വേനൽമഴ...🍂💛: ഭാഗം 4

venal mazha

രചന: റിൻസി പ്രിൻസ്‌

ആദ്യത്തെ ഞെട്ടൽ മാറി എന്ന് തോന്നിയപ്പോൾ അവൾ പറഞ്ഞു.... " സർ, എനിക്ക് ഒന്നും മനസ്സിലാവുന്നില്ല.... " അത്രയ്ക്ക് മനസ്സിലാക്കാൻ ഒന്നും ഇല്ലെടോ,അവനു ഒരു ഫെമിലിയർ പേർസൺ ആണ്... പിന്നെ ഒരു ഡിവോഴ്‌സി ആണ്..... ഒരു മാസം മാത്രം നീണ്ടുനിന്ന ഒരു വിവാഹബന്ധം..... ഒരു ദിവസത്തെ പോലും ആയുസ്സുണ്ടായിരുന്നില്ല, സത്യം പറഞ്ഞാൽ വിവാഹം കഴിച്ചത് തന്നെ അവർ പിരിഞ്ഞു എന്ന് വേണമെങ്കിൽ പറയാം... അതൊക്കെ അവന്റെ പേഴ്സണൽ മാറ്റർ ആയതുകൊണ്ട് അതിലേക്കൊന്നും ഞാൻ കടക്കുന്നില്ല, പക്ഷേ അതോടെ അവൻ ഫാമിലി ലൈഫ് മടുത്തു എന്ന് പറഞ്ഞാൽ മതി.... വിവാഹം എന്നത് തന്നെ ഒരുതരം നിസ്സംഗതയോടെ ആണ് കാണുന്നത്... ഇപ്പോൾ അവന്റെ അമ്മ വയ്യാതെ കിടക്കുകയാണ്, അപ്പോൾ ഒരു ആഗ്രഹം മകൻറെ വിവാഹം കാണണം എന്ന്, വല്ലാതെ പ്രഷർ ചെയ്യുന്നവനെ, ആൾക്ക് ആണെങ്കിൽ വിവാഹം കഴിക്കാൻ താല്പര്യം ഇല്ല... എൻറെ ബെസ്റ്റ് ഫ്രണ്ട് ആണ് അവൻ, ഞാൻ പേര് ഡിസ്ക്ലോസ് ചെയ്യുന്നില്ല, തനിക്ക് ഒക്കെ ആണെങ്കിൽ മാത്രം ബാക്കി ഡീറ്റെയിൽസ് ഞാൻ പറയാം.... സ്പെക്സ് ശരിക്കും വച്ചവൻ പറഞ്ഞു... "

