വെണ്ണിലാവേ..💔: ഭാഗം 16

vennilave niha

രചന: NIHAA

കുളിച്ചിറങ്ങിയ വെണ്ണില കണ്ണാടിക്ക് മുന്നിൽ വന്നു നിന്നതും അവളുടെ നേത്രഗോളങ്ങൾ വികസിച്ചു..അടിമുടി നോക്കിയ അവളിൽ നേരിയ ചിരി ഉയർന്നു.. മുട്ടിൽ നിന്ന് ഇറങ്ങുന്ന ഇറങ്ങുന്ന ഇളം പച്ച നിറത്തിൽ ഉള്ള ഉടുപ്പ്.. ഈറൻ അണിഞ്ഞ മുടി ഇഴകൾ ഇരു സൈഡിലേക്കും വകഞ്ഞിട്ടു.. കല്യാണം കഴിഞ്ഞതിനു ശേഷം ആദ്യം ആയാണ് ഇങ്ങനെ ഒരു വേഷത്തിൽ..അവൾക്ക് അതീവ കൗതുകം തോന്നി... ഇവിടെ നിൽക്കും എന്ന് പറഞ്ഞിരുന്നില്ല.. അതുകൊണ്ട് തന്നെ വസ്ത്രം കരുതിയില്ല താനും..ഇട്ടിരിക്കുന്നത് താരയുടേത് ആണ്.. അവൾക്ക് ഇച്ചിരി കൂടേ ഇറക്കം ഉണ്ടാവുമായിരിക്കും.. അവളെ സംബന്ധിച്ചെടുത്തോളം താൻ അത്യാവശ്യം നീളം ഉണ്ടെന്ന് അവൾ ഓർത്തു.. അരക്ക് മുകളിലേക്ക് ഉടുപ്പിൽ ചെയ്തിരിക്കുന്ന നൂൽവർക്ക് വല്ലാത്തൊരു ഭംഗി തോന്നിച്ചു..തോർത്തെടുത്തു കൊണ്ട് അവൾ മുടി ഒന്നുടെ ഉണക്കി എടുത്ത ശേഷം ഊരി വെച്ച കമ്മൽ കാതിൽ അണിഞ്ഞു.. സീമന്ത രേഖ ചുവപ്പിക്കാൻ സിന്തൂരം ഇല്ല..കണ്ണാടി ചില്ലിൽ ഒട്ടിച്ചു വെച്ച കുഞ്ഞ് പൊട്ട് എടുത്തവൾ നെറ്റിയിൽ തൊട്ടു. മുറി തുറന്നു വന്ന ദർശനെ കാണെ കണ്ണാടിക്ക് മുന്നിൽ കോപ്രായം കാണിച്ചിരുന്ന വെണ്ണില അടങ്ങി ഒതുങ്ങി നിന്നു.. മുറിയിൽ കയറിയ ദർശൻ വെണ്ണിലയുടെ കോലം കാണെ അവന്റെ മിഴികൾ ഇടുങ്ങി.. "നീ ഡ്രെസ്സ് ഒന്നും എടുത്തില്ലായിരുന്നോ.. " അവളുടെ ഇടക്ക് ഇടക്ക് ഉടുപ്പ് പിടിച്ചു താഴ്ത്തിയും ഉടുപ്പിന്റെ കൈകളിൽ പിടുത്തം ഇട്ടു വലിക്കുന്നതും കാണെ ദർശൻ പുരികം ചുളിച്ചു കൊണ്ട് ചോദിച്ചു.. "അതിന് എന്നോട് പറഞ്ഞില്ലാലോ ഇവിടെ നിക്കും എന്ന കാര്യം.. " ചുണ്ട് പിളർത്തി വെച്ചവൾ അവനോട് പറഞ്ഞു... "നീ ചോദിക്കണ്ടേ.. അല്ലേലും ഈ പെണ്ണുങ്ങൾക്ക് എങ്ങോട്ടേലും പോവാ എന്ന് കേട്ടാൽ ചാടി കേറി പുറപ്പെടാൻ മാത്രേ അറിയൂ... " അവൾക്ക് നേരെ ചാടി കൊണ്ട് അവൻ പറഞ്ഞതും വെണ്ണിലയുടെ മട്ട് മാറി.. അവനെ കണ്ണ് കൂർപ്പിച്ചു നോക്കി..

