വേനൽമഴ...🍂💛: ഭാഗം 50

venal mazha

രചന: റിൻസി പ്രിൻസ്‌

കണ്ണേട്ടാ ഇങ്ങനെയൊക്കെ ചോദിക്കാതെ...! ഇപ്പോൾ നന്നായി വിശ്രമിക്കേണ്ട സമയമാണ്. അവൾ അവനിൽ നിന്നും മുഖം മറച്ചു , " എന്റെ ഹെൽത്തിനെ പറ്റി എനിക്ക് അത്യാവശ്യം നല്ല രീതിയിൽ അറിയാം.... ഞാൻ ചോദിച്ചതിന് തന്റെ ഭാഗത്തുനിന്ന് ഒരു മറുപടി മാത്രമാണ് ഇപ്പോൾ എനിക്ക് ആവശ്യം തന്നെയാണ്... "കണ്ണേട്ടന് ഇപ്പോൾ ചോദ്യത്തിന് മറുപടി അല്ല വേണ്ടത്, ഇനി എനിക്ക് മറ്റൊരാളെ ഭർത്താവായി സങ്കല്പിക്കാൻ സാധിക്കില്ല. എന്റെ ജീവിതത്തിൽ ഇനി ഒരു പുരുഷൻ ഉണ്ടാവുകയില്ല, അത് ഉറപ്പാണ്... പക്ഷേ അതിനർത്ഥം ഞാൻ കണ്ണേട്ടന്റെ ജീവിതത്തിൽ കടിച്ചു തൂങ്ങിക്കിടക്കില്ല. കണ്ണേട്ടൻ പറഞ്ഞതുപോലെ നമ്മൾ തമ്മിലുള്ള ഉടമ്പടി പോലെ തന്നെ ഞാൻ ഒരു വർഷം കഴിയുമ്പോൾ ഞാൻ തിരിച്ചു പോകും, പക്ഷേ മറ്റൊരു ജീവിതത്തിലേക്ക് പോകാൻ എനിക്ക് സാധിക്കില്ല... അത് എന്റെ ചില വിശ്വാസങ്ങൾ ആണ്. എനിക്ക് മറ്റൊരാളിനെ ഈ സ്ഥാനത്തേക്ക് കാണാൻ സാധിക്കില്ല. പക്ഷേ ഒരു ബാധ്യതയായി കണ്ണേട്ടന്റെ ജീവിതത്തിൽ ഞാൻ ഉണ്ടാവില്ല, വാക്ക് വ്യത്യാസം കാണിക്കില്ല സരയു... ഉറച്ച അവളുടെ മറുപടിയിൽ മിഥുന്റെ സകല പ്രതീക്ഷകളെയും തകിടം മറിഞ്ഞു....അവളുടെ മറുപടിയിൽ അവൻ പാടെ തകർന്നു പോയിരുന്നു...

" ഇനി എന്തിനാണ് കണ്ണേട്ടന് മറുപടി വേണ്ടത്, " വേണ്ട.... ഇനി ഒരു കാര്യവും പറയണ്ട, എല്ലാ കാര്യങ്ങൾക്കുമുള്ള ക്ലാരിഫിക്കേഷൻ തന്നു കഴിഞ്ഞു, ചില വിശ്വാസങ്ങൾ കൊണ്ട് തനിക്ക് എന്നെ അല്ലാതെ മറ്റൊരാളെ ഭർത്താവായി കാണാൻ സാധിക്കില്ല... പക്ഷേ എന്റെ ജീവിതത്തിൽ നിൽക്കണം എന്ന് താൻ ആഗ്രഹിക്കുന്നില്ല, ഐ നോ ദാറ്റ്... എനിക്ക് മനസ്സിലായി, അമ്മ ഉണർന്നിട്ടുണ്ടാവും താൻ അവിടേക്ക് ചെല്ല്... അസ്വസ്ഥതയോടെ അവൻ പറഞ്ഞു.. " എന്താ കണ്ണേട്ടാ ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടോ...? " ഒന്നുമില്ല...! കുറച്ച് സമയം എനിക്ക് ഒറ്റയ്ക്ക് ഇരിക്കണം പ്ലീസ്.... അവൻ മുഖം മാറ്റി അങ്ങനെ പറഞ്ഞപ്പോൾ ഒരു നിമിഷം അവൾക്ക് അസ്വസ്ഥത തോന്നിയിരുന്നുവെങ്കിലും ഒന്നും പറയാതെ അവൾ മുറിയിൽ നിന്നും ഇറങ്ങി അരുന്ധതിയുടെ മുറിയിലേക്ക് ചെന്നിരുന്നു.... അവളുടെ മനസ്സിൽ തന്നോട് പ്രണയമല്ല, ഒരു പ്രതിബദ്ധത മാത്രമാണുള്ളത്....ചിലപ്പോൾ ഒരു പുരുഷനോട് തോന്നുന്ന ആരാധന ആയിരിക്കും, കഴുത്തിൽ താലിചാർത്തിവനോട് അവൾ കാണിക്കുന്ന പരിഗണന ആയിരിക്കും, അതിനപ്പുറം മറ്റ് വികാരങ്ങളൊന്നും അവളുടെ മനസ്സിൽ ഇല്ലന്ന് അവൻ മനസ്സിലാക്കുകയായിരുന്നു... താലി ചാർത്തിയ പുരുഷനോട് സീമന്തരേഖ ചുവപ്പിച്ചവനോട് അവൾക്ക് ഒരു ഹൃദയബന്ധം ഉണ്ട്, അത് മാത്രമാണ് അവൾ പറയാതെ പറഞ്ഞുകൊണ്ടിരിക്കുന്നത്... ആ സ്ഥാനത്തേക്ക് മറ്റൊരുവനെ അവൾക്ക് ഒരിക്കലും ചിന്തിക്കാൻ പോലും സാധിക്കില്ല എന്ന് മാത്രമേ മനസ്സിലാക്കാൻ കഴിയുള്ളൂ...