ഇങ്ങനെ പെട്ടെന്ന് ചോദിച്ചാൽ ഞാൻ എന്ത് സർ പറയാ, ജീവിതം വച്ചുള്ള കളി അല്ലേ... " പേടിക്കേണ്ട, ഒരുവർഷം, ഒറ്റവർഷം ഭാര്യയായി മറ്റുള്ളവർക്ക് മുൻപിൽ അഭിനയിക്കാനാണ് തന്നെ വിളിക്കുന്നത്... ഒരു വർഷം നാടകത്തിലും സിനിമയിലും അഭിനയിച്ചു എന്ന് കരുതിയാൽ പോരേ, പക്ഷേ കാര്യങ്ങൾ എല്ലാം ലീഗൽ ആയിരിക്കും.... വിവാഹം രജിസ്റ്റർ ചെയ്യും, വലിയ ഫംഗ്ഷൻ ആയി തന്നെ വിവാഹം നടത്തും, " അപ്പൊൾ താലികെട്ട് ഒക്കെ ഉണ്ടാകില്ലേ...? "താലികെട്ട് ഇല്ലാതെ എങ്ങനെയാണ് വിവാഹം, വിവാഹത്തിന് എല്ലാ ചടങ്ങുകളും ഉണ്ടാവും ഒരു വർഷം കഴിയുമ്പോൾ നിങ്ങൾക്ക് ലീഗിൽ ആയി ഡിവോസ് ആവാം, വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞ ശേഷം മാത്രമേ ഡിവോഴ്സ് ചെയ്യാൻ പറ്റു, അങ്ങനെയൊരു നിയമമുണ്ട്, സനൂപ് പറഞ്ഞു...! " എനിക്ക് ആലോചിക്കണം സാർ, എത്ര രൂപ കിട്ടും എന്ന് പറഞ്ഞാലും ജീവിതം വെച്ചിട്ടുള്ള കളി ആകുമ്പോൾ ആലോചിച്ച് ഉള്ളൂ, " ഒക്കെ ആലോചിച്ചു മതി... പക്ഷെ താൻ ഒറ്റയ്ക്ക് വേണം തീരുമാനിക്കാൻ, ഇക്കാര്യം ആരും അറിയാൻ പാടില്ല തൻറെ വീട്ടിൽ പോലും അറിയാതിരിക്കാൻ ആയിരിക്കും, എങ്കിലേ അതിൻറെ ഒരു ഒറിജിനാലിറ്റി ഉണ്ടാകു... " എന്തിനാണ് സർ ഇങ്ങനെ ഒരു നാടകം, ആൾക്ക് ഒരു വിവാഹം കഴിച്ചാൽ പോരെ....

" ഞാൻ പറഞ്ഞില്ലേ അയാൾക്ക് വിവാഹം എന്ന പരിപാടി തന്നെ ഒരു ബുദ്ധിമുട്ട് ആണ്... പിന്നെ ഞാൻ പറഞ്ഞില്ലേ അയാൾ ഒരു റീപ്യൂട്ടട് പേഴ്സൺ ആണ്, അതുകൊണ്ട് തന്നെ അയാളുടെ പെയർ എന്നുപറഞ്ഞ് കാണിക്കുമ്പോൾ അത് വിശ്വസിക്കാൻ സാധിക്കുന്ന ഒരാളായിരിക്കണം, തന്നെ കണ്ടപ്പോൾ താൻ ഒക്കെ ആണെന്ന് എനിക്ക് തോന്നി, 100% സേഫ് ആയിരിക്കും, പേടിക്കേണ്ട താൻ ഇപ്പൊൾ കിഡ്നി കൊടുത്താൽ കിട്ടുന്നതിന് ഇരട്ടി കാശും കിട്ടും, ഒരു വർഷം കൊണ്ട് തനിക്ക് 12 ലക്ഷം രൂപ കിട്ടും.... ഓരോ മാസവും തന്റെ അക്കൗണ്ടിലേക്ക് ഒരു ലക്ഷം രൂപ വീതം വന്നുവീഴുന്നു, അത് അച്ഛൻറെ കാര്യത്തിനുവേണ്ടി ആണെങ്കിൽ നമുക്ക് നേരത്തെ അവരോട് അഡ്വാൻസ് വാങ്ങാം, എന്നിട്ട് എത്രയും പെട്ടെന്ന് അച്ഛന്റെ ഓപ്പറേഷൻ നടത്താം, " പെട്ടെന്ന് ഞാൻ ഇപ്പൊ എന്താ പറയാ, " തനിക്ക് താല്പര്യം ഇല്ലെങ്കിൽ ഓക്കേ പക്ഷെ ആരോടും പറയരുത്, ഒരു നിമിഷം അവൾ മനസ്സിൽ കണക്കുകൂട്ടലുകൾ നടത്തി... 12 ലക്ഷം രൂപ...!അമ്മയെ ചികിത്സിക്കാം അച്ഛൻറെ ഓപ്പറേഷൻ നടത്താം, കുഞ്ഞിക്ക് വേണ്ടി എന്തെങ്കിലും ചെയ്യാം, ഏട്ടൻ ബാക്കിവച്ചുപോയ സ്വപ്നങ്ങളെല്ലാം തന്നിലൂടെ നിറവേറും എങ്കിൽ താൻ ഒരാളുടെ ജീവിതം ഉരുകിയാലും സാരമില്ല,

