വെണ്ണിലാവേ..💔: ഭാഗം 12

vennilave niha

രചന: NIHAA

"ന്നേ വേണ്ടാതായോ ആദിയേട്ടാ? " വേദനയോടെ അവൾ മൊഴിഞ്ഞു. കാൽ മുട്ടിൽ കവിൾ ചേർത്തു കിടന്നവൾ പതിയെ നിലത്തേക്ക് ചുരുണ്ടു കൂടി കിടന്നു... ഹൃദയത്തിൽ ആരോ മുള്ള് കൊണ്ട് കോറി വരഞ്ഞ വേദന.. ഹൃദയത്തിൽ രക്തം കനിയുന്ന പോലെ. വല്ലാതെ നീറുന്നു.. ചുവന്നു കലങ്ങിയ കണ്ണുകളും കൺതടങ്ങളും മൂക്കിൻ തുമ്പും ചൊടികളും.. ഏങ്ങി ഏങ്ങി കരഞ്ഞവൾ സാരിക്കുള്ളിലേക്ക് കാലുകൾ പൂഴ്ത്തി ഒന്നുടെ ചുരുണ്ടു കൂടി... ഇത്രയും ദിവസം ഉള്ളിൽ അലട്ടാത്ത ഒരു ചോദ്യം ആയിരുന്നു അവ..എന്നാൽ ഇന്ന് അങ്ങനെ ഒരു ചോദ്യം ഉള്ളിൽ കിടന്നു മറിയുന്നു..ഏകദേശം ഒരു മാസം ആകാൻ ആയിരിക്കുന്നു തന്റെയും ദേവന്റെയും കല്യാണം കഴിഞ്ഞിട്ട്.. ആദിയേട്ടന്റെ ഒരു വിവരവും ഇല്ല..

ആധിയേട്ടന് എന്തായിരിക്കും സംഭവിച്ചിട്ട് ഉണ്ടായിരിക്കുക.. തന്നെ ചതിച്ചതാണോ.. അതാണോ തന്നെ തേടി വരാത്തത്.. ആദിയേട്ടന് തന്നെ ചതിക്കാൻ ആവുമോ.. ഇല്ലാ.. കഴിയില്ല.. ആദിയേട്ടന് ആരെയും പറഞ്ഞു പറ്റിക്കാനോ ചതിക്കാനോ അറിയില്ല.. ഇനി ആദിയേട്ടന് അരുതാത്തത് എന്തെങ്കിലും.. !!ഇല്ല.. അങ്ങനെ വല്ലോം സംഭവിച്ചാൽ വെണ്ണില ജീവിച്ചിരിക്കില്ല.. ഉള്ളിൽ അലറി കരഞ്ഞുകൊണ്ട് അവൾ തേങ്ങി . നിർത്താതെ പെയ്തിറങ്ങുന്ന അവളുടെ മിഴികൾ ചുവന്നു കലങ്ങിയിരുന്നു.. തണുത്തുറഞ്ഞ നിലത്ത് കവിൾ ചേർത്തവൾ കമിഴ്ന്നു കിടന്നു.. വല്ലാതെ നീറുന്നു... ദേവൻ ചുംബിച്ച ഇടം വല്ലാതെ പൊള്ളി പിടക്കുന്നു..മനസ്സ് കൊണ്ട് അംഗീകരിക്കാൻ കഴിയുന്നില്ല.. അവിടം സ്പർശിക്കാൻ പോലും ശേഷി ഇല്ലാത്തത് പോലെ..

