വേനൽമഴ...🍂💛: ഭാഗം 51

venal mazha

രചന: റിൻസി പ്രിൻസ്‌

മിഥുനെ മുറിയിലേക്ക് ആക്കിയതിനുശേഷവും സരയൂ അവിടേക്ക് ചെന്നില്ല.. എന്തെങ്കിലും പറഞ്ഞാലൊന്ന ഭയമായിരുന്നു അതിന് കാരണം.... അപ്പോഴാണ് ലക്ഷ്മി ഒരു ഗ്ലാസ് പാൽ കൊണ്ട് കയ്യിൽ കൊടുത്തത്... "മോളെ കണ്ണൻ കുഞ്ഞിന് കൊടുത്തേക്ക്, ഒരുപാട് ക്ഷീണം കാണും.... ഇനി ഡയറ്റ് ഒന്നും നോക്കണ്ട, അതുമായി എങ്ങനെയാണ് മുകളിലേക്ക് പോകുന്നത് എന്ന് പോലും ഒരു സംശയം ആ നിമിഷം അവൾക്ക് തോന്നിയിരുന്നു.... അവസാനം രണ്ടും കൽപ്പിച്ച് മുകളിലേക്ക് നടന്നു, ബെന്നി അപ്പോഴേക്കും പുറത്തേക്ക് ഇറങ്ങുകയായിരുന്നു... "മാഡം ഞാൻ നിൽക്കുന്നില്ല.... സാർ പറഞ്ഞു പൊയ്ക്കോളാൻ.... ഞാൻ രാവിലെ വരാം, " ശരി..... മുറിക്കുള്ളിലേക്ക് കടന്നപ്പോൾ കണ്ണിനു മുകളിൽ കൈ വച്ചു ഇരിക്കുകയാണ് മിഥുൻ... ഒന്നും മിണ്ടാതെ അവൾ അവന്റെ അരികിലുള്ള ടീപ്പോയിൽ പാല് വെച്ചതിനുശേഷം പതിയെ പറഞ്ഞു.... " പാൽ... ലക്ഷ്മിയമ്മ തന്നത് ആണ്... "ഉം..... ആ കൈ പോലും ഒന്ന് മാറ്റാതെ അവൻ മൂളിയപ്പോൾ ഒന്നും മിണ്ടാതെ അവൾ മുറിയിൽ നിന്നിറങ്ങി, വല്ലാത്തൊരു വേദന അവളെ പിന്തുടർന്നു കൊണ്ടേയിരുന്നു.... ബാൽക്കണിയിൽ ചെന്ന് അക്വേറിയത്തിന്റെ അരികിൽ വന്ന് ചൂരൽ കസേരയിലേക്ക് അവൾ ഇരുന്നു....

ദുഃഖം വന്നാലും സന്തോഷം വന്നാലും ഇവിടെ വന്നാണ് ഇരിക്കാറുള്ളത്.... മിഴികൾ നിറഞ്ഞു തുടങ്ങി... എന്തിനാണ് ഉള്ളം ഇത്രയും വേദനിക്കുന്നത്, അവന്റെ അവഗണന തന്നെ പുകച്ചു തുടങ്ങിയോ..? എത്ര സമയം അവിടെ അങ്ങനെ ഇരുന്നു എന്ന് അറിയില്ല... ഇടയ്ക്കെപ്പോഴോ കണ്ണുകളടഞ്ഞു തുടങ്ങിയിരുന്നു..... ഉറക്കം എഴുന്നേറ്റപ്പോൾ പുറത്ത് മഴയാണ്, ആ നിമിഷമാണ് മിഥുനെ കുറിച്ച് ഓർത്തത്.... പെട്ടെന്ന് അവൾ മുറിയിലേക്ക് ചെന്നു, അവൻ പതുക്കെ സ്റ്റിക്ക് ഉപയോഗിച്ച് ബാത്റൂമിലേക്ക് നടക്കാൻ തുടങ്ങുകയാണ്, " എന്താ കണ്ണേട്ട ഇത് .... ഒറ്റയ്ക്ക് നടന്ന് വീണു പോയാലോ, ഞാൻ കുട പിടിക്കാം.... ചെന്ന് അവന്റെ കൈകളിലേക്ക് പിടിക്കാൻ തുടങ്ങിയപ്പോൾ അവൻ അവളെ തടഞ്ഞു.... " ജീവിതത്തിൽ മുഴുവൻ ഒറ്റയ്ക്ക് നടന്നിട്ടുള്ള ഒരാളാണ് താൻ... താങ്ങാൻ എന്നും താൻ ഉണ്ടാവില്ലല്ലോ, ഒരു വർഷത്തിനു ശേഷം വീണ്ടും ഞാൻ ഒറ്റയ്ക്ക് നടക്കാൻ ഉള്ളതല്ലേ...? അത്രയും പറഞ്ഞു അവളുടെ സഹായമില്ലാതെ അവൻ അകത്തേക്ക് കയറിയപ്പോൾ ഒരു നിമിഷം ഇത്രയും നേരം കെട്ടിനിന്നിരുന്ന വേദന പെട്ടെന്ന് തന്നെ കെട്ടഴിഞ്ഞു... അതിന്റെ ശബ്ദം അവൻ കേൾക്കാതിരിക്കാൻ വേണ്ടി പെട്ടെന്ന് സാരിത്തുമ്പു കൊണ്ട് വാ മറച്ചു പുറത്തേക്ക് ഓടി അവൾ ....