" എനിക്ക് സമ്മതമാണ് സാർ....! പെട്ടെന്നുള്ള അവളുടെ വാക്കുകൾ കേട്ട് ഞെട്ടിയ പോലെയാണ് ഡോക്ടർ അവളുടെ മുഖത്തേക്ക് നോക്കിയത്, " പെട്ടെന്ന് ഒരു തീരുമാനം എടുക്കേണ്ട നന്നായി ആലോചിച്ച് പറഞ്ഞാൽ മതി, " നന്നായിട്ട് ഞാനാലോചിച്ചു സർ, എനിക്ക് സമ്മതമാണ്, അത്രയ്ക്ക് പ്രശ്നങ്ങളുണ്ട് എനിക്ക്... " എങ്കിൽ ഞാൻ ഡീറ്റെയിൽസ് പറയാം, സിനിമ കാണാറുണ്ടോ "മനസ്സിലായില്ല....! " സിനിമ കാണാറുണ്ടോന്ന്... " വല്ലപ്പോഴുമൊക്കെ "അപ്പോൾ ആക്ടർ മിഥുൻ മേനോനെ അറിയാല്ലോ അല്ലേ, " മിഥുൻ മേനോൻ.... അറിയാം..! അവന് വേണ്ടിയാണ് ആവശ്യം, ഒരു നിമിഷം അവൾ ഞെട്ടിത്തരിച്ചു പോയിരുന്നു...മിഥുൻ മേനോൻ " മിഥുൻ ഒരാളുമായി പ്രണയത്തിലായിരുന്നു, അറിഞ്ഞിട്ടുണ്ടാവില്ലെ, അവളും ആക്ടർസ്സ് ആയിരുന്നു... ശിഖ ....! വിവാഹ ദിവസം തന്നെ പിരിഞ്ഞു എന്നു പറയുന്നതായിരിക്കും സത്യം, ഒരു ദിവസം പോലും ഒരുമിച്ച് ജീവിച്ചില്ല, ഇപ്പോൾ ഒരു വർഷമാകുന്നു കല്യാണം കഴിഞ്ഞിട്ട്, രണ്ടുപേരും പിറ്റേ മാസംതന്നെ ഡൈവോഴ്സ് ശ്രമിച്ചതാണ്, നടന്നില്ല പിന്നീട് ആറുമാസം കഴിഞ്ഞപ്പോൾ മുതൽ അവർ ശ്രമിക്കുന്നുണ്ട്, ശിഖ ആയിരുന്നു ഒപ്പിട്ടു കൊടുക്കാതിരുന്നത്, ഇപ്പോൾ നൽകി, ഇന്നോ നാളെയോ വിധി വരും, " ബാക്കി കാര്യങ്ങളൊക്കെ ഞാൻ അവനോട് സംസാരിച്ചിട്ട് തന്നെ അറിയിക്കാം,

