വേനൽമഴ...🍂💛: ഭാഗം 8

venal mazha

രചന: റിൻസി പ്രിൻസ്‌

ഫോറിൻ പെർഫ്യൂമിന്റെ ഗന്ധം നാസിക തുമ്പിലേക്ക് ഇരച്ചുകയറിയപ്പോഴാണ് താൻ ആരുടെ നെഞ്ചിലാണ് ചേർന്ന് നിൽക്കുന്നതെന്ന ബോധം വന്നത്.... മുഖത്തേക്ക് നോക്കിയപ്പോൾ തന്നെ അവള് അവനിൽ നിന്നും അകന്ന് മാറിയിരുന്നു....ഒരു നിമിഷം അവനും അവളെ അടുത്തു കണ്ടു.....തളിരു പോലെ നേർത്ത ചുണ്ടും നീണ്ട മൂക്കുമുള്ള സുന്ദരിപെണ്ണ് … " എന്തുപറ്റി...? " അത് പിന്നെ അവിടെ.... എന്തോ കണ്ട് ഭയന്ന് ഒരു കുട്ടിയെപ്പോലെ അപ്പുറത്തേക്ക് നോക്കി പറയുന്നവളെ കണ്ടപ്പോൾ തന്നെ രംഗം പന്തിയല്ലെന്ന് മിഥുന് തോന്നിയിരുന്നു.... അവൾ പറഞ്ഞ ഭാഗത്തേക്ക് നോക്കുമ്പോൾ ചുവന്ന കണ്ണുകളോടെ ഇരയെ കിട്ടിയ സന്തോഷത്തോടെ ഓടി വരുന്നുണ്ട് അർജുൻ, ഒരു നിമിഷം മിഥുനെ കണ്ടതും അവൻ അവിടെ തന്നെ തറഞ്ഞു പോയിരുന്നു.... മുൻപിൽ കണ്ടത് സത്യമോ മിഥ്യയോ എന്ന ഭാവമായിരുന്നു അവന്, മിഥുൻ വീട്ടിൽ വന്നതോന്നും അർജുൻ അറിഞ്ഞിരുന്നില്ല എന്നതാണ് സത്യം.... ഉച്ചമുതൽ തന്നെ അവന് ലഹരിക്ക് അടിമയാണ്, ഉറക്കം ആയതു കൊണ്ടു തന്നെ മിഥുൻ വന്ന കാര്യം അർജുനനോട് പറഞ്ഞിരുന്നില്ല.... താഴേക്കിറങ്ങി വരുമ്പോൾ അവന് ഒരു സർപ്രൈസ് പോലെ പറയാം എന്നാണ് തനു കരുതിയത്....

അതുകൊണ്ടുതന്നെ തൻറെ മനസ്സിന്റെ ചാഞ്ചല്യം ആണോ എന്ന് പോലും ഒരു നിമിഷം അർജുൻ സംശയിച്ചു പോയിരുന്നു..... കണ്ണുകളടച്ച് തുറക്കുകയും നോക്കുകയും ചെയ്യുന്നവനെ കണ്ടപ്പോൾ തന്നെ മിഥുന് കാര്യം മനസ്സിലായിരുന്നു, " എന്താടോ .....? മിഥുൻ ആണ് ചോദിച്ചത്, "നിങ്ങൾ ഇവിടെ.. അതോ ഞാൻ എവിടെയെങ്കിലും ആണോ..? " അത് നിനക്ക് ബോധം വരുമ്പോൾ മനസ്സിലായിക്കൊള്ളും, ഇപ്പോൾ തൽക്കാലം ചെല്ല്, മറുത്തൊന്നും പറയാതെ അല്പം സംശയത്തോടെ തന്നെയാണ് തിരികെ അർജുൻ പോയത്... " അവനാരാ തനുവിന്റെ ബ്രദർ ആണോ...? പേടിച്ചു നില്കുന്നവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു....! "'അതെ " അവൻ മദ്യപിച്ചിട്ടുണ്ടോ..? " മദ്യം ആണെന്ന് തോന്നിന്നില്ല സർ, എന്തൊക്കെയോ പൊടികള്, പിന്നെ എന്തൊക്കെയൊ ഉണ്ടായിരുന്നു, " തന്നോട് എന്തെങ്കിലും മിസ്ബിഹേവ്‌ ചെയ്തോ അവൻ..... ഗൗരവത്തോടെ തന്നെ മിഥുൻ ചോദിച്ചു...! " കൈയ്യിൽ കയറിപ്പിടിച്ചു, ഒരു വല്ലാത്ത അവസ്ഥയിലായിരുന്നു അർജുൻ എനിക്ക് പേടി ആയതുകൊണ്ട് ഞാൻ ഓടിയത്... ഞാൻ എടുത്തോണ്ട് തന്ന കുട്ടിയാ.... വേദനയോടെ മിഴികളിൽ അടിഞ്ഞു കൂടിയ നീർ മുത്തുകളോടെ പറഞ്ഞവൾ, " ഈ വക സാധനങ്ങൾ ഒക്കെ അകത്ത് കയറിച്ചെല്ലുമ്പോൾ സ്വന്തം അമ്മയെ പോലും തിരിച്ചറിയാൻ പറ്റില്ല,

