വേനൽമഴ...🍂💛: ഭാഗം 5

venal mazha

രചന: റിൻസി പ്രിൻസ്‌

ഒരുപാട് ആലോചിച്ചതാണ് വീണ്ടും ഡോക്ടറുടെ നമ്പർ ഡയൽ ചെയ്തത്, " പറയൂ സരയൂ.... അങ്ങനെയാണ് ആദ്യം പറഞ്ഞത്, " സർ ഇവിടെ ഒരു അമ്പലമുണ്ട് കുന്നിൻറെ മുകളിൽ.... അങ്ങനെ ആരും വരാറില്ല... വല്ലപ്പോഴും ആരെങ്കിലും വന്നാൽ ആയി, അവിടേക്ക് വരാൻ പറ്റൂമോ...? വഴി ഞാൻ മെസ്സേജ് ചെയ്യാം.... " ഒക്കെ സരയൂ, അവിടെ വച്ച് കാണാം.... ഒരു മൂന്ന് മണിക്ക് കാണാൻ പറ്റില്ലേ...? " പറ്റും സർ, " ശരിയെന്നാ അപ്പോൾ നാളെ മൂന്നു മണിക്ക് കാണാം... അതും പറഞ്ഞ് അയാൾ ഫോൺ വച്ചപ്പോഴും ഒരു തീരുമാനമെടുക്കാൻ കഴിയാതെ മനസ്സ് ചഞ്ചലപ്പെടുന്നത് അറിയുന്നുണ്ടായിരുന്നു, പക്ഷേ ഈ തീരുമാനം അതിപ്പോൾ തൻറെ കുടുംബത്തിന് അനിവാര്യമാണെന്നും അവൾക്ക് തോന്നിയിരുന്നു, ഒരുപക്ഷേ ഉണ്ണിയേട്ടൻറെ ആത്മാവ്‌ ആയിരിക്കാം ഒപ്പം... ഒരുപാട് ആഗ്രഹിച്ചിരുന്നു കുഞ്ഞിയുടെ ജീവിതവും തൻറെ ജീവിതം, അങ്ങനെ എല്ലാവരുടെയും ജീവിതം സുരക്ഷിതമാക്കാൻ.... ഉണ്ണിയേട്ടൻ പോയതോടെ ഈ വീട്ടിലെ മൂത്ത കുട്ടി താൻ ആയില്ലേ, താൻ വേണ്ടേ എല്ലാ കാര്യങ്ങളും ചെയ്യാൻ, എന്തൊക്കെയോ ഒക്കെ ആലോചിച്ചു കിടന്നുറങ്ങി, കാലത്തെ എഴുന്നേറ്റ് ഓരോ ജോലികൾ ചെയ്യുമ്പോഴും മനസ്സ് മറ്റെവിടെയോ ആയിരുന്നു....

സമയം പൊയ്ക്കൊണ്ടിരിക്കും തോറും ഉള്ളിൽ പരിഭ്രമവും ഏറിവന്നു.....! അവസാനം പോകാനായി തയ്യാറെടുക്കുമ്പോൾ, ഈശ്വരന്മാരുടെ മുൻപിൽ വന്ന കൈകൾ കൂപ്പി വർഷങ്ങൾക്കുശേഷം ഒന്നു പ്രാർത്ഥിച്ചു....ഒപ്പം ഉണ്ടാകണമെന്ന് ചെയ്യുന്നത്, ശരിയോ തെറ്റോ എന്ന് അറിയില്ല..... അവിടെ എത്തി കുറച്ചു സമയങ്ങൾക്ക് ശേഷമാണ് ഡോക്ടർ വിളിക്കുന്നത്, " ഞങ്ങൾ അങ്ങോട്ട് എത്താറായി....! " ഞാനിവിടെയുണ്ട്, വണ്ടി കയറി വരുന്ന സ്ഥലം ആണ്... " ശരി കുറച്ചു സമയങ്ങൾക്ക് ശേഷം ബുദ്ധിമുട്ടി ഉരുളൻ കല്ലുകൾക്കിടയിലൂടെ ഒരു ആഡംബര കാർ ഒഴുകി വരുന്നത് അവൾ കണ്ടു.... അതിൽ നിന്ന് ആദ്യം ഇറങ്ങിയത് ഡോക്ടറാണ്, " സരയൂ കുറെ നേരമായൊ വന്നിട്ട്.... " കുറച്ചു നേരായി, കുറച്ചു നിമിഷങ്ങൾക്ക് ശേഷം ആണ് ഡ്രൈവിംഗ് സീറ്റ് തുറക്കപ്പെട്ടത്.... അതിൽ നിന്നും കൂളിംഗ് ഗ്ലാസ് വെച്ച ഒരാൾ ഇറങ്ങിയതും ഒരു നിമിഷം ആ മനുഷ്യനെ നേരിട്ട് കണ്ടപ്പോൾ ശ്വാസം നിൽക്കുന്നത് പോലെ തോന്നിയിരുന്നു സരയുവിന്....! കൗമാരം ചിറകടിച്ച കാലം മുതൽ എത്രയോ ചിത്രങ്ങൾ കണ്ടിരിക്കുന്നു, നേരിട്ട് ആദ്യമായാണ്....!