അതിനുമപ്പുറം തന്നോട് പ്രത്യേകമായ അഭിനിവേശം ഒന്നും തന്നെ അവൾക്കില്ല, തെറ്റ് തന്റെയാണ്... വീണ്ടും ഒരു കൂട്ട് ആഗ്രഹിച്ചത് തന്റെ തെറ്റ്, അവൾക്ക് തന്നോട് പ്രണയമാണെന്ന് തെറ്റിദ്ധരിച്ചതും തെറ്റ്, എല്ലാം തന്റെ മാത്രം തെറ്റാണ്, സ്വയം സൃഷ്ടിച്ച ഒരു കുറ്റബോധത്തിന്റെ കൂട്ടിൽ ഉരുക്കുകയായിരുന്നു അവൻ, മനസ്സിനെ അവന് വരിധിയിൽ എത്തിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല.. അരുന്ധതിക്ക് അരികിൽ ഇരിക്കുമ്പോളും അവളുടെ മനസ്സ് അവൻ അരികിൽ തന്നെയായിരുന്നു, അവന്റെ അസ്വസ്ഥമായി മുഖം എന്താണ് തന്നോട് പറയാതെ പറയുന്നത് എന്ന് അവൾ ചിന്തിക്കുകയായിരുന്നു... അരുന്ധതിക്ക് ഭക്ഷണം കൊടുക്കുന്നതിനിടയിലും ഇടയ്ക്കിടെ ഓർമ്മകൾ അവിടേക്ക് തന്നെ ഓടിപോയിൻ... പിന്നീട് മുറിയിലേക്ക് പോകാനുള്ളോരു ധൈര്യം അവൾക്ക് ഉണ്ടായിരുന്നില്ല, അരുന്ധതിക്ക് ഒപ്പം തന്നെയായിരുന്നു അവൾ ഉറങ്ങിയത്, രാവിലെ മാനേജർ ബെന്നിയുടെ ശബ്ദമാണ് ഇരുവരെയും ഉണർത്തിയത്.... "സാർ പറഞ്ഞു നിങ്ങൾ രണ്ടുപേരും വീട്ടിലേക്ക് പൊയ്ക്കൊള്ളാൻ, സാറിനെ ഒരു 1:00 ഒക്കെ ആയാലേ ഡിസ്ചാർജ് ചെയ്യൂ... അത്രയും സമയം നിങ്ങൾ ഇവിടെ ഇരുന്നാൽ അത് ബുദ്ധിമുട്ടാവും, ," കണ്ണേട്ടൻ ഉണർന്നോ..? ആകാംഷയോടെ സരയു തിരക്കി...

