വേനൽമഴ...🍂💛: ഭാഗം 6

venal mazha

രചന: റിൻസി പ്രിൻസ്‌

" ഒരു നിമിഷം അവൻ സംസാരിക്കാതെ നിൽക്കുന്നത് കേട്ട് അവൾ ഒരിക്കൽ കൂടി അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു... " താൻ ഇമോഷണൽ ആയി കാര്യങ്ങൾ എടുക്കണ്ട.... ഒരു ചിത്രത്തിൽ അഭിനയിക്കാൻ പോകുന്നു, ഒരു വർഷത്തെ ഷെഡ്യൂള്... സിനിമ അങ്ങനെ കരുതിയാൽ മതി... " എൻറെ ഭാഗത്തു നിന്ന് എന്തെങ്കിലും തനിക്ക് അംഗീകരിക്കാൻ പറ്റാത്ത കാര്യങ്ങൾ ഉണ്ടായാൽ,സ്പോട്ടിൽ തിരിച്ചു വന്നോ... അത് ഉണ്ടാവില്ല എനിക്ക് ഉറപ്പുള്ളത് കൊണ്ടാണ് പറഞ്ഞത്, സീ സരയൂ, എനിക്ക് എന്തെങ്കിലും ഫിസിക്കൽ താൽപര്യങ്ങൾ ഉണ്ടെങ്കിൽ അതിന് നൂറ് വഴികളുണ്ട്, ഇങ്ങനെയൊരു കാര്യമുണ്ടോ...? ആദ്യം പറയേണ്ടത് എനിക്ക് വേണമെങ്കിൽ കല്യാണം കഴിക്കാല്ലോന്ന് ആണ്... അതിനിടയ്ക്ക് തന്നെപ്പോലൊരാളെ കൊണ്ടുവന്നു ഇത്രയും ഒരു നാടക കളിപ്പിച്ച വീട്ടിൽ കൊണ്ടു നിർത്തണ്ട കാര്യമില്ല, അങ്ങനെ ഒരു തോട്ട് വല്ലതും മനസ്സിൽ ഉണ്ടേൽ അത്‌ കളഞ്ഞേക്ക്.... മിഥുൻ പറഞ്ഞു... " എനിക്ക് സമ്മതം ആണ് സർ... " ഞാൻ പറഞ്ഞതുപോലെ ഒരു മേക്ക് ഓവർ ആവിശ്യം ആണ്... തലമുടി മുറിക്കണ്ട.... ചെറിയതോതിൽ ഒരു മാറ്റം, കാരണം ന്യൂസ് ഡിസ്‌ക്ലോസ് ചെയ്യുമ്പോൾ മുതൽ ചിലപ്പോൾ ഇൻറർവ്യൂ ഒക്കെ വേണ്ടി വരും, അപ്പോൾ തന്റെ അപ്പിയറൻസിൽ ആരും കുറ്റം പറയരുത്, പറയേണ്ട കാര്യങ്ങൾ ഒക്കെ സനു പഠിപ്പിച്ചു തരും....! തനിക്ക് അഡ്വാൻസ് എന്തെങ്കിലും വേണോ..? " എന്റെ കൈയിൽ ഒന്നും തരേണ്ട....

സാർ ഹോസ്പിറ്റലിൽ അച്ഛന് വേണ്ട കാശ് അടച്ചാൽ മതി... " അച്ഛൻറെ ഓപ്പറേഷൻ, അതിനുവേണ്ട കാര്യങ്ങൾ ഒക്കെ ഞാൻ ചെയ്തോളാം... " ഇതിൽ ഡീൽ ആണ്.... നമ്മൾ തമ്മിൽ നിയമപരമായി യാതൊരു സർട്ടിഫിക്കറ്റ് വയ്ക്കുന്നില്ല, എല്ലാം ഒരു വാക്കിൻറെ പുറത്താണ്.. തൻറെ വാക്ക് ഞാൻ വിശ്വസിക്കാണ്, വിശ്വാസവഞ്ചന കാണിക്കരുത്.... അവൻ ഒന്ന് ഊന്നി പറഞ്ഞു...! " സർ ഉദ്ദേശിച്ചത് ഞാൻ ചതിക്കും എന്നാണോ...? " അങ്ങനെയല്ല നമ്മൾ നേരത്തെ പരിചയമില്ലാത്തവർ അല്ലേ...? അപ്പോൾ എല്ലാ കാര്യത്തിലും ഒരു ധാരണ വേണം, അതുകൊണ്ട് പറഞ്ഞെന്നേയുള്ളൂ.... എൻറെ ഭാഗം ഞാൻ ക്ലിയർ ചെയ്തിരിക്കും... ഒരു ലക്ഷം രൂപ ഒരു മാസം വെച്ച് നൽകാം ഞാൻ പറഞ്ഞ, ത് തൻറെ ആവശ്യം ജനുവിൻ ആയതുകൊണ്ടും പിന്നെ മനുഷ്യത്വപരമായ രീതിയിലും ഞാൻ തൻറെ അച്ഛന് ഓപ്പറേഷൻ വേണ്ട 5 ലക്ഷം രൂപ ഇന്ന് വൈകിട്ട് തന്നെ സനൂപിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യും... " സർ പേടിക്കേണ്ട ഞാൻ ചതിക്കില്ല, 12 മാസം സർ പറയുന്നതു പോലെ സാറിന്റെ ഭാര്യയായി ഞാൻ അഭിനയിച്ചു കൊള്ളാം, " ഓക്കേ ഗുഡ്, നമ്മൾ ഏതു ജോലി തെരഞ്ഞെടുത്താലും അതിനകത്ത് ഒരു ആത്മാർത്ഥത കാണിക്കണം... തന്റെ ഭാഗത്ത് നിന്ന് അത്‌ ഉണ്ടാവുന്ന ഞാൻ വിശ്വസിക്കുന്നു...