ഒരു നിമിഷം മറ്റെല്ലാം മറന്ന് ആദ്യമായി ഒരു സിനിമ നടനെ കാണുന്ന കൗതുകത്തോടെ തന്നെ ആ മുഖത്തേക്ക് നോക്കി നിന്നു, പർപ്പിൾ നിറത്തിൽ ഉള്ള കോട്ടൺ ചുരിദാർ ഇട്ട് തലമുടിയിൽ എണ്ണയുടെയും ചെമ്പകപ്പൂവിന്റെയും മാത്രം അലങ്കാരത്തോട് നിൽക്കുന്ന പെൺകുട്ടിയെ ഒരു വിചിത്ര ജീവിയെ എന്നപോലെ അയാൾ നോക്കി...! " പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ മിഥുൻ....! ഡോക്ടർ പറഞ്ഞപ്പോഴാണ് വർത്തമാനകാലത്തിലേക്ക് അവൾ തിരിച്ചു വന്നത്, " അറിയാം... " മിഥുൻ ഇതാണ് സരയൂ, തൻറെ മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചിരുന്ന ആൾ, " എന്റെ പ്രശ്നങ്ങളൊക്കെ ഞാൻ സനൂപിനോട് പറഞ്ഞിട്ടുണ്ട്, ഒക്കെ അല്ലേ താൻ സിനിമയുടെ അഭ്രപാളിയിൽ മാത്രം കേട്ട സ്വരം ആദ്യമായി നേരിട്ട് കേട്ടപ്പോൾ ഒരു നിമിഷം അവൾ ഒന്ന് പതറി പോയിരുന്നു.... " അങ്ങനെ ചോദിച്ചാൽ, എൻറെ സിറ്റുവേഷൻ ഇപ്പോൾ അങ്ങനെയാണ് സർ, " ഐ നോ, എനിക്കിപ്പോ കാശുകൊടുത്ത് ഈയൊരു രംഗം മനോഹരമാക്കാൻ ആരെ വേണമെങ്കിലും കിട്ടും, പക്ഷേ അതല്ല... വിശ്വാസമുള്ള ഒരാളായിരിക്കണം, ഡോക്ടർ പറയുന്നു നിങ്ങൾ അങ്ങനെയുള്ള ഒരാൾ ആണെന്ന്, അതുമാത്രമല്ല ഒരു വർഷക്കാലം ഞാനും അമ്മയുമുള്ള വീട്ടിലാണ് നിൽക്കേണ്ടത്,

