വേനൽമഴ...🍂💛: ഭാഗം 45

venal mazha

രചന: റിൻസി പ്രിൻസ്‌

 അവളുടെ മുഖത്ത് വിരിയുന്ന ഓരോ ഭാവങ്ങളും ഒരു കൗതുകത്തോടെ ആയിരുന്നു അവൻ നോക്കിനിന്നത്.. ചിരി വരുന്നുണ്ടെങ്കിലും അതവൻ ഉള്ളിലൊതുക്കി, " അതൊക്കെ ശരിക്കും ചെയ്യുന്നതാണോ..? അതോ ക്യാമറ ട്രിക്ക് ആണോ..? അവന്റെ മുഖത്തേക്ക് നോക്കി അവൾ അത് ചോദിച്ചപ്പോൾ അത്രയും നേരം ഉള്ളിലൊളിപ്പിച്ച ചിരി അവനു പുറത്തുവന്നു പോയിരുന്നു.. " ക്യാമറ ട്രിക്കോ..? ആരാ പറഞ്ഞത് ഇതൊക്കെ... ശരിക്കും ചെയ്യുന്ന കാര്യങ്ങളാണ്.... ക്യാമറയ്ക്ക് അങ്ങനെ ട്രിക്ക് ഒന്നും കാണിക്കാൻ പറ്റില്ല... എല്ലാവരും ഇതൊക്കെ സമ്മതിച്ചു തന്നെയാണ് ചെയ്യുന്നത്.. ഇതിനു മാത്രം പലരും വാങ്ങുന്നത് ലക്ഷങ്ങളും കോടികളും ഒക്കെയാണ്. ഞാൻ വിചാരിച്ചു ഇതൊക്കെ വെറുതെ കാണിക്കുന്ന ആവും എന്ന്... ശരിക്കും കണ്ണേട്ടൻ ഇങ്ങനെ ചെയ്തിട്ടുണ്ടോ...? യഥാർത്ഥത്തിൽ ആ ചോദ്യം അവളുടെ മനസ്സിൽ നിന്നായിരുന്നുവെന്ന് അവനും തോന്നിയിരുന്നു... " ഞാൻ ഇതുവരെ ഒരു സിനിമയിലും സ്മൂച്ച് ചെയ്തിട്ടില്ല.... ഇതിന്റെ ഫസ്റ്റ് സിനിമ ആയിരിക്കും, അവനു അത് പറഞ്ഞപ്പോൾ അവളുടെ മുഖം മങ്ങുന്നത് കണ്ടപ്പോൾ അവന് വീണ്ടും ചിരി വന്നിരുന്നു... " ഞാൻ വിചാരിച്ചില്ല ഇങ്ങനെയൊക്കെ ആണെന്ന്,

ഈ സിനിമയിൽ ആ സീൻ ചെയ്യാൻ തന്നെയാണോ കണ്ണേട്ടൻ തീരുമാനിച്ചിരിക്കുന്നത്..? അതിനെപ്പറ്റി ഒന്നും ഞാൻ ഇതുവരെ തീരുമാനിച്ചിട്ടില്ല ഒന്ന് ഡീറ്റെയിൽ ആയിട്ട് ആലോചിക്കണം, അതിന്റെ കൂടി രണ്ടുമൂന്ന് ഇന്റിമേറ്റ് സീൻ കൂടി ചിത്രത്തിലുണ്ടാവും എന്നാണു കഥ കേട്ടിടത്തോളം എനിക്ക് തോന്നുന്നത്... " ഈ ഇന്റിമേറ്റ് സീൻ എന്ന് വച്ചാൽ എന്താണ്..? അവൾക്ക് സംശയം തീരണില്ല.. " ഇന്റിമേറ്റ് സീനെന്നു വെച്ചാൽ ബെഡ്റൂം സിൻസ്, അങ്ങനെയുള്ള സീനുകൾക്ക് പൊതുവേ സീനുകൾ എന്ന് പറയുന്നത്.. " അപ്പോൾ കൂടെയുള്ള നായികയെ തൊട്ട് അഭിനയിക്കുകയൊക്കെ വേണ്ടേ... സ്ത്രീ സഹജമായ സ്വാർത്ഥയോടെയുള്ള ചോദ്യം.. " അങ്ങനെയാണല്ലോ ഇതുവരെ അഭിനയിച്ചുകൊണ്ടിരിക്കുന്നത്... ഇനിയും അങ്ങനെതന്നെയല്ലേ. അവളുടെ മുഖത്തേക്ക് നോക്കി അത് പറഞ്ഞപ്പോൾ അവൾ ഒന്നും മിണ്ടുന്നില്ല... " താൻ ചായ കുടിച്ചില്ലല്ലോ വേഗം പോയി ചായ കുടിക്ക്... എനിക്ക് പൂജയ്ക്ക് പോകണം, ഞാൻ ഒന്നു റെഡി ആകട്ടെ... അതും പറഞ്ഞു അവൻ മുകളിലേക്ക് കയറിയപ്പോൾ അവളുടെ മനസ്സ് അസ്വസ്ഥമാക്കുന്നത് അവൾ പറഞ്ഞിരുന്നു... അതിന്റെ കാരണം മാത്രം അവൾക്ക് മനസിലായില്ല,

