വേനൽമഴ...🍂💛: ഭാഗം 39

venal mazha

രചന: റിൻസി പ്രിൻസ്‌

" താനിപ്പോൾ ഇന്ന് വരണ്ട...! ഞാൻ പോയിട്ട് നാളെ വൈകുന്നേരം വരാം, "അപ്പോൾ കണ്ണേട്ടൻ പോവാണോ...? ആ ചോദ്യം അവൻ പ്രതീക്ഷിച്ചിരുന്നില്ല, അതോടെ അവളുടെ മുഖത്തേക്ക് നോക്കി അവൻ... ചോദിച്ചത് അബദ്ധമായോ എന്ന മട്ടിൽ അവൾ മുഖം താഴ്ത്തി കളഞ്ഞു... തൻറെ സാന്നിധ്യം അവൾ ആഗ്രഹിക്കുന്നുണ്ടോന്ന ഒരു സംശയം പോലും ആ നിമിഷം മിഥുന് തോന്നിയിരുന്നു.... അവളുടെ മുഖത്തേക്ക് അറിയാതെയവൻ കുറേസമയം നോക്കിയിരുന്നു... മുഖം ഉയർത്താൻ പോലും സാധിക്കാതെ ഇരിക്കുകയാണ് സരയു, പറഞ്ഞു പോയത് അബദ്ധമായൊന്ന ഭയമാണ് അതിന് കാരണം എന്ന് തോന്നി. ചെറുപുഞ്ചിരി മാത്രം സമ്മാനിച്ചു, അപ്പോഴേക്കും കുഞ്ഞി അടുത്ത വന്ന് മിഥുന്റെ വിശേഷങ്ങൾ പറയാൻ തുടങ്ങി, ഇടയ്ക്ക് കാലുകളിൽ തൈലം ഇടാൻ അവൾ മറന്നിരുന്നില്ല.... മിഥുനെ പറ്റി പറയാൻഒരുപാട് ഉണ്ടായിരുന്നു അവൾക്ക്,ഒരുപാട് വിശേഷങ്ങൾ, സിനിമയിലും അഭിമുഖങ്ങളിലും കാണുന്നതുപോലെ ഒരു ഗൗരവക്കാരൻ അല്ലാതെ തന്നോട്‌ ഇടപെട്ടവനെപറ്റി പറയുമ്പോൾ ആ മുഖം വല്ലാതെ മാറിപ്പോയിരിക്കുന്നു. ചെറിയ സമയം കൊണ്ട് ആ വ്യക്തി എത്രത്തോളം സ്വാധീനം ചെലുത്തിയെന്ന് മനസ്സിലാക്കാൻ സാധിച്ചിരുന്നു.

സന്ധ്യ ഇരുളിന് വഴിമാറാൻ തുടങ്ങിയിട്ടും മൊബൈലിൽ നോക്കി ഇരിക്കുകയാണ് മിഥുന്.... അവൻ പോകുന്നുണ്ടോ ഇല്ലയോന്ന് സംശയം ഉണ്ടെങ്കിലും ചോദിക്കാൻ വയ്യ, ഒടുവിൽ വരുന്നത് വരട്ടെയെന്ന് കരുതി അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു, " കണ്ണേട്ടന് പോകണ്ടേ...? നാളെ എന്തോ പ്രേമോഷൻ ഉണ്ടന്നല്ലേ പറഞ്ഞത്, " പോകേണ്ടതാണ്.... പക്ഷേ ഞാൻ പോകുന്നില്ല....! " ഞാൻ പറഞ്ഞിട്ടാണോ പോകുന്നില്ലന്ന് പറഞ്ഞത്... " അതേ... അവന്റെ വീട്ടിത്തുറന്നുള്ള മറുപടി അവളെ ഞെട്ടിച്ചു " കണ്ണേട്ടന് ബുദ്ധിമുട്ടാകും...ഇവിടെയുള്ള സൗകര്യങ്ങൾ ഒന്നും തന്നെ താമസിക്കാൻ പറ്റില്ലല്ലോ, " ഇതിലും സൗകര്യമില്ലാത്ത സ്ഥലങ്ങളിലൊക്കെ ഷൂട്ടിങ്ങിന്റെ ഭാഗമായിട്ട് ഞാൻ താമസിച്ചിട്ടുണ്ട്, സത്യത്തിൽ ഞാൻ പോകണം എന്ന് താൻ ആഗ്രഹിക്കുന്നില്ല. തന്നെ ഒറ്റയ്ക്കാക്കി പോകാൻ എൻറെ മനസ്സും ആഗ്രഹിക്കുന്നില്ല, അതുകൊണ്ട് നമ്മുടെ രണ്ടുപേരുടെ ആഗ്രഹം ഒന്നാണ്. ഇപ്പോൾ നമ്മൾ ഒരുമിച്ച് ഉണ്ടാവണമെന്ന് തന്നെയാണ് നമ്മൾ രണ്ടുപേരും ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരം ഫോർമാലിറ്റികൾ നമുക്ക് ഇടയിൽ ആവശ്യമില്ല. സരയു ഒരുപാട് ഫോർമൽ ആവുന്നുണ്ട്.

