വേനൽമഴ...🍂💛: ഭാഗം 41

venal mazha

രചന: റിൻസി പ്രിൻസ്‌

" എങ്കിൽ പിന്നെ നമുക്ക് ഒരുമിച്ച് കിടക്കാം...! പെട്ടന്ന് അവിശ്വസനീയതോടെ അവൻ അവളെ ഒന്ന് നോക്കി.. അപ്പോൾ അത് തനിക്കൊരു ബുദ്ധിമുട്ടുണ്ടാകില്ലേ...? താൻ മനസ്സുകൊണ്ട് സ്നേഹിക്കുന്ന ഒരാൾക്കൊപ്പം മാത്രമേ കിടക്ക പങ്കിടുഎന്ന് പറഞ്ഞിട്ട്, ഒരു കൗതുകത്തോടെ അവൻ ചോദിച്ചു.... " ശരിയാണ്...! അങ്ങനെ മാത്രമേ ഇന്നോളം ആലോചിച്ചിട്ടുള്ളൂ, ഈ ലോകം എത്ര പുരോഗമിച്ചു എന്ന് പറഞ്ഞാലും എൻറെ മനസ്സിനുള്ളിൽ ഞാൻ ഒരു സാധാരണ പെണ്ണാണ്, ഒരു നാടൻ പെണ്ണ്...! ഇങ്ങനെ മോഡേൺ ആയി ചിന്തിക്കാനും പ്രവർത്തിക്കാനും ഒന്നും സാധിക്കില്ല, എന്റെ ചിന്തകൾക്കും തീരുമാനങ്ങൾക്കും ഇപ്പോഴും ഒരു മാറ്റവും വന്നിട്ടില്ല, ഒരു കരാറിന്റെ അടിസ്ഥാനത്തിൽ ആണെങ്കിലും അമ്പലത്തിൽ വച്ചാണ് അഗ്നിസാക്ഷി ആയി കണ്ണേട്ടൻ എന്നെ താലി കെട്ടിയത്... ആ വിരലിനാൽ എൻറെ സീമന്തരേഖ ചുവപ്പിച്ചതാണ്, അപ്പോൾ നമ്മൾ തമ്മിൽ ആ കരാർ തീരുന്നതുവരെ ഒരു ബന്ധം ഉണ്ട്..അന്യപുരുഷനൊപ്പം അല്ല ഞാൻ കിടന്ന് ഉറങ്ങുന്നത്... എന്റെ ഭർത്താവ് തന്നെയാണല്ലോ, ഇനി മനസ്സുകൊണ്ട് ഇഷ്ടപ്പെട്ട് സ്നേഹിക്കുന്ന ഒരാളെ ഞാൻ സ്വീകരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല, എൻറെ ജീവിതത്തിൽ ഒരുപക്ഷെ കഴിഞ്ഞു പോകുന്ന ഈ നാളുകൾ ആയിരിക്കും സുന്ദരം..!

ഇനി അങ്ങനെയൊന്നും ഉണ്ടാവില്ല, ഉറച്ച മറുപടി ആയിരുന്നു അത്‌... " അപ്പോൾ നമ്മൾ തമ്മിൽ പിരിഞ്ഞാലും മറ്റൊരു വിവാഹമെന്ന് പറയുന്നത് ഉണ്ടാവില്ല എന്നാണോ...? അവളുടെ മനസ്സിലെ ഉദ്ദേശം അറിയുവാൻ വേണ്ടി തന്നെ ആ കണ്ണുകളിലേക്കു നോക്കി അവൻ ചോദിച്ചു, അതിനുമാത്രം അവളുടെ കൈവശം മറുപടി ഉണ്ടായിരുന്നില്ല, പക്ഷേ മനസ്സിൽ ഉറച്ച ഒരു തീരുമാനം ഉണ്ടായിരുന്നു, " പറയൂ ഇനി മറ്റൊരാൾക്കും പിൽക്കാലത്ത് തന്നിൽ അവകാശം ഉണ്ടാകില്ലന്നാണോ..? അതാണ് സത്യമെങ്കിലും അവന്റെ മുൻപിൽ തുറന്നു പറയാനുള്ള ധൈര്യം ആ പെണ്ണിന് ഉണ്ടായിരുന്നില്ല, അവളവന്റെ മുഖത്തേക്ക് നോക്കി വെറുതെ ഒന്ന് ചിരിച്ചു, " ഞാൻ പറഞ്ഞില്ലേ ജീവിതമെന്നു പറയുന്നത് പ്രവചനാതീതമാണ്, നാളെ എന്താണ് സംഭവിക്കുന്നത് എന്ന് നമുക്ക് അറിയാൻ സാധിക്കില്ലല്ലോ, രാവിലെതന്നെ ഉണരും എന്ന് ഒരു ഉറപ്പും ഇല്ലാതെയാണ് നമ്മളൊക്കെ കിടക്കുന്നത്. രാവിലെ ഉണരും എന്നുള്ളത് ഒരു വിശ്വാസമാണ്, അതുപോലെ ഇതും ഒരു വിശ്വാസമാണ്, " അപ്പോൾ തന്റെ വിശ്വാസത്തിൽ എന്താണ്..? ഇനി താൻ ഒരു വിവാഹം കഴിക്കുമെന്നാണോ..? അതെ ഇനി വിവാഹിതയാവാതെ തുടരുമെന്നോ...? " അങ്ങനെയുള്ള കാര്യങ്ങൾ ഒക്കെ ഞാൻ തൽക്കാലം ചിന്തിക്കുന്നില്ലേ...?

