വേനൽമഴ...🍂💛: ഭാഗം 7

venal mazha

രചന: റിൻസി പ്രിൻസ്‌

" അയ്യോടാ സിനിമയിലൊക്കെ ഉള്ള ആളല്ലേ തനു.... ഒരു കൗതുകത്തോടെയാണ് ലക്ഷ്മിയേടത്തി ചേച്ചിയോട് ചോദിച്ചത്, " അതേ അമ്മേ...! മിഥുൻ മേനോൻ, അമ്മയ്ക്ക് അറിയില്ലേ...? " പിന്നെ സിനിമയിലൊക്കെ കണ്ടിട്ടുണ്ടല്ലോ, " നിനക്ക് അറിയില്ലേടി, തനു ചേച്ചി ചോദിച്ചപോൾ എന്ത് മറുപടി പറയണം എന്ന് പോലും മറന്നു... " അതുകൊണ്ട് അറിയാതിരിക്കില്ല, " അറിയാം... " മിഥുൻ അഭിയേട്ടന്റെ അടുത്ത ഫ്രണ്ടാ.. അതൊരു വലിയ സർപ്രൈസ് ആയിരുന്നു എനിക്ക്.... എന്നോട് പോലും പറയാതെ മറച്ചുവച്ച് ഒരു കാര്യം, കല്യാണം കഴിഞ്ഞ ഒരു സർപ്രൈസ് തരാമെന്ന് പറഞ്ഞു നേരത്തെ കൊണ്ടുപോയത് എവിടെയാണ് അറിയോ...? മിഥുന്റെ വീട്ടിലേക്ക് അറിയുന്നത്... ഇവർ കോളേജ് ഫ്രണ്ട്സ് ആണെന്ന്, ഒരു നിമിഷം സരയു മിഥുനെ അവിടെ കണ്ട് ഒന്ന് ശബ്ദമായി പോയിരുന്നു... പിന്നെ പെട്ടെന്ന് ഒരു ചിരിയോടെ അകത്തേക്ക് കയറി വന്നു, " മിഥുനെ , വേഗം അകത്തേക്ക് കയറിക്കോ, ആരെങ്കിലും കണ്ടാൽ പിന്നെ ഇവിടെ ആളു കൂടും... " കേറി വാ കുട്ട്യേ... ഉത്സാഹത്തോടെയാണ് ലക്ഷ്മിയേടത്തി വിളിച്ചത്, " എന്നാലും മിഥുൻ വീട്ടിൽ വന്ന സമയം തീരെ ശരിയായില്ല, അച്ഛൻ ഇവിടെയില്ല.. അച്ഛനെ ഒന്ന് ഞെട്ടിക്കായിരുന്ന, തനു പറഞ്ഞു... "ആഹ് ബെസ്റ്റ്...! പ്രേം നസീറിനെ അറിയാത്ത നിന്റെ അച്ഛന് ആണ് ഇവനെ കണ്ട് ഞെട്ടുന്നത്, എല്ലാവരും അഭിയേട്ടന്റെ ആ തമാശയിൽ പങ്കു കൊണ്ടിരുന്നു,

"പിന്നെ അഭിയേട്ട, ഞാൻ കാത്തിരുന്നു സരയു എത്തിയ സമയം കൊള്ളാം, ഏതായാലും ഇവൾക്ക് കാണാൻ പറ്റിയല്ലോ മിഥുനെ, "അത്‌ ശരിയാ തനു... . " ഇത് ആരാണ്...? അത്‌ വരെ മൗനം ഭജിച്ച മിഥുൻ ആണ് ചോദിച്ചത്, " തനുവിന്റെ ആരാ ഈ കുട്ടി...? " എൻറെ അനിയത്തി എന്ന് വേണമെങ്കിൽ പറയാം, തനു പറഞ്ഞപ്പോൾ മറുപടിക്ക് കാക്കാതെ സരയു അകത്തേക്ക് പോയിരുന്നു... അപ്പോഴും സംശയം മാത്രമായിരുന്നു മിഥുന്റെ മുഖത്ത് നിറഞ്ഞു നിന്നിരുന്നത്... " തനു പെൺകുട്ടി ആയി ഒരാൾ അല്ലേ ഉള്ളൂ, പിന്നെ അനുജൻ അല്ലേ ഉള്ളത്....? സംശയം തീരാത്ത പോലെ മിഥുൻ ചോദിച്ചു " ഇവിടെ ജോലിക്ക് വരുന്ന കുട്ടിയാ, എനിക്ക് അനിയത്തിയെ പോലെ... പാവാ.... തനു അതിന് മറുപടി പറഞ്ഞു.... ഒരു നിമിഷം വല്ലാത്തൊരു ഞെട്ടൽ മിഥുനും ഉണ്ടായിരുന്നു.... പ്രാരാബ്ദങ്ങൾ ഒക്കെ ഉണ്ടെന്ന് അറിയാം എങ്കിലും ഇത്രയും ചെറിയ പ്രായത്തിൽ അവൾ അടുക്കള പണിക്ക് പോകുമെന്ന് വിചാരിച്ചിരുന്നില്ല.... താൻ ഉദ്ദേശിച്ചതിലും കഷ്ടമാണ് അവളുടെ അവസ്ഥയെന്ന് അതോടെ തന്നെ മിഥുന് മനസ്സിലായിരുന്നു, അതുകൊണ്ടായിരിക്കുല്ലോ ഇങ്ങനെ ഒരു ജോലിക്ക് ഇറങ്ങിതിരിച്ചത്.... " അഭിയേട്ടൻ ഇതിനാണോ പോയത്....? " പിന്നല്ലേ, " ഇന്ന് ഉച്ചയ്ക്ക് വിളിച്ച് ഇവിടെ ഉണ്ടെന്ന്, ഒരു ലൊക്കേഷൻ കാണാൻ വന്നത് ആണത്രേ.... ഇവിടെ ഉണ്ട് ഇവിടെ കയറിയിട്ട് പോകാം എന്ന് ഞാൻ പറഞ്ഞു,സനൂപ് ഉണ്ടായിരുന്നു, അവൻ തിരിച്ചു പോയി എന്നു തോന്നുന്നു...

മിഥുനെ കണ്ട ഞെട്ടലിൽ ആയിരുന്നെങ്കിലും പെട്ടെന്നു തന്നെ നാടൻ മാങ്ങ തൊലി ചെത്തി അവൾ മിക്സിയിലിട്ട് അടിച്ചെടുത്തു... ശേഷം ഐസും ഇട്ട് മധുരവും എല്ലാം പാകത്തിന് ആണെന്ന് ഉറപ്പു വരുത്തി, നേരെ ഹാളിലേക്ക് കൊണ്ടുചെന്നു... ആദ്യം മിഥുന് തന്നെയാണ് നീട്ടിയത്, ഒരു നിമിഷം അവളുടെ മുഖത്തേക്ക് ഒന്ന് നോക്കാനും അവൻ മറന്നിരുന്നില്ല... പരമാവധി അവനെ അഭിമുഖീകരിക്കാതെ ആണ് അവൾ നിന്നത്, ഒന്നും പറയാതെ തിരികെ പോകാൻ തുടങ്ങിയവയെ തനു ആണ് പിടിച്ചു നിർത്തിയത്... " മിഥുനെ, ഞങ്ങടെ കൊച്ചിനെ കണ്ടാൽ ഒരു സിനിമ നടിയുടെ ചായ കാച്ചൽ ഇല്ലെ...? പാട്ടും ഡാൻസും ഒക്കെ ഉണ്ട് കൈയ്യിൽ, ഇവളെ ഏതെങ്കിലും ഒരു സിനിമയിലെക്ക് തനിക്ക് റെക്കമന്റ് ചെയ്താൽ അവളുടെ ജീവിതം രക്ഷപ്പെടും, ഒരുപാട് പ്രശ്നങ്ങൾ ഉള്ള ആളാ... എന്തെങ്കിലും വഴിയുണ്ടോ മിഥുനെ... " പിന്നെന്താ ഇനി അവസരം വരട്ടെ ഞാൻ പറയാം..... എന്ത് പറയണം എന്ന് മിഥുനും അറിയില്ലായിരുന്നു, അവിടെ നിന്ന് രക്ഷപ്പെട്ടാൽ മതി എന്ന അവസ്ഥയിൽ ആയിരുന്നു സരയു, " ഏതായാലും വന്ന സ്ഥിതിക്ക് ഇനി ഭക്ഷണം കഴിച്ചിട്ട് പോയാൽ മതി.... ലക്ഷ്മിയേടത്തി പറഞ്ഞു.... " അയ്യോ എനിക്ക് പെട്ടന്ന് പോകണം അമ്മ, ഒരുപാട് തിരക്കുകൾക്കിടയിൽ വന്നതാ... "

