വേനൽമഴ...🍂💛: ഭാഗം 37

venal mazha

രചന: റിൻസി പ്രിൻസ്‌

" എന്താടാ പേടിപ്പിക്കുന്ന പോലെ നോക്കുന്നത്..? അല്പം ഗൗരവത്തോടെ എന്നാൽ ചിരിയോടെ അവൻ ചോദിച്ചു. " ഒന്നുല്ല വെറുതെ...! ഒരു പുഞ്ചിരി പകരം നൽകി അവൾ മെല്ലെ ഇറങ്ങി, അവളുടെ മുഖത്തുനിന്നും മിഴികൾ പിൻവലിക്കാൻ സാധിക്കാതെ ഇരുന്നുപോയവൻ... അവൾ ശ്രദ്ധിക്കുന്നുവെന്ന് തോന്നിയപ്പോൾ മാത്രം ഡോർ അടച്ച് വന്നിറങ്ങി, ഉമ്മറത്തു തന്നെ മുത്തശ്ശിയുണ്ടായിരുന്നു, രണ്ടുപേരെയും കണ്ട് ഏറെ സന്തോഷത്തോടെ ഓടി വന്നു... "മുത്തശ്ശി പതുക്കെ, മുട്ട് വേദന കൂട്ടാതെ... സരയു ആദ്ധിയോടെ വിളിച്ചുപറയുന്നുണ്ടായിരുന്നു... കവറുകളെടുക്കാൻ അവൾ മിഥുനെ സഹായിച്ചിരുന്നു, അപ്പോഴേക്കും മുത്തശ്ശി അരികിലേക്ക് വന്നു.... " ഞാൻ എടുക്കാം കുട്ടിയെ...! " വേണ്ട മുത്തശ്ശി ഇത് ഞങ്ങൾക്ക് എടുക്കാൻ ഉള്ളതേയുള്ളൂ... മിഥുനാണ് മറുപടി പറഞ്ഞത്... " നിങ്ങൾ ഇന്ന് എത്തുന്ന കാര്യമൊന്നു പറഞ്ഞു കൂടിയില്ലല്ലോ കുട്ടി... മുത്തശ്ശി പരാതി പറഞ്ഞു... " മനപ്പൂർവം പറയാതിരുന്നത് ആണ് മുത്തശ്ശിയെ...പറഞ്ഞോ എന്തെങ്കിലും ഒക്കെ ഉണ്ടാക്കി വയ്ക്കേണ്ടി വരില്ലേ...! അതിൻറെ ആവശ്യം ഉണ്ടെന്നു തോന്നിയില്ല, അതുകൊണ്ട് ഒരു സർപ്രൈസ് ആയിട്ട് ഇവിടേക്ക് വരാന്ന് കരുതിയത്, മിഥുൻ പറഞ്ഞു... " കേറി വരൂ കുട്ട്യോളെ... സന്തോഷത്തോടെയാണ് മുത്തശ്ശി അകത്തേക്ക് ക്ഷണിച്ചത്... " രാഘവൻ ഇവിടെയില്ല, കവലയിലേക്ക് പോയിരിക്ക്യ... ഇനി കുറേനേരം കഴിഞ്ഞിട്ടേ വരൂ, കുഞ്ഞി ആണെങ്കിൽ പള്ളിക്കൂടത്തിൽ നിന്ന് എത്തിയില്ല,

