വേനൽമഴ...🍂💛: ഭാഗം 9

venal mazha

രചന: റിൻസി പ്രിൻസ്‌

" അതുകൊണ്ട് എൻറെ കുട്ടിയുടെ ജീവിതമല്ലേ പോയത്... " എങ്ങോട്ടും പോയിട്ടില്ല, അക്കാര്യം പറയാനും കൂടിയാ ഞാനിപ്പോൾ അമ്മയെ കാണാൻ വേണ്ടി വന്നത്.... മകന്റെ വാക്കുകൾക്ക് ചെവിയോർത്തു അരുന്ധതി... √√√√√√√√√√√√√ "സത്യമാണോ നീ പറയുന്നത്.. അമ്മയ്ക്ക് സന്തോഷമായി, നിൻറെ കൂടെയുള്ള കുട്ടിയാണോ കൂടെ അഭിനയിക്കുന്ന കുട്ടികളോ മറ്റോ... ആകാംഷയോടെ ചോദിച്ചു അരുന്ധതി.... " എന്റെ ഫീൽഡിൽ നിന്നോ...?അങ്ങനെ ഇനിയിപ്പോൾ വേണ്ട എന്ന് വിചാരിച്ചു, അങ്ങനെയൊരു കോമ്പറ്റീഷൻ വരേണ്ട ആവശ്യം ഇല്ലല്ലോ, ശിഖയുടെപ്രശ്നവും അതായിരുന്നല്ലോ, ഏതോ ഒരു ഓർമയിൽ അവന്റെ കണ്ണുകൾ ചുവന്നു.. " എന്നെക്കാൾ അവൾ ഉയരുമ്പോൾ എനിക്കെന്തോ ഈഗോ ഉണ്ടാകുമെന്ന് ആയിരുന്നു അവളുടെ പേടി..... അതുകൊണ്ട് ഞാൻ ഇനിയും ഈ ഫീൽഡിൽ നിന്ന് തന്നെ വിവാഹം കഴിക്കുമെന്ന് അമ്മയ്ക്ക് തോന്നുന്നുണ്ടോ..? സിനിമയെ പറ്റിയോ അതിൻറെ പൊള്ളത്തരങ്ങളെ പറ്റിയോ, അതിന്റെ മായ ലോകത്തെപ്പറ്റി ഒന്നുമറിയാത്ത ഒരു പെൺകുട്ടി.... തികച്ചും അമ്മയുടെ സങ്കല്പത്തിൽ ഇണങ്ങിയ ഒരു നാടൻ പെൺകുട്ടി, ശരീരത്തിലെ ഓരോ അണുവിലും ചെന്നിണം വാർന്നു ഒഴുകും പോലെ തോന്നി അവന്, ഹൃദയം നൽകി സ്നേഹിച്ച ഒരുവളുടെ ഓർമയിൽ പൊള്ളി പിടഞ്ഞവൻ.... " നീ സിനിമാക്കഥ പറയാണോ.? എന്നോട് അങ്ങനെ ഒരു പെൺകുട്ടി നിനക്ക് ഇഷ്ടം ആവോ..?