എന്തിനാണ് ഇത്രമേൽ ഹൃദയം ഇത്രമേൽ അസ്വസ്തമാകുന്നത്. അതിനുമാത്രം എന്താണ് ഇവിടെ നടന്നത്..? അവൻ ജോലി ചെയ്യുന്നു, ഇതിനു മുൻപ് ചെയ്തുകൊണ്ടിരുന്നതും ഈ ജോലി തന്നെയാണ്, താൻ അത് ചിന്തിക്കേണ്ട യാതൊരു ആവശ്യവും ഇല്ല...പക്ഷേ എവിടെയൊക്കെയോ വീണ്ടും സ്വാർത്ഥത മുളപൊട്ടി തുടങ്ങി... ചെയ്യുന്ന ജോലികളിൽ എല്ലാം ആ അസ്വസ്ഥത പ്രകടമായിരുന്നു.. ഒന്നും ശരിയാവുന്നില്ല എന്ന് അവൾക്ക് തന്നെ തോന്നി തുടങ്ങി, മനസ്സ് കൈവിട്ടുപോയി തുടങ്ങിയെന്ന് അവൾക്ക് മനസ്സിലായി.. ഒന്നും ചെയ്യാനാവാത്ത അവസ്ഥ, അല്ലെങ്കിലും മനുഷ്യരെല്ലാം നിസ്സഹായരായി പോകുന്ന ചില നിമിഷങ്ങൾ ഉണ്ടല്ലോ, എന്താണ് ഹൃദയത്തെ പുകയ്ക്കുന്ന ഈ അഗ്നിയുടെ പരിഹാരം..? എങ്ങനെയാണ് മനസ്സിലുള്ള കാര്യത്തെ പറ്റി ആരോടേലും പറയുക, അല്ലെങ്കിൽ എന്തിനാണ് ഈ കാര്യം തന്നെ അസ്വസ്ഥമാക്കുന്നത്.? കാശിന് ജോലി ചെയ്യാൻ വന്ന ഒരു ജോലിക്കാരി മാത്രമാണ് താൻ അതിനപ്പുറം അവന്റെ കാര്യത്തിൽ താൻ വെറുതെ വിഷമിക്കേണ്ട കാര്യമില്ലന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ പലവട്ടം ശ്രമിച്ചു..

