വെണ്ണിലാവേ..💔: ഭാഗം 17

vennilave niha

രചന: NIHAA

"ഒരു കുടുംബം തെറ്റിച്ചപ്പോൾ എന്തൊരു മനസ്സുഖം😌"" ചുണ്ടിനടിയിൽ ഇട്ടു പിറുപിറുത്തു കൊണ്ട് ദർശൻ രണ്ടിനെയും ഇടം കണ്ണിട്ട് നോക്കിയതും താരയും തേജസും കൂടേ പല്ല് കടിക്കുന്നുണ്ട്.. അവരുടെ പല്ല് കടി കണ്ട് ദർശൻ പല്ലിളിച്ചതും അവരൊന്ന് അമർത്തി നോക്കി കൊണ്ട് അവരുടേതായ ലോകത്തേക്ക് ചേക്കേറി... ശേഷം ദർശൻ പതിയെ തല ചെരിച്ചു വെണ്ണിലയേ നോക്കി.. ഉമ്മറത്തെ തിണ്ണയിൽ തൂണിൽ ചാരി എന്തെക്കെയോ ആലോചിച്ചു നിൽക്കുന്നവളെ.. അവന്റെ നിർത്താതെ ഉള്ള നോട്ടം കണ്ട് ചിന്തകളിൽ മുഴുകിയ അവൾ ഒരു ഉൾവിളിയോടെ അവന്റെ മുഖത്തേക്ക് നോക്കി.. അവൾ നോക്കിയത് കണ്ട് അവൻ എന്താ എന്നുള്ള മട്ടിൽ പുരികം പൊക്കിയതും വെണ്ണില ഒന്നും ഇല്ലെന്ന് കാണിച്ചു ചുമൽ കൂച്ചി.. എന്നിട്ട് അവനിൽ പെട്ടന്ന് മുഖം തിരിച്ചു..അവൾക്ക് അധികം അവനെ നോക്കാൻ ഉള്ള ത്രാണി ഇല്ലായിരുന്നു.. നേരത്തെ അവൻ ചുംബിച്ചത് ഓർക്കേ അവളെ ഒരു തരം വെപ്രാളം പൊതിയുന്നത് അവൾ അറിഞ്ഞു.. ____💔 "ദേവാ.. നീ എത്ര ദിവസം കാണും ഇവിടെ? " രാത്രിയിലെ കഞ്ഞി കഴിക്കുമ്പോൾ ആണ് മുത്തശ്ശൻ അങ്ങനെ ഒരു ചോദ്യം ഉന്നയിച്ചത്. അവരുടെ ചോദ്യം കേൾക്കെ ദർശൻ തല ഉയർത്തി നോക്കി.. "തീരുമാനിച്ചില്ല.. എന്തെ ഞാൻ പോകണോ.. "