അങ്ങനെ എത്രയോ പെൺകുട്ടികളെ പറ്റി അമ്മ മോനോട് പറഞ്ഞിട്ടുണ്ട്, "അതേ അന്നൊന്നും അത്‌ നല്ലതായി തോന്നിയില്ല... മോഡേൺ ലൈഫ് ആയിരുന്നു ഇഷ്ടപ്പെട്ടത്, മോഡേണായി ചിന്തിക്കുന്ന ഒരു പാർട്ണറേ ഇഷ്ടപ്പെട്ട മിഥുൻ അല്ല ഇപ്പോൾ അമ്മയുടെ മുൻപിൽ ഇരിക്കുന്നത്, മറിച്ചു ജീവിതം ഒരുപാട് പഠിച്ച ഒരു വ്യക്തിയാണ്, അമ്മ പറഞ്ഞതൊക്കെ സത്യമായിരുന്നു... അമ്മ പറഞ്ഞത് മാത്രമായിരുന്നു സത്യം, അതൊക്കെ ഞാൻ മനസ്സിലാക്കി വരുന്നതേയുള്ളൂ, അങ്ങനെ ഒരു പെൺകുട്ടിയെ അമ്മക്ക് ഇഷ്ടാവുമോ..? ആകാംഷയോടെ ചോദിച്ചു അവൻ... " ആവുമോന്ന്...? എന്റെ മോന്റെ ഇഷ്ട്ടം അല്ലേ അമ്മയ്ക്ക്.... എങ്ങനെയാണ് ആ കുട്ടിയെ പരിചയപ്പെട്ടത്..? ഒരുനിമിഷം മിഥുൻ ഒന്ന് പകച്ചു എന്താണ് താൻ മറുപടി പറയുക.. " അത് പിന്നെ അമ്മ എനിക്ക് കഴിഞ്ഞവർഷം "വേനൽമഴ" യുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ ഞാൻ പോയത് ഓർക്കുന്നില്ലേ..? അവിടെ അടുത്തുള്ള കുട്ടിയാ, പോയപ്പോൾ കണ്ടതാ, ആ കുട്ടിക്ക് അറിയില്ലായിരുന്നു എനിക്കിഷ്ടമായി എന്ന്.... ഞാൻ പിന്നെ ഇടയ്ക്ക് കുട്ടി കാണാറുണ്ട്, അടുത്ത സമയത്ത് ഞാൻ എൻറെ മനസ്സിലുള്ള കാര്യം തുറന്നു പറഞ്ഞത്.... വിശ്വസിക്കാൻ ഭയങ്കര ബുദ്ധിമുട്ടായിരുന്നു, കാരണം അങ്ങനെയൊരു സ്റ്റേജ് ആയിരുന്നു ആളെ വരുന്നത്....

സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു കുടുംബം ആണ്... അമ്മയും അനിയത്തിയും അച്ഛനും മാത്രമേയുള്ളൂ, അച്ഛൻ എന്തോ ഇപ്പോൾ വയ്യാതെ ഇരിക്കുക എന്ന്, ഓപ്പറേഷൻ വേണം എന്നൊക്കെ പറയുന്ന കേട്ടു.... ഒറ്റ ശ്വാസത്തിൽ പറഞ്ഞു അവൻ.... " എങ്കിലും എനിക്കങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില്ല, നീ അങ്ങനെ ഒരു കുട്ടി ഇഷ്ടപ്പെടുന്നൊ.? എത്ര ചിന്തിച്ചിട്ടും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല, " എനിക്കറിയാമായിരുന്നു ഞാൻ ഈ കാര്യം പറയുമ്പോൾ അമ്മ ഇങ്ങനെ തന്നെ പറയുന്നു, പക്ഷേ സത്യം ആണ് അമ്മേ, അമ്മയും അമ്മാവനും അമ്മായിയും കൂടി വേണം പോകാൻ,ആ കുട്ടിയുടെ വീട്ടിൽ പോയിട്ട് ഒന്ന് സംസാരിക്കണം, ഞാൻ പറഞ്ഞിട്ട് പോയാൽ മതി.... " എന്തായാലും സാരമില്ല, ഒന്നുമില്ലാത്ത കുട്ടി ആണെങ്കിലും എനിക്ക് കുഴപ്പമില്ല.... നിനക്കും നിന്റെ മൂന്ന് തലമുറക്കും ഇരുന്നു ഉണ്ണാൻ ഉള്ളത് നമുക്ക് ഉണ്ട്, പോരാത്തതിന് നീയും സമ്പാദിച്ചിട്ടുണ്ട് കുറെ.... നമുക്കെന്തിനാ സമ്പത്തും പൊന്നും പണവും ഒക്കെ, നല്ല കുട്ടി ആയിരിക്കണം എൻറെ മോനെ നന്നായി നോക്കണം,വിഷമിപ്പിക്കാതെ.... അമ്മ പോയാലും എൻറെ മോനെ ഒറ്റയ്ക്കായി പോകാൻ പാടില്ല, അങ്ങനെയാണെങ്കിൽ സമാധാനത്തോടെ എനിക്ക് അച്ഛൻറെ അരികിലേക്ക് പോകാം....