ഇപ്പോൾ എൻറെ മനസ്സിൽ അങ്ങനെ എന്റെ ജീവിതത്തെപ്പറ്റിയുള്ള പ്രത്യേക കാഴ്ചപ്പാട് എനിക്കില്ല...! ഒരിക്കലും വെറുതെ പോലും ഞാനൊരു സ്വപ്നങ്ങളും കണ്ടിട്ടേയില്ല, ഇപ്പോൾ കണ്ണേട്ടൻ ഒരു ജോലി ഏൽപ്പിച്ചത് ഞാൻ കൃത്യമായി ചെയ്യുന്നു... " അപ്പോൾ തന്റെ നിസ്സഹായവസ്ഥ ഞാൻ വാങ്ങിയിരുന്നു എന്ന് അർത്ഥം, അതിന്റെ പേരിൽ താൻ ജീവിതം തന്നെ അവിടെ ഹോമിച്ചു കളയുകയാണ്, ഇനിയൊരു വിവാഹം ഇല്ലെന്നാണോ...? അവൻ തുറന്നു ചോദിച്ചു, അവന് നൽകാൻ ഒരു നിമിഷം അവൾക്ക് മറുപടി ഉണ്ടായിരുന്നില്ല, " അങ്ങനെയൊന്നും ഞാൻ ചിന്തിച്ചിട്ട് പോലുമില്ല, എങ്കിലും ജീവിതത്തിൽ അങ്ങനെ യൊന്നിനു ഇനി സാധ്യത ഇല്ല.... അതിനർത്ഥം ഈ പ്രശ്നത്തിലേക്ക് എന്നെ കണ്ണേട്ടൻ വലിച്ചിട്ടു എന്നല്ല, എന്നെ നിർബന്ധിച്ചോ ഭീഷണിപ്പെടുത്തുകയോ കണ്ണേട്ടൻ വലിച്ചിട്ടുതുമല്ല, ഞാൻ എൻറെ സ്വന്തം ഇഷ്ടത്തോടെ സമ്മതിച്ചു തന്നു... അതിലൊന്നും എനിക്ക് പരാതിയില്ല, ഇനി ബാക്കിയാണ് ഒരു മോഹം, അമ്മ എഴുന്നേറ്റ് നടക്കണം, "അതിന് വഴിയുണ്ടാക്കാം എന്ന് പറഞ്ഞില്ലേ, എന്തിനാ എൻറെ പേരിൽ താൻ ജീവിതം ഇങ്ങനെ... മുൻപോട്ട് ചിന്തിച്ചാൽ അത് എനിക്ക് ഒരു സങ്കടം ആവും, സത്യം പറയു, തന്റെ മനസ്സിനുള്ളിൽ എന്താ..? മനസ്സ് തുറന്ന് അവന്റെ ചോദ്യം ആ മനസ്സ് കേൾക്കാൻ തയ്യാറാണ് എന്ന് തോന്നിപ്പിച്ചു... അവൻ അവളുടെ മുഖത്തേക്ക് നോക്കി, തൻറെ മനസ്സ് തുറക്കാൻ അവൾ ആഗ്രഹിച്ചു, പക്ഷേ അതിലെ ചില ഏടുകൾ അവന്റെ മുൻപിൽ മറച്ചുവെക്കാൻ ആയിരുന്നു അവൾക്ക് താല്പര്യം... "