അവൾക്ക് വലിയ സന്തോഷം ആവും നിങ്ങളെ കാണുമ്പോൾ... സുധ മരുന്ന് കഴിച്ചിട്ട് ഉറക്കാ, ഒറ്റ ശ്വാസത്തിൽ മുത്തശ്ശി എല്ലാരേം കുറിച്ച് പറഞ്ഞു.. " ഞാൻ അമ്മയെ ഒന്ന് കാണട്ടെ...! മിഥുന്റെ മുഖത്തേക്ക് നോക്കി സരയു പറഞ്ഞു... " ചെല്ല്... ഞാൻ അപ്പോഴേക്കും മുത്തശ്ശിയോട് കുറച്ചുനേരം ലാത്തിടിക്കാം... അവൻറെ അപരിചിതത്വം ഇല്ലാത്ത പെരുമാറ്റം അവളിൽ വലിയ സന്തോഷം നിറച്ചിരുന്നു... സമ്മതമായി തലയാട്ടി ചിരിയോടെ അകത്തേക്ക് കയറി.... മുറിതുറന്നപ്പോൾ തന്നെ അമ്മ നല്ല ഉറക്കം ആണെന്ന് മനസ്സിലായി, മരുന്ന് കഴിച്ചിട്ടുണ്ട്, ഉറക്കമാണ് ഇനി ഉണരണമെങ്കിൽ ഒരു നാലരയോടെ അടുക്കും, അമ്മ ഉണർന്ന് അമ്മയെ കണ്ടിട്ട് പോകാമെന്ന് മിഥുനോട് പറയണമെന്ന് തീരുമാനിച്ചാണ് അവൾ മുറിയിൽ നിന്നും ഇറങ്ങിയത്...... അപ്പോഴേക്കും മുത്തശ്ശിയും മിഥുനുമായി നല്ല സംസാരത്തിലായിരുന്നു...! മിഥുൻ എന്തോ പറയുന്നത് കേട്ട് മുത്തശ്ശി മോണകാട്ടി ചിപൊട്ടിച്ചിരിക്കുന്നതുമോക്കെ കണ്ടപ്പോൾ അവൾക്കും അത്ഭുതം തോന്നിയിരുന്നു... " നിങ്ങളെ കഴിച്ചിട്ടാവില്ലേ വന്നത്...? സരയുവിന്റെ മുഖത്തേക്ക് നോക്കിയാണ് മുത്തശ്ശി അത് ചോദിച്ചത്... " ഇല്ല ഞങ്ങൾ ഇവിടെ വന്നിട്ട് കഴിക്കാമെന്ന് വിചാരിച്ചു... മിഥുനാണ് മറുപടി പറഞ്ഞത്...ഒരു നിമിഷം ദയനീയമായി മുത്തശ്ശി സരയുവിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ആ നോട്ടത്തിന്റെ അർഥം അവൾക്ക് മനസ്സിലായി...

"കണ്ണേട്ടൻ ഇരിക്ക്.... ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം... ദാഹിച്ചു വന്നതല്ലേ,മുത്തശ്ശിയും കൂടി വാ... സരയു പെട്ടെന്ന് അവരെ വിളിച്ചു, സരയുവിനോടൊപ്പം മുത്തശ്ശിയും അടുക്കളയിലേക്ക് ചെന്നിരുന്നു. " എൻറെ കുട്ടിയെ ഒന്ന് വിളിച്ചിട്ട് വന്നൂടെ നിനക്ക്, ഇവിടെ ഒന്നും ഇല്ല... രാഘവൻ ആണെങ്കിൽ ജോലി ആയിട്ടില്ലല്ലോ, രാവിലെ കുഞ്ഞിക്ക് പൊതി വച്ചതുണ്ട്... വെണ്ടയ്ക്ക മെഴുക്കുപെരട്ടി, കൂടെ മാങ്ങാച്ചമ്മന്തിയും മാത്രമേ ഉള്ളൂ, അത് എങ്ങനെയാ ആ കുട്ടിക്ക് കൊടുക്കാ... അത്രയും വലിയ ആള് അതൊക്കെ കഴിക്കുമോ...?നീ ഒന്ന് പറയാച്ഛാ മുത്തശ്ശി എവിടെയെങ്കിലും പോയി എന്തെങ്കിലും ഒന്ന് കാട്ടിക്കൂട്ടിയെനെ...!ഇനി ഇപ്പോൾ എന്താ ചെയ്യാ, വേദനയോടെ അവർ പറഞ്ഞു... " എപ്പോഴാ വരുന്നതെന്ന് അറിയാത്ത കൊണ്ടാണ് മുത്തശ്ശി ഞാൻ വിളിച്ചു പറയാതെ ഇരുന്നത്... പിന്നെ കണ്ണേട്ടൻ പറഞ്ഞു വിളിച്ചു പറയേണ്ടന്ന്... എന്തെങ്കിലുമൊക്കെ അച്ഛൻ വാങ്ങി വെക്കുമല്ലോന്ന് ഓർത്തപ്പോൾ ഞാനും ഓർത്തു വേണ്ടന്ന്... കടംവാങ്ങി അച്ഛൻ വീണ്ടും എന്തെങ്കിലുമൊക്കെ വാങ്ങി വെച്ച് അഥവാ കണ്ണേട്ടൻ ഇവിടെനിന്ന് ഒന്നും കഴിക്കാതെയാണ് പോകുന്നെങ്കിൽ അതൊരു സങ്കടം അല്ലേ... അതുകൊണ്ടാ ഞാൻ പറയാതിരുന്നത്,ഞാൻ വിചാരിച്ചില്ല കണ്ണേട്ടൻ ഇവിടെ വന്ന് കഴിക്കാൻ ഇരിയ്ക്കാണെന്ന്... " ഇനിയിപ്പോൾ എന്താ ചെയ്യാ...? " സാരല്ല്യ, കുറച്ച് നേരം മുത്തശ്ശി ആളോട് സംസാരിക്ക്... അപ്പോഴേക്കും ഞാൻ എന്തെങ്കിലും ഉണ്ടാക്കികോളം...