ദേവിൽ നിന്ന് അങ്ങനെ ഒരു നീക്കം പ്രതീക്ഷിച്ചിരുന്നില്ല.. ഈ വീടിനോടും വീട്ടുകാരോടും ഇണങ്ങി ചേർന്നിരുന്നു.. എന്നാൽ ദേവനോട് പുറമേക്ക് ഭർത്താവ് എന്നതിൽ ഉപരി ഒന്നും ഇല്ല.. അത് ഇനി തോന്നുകയും ഇല്ല.. അയാളുടെ സാമീപ്യം വല്ലാതെ തളർത്താർ ഉണ്ട്..എങ്കിലും ചാഞ്ചാടുന്ന മനസ്സിനെ പിടിച്ചു കെട്ടാർ ആണ് പതിവ്.. അയാൾ തനിക്ക് ആരും അല്ലെന്ന് ഉള്ളിൽ അലറും.. എന്നാൽ ഉള്ളിൽ ആരോ ആ വാക്കുകൾ തിരുത്തി പറയും പോലെ.. ആദിയെ ഇനി തിരിച്ചു കിട്ടില്ല എന്ന് ഉളളം അലറും പോലെ.. ദേവിനെ മാത്രേ നീ ഇനി ഈ ജന്മത്തിൽ പ്രണയിക്കൂ എന്ന് പറയുന്നു.. എന്താണ് ഇതിന് അർത്ഥം... അവൾ സ്വയം വേദനയോടെ ചോദിച്ചു.. അവളിൽ നിന്ന് ഒരു തേങ്ങൽ ഉയർന്നു.. വേദനയോടെ.... ___💔 ടേബിളിൽ അവൾ കൊണ്ട് വെച്ച ചോറ്റുപാത്രവും വെള്ളകുപ്പിയും എടുത്ത് ബാഗിൽ ഇടുമ്പോഴും ദർശനിൽ കള്ളത്തരം നിറഞ്ഞിരുന്നു..

ഞെട്ടി തരിച്ചു ആകെ പകപ്പോടെ നോക്കുന്നവളുടെ മുഖം ഉള്ളിൽ തെളിഞ്ഞതും അവനിൽ കുസൃതിയോടെ ഉള്ള ചിരി വിടർന്നിരുന്നു.. ബാഗ് ഒന്നുടെ തോളിൽ കയറ്റി ഇട്ടു ചാവിയും എടുത്തവൻ ലക്ഷ്മിയോടും സുമേഷിനോടും യാത്ര പറഞ്ഞു പുറത്തിറങ്ങി.. ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു പോവുമ്പോൾ തല ചെരിച്ചു നോക്കിയ അവൻ തുറന്നിട്ട ജാലകവും അവിടം പാറി പറക്കുന്ന വെള്ള കർട്ടനും അല്ലാതെ വെണ്ണിലയുടെ നിഴൽ വെട്ടം പോലും കണ്ടില്ല ... അത് അവനിൽ നിരാശ ഏകി.. ഒന്നുടെ മുകളിലേക്ക് നോക്കി കൊണ്ട് അവൻ വണ്ടി മുന്നോട്ട് എടുത്തു.. വണ്ടി പോകേണ്ട പാതയിലൂടെ അവൻ അതിവേഗത്തിൽ മുന്നോട്ട് പായിച്ചു.. ___💔 കുറച്ചു നേരം നിലത്ത് ചുരുണ്ടു കൂടി കിടന്ന വെണ്ണില പതിയെ മുഖം അമർത്തി തുടച്ചു കൊണ്ട് ബാത്‌റൂമിൽ കയറി ടാപ് തുറന്നിട്ട മുഖത്തേക്ക് ആഞ്ഞു വീശി.. ചുവന്നു കലങ്ങിയ കണ്ണുകളിലേക്ക് കണ്ണാടി ചില്ലിലൂടെ ഉറ്റു നോക്കിയ വെണ്ണില ഒന്നുടെ മുഖം കഴുകി.. സാരി തലപ്പ് കൊണ്ട് മുഖം തുടച്ചു കൊണ്ട് അവൾ പുറത്തേക്ക് ഇറങ്ങി...

താഴെ എത്തിയ വെണ്ണില അമ്മയെ അകത്തു ഒന്നും കാണാതെ ആയതും പതിയെ പുറത്തേക്കിറങ്ങി. വീടിന്റെ വളപ്പിൽ കുനിഞ്ഞിരുന്നു എന്തോ ഒന്ന് നടുന്ന ലക്ഷ്മിയേ കാണെ മുഖത്തു പുഞ്ചിരി വരുത്തിയവൾ അവരുടെ അടുത്തേക്ക് ചെരുപ്പ് അണിഞ്ഞു കൊണ്ട് പുറത്തേക്ക് നടന്നു... ലക്ഷ്മിയുടെ അടുത്ത് എത്തവേ അവർ ചില പൂചെടികളും വള്ളികളും പടർത്തുകയാണെന്ന് കാണെ മനസ്സിലെ പിരിമുറുക്കത്തെ മറക്കാൻ എന്ന വണ്ണം അവളും അവരോടൊപ്പം കൊച്ചു കൊച്ചു വർത്തമാനവും പറഞ്ഞു കൊണ്ട് ആ ജോലിയിൽ പങ്കാളിയായി.. __💔 മുകളിലെ തന്റെ മുറിയുടെ വാതിൽ മലർക്കെ തുറന്നു കൊണ്ട് അവൾ അകത്തേക്ക് കയറി.. നിലത്ത് നിന്നും അരിച്ചെത്തുന്ന തണുപ്പ് അവളുടെ കാൽപാദങ്ങളിലേക്ക് ഇരച്ചു കയറി..

