മൾക്ക് ഉറപ്പ് ഇല്ലാത്ത ജീവിതം അല്ലേ..." അത്രയും പറഞ്ഞു അകന്നുപോകുന്നവനെ കണ്ടപ്പോൾ തന്നെ അവൾക്ക് മനസ്സിലായി അവൻറെ ഉള്ളിൽ ആരോടും പറയാത്ത എന്നാൽ വളരെയധികം മുറിവേറ്റ ഒരു വേദനിപ്പിക്കുന്ന സംഭവം ഉണ്ടെന്ന്,അതാണ് അവനെ തളർത്തുന്നത്. ജീവിതത്തെ പൂർണമായും അവനെ മടുപ്പിക്കുന്നത്.

അതിൽ ശിഖ എന്ന പെൺകുട്ടിയുടെ രൂപം നന്നായിത്തന്നെ തെളിഞ്ഞു നിൽപ്പുണ്ട് എന്ന് അവൾക്ക് മനസ്സിലായി, ഇത്രത്തോളം ഹൃദയം നൽകിയ സ്നേഹിച്ചിരുന്നവർ എന്തിനായിരിക്കും പിരിഞ്ഞത്, അതായിരുന്നു ഉള്ളിൽ നിറഞ്ഞു നിന്ന ചോദ്യം, വൈകുന്നേരം തന്നെ ഇവൻറ് മാനേജ്മെൻറ് ടീമ് വീട്ടിലെത്തിയിരുന്നു, അലങ്കാരങ്ങളും ആഘോഷങ്ങളും മറ്റുമായി തിരക്കിലായിരുന്നു, പിന്നീട് മിഥുനെ കാണാൻ തന്നെ ഒരുപാട് സമയം എടുത്തു, പിറ്റേന്ന് രാവിലെ ആഡംബര ഹോട്ടലിൽ വെച്ചായിരുന്നു റിസപ്ഷൻ. രാവിലെ മുതൽ തുടങ്ങിയ ഒരുക്കമാണ് കല്ലുകൾ പതിപ്പിച്ച ലഹങ്കയ്യിൽ അതിസുന്ദരിയായി സരയു എങ്കിലും അതു ഇട്ടുകൊണ്ട് നടക്കാൻ വല്ലാത്ത ബുദ്ധിമുട്ടായിരുന്നു എന്ന് അവൾക്ക് തോന്നിയിരുന്നത്. പരിപാടി തുടങ്ങും മുൻപ് തന്നെ സരയുവിന്റെ വീട്ടിൽ നിന്നും അച്ഛനും അമ്മയും മുത്തശ്ശിയുമൊക്കെ വന്നത്... അവരെ കണ്ട് ഓടിച്ചെന്ന് അച്ഛൻറെ നെഞ്ചിലേക്ക് വീഴുമ്പോൾ ഒരു കൊച്ചുകുട്ടിയുടെ മനസ്സായിരുന്നു അവൾക്ക്, ആൾക്കൂട്ടത്തിനിടയിൽ നിന്നും സ്വന്തം മാതാപിതാക്കളെ കണ്ട ഒരു കൊച്ചുകുട്ടിയെ പോലെ അവൾ കൗതുകത്തോടെ അവർക്കൊപ്പം നിന്നു. മകളെ കണ്ട് അവർ അത്ഭുതപ്പെട്ടു പോവുകയായിരുന്നു.