അപ്പോഴല്ലേ എടുത്ത് നടന്നവർ, ഇങ്ങനെയുള്ള വരുടെ മുറിയിൽ ഒന്നും തന്നെ പോകരുത്, എപ്പോഴും ആരെങ്കിലും ഉണ്ടായെന്നു വരില്ല... ആരോ കരയുന്ന ശബ്ദം കേട്ടാണ് റൂമിൽ നിന്നും പുറത്തിറങ്ങിയത്... താൻ എന്താ ഈ സമയമായിട്ടും വീട്ടിൽ പോകാത്തത്, അതോ ഇവിടെ സ്റ്റേ ആണോ...? " അല്ല, പോകാൻ തുടങ്ങുവ, അപ്പോഴാ ലക്ഷ്മിയേടത്തി പറഞ്ഞത്,സാറിനോട് കുളിക്കാൻ കുളം ഉണ്ടെന്നു പറയണം എന്ന്, അത്‌ പറയാൻ വേണ്ടി വന്നതാ ഞാൻ... അപ്പോൾ ഒരു വല്ലാത്ത മണമടിച്ചത്, അത്‌ എന്താണെന്ന് തിരക്കി ഞാൻ പോയപ്പോഴാണ് അർജുൻ റൂമിലെ.... " ഓക്കേ.... ഓക്കേ, താൻ പഠിക്കാന്നല്ലേ പറഞ്ഞത്, " അതെ ഡിഗ്രി ചെയ്തു കൊണ്ടിരിക്കുകയാണ്, അവസാന വർഷമാണ്, " അപ്പോൾ ഇവിടുത്തെ ജോലി...? അവന്റെ മുഖത്ത് സംശയം നിറഞ്ഞു.... " അത് വൈകുന്നേരത്തെ വരാറുള്ളൂ, ഇവിടെ അടുത്താണ് വീട്, അച്ഛനും അമ്മയൊക്കെ എവിടെ ജോലിക്കാരയായിരുന്നു... " അമ്മ വയ്യാതെ കിടക്കുന്നുണ്ട്, " ഞാൻ,എൻറെ ഡ്രൈവറോട് പറയാം വീട്ടിൽ ഇറക്കാൻ.... മിഥുൻ പറഞ്ഞു...! " വേണ്ട ഇവർക്കൊക്കെ സംശയം തോന്നും, അവൾ എതിർത്തു.... " എന്ത് സംശയം തോന്നിയാലും രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ എല്ലാവരും അറിയും,

ഇവിടെവെച്ച് നമ്മൾ തമ്മിൽ പരിചയം ഇല്ലാത്തവരെ പോലെ ഇടപെട്ടത് തന്നെ ഏറ്റവും തെറ്റായിപ്പോയി, നാളെ അത് ചോദിക്കുമ്പോൾ ഞാനെന്തു പറയും, മിഥുൻ കുറ്റബോധത്തോടെ പറഞ്ഞു... " അഭിയേട്ടൻ സാറിൻറെ ഫ്രണ്ട് ആണെന്ന് അറിഞ്ഞിരുന്നെങ്കിൽ, ഒന്ന് നിർത്തി സരയു..... " അറിഞ്ഞിരുന്നെങ്കിൽ....? മറുചോദ്യം എറിഞ്ഞു മിഥുൻ, " ഇത്‌ കള്ളം ആണെന്ന് അഭിചേട്ടൻ അറിഞ്ഞാൽ, തനു ചേച്ചി അറിയുമല്ലോ, തനു ചേച്ചി എന്താണെങ്കിലും ലക്ഷ്മിഏടത്തിയോട് പറയും, പിന്നെ എൻറെ വീട്ടിൽ അറിയും, തന്റെ ആകുലത പങ്കുവച്ചു അവൾ... " ആരും അറിയില്ല, ഞാനും താനും സനൂപ് അല്ലാതെ, ഈ വിവരം മറ്റാരും അറിയില്ല, ഉറപ്പ് നൽകി അവൻ... " കുട്ടിയെ..... താഴെനിന്നും ലക്ഷ്മിയേടത്തി വിളിച്ചപ്പോഴാണ് സരയുവിന് വീണ്ടും ബോധം ഉണർന്നത്.... " എൻറെ ഫോൺ നമ്പർ കയ്യിലുണ്ടോ...? പോകാൻ തിരഞ്ഞവളോട് ചോദിച്ചു അവൻ... " ഇല്ല സർ... " സനൂപിൻറെ കയ്യിൽ നിന്ന് ഇന്ന് തന്നെ അത് വാങ്ങണം,എന്താവശ്യമുണ്ടെങ്കിലും എന്നെ വിളിച്ചാ മതി...! " ശരി സർ.... താഴേക്കിറങ്ങി പോകുമ്പോൾ മനസ്സ് വല്ലാതെ വേദനിച്ചിരുന്നു, കുട്ടിക്കാലം മുതലെടുത്തുകൊണ്ട് അനുജനെ പോലെ കൊണ്ടുനടന്ന കുട്ടിയാണ്.... അർജ്ജൻ ഇങ്ങനെ ഇടപെടുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല,