കള്ളച്ചിരിയോടെ അവൻ ചോദിച്ചതും ആ വൃദ്ധൻ അവനെ ശാസനയോടെ നോക്കി.. "പോടാ.. ഏതായാലും വന്നില്ലേ വിഷു കഴിഞ്ഞിട്ട് പോകാം.. കല്യാണം കഴിഞ്ഞതിനു ശേഷം മോളുടെ ആദ്യത്തെ വിഷു അല്ലെ.. അത് ഇവിടെ തന്നെ ആയിക്കോട്ടെ.. " തീന്മേശക്ക് അടുത്ത് തന്നെയാണ് നടുമുറ്റം.. നടുമുറ്റത്തെ തിണ്ണയിൽ താരയോട് കൊച്ചു കൊച്ചു വർത്താമാനം പറയുന്ന വെണ്ണിലയേ നോക്കി അത്രയും പറഞ്ഞതും വെണ്ണില സംസാരം നിർത്തി സമ്മതം എന്നോണം തല കുലുക്കി. അവളെ തല കുലുക്കൽ കണ്ട് താരയും തേജസും സന്തോഷത്തോടെ ഇരുന്നു.. ശാന്തയുടെയും മുത്തശ്ശിയുടെയും ആമിയുടെയും ചൊടികളിൽ പുഞ്ചിരി തത്തി... അതിലും വലിയ സന്തോഷം ആയിരുന്നു ദർശനിൽ..തന്നോട് കാണിക്കുന്ന ഈ അകൽച്ച ഇനിയുള്ള ദിവസങ്ങളിൽ എങ്ങനെ എങ്കിലും മാറ്റി തന്നെ പൂർണമായി മനസ്സിൽ ആക്കുന്ന ഒരു പെണ്ണ് ആക്കി മാറ്റണം എന്ന് അവൻ നിശ്ചയം എടുത്തു... കഴിപ്പ് കഴിഞ്ഞ ദർശനും ചെറിയച്ഛനും തേജസും മുത്തശ്ശനും എഴുന്നേറ്റു.. അവർ എഴുന്നേറ്റു കൈ കഴുകാൻ നടന്നതും "എന്നാ വന്നു കഴിക്കാൻ നോക്ക് മക്കളെ.. " അവരുടെ കഴിച്ച പാത്രവും എടുത്തു കൊണ്ട് അകത്തേക്ക് നടക്കുന്ന ശാന്ത വിളിച്ചു പറഞ്ഞു..

അത് കേട്ട പാടെ വിശപ്പ് സഹിക്കാൻ കഴിയാതെ നിന്നിരുന്ന താര ചാടി എഴുന്നേറ്റു.. "വാ ഏട്ടത്തി.. " വെണ്ണിലയുടെ കൈ വലിച്ചു കൊണ്ട് അവൾ തീന്മേശക്ക് അരികിൽ വന്നു നിന്നു..കഴുകി കമിഴ്ത്തി വെച്ച പാത്രം എടുത്തു നേരെ വെച്ചു കൊണ്ട് താര വെണ്ണിലയേ പിടിച്ചിരുത്തി.. "അല്ല അവരും കൂടേ.. " "അവർ ഇപ്പൊ വരും.. " എന്നും പറഞ്ഞു കൊണ്ട് താര അവളുടെ പാത്രത്തിലേക്ക് കഞ്ഞി വിളമ്പി.. കഞ്ഞി കണ്ട് വെണ്ണില കുറച്ച് നേരം നോക്കി നിന്ന ശേഷം ദീർഘമായി ശ്വസിച്ചു കൊണ്ട് തല ഉയർത്തി നോക്കി.. അടുക്കളയിലെക്ക് പോയ എല്ലാവരും തിരിച്ചു വന്നു ഇരിക്കുന്നത് കാണെ അവൾ താരയെ തല ചെരിച്ചു നോക്കി.. അവൾ കഞ്ഞി കുടിക്കുന്ന തിരക്കിൽ ആണെന്ന് കാണെ അവളും പതിയെ കോരി കുടിച്ചു.. പയർ കഞ്ഞി കുടിക്കുന്നത് പതിവ് അല്ല.. അത് കൊണ്ട് തന്നെ കഴിക്കുമ്പോൾ അവൾക്ക് അനിഷ്ടം തോന്നി എങ്കിലും ഭക്ഷണത്തെ നിന്ദിക്കാൻ പാടില്ല എന്ന് അച്ഛനും അമ്മയും പഠിപ്പിച്ചത് കൊണ്ട് ഒന്നും മിണ്ടാതെ അവൾ കഴിപ്പ് തുടർന്നു... വയർ നിറയെ കഞ്ഞി നിറഞ്ഞതും ഒരു ഏമ്പക്കം വിട്ടു കൊണ്ട് അവൾ താരയെ കാത്തു നിന്നു.. താരയുടേതും കഴിഞ്ഞതും അവളും പാത്രം എടുത്ത് അടുക്കളയിലേക്ക് നടന്നു.. പിറകെ വെണ്ണിലയും..