" മുറിയിലുണ്ട് മാഡം... മുഖം കഴുകി അവൾ നേരെ അവന്റെ മുറിയിലേക്ക് ചെന്നു, അവൾ ചെന്നപ്പോൾ ഉണർന്നിരിക്കുകയായിരുന്നു... എന്തോ ചിന്തയിലാണ്... തലേരാത്രിയിൽ താൻ കണ്ട നേഴ്സും മുറിയിലുണ്ട്, ഇഞ്ചക്ഷൻ എടുക്കുകയാണ്.....ആ കുട്ടി തന്റെ മുഖത്തേക്ക് നോക്കുന്നുണ്ട്, താൻ കൊടുത്ത ഉറപ്പിന്മേലാണ് ആ നോട്ടം എന്ന് അവൾക്കു മനസ്സിലായി .. തന്നോട് പോലും സംസാരിക്കാത്ത ഒരാളോട് എങ്ങനെയാണ് താനീ ആവശ്യം പറയുക, മടിച്ചുമടിച്ചാണെങ്കിലും അവന്റെ അരികിലേക്ക് ചെന്നു, അവളെ കണ്ടിട്ടും കാണാത്ത ഭാവത്തിൽ ഇരിക്കുകയായിരുന്നു അവൻ... അവൾക്ക് ഒരു പുഞ്ചിരി നൽകി നഴ്സ് ഇറങ്ങി... അവളെ ഒന്നു നോക്കിയിട്ടു അവൻ പറഞ്ഞു , " പുറത്ത് ഡ്രൈവർ ഉണ്ട്, നിങ്ങളെ വീട്ടിലേക്കു വിടും... ഞാൻ വരാൻ ഒരുപാട് താമസിക്കും, അവളുടെ മുഖത്തേക്ക് നോക്കാതെയാണ് അവൻ മറുപടി പറഞ്ഞത്... " കണ്ണേട്ടൻ ചായകുടിച്ചായിരുന്നോ..? " അതൊക്കെ ബെന്നി സമയാസമയത്ത് എത്തിക്കുന്നുണ്ട്, താനാ കാര്യങ്ങൾ ഒന്നും ഓർത്തു ബോതേർഡ് ചെയ്യണ്ട..... പരുഷമായ അവന്റെ സംസാരം കേട്ട് അവൾക്ക് മുഖത്ത് ഒരു അടി കിട്ടിയപോലെ തോന്നിയിരുന്നു, അപ്പോഴേക്കും ബെന്നി മുറിയിലേക്ക് വന്നിരുന്നു.... സരയുവിനെ കണ്ടുകൊണ്ട് ഒരു നേർത്ത പുഞ്ചിരി സമ്മാനിച്ച് അയാൾ ഇറങ്ങാൻ തുടങ്ങിയപ്പോൾ തന്നെ മിഥുൻ അയാളെ വിളിച്ചു, "നിങ്ങൾ സംസാരിച്ചോ സർ. ഞാൻ പിന്നെ വരാം.... " പ്രത്യേകിച്ച് സംസാരിക്കാൻ ഒന്നും ഇല്ല, കയറി പോരെ....

ഡിസ്ചാർജ് ചെയ്യുമ്പോൾ മീഡിയയുടെ ഉണ്ടാവരുത്, എല്ലാവരെയും ഫെയ്സ് ചെയ്യാൻ വയ്യ... ഒന്നാമത് ഞാൻ ടൈയെർഡ് ആണ്... താല്പര്യമില്ലാതെ അവൻ പറഞ്ഞു... " മീഡിയ ഉണ്ടാവരുതെന്ന് പറയാൻ നമുക്ക് പറ്റില്ലല്ലോ സർ, പുറത്ത് അവരെ ഉണ്ടാവും പിന്നെ നമ്മുക്ക് മുൻപിൽ എത്തിക്കാതെ കൊണ്ടു പോകാൻ ഏതെങ്കിലും വഴി ഉണ്ടെങ്കിൽ അത് നോക്കാം.. ആശുപത്രിയുടെ പുറകിലൂടെ, " അത് മതി.... താൻ ഒന്ന് പിടിച്ചേ എനിക്ക് ബാത്റൂമിൽ പോണം, സരയു അവിടെ നിന്നിട്ടും അവളെ ഒന്ന് ഗൗനിക്കാതെ അവൻ പറഞ്ഞപ്പോൾ ഒരു നിമിഷം അവളുടെ ഹൃദയത്തിൽ ഒരു വേദന കൊരുത്ത് വലിച്ചു, ബെന്നി ഒന്നും മനസ്സിലാവാതെ സരയുവിന്റെ മുഖത്തേക്ക് നോക്കിയിരുന്നു... മിഥുൻ ആണെങ്കിൽ ഒരു ഭാവഭേദവും ഇല്ലാതെ നിൽക്കുകയാണ്, പറഞ്ഞത് അനുസരിക്കാൻ നിർവാഹമില്ലാത്തതുകൊണ്ടുതന്നെ ബെന്നി അവനെ താങ്ങിപ്പിടിച്ചു... ഒരു കാഴ്ചകാരിയെ പോലെ അരികിൽ നിന്നവളുടെ മിഴിയിൽ നിന്ന് കണ്ണുനീർ പൊടിയുന്നുണ്ടായിരുന്നു... ഒന്ന് ഉറക്കെ കരയാൻ അവൾക്ക് തോന്നി, " എങ്കിൽ പിന്നെ അമ്മയുടെ അടുത്തേക്ക് ചെല്ല്... അവളോടെ അത്രയും പറഞ്ഞു അവൻ ഒപ്പം നടന്ന് നീങ്ങിയപ്പോൾ അറിയാതെ അവളുടെ മിഴികൾ നനഞ്ഞു തുടങ്ങിയിരുന്നു....