പക്ഷേ.. തന്റെ ആരുമല്ല എന്നാൽ തന്റെ എല്ലാമാണ്.. അരുന്ധതിയുടെ അരികിൽ പോയി ഗുളികകളും ഒക്കെ നൽകിയെങ്കിലും എന്നും വാതോരാതെ സംസാരിക്കുന്നവൾ മൗനമായതിന്റെ കാരണം അവനു മനസ്സിലായിരുന്നില്ല, കാര്യം ചോദിക്കാൻ അവനും സാധിച്ചില്ല, അതിനു മുൻപേ അവൾ മുറിയിൽ നിന്നും പുറത്തു പോയിരുന്നു.. അവളെ അറിയുന്നവർക്കെല്ലാം അവളുടെ മാറ്റം പ്രകടമായി തന്നെ മനസ്സിലായി. അടുക്കളയിൽ ലക്ഷ്മിക്കും മനസ്സിലായി അവൾ അധികമായി ഒന്നും സംസാരിക്കുന്നില്ലന്ന്.. അല്ലെങ്കിൽ എന്തെങ്കിലും കാര്യത്തെപ്പറ്റി സംസാരിച്ചു കൊണ്ടിരിക്കുന്ന ആളാണ്.. ഇന്ന് മൗനമായി ജോലികൾ ചെയ്യുന്നത്... കുറച്ച് സമയം കഴിഞ്ഞപ്പോഴേക്കും ഭക്ഷണം കഴിക്കുവാനായി മിഥുനും ഭക്ഷണം കഴിക്കുവാൻ വേണ്ടി ഇറങ്ങി വന്നു.. ആ സമയത്ത് മിഥുനും ശ്രദ്ധിച്ചിരുന്നു അവളുടെ മൗനം.. അവന്റെ മുഖത്ത് പോലും നോക്കാതെ ചെയ്യുന്ന ജോലിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് അവൾ.. ഒരു നിമിഷം അവളുടെ മുഖഭാവം കണ്ട് അവന് കാര്യം മനസ്സിലായില്ലെങ്കിലും ഒന്നുകൂടി ഒന്ന് ചിന്തിച്ചു നോക്കിയപ്പോഴാണ് കാര്യം മനസ്സിലായത്.. പാത്രത്തിലേക്ക് ചപ്പാത്തി ഇടുമ്പോൾ ഒരു തമാശ എന്നതുപോലെയാണ് ലക്ഷ്മി ചോദിച്ചത്..

" എന്തുപറ്റി കുഞ്ഞേ.. കണ്ണൻ മോനും മോളും കൂടി എന്തെങ്കിലും സൗന്ദര്യ പിണക്കത്തിലാണോ..? രാവിലെ വന്നപ്പോൾ മുതൽ മോൾക്ക് ഒരു മിണ്ടാട്ടമില്ല... അവിടേക്ക് വന്ന അരുന്ധതിയും ഇതുതന്നെ പറഞ്ഞു... " ഞാൻ ചോദിക്കാൻ ഇരിക്കുകയായിരുന്നു, എന്താ പറ്റിയത് മോൾക്ക്... സരയു ഞെട്ടിപ്പോയിരുന്നു, തന്നിൽ കുറച്ചു നേരം കൊണ്ട് ഇത്രയും മാറ്റം സംഭവിച്ചോ..? രണ്ടുപേരും ഒരേ പോലെ പറഞ്ഞപ്പോൾ പെട്ടെന്ന് അവളവന്റെ മുഖത്തേക്ക് നോക്കി.. കുസൃതിനിറഞ്ഞ ഭാവമാണ് മുഖത്ത് പക്ഷെ പെട്ടെന്ന് അവൾ നോക്കിയപ്പോൾ അത് ഗൗരവതിന് വഴി മാറിയിരുന്നു... " ഞങ്ങൾ തമ്മിൽ കുഴപ്പമൊന്നുമില്ല എന്താണെന്നറിയില്ല... ചെറുചിരിയോടെ അവൻ പറഞ്ഞപ്പോൾ എല്ലാവരും അവളുടെ മുഖത്തേക്ക് നോക്കി... " എനിക്ക് കുഴപ്പമൊന്നുമില്ല രാവിലെ ഉണർന്നപ്പോൾ താമസിച്ചുപോയി, പ്രാർത്ഥിക്കാൻ പറ്റിയില്ലല്ലോ.. അതിന്റെ ഒരു മൂഡ് ഓഫ് അതേയുള്ളു.... മറ്റൊന്നുമില്ല... ആരുടേയും മുഖത്ത് നോക്കാതെ പറഞ്ഞവൾ... " ആഹ്.. അതായിരിക്കും രാവിലെ ഉണർന്നപ്പോഴേക്കും ഒരുപാട് താമസിച്ചു, അതുകൊണ്ട് അല്ലേ സരയൂ..? ഒരിക്കൽ കൂടി ഇരുത്തി അവൻ ചോദിച്ചപ്പോൾ അവൾ അതെ എന്നർത്ഥത്തിൽ തലയാട്ടി...