മണ്ണിനെ പുണർന്നുകൊണ്ട് എത്തിയ മഴയുടെ ശബ്ദത്തിൽ അവളുടെ ഏങ്ങലിന്റെ ജെധികളും ഉയർന്നുപൊങ്ങി, പിന്നെ ഒന്ന് ശാന്തമായി.... എന്തിനാണ് അവൻ തന്നോട് അവഗണന കാണിക്കുന്നത്, അതിനു മാത്രം എന്ത് തെറ്റാണ് ചെയ്തത്... അത് മാത്രമായിരുന്നു അവളുടെ മനസ്സവളോട് ചോദിച്ചു കൊണ്ടിരുന്നത്.... മുഖം കഴുകിയവൾ താഴേക്ക് ചെന്നു, അടുക്കളയിൽ അരുന്ധതിയും ലക്ഷ്മിയും ഉണ്ട്, അവരൊടോക്കെ എന്തൊക്കെയോ സംസാരിച്ചുന്ന് വരുത്തി, അതിനുശേഷം വീണ്ടും മുകളിലേക്ക് പോയി .... " കുഞ്ഞേ കുട്ടിയുടെ മുഖത്ത് നല്ല ക്ഷീണമുണ്ട് കണ്ണൊക്കെ തളർന്നു ഇരിക്കുവാ,ഒരു വിളർച്ച ഉണ്ട്.... എനിക്ക് തോന്നുന്നത് എന്തോ ഒരു വിശേഷം നടക്കാൻ പോകുന്നുന്നാണ്..... ലക്ഷ്മി അത് പറഞ്ഞപ്പോൾ അരുന്ധതിയുടെ മുഖം വിടർന്നിരുന്നു, " ആയിരിക്കുമോ ലക്ഷ്മി.... " കുട്ടിയുടെ ഭാവം ഒക്കെ കണ്ടിട്ട് എനിക്ക് അങ്ങനെയാണ് തോന്നുന്നത്... കുട്ടിയെ ഡോക്ടറെ കാണിക്കണം.... " നാളെ തന്നെ കൊണ്ട് കാണിക്കാം, എനിക്ക് അറിയാതെ ഒരു സമാധാനവുമില്ല.... കണ്ണന്റെ കുഞ്ഞിനെ കൂടി ഒന്ന് കാണാനുള്ള ഭാഗ്യം തന്നാൽ മതിയായിരുന്നു ഈശ്വര എനിക്ക്.... അരുന്ധതിക്ക് ഉത്സാഹം ആയി... " ആദ്യം ഞാൻ അവളോട് ഒന്ന് ചോദിക്കട്ടെ, " അതാ നല്ലത് മോളോട് ചോദിക്കു...

