വേനൽമഴ...🍂💛: ഭാഗം 44

venal mazha

രചന: റിൻസി പ്രിൻസ്‌

ഒരു നിമിഷം അവൻറെ മറുപടിയിൽ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു സരയു ... ടിവിയിൽ ഇത് സംപ്രേഷണം ചെയ്തു കൊണ്ടിരുന്നപ്പോൾ ടിവി തല്ലിപൊട്ടിക്കാൻ ആണ് ശിഖയ്ക്ക് തോന്നിയത്... തൻറെ മാത്രം എന്ന് വിശ്വസിച്ചിരുന്ന, തൻറെ സ്വന്തം എന്ന് എന്ന് അഹങ്കരിച്ചിരുന്ന ഒരുവനാണ് ഇന്ന് മറ്റൊരുവളെ പുകഴ്ത്തി പറയുന്നത്... കേൾക്കാനുള്ള ശക്തി പോലും അവൾക്കുണ്ടായിരുന്നില്ല, പെട്ടെന്ന് തന്നെ ടീവി ഓഫ് ചെയ്തു, അതിനുശേഷം കുറച്ചുനേരം കണ്ണുകളടച്ച് തൻറെ പ്രണയ സുരഭിലമായ കാലഘട്ടത്തെ പറ്റി ഓർത്തുപോയി, താൻ തന്നെയാണ് എല്ലാത്തിനും കാരണം, തന്നെ മിഥുൻ ആത്മാർത്ഥമായി പ്രണയിച്ചിരുന്നു, ഒരിക്കലെങ്കിലും താൻ അവനെ തിരികെ പ്രണയിച്ചിരുന്നോ.? പ്രണയിച്ചിരുന്നു അതാണ് തനിക്ക് സഹിക്കാൻ പറ്റാത്ത ഈ നഷ്ടം തന്നെ ഓർമ്മപ്പെടുത്തുന്നത്, അല്ലെങ്കിലും മറ്റൊരാളുടെ കൈകളിലേക്ക് ലഭിക്കുമ്പോഴാണ് നമ്മുടെ കൈകളിലൂള്ളതിന്റെ മൂല്യം നമ്മൾ തിരിച്ചറിയുന്നത്.... ഇനി ഒരിക്കലും അവൻ തന്നിലേക്ക് തിരികെ വരില്ല എന്നറിയാം എങ്കിലും വെറുതെ ആശിച്ചു പോയിരുന്നു അവൻ തന്നറെ സ്വന്തം ആയിരുന്നെങ്കിലെന്ന് ഒരിക്കൽ കൂടി അവൻ തനിക്ക് മാപ്പ് തന്നിരുന്നുവെങ്കിലെന്ന്.