" മോളും കൂടി ഇരിക്കെ.. രണ്ടുപേരുംകൂടി ഭക്ഷണം കഴിക്കുമ്പോൾ എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ അത് മാറിക്കോളും... അരുന്ധതി തന്നെയാണ് പറഞ്ഞത്... അവന്റെ അരികിൽ ഇരിക്കുമ്പോളും അവളുടെ മനസ്സ് മറ്റെവിടെയോ ആണെന്ന് അവനു തോന്നിയിരുന്നു, അവൾക്ക് ചപ്പാത്തിയും കറിയും വിളമ്പിയത് എല്ലാം മിഥുൻ തന്നെയായിരുന്നു.. ഇടയ്ക്കിടെ അവളുടെ മുഖത്തേക്ക് അവൻ നോക്കുന്നുമുണ്ടായിരുന്നു, ഭക്ഷണം കഴിക്കാതെ ചപ്പാത്തി കുത്തി പറിച്ചുകൊണ്ടിരിക്കുന്നവളെ കണ്ടപ്പോൾ അവന് ചിരിയാണ് വന്നത്, മുഖത്ത് അൽപം ഗൗരവം വരുത്തികൊണ്ട് തന്നെ അവൻ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.. " കഴിക്കടോ...? ഭക്ഷണം കഴിച്ചുകഴിഞ്ഞതും അവൻ അവളെ മാത്രമായി ഒന്ന് വിളിച്ചു... " തനിക്ക് എന്തുപറ്റി ഒരു മൂഡ് ഓഫ് പോലെ... ഞാനും ചോദിക്കണമെന്ന് ഓർത്തത് ആണ്... " ഒന്നൂല്ല ... ഞാൻ പറഞ്ഞില്ലേ രാവിലെ പ്രാർത്ഥിക്കാൻ പറ്റിയില്ല അത്രേയുള്ളൂ... വേറെ പ്രശ്നമൊന്നുമില്ല, " വേറെ ഒന്നും ഇല്ലല്ലോ..? ഹോസ്പിറ്റലിൽ ഒന്നും പോകേണ്ട ആവശ്യം ഇല്ലല്ലോ...? "ഇല്ല... " അങ്ങനെയാണെങ്കിൽ ഞാൻ പോയിട്ട് വരാം ഞാൻ ഒരു ഉച്ചയാകുമ്പോൾ വരും... തനിക്ക് ആ പുസ്തകത്തിലുള്ളതൊക്കെ ഒന്ന് വായിച്ചു നോക്കായിരുന്നില്ലേ..? "ഞാൻ വായിക്കാൻ പോവായിരുന്നു, എങ്കിപ്പിന്നെ ഹാപ്പി ആയിരിക്കെ.. ബൈ.. അതും പറഞ്ഞു അവളുടെ മുഖത്തേക്ക് നോക്കി യാത്ര പറഞ്ഞ് ഇറങ്ങിയപ്പോൾ അവന്റെ ഉള്ളിലും ചെറിയൊരു കുസൃതി മുള പൊട്ടിയിരുന്നു...