മുറിയിലെ ഓരത്ത് ആയി ഉള്ള അടച്ചിട്ട ജനൽപാളികളുടെ കൊളുത്തു അഴിച്ചു കൊണ്ട് തുറന്നിട്ടു.. ഇരുട്ട് നിറഞ്ഞ മുറിയിൽ വെളിച്ചം പരക്കെ നിറഞ്ഞു.. അടുക്കായി വെച്ച പുസ്തകങ്ങളിൽ നിന്നവൾ തനിക്ക് പ്രിയപ്പെട്ടത് ഒന്ന് എടുത്തു.. കയ്യിൽ എടുത്ത പുസ്തകത്തിന്റെ താളുകൾ ഓരോന്ന് ആയി മറിച്ചവൾ തേടിയത് എന്തോ കണ്ണിൽ ഉടക്കിയ ആത്മസംതൃപ്തിയോടെ ഒരുവന്റെ ഫോട്ടോ കയ്യിൽ എടുത്തു.. എത്ര നേരം എന്നില്ലാതെ നോക്കി നിന്ന അവളുടെ മിഴികളിൽ നിന്ന് ഒരു തുള്ളി മിഴിനീർ വന്നു പതിച്ചു.. അവളിൽ മന്ദഹാസം നിറഞ്ഞു..പ്രിയപ്പെട്ടവന്റെ മനോഹരമായ ചിരിയിലേക്ക് ആയി അവൾ പുഞ്ചിരിയോടെ നോക്കി.. *പ്രണയമാണ്.. എന്റെ പ്രണയം മനോഹരം ആക്കുന്നത് നിൻ പുഞ്ചിരിക്കുന്ന മുഖത്തിലൂടെയാണ്.. പഴമ ഏറിയത് ആണെങ്കിലും പൊടി തട്ടേണ്ടി വരാത്ത എൻ ഹൃദയത്തിൽ സൂക്ഷിച്ചു വെച്ച നിൻ മുഖം.. 🥀

എന്നിൽ ഉള്ള പ്രണയം നിന്നോട് എന്ന് പറയും എന്ന് എനിക്ക് നിശ്ചയം ഇല്ല.. എങ്കിലും ആ ദിനം വിദൂരമല്ല എന്ന് എൻ മനസ്സ് മന്ത്രിക്കുന്നു.. * ഓരോന്നും മൊഴിഞ്ഞവൾ ആ പുസ്തകം നെഞ്ചോട് ചേർത്തു.. പ്രണയം ആണ് പ്രിയനേ..എൻ നാവിൽ നിന്ന് ഉതിർന്നു വീണ വാക്കുകളാൽ പറയാതെ പോയ പ്രണയം.. 💞 ഇത്രയും പറഞ്ഞവളുടെ ചൊടികൾ മനോഹരം ആയി പുഞ്ചിരിച്ചു.. ദിവസവും തനിക്ക് പ്രിയപ്പെട്ടവന്റെ മുഖം കണ്ടില്ലേൽ ഉള്ളിൽ ഒരു വീർപ്പുമുട്ടൽ ആണ്.. ആ പുഞ്ചിരിക്കുന്ന മുഖത്തു നോക്കി പ്രണയത്തോടെ ഓരോ വാക്കുകളും ഉരുവിടുമ്പോൾ അവളിൽ പ്രണയത്തിനു ഒന്നുടെ ഭംഗി ഏറിയത് പോലെ.. തോന്നി അവൾക്ക്.. ഉള്ളിലെ പ്രണയം എന്ന് മുഖത്തു നോക്കി പറയും എന്ന് നിശ്ചയം ഇല്ല.