മിഥുൻ പറഞ്ഞതു പോലെ ലഹരി ഉള്ളിൽ ചെന്നാൽ അമ്മയെ പോലും തിരിച്ചറിയാനാവാത്ത സമൂഹമാണ്, കണ്ണുകൾ അറിയാതെ കലങ്ങി തുടങ്ങിയിരുന്നു, " എന്താ നിൻറെ മുഖം വല്ലാതിരിക്കുന്നത്...? കണ്ടമാത്രയിൽ തന്നെ ലക്ഷ്മിയേടത്തി അതാണ് ചോദിച്ചത്, "ഒന്നുമില്ല ലക്ഷ്മിയേടത്തി,നേരം വൈകി... തിരക്ക് കൂട്ടി അവിടെ നിന്ന് ഇറങ്ങി, തിരികെ വീട്ടിലേക്ക് ചെല്ലുമ്പോഴും ഒന്നും ആരോടും പറയാൻ തോന്നിയിരുന്നില്ല.... കുറേ ജോലികൾ കുഞ്ഞിയും മുത്തശ്ശിയും ഒതുക്കി വച്ചിരുന്നു, ആരോടും ഒന്നും പറയാതെ നേരെ മുറിയിലേക്ക് ചെന്നു.... തഴപായ വിരിച്ച് കിടന്നിരുന്നു, മനസ്സിൽ പലപല ദൃശ്യങ്ങൾ പിന്നെ മാഞ്ഞു.... ഒപ്പം മുന്നോട്ടു ജീവിതം എങ്ങനെയാണെന്ന് ഉള്ള വ്യാകുലതയും, അതിരാവിലെ പശുവിനെ കറന്നു കൊണ്ടിരിക്കുന്ന സമയത്താണ് തുടരെത്തുടരെ ഫോൺ അടിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് കുഞ്ഞി കൊണ്ട് തന്നത്, നോക്കിയപ്പോൾ ഡോക്ടറാണ്, " ഹലോ സർ, " സരയു ഫ്രീ അല്ലേ, " അതെ പറഞ്ഞോളൂ സർ " നാളെയോ മറ്റന്നാളോ നമുക്ക് സ്പായിൽ പോണം, സരയൂ എപ്പോഴാ ഫ്രീ ആകാൻ പറ്റുന്നത്, കുറച്ച് സാധനങ്ങൾ വാങ്ങണം എന്ന് അവൻ എന്നോട് പറഞ്ഞിട്ടുണ്ട്, " സർ പറഞ്ഞാൽ മതി സമയം, ആ സമയത്ത് ഞാൻ ഫ്രീ ആയി കൊള്ളാം...