ആ മുഖം വാടിയത് എന്തിനാണെന്ന് അവന് വ്യക്തമായി തന്നെ മനസ്സിലായിരുന്നു.. കുറച്ച് ദിവസങ്ങളായി മനസ്സിൽ നിലനിന്നിരുന്ന ഒരു സംശയത്തിന് മറുപടി ലഭിച്ച സന്തോഷമായിരുന്നു മിഥുന്റെ മനസ്സിൽ... തനിക്കു മാത്രമേ ഇങ്ങനെ ഒരു വികാരം തോന്നിയിരുന്നുവെന്നാണ് അവൻ കരുതിയത്.. എന്നാൽ അങ്ങനെയല്ലെന്നും അത് അവളിലും പടർന്നിട്ടുണ്ടെന്നും മനസ്സിലായപ്പോൾ വല്ലാത്തൊരു ആശ്വാസം തോന്നിയിരുന്നു.. പക്ഷെ മനസ്സ് തുറക്കാൻ അപ്പോഴും എന്തൊക്കെയോ ചില മതിലുകൾ ഇരുവർക്കുമിടയിൽ ഉയർന്നു നിൽക്കുന്നത് പോലെ... ഒരു പക്ഷേ ആദ്യം ഒരു പ്രണയനഷ്ടപെട്ട് രണ്ടാംകെട്ടും കഴിഞ്ഞു നിൽക്കുന്ന ഒരുവന് തുളസി പൂ പോലെ നിർമ്മലമായ ഒരു പെൺകുട്ടിയോട് പ്രണയം പറയാൻ ഉള്ള ബുദ്ധിമുട്ട് ആയിരിക്കാം... അന്ന് മുഴുവൻ പഠിക്കാൻ പലവട്ടം ശ്രമിച്ചെങ്കിലും അതിനുമാത്രം സാരയുവിനെ സാധിക്കുന്നുണ്ടായിരുന്നില്ല... പുസ്തകങ്ങളിലേക്ക് കണ്ണുകൾ താഴ്ത്തുമ്പോഴും മനസ്സിനെ വേദനിപ്പിച്ചു കൊണ്ട് ഒരു ചിത്രം, ഒരു പെൺകുട്ടിയുമായി ചുംബിച്ചു നിൽക്കുന്ന മിഥുൻ.. ഇതുവരെ പല സിനിമകളിലും അവന്റെ റൊമാന്റിക് സീൻ കണ്ടിട്ടുണ്ട്.പക്ഷെ ഇപ്പോൾ അംഗീകരിക്കാൻ കഴിയുന്നില്ല. എന്താണ് തന്നിൽ വന്ന മാറ്റം.? അവൻ രാവിലെ പറഞ്ഞ നിമിഷം മുതൽ മനസ്സിൽ എന്തോ ഒരു അസ്വസ്ഥത പടരുന്നു. അതുകൊണ്ട് തന്നെ മറ്റൊരു കാര്യങ്ങളിലേക്ക് മനസ്സ് നിലനിൽക്കുന്നില്ല. ഉച്ചയായപ്പോൾ മിഥുനെത്തി...

കാറിന്റെ ശബ്ദം കേട്ടപ്പോൾ തന്നെ അവൾ മുകളിൽ നിന്നും ഇറങ്ങി വന്നിരുന്നു, " താനിന്ന് താഴേക്കിറങ്ങി വന്നിട്ടില്ലെന്നാണല്ലോ ലക്ഷ്മിയമ്മ പറഞ്ഞത്.. അവളെ കണ്ടപ്പോൾ തന്നെ മിഥുൻ ആദ്യം ചോദിച്ച ചോദ്യം അതായിരുന്നു... " പഠിക്കുകയായിരുന്നു... " ഞാൻ വിചാരിച്ചു തനിക്ക് എന്തെങ്കിലും വയ്യാഴികയായിരിക്കും എന്ന്.. ഹോസ്പിറ്റലിൽ പോണോന്ന് ചോദിക്കാൻ വരുവായിരുന്നു ഞാൻ.. " കുഴപ്പമൊന്നുമില്ല..!എങ്ങനെ ഇരുന്നു പൂജയൊക്കെ..? "അതൊക്കെ അടിപൊളിയായിട്ട് നടന്നു, ഇനി അടുത്ത മാസം ഷൂട്ട് ഉണ്ടാവും.. പിന്നെ രാവിലെ വന്ന സുജിത്ത് വിളിച്ചിരുന്നു.. സ്റ്റോറി ഒക്കെ ആണല്ലോ അതുകൊണ്ട് ഞാൻ ഒക്കെ പറഞ്ഞു... " ആ സീനിനെ കുറിച്ചു എന്തെങ്കിലും പറഞ്ഞൊ..? വളരെ ആകാംക്ഷ നിറച്ച് അറിയാതെ അവൾ അത് ചോദിച്ചു... ഒരു നിമിഷം അവളുടെ മുഖത്തേക്ക് തന്നെ അവൻ സൂക്ഷിച്ചു നോക്കി... അറിയാതെ വന്നുപോയ അബദ്ധത്തിൽ എന്തുപറയണമെന്നറിയാതെ ജാള്യതയിൽ നിൽക്കുകയാണ് അവൾ... " ഏത് സീനിനെ കുറിച്ച്.. ഒരു കുസൃതിയോടെ അവൻ ചോദിച്ചു... " അല്ല രാവിലെ പറഞ്ഞില്ലേ അങ്ങനെ ഒരു സീൻ ഉണ്ടാകും എന്ന്.. അതിനു കണ്ണേട്ടൻ ഒക്കെ പറഞ്ഞോ..? " ഞാൻ എന്ത് പറയണം എന്നാണു തന്റെ ആഗ്രഹം..? പെട്ടെന്ന് അവന്റെ ചോദ്യത്തിന് എന്ത് മറുപടി പറയണം എന്ന് അവൾക്ക് അറിയില്ലായിരുന്നു.. " അത് കണ്ണേട്ടന്റെ ജോലിയല്ലേ..? അങ്ങനെയുള്ള കാര്യങ്ങളൊക്കെ തീരുമാനിക്കേണ്ടത് കണ്ണേട്ടനല്ലേ..? ഞാൻ വെറുതെ ചോദിച്ചതാ..

