വേനൽമഴ...🍂💛: ഭാഗം 46

venal mazha

രചന: റിൻസി പ്രിൻസ്‌

അത്രയും തൊട്ടടുത്ത അവൻ നിന്നപ്പോൾ ഒരു നിമിഷം ഒരു ഉൾഭയം അവൾക്ക് തോന്നിയിരുന്നു.. എങ്കിലും ആകാംക്ഷയോടെ അവന്റെ ചോദ്യം എന്താണെന്ന് അറിയാൻ അവൾ ആ മുഖത്തേക്ക് നോക്കി.. "എന്താ കണ്ണേട്ടാ ചോദിക്കാനുള്ളത്.... "നമ്മൾ ഇപ്പൊൾ യഥാർത്ഥ ഭാര്യയും ഭർത്താവും ആണെന്ന് വെക്കുക, അങ്ങനെയാണെങ്കിൽ ഞാൻ സിനിമയിൽ ഇങ്ങനെ സീൻ ഒരു ചെയ്യുന്നതിൽ തന്റെ വ്യൂപോയിന്റ് എന്തായിരിക്കും.? എന്തായിരിക്കും തോന്നുന്നത്.? ഞാൻ തന്നോട് അഭിപ്രായം ചോദിച്ചാൽ എന്തായിരിക്കും താൻ അതിന് റിപ്ലൈ ചെയ്യുക. അല്ലേൽ പോട്ടെ തന്റെ ഹസ്ബൻഡ് ആണ് നിൽക്കുന്നത് വെക്കു,അങ്ങനെയാണെങ്കിൽ എന്ത് ആയിരിക്കും, ഏറെ പ്രതീക്ഷയോട് ചോദിച്ചു മിഥുൻ ... " അങ്ങനെ ചോദിച്ചാൽ എനിക്ക് അറിയില്ല കണ്ണേട്ടാ , ഞാൻ അങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല.. " എന്ത് ചോദിച്ചാലും തനിക്കറിയില്ല... ഞാൻ ഒരു സത്യം പറയട്ടെ, താൻ നന്നായിട്ട് കള്ളം പറയുന്നുണ്ട്, അത് തന്റെ മുഖത്ത് നിന്ന് വ്യക്തമാണ്, അവന്റെ ക്ഷമ നശിച്ചിരുന്നു, ഒരു നിമിഷം അവന്റെ മുഖത്ത് ഗൗരവം വരുന്നത് കണ്ടപ്പോൾ അവൾക്ക് ഭയം തോന്നി, താൻ എന്തെങ്കിലും അരുതാത്തത് ചെയ്തു പോയോന്ന പേടിയായിരുന്നു അവളുടെ മുഖത്ത്, " ഞാൻ എന്ത് കള്ളം പറഞ്ഞു എന്നാണ് കണ്ണേട്ടൻ പറയുന്നത്..?

പെട്ടെന്ന് ആ വാക്കുകൾ ഇടറി തുടങ്ങിയിരുന്നു, " താൻ എന്നോട് പറയുന്നത് മുഴുവൻ കള്ളമാണ്.... എനിക്ക് തന്റെ മുഖത്ത് നിന്ന് തന്നെ മനസ്സിലാകും, എന്തെങ്കിലും ഒരു കാര്യം ചോദിച്ചാൽ മനസ്സിലുള്ളത് മനസ്സിൽ ഉള്ളതുപോലെ പറയണം... അല്ലാതെ മറ്റുള്ളവർക്ക് മനസ്സിലാക്കി എടുക്കാനുള്ള ദിവ്യദൃഷ്ടി ഒന്നുമില്ല, അത്രയും പറഞ്ഞ് ദേഷ്യത്തോടെ അവൻ അവിടെ നിന്നും ഇറങ്ങി പോയപ്പോൾ ഒരു നിമിഷം അവളുടെ മനസ്സും ഒന്ന് വേദനിച്ചിരുന്നു.. ഇത്രമാത്രം ദേഷ്യപ്പെടാൻ എന്താണ് ഇപ്പോൾ പറഞ്ഞത്, ചോദ്യത്തിന് മറുപടി നൽകിയില്ലത്രെ, ഭർത്താവ് ആണെങ്കിൽ എന്ത് ചെയ്യുമെന്ന്..? അപ്പോൾ ഇതു തന്റെ ഭർത്താവ് അല്ലേ..? മറ്റൊരാളെ തന്റെ ഭർത്താവായി സങ്കൽപ്പിച്ച് ചോദ്യം ചോദിച്ചവനോട് ഇതിലും മികച്ച മറ്റൊരു മറുപടി എന്താണ് താൻ പറയേണ്ടത്.? ഇനിയും മറ്റൊരാളെ തനിക്ക് ഭർത്താവായി കാണാൻ സാധിക്കില്ലെന്ന് എത്രയോവട്ടം താൻ പറയാതെ പറഞ്ഞു,അത് മനസിലാക്കാൻ സാധിക്കാതെ വീണ്ടും വീണ്ടും തന്നെ കരാർ ഓർമ്മിപ്പിക്കുന്നവനോട് എന്ത് പറയാനാണെന്ന് ആയിരുന്നു അവൾ ചിന്തിച്ചത്... എനിക്ക് അർഹതയില്ലാത്തതാണ് എന്ന് തന്നെയല്ലേ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നത്.? അതിന്റെ അർത്ഥം അതല്ലേ...