അവൻ ആഗ്രഹിക്കുന്നത് പോലെ അവനിലേക്ക് മാത്രം ലോകം ചുരുങ്ങി ജീവച്ചേനേ, ഒരു നിമിഷം അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി അടർന്നു കവിളിലേക്ക് പതിച്ചു... പിന്നെ വാശിയോടെ അവൾ അതിനെ തുടച്ചുനീക്കി, ഒപ്പം മനസ്സിൽ ദേഷ്യം നിറഞ്ഞു നിന്നു.. ഒപ്പം ഒരു മുഖം തെളിഞ്ഞു.. സരയുവിന്റെ... ഇല്ല വിട്ടുകൊടുക്കില്ല അവനെ അവൾക്ക്... അവനെ എങ്ങനെയും സ്വന്തമാക്കണമെന്ന് അവളുടെ മനസ്സ് ശാഠ്യം പിടിച്ചു, അതിനു സരയൂ ഇല്ലാതാവുകയാണ് വേണ്ടതെങ്കിൽ അതിനു പോലും അവളോരുക്കമായിരുന്നു എന്ന് തോന്നിയിരുന്നു... ഇൻറർവ്യൂ കഴിഞ്ഞ് ചാനലുകാർ തന്നെയായിരുന്നു ഡിന്നർ ഒരുക്കിയിരുന്നത്, അതും കഴിച്ചാൽ രണ്ടുപേരും തിരികെ വീട്ടിലേക്ക് എത്തിയത്.. ക്ഷീണം ഉള്ളതുകൊണ്ടും തലേന്ന് രാത്രി ഉറങ്ങാത്തതുകൊണ്ടും മിഥുൻ പെട്ടെന്ന് തന്നെ ഉറങ്ങിയിരുന്നു.. സരയു വീണ്ടും അവൻ ഇന്ന് പറഞ്ഞ കാര്യങ്ങളിലേ അർത്ഥങ്ങളെ ചികഞ്ഞ് ആലോചിച്ച് തന്നെ ഇരുന്നു.. ബാൽക്കണിയിൽ ഇരുന്ന് തന്നെ അവൾ ഉറങ്ങി പോയിരുന്നു, രാവിലെ ആദ്യം ഉണർന്നത് മിഥുൻ ആയിരുന്നു... അവളെ മുറിയിൽ കാണാതെ ബാൽക്കണിയിൽ ചെന്ന് നോക്കിയപ്പോൾ കണ്ടു ഇരുന്ന് ഉറങ്ങുന്നവളെ.. "ഹലോ... എന്തുപറ്റി ഇന്നലെ ഇവിടെ ഇരുന്ന് ഉറങ്ങിയോ...?

അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് അവൻ ചോദിച്ചു... " കണ്ണേട്ടൻ കുളിക്കാൻ പോയപ്പോൾ ഞാൻ അമ്മയുടെ മുറിയിലേക്ക് പോയിരുന്നു, കുറേസമയം അമ്മയോട് വർത്താനം പറഞ്ഞിട്ട് ആണ് തിരികെ വന്നത്.. അമ്മ ഉറങ്ങിയില്ലാരുന്നു... വന്നപ്പോഴേക്കും കണ്ണേട്ടൻ ഉറങ്ങിയിട്ടുണ്ട്... " എനിക്ക് ഭയങ്കര ക്ഷീണം ആയിരുന്നു, അതുകൊണ്ട് ഉറങ്ങിപ്പോയത്...താൻ വന്നത് ഞാൻ അറിഞ്ഞില്ല... കുറെ നേരം മുറിയിൽ ഇരുന്നിട്ടും ഉറക്കം വന്നില്ല, അപ്പൊൾ ഇവിടേക്ക് വന്നിരുന്നത്....നല്ല കാറ്റുണ്ടായിരുന്നു,എന്തൊക്കെയോ ആലോചിച്ചു കുറച്ചുനേരം ഇരുന്നു, പിന്നെ ഉറങ്ങിപ്പോയി.... " കൊള്ളാം... പനി വരാഞ്ഞത് ഭാഗ്യമായി... അവളുടെ നെറ്റിയിലേക്ക് തൊട്ടുനോക്കിയാണ് അവനത് പറഞ്ഞത്.... " അങ്ങനെയൊന്നും വരില്ല... എനിക്ക് കാറ്റും കുളിരും ഒക്കെപതിവുള്ളതാണ്, ഇപ്പോഴല്ലേ ഇവിടെ ഇങ്ങനെ, ഞങ്ങടെ അവിടെയൊക്കെ ഞാൻ രാവിലെ തൊട്ട് തൊടിയും തൊഴുത്തും ആയി ജീവിച്ചതല്ലെ... അങ്ങനെയൊരു രാത്രികാറ്റേറ്റാൽ പനി വരുന്ന ആൾഒന്നുമല്ല ഞാൻ... "ഓഹോ.... തന്റെ സമയം ഒക്കെ കഴിഞ്ഞു, വേഗം പോയി കുളിച്ചിട്ട് വാ... എനിക്ക് രാവിലെ ഒരാൾക്ക് അപ്പോയ്മെൻറ് ഉണ്ട്.... ഒരാൾ കഥ പറയാൻ വരും, അത് കേൾക്കാൻ വേണ്ടിയിട്ടാണ്....