എനിക്ക് അറിയില്ല.... എന്റെ സ്വഭാവം വെച്ച് ഇനി ഒരു വിവാഹത്തിന് സാധ്യത ഇല്ല... പക്ഷേ അതിനു കാരണം ഒരിക്കലും കണ്ണേട്ടനല്ല, ഒരുപക്ഷേ നമ്മൾ തമ്മിൽ കണ്ടില്ല എങ്കിൽ എൻറെ ജീവിതത്തിൽ വിവാഹം എന്ന ഒരു കാര്യം പോലും നടക്കില്ല... എൻറെ ജീവിതം ഞാൻ പൂർണമായും എൻറെ കുടുംബത്തിനുവേണ്ടി ഉഴിഞ്ഞു വെച്ചതാണ്, എന്റെ ഏട്ടൻ ഈ ലോകത്തിൽനിന്ന് വിട്ടുപോയി, ഏട്ടൻ ഉണ്ടായിരുന്നു എങ്കിൽ എന്റെ വീടിനെയും വീട്ടുകാരെയും എങ്ങനെ നോക്കും, അങ്ങനെതന്നെയാണ് ഞാൻ നോക്കേണ്ടത്, അത്‌ മാത്രമാണ് എന്റെ മനസ്സിൽ, ഒരു നാടകം മാത്രമാണ് ഈ വിവാഹവും നമ്മൾ തമ്മിലുള്ള ബന്ധവും, അതുകൊണ്ട് ഒരു വിവാഹം കഴിഞ്ഞു, ഇനി വിവാഹത്തിൻറെ പേരിൽ ആർക്കും നിർബന്ധിക്കാനും സാധിക്കില്ല, പക്ഷേ കണ്ണേട്ടൻ പേടിക്കണ്ടട്ടോ, ഞാൻ ഒരിക്കലും കണ്ണേട്ടന് ബാധ്യത ആകില്ല, വിവാഹം കഴിച്ചവരുടെ പേരിൽ യാതൊരു പ്രശ്നങ്ങൾക്കും ഞാൻ വരില്ല, കണ്ണേട്ടൻ ഏത് സമയത്ത് പറഞ്ഞാലും എവിടെയാണെന്ന് വെച്ചാൽ ഞാൻ ഒപ്പിട്ട് തരും, എനിക്ക് കടമയുള്ള ഒരുപാട് പേരുണ്ട്, പക്ഷേ സ്നേഹത്തോടെ എൻറെ പ്രശ്നങ്ങൾ മനസ്സിലാക്കി അറിഞ്ഞു ചെയ്തിട്ടുള്ള ഒരു ആൾ മാത്രമാണ്,

എന്റെ മനസ്സിൽ ഈശ്വരന്റെ തുല്യം ആയി കാണുന്ന വ്യക്തി ആണ് കണ്ണേട്ടൻ, കരച്ചിലിനിടയിൽ അവൾ പറഞ്ഞു, കരഞ്ഞു തുടങ്ങിയപ്പോൾ ഇടയ്ക്കെപ്പോഴോ അവളുടെ നിറഞ്ഞ നയനങ്ങൾ കണ്ടപ്പോൾ ഒന്ന് ചേർത്തു പുൽകി ആശ്വസിപ്പിക്കുവാനും ആ മിഴികൾ ഒപ്പികൊടുക്കാനും അവൻ ആഗ്രഹിച്ചിരുന്നു, ഏതോ ഒരു ഓർമ്മയും അവൻറെ കൈകൾ ബലഹീനമായിരുന്നു, അല്ലെങ്കിലും മനുഷ്യരെല്ലാം ചിലപ്പോഴൊക്കെ ബലഹീനരായി പോകാറുണ്ടല്ലോ, ജീവിതം നമ്മെ കൊണ്ട് വല്ലാത്ത ഒരു അവസ്ഥ കൊണ്ട് എത്തിക്കാറുണ്ട്... തീർത്തും നിസ്സഹായ അവസ്ഥയിൽ നിന്ന് പോകുന്ന സാഹചര്യം..! ആ ഒരു അവസ്ഥയിലായിരുന്നു ആ നിമിഷം അവൻ, എന്തു പറഞ്ഞാണ് അവളെ ആശ്വസിപ്പിക്കുന്നത് ഇനിയുള്ള ജീവിതത്തിൽ എന്നും താങ്ങും തണലുമായി താൻ ഉണ്ടാകുമെന്ന്, അല്ലെങ്കിൽ അവളെ ആശ്വസിപ്പിക്കാൻ അവന് ശക്തി ഉണ്ടായിരുന്നില്ല, കാരണം തനിക്ക് അവളോട് തോന്നിയത് വെറും ഒരു ഭ്രമം മാത്രമാണോന്നുള്ള ഒരു ഭയത്തിലായിരുന്നു അവൻ, അത്‌ ഉറപ്പിക്കുന്നത് വരെ തനിക്ക് അവളുടെ മുൻപിൽ മനസ്സ് തുറക്കാൻ പോലും സാധിക്കില്ല, ഒരു പ്രണയത്താൽ മുറിവേറ്റപ്പെട്ട തൻറെ ഹൃദയത്തിൽ മറ്റൊരു പ്രണയത്തിന് സ്ഥാനം ഉണ്ടാകുമെന്ന് ഈ നിമിഷം പോലും താൻ വിശ്വസിക്കുന്നില്ല,