"നന്നായി പോയി.. നിങ്ങൾ പിന്നേ ആണുങ്ങൾക്ക് കണ്ട പെണ്ണുങ്ങളോട് കൊഞ്ചി കുഴയാൻ അല്ലെ അറിയൂ.. " കേറുവോടെ ചുണ്ട് ഒന്ന് ഒരു വശത്തേക്ക് കോട്ടി വെച്ചവൾ പറഞ്ഞു.. നേരത്തെ അച്ചുവിനോട് സംസാരിച്ചതിന്റെ ഈർഷ്യ ഇപ്പോഴും വിട്ടു മാറിയിട്ട് ഇല്ല എന്ന് അവളുടെ കുശുമ്പ് പിടിച്ചു വീർപ്പിച്ചു വെച്ച മുഖം കണ്ട് അവൻ കുസൃതിയോടെ ഓർത്തു.. "ഡി.. " എങ്കിലും ചുണ്ടിൽ വിരിഞ്ഞ കുസൃതി മറച്ചു കൊണ്ട് അവൻ ശബ്ദം ഉയർത്തി ഒച്ച വെച്ചു.. "എന്താടാ.. " തിരിച്ചവൾ ബോധം ഇല്ലാതെ കേറുവോടെ ചുണ്ട് കോട്ടി കൊണ്ട് പുച്ഛത്തോടെ ചോദിച്ചതും ദർശന്റെ കണ്ണ് മിഴിഞ്ഞു.. പിന്നീട് ബോധം വന്ന അവൻ കാറ്റ് പോലെ പാഞ്ഞു അവളെ ചുവരോട് ചേർത്തു ഒട്ടിച്ചു നിർത്തിയതും വെണ്ണില പകപ്പോടെ നോക്കി.. "എന്താടി നീ വിളിച്ചേ.. " ശബ്ദം കടുപ്പിച്ചു കൊണ്ട് അവൻ അവളിലേക്ക് മുഖം അടുപ്പിച്ചു ചോദിച്ചതും വെണ്ണില അവന്റെ രോഷം കൊണ്ട് വിറക്കുന്ന മുഖത്തേക്ക് പേടിയോടെ ഉറ്റു നോക്കി.. മുഖത്തു നോക്കി എന്തെക്കെയോ പറയണം എന്ന് ഉണ്ട്.. കഴിയുന്നില്ല.. ആരോ പിടിച്ചു വെക്കും പോലെ.. അവന്റെ കഴുത്തിൽ പൊന്തിയ ഞെരമ്പിലേക്ക് അവൾ പേടിയോടെ അതിലുപരി വിറയലോടെ നോക്കി.. "പറയെടി... " വീണ്ടും ശബ്ദം കടുപ്പിച്ചു കൊണ്ട് അവൻ ചോദിച്ചതും വെണ്ണിലയിൽ കരച്ചിൽ ഇങ്ങ് എത്തിയിരിന്നു.. ചുണ്ട് കടിച്ചു പിടിച്ചവൾ പിടിച്ചു നിർത്തി.. "ഒ.. ഒന്നും ഇല്ല.. " വിതുമ്പി പോകുന്ന ചൊടികളെ നിയന്ത്രിച്ചവൾ മിഴികൾ താഴ്ത്തി മറുപടി പറഞ്ഞു.. "എന്നിട്ട് ഞാൻ കേട്ടത് എന്താ മറുതെ.. " അവന്റെ മറുതെ എന്നുള്ള അഭിസംബോധനയുടെ കൂടേ ഉള്ള ചോദ്യം കേൾക്കെ അവളുടെ നിയന്ത്രണം വിട്ടു...