എങ്കിലും എന്തെങ്കിലും ഒന്ന് കഴിക്കാതെ എങ്ങനെ പോവാ, "അത് സാരമില്ല ഞാൻ മറ്റൊരു ദിവസം വരാം... " എന്താടാ ഇത്..? എൻറെ വൈഫ് ഹൗസ് ആണ് ഇവിടു.... ഒരു ദിവസം എനിക്ക് വേണ്ടി നിനക്ക് സ്പെൻഡ്‌ ചെയ്തു കൂടെ, നിനക്ക് എറണാകുളത്തിന് അല്ലേ പോകേണ്ടത്, അതിരാവിലെ തന്നെ ഇവിടുന്ന് പോകാൻ പറ്റും.... അഭി പറഞ്ഞു... " അല്ലടാ ഞാൻ നേരെ തറവാട്ടിലേക്ക് പോകുന്നത്.... അമ്മയെ ഒന്ന് കാണണം, കുറച്ച് സംസാരിക്കാൻ ഉണ്ട്, " നാളെ രാവിലെ ചെന്നാ മതിയെടാ ഒരു ദിവസം എനിക്ക് വേണ്ടി.... ഇവിടെ അടിപൊളി ലൊക്കേഷൻ ആണ്, ചിലപ്പോ അടുത്ത പടത്തിന് പറ്റുന്ന എന്തെങ്കിലുമൊക്കെ സ്വീകൻസ് ഇവിടുന്ന് കിട്ടും നിനക്ക്.... " ശരി അങ്ങനെ ആയിക്കോട്ടെ, " താങ്ക്സ് ഡാ, ഇവന് വേണ്ട റൂം ഒക്കെ എവിടെയാണ് സെറ്റ് ചെയ്യാ അമ്മ... അഭി ചോദിച്ചു... " അതൊക്കെ ഇപ്പോൾ തന്നെ ചെയ്യാം, അതും പറഞ്ഞ് ലക്ഷ്മി അകത്തേക്ക് പോയിരുന്നു... എങ്ങനെ പോകും എന്ന് നോക്കുവായിരുന്നു സരയു... " കുട്ടി ഇന്ന് മുകളിലുള്ള ഏതെങ്കിലും ഒരു മുറി നന്നായെന്ന് വൃത്തിയാക്കു, ആ കുട്ടിക്ക്... "

ഞാൻ തിരിച്ചു പോയാലോ എന്ന് കരുതി ആയിരുന്നു....അവരൊക്കെ വലിയ ആലുകളല്ലേ, അതിനിടയിൽ ഞാനിവിടെ നിൽക്കുന്നത് ശരിയല്ലോ...... " നീ ഒന്ന് പോയെ കുട്ട്യേ, നീ ഇവിടുത്തെ കുട്ടി തന്നെ ആണ്.... നീ ഒന്ന് മുകളിലെ മുറി വൃത്തിയാക്കാമോ...? അപ്പൊഴേത്തേക്ക് ഞാനെന്തെങ്കിലും ഉണ്ടാകട്ടെ, " അവരൊന്നും പച്ചക്കറി കഴിക്കില്ലയിരിക്കുമല്ലേ....ഇറച്ചിയും മീൻ ഒക്കെ കഴിക്കണം കൂട്ടര് ആകും... " മേനോൻ അല്ലേ, " അങ്ങനെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല സിനിമയിൽ ഒക്കെ ആകുമ്പോൾ... അവൾ മുകളിലേക്ക് പോയി യാന്ത്രികമായി പോയിരുന്നു....ഓരോ കാര്യങ്ങളും ചെയ്തിരുന്നത് മറ്റേതോ ലോകത്ത് എന്നപോലെ ആയിരുന്നു... മുറി വൃത്തിയാക്കി താഴേക്കിറങ്ങുമ്പോൾ അഭിജിത്തും മിഥുനും മുകളിലേക്ക് കയറി വരുന്നുണ്ട്, " എവിടാ സരയു മുറി... അഭി ആണ് ചോദിച്ചത്, " നേരെ ചെന്ന് ഇടത്തോട്ട് കാണുന്ന മുറി ആണ് ഏട്ടാ, അപ്പോഴും മിഥുൻ അവളെ ഒന്ന് നോക്കി ഇരുന്നു, ലക്ഷ്മിക്ക് ഒപ്പം നിന്ന് ഓരോ ജോലികൾ ചെയ്യുമ്പോഴും മനസ്സ് മറ്റെവിടെയോ ആയിരുന്നു... ചെമ്മാനം ഇരുളിന് വഴിമാറുന്നതോന്നും അവൾ അറിഞ്ഞിരുന്നില്ല.... ഓരോ സാധനങ്ങളും ഡൈനിങ് ടേബിൾ കൊണ്ടുപോയി വെച്ചപ്പോഴാണ് രാത്രി ആയെന്ന് പോലും അവൾ ഓർത്തത്, "