" ആണോ... കണ്ണേട്ടൻ ചായ കുടിച്ചോ..? ഞാൻ ചായ കൊണ്ട്വരാം... " ഒന്നും വേണ്ട, ചായ ഞാൻ ലക്ഷ്മിയമ്മയോട് വാങ്ങിക്കോളാം, പിന്നെ ഇന്ന് രാവിലെ ഒരു 11 മണിക്ക് മാനേജർ വരും, തൻറെ പാസ്പോർട്ട് ശരിയാക്കാൻ വേണ്ടി, റെഡി ആയിരിക്കണം, ഞാൻ ഇപ്പോൾ 8 മണിക്ക് പോകും, എനിക്ക് ഒരു സിനിമയുടെ പൂജ ഉണ്ട്... "എനിക്ക് പാസ്പോർട്ട്‌..? അതിൻറെ ആവശ്യമുണ്ടോ..? "ഉണ്ട്... അടുത്ത രണ്ട് മൂന്ന് മാസങ്ങളിൽ എനിക്ക് എന്താണെങ്കിലും വേറെ എവിടെയെങ്കിലും ആയിരിക്കും ഷൂട്ടിംഗ്, വിദേശത്തൊക്കെ ആയിരിക്കും, അപ്പോൾ ഞാൻ ഇവിടെ ഉണ്ടാവില്ല...എന്തെങ്കിലും ആവശ്യം വന്നാൽ എങ്ങനെ നമ്മൾ തമ്മിൽ കോൺടാക്ട് ചെയ്യാ, എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ എനിക്ക് പെട്ടെന്ന് വരികയോ അല്ലെങ്കിൽ തന്നെ അവിടേക്ക് കൊണ്ടുപോകാനോ പറ്റില്ലല്ലോ, അതുകൊണ്ട് അത്യാവശ്യമുള്ള കാര്യമാണ്... " പക്ഷേ അന്ന് കരാർ ഒക്കെ തുടങ്ങുന്ന സമയത്ത്, കണ്ണേട്ടൻ പറഞ്ഞത് ഷൂട്ടിങ്ങിന് പോകുമ്പോൾ അമ്മയെ നോക്കാൻ വിശ്വാസമുള്ള ഒരാളായിരിക്കണം എന്നല്ലേ, ആ ചോദ്യത്തിന് അവന് പെട്ടന്ന് മറുപടി കിട്ടിയില്ല... " അതെ.. അങ്ങനെ പറഞ്ഞു... എങ്കിലും തന്നെ ഞാനെങ്ങനെ വീട്ടിലെ ഒരു ജോലിക്കാരിയെ പോലെഇരുത്താൻ എനിക്ക് താല്പര്യം ഇല്ല.. താൻ എൻറെ ഫ്രണ്ട് അല്ലേ...?