ആ സമയം കൊണ്ട് കണ്ണനോട് എന്തെങ്കിലുമൊക്കെ സംസാരിച്ചിരുന്നാൽ മതി... " എന്നാലും കുട്ടി വന്ന ക്ഷീണം മാറുന്നതിന് മുൻപ് ജോലിചെയ്യാന്ന് വെച്ചാ...? " അതൊന്നും സാരമില്ല മുത്തശ്ശി,ഞാൻ ഇവിടെ അതിഥിയാണോ.? ഇപ്പൊ എത്ര ദിവസമായി എന്തെങ്കിലും ചെയ്തിട്ടെന്ന് അറിയോ.? ഞാൻ ആദ്യം പൂവാലിയെ ഒന്ന് കാണട്ടെ..! അപ്പോഴേക്കും മുത്തശ്ശി ഇത്തിരി പച്ചമുളക്കും ഇഞ്ചിയും ചതച്ചുവയ്ക്കു, ഞാൻ വന്നിട്ട് സംഭാരം ഉണ്ടാക്കാം...ആൾക്ക് ഒരുപാട് എരിവോന്നും ഇഷ്ടമല്ല.... അവൾ നേരെ പിന്നാമ്പുറത്തേക്ക് ഇറങ്ങി, തൊഴുത്തിലേക്കാണ് നടന്നു ചെന്നത്... തന്നെ കണ്ടതും നീട്ടിയൊരു അമറമറി പൂവാലി... ഓടി അടുത്തു ചെന്നപ്പോൾ തന്നെ തൊട്ടുരുമ്മി ഒക്കെ സ്നേഹം പങ്കുവയ്ക്കുന്നുണ്ടായിരുന്നു ആ മിണ്ടപ്രാണി... എത്രയോ കാലം നോക്കി വളർത്തിയതാണ്, കുറച്ചു ദിവസം തന്നെ കാണാത്ത സ്നേഹമാണ് ആ കണ്ണുകളിൽ നിൽക്കുന്നത്.. അലിവോടെ അവളെയും കിടാവിനെയും ഒന്നു തഴുകിയാണ് അകത്തേക്ക് കടന്നത്.... കൈയൊക്കെ നന്നായി കഴുകി അവനു വേണ്ടി സംഭാരം ഒരുക്കി, അതുമായി ഉമ്മറത്തേക്ക് ചെന്നപ്പോൾ ആളെ അകത്തേക്ക് കയറി ഇരിപ്പുണ്ട്... " അപ്പുറത്തും ഇപ്പുറത്തും ഒക്കെ ആരൊക്കെയോ എത്തി നോക്കുന്നു.... ആരേലും ഇങ്ങോട്ട് വരുവോ... സരയുവിന്റെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു... " കാർ കണ്ടിട്ടുണ്ടാവും... ചിലപ്പോൾ ആരെങ്കിലുമൊക്കെ വരുമായിരിക്കും, ഇവിടെയുള്ളവരും സിനിമയൊക്കെ കാണും, അല്പം തമാശ യോടെയാണ് സരയൂ പറഞ്ഞത്... " ഓഹോ...? ഇവിടെ ഞാൻ ഷൂട്ടിംഗ് ഒക്കെ വന്നിട്ടുണ്ടടോ, ഒരുപാട് വട്ടം...