എങ്കിലും ആ ദിനം അത്ര വിതൂരത്ത് അല്ലെന്ന് അവൾ വിശ്വസിച്ചു..കണ്മഷി കറുപ്പ് ഇല്ലാത്ത ആ കുഞ്ഞി കണ്ണുകളിൽ പ്രണയം അലയടിച്ചു... പ്രണയം.. വൃദ്ധയേ പതിനാറുക്കാരി ആക്കുന്ന ഭ്രാന്തിയെ പോലും സ്വപ്നം കാണാൻ പഠിപ്പിക്കുന്ന പ്രണയം... 🥀 "താരേ.. നീ ഇന്ന് വന്നേ ഇങ്ങോട്ട്.. " താഴെ നിന്നു കൊണ്ട് ഉള്ള തന്റെ അമ്മയുടെ വിളി കേട്ട് അവൾ മടുപ്പോടെ മുഖം ചുളിച്ചു . "ദാ വരുന്നു അമ്മ.. " അൽപ്പം ദേഷ്യത്തോടെ ആണേലും അവൾ കയ്യിൽ ഉള്ള പുസ്തകം അടച്ചു വെച്ചു ഭദ്രമായി വെച്ചതിനു ശേഷം അവൾ മുറി അടച്ചു ആ പഴയ നാലു കെട്ടിന്റെ ഗോവണി പടി ഇറങ്ങി.. ആ മരം കൊണ്ട് നിർമ്മിതമായ ഗോവണിയിൽ അവളുടെ കാൽപാദങ്ങൾ ശബ്ദം ഉണ്ടാക്കി.. "നീ കളിച്ചു നടക്ക്.. പ്ലസ് ടൂ എക്സാം വരുന്ന ദിവസം ആണെന്ന് ഒരു ബോധോം ഇല്ല.. മടിച്ചി പെണ്ണ്.. ചെന്ന് ആ പുസ്തകം ഒന്ന് മറിച്ചു നോക്കിയേ..

പരീക്ഷക്ക് വല്ലോം എഴുതണേൽ ഒന്ന് ഓടിച്ചെങ്കിലും നോക്ക്.. " അവൾ ഇറങ്ങി വരുന്ന ശബ്ദം കേട്ട് അലക്കാൻ എടുത്ത വസ്ത്രത്തിന്റെ ഒരു കൂട്ടവും ആയി വന്ന അമ്മ ഉപദേശിച്ചതും താര തല ചൊറിഞ്ഞു.. "ഞാൻ ഇത്രേം നേരം പഠിക്കുവായിരുന്നു .. ഇപ്പോ എഴുനേൽറ്റതെ ഒള്ളു.. അപ്പോഴേക്കും ഈ അമ്മ തുടങ്ങി.. ബ്രേക്ക്‌ എടുത്ത് പഠിക്കണം എന്നാ.. " വല്യ കാര്യം പോലെ പറയുന്ന ആ നീളം കുറഞ്ഞ കുഞ്ഞി പെണ്ണിന്റെ വലിയ വീമ്പു പറച്ചിൽ കേൾക്കെ അലക്കാൻ ഉള്ള വസ്ത്രം ഒരു കയ്യിൽ നിന്ന് മറു കയ്യിലേക്ക് മാറ്റി പിടിച്ചു കൊണ്ട് അവളുടെ പിന്നിക്കെട്ടിയ മുടിയിൽ കൊട്ടി.. "ഏതവൻ ആണാവോ ആ പറഞ്ഞത്. നാശം പിടിക്കാൻ.. " അലക്കാൻ ആയി പിന്നാം പുറത്തേക്ക് നടക്കുന്നതിന്റെ കൂടേ നെറ്റിയിൽ ഒന്ന് അടിച്ചു കൊണ്ട് ആ പറഞ്ഞവനെ പ്രാകി കൊല്ലുന്ന അമ്മയെ നോക്കെ താര തല ചൊറിഞ്ഞു കൊണ്ട് പഠിക്കാൻ ആയി നടന്നു... ____💔