ഞാനും ഉണ്ടാവില്ലാത്തപോൾ ഇവിടെ നില്കാൻ അല്പം ബുദ്ധിമുട്ടാവില്ലേ...? " ഞാൻ ഇതുവരെ കേരളത്തിന് വെളിയിൽ ഒന്നും പോയിട്ടില്ല... എനിക്ക് അങ്ങനെ പോവാനോ ആളുകളോട് സംസാരിക്കാനോ ഒന്നും അറിയില്ല, എന്നെ കൂടെ കൊണ്ടു പോയാൽ അത് കണ്ണേട്ടന് ഒരു നാണക്കേട് ആകും.... നിഷ്കളങ്കമായി പറയുന്നവളെ അവനൊന്ന് നോക്കി... " ആ നാണക്കേട് ഞാൻ സഹിച്ചോളാം... തൽക്കാലം പോയി റെഡിയായിട്ട് വാ, നമുക്ക് ബാക്കി കാര്യങ്ങൾ പിന്നെ ആലോചിക്കാം... പിന്നെ ഇന്നുമുതൽ തനിക്ക് വേണമെങ്കിൽ ഒരു ട്യൂട്ടർ അറേഞ്ച് ചെയ്തു തരാം, ക്ലാസ്സ് തുടങ്ങി കഴിഞ്ഞല്ലോ... പഠിക്കാൻ ബുദ്ധിമുട്ടുള്ള ഭാഗങ്ങൾ ഉണ്ടെങ്കിൽ ഓൺലൈനായി അല്ലെങ്കിൽ വീട്ടിൽ വന്നോ എങ്ങനെ വേണമെങ്കിലും, ഞാൻ നാളെ മുതൽ ഷൂട്ടിനു പോകുന്നതു കൊണ്ട് ധാരാളം സമയം പഠിക്കാൻ കിട്ടും... " അതൊന്നും വേണ്ട കണ്ണേട്ടാ, ഇപ്പോൾ തന്നെ കണ്ണേട്ടൻ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്... എനിക്ക് പഠിക്കാൻ കഴിയുന്നതേയുള്ളു... " അങ്ങനെയാണെങ്കിൽ ഏറ്റവും നല്ലത്.. പിന്നെ ഇന്നലെ തന്റെ അമ്മയെ കാണാൻ ഡോക്ടർ ചെന്നു... എന്നെ വിളിച്ചിരുന്നു രാവിലെ, കുഴപ്പമൊന്നുമില്ല ഒന്നരമാസത്തെ ട്രീറ്റ്മെൻറ് കൊണ്ട് എല്ലാം ശരിയാവും എന്ന് പറഞ്ഞത്... എനിക്ക് നാളെ മറ്റന്നാളും ഷൂട്ട്‌ ഉണ്ട്..

അതുകഴിഞ്ഞ് നമുക്ക് ഒരുമിച്ച് തന്റെ വീട്ടിലേക്ക് പോകാം, എന്നിട്ട് അമ്മയെ അവിടേക്ക് മാറ്റാം, അവിടുത്തെ അറ്റ്മോസ്‌ഫീയർ കാണുമ്പോൾ തന്നെ ഒരു ചെയ്ഞ്ച് ഉണ്ടാവും, പിന്നെ ഒരാൾ എന്താണെങ്കിലും അമ്മയ്ക്കൊപ്പം ഉണ്ടാവണം.. " അതിനിപ്പോ അമ്മായിയെ മറ്റോ വിളിക്കാം, അമ്മ എണീറ്റ് നടന്നാൽ മതി.... "അത്‌ ഉണ്ടാവും പേടിക്കേണ്ട.... റെഡിയായി വാട്ടോ.... നിറഞ്ഞ മനസ്സോടെ ആണ് അവൾ റെഡിയാക്കാൻ വേണ്ടി അകത്തേക്ക് പോയിരുന്നത്, ഒരു ചുവപ്പ് ചുരിദാർ അണിഞ്ഞു തോർത്ത് തലമുടിയിൽ ചുറ്റി വെച്ച് തിരികെയെത്തുമ്പോൾ ഉമ്മറത്ത് ആരോടോ സംസാരിച്ചു കൊണ്ടിരിക്കുകയാണ് മിഥുന്.... തലയിൽ തൊപ്പി ഒക്കെ വെച്ചിട്ടുള്ള ഒരാളാണ്, അയാൾ കഥ പറയാൻ വന്നത് ആയിരിക്കും എന്ന് തോന്നിയതുകൊണ്ട് അവരെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി കൊണ്ട് അവൾ അകത്തേക്ക് പോകാൻ തുടങ്ങിയിരുന്നു, " സാറിന്റെ വൈഫ് അല്ലേ...? ചെറുചിരിയോടെ അതിന് മൂളിക്കൊണ്ട് മിഥുൻ മറുപടി പറഞ്ഞു... "അതേ.... സരയു.....വാ... കൈയ്യാട്ടി അവൻ വിളിച്ചു... അപ്പോഴേക്കും അവൾ നടന്നുവന്നിരുന്നു.... അവന്റെ അരികിലായ് പിടിച്ച് അവനവളെ ഇരുത്തി.... " കഥ കേൾക്കുന്നോ...? ചിരിയോടെ അവൻ ചോദിച്ചു...