അങ്ങനെയുള്ള ഒരാളോട് പിന്നെ എന്താണ് പറയേണ്ടത്.? എനിക്ക് അവനെ മാത്രമേ പ്രണയിക്കാൻ സാധിക്കുവെന്നോ.? അല്ലെങ്കിൽ അവൻ മറ്റൊരു സ്ത്രീയെ നോക്കുന്നത് പോലും തന്റെ ഹൃദയം സഹിക്കുന്നില്ലന്നോ..? വല്ലാത്ത വിഷമത്തോടെയായിരുന്നു മിഥുൻ ബാൽക്കണിയിലേക്ക് എത്തിയത്.... സഹികെട്ട് തുടങ്ങിയിരുന്നു അവന്, പലയാവർത്തി പലരീതിയിൽ അവളോട് മനസുതുറക്കാൻ ശ്രമിക്കുകയാണ് അപ്പോഴെല്ലാം തന്നിൽ നിന്നും അകന്നു മാറുകയാണ്, എന്തിനാണെന്ന് മാത്രം അവനു മനസ്സിലായിരുന്നില്ല, താൻ അവളുടെ മനസ്സിൽ ഉണ്ടെന്നകാര്യം വ്യക്തമാണ്, അത് പലയാവർത്തി അവളിൽ നിന്ന് തന്നെ മനസ്സിലാക്കി, എന്നിട്ടും ഒരു പാവയെ പോലെ തന്നെ തുള്ളിക്കുകയാണ്... എല്ലാം തന്റെ തെറ്റാണ് ഒരു അനുഭവം മുൻപിൽ ഉണ്ടായിട്ടും വീണ്ടും ഒരു പെണ്ണിനെ വിശ്വസിച്ചത് തെറ്റാണ്... അവൻ സ്വയം കുറ്റപ്പെടുത്താൻ ശ്രമിച്ചു, മനസ്സ് വല്ലാതെ വേദനിക്കുന്നുണ്ടെന്ന് മനസ്സിലായിരുന്നു, അത്രമേൽ പ്രിയപ്പെട്ട ഒരു വാക്ക് അവളിൽ നിന്നും അന്യമാകുന്നതുകൊണ്ടാണ് എന്ന് മനസ്സിലാക്കാൻ സാധിച്ചിരുന്നു... എങ്ങനെയാണ് താൻ അവളോട് പറഞ്ഞു മനസ്സിലാക്കുന്നത്. താൻ എന്തു പറഞ്ഞാലും ഒരു ആകർഷണമായി മാത്രമേ അവൾ അതിനെ കാണുകയുള്ളൂ,