" ചേച്ചി ഒരു സിനിമാനടിയെ പോലെയുണ്ട്.... കുഞ്ഞിയാണ് അഭിപ്രായം പറഞ്ഞത്, " മുഴുവൻ മേക്കപ്പ് ആണെടി... പഠിക്കാൻ രാവിലെ മുതൽ തുടങ്ങിയതാണ്, ഒന്നും കഴിച്ചിട്ടില്ല.. അവളുടെ മുഖത്തേക്ക് നോക്കി നിരാശയോടെ സരയൂ പറഞ്ഞപ്പോൾ കുഞ്ഞ് ചിരിച്ചിരുന്നു... മുത്തശ്ശി ആണെങ്കിൽ മനസ്സ് നിറഞ്ഞു നിൽപ്പുണ്ട്, " മിഥുൻ സർ വണ്ടി ഒക്കെ അയച്ചു മോളെ, രാവിലെ തന്നെ അമ്മയും കൂടി കൊണ്ടുവരണം എന്ന് നിർബന്ധം പറഞ്ഞു... എല്ലാവർക്കും ഇന്നലെ ഡോക്ടർ വന്ന പുതിയ വസ്ത്രങ്ങളൊക്കെ കൊണ്ട് തന്നു, ആവേശത്തോടെ രാഘവൻ പറയുകയാണ്.... അവരുടെ നിറഞ്ഞ സന്തോഷം അവളുടെ മനസ്സിൽ എവിടെയൊക്കെയോ കുത്തിനോവിക്കുന്നുണ്ടായിരുന്നുവെങ്കിലും സുഖമുള്ള ഒരു അനുഭൂതിയും നിറച്ചിരുന്നു... കുറച്ചു നാളെങ്കിലും അവർ സമാധാനത്തോടെ ഉറങ്ങുന്നുണ്ടല്ലോ എന്നൊരു സന്തോഷം... വീട്ടിലെ വിശേഷങ്ങൾ എല്ലാം ചോദിച്ചു കുറെ നേരം അവർക്കൊപ്പം നിന്നപ്പോഴേക്കും മിഥുൻ അവിടേക്ക് വന്നിരുന്നു, വിലകൂടിയ സ്യൂട്ട് ആണ് അവൻറെ വേഷം... അവളുടെ ലഹങ്കയ്ക്ക് ഇണങ്ങുന്ന രീതിയിൽ ഉള്ള നിറത്തിലുള്ളതാണ്... അവർക്ക് അരികിലേക്ക് നടന്നു വരുന്ന മിഥുനെ കണ്ടപ്പോഴേക്കും രാഘവന്റെ മുഖത്ത് വിധേയത്വം നിറിഞ്ഞിരുന്നു.

" ഞാൻ തിരക്കിനിടയിലെ നിങ്ങൾ വന്നത് കണ്ടില്ല, അതുകൊണ്ട് പെട്ടെന്ന് വരാൻ പറ്റില്ല, "സാരമില്ല സർ, അങ്ങോട്ട് വന്നു ഞങ്ങൾ അല്ലേ കാണേണ്ടത്... ഭവ്യതയോടെയാണു രാഘവൻ അത് പറഞ്ഞത് "മകളുടെ ഭർത്താവിനെ അച്ഛന് വിളിക്കുന്നത് സർ എന്നാണോ...,? അയാളുടെ കൈകളിലേയ്ക്ക് പിടിച്ച് അവൻ അത് പറഞ്ഞപ്പോൾ ഒരു നിമിഷം അയാൾ അമ്പരന്ന് പോയിരുന്നു, സന്തോഷംകൊണ്ട് സരയുവിന്റെ മിഴികൾ നിറഞ്ഞിരുന്നു.... ഒരു അപരിചിതത്വം ഇല്ലാതെ തന്റെ വീട്ടുകാരോട് സംസാരിക്കുന്നവനെ കണ്ടപ്പോൾ അവളുടെ മനസ് നിറഞ്ഞിരുന്നു, ഇതിലും വലിയൊരു സമ്മാനം അവൻ തനിക്ക് നൽകാൻ ഇല്ലെന്ന് അവളോർത്തു.... കുറച്ചു കഴിഞ്ഞപ്പോഴേക്കും അവിടേക്ക് അരുന്ധതിയും വന്നു, ആദ്യം വന്നവർ സരയുവിന്റെ അമ്മയുടെ കൈയിലാണ് പിടിച്ചത്, " ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് അറിയാല്ലോ, അതുകൊണ്ട് കല്യാണം കഴിഞ്ഞ് വിളിക്കാൻ പറ്റിയിട്ടില്ല, ഇങ്ങനെയൊന്നുമല്ല മോന്റെ പെണ്ണിന്റെ വീട്ടുകാരോട് ഇടപെടേണ്ടത് എന്ന് എനിക്കറിയാം, എന്ത് ചെയ്യാനാ അവന്റെ കാര്യങ്ങൾക്ക് ഞാൻ മാത്രമേ ഉള്ളു, എനിക്ക് ആണേൽ തീരെ വയ്യ. പരിമിതികൾ കൊണ്ടാണ്.... ഒരു ക്ഷമാപണം പോലെ അവൻ അത് പറഞ്ഞപ്പോൾ അത്ഭുതമായിരുന്നു സരയുവിനും വീട്ടുകാർക്കും....