ഒന്നും മനസ്സിലാവാതെ അവൾ അവന്റെ മുഖത്തേക്ക് നോക്കി... " സിനിമയുടെ കഥ കേൾക്കുന്നൊന്ന്...? യാന്ത്രികമായവൾ തലയാട്ടി... " എങ്കിൽ തുടങ്ങിക്കോ സുജിത്തേ... മിഥുൻ പറഞ്ഞു... വളരെ ചെറിയ വാക്കുകളിൽ എന്നാൽ എല്ലാം വ്യക്തമായ രീതിയിൽ ആണ് അയാൾ കഥ പറഞ്ഞത്, കഥ കേട്ടപ്പോൾ അത് മനോഹരമാണെന്ന് അവൾക്കും തോന്നിയിരുന്നു... ആദ്യമായാണ് ഇത്തരത്തിലുള്ള അനുഭവങ്ങളൊക്കെ, " എനിക്കിഷ്ടമായി....നമുക്ക് ചെയ്യാം, മിഥുൻ പറഞ്ഞപ്പോൾ അയാളുടെ മുഖത്ത് സന്തോഷം നിറഞ്ഞത് സരയു കണ്ടിരുന്നു.... " പ്രൊഡ്യൂസർ ആയിട്ടുണ്ടോ...? മിഥുൻ ചോദിച്ചു... " സാർ ഒക്കെ പറയുകയാണെങ്കിൽ ഒരാൾ ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്, പക്ഷെ കുറച്ച് കണ്ടിഷൻ ഉണ്ട് അയാൾക്ക്... ഞാൻ ഒരു പുതിയ ആയതുകൊണ്ട് എല്ലാവർക്കും ഒരു പേടി ഉണ്ടാവുമല്ലോ, പക്ഷേ സാറിന്റെ ഒരു ഉറപ്പു കിട്ടിയാൽ ആൾ ഓക്കേ ആണ്... " ഞാൻ ഓക്കേ തന്നിരിക്കുന്നു... സ്ക്രിപ്റ്റ് കൊള്ളാം, ഒരു മെസ്സേജ് ഉണ്ട്... " പുള്ളി പറയുന്നത് ബോളിവുഡിൽ നിന്നും ഒരു നായികയെ കൊണ്ടുവരണം എന്നാണ്... " ഇതൊരു നാടൻ സ്റ്റോറി അല്ലേ, ഇവിടെയുള്ള ഏതേലും നായികമാർ പോരെ... അല്ലെങ്കിൽ പുതിയൊരു കുട്ടിയെ കണ്ടുപിടിക്കണം, ബോളിവുഡ് ഹീറോയിന്റെ മുഖം അപ്റ്റ് ആകുമെന്ന് എനിക്ക് തോന്നുന്നില്ല, എന്റെ ഒപ്പീനിയന് മാത്രമാണ്... " എനിക്കും അതുതന്നെയാണ് സർ അഭിപ്രായം...