അല്ലെങ്കിൽ ഒരു സിനിമാനടന് അവളോട് തോന്നിയ ബ്രഹ്മം, ഒന്നോ രണ്ടോ രാത്രികളിൽ തീരാവുന്ന ഒരു ശ്രമം, അങ്ങനെ മാത്രമേ തന്നെ കുറിച്ച് അവൾ ചിന്തിക്കുക, അതുകൊണ്ടാണ് തുറന്ന് പറയാൻ മടിക്കുന്നതും, പക്ഷേ അവൾക്ക് ഉള്ളിലുള്ളത് അതല്ല, അത് അവൾക്ക് തന്നോട് തുറന്നു പറഞ്ഞു കൂടെ.. അതിനുള്ള സ്വാതന്ത്ര്യം താൻ നൽകിയിട്ടുണ്ട്, കുറച്ചു സമയങ്ങൾക്കു ശേഷം അവനുള്ള ജ്യൂസുമായി ബാൽക്കണിയിലേക്ക് എത്തിയപ്പോൾ അസ്വസ്ഥനായി നിൽക്കുന്നവനെയാണ് അവൾ കണ്ടത്... അല്പം ഭയത്തോടെ ആണെങ്കിലും അവൾ അവനെ വിളിച്ചു, ഒരു നിമിഷം ഒന്നു തിരിഞ്ഞു നോക്കി അവൻ വീണ്ടും വിദൂരതയിലേക്ക് തന്നെ കണ്ണുനട്ടു.... " വന്നിട്ട് ഒന്നും കുടിച്ചില്ല, ജ്യൂസ് ആണ്.... പേടിയോടെ പറഞ്ഞു അവൾ.. അവളെ നോക്കാതെ കയ്യിൽനിന്നും ജ്യൂസ് വാങ്ങി ഒന്ന് സിപ്പ് ചെയ്തു.... " കണ്ണേട്ടന് വിഷമം ഉണ്ടാക്കുന്ന എന്തെങ്കിലും കാര്യം എന്റെ ഭാഗത്തുനിന്ന് ഉണ്ടെങ്കിൽ ഞാൻ അതിനു മാപ്പ് പറയുന്നു... അവളോട് അവന് ദേഷ്യമാണ് തോന്നിയത്... " ആദ്യം താൻ ഈ നാടക ഡയലോഗ് നിർത്തു... ഒരു വീട്ടിൽ താമസിക്കുന്നവർ തമ്മിൽ ഇങ്ങനെയുള്ള ഫോർമാലിറ്റീസ് ഒക്കെ ഞാൻ ആദ്യമയി കാണുകയാണ്... ഞാൻ മൂഡ്സ്വിങ്സ് ഉള്ള ആളാണ്...

എനിക്ക് ദേഷ്യം വന്നു, ഞാൻ പെട്ടെന്ന് പൊട്ടിത്തെറിക്കും... എന്തെങ്കിലുമൊക്കെ പറയും, അതിന്റെ കാരണം കൂടി താൻ ഇങ്ങനെ ഏറ്റെടുക്കാൻ വന്നാൽ കുറച്ച് കഷ്ടമാണ്....വഴിയിലൂടെ പോകുന്ന എന്ത് പ്രശ്നമുണ്ടെങ്കിലും താൻ തലയിൽ എടുത്തു വെക്കാൻ തയ്യാറാണെന്ന് പറഞ്ഞണല്ലോ നടക്കുന്നത്...? ചിലപ്പോൾ തോന്നും താൻ ഭയങ്കര ബോൾഡ് ആയിട്ടുള്ള ഒരു കുട്ടിയാണെന്ന്, ചിലപ്പോൾ തോന്നും തനി പട്ടിക്കട്ടുകാരി ആണെന്ന്... " ഞാനൊരു പട്ടിക്കാട്ടുകാരിയാണ്... അത് തന്നെയാണ് സത്യം... നിങ്ങളെപ്പോലെയുള്ള വലിയ വലിയ ആളുകളുടെ ചിന്തകളും രീതികളൊന്നും എനിക്ക് മനസ്സിലാവില്ല, അങ്ങനെ ഓരോ സമയത്തും ഓരോ സ്വഭാവത്തിൽ അത് എനിക്ക് അറിയില്ല....ഞാൻ എന്തെങ്കിലും മോശമായി പറഞ്ഞുതുകൊണ്ടാണ് മൂഡ് മാറി ഇറങ്ങി പോയത് എന്ന് തോന്നിയതുകൊണ്ട് ആണ് മാപ്പ് പറഞ്ഞത്, അല്ലാതെ എന്ത് കാര്യത്തിനും ഞാൻ സ്വന്തമായി മാപ്പ് പറയാൻ പറയാൻ താല്പര്യപ്പെടുന്നില്ല... " തന്നോട് സംസാരിക്കാൻ എനിക്ക് അറിയില്ല... എനിക്ക് ഇന്ന് വൈകിട്ട് തന്നെ ഹൈദരാബാദിനു പോണം....ഇന്ന് നൈറ്റ് ആണ് ഫ്ലൈറ്റ്, അതിനുമുമ്പ് കുറച്ച് സമയം എനിക്ക് ഉറങ്ങണം... തന്നോട് വഴക്കിട്ട് മൈൻഡ് പോയാൽ പിന്നെ ശരിയാവില്ല....