തേങ്ങലുകളുടെ ചീളുകൾ ഉയർന്നതും ദർശൻ അത് വരെ പിടിച്ചു വെച്ച ദേഷ്യം എങ്ങോ മാഞ്ഞില്ലാതായി.. മുഖത്തെ രൗദ്രഭാവം മാഞ്ഞു.. ചുവരിൽ ചേർന്നു നിന്നു ചുണ്ട് കടിച്ചു പിടിച്ചു തന്നെ നിറകണ്ണുകളോടെ നോക്കുന്നവളെ കാണെ അവൻ ഉമിനീർ ഇറക്കി കൊണ്ട് അവളിൽ നിന്ന് അകന്നു നിന്നു.. "അറിയാണ്ട് വിളിച്ചു പോയതാ.. മനപ്പൂർവം അല്ല.. " വിറക്കുന്ന സ്വരത്തോടെ അവൾ പറഞ്ഞൊപ്പിച്ചു.. "അതിന് എടാ എന്നൊക്ക ആണോ വിളിക്കുന്നെ.. " ശബ്ദം കുറച്ചു കൊണ്ട് അവൻ പതുങ്ങിയ സ്വരത്തിൽ ചോദിച്ചു.. എന്നാലും ആ ചോദ്യത്തിൽ ഗൗരവം നിറഞ്ഞിരുന്നു.. "നിങ്ങൾ ആ പെണ്ണിനോട് സംസാരിച്ചിട്ട് അല്ലെ.. അത് എനിക്ക് ഇഷ്ട്ടം ആയില്ല അത് കൊണ്ട് അല്ലെ.. " ചുവരിൽ ചാരി നിന്നു ഉടുപ്പിൽ വിരൽ ചുറ്റി കൊണ്ട് തല താഴ്ത്തി പിടിച്ചു പറയുന്നവളെ അവൻ വിശ്വാസം വരാത്ത മട്ടിൽ നോക്കി.. "ഞാൻ ആരോട് സംസാരിച്ചാലും നിനക്ക് എന്താ.. നിനക്ക് എന്നേ ഇഷ്ട്ടം അല്ലല്ലോ. നിനക്ക് ഒരു ആദിയേട്ടൻ ഇല്ല.. " ഒന്നുടെ ഉറപ്പ് വരുത്താൻ വേണ്ടി അവൻ അങ്ങനെ ചോദിച്ചതും അവൾ നിറകണ്ണുകളോടെ മുഖം ഉയർത്തി.. കരഞ്ഞത് കൊണ്ട് ചുവന്നു തുടത്ത മുഖം കാണെ അവനിൽ അലിവ് തോന്നി.. എങ്കിലും അവളുടെ മറുപടിക്കായി അവൻ കാതോർത്തു.. "ആദിയേട്ടന് എന്നേ വേണ്ടല്ലോ.. " അവന്റെ ചോദ്യത്തിനു അവൾ ഇടറിയ സ്വരത്തോടെ പറഞ്ഞു.. "ഇപ്പൊ അങ്ങനെ ആയോ.. " ചൊടിയിൽ വിരിഞ്ഞ കുസൃതിയേ മറച്ചു കൊണ്ട് അവൻ ചോദിച്ചതും അവൾ മൂക്ക് ചീറ്റി.. "വേണ്ടാത്തത് കൊണ്ട് അല്ലെ എന്നേ തേടി വരാത്തത്.. " സൈഡിലേക്ക് മുഖം തിരിച്ചു അവന് മുഖം കൊടുക്കാതെ അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു...

"അത് അവന്റെ മിടുക്ക്.. നിന്നേ ഒക്കെ ആരേലും അന്വേഷിച്ചു വരുവോടി.. " ഉള്ളിൽ അലയടിക്കുന്ന സന്തോഷത്തെ അടക്കി കൊണ്ട് ചോദിച്ചു.. അവൾ ഒന്നുടെ തേങ്ങി..... ചുവരിൽ ചാരി നിന്നു കൈകൾ ഉടുപ്പിൽ ചുരുട്ടി തല കുനിച്ചു നിൽക്കുന്നവൾക്ക് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല.. അവളുടെ പാവം പിടിച്ചുള്ള നിൽപ്പും ഇടക്ക് ഇടക്ക് ഉള്ള തേങ്ങലും മൂക്ക് ചീറ്റലും കാണെ ദർശൻ ചിരിയോടെ നോക്കി നിന്നു.. "അപ്പൊ നിനക്ക് എന്നേ ഇഷ്ട്ടം ആണോ.. " ചൊടിയിൽ വിരിഞ്ഞ കുസൃതിയോടെ മിഴികളിൽ കള്ളത്തരം നിറച്ചവൻ ചോദിച്ചു.. അവന്റെ പെരുമ്പറ കൊട്ടുന്ന ഹൃദയതാളത്തെ അറിയവേ.. "അറിയില്ല.. " അങ്ങനെ പറയാൻ ആണ് അവൾക്ക് തോന്നിയത്.. ഇഷ്ട്ടം ആണെന്നോ ഇഷ്ട്ടം അല്ലെന്നോ പറയാൻ തുനിയാതെ ആ നാല് അക്ഷരത്തിൽ അവൾ ഒതുക്കി.. "അതെന്താ അറിയാത്തെ.. " വീണ്ടും അവന്റെ കുസൃതി നിറഞ്ഞ ചോദ്യം.. കാലിൽ നിന്ന് ഒരു തരിപ്പ് തലച്ചോറിലേക്ക് കയറുന്നത് അവൾ അറിഞ്ഞു.. "അറിയാത്തത് കൊണ്ട്. " നേർത്ത ശബ്ദത്തിൽ അവൾ മറുപടി നൽകി. 'ആണോ..? " അവന്റെ കള്ളത്തരം നിറഞ്ഞ ചോദ്യം കേൾക്കെ വെണ്ണില പതിയെ തല ഉയർത്തി.. അവന്റെ കുസൃതി നിറഞ്ഞ നുണക്കുഴി കാട്ടിയുള്ള ചിരി കാണെ അവളും അവനിൽ തറഞ്ഞു നിന്നു.. അവന്റെ കാന്തം പോലെ ആകർഷിക്കുന്ന മിഴികളിൽ നിന്ന് അവൾ പാട് പെട്ടു തന്റെ കണ്ണുകളെ മോചിപ്പിച്ചു.. "ഹ.. പറയ് പെണ്ണെ.. " പറയലോടൊപ്പം അവൻ കൈ നീട്ടി അവളുടെ അരയിലൂടെ ചുറ്റി വരിഞ്ഞു തന്നിലേക്ക് ചേർത്തു നിർത്തിയിരുന്നു.. അവളുടെ മിഴികൾ പുറത്തേക്ക് ഉന്തി.ശ്വാസം വിലങ്ങിയ പോലെ..അതിശക്തിയായി മിടിക്കുന്ന ഹൃദയം.. എല്ലാം കൊണ്ടും ദേഹം ആകെ തളരുന്ന പോലെ.. ശ്വാസം പോലും കടക്കാത്ത വിധം അവനിലേക്ക് അവളെ ചേർത്തു നിർത്തിയിരുന്നു... _____💔

ഉണക്കം പിടിക്കാതെ മുടിഇഴകളിൽ നിന്ന് വമിക്കുന്ന സോപ്പിന്റെ ഗന്ധം അവന്റെ നാസികയിലേക്ക് തുളച്ചു കയറി.. തന്നെ പിടക്കുന്ന മിഴികളോടെ പരവേശത്തോടെ നോക്കുന്നവളെ കാണെ അവനിൽ നേരിയ വാത്സല്യം തോന്നി എങ്കിലും 'ഇനിയും വെറുതെ വിട്ടാൽ തനിക്ക് നട്ടെല്ല് ഇല്ലെന്ന്' അവൾ വിചാരിക്കും എന്ന് അവന്റെ ഉപഭോഗമനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു.. തന്നെ നോക്കി പാട് പെട്ടു ഉമിനീർ ഇറക്കുന്നവളെ അവനും നോക്കി.. അവളുടെ ഉമിനീർ ഇറങ്ങി പോകുന്ന തൊണ്ടക്കുഴിയിലേക്ക് അവൻ ഒന്ന് കുനിഞ്ഞു കൊണ്ട് ചുണ്ട് ചേർത്തു... ശ്വാസം വിലങ്ങി..കണ്ണുകൾ അവൾ പോലും അറിയാതെ കൂമ്പിയടഞ്ഞു... തൊണ്ടയിൽ ചേർത്ത അധരം പതിയെ സഞ്ചരിച്ചു... തൊണ്ടക്കുഴിയിൽ നിന്ന് കഴുത്തിലൂടെ നീങ്ങിയ അവന്റെ ചുണ്ടുകൾ അവളുടെ ചെവിക്കരുകിൽ എത്തി ചേർന്നു.. പിറകിലേക്ക് ഒന്ന് ഏങ്ങി പോയ നില കാലിന്റെ തള്ളവിരലിൽ അറിയാതെ ഉയർന്നു പോയി... അവളുടെ കാതിലായ് എത്തി ചേർന്ന തന്റെ ചുണ്ടുകളെ പതിയെ പിളർത്തി കൊണ്ട് അവൻ അവിടെ തന്തങ്ങൾ ആഴ്ത്തി..