അത്രയും എനിക്ക് വിശ്വാസമുള്ള ഒരാളെ മാത്രമേ എനിക്ക് അവിടെ കൊണ്ടു പോകാൻ പറ്റൂ.... കാരണം ഞാൻ വീട്ടിൽ ഇരിക്കാറില്ല, ഷൂട്ടും കാര്യങ്ങളൊക്കെ ആയി വർഷത്തിൽ കൂടുതൽ സമയവും ഞാൻ തിരക്കിലായിരിക്കും, അപ്പോൾ വീട്ടിൽ ഇരിക്കുന്ന ആള് പ്രശ്നക്കാർ ആവരുത്, തന്നെ കണ്ടിട്ട് സനൂപ് പറഞ്ഞ എല്ലാം ശരിയാണെന്ന് എനിക്ക് തോന്നുന്നുണ്ട്.... കൂളിംഗ് ഗ്ലാസ്‌ ഊരി ആൾ പറഞ്ഞു.... " സർ ഒരു സംശയം ചോദിച്ചോട്ടെ, മടിച്ചു മടിച്ചു അവൾ പറഞ്ഞു... " ചോദിക്കു " എന്തിനാണ് സർ ഇങ്ങനെ ഒരു നാടകം, യഥാർത്ഥത്തിൽ ഒരു പെൺകുട്ടിയെ കണ്ടെത്തി വിവാഹം കഴിച്ചാൽ പോരേ..? "' അതെന്റെ പേഴ്സണൽ മാറ്റർ ആണ്.... അത്തരം കാര്യങ്ങളൊന്നും സരയു ഇടപെടേണ്ട.... തനിക്ക് ആവശ്യമുണ്ട്, എനിക്ക് ആവശ്യമുണ്ട്, രണ്ട് ആവശ്യക്കാർ തമ്മിൽ അവരുടെ ആവശ്യങ്ങൾ പറഞ്ഞു കരാറിൽ ഏർപ്പെടുന്നു.... അത്രേയുള്ളൂ.. ! പിന്നെ ഞാൻ ഇപ്പോൾ തന്നെ ഒന്ന് കാണാനും കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ആണ് ഇല്ലാത്ത സമയം ഉണ്ടാക്കി വന്നിരിക്കുന്നത്.... എനിക്ക് ഓക്കെയാണ്, തനിക്ക് എന്തെങ്കിലും പ്രത്യേക ഡിമാൻഡ് ഉണ്ടെങ്കിൽ അത് ഇപ്പോൾ പറയാം.. ! ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തവൻ...! " എനിക്ക് പ്രത്യേകിച്ച് ഡിമാൻഡ് ഒന്നുമില്ല,

അച്ഛൻറെ ഓപ്പറേഷൻ നടക്കണം..... അമ്മ... അമ്മയും തളർന്നു കിടന്നിട്ട് വർഷങ്ങളായി, കുറച്ച് കാശ് ചിലവാക്കിയാൽ അമ്മയും എഴുന്നേറ്റ് നടക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്, അതും വേണം, " ഒക്കെ സനൂപ് അച്ഛനുമമ്മയും എത്രയും പെട്ടെന്ന് ഡോക്ടറെ കാണിക്കണം, നമ്മുടെ നാട്ടിൽ വച്ച് തന്നെ ഏറ്റവും വലിയ ഹോസ്പിറ്റൽ ആയിരിക്കണം അവരുടെ ചികിത്സ, മനസ്സിലായല്ലോ ഡോക്ടർക്ക് നിർദ്ദേശങ്ങൾ കൊടുക്കുന്ന ആളെ വീണ്ടും കൗതുകത്തോടെ തന്നെയാണ് നോക്കി നിന്നത്... " പിന്നെ ഈ അപ്പിയറൻസ് ഒക്കെ മാറ്റണം, എണ്ണമയമുള്ള നീണ്ടമുടി ഒന്ന് ചേഞ്ച് ചെയ്യാൻ ഉണ്ട്, അത് ബുദ്ധിമുട്ട് ഇല്ലല്ലോ..... ആൾ എന്നെ മൊത്തത്തിൽ നോക്കി പറഞ്ഞു... " മുടി മുറിക്കാനൊന്നും ഞാൻ സമ്മതിക്കില്ല, എൻറെ മുത്തശ്ശി കാച്ചെണ്ണ ഇട്ട് നീട്ടി വളർത്തിയാ മുടിയാണ്....! ഒരു നിമിഷം ഡോക്ടറും ആളും പരസ്പരം നോക്കുന്നത് കണ്ടു.. " മുടി മുറിക്കുകയൊന്നും വേണ്ട, കുറച്ച് മാറ്റങ്ങൾ വരുത്തണം എന്ന് പറഞ്ഞത്... " എൻറെ വീട്ടിൽ ചെന്ന് തന്നെ ഞാൻ ഇഷ്ടപ്പെട്ടു എന്ന് പറയുമ്പോൾ അവർക്ക് ഒരു സംശയം ഉണ്ടാകാൻ പാടില്ല, പിന്നെ കുറച്ച് കാര്യങ്ങൾ ചെയ്യാനുണ്ട്... ഒരു ഇൻറർവ്യൂ ഉണ്ടാവും, കല്യാണത്തിന് മുമ്പും കല്യാണത്തിനു ശേഷവും, ആ സമയത്ത് എന്തൊക്കെ കാര്യങ്ങൾ പറയണമെന്ന് ഞാൻ തനിക്ക് പറഞ്ഞു തരാം, അതുപോലെ തന്നെ പറയണം.... "പറയാം സർ....! " വേറെ ഡിമാൻഡ് ഒന്നും തനിക്കില്ലല്ലോ, മെല്ലെ ഇല്ല എന്ന് തലയനക്കി...