" ശരി സർ തിരികെ വീട്ടിലേക്ക് നടക്കുമ്പോൾ എവിടേക്കാണ് തന്റെ ജീവിതം പോകുന്നത് എന്നായിരുന്നു ചിന്തിച്ചത്. താൻ പോലുമറിയാത്ത പാതയിലേക്ക്, എങ്ങോട്ടാണ് തന്നെ കൊണ്ടുപോയി എത്തിക്കുന്നത്, താൻ അതിന് സമ്മതിച്ചത് തെറ്റായി പോയോ എന്ന് പോലും ഒരു നിമിഷം അവൾക്ക് തോന്നിയിരുന്നു... തിരികെ വീട്ടിലേക്ക് വരുമ്പോൾ ചിതറിക്കിടന്ന മനസ്സുമായാണ് വന്നു കയറിയത്, " ചേച്ചി എന്താ ഇത്രയും താമസിച്ചത്...? കുഞ്ഞി ചോദിച്ച ചോദ്യം പോലും കേട്ടില്ല, " ചേച്ചി കുലിക്കി വിളിച്ചവൾ... " എന്തെ നീ ചോദിച്ചേ, ഞെട്ടി ആണ് മറുപടി പറഞ്ഞത്.... " എന്താ ഇത്രയും താമസിച്ചത്, " ഒരാളെ കാണാൻ ഉണ്ടായിരുന്നു, " ചായ വച്ചിട്ടുണ്ട് ചേച്ചി, ചായ ചൂടാക്കി തരാം.... " വേണ്ട കുറച്ചു ചൂടുവെള്ളം മതി... അവൾ അകത്തേക്ക് പോയപ്പോഴാണ് പെട്ടെന്ന് ടിവിയിൽ ആ വാർത്ത കേട്ടത്... " നടൻ മിഥുൻ മേനോൻ ഡിവോഴ്സ് നേടി.... നടി ശിഖാ ശങ്കറും മിഥുനും ഇന്ന് രാവിലെ 11 മണിക്ക് ഔദ്യോഗികമായി വേർപിരിഞ്ഞു.... ഒരു നിമിഷം ടിവി സ്ക്രീനിലെ ആ ചിത്രത്തിലേക്ക് നോക്കി,

ആഡംബര കാറിൽ വന്നു ഇറങ്ങി കോടതിവരാന്തയിൽ നിൽക്കുന്ന മിഥുൻ മേനോൻ, ഒരു നിമിഷം ഡോക്ടർ പറഞ്ഞ കാര്യങ്ങളൊക്കെ മനസ്സിലേക്ക് വന്നു...ഇയാളുടെ പല ചിത്രങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇയാളെ ഇങ്ങനെ ശ്രദ്ധിക്കുന്നത് എന്ന് അവൾ ഓർത്തു, സിനിമകളിൽ പലപ്പോഴും മികച്ച ഭർത്താവായും കാമുകനായും ഒക്കെ നിറഞ്ഞാടിയവൻ ജീവിതത്തിൽ എന്തെ പരാജയപ്പെട്ടുപോയി...? അതായിരുന്നു മനസ്സുനിറഞ്ഞ ചോദ്യം,ഒരു വിവാഹം കൊണ്ട് വിവാഹ ജീവിതം തന്നെ അയാൾ മടുത്തെങ്കിൽ അത്രമേൽ തീക്ഷ്ണമായ ജീവിതാനുഭവങ്ങൾ ആയിരിക്കില്ലേ അയാൾക്കവിടെ സംഭവിച്ചിട്ടുണ്ടാവുക, മറ്റൊരു കാറിൽ വന്നിറങ്ങുന്ന ശിഖ ശങ്കറിനെ കാണിക്കുന്നുണ്ട്, സ്‌ട്രെയിറ്റ് ചെയ്ത നീളൻ മുടി പിന്നിലേക്ക് ഇട്ടിരിക്കുന്നു ഒരു നാടൻ മുഖമാണ് അവർക്ക്, തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഒരു നായികയായിരുന്നു, ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത് എന്ന് അന്നത്തെ കാലത്ത് ഇൻറർവ്യൂകളിൽ ഒക്കെ പറഞ്ഞിരുന്നു.... പിന്നെ എന്താണ് ഇവർക്കിടയിൽ സംഭവിച്ചത്, അത്‌ അറിയാനായിരുന്നു മനസ്സിൽ ത്വര നീണ്ടു നിന്നത്....