ഇവിടുത്തെ നാട്ടുകാരൊക്കെ നല്ല സ്നേഹം ഉള്ളവരാണെന്നറിയാം... എങ്കിലും ഇവിടെ ഇപ്പോൾ ആൾ കൂടിയാൽ അതൊരു ബുദ്ധിമുട്ട് ആകില്ലേ...? " ഇത് കുടിചാട്ടെ... സംഭാരം കുടിക്കോ... " പൊതുവെ കുടിക്കാറില്ല, പക്ഷെ തരുന്നത് താൻ ആയതുകൊണ്ട് കുടിക്കാം... കണ്ണുകളിൽ ഒളിപ്പിച്ച പ്രണയത്തോടെ അവൻ പറഞ്ഞു... " താൻ എന്ത് ഉണ്ടാക്കിയതും അപാര ടേസ്റ്റാണ്... " കളിയാക്കിയതാണോ...? " അല്ലേന്നെ കാര്യായിട്ട് ആക്കിയത് ആണ്... ചെറു ചിരിയോടെ അവൻ പറഞ്ഞു.. " അമ്മ അറിഞ്ഞില്ലേ നമ്മൾ വന്നത് ...? അവൻ ചോദിച്ചു... "അമ്മയ്ക്ക് ഒരു കഷായം ഉണ്ട്, അതു കുടിച്ചു കഴിഞ്ഞാൽ പിന്നെ കുറെ സമയം ഉറങ്ങു. എനിക്ക് അമ്മയെ ഒന്ന് കാണണം എന്നുണ്ടായിരുന്നു... " ഉണർന്നു അമ്മയെ കണ്ടിട്ട് പോകാം, മിഥുൻ പറഞ്ഞപ്പോൾ അവളുടെ ഉള്ളം നിറഞ്ഞു... അവന്റെ മുഖത്ത് വിയർപ്പുകണങ്ങൾ പൊടിഞ്ഞത് അവൾ അറിഞ്ഞിരുന്നു, " സീലിംഗ് ഫാനില്ല... അവൾ ഒരു സ്റ്റൂൾ എടുത്തു അതിൽ ടേബിൾ ഫാൻ വച്ചുകൊണ്ട് പറഞ്ഞു... " കണ്ണേട്ടന് ബുദ്ധിമുട്ടായാല്ലേ... "ഇതൊക്കെ ഒരു ബുദ്ധിമുട്ട് ആണോടോ...? നമുക്ക് പ്രിയപ്പെട്ടവർക്ക് വേണ്ടി ചില കാര്യങ്ങളൊക്കെ നമ്മൾ കോംപ്രമൈസ് ചെയ്യണം... അതാണ് സ്നേഹം...! "