" ഞാൻ ഈ വിവരം ഡിസ്ക്ലോസ് ചെയ്യാൻ പോവാണ്, " എന്ത് വിവരം " ഞാൻ വിവാഹിതനാകാൻ പോകുന്നുവെന്ന്, ഉടനെ തന്നെ ഒരു പ്രസ് മീറ്റ് വിളിക്കും, അത് കഴിഞ്ഞു നമ്മൾ ഒരുമിച്ച് ഒരു ഇൻറർവ്യൂ, പിന്നെ എൻഗേജ്മെൻറ് ബാക്കിയെല്ലാം പ്രോപ്പർ ആയിട്ട്... വിവാഹം...! " യഥാർത്ഥത്തിൽ തന്നെ നടക്കുമോ സർ...! ഒരു ഞെട്ടലോടെ ചോദിച്ചു... " പിന്നെ നടക്കണം, അതാണല്ലോ ആവശ്യം, തൻറെ വീട്ടിൽ ഓഫിഷ്യൽ ആയിട്ട് ആളെ വിടണോ..? വീട്ടിൽ അറിയുമോ ഇതൊരു അഡ്ജസ്റ്റ്മെന്റ് മാര്യേജ് ആണെന്ന്, എതിർപ്പൊന്നും ഉണ്ടാവില്ലല്ലോ അല്ലേ....? ഇനി എല്ലാം ഒക്കെയായി വരുമ്പോൾ സമ്മതിച്ചില്ലെങ്കിൽ, വീട്ടിൽ അറിയാമല്ലോ അല്ലേ... ഒരേ ഒഴുക്കിൽ പറഞ്ഞു പോവുക ആണ് ആൾ... " അറിയില്ല സർ, ഞാൻ ഒന്നും പറഞ്ഞിട്ടില്ല സർ.... ഇങ്ങനെ ഒരു നാടകം എന്നൊക്കെ പറഞ്ഞു ഏതെങ്കിലും വീട്ടിൽ സമ്മതിക്കുമോ....? " അത് ശരിയാ, അപ്പോൾ ഒരു കാര്യം ചെയ്യാം വീട്ടിൽ പറയണ്ട, അപ്പോൾ ഒറിജിനാലിറ്റി കിട്ടും, ആറുമാസം കഴിയുമ്പോൾ നമുക്ക് സെപ്പറേറ്റഡ് ആകാം.... അതായത് ആറുമാസത്തിനുശേഷം വേണെങ്കിൽ തനിക്ക് വേറെ വീട്ടിൽ താമസിക്കാം, ആറുമാസം എങ്ങനെയൊക്കെ ബുദ്ധിമുട്ടിയാണെങ്കിലും എന്റെ തറവാട്ടിൽ ഉണ്ടാവണം,