ഒരുപാട് ഇരട്ടിയല്ലോ ലക്ഷ്മിയേടത്തി... " സാരമില്ല ഞാൻ നിന്നെ രമനെ കൂട്ടി അങ്ങോട്ടു വിടാം.... മോളെ അഭിയും തനുവും മുറിയിൽ ആണ്, ഞാൻ എങ്ങനെ അവരെ വിളിക്കുക... ആ കുട്ടിയ്ക്ക് എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് വന്നതിനുശേഷം ചോദിച്ചു കൂടി ഇല്ല, കുളിക്കണം എങ്കിലും ചൂട് വെള്ളം വേണോന്ന് ചോദിക്കാമോ..? എനിക്ക് മുകളിലേക്ക് കയറാൻ വയ്യ, നീ ഒന്ന് ചെന്ന് പറയമോ..,? എന്നിട്ട് നിനക്ക് പോകാലോ, " ഞാൻ പോകണോ വലിയ ആളല്ലേ, " നിൻറെ ഒരു കാര്യം, മനുഷ്യനല്ലേ കുട്ടിയെ മുകളിലേക്ക് കയറിയപ്പോൾ മുതൽ നാസികയിലേക്ക് പരിചിതമല്ലാത്ത എന്തോ ഒരു ഗന്ധം അടിച്ചു കയറുന്നുണ്ടായിരുന്നു... രൂക്ഷമായ എന്തോ ഒരു ഗന്ധം ആയിരുന്നു, ആ ഗന്ധത്തിന് പിന്നിലെന്ന് തിരിഞ്ഞാണ് മുറിയിലേക്ക് നടന്നിരുന്നത്.... 5:ആ പുകച്ചുരുളുകൾ അവസാനിച്ചത് അർജുന്റെ മുറിയിലായിരുന്നു... ഒരു നിമിഷം ഞെട്ടിപ്പോയിരുന്നു അകത്തേക്ക് കയറിയപ്പോൾ അർജുൻ മറ്റേതൊരു ലോകത്ത് എന്നതുപോലെ ഇരുന്ന് പുകവലിക്കുകയയാണ്... ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലായി മറ്റ് എന്തോ ഒരു ലഹരിയാണ് എന്ന.....

അവൻ തന്നെ കണ്ടു എന്ന് മനസ്സിലായപ്പോൾ തിരികെ പോകാൻ തുടങ്ങി " ഏയ്‌.. നില്ക്... കുഴഞ്ഞ ഒരു ശബ്ദം ആയിരുന്നു... ആ നിമിഷം അവൻ അത്‌ അല്ലാതെ എന്തൊക്കെയോ ഉപയോഗിച്ചിട്ടുണ്ടെന്ന് തോന്നി.. മേശയിലെ മറ്റുമായി വെള്ളനിറത്തിലുള്ള എന്തൊക്കെയോ പൊടികൾ കണ്ടിരുന്നു, " നീ എന്താ ഇത്ര സമയമായിട്ടും പോവാത്തത്..... തന്നെക്കാൾ അഞ്ചോ ആറോ വയസ്സിന് ഇളപ്പം ആണ്, എന്നിട്ടും തന്നെ നീ എന്നാണ് വിളിക്കുന്നത്..... എല്ലാവരും ഈ കുടുംബത്തിലെ അംഗമായി തന്നെ കാണുമ്പോഴും തന്നെ വേലക്കാരിയായി മാത്രം കാണുന്നത് അവൻ മാത്രമാണ് " ഞാൻ പോകാൻ തുടങ്ങിയിരുന്നു, " കുഞ്ഞു എന്താ ഈ വലിക്കുന്നത്...? ചോദിച്ച ചോദ്യത്തിന് മറുപടി പറയാതെ ദാവണി ഉടുത്ത തൻറെ ശരീരത്തിന്റെ നേരെയായി അവൻറെ നോട്ടം.....ദാവണി അല്പം മാറി കിടന്ന അണി വയറിലേക്ക് നോക്കി ഒരു വഷളൻ ചിരി ചിരിച്ച് അവൻ മുഖത്തേക്ക് നോക്കി പറഞ്ഞു.. " സൊ ഹോട്ട്...! അത് പറഞ്ഞതും കയ്യിൽ കയറിപ്പിടിച്ചത് ഒരുമിച്ചായിരുന്നു.... വലിച്ച് മുറിയിലേക്ക് കയറാൻ നോക്കുന്നതിനു മുൻപ് അവൻറെ കൈ വിട്ടേ ഓടി കഴിഞ്ഞിരുന്നു. ആ ഓട്ടം അവസാനിച്ചത് മാർദ്ദവമേറിയ ഒരു നെഞ്ചിൽ ആയിരുന്നു....ആ നെഞ്ചിൽ മുട്ടി ഞാൻ നിൽക്കുകയാണെന്ന് തോന്നി ഒരു നിമിഷം മുകളിലേക്ക് നോക്കിയപ്പോഴാണ് ആളുടെ മുഖം വ്യക്തമായി കണ്ടത്...............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story