വൈകീട്ട് വീട്ടിലേക്ക് കയറി വന്ന ദർശൻ ഉമ്മറത്തു തന്നെ ഓരോന്നും ചിന്തിച്ചിരിക്കുന്ന വെണ്ണിലയേ കാണെ പുഞ്ചിരിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു... എന്നാൽ മറുപടിയായി തിരിച്ചൊരു പുഞ്ചിരിയോ മന്ദഹാസമോ കണ്ടില്ല.. അവനെ പാടെ അവഗണിച്ചു കൊണ്ട് അവൾ അകത്തേക്ക് കയറി പോയി.. അവളുടെ അവഗണന കണ്ട് അവന്റെ ചൊടികളിലെ പുഞ്ചിരി മാഞ്ഞു..അവളുടെ അവഗണന കാണെ അവനിൽ സംശയം നിറഞ്ഞു.. എന്നാൽ അതൊന്നും അത്ര കാര്യം ആക്കാതെ അവൻ അകത്തേക്ക് കയറി.. അടുക്കളയിൽ നിന്ന് വന്ന വെണ്ണില അവൻക്ക് നേരെ ചായ നീട്ടി കൊണ്ട് ഒന്നും മിണ്ടാതേ എന്തിന് പറയുന്നു മുഖത്തു പോലും നോക്കാതെ തിരിഞ്ഞു നടന്നു.. അവളുടെ ചെയ്തികൾ കണ്ട് ആകെ പകച്ചു നിൽക്കുന്ന ദർശൻ ചായ കപ്പ് ചുണ്ടോട് ചേർത്തു.. എന്നാൽ മധുരത്തിന്റെ ഒരു അംശം പോലും ഇല്ലാത്ത ചായ വായിൽ ആയതും ചമർപ്പോടെ ദർശൻ ചായ പാട് പെട്ട് ഇറക്കി... "നിലെ.. ഇതിൽ മധുരം ഇല്ല... "

തിരിഞ്ഞു നടക്കുന്നവളെ നോക്കി അവൻ വിളിച്ചു പറഞ്ഞതും വെണ്ണില കാര്യം ആക്കാതെ പോയി.. അവളുടെ അവഗണന കാണെ അവൻ ചുണ്ട് പിളർത്തി.. ശേഷം പതിയെ അടുക്കളയിലെക്ക് നടന്നു..അവിടെ ആരോടോ ഉള്ള ദേഷ്യം മൊത്തം പാത്രത്തിനോട് തീർക്കുന്ന വെണ്ണിലയേ കണ്ട് അവൻ ഒന്ന് പകച്ചു.. ശബ്ദത്തിൽ പാത്രം എടുക്കുകയും അത് തിരിച്ചു സ്റ്റാൻഡിൽ കമിഴ്ത്തുകയും ചെയ്യുന്നവളെ കാണെ അവൻ കണ്ണ് തുറിച്ചു കൊണ്ട് അവളെ ഉറ്റു നോക്കി.. ഇടക്ക് വെച്ചു തേങ്ങുകയും കണ്ണുനീർ വാശിയോടെ തുടക്കുന്നവളെയും കാണെ അവന്റെ പുരികം ചുളിഞ്ഞു.. "അതിന് മാത്രം എന്തുണ്ടായി? " സ്വയം ചോദിച്ച ദർശന്റെ കാൽപെരുമാറ്റം അറിഞ്ഞു അവൾ ചെയ്യുന്ന ജോലി നിർത്തി വെച്ചു അവനെ മറികടന്നു പോയി..

അടുക്കളയിലെക്ക് കയറി കൊണ്ട് കയ്യിലെ ആവി പറക്കുന്ന ചായയിലേക്ക് അവൻ പഞ്ചസാര ടിൻ എടുത്ത് അതിൽ അൽപ്പം ഇട്ട ശേഷം ഇളക്കി എടുത്ത ശേഷം ചുണ്ടോട് ചേർത്തു കൊണ്ട് അകത്തേക്ക് നടന്നു... സെറ്റിയിലേക്ക് നടന്ന ദർശൻ ഉമ്മറത്തിരിക്കുന്ന വെണ്ണിലയേ കാണെ പതിയെ ഇനിയും അവൾ എഴുന്നേറ്റു പോകുമോ എന്ന ആധിയോടെ അവൻ നടന്നു.. "അമ്മ.. എവിടെ പോയി.. " ശബ്ദം താഴ്ത്തി കൊണ്ട് അവൻ ചോദിച്ചു.. "പുറത്തേക്ക് ഇറങ്ങുന്നത് കണ്ടായിരുന്നു.. " "നിനക്ക് എന്തു പറ്റി.. " അവന്റെ ചോദ്യത്തിനു മറുപടി നൽകാതെ അവൾ മുഖം തിരിച്ചു.. "ദൈവമേ രാവിലെ എങ്ങാനും ഉമ്മ കൊടുത്തത് കൊണ്ട് ആവുമോ? " ചെറിയ ശബ്ദത്തിൽ അവൻ ചോദിച്ചു.. എന്നാൽ അത് കൃത്യമായി കേട്ട വെണ്ണില അവന് നേരെ കത്തുന്നൊരു നോട്ടം തൊടുത്തു വിട്ടു.. അവളുടെ നിറമിഴികളോടെ ഉള്ള കത്തുന്ന നോട്ടം കണ്ട് ദർശന്റെ ശിരസ്സ് താന്നു.. പാടില്ലായിരുന്നു.. ഒന്നും ചെയ്യാൻ പാടില്ലായിരുന്നു..