എന്നിട്ട് മതി ആശുപത്രിയിൽ കൊണ്ടു പോകുന്നത്, ചിലപ്പോ ഉറക്കമിളച്ച് കൊണ്ടാണോന്നു അറിയില്ലല്ലോ... " ഞാൻ ഒന്ന് ചോദിക്കട്ടെ ലക്ഷ്മി.... അതും പറഞ്ഞ് അവർ മെല്ലെ മുകളിലേക്ക് കയറിരുന്നു, " ഞാൻ കൂടി പിടിക്കാം... തന്നെ പോണ്ട.. " സാരമില്ല ചെറിയൊരു വേദനയുണ്ട് എന്നേയുള്ളൂ, കൈവരിയിൽ പിടിച്ചുകൊണ്ട് അരുന്ധതി മുകളിലേക്ക് കയറി, സരയു മുറിയിലേക്ക് വരുമ്പോഴും ഏതോ ബുക്കും വായിച്ചു കിടക്കുകയാണ് മിഥുൻ.... അവൾ കയറി വന്നതൊന്നും അവനൊന്ന് ഗൗനിച്ചു പോലുമില്ല.... പെട്ടന്ന് അവൾ കബോഡിൽ നിന്നും തനിക്ക് മാറാനുള്ള വസ്ത്രം എടുത്തു, കുളിക്കാനുള്ള തയ്യാറെടുപ്പ് ആണെന്ന് അവനു തോന്നിയിരുന്നു ..... അവൻ അവളെ ശ്രദ്ധിക്കാതെ തന്റെ ജോലിയിൽ മുഴുകി,. "മക്കളെ അങ്ങോട്ട് വരട്ടെ.... ആ നിമിഷമാണ് അരുന്ധതി അകത്തേക്ക് കയറി വരുന്നത്.... പെട്ടെന്ന് രണ്ടുപേരും ഒന്ന് അത്ഭുതപ്പെട്ട് പോയിരുന്നു, " എന്താ അമ്മേ...?കയറി വാ.... അവൾ പെട്ടെന്ന് അവരുടെ അരികിലേക്ക് ചെന്നു, " ഒന്നുമില്ല മോൾടെ മുഖത്തൊരു ക്ഷീണം പോലെ തോന്നി,

എന്തുപറ്റിയെന്ന് തിരക്കാൻ വേണ്ടി വന്നത് ആണ് " അതിനാണോ അമ്മ വയ്യാതെ മുകളിലേക്ക് കയറി വന്നത്.... ഞാൻ നാമം ജപിക്കാൻ വേണ്ടി ഇറങ്ങിവരുമായിരുന്നല്ലോ... അപ്പോൾ ചോദിച്ചാൽ പോരായിരുന്നോ...? " ഒരു സമാധാനം ഉണ്ടായിരുന്നില്ല കുട്ട്യേ.... മിഥുന്റെ മുഖത്തേക്ക് നോക്കി ആണ് അവർ പറഞ്ഞത്.... " എന്താ ഒരു ക്ഷീണം പോലെ.... ആശുപത്രിയിലോ മറ്റോ പോകണോ മോൾക്ക്, " ഒന്നുമില്ല അമ്മേ....അങ്ങനെ പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല, നാളെ നമ്മുടെ ആശുപത്രി ഏതെങ്കിലും ഒരു ഗൈനക്കോളജിസ്റ്റിനെ ഇവിടേക്ക് വിളിച്ച് ഒന്ന് വിശദമായിട്ട് നോക്കിയാലോ....? മടിച്ചുമടിച്ച് അരുന്ധതി പറഞ്ഞത്.... സരയു ഞെട്ടി അരുന്ധതിയുടെ മുഖത്തേക്ക് നോക്കി.... ആ നിമിഷം തന്നെ സരയൂ മിഥുന്റെ മുഖത്തേക്ക് നോക്കി.... എന്ത് പറയണം എന്നറിയാത്ത അവസ്ഥയിൽ ആയിരുന്നു മിഥുൻ ... "അമ്മ വിചാരിക്കുന്നത് പോലെ ഒരു പ്രശ്നം ആയിരിക്കില്ല, ഉറക്കം ശരിയായിട്ട് ഉണ്ടാവില്ല, അതിന്റെതാ മിഥുൻ പറഞ്ഞപ്പോൾ ആ മുഖം മങ്ങിയത് മിഥുൻ കണ്ടിരുന്നു... അമ്മ ആഗ്രഹിക്കുന്നത് എന്താണെന്ന് വ്യക്തമായി അവന് മനസ്സിലായി, അത് വിശ്വസിച്ചാണ് പാവം ഇത്രയും ഓടിക്കിതച്ചെത്തിയത് എന്ന് തോന്നിയപ്പോൾ അവന് വല്ലാത്ത സങ്കടം തോന്നിയിരുന്നു.... "

അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ ആദ്യം സരയു അമ്മയോട് ആകും പറയാ, ചെറിയൊരു പുഞ്ചിരി ആ മുഖത്ത് തെളിഞ്ഞു എങ്കിലും ആ മനസ്സ് വേദനിച്ചു എന്ന് മനസ്സിലായിരുന്നു അവനു.... സരയൂ അവരെയും കൊണ്ട് മുറിയിലേക്ക് നടന്നു, " ഞാൻ വിചാരിച്ചു മോൾക്ക്.... വേദനയോടെ അവർ പറഞ്ഞപ്പോൾ സഹതാപമാണ് അമ്മയോട് സരയുവിന് തോന്നിയത്... " എനിക്ക് മനസ്സിലായി, "ഒരുപാട് വൈകികണ്ട കുട്ടിയെ..... അമ്മയ്ക്കും കൂടി കുഞ്ഞിനെ കാണണമെന്ന് ആഗ്രഹമുണ്ട്, അമ്മ അങ്ങ് പോയിക്കഴിഞ്ഞാൽ മോൾക്ക് ഒരു സങ്കടം ആകും... അവരുടെ കണ്ണ് നിറഞ്ഞു... " ഇങ്ങനെ ഒന്നും പറയാതെ.... അങ്ങനെ ഒന്നും അമ്മയ്ക്ക് പറ്റില്ല, അമ്മ വിഷമിക്കേണ്ട.. എന്തെങ്കിലും ഉണ്ടെങ്കിലും ഞാൻ അമ്മയോട് തന്നെ പറയാം.... ആശ്വസിപ്പിക്കാൻ ആണെങ്കിലും അവൾ അങ്ങനെ പറയാനായിരുന്നു ആ നിമിഷം തോന്നിയത്..... അരുന്ധതിയെ മുറിയിലേക്ക് കൊണ്ട് വിട്ടതിനുശേഷം തിരിച്ച് മുറിയിലേക്ക് വന്നപ്പോൾ മിഥുൻ അവിടെത്തന്നെ ഉണ്ടായിരുന്നു, " താൻ അപ്പുറത്തെ റൂമ് യൂസ് ചെയ്തോ....

തനിക്ക് ഒറ്റയ്ക്ക് കിടക്കാൻ പേടി ആണെങ്കിൽ ലക്ഷ്മിയമ്മയെ വിളിച്ചു കിടത്തിയാൽ മതി .. അല്ലെങ്കിൽ താഴെ അമ്മയുടെ കൂടി കിടന്നോളൂ.... അവന്റെ ആ മറുപടി അവളുടെ മനസ്സിലുണ്ടായിരുന്ന ചെറിയ പ്രതീക്ഷകളെ പോലും തകർക്കാൻ കെൽപ്പുള്ളതായിരുന്നു, പൂർണമായും തന്നെ അവന്റെ ജീവിതത്തിൽ നിന്നും അവൻ അകറ്റി തുടങ്ങുകയാണ്.. അതിന്റെ മുന്നോടിയാണ് ഇത്, തലയാട്ടി അവൾ തന്റെ വസ്ത്രങ്ങളും എടുത്ത് അപ്പുറത്തെ മുറിയിലേക്ക് പോയി.... വെള്ളം ശരീരത്തിലേക്ക് വീണപ്പോൾ അവൾ ഉറക്കെ കരഞ്ഞു, അന്ന് നാമം ജപിക്കാനും അവൾ പോയില്ല. ചോദിച്ചപ്പോൾ തലവേദനയാണെന്ന് പറഞ്ഞ് ഒഴിഞ്ഞു, അവൾ അവനുള്ള ഓട്സും ആയി മുകളിലെ മുറിയിലേക്ക് ചെന്നു, അവനോട് ഒന്നും സംസാരിക്കാതെ അത് മുറിയിൽവെച്ച് അവൾ മടങ്ങി... മുറിയിൽ ഒറ്റയ്ക്കിരിക്കുമ്പോൾ എന്തിനെന്നറിയാതെ ഇടതടവില്ലാതെ മിഴികൾ പെയ്യുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.... അതിന്റെ കാരണം മാത്രമായിരുന്നു അജ്ഞാതം...

. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം അവളെ കടാക്ഷിച്ചില്ല.... അവനോട് എന്താണ് ഈ അവഗണനയുടെ കാരണം എന്ന് ചോദിക്കാതെ എനിക്ക് സമാധാനം തോന്നുന്നില്ലന്നു അവൾക്ക് തോന്നി..... ഒടുവിൽ രണ്ടും കൽപ്പിച്ച് അവൾ പുറത്തേക്ക് നടന്നു, വെറുതെ ഒന്ന് തുറന്നുനോക്കിയപ്പോൾ വാതിൽ കുറ്റി ഇട്ടിരുന്നില്ല എന്ന് മനസ്സിലായി.... മുറിയിൽ വെട്ടം ഉണ്ട്, അവൾ അകത്തേക്ക് കയറിയപ്പോൾ അവൻ മദ്യപിക്കുക ആണ് ... ഒരു നിമിഷം മിഥുനും ഞെട്ടിപ്പോയിരുന്നു... സമയം രാത്രി ഒന്നരയോടെ അടുത്തിരുന്നു... " എന്തുപറ്റി സരയു.... അവൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.... " അതുതന്നെയാണ് സർ എനിക്കും ചോദിക്കാനുള്ളത്, കണ്ണേട്ടാ എന്ന വിളിയിൽ നിന്നും അവൾ സാറിലേക്ക് മാറിയത് അവൻ ശ്രദ്ധിച്ചു.... " ഞാൻ എന്ത് തെറ്റ് ചെയ്തിട്ട് ആണ്, എന്നോട് ഇങ്ങനെയൊക്കെ പെരുമാറുന്നത്... ഇത്രമാത്രം അവഗണിക്കാൻ ഞാൻ എന്ത് തെറ്റാണ് സാറിനോട് ചെയ്തത്..... എന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റ് വന്നിട്ടുണ്ടെങ്കിൽ തുറന്നു പറയണം, അല്ലാതെ എന്നോട് ഇങ്ങനെ കാണിച്ചാൽ ഞാൻ എന്താ വിചാരിക്കുക.... ഒരു കരാറിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ എത്തിയത്.... എങ്കിലും അത് ഈ താലിയുടെ പുറത്താണ് ഞാൻ വീട്ടിലേക്ക് വന്നത് ...

അത് കെട്ടിയ ആൾ തന്നെ എന്നോട് അവഗണന കാണിക്കുകയാണെങ്കിൽ ഞാൻ ഈ വീട്ടിൽ നിൽക്കുന്നതിൽ അർത്ഥമാണുള്ളത്....? " ഞാനൊരു അവഗണനയും തന്നോട് കാണിച്ചില്ല.... ചില ആളുകളോട് വല്ലാതെ എനിക്ക് ഇന്റിമേസി ആകും ... പിന്നെ എനിക്ക് അതിൽ നിന്നും അകലാൻ പറ്റില്ല, ഇപ്പോൾ തന്നെ മൂന്ന് മാസമായി, ഇനി 9 മാസം കഴിയുമ്പോൾ താൻ ഇവിടുന്ന് പോകും .. കൂടുതൽ താനുമായി ക്ലോസ് ആയാൽ അത് എനിക്ക് ബുദ്ധിമുട്ട് ആകും, അതുകൊണ്ട് മാത്രം ഞാൻ ഒരു അകലം ഇടുന്നതെ ഉള്ളു, അവളുടെ മുഖത്തേക്ക് നോക്കാതെ അവൻ പറഞ്ഞു.... " എനിക്ക് തന്നോട് ഒരു പിണക്കവുമില്ല.... ഞാൻ അല്പം കഴിച്ചിട്ടുണ്ട്....ഇപ്പോൾ താൻ ചെല്ല്... " മരുന്ന് കഴിക്കുന്ന സമയത്ത് ഇങ്ങനെ ഒന്നും പാടില്ലെന്ന് അറിയാവുന്നതല്ലേ...? അത് കേട്ടപ്പോൾ അവളുടെ ഉള്ളിലെ പരിഭവങ്ങൾ എല്ലാ മാറി ആവലാതി നിറഞ്ഞിരുന്നു... " മരുന്നൊന്നും കഴിക്കുന്നില്ല, മുറിവുകൾ ഒക്കെ ഉണ്ട് എന്നേയുള്ളൂ.. ശരീരത്തിന് ആകപ്പാടെ ഒരു വേദന, അതുകൊണ്ട് ഒന്ന് രണ്ട് പെഗ് കഴിച്ചിട്ട് ഉണ്ട്.... നമുക്ക് രാവിലെ സംസാരിക്കാം, "