പെട്ടെന്ന് ഫോൺ അടിച്ചപ്പോഴാണ് ബോധത്തിലേക്ക് വന്നത്..... നോക്കിയപ്പോൾ ഡോക്ടറാണ്, വീണ്ടും ഒരു വിറയൽ ശരീരത്തിലേക്ക് കയറി.... എങ്കിലും പെട്ടെന്നുതന്നെ കോൾ ബട്ടൻ അമർത്തി, " സരയു തിരക്കിലാണോ... " അല്ല സർ, ഞാൻ വീട്ടിലേക്ക് വന്നതേയുള്ളൂ, " ഞാൻ മിഥുനെ വിളിച്ചിരുന്നു, അവൻ തന്നെ ഒന്ന് കാണണം എന്ന് പറഞ്ഞു, തന്നെ അവൻ ഒന്ന് കാണേണ്ടേ..? അങ്ങനെ ഒരു ചടങ്ങില്ലെ.. ചടങ്ങും അങ്ങനെയല്ലേ, അവനും ഒക്കെ ആണോ എന്ന് നോക്കണ്ടേ...? ഒന്നാണെങ്കിലും അവനൊരു സെലിബ്രേറ്റി അല്ലേ, ""എങ്ങനെയാ സർ കാണുന്നത്..? നിങ്ങളുടെ നാട്ടിൽ ഒരു പടത്തിലെ ഷൂട്ടിംഗ് ഒരാഴ്ചക്കുള്ളിൽ ഉണ്ടാകും.... അപ്പൊൾ അവൻ ഹോട്ടൽ പാലസിൽ ഉണ്ടാവും. അവിടേക്ക് തനിക്ക് വരാൻ പറ്റുമോ.....? " അയ്യോ ഹോട്ടലിലേക്ക് ഞാൻ വരില്ല സർ.... എനിക്ക് പേടിയാ.... നിഷ്കളങ്കമായ അവളുടെ മറുപടി കേട്ട് അവന് ചിരി വന്നിരുന്നു.... " പേടിക്കേണ്ട, പ്രശ്നക്കാരൻ ഒന്നുമല്ല, " എങ്കിലും അവിടേക്ക് ഞാൻ വരില്ല, "

ഒക്കെ ഒരു കാര്യം ചെയ്യാം, ഇവിടെ അധികം ആൾക്കാർ ഇല്ലാത്ത ഏതെങ്കിലും സ്ഥലം തനിക്ക് അറിയാം എങ്കിൽ പറഞ്ഞോളൂ, ക്രൗഡ് പാടില്ല, അവനു തന്നെ സ്വസ്ഥമായി കണ്ട് സംസാരിക്കാൻ ആണ്... " അത് ഞാൻ ആലോചിച്ചിട്ട് വൈകിട്ട് വിളിച്ച് പറഞ്ഞാൽ മതിയൊ...? " മതി...! വൈകരുത് ആ സ്ഥലം അവനും ഒക്കെ ആണെങ്കിൽ അവിടെ വച്ച് കാണാം... , " സാർ ഉണ്ടാവില്ലേ...? " ഞാൻ ഉണ്ടാവും, ഇങ്ങനെ ഭയക്കേണ്ട കാര്യമൊന്നുമില്ല, അവൻ ഒരു സെലിബ്രേറ്റി ആണെങ്കിലും നമ്മളെ പോലെ തന്നെ ഒരു മനുഷ്യനല്ലേ....? " അതല്ല സർ... ഒറ്റ ദിവസം കൊണ്ട് എന്തൊക്കെ മാറ്റങ്ങൾ ആണ്... അതിൻറെ ഒരു പരിഭ്രമം, " ഐ നോ...! മിഥുൻ നല്ല ആളാണ് ഈ കാര്യം ഒക്കെ അവൻ അക്സെപ്റ്റ് ചെയ്താൽ, തുടർന്ന് അങ്ങോട്ടും തന്നെ ഹെൽപ് ചെയ്യും അവൻ... ഒരുപാട് ചാരിറ്റി ഒക്കെ നടത്തുന്ന ആളാണ്, " ശരി സർ... സ്ഥലം ഞാൻ ആലോചിച്ചിട്ട് വിളിച്ചു പറയാം... " ഒക്കെ സരയു.......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story