പക്ഷേ അവൾ തൻറെ ഉള്ളിന്റെയുള്ളിൽ എവിടെയൊക്കെയോ ചേക്കേറിയിട്ടുണ്ട് എന്നത് സത്യസന്ധമാണ് കാര്യമാണ്... അനുരാഗമാണെന്ന് തന്നെയാണ് വിശ്വാസം, പക്ഷേ അതു തന്നെയാണോ എന്ന് അറിയും വരെ ഹൃദയം തുറക്കാനൊരു ഭയം... ഒരു പെൺകുട്ടിക്ക് വെറുതെ ഒരു ആശ കൊടുക്കാൻ ശ്രമിക്കാറില്ല, അതുകൊണ്ടു തന്നെ അവളെ ആശ്വസിപ്പിക്കാൻ സാധിക്കുന്ന വാക്കുകളൊന്നും തന്നെ അവന്റെ കൈവശം ഉണ്ടായിരുന്നില്ല, ജീവിത ദുഃഖങ്ങളാൽ ഭയന്നു കൊണ്ടിരിക്കുന്ന ആ പെൺകുട്ടിയെ നിസ്സഹായതയോടെ നോക്കുവാൻ അല്ലാതെ മറ്റൊന്നും ആ സമയം അവനു സാധിക്കുന്നുണ്ടായിരുന്നില്ല,

എങ്കിലും രണ്ടും കൽപ്പിച്ച് അവളുടെ തോളിൽ തട്ടി കവിളിൽ ഒന്ന് തലോടി, ഒരു നിമിഷം ആഗ്രഹിച്ച ഒരു ആശ്വാസം പോലെ ആ നിമിഷം അവൾ അത്‌ ആഗ്രഹിച്ചു... ആ നിമിഷം അവൾക്കത് ആവശ്യമായിരുന്നു എന്ന് തോന്നി, പെട്ടെന്ന് ഒരു വലിയ ഇടി വെട്ടി, ആ നിമിഷം തന്നെ ആ മുറിയിലെ ലൈറ്റ് അപ്രത്യക്ഷമാവുകയും ചെയ്തു, വലിയ പ്രകാശത്തോടെ ഒരു മിന്നൽ മുറിയിലേക്ക് കടന്നുവന്നു, ആ നിമിഷം ഒരു ഭയത്തോടെ അവൾ തന്നിലേക്ക് ചേർന്നത് അവനറിഞ്ഞു, നെഞ്ചിലേക്ക് ചാഞ്ഞു അവൾ, അപ്രതീക്ഷിതമായ ആ പ്രവർത്തിയിൽ അവൾ അമ്പരന്ന് പോയിരുന്നു, എങ്കിലും നെഞ്ചിൽ ചേർന്ന് കിടന്നവളെ കൈകളാൽ പുണരാൻ അവൻ കൊതിച്ചു, ആ നിമിഷം തന്നെ അവൻ അവളെ തന്നോട് ചേർത്തു നിർത്തി, ഒരു നിമിഷം മറ്റൊന്നും ഓർക്കുന്നില്ല, ഒരു പൂച്ചക്കുഞ്ഞിനെ പോലെ കുറുകി അവന്റെ നെഞ്ചിൽ അവൾ...,......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story