" എൻറെ അമ്മ എങ്ങോട്ടും പോണില്ല, അവൻ അമ്മയുടെ അരികിൽ വന്നു തന്നോട് ചേർത്തു.... " എന്താടാ മോളുടെ പേര്, "സരയു, "സരയു, ആ പേരിൽ തന്നെയുണ്ട് ഒരു സൗന്ദര്യം, കാണാൻ എങ്ങനെയാ സുന്ദരി ആണോ..? ഉത്സാഹത്തോടെ അവർ ചോദിച്ചു.... " അങ്ങനെ ചോദിച്ചാൽ ഞാനെന്താ പറയാ, ആരെങ്കിലും നോക്കിയാൽ അമ്മക്ക് ഇഷ്ടാവും എന്നെനിക്കറിയില്ല, ശിഖ എങ്ങനെയാണോ അതിന് നേരെ ഓപ്പോസിറ്റ് ആണ്, മുടിയൊക്കെ എണ്ണ പുരട്ടി പരത്തി ചീകി, ആ ഒരു ടൈപ്പ്.... എന്താ പറയുന്നേ ഒരു കറക്റ്റ് വില്ലേജു ഗേൾ...! ഒരു പരിഷ്കാരം ഇല്ലാത്ത ഒരു പെൺകുട്ടി....! അത് മാത്രമേ എനിക്ക് ആൾക്ക് ഒരു ഡ്രോ ബാക്ക് ആയിട്ട് തോന്നിയിട്ടുള്ളൂ, ഒരു പൗഡർ പോലും ഇടില്ലേന്നു തോന്നുന്നു, കാണുമ്പോഴൊക്കെ എണ്ണമായം മുഖത്ത് ഉണ്ട്. " എങ്ങനെ അയാലും സാരമില്ല, എനിക്കൊന്ന് കാണണമല്ലോഡാ, " ഉടനെ വഴിയുണ്ടാക്കാം, അമ്മ സമാധാനമായി ഇരിക്ക്... മരുന്നൊക്കെ കഴിച്ചോ അമ്മ...? " ഒക്കെ കഴിച്ചു...! ഇത് കേട്ടപ്പോൾ തന്നെ അമ്മയ്ക്ക് പകുതി ആശ്വാസമായി, ഒരു നിമിഷം അവൻറെ ഉള്ള് ഒന്നുലഞ്ഞു, " ഞാൻ നല്ലൊരു ലോങ്ങ് ഡ്രൈവ് കഴിഞ്ഞിട്ട് വരികയല്ലേ ഒന്ന് കിടക്കട്ടെ, അതും പറഞ്ഞ് മുറിയിലേക്ക് പോയിക്കഴിഞ്ഞിരുന്നു അവൻ...

മുറിയിലേക്ക് ചെന്നതും ഒരിക്കൽ കൂടി മനസ്സിൽ ആലോചിച്ചു ചെയ്യുന്നത് ശരിയാണോ.... പെറ്റവയറിനെയാണ് കബളിപ്പിക്കാൻ നോക്കുന്നത്, ഇല്ല അത് പറഞ്ഞപ്പോൾ തന്നെ അമ്മയുടെ മനസ്സിൽ ഉണ്ടായ സന്തോഷം, അതാണ് തനിക്ക് ആവശ്യം... ആ സന്തോഷത്തിനു വേണ്ടിയാണ് ഇത് ചെയ്യുന്നത്, ഇതിൽ ഒരു തെറ്റും ഇല്ല എന്ന് വിശ്വസിക്കാനാണ് അവനിഷ്ടം... ഭൂമിയിൽ ജീവിച്ചിരിക്കുന്ന കാലത്തോളം ഇനി നൽകാനുള്ളത് സന്തോഷം മാത്രമാണെന്ന് ഡോക്ടറുടെ വാക്കുകൾ മാത്രമേ ആ നിമിഷം അവന്റെ കാതിൽ ഉണ്ടായുള്ളൂ, ഫോണെടുത്ത് പെട്ടെന്നു തന്നെ സനൂപിന്റെ നമ്പർ ഡയൽ ചെയ്തു, ഒന്ന് രണ്ട് ബെല്ലിന്റെ ഉള്ളിൽ ഫോൺ എടുക്കപ്പെട്ടു.... " എന്താടാ.. " ഞാന് ആ കുട്ടിയ്ക്ക് വേണ്ട കാശ് ഇന്ന് വൈകിട്ട് തന്നെ നിൻറെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തേക്കാം... " എൻറെ അക്കൗണ്ടിൽ വേണ്ട, ഹോസ്പിറ്റൽ അക്കൗണ്ടിലേക്ക് ഇട്ടാൽ മതി.... ഞാൻ ആ നമ്പർ നിനക്ക് വാട്സപ്പ് ചെയ്തു തരാം.... " ഒക്കെ... അമ്മ ആ കുട്ടിയെ ഒന്ന് കാണണമെന്ന് പറഞ്ഞു, നീ നാളെ തന്നെ അവളുടെ വീട്ടിലേക്ക് ഒന്ന് പോണം,..... അമ്മയും അമ്മാവനും ഒക്കെ ഇവിടുന്ന് വരുമ്പോൾ അവിടെ എന്താണെന്ന് വെച്ചാ ആവശ്യമുള്ള കാര്യങ്ങൾ ചെയ്യണം, പിന്നെ ആ കുട്ടിക്ക് നല്ലൊരു ഡ്രസ്സ്‌ ഇല്ലന്ന് തോന്നുന്നു എപ്പോഴും കാണും ഒരുമാതിരി നരച്ച ഡ്രസ്സ് ഒക്കെ ഇട്ട്... അതൊക്കെ എന്താണ് വെച്ചാൽ നീ വാങ്ങി കൊടുക്കണം, നീ അതിനെ ഒരു വട്ടം അല്ലേ കണ്ടുള്ളൂ.... "