ആർക്കും ഒരു സംശയത്തിനും ഇട നൽകരുത്, ആദ്യം എൻറെ അമ്മയെ ഒന്ന് കാണണം, അതെന്നാണെന്ന് ഞാൻ പറയാം, അപ്പോൾ വന്നാൽമതി.... " എവിടേക്ക്...? " തറവാട്ടിലേക്ക്..... കുറച്ചുകാലം എന്നോടൊപ്പം വീട്ടിൽ ഉണ്ടാകണം കല്യാണം കഴിഞ്ഞ്, അമ്മേടെ അടുത്ത് കുറച്ചുദിവസം അതാണ് ഒരു സന്തോഷം, അമ്മ അത്രയേ ആഗ്രഹിക്കുന്നുള്ളൂ, എന്റെ അമ്മ ഒരു രോഗിയാണ്, അതുകൊണ്ട് കുറച്ചു കാലത്തേക്കെങ്കിലും അമ്മയ്ക്ക് ഒരു സന്തോഷം നൽകാൻ , അതിനു വേണ്ടി മാത്രമാണ് ഞാൻ ഇങ്ങനെ എൻറെ ജീവിതം വച്ച് ഒരു കളി കളിക്കുന്നത്..... " ചോദിക്കുന്നത് ശരിയല്ല എനിക്ക് ചോദിക്കേണ്ട കാര്യമില്ല, എങ്കിലും അമ്മയ്ക്ക് എന്താ സർ അസുഖം, ഒരു നിമിഷം മിഥുൻ ഒന്ന് നിർത്തി... " അമ്മയ്ക്ക് ക്യാൻസർ ആണ്.... ഏകദേശം എല്ലായിടത്തേക്കും സ്‌പ്രെഡ്‌ ആയി കഴിഞ്ഞു, പ്രതീക്ഷ വേണ്ട എന്ന് എല്ലാവരും പറയുന്നത്.... കൊണ്ടു പോകാത്ത സ്ഥലങ്ങൾ ഒന്നും ബാക്കിയില്ല, വിദേശത്ത് പോലും കൊണ്ടുപോയി... പക്ഷേ എവിടെ കൊണ്ട് പോയിട്ടും ഒരു കാര്യം ഇല്ല.... ഒരു വർഷം ആണ് ഡോക്ടർ പറയുന്നത്...