അവളുടെ ഉള്ളിലെ പ്രണയത്തെ പറ്റിയും വേദനയും പറഞ്ഞു മനസ്സിന്റെ പിരിമുറുക്കം ഇല്ലാതാക്കിയപ്പോൾ താൻ അവളുടെ അവസരം മുതൽ എടുക്കാൻ പാടില്ലായിരുന്നു.. അംഗീകരിക്കാൻ കഴിഞ്ഞിട്ട് ഉണ്ടാവുമായിരുന്നില്ല.. അല്ല ഞാൻ എന്ന താലി കെട്ടിയവനെ ഇന്നും അംഗീകരിച്ചു കാണില്ല.. അതാവും ഈ അവഗണന.. താലി കെട്ടിയവനെ പരിഗണിക്കാത്തത് പോലും ഉള്ളിൽ ഒരു പ്രണയം ഉണ്ടെല്ലോ.. അവനിൽ വേദന കലർന്നൊരു പുഞ്ചിരി വിടർന്നു.. തലയും താഴ്ത്തി കൈകൾ രണ്ടും തിണ്ണയിൽ കുത്തി വെച്ചു ഇരിക്കുന്നവളെ കാണെ കരയുകയായിരിക്കും എന്ന് അവൻ ഊഹിച്ചു... കുനിച്ചു നിൽക്കുന്ന അവളുടെ മിഴികളിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ ഭൂമിയെ ചുംബിച്ചു.. അത് ദർശൻ കൃത്യമായി കാണുകയും ചെയ്തു . അവനിൽ കുറ്റബോധം നിറഞ്ഞു..തന്നെ കുറിച്ച് എന്തു കരുതിയിരിക്കും..

വെറുപ്പ് ആവില്ലേ തന്നോട്.. അല്ലേലും പാടില്ലായിരുന്നു മനസ്സിൽ ഒരു പുരുഷനെയും കൊണ്ട് നടക്കുന്ന പെണ്ണിനെ താൻ മറ്റൊരു തരത്തിൽ... പക്ഷെ എന്തു കൊണ്ട് ആയിക്കൂടാ.. താൻ താലി കെട്ടിയ പെണ്ണ് ആണ് അവൾ.. തന്റെ അവകാശി.. എന്തു കൊണ്ട് തനിക്ക് അവളെ ചേർത്തു പിടിച്ചു കൂടാ.. എന്തു കൊണ്ട് ചുംബിച്ചു കൂടാ.. നെറ്റിയിൽ അല്ലെ ചുംബിച്ചുവൊള്ളൂ.. അല്ലാതെ അധരത്തിൽ ഒന്നും അല്ലല്ലോ മനസ്സിൽ കിടന്ന കുറ്റബോധത്തെ പാടെ അവഗണിച്ചു കൊണ്ട് തന്നുള്ളിലെ സ്വാർത്ഥത വിളിച്ചു പറഞ്ഞു... രണ്ടിന്റേം ഇടക്ക് കിടന്നു വീർപ്പു മുട്ടിയതും അവൻ മുഷിപ്പോടെ തല വെട്ടിച്ചു കൊണ്ട് മുകളിലേക്ക് നടന്നു...

നീറുന്ന.. അത് പോലെ സ്വാർത്ഥത കൊണ്ട് മൂടിയ നെഞ്ചകവുമായി.. ഞാൻ പ്രണയിച്ച.. എന്റെ പെണ്ണാകാൻ കൊതിച്ച.. താലി കെട്ടി കൂടേ കൂട്ടിയ എന്റെ പെണ്ണാ വെണ്ണില.. അത് മറ്റൊരുത്തൻ വന്നു ചോദിക്കുമ്പോൾ വിട്ടു നൽകി മാതൃകപുരുഷൻ ആകാൻ ഒന്നും എന്നേ കൊണ്ട് ഒക്കുവേല.. ഉള്ളിൽ മൊഴിയുന്ന വാക്കുകളെ അവൻ പാടെ തള്ളിക്കളഞ്ഞു.. തല ഒന്ന് കുടഞ്ഞു കൊണ്ട് അവൻ മുറിയിൽ കയറി.. തലക്ക് ഇരുകൈകളും താങ്ങ് കൊടുത്തവൻ ബെഡിൽ ഇരുന്നു.....തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story