അല്ലടാ ഞാൻ നിന്നോട് പറയാൻ വിട്ടുപോയി, ഞാൻ ഇന്നലെ അഭിയുടെ വൈഫ്‌ ഹൗസിൽ പോയിട്ടുണ്ടായിരുന്നു, അവിടെ അടുത്ത് തന്നെ ആണല്ലോ, അപ്പോൾ അവിടെ വച്ച് അൺഎക്സ്പെക്ടഡ് ആയിട്ട് ഞാൻ കുട്ടിയെ കണ്ടു... അവിടുത്തെ സർവെൻറ് ആണെന്ന് പറഞ്ഞത്, " സർവെൻറ്...? സനൂപ് ഒന്ന് ഞെട്ടി... " ആ അങ്ങനെ പറഞ്ഞത്, " നമ്മുടെ തെരഞ്ഞെടുപ്പ് തീരെ ലോ ക്ലാസ് ആയി പോയോ മിഥുനെ....! " അങ്ങനെ പറയാൻ പറ്റില്ല, എജ്യുക്കെറ്റഡ് ആണെന്ന് ആണ് എനിക്ക് തോന്നുന്നത്... ഡിഗ്രിയും മറ്റും ചെയ്യുന്നു എന്നല്ലേ പറഞ്ഞത്..... പാർടൈം ജോലി ആണ് എന്നോട് പറഞ്ഞത്, അത് കേട്ടപ്പോൾ എനിക്ക് എന്തോ ബഹുമാനം തോന്നിയത്.... ഈ പ്രായത്തിൽ ഇങ്ങനെ ഒരു ജോലി ചെയ്ത് ആണെങ്കിലും പഠിക്കാനുള്ള അവളുടെ മനസ്സ് നമ്മൾ അംഗീകരിച്ചു കൊടുക്കണം, ആദ്യം ഇതിൽ സമ്മതിച്ചപ്പോൾ ഞാനും വിചാരിച്ചത് ഒരു മോശം ബാഗ്രൗണ്ട് ഉള്ള കുട്ടി ആണെന്ന് ആണ്.... പക്ഷേ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്നു തോന്നുന്നു, ഇല്ലെങ്കിൽ പിന്നെ അതിനു സമ്മതിക്കില്ല.... " ഓഹോ....! ഇനി ഇപ്പോൾ കളി കാര്യം ആവോ മിഥുനെ.... സനൂപിന്റെ ആ ചോദ്യത്തിന്റെ അർത്ഥം മനസ്സിലായില്ലെങ്കിലും ആ നിമിഷംതന്നെ മിഥുന്റെ മുഖമൊന്നു ചുളിഞ്ഞിരുന്നു