" അയ്യോ അങ്ങനെയൊന്നും പറയല്ലേ, രാഘവനാണ് പറഞ്ഞത്... " ഞങ്ങൾക്ക് അറിയാലോ, എൻറെ മോളെ അവിടേക്ക് കൂട്ടിക്കൊണ്ടുവന്നത് തന്നെ നിങ്ങളുടെ നല്ല മനസ്സ്.... അത് പറഞ്ഞപ്പോൾ രാഘവന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു... " അല്ല... സരയുവിന്റെ അച്ഛൻ പറഞ്ഞത് തെറ്റാണ്, എൻറെ മോൻറെ ഭാഗ്യം ആണവൾ..... സരയുവിനെ നോക്കി നിറഞ്ഞ മനസ്സോടെ അരുന്ധതി അത് പറഞ്ഞപ്പോൾ അവിടെ നിന്നിരുന്ന കണ്ണുകളിൽ എല്ലാം ആശ്വാസം നിഴലിക്കുന്നത് അവൾ കണ്ടിരുന്നു.... കുറച്ചു കഴിഞ്ഞപ്പോഴാണ് മിഥുന്റെ മാനേജർ വന്നത് രണ്ടുപേരെയും സ്റ്റാജിലേക്ക് വിളിക്കുന്നു എന്ന് പറഞ്ഞത്, ഉടനെ തന്നെ അവന്റെ അരികിലേക്ക് ചെന്നിരുന്നു സരയു... "നമ്മൾ സ്റ്റേജിലേക്ക് കയറാൻ പോവാ, അവൾക്ക് മാത്രം കേൾക്കാൻ പാകത്തിന് അവൻ പറഞ്ഞപ്പോൾ അവളുടെ കണ്ണുകളിൽ ഉടലെടുക്കുന്ന പരിഭ്രാന്തി അവൻ അറിഞ്ഞിരുന്നു... " ഞാൻ പറഞ്ഞില്ലേ പേടിക്കേണ്ട, എന്തെങ്കിലും ടെൻഷൻ തോന്നിയ എൻറെ കയ്യിൽ മുറുകെ പിടിച്ചാൽ മതി, അത് സമ്മതിച്ച് തലയാട്ടി അവൾ മുന്നിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ അവിടെ സജ്ജീകരിച്ചിരുന്നു അലങ്കാര ബൾബുകളുടെ വയാറിലേക്ക് അവളുടെ പാവാടയുടെ അടിഭാഗം തട്ടി അവൾ മുന്നോട്ടു വീഴാൻ തുടങ്ങി, വീഴാൻ തുടങ്ങും മുൻപേ ഒരു കൈകൊണ്ട് താങ്ങിനിർത്തി മിഥുൻ, വീഴാൻ പോയവൾ നേരെ അവൻറെ കൈകളിലേക്കാണ് വീണത്, ഒരു നിമിഷം മിഴികൾ തമ്മിൽ കോർത്തു... അവളുടെ മിഴികളുടെ ആഴങ്ങളിൽ ആദ്യമായവൻ അടുത്തു കണ്ടു, പളുങ്ക് പോലെ തിളക്കമുള്ള രണ്ട് മുത്തുകൾ... ആ മിഴികളിൽ നിന്നും തൻറെ മിഴികളെ പിൻവലിക്കുവാൻ ഒരുപാട് പണിപ്പെടേണ്ടി വന്നു... തൻറെ ഹൃദയത്തിൻറെ ആഴങ്ങളിലേക്ക് അത് ആഴ്ന്ന് ഇറങ്ങും പോലെ അവന് തോന്നി.........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story