അപ്പ നേരത്തെ പോയി, ഈ ലോകത്ത് എനിക്ക് സ്വന്തം എന്ന് പറയാം അമ്മ മാത്രമേയുള്ളൂ, അച്ഛൻ കുട്ടികാലത്തെ മരിച്ചത, അമ്മയ്ക്ക് വേണ്ടി ഞാൻ എന്താ ചെയ്യേണ്ടത് എന്ന് ചോദിച്ചപ്പോൾ അമ്മ ആവശ്യപ്പെട്ട് ഒറ്റ കാര്യമേ ഉള്ളൂ, ഒരു വിവാഹം...! ജീവിതത്തിൽ ഞാൻ ഒറ്റയ്ക്കായി പോവരുത്, അത്‌ അമ്മയ്ക്ക് ഉറപ്പിക്കാൻ വേണ്ടി.... അമ്മ ആ പ്രതീക്ഷയോടെ പൊക്കോട്ടെ... പെട്ടന്ന് ആ ഗൗരവകാരനിൽ നിന്ന് മാറി ഒരു സ്നേഹനിധി ആയ മകൻ മാത്രം ആയി അയാൾ... " പിന്നെ ഡോക്ടർ പറഞ്ഞ മറ്റൊരു ഫാക്ട് ഉണ്ട്... എന്റെ ജീവിതം തകർന്നപ്പോൾ അമ്മയും തകർന്നു.... അമ്മ ഈ ജീവിതം വെറുത്ത പോലെ, ആ വേദന മാറി സന്തോഷം തിരിച്ചു കിട്ടിയാൽ പകുതി അസുഖം മാറും, ചിലപ്പോൾ രക്ഷിക്കാനുള്ള എന്തെങ്കിലും ഒരു ഹോപ്പ് ഉണ്ടാവും, ആ പ്രതീക്ഷയുണ്ട്... ഇതിനു പിന്നിൽ, " അമ്മ എന്തേലും അറിഞ്ഞാൽ.. സഹിക്കാൻ പറ്റുമോ സർവ് " നോ അമ്മ അറിയരുത്, അതാണ് തന്റെ ജോലി.... പെട്ടെന്ന് അവന്റെ മുഖത്ത് ഗൗരവം നിറഞ്ഞു... " " എനിക്ക് ഷൂട്ട് ഉണ്ട് സംസാരിക്കാൻ സമയം ഇല്ല... സരയൂ വേണ്ടതൊക്കെ സെറ്റ് ചെയ്യണം, ഞാൻ സ്ഥിരമായിട്ട് പോകുന്ന സലൂണിൽ തന്നെ പറഞ്ഞാൽ മതി, കാര്യങ്ങൾക്ക് നീ നോക്കണം,

എനിക്ക് ഇന്നും നാളെ ഷൂട്ടിംഗ് ഉള്ളതുകൊണ്ട് ഇത്തരം കാര്യങ്ങൾ ഒന്നും നോക്കാൻ പറ്റില്ല.... ഇടയ്ക്ക് വിളിക്കും ഒരു ഇൻറർവ്യൂ വേണം, അതിനുവേണ്ടി കോസ്റ്റ്യൂം ഒക്കെ സരയുവിന് അനുസരിച്ചുള്ള നീ കൂടിപ്പോയി വേണം എടുക്കാൻ, ഡോക്ടർക്ക് നിർദ്ദേശം കൊടുക്കുക ആണ് ആൾ... " അത് ഞാൻ ഏറ്റു, നീ ടെൻഷനടിക്കേണ്ട... ഈ പെൺകുട്ടി വീട്ടിലേക്ക് വിട്ടേക്ക്, " പിന്നെ എപ്പോൾ വിളിച്ചാലും കിട്ടും ഒരു കോൺടാക്ട് നമ്പർ എൻറെ കയ്യിൽ ഉണ്ടാവണം, ഞാന് പല തിരക്കിലായിരിക്കും, അതിന്റെ ഇടയിൽ ആണ് വിളിക്കുന്നത്... " എപ്പോൾ വിളിച്ചാലും കിട്ടും... ഓക്കേ ഗുഡ്, അപ്പൊൾ വെൽകം മൈ ലൈഫ്... അതും പറഞ്ഞു അവൾക്ക് ഷേക്ക് ഹാൻഡ് നൽകാനായി അവൻ കൈ കിട്ടിയപ്പോൾ വിറയാർന്ന കൈകളോടെ ആയിരുന്നു അവൾ തിരികെ അവന്റെ കൈകളിൽ കൈകൾ ചേർത്തത്.... അപ്രതീക്ഷിതമായി ലഭിച്ച ജീവിതത്തിനായി അവൾ കാരാറിൽ ഏർപ്പെട്ട് കഴിഞ്ഞു...! സനൂപ് ആയിരുന്നു അവളെ വീടിൻറെ അരികിൽ വരെയുള്ള സ്ഥലത്ത് കൊണ്ടുചെന്നെത്തിച്ചത്... " സരയു ടെൻഷൻ ആവാതെ, " മനസ്സിലായി സർ, ടെൻഷൻ അടിക്കാതെ ചെല്ല് .... " ശരി.. വീട്ടിൽ കയറുന്നതിനു മുൻപ് തന്നെ ഫോണിൽ കോൾ വന്നിരുന്നു നോക്കിയപ്പോൾ ലക്ഷ്മി ഏടത്തി ആണ്... "