" നീ എന്താണ് ഉദ്ദേശിച്ചത്...? " അതല്ല നിനക്കൊരു സെൻറിമെൻസ് വരുന്നു.... വേണെങ്കിൽ നമുക്ക് ആലോചിക്കാം, ഈ കാശ് മുടക്കുന്ന കാര്യമൊന്നുമില്ല, യഥാർത്ഥത്തിൽ അങ്ങ് കെട്ടിയാൽ മതി, നിനക്ക് ഒരു ലൈഫ് ആകും... ആ കൊച്ചിന്റെ കഷ്ടപ്പാടും മാറും, " സനൂപേ തമാശ പറയാനുള്ള സമയം അല്ല ഇത്, അവളുടെ അവസ്ഥ അറിഞ്ഞപ്പോൾ ഒരു സഹതാപം തോന്നി എന്നുള്ളത് സത്യം.... അതിനർത്ഥം എൻറെ തീരുമാനങ്ങൾക്ക് മാറ്റമുണ്ട് എന്നല്ല, ഇനി ഒരിക്കലും ഞാൻ വിശ്വസിക്കില്ല ഒരു പെണ്ണിനേയും , പെണ്ണല്ലേ വർഗ്ഗം എന്തെങ്കിലുമൊക്കെ കള്ളത്തരം അവളുടെ കയ്യിൽ ഉണ്ടാവും... ഗൗരവം നിറഞ്ഞ സ്വരത്തോടെ പറഞ്ഞവൻ... " ഞാൻ നിന്റെ മൈൻഡ് മാറ്റാൻ വേണ്ടി പറഞ്ഞതല്ല, ജസ്റ്റ്‌ ജോക്ക്, അങ്ങനെ വിചാരിച്ചാൽ മതി, " അത്രയേ ഉള്ളൂ നാളെ നീ വേണ്ട കാര്യങ്ങൾ എന്താണെന്ന് വെച്ച് ചെയ്തു കൊടുക്കുക, " ചെയ്യടാ മിഥുൻ ഫോൺ കട്ട് ചെയ്തപ്പോൾ തന്നെ സനൂപ് സരയുവിന്റെ നമ്പറിലേക്ക് വിളിച്ചിരുന്നു, പെട്ടെന്ന് തന്നെ കോൾ എടുക്കപെടുകയും ചെയ്തു,

നാളെ തന്നെ റെഡി ആയിരിക്കണമെന്നും സാധനങ്ങൾ വാങ്ങാൻ പോകണമെന്നും ഒക്കെ സനൂപ് പറഞ്ഞിരുന്നു, " സർ ഒരു പ്രശ്നം ഉണ്ട്... " എന്താ സരയു... " ഞാന് ഈ സാധനങ്ങളൊക്കെ വീട്ടിലേക്ക് കൊണ്ടു വരുമ്പോൾ ഇവിടെ എന്താ ഞാൻ പറയാ... എനിക്ക് അച്ഛനോടും അമ്മയോടും ഒന്നും പറയാൻ പറ്റുന്നില്ല, എനിക്ക് ഇങ്ങനെ ഒരു ബന്ധം ഉണ്ട് എന്ന് പറഞ്ഞാൽ അവര് വിശ്വസിക്കാനും പോകുന്നില്ല... ഞാൻ അതിനെ പറ്റി ആലോചിച്ചു കൊണ്ടിരുന്നത്.... മിഥുൻ സാറിനെ ഞാൻ എങ്ങനെയാണ് ഈ വീട്ടിൽ ഒന്ന് പരിചയപ്പെടുത്തുക, ഒരാളുമായി ഞാൻ ഇഷ്ടത്തിലായിരുന്നു എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല... " തൻറെ അവസ്ഥ എനിക്ക് മനസ്സിലായി, ഞാൻ ഈ കാര്യം അവനോടൊന്ന് സംസാരിച്ചിട്ട് എന്തെങ്കിലും ഒക്കെ വഴി കണ്ടുപിടിക്കാം, എന്നിട്ട് തന്നെ വിളിക്കാം, അത് പറഞ്ഞാണ് സനൂപ് അവസാനിപ്പിച്ചത് ഉടനെതന്നെ സനൂപിന്റെ ഫോണിൽ നിന്നും മിഥുന്റെ ഫോണിലേക്ക് ഒരു കോൾ പോയിരുന്നു...........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story