തനിക്ക് എന്ത് കാര്യങ്ങളും എന്നോട് തുറന്നു പറയാം, ഒരു ഫ്രണ്ട് എന്ന നിലയിൽ ആണെങ്കിലും പൂർണ്ണ സ്വാതന്ത്ര്യം ഉണ്ട്.. അത് ഞാൻ തന്നോട് പലവട്ടം പറഞ്ഞിട്ടുണ്ട്, ഇന്ന് തന്നെ തനിക്ക് എന്നോട് പറയാമായിരുന്നു കണ്ണേട്ടൻ പോകണ്ടാന്നു, അത്‌ എനിക്ക് കൂടുതൽ സന്തോഷം ആയിരുന്നു നൽകുന്നത് ... ഒരുപക്ഷേ ഇന്ന് പോകുന്നുണ്ടോ എന്ന ചോദ്യത്തെക്കാൾ കൂടുതൽ അത്‌ ആയിരുന്നെങ്കിൽ നന്നായിരുന്നു.... സരയു മുഖത്തേക്ക് നോക്കി തുറന്നു പറഞ്ഞപ്പോൾ, ഒരു നിമിഷം അത്ഭുതപെട്ട് പോയിരുന്നു, ഇങ്ങനെയൊരു തുറന്നുപറച്ചിൽ അവൾ പ്രതീക്ഷിച്ചില്ല എന്നതാണ് സത്യം, അവന്റെ മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു.. അവളവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു, " എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു, പക്ഷേ പിടിച്ചു നിർത്തണം എന്ന് വിചാരിച്ചില്ല, അറിയാതെ ചോദിച്ചു പോയതാ... കണ്ണേട്ടൻറെ തിരക്കുകൾ ഒക്കെ എനിക്കറിയാം മാത്രമല്ല...... " മാത്രമല്ല.....? വീണ്ടും അവൻ അവളോട് മറുചോദ്യമെയ്തു.... "എനിക്കറിയില്ല, കണ്ണേട്ടൻ അരികിൽ ഉണ്ടാവണമെന്ന് ഞാൻ ഇന്ന് ആഗ്രഹിച്ചിരുന്നു എന്നുള്ളത് സത്യമാണ്...