പക്ഷേ സിനിമയ്ക്ക് കുറച്ചുകൂടെ റീച് കിട്ടണമെങ്കിൽ അന്യ ഭാഷയിൽ നിന്നുള്ള ഒരു നടി വേണമെന്നാണ് പ്രൊഡ്യൂസർ പറയുന്നത്, " അതൊക്കെ നിങ്ങളുടെ ഇഷ്ടം... എനിക്ക് സ്റ്റോറി ഇഷ്ടായി, " പിന്നെ ഇതുവരെ സർ ചെയ്യാത്ത ഒരു കാര്യം കൂടി സ്റ്റോറിൽ ആഡ്ഡ് ചെയ്യണം എന്നാണ് പ്രൊഡ്യൂസർടെ ഡിമാൻഡ്....അത്‌ ഷൂട്ടിനു മുൻപ് പറയുന്നതാണ് നല്ലത് എന്ന് എനിക്ക് തോന്നി... " സുജിത്ത് പറയൂ... നമുക്ക് പറ്റുന്നതാണെങ്കിൽ നോക്കാവുന്നതാണ്... കാലഘട്ടത്തിനനുസരിച്ച് സിനിമ മാറുന്നുണ്ട്, ഓരോ കാര്യങ്ങളിലും മാറ്റം അനിവാര്യമാണല്ലോ... ഇപ്പോഴത്തെ ഒരു ട്രെൻഡ് അനുസരിച്ച് വേണമല്ലോ, " അതേ സർ... ഒരു സ്മൂച്ച് ഉണ്ടാവും എന്നാണ് പ്രൊഡ്യൂസർ പറയുന്നത്... " സ്മൂച്ചോ...? അതിനുള്ള എന്ത് സിറ്റുവേഷൻ ആണ് ഈ കഥ ഡിമാൻഡ് ചെയ്യുന്നത്...? " ഡിമാൻഡ് അല്ല സർ... ഇപ്പോഴത്തെ ട്രെൻഡ് അല്ലേ, " ഞാൻ ആലോചിച്ചതിനു ശേഷം പറയാം സുജിത്തേ... എന്താണെങ്കിലും നമ്മൾ സിനിമ ചെയ്യുന്നു ബാക്കി കാര്യങ്ങൾ നിങ്ങൾക്കും കൂടി ഒക്കെ ആണെങ്കിൽ മാത്രം നമുക്ക് ചെയ്യാം, സ്റ്റോറി എനിക്കിഷ്ടപ്പെട്ടു...

വിശദമായി തന്നെ വിളിക്കാം... "മതി സർ... മാഡത്തോട് കൂടി ആലോചിച്ചു മതി... സരയുവിനെ നോക്കി സുജിത്ത് പറഞ്ഞപ്പോൾ അവൾക്ക് കാര്യം മനസിലായില്ല... മിഥുന് സുജിത്തിന് കൈ കൊടുത്തൂ.... നിറഞ്ഞ സന്തോഷത്തോടെ സരയുവിന് ഒരു നിറഞ്ഞ പുഞ്ചിരിയും നൽകിയാണ് അദ്ദേഹം അവിടെ നിന്നും ഇറങ്ങിയത്... ഒന്നും മനസ്സിലാവാതെ മിഥുന്റെ മുഖത്തേക്ക് നോക്കി സരയു ചോദിച്ചു.. " എന്താണ് കണ്ണേട്ടാ ഈ സ്മൂച്ച് എന്ന് പറഞ്ഞാൽ.. ഒരു നിമിഷം അവനിൽ ഒരു കുസൃതി തോന്നി... അവളുടെ മനസ്സിൽ എന്തെങ്കിലുമുണ്ടോന്ന് അറിയാനുള്ള ഒരു അവസരമാണ് ഇതെന്ന് ചെറുചിരിയോടെ അവൻ ഓർത്തു... അവളുടെ മുഖത്തേക്ക് നോക്കി യാതൊരു ഭാവമാറ്റവും ഇല്ലാതെ അവൻ പറഞ്ഞു, " ഓ അത്‌ വലിയ സംഭവം അല്ലടോ, ലിപ്പ്ലോക്ക് സീൻ ആണ്... ഒരു നിമിഷം സരയുവിന്റെ മുഖം മങ്ങുന്നതും അവിടെ അമ്പരപ്പ് തെളിയുന്നതും അവൻ കണ്ടു ഒരു ചിരിയോടെ.........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story