ശേഷം അവിടെ നേർമയായി ചുണ്ട് ചേർത്തു... "അയ്യേ.. " പെട്ടന്ന് ഒരു അപശബ്ദം ഉയർന്നതും വെണ്ണില അവനിൽ നിന്ന് അകന്നു നിന്നു. അവൾക്ക് അവന്റെ മുഖത്തു നോക്കാൻ മടി തോന്നി.. കണ്ണ് ഇറുക്കി അടച്ചവൾ ചുണ്ട് കടിച്ചു പിടിച്ചു നിന്നു... കണ്ണ് പൊത്തി തിരിഞ്ഞു നിൽക്കുന്ന ഒരുവനെ കാണെ ദർശൻ പല്ല് കടിച്ചു.. "നീ എന്താടാ പട്ടി ഇവിടെ.. " വാതിൽക്കൽ നിൽക്കുന്നവനിലേക്ക് കാറ്റ് പോലെ പാഞ്ഞു കൊണ്ട് അവനെ തിരിച്ചു നിർത്തി ചോദിച്ചു... "ഞാൻ ഇത് തരാൻ വന്നതാ.. " കയ്യിൽ ഉള്ള ഒരു ഷോർട്സും ടി ഷർട്ടും നീട്ടി കൊണ്ട് ആ പയ്യൻ പറഞ്ഞു.. "മുട്ടിയിട്ട് ഒക്കെ വേണ്ടേ വരാൻ.. " "അത് ശെരി വാതിൽ അടക്കാതെ ഓരോ കോപ്രായം കാണിച്ചു കൂട്ടിയതും പോരാ..എന്നിട്ട് എന്റെ മേലേക്ക് കുരച്ചു ചാടുന്നോ.. പോടാ.. "

അത്രയും പറഞ്ഞു കൊണ്ട് തലയാട്ടി ചിരിച്ചു കൊണ്ട് അവൻ തിരിഞ്ഞു നടന്നു.. "ഓഹ് ഞാൻ പോവാ.. ഏട്ടത്തി പോവാണേ.. " വെണ്ണിലക്ക് ഒന്ന് കൈ ഉയർത്തി കാണിച്ചു കൊണ്ട് അവൻ പോയതും വെണ്ണില ചൂളി പോയി.. അതാരാണെന്ന് ചോദിക്കണം എന്നുണ്ട്... പക്ഷെ നാവ് പൊന്തുന്നില്ല..എന്തിനു പറയുന്നു ദർശന്റെ മുഖത്തു നോക്കാൻ പോലും ആവുന്നില്ല.. ദേവേട്ടന്റെ ചുണ്ടുകൾ തന്നെ തലോടിയപ്പോൾ എന്തു കൊണ്ട് താൻ എതിർത്തില്ല.. സമ്മതം പോലെ നിൽക്കുവല്ലായിരുന്നോ...? തന്റെ നെറ്റിയിൽ ഒന്ന് ചുംബിച്ചപ്പോൾ അന്ന് എന്തു കൊണ്ട് താൻ ഏട്ടനെ അവഗണിച്ചു.. അവളുടെ ഉള്ളിൽ ചോദ്യങ്ങൾ കുമിഞ്ഞു കൂടി.. "അതാണ് തേജസ്‌..ചെറിയച്ഛന്റെ മോൻ.. " വിറങ്ങലിച്ചു നിൽക്കുന്നവളെ നോക്കി അത്രയും പറഞ്ഞു കൊണ്ട് അവൻ പതിയെ കയ്യിൽ ഉള്ള ഡ്രെസ്സും ആയി ബാത്‌റൂമിലെക്ക് കയറി.. അവൻ വാതിൽ അടച്ചതും നില നീട്ടി ഒന്ന് ശ്വാസം വലിച്ചു വിട്ടു.. കണ്ണാടിക്ക് മുന്നിൽ പോയി നിന്നു.. അവന്റെ അധരം പതിഞ്ഞ തൊണ്ടക്കുഴി, കഴുത്തു, ചെവിയോരം എല്ലായിടത്തും ഒരു തരം ചൂട്.. പ്രണയത്തിന്റെ ചൂട്... ____💔 താഴേക്ക് ഇറങ്ങി ചെന്ന ദർശനും വെണ്ണിലയും ഉമ്മറത്തേക്ക് നടന്നു.. അവിടെ ഉമ്മറത്തിണ്ണയിൽ എല്ലാവരും ഇരിക്കുന്നുണ്ട്.. താര മാത്രം ഇല്ല.. പഠിക്കുവായിരിക്കും എന്ന് വെണ്ണില ഓർത്തു... ഉമ്മറത്തെ വരാന്തയിൽ ഉള്ള ചാരുകസേരയിൽ മുത്തശ്ശനും അതിന് അടുത്തായി മുത്തശ്ശിയും ഉണ്ട്.. ജോലി കഴിഞ്ഞു വന്ന ചെറിയച്ഛനും അവർക്കുള്ള ചായയും ആയി വന്ന ചെറിയമ്മയും.. പിന്നേ തേജസും.. അവരിലേക്ക് വെണ്ണിലയും ദർശനും കൂടേ ചേർന്നു.. രണ്ടു പേരെയും കണ്ടപ്പോൾ തേജസ്‌ ഒന്ന് ആക്കി ചുമച്ചു..