അവൻ മുറിയിലേക്ക് പോയപ്പോൾ വല്ലാത്തൊരു വേദന തോന്നിയിരുന്നു, അവൻ പോവുകയാണെന്ന് അറിഞ്ഞത് ആയിരുന്നു വേദനയുടെ കാരണം... അവന്റെ സാമിപ്യവും ഹൃദയം കൊതിച്ചു തുടങ്ങി... കുറച്ചുസമയം ബാൽക്കണിയിൽ നിന്ന് തിരികെ മുറിയിലേക്ക് ചെന്നപ്പോഴേക്കും മിഥുൻ ഉറക്കം പിടിച്ചിരുന്നു, കുറെ സമയമായിട്ടും അവൻ എഴുന്നേറ്റില്ല.... ചെറിയ ചില ജോലികളൊക്കെ ചെയ്ത അരുന്ധതിയുടെ അരികിൽ ചെന്ന് മരുന്നും കൊടുത്തതിനുശേഷം അലമാരി തുറന്ന് അവന് പ്രിയപ്പെട്ട തോന്നിയിട്ടുള്ള രണ്ടുമൂന്ന് ഷർട്ടും ജീൻസും ഒക്കെ എടുത്തു നല്ല രീതിയിൽ തന്നെ തേച്ച് ഒരു ബാഗിലാക്കി, ഒപ്പം ഫോണിന്റെ ചാർജറും ലാപ്പും പവർബാങ്കും മറ്റൊരു ചെറിയബാഗിലേക്ക് വച്ചു... വൈകുന്നേരം ആയപ്പോഴാണ് മിഥുൻ ഉണർന്നത്, മുറിയിൽ ആരെയും കാണാതെ ബാൽക്കണിയിലേക്ക് എത്തിയപ്പോൾ മീനിനു തീറ്റ കൊടുക്കുന്ന സരയുവിനെ ആണ് കണ്ടത്.....രാവിലെ പറഞ്ഞത് അല്പം കടന്നു പോയി എന്ന് തോന്നിയത് കൊണ്ട് ഒരു സോറി പറയാൻ ആയാണ് അരികിലേക്ക് ചെന്നത്... " സരയൂ... അല്പം മടിയോടെ ആണ് അവൻ വിളിച്ചത്... തിരിഞ്ഞു നോക്കി ഒരു പുഞ്ചിരി അവനെ സമ്മാനിച്ചിരുന്നു സരയു... " ഉച്ചയ്ക്ക് ഞാൻ എന്തൊക്കെയോ പറഞ്ഞു അതൊന്നും മനസ്സിൽ വെക്കണ്ട,