രണ്ടുവട്ടം ആയവൻ പറയാതെ പറയുന്നത് മുറിയിൽ നിന്നും ഇറങ്ങി പോവാൻ ആണെന്ന് അവൾക്ക് മനസ്സിലായി, തന്റെ സാന്നിധ്യം അവൻ ആഗ്രഹിക്കുന്നില്ല എന്ന് അവൾക്ക് തോന്നി.... അരുന്ധതിക്ക് അരികിലേക്ക് നടക്കുമ്പോൾ അറിയാതെ കണ്ണുനീർ ഉറവ പൊട്ടിയിരുന്നു... അപ്പോഴേക്കും ചുരിദാർ അണിഞ്ഞു നേഴ്സ് പോകാൻ തയ്യാറായി വന്നു, " എനിക്ക് നൈറ്റ് ആയിരുന്നു മാഡം ... ഞാൻ പോവാണ്, പ്രതീക്ഷയറ്റ ആ പെൺകുട്ടിയോടെ എന്തു പറയണം എന്ന് അവൾക്ക് അറിയില്ലായിരുന്നു, എങ്കിലും ഒരു തുണ്ടു പേപ്പറിൽ അവളുടെ ഫോൺ നമ്പർ അവൾ വാങ്ങിച്ചു.... " ഞാൻ വിളിക്കാം...! ആളുടെ മൂഡ് ഒട്ടും ശരിയല്ല, ഇപ്പൊൾ പറഞ്ഞാൽ ചിലപ്പോൾ സമ്മതിക്കില്ല...! " സാരമില്ല എനിക്ക് മനസ്സിലാകും.... അത്രയും പറഞ്ഞ് ഒരു പുഞ്ചിരി സമ്മാനിച്ച ആ പെൺകുട്ടി നടന്നു നീങ്ങിയപ്പോൾ യാന്ത്രികമായി അവളും നടന്നിരുന്നു... ഡ്രൈവർ വന്നു വിളിച്ചപ്പോഴാണ് രണ്ടുപേരും പോകാനായി എത്തിയത്, മുറിയിലേയ്ക്ക് ചെന്ന മിഥുനോട് യാത്ര പറഞ്ഞപ്പോൾ വളരെ സ്നേഹത്തോടെ അരുന്ധതിയോട് പെരുമാറിയവൻ അവളെ ഗൗനിച്ചു പോലുമില്ല, അവഗണനയുടെ വേദന മനസ്സിലാക്കുകയായിരുന്നു സരയൂ, ഓരോ അകൽച്ചയും അവളെ വല്ലാതെ ഉലയ്ക്കുന്നുണ്ടായിരുന്നു....

യാത്ര പറയും മുൻപ് ആ മിഴികൾ ഒരിക്കൽക്കൂടി അവന്റെ മിഴികളുമായി കൊർക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല... വീട്ടിലെത്തിയപ്പോൾ മൊബൈൽ എടുത്തു നോക്കിയപ്പോൾ നിരവധി മിസ്ഡ് കോൾ ഉണ്ടായിരുന്നു, അച്ഛനാണ് വിവരം അറിഞ്ഞിട്ടുണ്ടാവും, അതിനെപ്പറ്റി ചോദിക്കാൻ ആണ്..... ഫോൺ വിളിച്ച് കുറച്ചു കാര്യങ്ങൾ സംസാരിച്ചെങ്കിലും പഴയതുപോലെ സംസാരിക്കാൻ മനസ്സ് അനുവദിച്ചിരുന്നില്ല, മനസ്സിനെ വരിഞ്ഞുമുറുക്കുന്ന എന്തൊക്കെയോ വേദനകൾ നിലനിൽക്കുന്നു... പിന്നീട് വൈകുന്നേരത്തോടെ ആണ് മിഥുൻ എത്തിയത്, ഡ്രൈവറും ബെന്നിയും കൂടി ചേർന്നാണ് മുറിയിലേക്ക് കിടത്തിയത് പോലും... ഇതിനിടയിലും അവന്റെ ദൃഷ്ടി അവളിൽ പതിഞ്ഞില്ല... തന്റെ സാന്നിധ്യം ആവശ്യമില്ലാത്തവന്റെ മുൻപിലേക്ക് ഇനി പരമാവധി പോകാൻ പാടില്ലെന്ന് ഒരു തീരുമാനം സരയു എടുത്തു. തന്റെ സാന്നിധ്യം കൊണ്ട് അവളെ ബുദ്ധിമുട്ടിക്കരുത് എന്ന് അവനും തീരുമാനിച്ചു...ഇരുമനസ്സിലും ഒരു ശീതയുദ്ധം തുടങ്ങുകയായിരുന്നു..........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story