അങ്ങനെ പറയാൻ പാടുണ്ടോന്ന് എനിക്കറിയില്ല, തെറ്റായി പോയെങ്കിൽ ക്ഷമിക്കണം ... നമ്മൾ ഇത്രയും ദിവസം ഒരുമിച്ച് കഴിഞ്ഞവർ ആയതു കൊണ്ടായിരിക്കും എന്തോ പെട്ടെന്ന് പോകുന്നു എന്ന് കേട്ടപ്പോൾ ഒരു ഭാരം പോലെ, നെഞ്ചിന് കുറുകെ ഒരു കല്ല് എടുത്തു വച്ചത് പോലെ തോന്നി.... അറിയാതെ വന്നുപോയതാണ്, സരയു കുറ്റബോധത്തോടെ പറഞ്ഞു... "അതിന് ഞാൻ തന്നെ തെറ്റ് ഒന്നും പറഞ്ഞില്ലല്ലോ, എൻറെ അവസ്ഥയും ഇത്‌ തന്നെയാണ്, എൻറെ ഒരു യാത്രയിൽ സഹയാത്രികയായി വന്ന ആളാണ് ഇടയ്ക്കുവെച്ച് സഹയാത്രികാ ഇറങ്ങിപ്പോയ എനിക്കും എന്തൊ മിസ്സിംഗ്‌ ചെയ്യും, പക്ഷേ തുറന്നു പറയാമായിരുന്നു എന്ത് കാര്യവും താൻ എന്നോട് വളരെ ഫോർമൽ ആയിട്ടാണ് സംസാരിക്കുന്നത്, ഞാൻ അങ്ങനെ ഫോർമൽ ആയിട്ട് അല്ലല്ലോ തന്നോട് നിൽക്കുന്നത്, എന്നിട്ടും എന്താണ് നമുക്കിടയിൽ ഒരു അകലം.. അറിയാതെ അവന്റെ മനസ്സിൽ നിന്ന് വന്നായിരുന്നു ആ ചോദ്യമെന്ന് അവനും തോന്നിയിരുന്നു, " എനിക്കറിയില്ല, ഞാൻ എന്തെങ്കിലും പറഞ്ഞു പോയാൽ തെറ്റാകുമോന്ന ഭയം. അതുകൊണ്ട് എൻറെ ഉള്ളിൽ ഉള്ളതൊന്നും കണ്ണേട്ടനോട് പറയാൻ പോലും പറ്റുന്നില്ല, ഒരു നിമിഷം അവനിൽ അവളുടെ മറുപടിയിൽ എന്തൊക്കെയോ പ്രതീക്ഷകൾ നൽകി,

" തന്റെ ഉള്ളിൽ എന്താ ഉള്ളത് ഉള്ളത്....? ആ ചോദ്യം അവളുടെ ഹൃദയത്തിലേക്ക് ആയിരുന്നു, എന്തു മറുപടിയാണ് താൻ പറയുന്നത്, ആ രൂപവും സാന്നിധ്യവും താൻ ആഗ്രഹിക്കുന്നുവെന്നോ, അതോ ഈ രൂപം ഹൃദയത്തിൽ പതിഞ്ഞു പോയെന്നോ..? ഈ സാമീപ്യവും സാന്നിധ്യവും ആഗ്രഹിക്കുന്ന ഒരു മനസ്സ് ഉള്ളിനുള്ളിൽ വെമ്പൽകൊള്ളുന്നുണ്ടെന്നോ...? അതോ അണിഞ്ഞിരിക്കുന്ന താലി ഹൃദയത്തെ സ്പർശിച്ചു തുടങ്ങിയെന്നോ..? തൻറെ പുരുഷനായി താൻ അവനെ മനസ്സിൽ കുടിയിരുത്തി തുടങ്ങിയെന്നോ...?എന്താണ് ഈ ചോദ്യത്തിന് തനിക്ക് മറുപടിയായി പറയാനുള്ളത്...? കുറച്ചു നിമിഷങ്ങൾക്ക് മുമ്പ് അവൻ യാത്ര പറഞ്ഞു പോവുകയാണെന്ന് അറിഞ്ഞ നിമിഷം മനസ്സ് മുറവിളി കൂട്ടിയത് അറിഞ്ഞതാണ്, ഒരു വിദൂര സ്വപ്നമായി പോലും തനിക്ക് ചിന്തിക്കാൻ കഴിയാത്ത ഒരു കാര്യം.... പക്ഷേ എപ്പോഴൊക്കെയോ ഹൃദയം അവനുമായി കോർക്കാൻ മോഹിക്കുന്നു... ഉള്ളിനുള്ളിൽ ഒരു സ്ഥാനം ഹൃദയം നൽകുന്നുണ്ട്, പക്ഷേ അത് അവനോട് പറയാൻ, എന്തിന് അങ്ങനെയൊന്ന് ചിന്തിക്കാൻപോലും ഉള്ള ധൈര്യം തനിക്കില്ല....