എനിക്കിപ്പോൾ സംസാരിക്കണം.... കാരണം അറിയണം, കാരണം അറിയാതെ ഞാൻ പോകില്ല.... അതല്ല എന്നോട് പറഞ്ഞില്ലെങ്കിൽ നാളെ തന്നെ ഈ വീട്ടിൽ നിന്ന് പോകും, സാറിന് ഇഷ്ടം അല്ലാതെ ഇനി ഞാൻ ഇവിടെ നിൽക്കില്ല... " എനിക്കല്ലല്ലോ തനിക്കല്ലേ ഇഷ്ടമല്ലാത്തത്.... മനസ്സിലാവാതെ സരയു അവന്റെ മുഖത്തേക്ക് നോക്കി.... " താനോരു പെണ്ണല്ലേ.... ഒരാൾ തന്നോട് ഇടപെടുമ്പോൾ അവന്റെ സ്വഭാവത്തിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടാകുമ്പോൾ അത് മനസ്സിലാക്കാനുള്ള ലോജിക്ക് തനിക്ക് ഇല്ലേ...? ഓപ്പോസിറ്റ് നിൽക്കുന്ന സെക്സ് ഏത് രീതിയിലാണ് സംസാരിക്കുന്നത് എന്ന് ഒരു പെണ്ണിനെ നന്നായിട്ട് മനസ്സിലാക്കാൻ സാധിക്കും... അവന്റെ നോട്ടം സ്പർശം കൃത്യമായി അറിയാം.... ഒരൊന്നൊന്നര മാസത്തിനു മുൻപ് താൻ എന്റെ നേരെ വന്നു നിന്ന് സംസാരിക്കുമ്പോഴോ തന്റെ കയ്യിൽ പിടിച്ചാലോ എനിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല... അതിലൊന്നും ഒരു കള്ളത്തരം ഉണ്ടായിരുന്നില്ല, പക്ഷേ ഇപ്പൊൾ തന്റെ മുഖത്തുനോക്കി സംസാരിക്കാൻ പറ്റില്ല, തന്നെ ഒന്ന് സ്പർശിച്ചാൽ വല്ലാത്തൊരു ഫീലാണ്, ഇതൊക്കെ എന്റെ മുഖത്ത് നിന്നും എന്റെ ഭാഗത്തുനിന്നും നിനക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ... പറയാതെ ഞാൻ തന്നോട് പലതും പറഞ്ഞു,

എന്നിട്ട് തനിക്ക് മനസ്സിലാക്കാൻ സാധിക്കില്ലെങ്കിൽ അതിനർത്ഥം തനിക്ക് ഇഷ്ടമല്ലന്നല്ലേ... പിന്നെ എന്തിനാ ഞാൻ വെറുതെ ബുദ്ധിമുട്ടിക്കുന്നത്, അതുകൊണ്ട് ഒഴിഞ്ഞുമാറിയത്... ഡിവോഴ്സ് പെറ്റിഷൻ ഒപ്പിടാമെന്ന് പറഞ്ഞപ്പോൾ എനിക്ക് ഉറപ്പായി ഈ ബന്ധം ഒരു പേപ്പർ കൊണ്ട് ഉപേക്ഷിച്ചു പോകാൻ തനിക്ക് ഒരു ബുദ്ധിമുട്ടുമില്ലന്നു.... പക്ഷേ എനിക്ക് അങ്ങനെയല്ല, കുറച്ചുകാലം കുറച്ചുകാലം കൊണ്ട് ഞാൻ തന്നെ വല്ലാതെ സ്നേഹിച്ചു പോയി.... താൻ ഇല്ലാതെ പറ്റില്ല എന്നുള്ള ഒരു അവസ്ഥ വന്നു പോയി, ഹോണസ്റ്റലി ഐ ലവ് യു.... ആ അവസ്ഥ മാറാൻ വേണ്ടിയാണ് ഈ അകലം.... അല്ലാതെ എനിക്ക് തന്നോട് ഒരു ദേഷ്യവും ഇല്ല... ഇഷ്ടം മാത്രമേ ഉള്ളൂ... ഇല്ലെങ്കിൽ ഞാൻ ഭ്രാന്തനായി പോകും, ഒരുപാട് നഷ്ടങ്ങളുടെ ഒരു കളക്ഷൻ ഉണ്ട് എനിക്ക്, അതിൽ ഒന്നുകൂടി.... തെറ്റാണ്, ഞാൻ മനസ്സിലാക്കിയില്ല, എന്റെ ഭാഗത്തുനിന്ന് മാത്രം ഞാൻ ചിന്തിച്ചുള്ളൂ... തന്നെ സംബന്ധിച്ചിടത്തോളം തന്റെ സ്വപ്നങ്ങളൊക്കെ വിലകൊടുത്തുവാങ്ങിയ ഒരാൾ മാത്രമാണ് ഞാൻ... അവന്റെ ഓരോ വാക്കുകളും അവളെ വല്ലാതെ ഞെട്ടിച്ചു കളഞ്ഞിരുന്നു...........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story