അവന്റെ ചുമയും ചിരി കടിച്ചു പിടിച്ചുള്ള ഇരിപ്പും കാണെ വെണ്ണില തല താഴ്ത്തി പിടിച്ചു കൊണ്ട് ഒരു ഭാഗത്തേക്ക് മാറി നിന്നു.. എന്നാൽ ദർശൻ അവനെ നോക്കി നന്നായൊന്ന് പല്ലിളിച്ചു കൊണ്ട് അവന്റെ അരികിൽ വന്നിരുന്നു.. ശേഷം കൈ പതിയെ ഇഴച്ചു കൊണ്ട് അവന്റെ തുടയിൽ ഇറച്ചി പറിഞ്ഞു പോരും എന്ന തരത്തിൽ നുള്ളിയതും തേജസിൽ നിന്ന് ഒരു അലർച്ച ഉയർന്നു.. "ആഹ്... " "എന്താടാ.. " അവന്റെ വലിയ വായിൽ ഉള്ള അലർച്ച കേൾക്കെ സംസാരം നിർത്തി കൊണ്ട് മുത്തശ്ശനും ചെറിയച്ഛനും ഒരു പോലെ ചോദിച്ചു.. അവരുടെ ചോദ്യത്തിനു ശെരി വെച്ചു കൊണ്ട് മുത്തശ്ശിയും ചെറിയമ്മയും അവനെ നോക്കി.. ദർശൻ ഒന്നും അറിയാത്തത് പോലെ നിഷ്കളങ്കമായി അവൻക്ക് എന്തു പറ്റി എന്നുള്ള വെപ്രാളം കാണിച്ചു കൊണ്ട് നോക്കി.. "ഹോ.. ഹോ... ഒന്നുല്ല... " അവന്റെ തകർക്കുന്ന അഭിനയം കണ്ട് തേജസ്‌ എരിവ് വലിച്ചു കൊണ്ട് പറഞ്ഞു.. "പിന്നേ നീ എന്തിനാ അലറിയെ.. " "ചുമ്മാ.. ചുമ്മാ അലറിയതാ.. " ചെറിയച്ഛന്റെ സംശയം കേട്ട് തേജസ്‌ ദർശനേ ചൂണ്ടാൻ നിന്നതും ദർശൻ കണ്ണുരുട്ടി... ശേഷം പെട്ടന്ന് തന്നെ വിഷയം മാറ്റി പറഞ്ഞതും എല്ലാവരും ഒന്ന് അമർത്തി മൂളി.. "ചുമ്മാ അലറാൻ നിനക്ക് എന്താ ഭ്രാന്ത് ഉണ്ടോ... " പുറത്തേക്ക് വന്ന താര ചോദിച്ചതും തേജസും ദർശനും ഒരു പോലെ പല്ല് കടിച്ചു... "പോടീ.. " തേജസ്‌ താരയെ വിളിച്ചു.. അതൊട്ടും ഇഷ്ട്ടപ്പെടാതിരുന്ന താര അവനെ നോക്കി പല്ല് കടിച്ചു... "നീ പോടാ ചേട്ടൻ തെണ്ടി.. " "എടി.. " അവൻക്ക് നേരെ കുരച്ചു ചാടാൻ നിന്ന താരയിലേക്ക് തേജസും അടി കൂടാൻ ആയി ഒരുങ്ങി ഇറങ്ങി... "ഒന്ന് നിർത്തോ രണ്ടും.. എന്നും ഇങ്ങനെ തന്നെയാ.. നിനക്ക് പഠിക്കാൻ ഇല്ലെടി. പോയി പടിക്കടി.." അവരുടെ തല്ല് മുൻകൂട്ടി കണ്ട ശാന്ത രണ്ടുപേരെയും പിടിച്ചു മാറ്റി കൊണ്ട് ദേഷ്യപ്പെട്ടു...