" അയ്യോ കണ്ണേട്ടൻ എന്നോട് എന്തിനാ സോറി പറയുന്നത്... " തനിക്ക് എന്നോട് സോറി പറയാങ്കിൽ എനിക്ക് തന്നോട് സോറി പറഞ്ഞു കൂടെ... " ഞാനെന്തെങ്കിലും പറഞ്ഞത് ഇഷ്ടപ്പെടാഞാണോ ഉച്ചയ്ക്ക് അങ്ങനെയൊക്കെ കണ്ണേട്ടൻ പറഞ്ഞത്... " അത് വിട്.... താല്പര്യമില്ലാത്തത് പോലെ അവൻ പറഞ്ഞു, "എനിക്കൊരു ഗ്രീൻ ടീ കിട്ടുമോ..? " ഇപ്പൊൾ എടുത്തിട്ട് വരാം, കഴിക്കാൻ കൂടി എടുക്കട്ടേ.. " വേണ്ടടോ വിശപ്പില്ല... അവൻ കുളികഴിഞ്ഞ് ഇറങ്ങിയപ്പോഴാണ് കട്ടിലിന്റെ അരികിലിരിക്കുന്ന ബാഗ് ശ്രദ്ധിച്ചിരുന്നത്, അവൻ അത് തുറന്നു നോക്കി... താൻ മനസിൽ ഉദ്ദേശിച്ച ചില വസ്ത്രങ്ങൾ തന്നെയാണ് അതിൽ എടുത്ത് വച്ചിരിക്കുന്നത്, ഒരു നിമിഷം ചുണ്ടിൽ ഒരു പുഞ്ചിരി നിറഞ്ഞിരുന്നു.... അപ്പോഴേക്കും ഗ്രീൻ ടീയുമായി ആൾ മുറിയിലേക്ക് എത്തിയത്.... " ഈ പെട്ടി ആരാണ് അടുക്കിയത്....ഞാൻ അത്യാവശ്യമുള്ള കുറച്ച് സാധനങ്ങൾ ആണ് എടുത്തത്, എത്ര ദിവസത്തെ യാത്രയാണ് അറിയില്ലല്ലോ, സാധാരണ ഞാൻ ഇവിടെ വന്നതിനുശേഷം കണ്ണേട്ടൻ പോകുന്ന യാത്രകളൊക്കെ രണ്ടോ മൂന്നോ ദിവസത്തേക്ക് ഉള്ളതു ആണ്... അതുകൊണ്ട് അത്രയും ദിവസത്തേക്ക് ഉള്ളത് ഞാൻ എടുത്തിട്ടുള്ളൂ, എന്തെങ്കിലും പ്രത്യേകിച്ച് വയ്ക്കണമെങ്കിൽ എടുത്തു തന്നാൽ ഇപ്പോൾ തന്നെ ഞാൻ തേച്ചു തരാം... ഒരു പരിഭവവും ഇല്ലാതെ പറയുന്നവളെ അവന് നോക്കിയിരുന്നു... " രണ്ടു ദിവസത്തേക്കുള്ള യാത്രയാ.. കൃത്യമായിട്ട് താൻ ഉദ്ദേശിച്ചത്,

എല്ലാം തന്നെ എടുത്തു വച്ചിട്ടുണ്ട്... ഉറങ്ങി പോയതുകൊണ്ട് സമയം പോയല്ലോ ഇനി പാക്ക് ചെയ്യാൻ എന്ന് ഞാൻ വിചാരിച്ചതേയുള്ളൂ...അപ്പോഴേക്കും എല്ലാം ചെയ്തു, എന്റെ മനസ്സറിഞ്ഞ് പ്രവർത്തിച്ചു.. പുഞ്ചിരിയോടെ അവൻ പറഞ്ഞത്.... "കുറച്ചു സാധനം കൂടി വെക്കാൻ ഉണ്ട്, അതും പറഞ്ഞ് അവൾ അലമാര തുറന്ന് വിക്സും പെയിൻ കില്ലറും ഒക്കെ എടുക്കുന്നുണ്ടായിരുന്നു, " ഇതെന്തിനാ.....? " എവിടെ യാത്ര പോലും ഇങ്ങനെയുള്ള കുറച്ച് സാധനങ്ങൾ കയ്യിൽ കരുതണം കണ്ണേട്ടാ... പ്രത്യേകിച്ച് കണ്ണേട്ടൻ പോകുന്നത് ഫൈറ്റ് എടുക്കാൻ ആണോ പാട്ട് എടുക്കാൻ ആണോന്ന് ഒന്നും അറിയില്ലല്ലോ... ഫൈറ്റ് ഒക്കെ ആണെങ്കിൽ കൈയ്യൊക്കെ പൊട്ടാനുള്ള സാധ്യത ഇല്ലേ... പെട്ടെന്ന് നോക്കേണ്ടല്ലോ, നമ്മുടെ കയ്യിൽ തന്നെ ഉണ്ടാവുമല്ലോ.... പിന്നെ വിക്സ്, തലവേദന വരാത്ത മനുഷ്യൻ ഉണ്ടാവില്ല.... കുറെ നേരം വെയിലിൽ ഒക്കെ ഷൂട്ട് ചെയ്തു കഴിയുമ്പോൾ എന്താണെങ്കിലും തലവേദന വരും, പാരസെറ്റാമോൾ വെറുതെ വച്ചതാ, അഥവാ എന്തെങ്കിലും പനിയോ അങ്ങനെ എന്തെങ്കിലും ഉണ്ടാവുകയാണെങ്കിൽ ഒരു ആശ്വാസത്തിനു വേണ്ടി, ചെറുചിരിയോടെ അവളുടെ വാക്കുകൾ എല്ലാം ശ്രദ്ധിച്ചു നിൽക്കുകയായിരുന്നു അവൻ. അവൻ റെഡിയായി കഴിയുന്നതുവരെ മുറിയിൽ അവളും ഉണ്ടായിരുന്നു. മുറിയിൽനിന്നും ഇറങ്ങുന്നതിനു മുൻപ് അവളെ ഒന്ന് പുണരണം എന്ന് ഉണ്ടായിരുന്നു അവന്, പക്ഷേ അവൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോന്ന് വിചാരിച്ചു ആ ഉദ്യമത്തിൽ നിന്നും മാറിയിരുന്നു,