" ശരി ഞാൻ അറിയിക്കാം, അതിരാവിലെ മടിച്ചുമടിച്ചാണ് മഗലത്തിലേക്ക് ചെന്നിരുന്നത്, ലക്ഷ്മിയേടത്തിയുടെ കൈയ്യിൽ പാല് കൊടുത്ത തിരികെ പോകാനായിരുന്നു താൽപര്യപ്പെട്ടത്, " പോവണോ നീ,തനു ഒന്നും ഉണർന്നിട്ടില്ല, ഒന്ന് കണ്ടിട്ട് പോയാ പോരെ... " ഞാൻ പിന്നെ വരാം, ആ സർ പോയോ...? " വെളുപിനെ പോയി, അവരെല്ലാം എഴുന്നേറ്റത് ആയിരുന്നു, അതാണ് ഉറങ്ങിപ്പോയത്, " ആണോ, ഞാന് വൈകുന്നേരം വരാം, കുറച്ചു പണിയുണ്ട്... അത് പറഞ്ഞ മറുപടി പോലും കാക്കാതെ ആണ് നടന്നത്..... 11 മണിയോടെ അടുപ്പിച്ചാണ് ഓഡി കാർ ഗോകുലം തറവാടിന് മുൻപിൽ ഒഴുകിയെത്തിയത്.... കാറിൻറെ ശബ്ദം കേട്ടപ്പോൾ തന്നെ അരുന്ധതി പുറത്തേക്കിറങ്ങി വന്നിരുന്നു, അമ്പതിനു മേലെ പ്രായം വരുന്ന ഐശ്വര്യ ഉള്ള ഒരു സ്ത്രീ, തുടരെ തുടരെ ഉള്ള കിമോ കാരണം കൃത്യമ മുടി ആണ് ആ മുഖത്തിന്‌ ഇപ്പോൾ അലങ്കാരം നൽകുന്നത്...എങ്കിലും മുഖത്തെ ശോഭ ഒട്ടും ചോർന്നു പോയിട്ടില്ല... " എനിക്ക് തോന്നി നീ ആയിരിക്കും എന്ന്, ഇന്നലെ വിളിച്ചപ്പോൾ പോലും നീ പറഞ്ഞില്ലല്ലോ വരുന്നു എന്ന്....

" എനിക്ക് എൻറെ അമ്മയെ കാണാൻ വരാൻ അങ്ങനെ പ്രത്യേകം വിളിച്ചു പറയണം എന്നുണ്ടോ..? " ഷൂട്ടിംഗ് കഴിഞോ...? " ഒരു സീനും കൂടി ഉള്ളൂ, അത് സോങ്ങാ, അതുകൊണ്ട് പായ്ക്കപ്പ് ആയി, " ഇന്ന് പോവോ നീ .... " ഇല്ല നാളെ വെളുപ്പിനെ പോകും, " എന്താ എൻറെ കുട്ടിക്ക് അമ്മേ ഒന്ന് കാണാൻ തോന്നിയത്, " അമ്മ അറിഞ്ഞു കാണുമല്ലോ ഡിവോഴ്സ് ആയത്.... " ടിവിയിൽ കണ്ടു.... അവരുടെ മുഖം മങ്ങി.... " അമ്മ പറഞ്ഞതൊന്നും കേട്ടിട്ടില്ലല്ലോ, അന്ന് വിവാഹത്തിനു മുൻപേ അമ്മ പറഞ്ഞില്ലേ അത് വേണ്ടാന്ന്.... അപ്പോൾ നിൻറെ താല്പര്യം ആയിരുന്നു ആ കുട്ടി, അപ്പോൾ ഞാൻ കരുതി നിങ്ങളുടെ ഇഷ്ടം നടക്കട്ടെ എന്ന്, എന്നിട്ട് വിവാഹരാത്രി തന്നെ നീ വേണ്ടെന്നു വച്ചില്ലേ അവളെ, അതിൻറെ കാരണം എന്താണെന്ന് ഇന്നും നീ അമ്മയോട് പറഞ്ഞിട്ടില്ല.... " എന്തെങ്കിലും ഒരു കാരണമില്ലാതെ ഞാനത് ചെയ്യുമെന്ന് അമ്മയ്ക്ക് തോന്നുന്നുടോ..?

അമ്മയ്ക്ക് അറിയാലോ ഇന്നോ ഇന്നലെയോ തുടങ്ങിയ ബന്ധമായിരുന്നില്ല എനിക്ക് അവളോട്, എട്ടു വർഷം, എട്ടു വർഷം ഞാൻ മനസ്സിൽ കൊണ്ട് നടന്നത് അവളെ.... കോളേജിൽ പഠിക്കുന്ന കാലം മുതൽ തന്നെ, സിനിമയിൽ അവസരം വാങ്ങി കൊടുത്തത് ഞാന് അല്ലേ, ഇഷ്ടമായിരുന്നു എനിക്ക് അവളെ, എന്നോട് അവൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഒരു തെറ്റ് ചെയ്തു, അത് ക്ഷമിക്കാൻ എനിക്ക് പറ്റിയില്ല, അത്ര മാത്രം അറിഞ്ഞാൽ മതി...! ബാക്കിയൊക്കെ എപ്പോഴെങ്കിലും ഞാൻ അമ്മയോട് പറയാം, " അതുകൊണ്ട് എൻറെ കുട്ടിയുടെ ജീവിതമല്ലേ പോയത്... " എങ്ങോട്ടും പോയിട്ടില്ല, അക്കാര്യം പറയാനും കൂടിയാ ഞാനിപ്പോൾ അമ്മയെ കാണാൻ വേണ്ടി വന്നത്.... മകന്റെ വാക്കുകൾക്ക് ചെവിയോർത്തു അരുന്ധതി............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story