മറ്റുള്ളവർ കേട്ടാൽ തന്നെ പഴിക്കുമോന്ന് ഒരു ഭയം, നീ ഇല്ലാതെ പറ്റില്ല എന്ന് വിളിച്ചു പറയണം എന്നുണ്ട് പക്ഷേ അതിന് സാധിക്കാത്ത ഒരു അവസ്ഥയിലാണ് താൻ, താൻ ഒരു ജോലിക്കാരി മാത്രമാണ്, ജോലി അവസാനിച്ചാൽ യാത്ര പറയേണ്ട ഒരു ജോലികാരി അല്ലെങ്കിൽ അവൻ പറഞ്ഞതുപോലെ ഒരു സഹയാത്രിക, യാത്ര അവസാനിക്കുമ്പോൾ അവനോട് യാത്രപറഞ്ഞു ഇറങ്ങേണ്ട സ്റ്റോപ്പിൽ ഇറങ്ങുക, " ഹലോ.....ഹലോ അവൻ കൈഞൊട്ടി വിളിച്ചപ്പോഴാണ് താൻ ഇത്രയും നേരം എന്താണ് ചിന്തിച്ചത് എന്ന് പോലും ഓർമ്മവന്നത് " ഒന്നുമില്ല.... വിദഗ്ധമായി അവന്റെ മുഖത്ത് നോക്കാതെ ഒരു നുണ പറഞ്ഞു, അവൻറെ ഹൃദയം ആ നിമിഷം തന്നെ ഒന്ന് നൊമ്പരപ്പെട്ടു എന്ന് തോന്നിയിരുന്നു, മറ്റെന്തൊക്കെയോ ആഗ്രഹിച്ചിരുന്നു എന്ന് സംശയം അവനും തോന്നി.... ഹൃദയത്തിൽ ഒളിപ്പിച്ച് അനുരാഗം രണ്ടുപേർക്കും പുറത്തേക്ക് വരുന്നില്ല, ഒരു വാക്കിൻറെ അകലം ഇടുകയാണ് രണ്ടുപേരും, ഇഷ്ടമാണെങ്കിലും മൗനമായ ഇഷ്ടത്തെ ഹൃദയത്തിൽ പേറുകയാണ് രണ്ടുപേരും, അനുരാഗം വീണ്ടും ഒരു മായാജാലം നടത്തുന്നു, " എനിക്കൊന്നു കുളിക്കണം സരയു.... ഇപ്പൊ എന്ത് ചെയ്യാ... ഞാനാകെ വിയർത്തിരിക്കുകയാണ്.... കുളിച്ചാൽ മാറാനുള്ള ഡ്രസ്സ് കൊണ്ടുവന്നിട്ടുണ്ടോ...? "

അതൊക്കെ എപ്പോഴും കാറിൽ ഉണ്ടാവും, ഞാൻ എപ്പോഴും ഒന്ന് രണ്ട് ജോഡി എപ്പോഴും കാറിൽ സൂക്ഷിക്കും, " നമ്മുടെ തൊടിയിലെ അപ്പുറത്ത് ഒരു പുഴയുണ്ട്, പക്ഷേ അവിടെ കുളിക്കേണ്ട നല്ല ആഴമുണ്ട്. ഇവിടെ പുറത്ത് ബാത്റൂം ഉണ്ട്.. പക്ഷേ ഷവറോ പൈപ്പോ ഒന്നും ഉണ്ടാകില്ല, അതൊരു ബുദ്ധിമുട്ടാവുമോ...? " അത്‌ കുഴപ്പം ഇല്ലെടോ... ചിരിയോടെ അവൻ പറഞ്ഞു, ആ നിമിഷം ആണ് പുരട്ടാനുള്ള തൈലവുമായി മുത്തശ്ശി എത്തിയത്, " കുട്ടിക്ക് തൈലം പുരട്ടാനുള്ള സമയമായി, " എങ്കിൽ ഞാൻ പുരട്ടാം മുത്തശ്ശി.... " വേണ്ട കുട്ടിയെ, കുട്ടിയുടെ കയ്യിൽ ആകെ അതിൻറെ ഗന്ധമാകും... കുട്ടിക്ക് ഇതൊന്നും ശീലമില്ലാത്തത് അല്ലേ, അതുകൊണ്ട് ഞാൻ ചെയ്തോളാം... " ഇങ്ങനെയൊക്കെ അല്ലേ മുത്തശ്ശി ശീലമാകുന്നത്... അതും പറഞ്ഞു അവൻ അത്‌ വാങ്ങിയിരുന്നു ഒരു നിമിഷം സരയുവിന് അത്ഭുതം തോന്നിയിരുന്നു, മുത്തശ്ശി അവിടെ നിന്നും പോകുന്നത് കണ്ട് അവൻ അരികിലേക്ക് ചെന്നു... " അവിടെ വെച്ചേക്ക്.... ഞാൻ പുരട്ടിക്കോളം... അവൻ അരികിലേക്ക് വന്ന നിമിഷം അവൾ പറഞ്ഞു, " അതെന്താണ് ഞാൻ പുരട്ടിയാൽ ഇപ്പോ എന്താ സംഭവിക്കാൻ പോകുന്നത്...? " അതൊന്നും വേണ്ട ഇത്രയും വലിയ ആൾ എൻറെ കാലിലെ കുഴമ്പ് ഇട്ട് തരേണ്ട ആവശ്യമില്ല, "