"സരയൂ.... പോകുന്നതിനു മുൻപ് ആ മുഖത്തേക്ക് നോക്കി അവൻ വിളിച്ചപ്പോൾ അത് കാതോർത്ത് പോലെ പ്രതീക്ഷയോടെ അവളും ആ മുഖത്തേക്ക് നോക്കി... " i'll miss you.... ആ വാക്കുകൾ അവളുടെ മുഖത്ത് ഒരു പുഞ്ചിരിക്ക് വഴി മാറിയിരുന്നു, ആ ഒരു വാക്ക് തന്നെ അവൾക്ക് ധാരാളമായിരുന്നു... അവനെ മാത്രം മനസ്സിൽ ധ്യാനിക്കുന്നുവൾക്ക് ആ ഒരു വാക്ക് നൽകിയ ഊർജ്ജം ചെറുതായിരുന്നില്ല, എല്ലാവരോടും യാത്ര പറഞ്ഞ് അവൻ കാറിൽ കയറി, അവൻ അകന്ന് കഴിഞ്ഞപ്പോൾ തന്നിൽ നിന്നും പ്രിയപ്പെട്ട എന്തോ അകന്നു പോകുന്നതു പോലെയാണ് തോന്നിയത്, പിന്നെ ഒന്നിനും ഒരു ഉന്മേഷം തോന്നിയിരുന്നില്ല കുറച്ചുനേരം കഴിഞ്ഞ് അവൾ മുറിയിലേക്ക് പോയി കുളി കഴിഞ്ഞ് ഇറങ്ങി വന്നിരുന്നു... ചായ കുടിക്കാനായി താഴേക്ക് ലക്ഷ്മി അമ്മ വിളിച്ചപ്പോൾ താഴേക്കിറങ്ങി ചൊല്ലുകയായിരുന്നു അരുന്ധതി, അപ്പോൾ ഹോളിൽ ടിവിയുടെ മുൻപിൽ ഉണ്ടായിരുന്നു അവൾക്ക് ചായ പകർന്നു ലക്ഷ്മി കൊടുത്തപ്പോൾ അരുന്ധതിയുടെ അരികിലായി അവളും ചെന്നിരുന്നു, പെട്ടെന്ന് ന്യൂസ് ചാനൽ വച്ചത്.... " ഇപ്പോൾ കിട്ടിയ വാർത്ത നടൻ മിഥുൻ മേനോൻ സഞ്ചരിച്ച വാഹനം ഡിവൈഡറിൽ ഇടിച്ചു അപകടം... നാട്ടുകാർ ചേർന്ന് മിഥുൻ മേനോന് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അരുന്ധതിയും സരയുവും ആ വാർത്ത മുഴുവൻ കേട്ടിരുന്നില്ല.. അപ്പോഴേക്കും രണ്ടുപേരുടെയും കണ്ണിൽനിന്നും മിഴിനീർ ചാലിട്ടൊഴുകി തുടങ്ങിയിരുന്നു.............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story