പറയുന്നത് മുഴുവൻ താരയോട് ആണ് തന്നെ ബാധിക്കില്ല എന്ന മട്ടിൽ തേജസ്‌ താരയെ നോക്കി വാ പൊത്തി ചിരിച്ചു.. "തേജസ് നിന്നോടും കൂടേ ആണ്.." അവന്റെ കളിയാക്കൽ കാണെ ശാന്ത അവനിലേക്ക് തിരിഞ്ഞതും താര അവന് നേരെ നോക്കി നാവ് പുറത്തേക്ക് ഇട്ടു കൊഞ്ഞനം കുത്തി... ശേഷം പുച്ഛത്തോടെ ചുണ്ട് കോട്ടി കോമഡി വെണ്ണിലയുടെ അടുത്തേക്ക് വന്നു നിന്നു.. "അല്ലേലും ഈ ആണുങ്ങൾ മഹാചെറ്റയാണ്.." അവൾ പതിയെ പിറുപിറുത്തു.. അത് കേട്ട് വെണ്ണില അടക്കി ചിരിച്ചു.. "ഓ നിങ്ങൾ പെണ്ണുങ്ങൾ പിന്നേ വല്യ നല്ലവർ ആണെല്ലോ.. ഒന്ന് പോയെടി.. എന്തൊക്ക പറഞ്ഞാലും നിങ്ങളുടെ കുശുമ്പും കുന്നാഴ്‌മയും ഞങ്ങൾക്ക് ഇല്ലാലോ.. " അവളുടെ അടക്കം പറച്ചിൽ നന്നായി തന്നെ കേട്ട തേജസ്‌ അലസമായി വേറെ എവിടേക്കോ നോക്കി പറഞ്ഞു.. അത് കേട്ട് താരയുടെ മുഖം വീർത്തു.. അതിനെ ദർശനും ശെരി വെച്ചതും അവളിലെ ദേഷ്യം ഇരട്ടിച്ചു.. "ഓ ഒരു മഹാന്മാർ വന്നേക്കുന്നു.. പോടാ.. ലൂസ്.. " അവരുടെ തല്ല് കാണെ എന്റെ മക്കൾ ഈ ജന്മത്തിൽ നന്നാവാൻ ഉദ്ദേശം ഇല്ലെന്ന് പറഞ്ഞു കൊണ്ട് ശാന്ത തലക്ക് കൈ കൊടുത്ത് അവരുടെ വാക്ക് തർക്കം കേട്ടിരുന്നു... ഇടക്ക് താരയുടെ കൂടേ കൂടിയും ഇടക്ക് തേജസിന്റെ കൂടേ കൂടിയും എരിതീയിൽ എണ്ണ ഒഴിക്കും പോലെ ദർശൻ പ്രശ്നം അലമ്പാക്കി കൊടുത്ത്... ഇതെല്ലാം കണ്ട് വെണ്ണില കൗതുകത്തോടെ നോക്കി..ഒരു കൂടപ്പിറപ്പ് ഇല്ലാത്തതിന്റെ എല്ലാ വേദനയും അവളിൽ നിറഞ്ഞു.. എന്നാൽ താരയും തേജസും വിടാൻ ഉള്ള ഉദ്ദേശം ഉണ്ടായിരുന്നില്ല.. അവസാനം രണ്ടും കൂടേ മുടി വലിച്ചും ചവിട്ടിയും അടിച്ചും കുത്തിയും തല്ല് കൂടിയപ്പോൾ ദർശൻ ഉള്ളിൽ നിഗൂഢമായി ചിരിച്ചു.. ""ഒരു കുടുംബം തെറ്റിച്ചപ്പോൾ എന്തൊരു മനസ്സുഖം😌""......തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story