അപ്പോൾ ഞാൻ പ്രിയപ്പെട്ട ആളാണെന്ന് അർത്ഥം...? അവളുടെ ആ ചോദ്യത്തിൽ ഒരു നിമിഷം അവന് മറുപടി പറയാൻ ഉണ്ടായിരുന്നില്ല... " അത്രമേൽ പ്രിയപ്പെട്ടതാണ് എന്ന് പറയണം എന്നുണ്ടായിരുന്നു, പക്ഷേ വാക്കുകൾ പുറത്തു വന്നില്ല.... അപ്പോഴേക്കും മുത്തശ്ശി എത്തി... പിന്നെ മുത്തശ്ശിയുടെ സംസാരം കേട്ട് കൊണ്ട് അവൻ ഇരുന്നു... എങ്കിലും കണ്ണുകൾ ഇടയ്ക്ക് പ്രിയപ്പെട്ടവളെ തിരഞ്ഞു... സരയു അടുക്കളയിലേക്ക് ചെന്നു നോക്കിയപ്പോൾ കടുമാങ്ങ അച്ചാർ ഇരിപ്പുണ്ട്, പെട്ടെന്ന് തൊടിയിലേക്ക് ഇറങ്ങി ഒരു വാഴയുടെ കൂമ്പു പിടിച്ചെടുത്തു, പെട്ടെന്നുതന്നെ അത് ഒരുക്കിയെടുത്ത് അടുപ്പിൽ വച്ച് വേവിച്ചു ഒരു തൊരൻനാക്കി, വേറെ എന്താണ് ഉണ്ടാക്കുന്നതെന്ന് വിചാരിച്ചപ്പോഴാണ് മുറ്റത്തെ മാവിൽ നിൽക്കുന്ന മാവിൽ അവളുടെ കണ്ണുകൾ ഉടക്കിയത്... ഒരു നിമിഷം ലക്ഷ്മി പറഞ്ഞ വാക്കുകൾ മനസ്സിലേക്ക് വന്നു, " കണ്ണൻ മോനെ മാമ്പഴപ്പുളിശ്ശേരി ഉണ്ടെങ്കിൽ വേറൊന്നും വേണ്ട... " വലിയ സന്തോഷത്തോടെയാണ് അവൾ അത് പറിക്കാനായി എത്തിയത്, മുകളിലാണ് മാങ്ങ കിടക്കുന്നത് അവിടെ കിടന്ന ഒരു കമ്പ് എടുത്ത് അത് പറിക്കാൻ നോക്കിയിട്ട് ഒന്നും പറ്റുന്നില്ല, പരിസരം വീക്ഷിച്ച് ചെറിയൊരു കല്ലിന്റെ മുകളിലേക്ക് കയറി നിന്ന് കമ്പുകൊണ്ട് മാങ്ങ പറിച്ചു..

താഴെ വീണപ്പോൾ വലിയ സന്തോഷം തോന്നിയെങ്കിലും ആ നിമിഷം തന്നെ ആയിരുന്നു അവൾ ആ കല്ലിൽ നിന്നും താഴേക്ക് വീണത്... വലിയൊരു അലർച്ച കേട്ടു കൊണ്ടാണ് മുത്തശ്ശിയും മിഥുനും ഓടിവരുന്നത്, വന്നപ്പോൾ താഴെക്കിടക്കുന്ന സരയുവിനെയാണ് കണ്ടത്... " ഹേയ്.. എന്തുപറ്റി. അവൻ ഓടി അവൾക്ക് അരികിലേക്ക് വന്നു... " എന്താടോ എന്തുപറ്റി...? ആവലാതിയോടെ അവൻ ചോദിച്ചു... " ഞാൻ ഒന്നു വീണത് ആണ് കണ്ണേട്ടാ..! " കാലില് പെട്ടന്ന് നീര് വയ്ക്കുന്നുണ്ടല്ലോ കുട്ടിയെ...ഇടറിയെന്ന് തോന്നണു.... മുത്തശ്ശി കാലിലേക്ക് നോക്കി കൊണ്ട് പറഞ്ഞു, മിഥുൻ അവളെ പിടിച്ചു കാല് നിലത്ത് കുത്താൻ നോക്കി... പക്ഷെ അവൾക്ക് പറ്റുന്നുണ്ടായിരുന്നില്ല... " പറ്റുന്നില്ല കണ്ണേട്ടാ...! ദയനീയതയോടെ അവൻറെ മുഖത്തേക്ക് നോക്കി അവൾ പറഞ്ഞു...അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി... അവന്റെ ഹൃദയം നൊന്തു.. പിന്നെ മിഥുനോന്നും നോക്കിയില്ല അവളെ കോരിയെടുത്തു...അവന്റെ ചുടുനിശ്വാസം മുഖത്തടിച്ചപ്പോൾ ഒരു നിമിഷം സരയുവിന്റെ നെഞ്ചിൽ കൂടി ഒരു മിന്നൽപിണർ കടന്നുപോയി.... മിഴികൾ തമ്മിൽ കോർത്തുപോയി......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story