"ഒക്കെ ഒക്കെ.. ഞാൻ ഒക്കെ പറഞ്ഞു.. സിനിമയിൽ ഓരോ ഭാഗവും നമ്മൾ ആ രീതിയിൽ തന്നെ കാണണമല്ലോ.. പെട്ടെന്ന് തന്നെ അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങുന്നത് അവൻ കണ്ടിരുന്നു, സരയുവും അത് അറിഞ്ഞു.. അത്രമേൽ ഉള്ളം നൊന്തോ..? താൻ പോലും അറിയാതെയാണ് ശരീരം പ്രതികരിച്ചത്... ഒരു നിമിഷം അവനിൽ നിന്നും ദൃഷ്ടി മാറ്റിയിരുന്നു അവൾ.. മിഥുനും അത്ഭുതം നിറയ്ക്കുന്ന ഒരു കാഴ്ചയായിരുന്നു.. " ഹേയ്.. എന്തുപറ്റി..? അവൻ ചോദിച്ചപ്പോൾ അവൾ അവനിൽ നിന്നും മുഖം ഒളിപ്പിക്കാൻ പാട് പെട്ടു.. " ഒന്നുമില്ല...കണ്ണിൽ എന്തോ പോയി.... കുറെ നേരം ആയി ഞാൻ അത് എടുക്കാൻ നോക്കിയിരുന്നു... "ഞാൻ നോക്കാം... "വേണ്ട... മാറി.. " ഞാന് ആ സീൻ ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞു.. ഒരു നിമിഷത്തെ മൗനത്തിനു ശേഷം അവൻ പറഞ്ഞു.. ആ മുഖം വിടരുന്നത് അവൻ കണ്ടു... " അതെന്താ കണ്ണേട്ട... " എന്റെ ഫിലിം എന്നു പറയുന്നത് ഒരു പതിനഞ്ച് വയസ് മുതലുള്ള കുട്ടികളൊക്കെ കാണുന്നത് ആണ്... അവർക്ക് ഒരു മോശം മെസ്സേജ് കൊടുക്കേണ്ട എന്ന് എനിക്ക് തോന്നി... അതുകൊണ്ട് ഞാൻ ആ ഒരു സീൻ ഒഴിച്ച് ബാക്കി ഒക്കെ ആണെങ്കിൽ സിനിമ ചെയ്യാമെന്നാണ് പറഞ്ഞത്... " നന്നായി കണ്ണേട്ടാ... വളരെ നന്നായി, നല്ല തീരുമാനം... അവളുടെ ശബ്ദം പോലും ഒരു അല്പം ഉയർന്ന പോയി എന്ന് തോന്നിയിരുന്നു... അത്രമേൽ ആ മുഖം സന്തോഷത്തിൽ നിറഞ്ഞിരുന്നു... കുറച്ചു നേരം അവൻ അത് നോക്കി നിന്നു... പിന്നെ ആണ് അവൾക്ക് അരികിലേക്ക് വന്നു.. " ഞാനൊരു കാര്യം ചോദിക്കട്ടെ..? അവളുടെ മുഖത്തിന് അരികിൽ മുഖം കൊണ്ടുവന്നാണ് അവൻ ചോദിച്ചത്.. അത്രയും തൊട്ടടുത്ത അവൻ നിന്നപ്പോൾ ഒരു നിമിഷം ഒരു ഉൾഭയം അവൾക്ക് തോന്നിയിരുന്നു.. എങ്കിലും ആകാംക്ഷയോടെ അവന്റെ ചോദ്യം എന്താണെന്ന് അറിയാൻ അവൾ ആ മുഖത്തേക്ക് നോക്കി...........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story