വീണ്ടും ഫോർമൽ രീതിയിലേക്ക് സരയു പോയി.... ഗൗരവത്തോടെയാണ് അവൻ അത് പറഞ്ഞത് " ഇതിൽ ഒരു ഫോർമാലിറ്റി ഇല്ല, കണ്ണേട്ടനെ പോലെ ഒരാൾ അത്‌ തരേണ്ട ആവശ്യമില്ല, ഞാൻ അത്രയ്ക്ക് വലിയ ആളൊന്നുമല്ല.... " ഇപ്പോ എന്താ സംഭവിക്കാന്ന് നോക്കാല്ലോ.... ഇതിലു വലിയ ആളുകൾ ഇല്ല ചെറിയ ആളുകൾ ഇല്ല, എൻറെ ഒരു സുഹൃത്തിന് വയ്യാതെ വരുമ്പോൾ ഞാൻ ഒരു സുഹൃത്തിന്റെ കടമ ചെയ്യുന്നു അത്രേയുള്ളൂ, താൻ അങ്ങോട്ട് ബോട്ടം ഉയർത്തിക്കെ.... " ങ്‌ഹേ..... ഒരു നിമിഷം താൻ പറഞ്ഞതിനെ അബദ്ധം അവൾക്ക് മനസ്സിലായി, " ഐ മീൻ തൻറെ ബോട്ടം കുറച്ചു മുകളിലേക്ക് കയറ്റി വയ്ക്കാൻ എങ്കിലല്ലേ ഇത്‌ പുരട്ടാൻ പറ്റു... അവന്റെ ചമൽ കണ്ട് ഒരു നിമിഷം അവൾക്ക് ചിരി വന്നിരുന്നു, അല്പം മടിയോടെ ആണെങ്കിലും അവൾ ബോട്ടം അല്പം മുകളിലേക്ക് ഉയർത്തി വെച്ചു.... വെളുത്ത കാലുകളിലെ സ്വർണ്ണ രോമങ്ങൾ, നീണ്ട വിരലുകൾ, ചാര നിറത്തിലുള്ള നെയിൽ പോളിഷ്, വീതി കുറഞ്ഞ ഒരു വെള്ളികൊലുസ്, കൈയിലേക്ക് തൈലം ഒഴിച്ച് കാലുകളിലേക്ക് അത് പുരട്ടുമ്പോൾ ഒരു നിമിഷം അവന്റെ കണ്ണുകൾ അവളുടെ കണ്ണുകളിൽ ആഴ്ന്ന് പോയിരുന്നു, ആ നിമിഷം അവളും സർവ്വം മറന്ന് അവനെ തന്നെ നോക്കി പോയി... ഉള്ളിലെ അനുരാഗം പുറത്തേക്ക് വരുമോന്ന് രണ്ടുപേരും ഭയന്നു പോയ നിമിഷങ്ങൾ,......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story