നീ എവിടെയാ കുട്ടിയെ, തനു പറയായിരുന്നു വന്നതിനു ശേഷം നിന്നെ ഒന്ന് കണ്ടിട്ട് കൂടി ഇല്ലന്ന്.... " അച്ഛനെ വയ്യാത്തതുകൊണ്ട് അല്ലേ, വൈകുന്നേരമേതാം... " ഞാനത് ചോദിക്കാൻ അല്ല വിളിച്ചത്, ഇവിടെ അദ്ദേഹം ചോദിച്ചു അച്ഛൻ എന്താ ഇപ്പോൾ ചികിത്സ ചെയ്യാ... ഏതെങ്കിലും ആശുപത്രിയിൽ കൊണ്ടുപോയ എന്തെങ്കിലും ഭേദം ഉണ്ടാവു... കാശ് എത്രന്ന് നോക്കണ്ട, " അത്രയ്ക്ക് കുഴപ്പമൊന്നുമില്ല അവിടെ കുറച്ച് ടെസ്റ്റുകൾ ഉണ്ടായിരുന്നല്ലോ... അത് ശരിയായിട്ടുണ്ട്, നാളെയോ മാറ്റോ അവിടെ ഒരു ഓപ്പറേഷൻ ഉണ്ടാവും, അത് കഴിയുമ്പോൾ ശരിയായിക്കോളും... " ഓഹോ സമാധാനമായി... " ഞാൻ വിളികാം ഏടത്തി... എന്തൊക്കെയൊ പറഞ്ഞു ഫോൺ വച്ചു, ചിതറിയ മനസ്സുമായി എന്തൊക്കെയോ ജോലികൾ ചെയ്ത് വൈകുന്നേരമായപ്പോഴേക്കും മംഗലത്തേക്ക് പോകാൻ തയ്യാറായിരുന്നു, പടിപ്പുര കടന്ന് അകത്തേക്ക് ചെല്ലുമ്പോൾ തന്നെ കണ്ടിരുന്നു ലക്ഷ്മിയേടത്തി.... "' ആ പഴയ സൗന്ദര്യത്തെ അങ്ങ് പോയല്ലോ, രണ്ടുദിവസം കൊണ്ട് നിനക്കെന്താ പറ്റിയത്...? തലയിൽ തലോടി ചോദിച്ചു... " ഒന്നുമില്ല ലക്ഷ്മിയേടത്തി, അച്ഛനെ വയ്യാത്തതുകൊണ്ട്.... " കുട്ടിയെ എന്തിനാ ഇങ്ങനെ ഈശ്വരന്മാർ പരീക്ഷിക്കുന്നത്..... നീ വിഷമിക്കണ്ട, ഇതിനെല്ലാം ഒരു മറുകര ഉണ്ടാവും...

നിറയെ സന്തോഷം നിറഞ്ഞ ഒരു സമാധാന കാലം നിന്നെ കാത്തിരിപ്പുണ്ട് മോളെ.... മുടിയിൽ തഴുകി ലക്ഷ്മി ഏടത്തി പറഞ്ഞപ്പോൾ നിസംഗത നിറഞ്ഞ മുഖത്തോടെ ഒരു പുഞ്ചിരി നൽകിയിരുന്നു, അകത്തേക്ക് കയറുമ്പോൾ കാണാം ടിവി കാണുകയാണ് തനു ചേച്ചി, " നീ വന്നോ...? " ചേട്ടൻ എവിടെ ചേച്ചി... " ഒരു ഫ്രണ്ടിനെ കാണാൻ പോയിട്ടുണ്ട്, കുറച്ചു ലേറ്റ് ആവും, നീ വാ നിന്നെ കാണാനില്ലല്ലോ, " ഓരോ തിരക്കിൽ അല്ലേ ചേച്ചി.... " ഞാൻ വന്നിട്ട് നിന്നെ ഒന്ന് കണ്ടു പോലുമില്ല എന്ന് അമ്മയോട് പറയുകയായിരുന്നു.... എങ്ങനെ ഉണ്ട് അച്ഛന്... "' കുഴപ്പം ഇല്ല ചേച്ചി, ഇപ്പോ രണ്ടാൾ ആയി കിടപ്പുരോഗികൾ എന്ന് മാത്രം... പെട്ടെന്നാണ് പടിപ്പുരയുടെ മുന്നിൽ ഒരു കാർ കൊണ്ടുവന്ന് നിർത്തുന്ന ശബ്ദം കേട്ടത്, " അഭി ഏട്ടൻ ആണ്... പടിപ്പുരയിൽ നിന്നും അഭി ഏട്ടൻ ഒപ്പം ഇറങ്ങി വരുന്ന ആളെ കണ്ടപ്പോൾ ഒരു നിമിഷം സർവ നാഡികളും നിശ്ചലം ആയതു പോലെ തോന്നിയിരുന്നു.... അറിയാതെ ചൊടികൾ മന്ത്രിച്ചു മിഥുൻ സർ............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story