ആറുമാസം കഴിഞ്ഞ് ചില പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു തന്റെ വീട്ടിലേക്ക് പോയി എന്നും പറഞ്ഞു ഞാൻ എൻറെ വീട്ടിൽ ബോധ്യപ്പെടുത്തി കൊള്ളാം, ബാക്കിയൊക്കെ നമ്മുടെ ലീഗൽ പ്രോസസാണ്, 6 മാസം കഴിയുമ്പോൾ തന്നെ നമുക്ക് വേണമെങ്കിൽ മ്യൂചൽ അണ്ടർസ്റ്റാൻഡിൽ ഡിവോഴ്സിന് ഫയൽ ചെയ്യാം.... വിധി ആകാൻ ഒരു ആറ് മാസം എടുക്കും, എന്താണെങ്കിലും ഒരു വർഷത്തിനുള്ളിൽ തന്നെ ഫ്രീ ആക്കും, ഓക്കേ അല്ലേ..? ഒരു സിനിമകഥ പോലെ അയാൾ ഒക്കെ പറഞ്ഞു തീർത്തു... " ഒക്കെയാണ് സർ...! സർ എത്ര പെട്ടെന്ന് പറഞ്ഞു വിവാഹവും വിവാഹമോചനവും ഒക്കെ, " ഒരു വർഷം താൻ ഒരു സിനിമയിൽ അഭിനയിക്കാൻ എന്ന് കരുതിയാൽ മതി... എൻറെ നായികയായി, ഓക്കേ ആണെങ്കിൽ സരയൂ പൊയ്ക്കോളു , ബാക്കി കാര്യങ്ങളൊക്കെ ഫോണിലൂടെ സനു അറിയിക്കും.... " പേര് എന്തായിരുന്നു..? " സരയു... " മിഥുൻ, സരയൂ ഒരു രസം ഒക്കെ ഉണ്ട് കേൾക്കാൻ അല്ലേ..? ചെറുചിരിയോടെ ആൾ ഡോക്ടറോട് ചോദിച്ചപ്പോൾ നിസ്സഹായതയോടെ സ്വന്തം ജീവിതം ഒരു കരാറായി കടം കൊടുക്കുന്നവളുടെ വേദനയോടെ അത് കണ്ടു നിന്നു താൻ... " സർ എനിക്ക് ഒരു ഡിമാൻഡ് കൂടിയുണ്ട്......? " എന്താ...? ഗൗരവത്തോടെ ആൾ ചോദിച്ചു...!

" നമ്മൾ കല്യാണം കഴിക്കും, ഒരു വർഷം കഴിയുമ്പോൾ നമ്മൾ പിരിയും, പക്ഷേ ഒരിക്കലും ഒരു ഭർത്താവിൻറെ അധികാരം സർ എന്നോട് കാണിക്കരുത്, അല്പം മടിയോടെ ആണെങ്കിലും ഉറച്ചത് ആയിരുന്നു ആ വാക്കുകൾ.... " മനസ്സിലായില്ല....! " നമുക്കറിയാമല്ലോ, ഇത്‌ നാടകം ആണ് എന്ന്, അപ്പൊൾ സർ മോശമായിട്ട് എന്നോട് ഇടപെടരുത്.....! " ഫിസിക്കൽ റിലേഷൻഷിപ്പ് ആണോ താൻ ഉദ്ദേശിച്ചത്...? അത്രയും തുറന്നവൻ ചോദിക്കും എന്ന് അവളും കരുതിയിരുന്നില്ല, " അതുമാത്രമല്ല സർ, എൻറെ ശരീരത്തിൽ ഒന്നും തോടരുത്... " അങ്ങനെ ഉറപ്പു പറയാൻ പറ്റില്ല, ഇപ്പൊൾ ഒറിജിനാലിറ്റിക്ക് വേണ്ടി എനിക്ക് ചിലപ്പോൾ തന്നെ ഒരു ഹഗ് ഒക്കെ ചെയ്യേണ്ടി വരും. കയ്യിലും ഒക്കെ പിടിക്കേണ്ടി വരും... അതിനപ്പുറം ഒന്നും സംഭവിക്കില്ല, അത് ഞാൻ ഉറപ്പു തരാം...! എൻറെ ഭാഗത്തുനിന്നും മോശമായ രീതിയിൽ തന്റെ ശരീരത്തിൽ ഒരു സ്പർശനം ഉണ്ടാവില്ല..........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story