അടുക്കളയിൽ എത്തി ഇരുവരും പാത്രം കഴുകി വെച്ചു വെള്ളം കുടിച്ചു കൊണ്ട് അകത്തേക്ക് നടന്നു..താഴെ അതികം ചുറ്റി തിരിയാതെ അവർ പതിയെ ഗോവണി പടി കയറി.. നടക്കുമ്പോൾ വാചാലയാകുന്ന താരയെ വെണ്ണില ചെറുചിരിയോടെ നോക്കി..ആദ്യം ചെറിയ അകൽച്ച തോന്നി എങ്കിലും താരയുടെ മിടുക്ക് കൊണ്ട് വെണ്ണിലയും സംസാരശേഷി ആർജിക്കുകയായിരുന്നു.. വായാടിയായ താരയുടെ അത്ര പോകില്ല എങ്കിലും ഒരു കുഞ്ഞു വായാടി ആവുകയായിരുന്നു വെണ്ണിലയും.... ........ "ആ പിന്നേ ദേവാ.. നിന്റെ അച്ഛനോടും അമ്മയോടും ഞാൻ വരാൻ പറഞ്ഞിട്ട് ഉണ്ട്.. " ഉമ്മറത്തേക്ക് തന്നെ വന്ന ദർശനെ കാണെ ചാരുകസേരയിൽ കണ്ണ് അടച്ചു കിടന്നിരുന്ന മാധവൻ കണ്ണ് തുറക്കാതെ തന്നെ പറഞ്ഞു... "ആഹ്.. അത് നന്നായി.. " മുത്തശ്ശനോട് അത്രയും പറഞ്ഞു കൊണ്ട് ദർശൻ തേജസിലെക്ക് തിരിഞ്ഞു.. "തേജസ്‌ നാളെ നമുക്ക് ഒരിടം വരെ പോകാൻ ഉണ്ട്.. " അവന്റെ പറച്ചിൽ കേൾക്കെ തേജസ്‌ നെറ്റി ചുളിച്ചു കൊണ്ട് നോക്കി... "എവിടെക്കാ.. " "വരുന്ന വഴിക്ക് കാർ കേട് വന്നില്ലേ.. അത് വർക്ക്‌ ഷോപ്പിൽ കൊടുക്കണം.. അതിന് നീയും നിന്റെ ബൈക്കും വേണം.. " "ആഹ്.. എന്നേ ഒന്ന് ഓർമിപ്പിച്ചാൽ മതി.." അതിന് ദർശൻ ഒന്ന് തലകുലുക്കി കാണിച്ചു കൊണ്ട് ഇറയത്തേക്ക് ഇറങ്ങുന്ന വരാന്തയുടെ പടിയിൽ ഇരുന്നു...

ഇരുൾ വീണ ആകാശത്തെ ശോഭിപ്പിക്കാൻ എന്ന വണ്ണം വെളിച്ചം നൽകി പ്രകാശപൂരിതയോടെ നിൽക്കുന്ന പൂർണചന്ദ്രനിലേക്ക് അവൻ ഉറ്റു നോക്കി.. ഇരുളിന്റെ രാജ്ഞിയായ മുറ്റത്തെ നിശാഗന്ധി പൂക്കളിൽ നിന്ന് വമിക്കുന്ന വശ്യമായ ഗന്ധം നിറഞ്ഞ ചെറുകാറ്റ് അവനെ തട്ടി തടഞ്ഞു പോയി... കൈകളിൽ മുറുകെ പിടിച്ച ഫോണിലേക്ക് അവൻ ഉറ്റു നോക്കി.. ശേഷം ലച്ചു എന്ന് സേവ് ചെയ്ത നമ്പറിലെക്ക് കാൾ ഡയൽ ചെയ്തു... ____ "ഏട്ടത്തിക്ക് ഉറക്കം വരുന്നേൽ പൊക്കോ.. എനിക്ക് ഒത്തിരി പഠിക്കാൻ ഉണ്ട്.. " താര പഠിക്കുന്നതും നോക്കി ഇരുന്ന വെണ്ണില വലിയൊരു കോട്ടു വാ ഇട്ടതും താര പറഞ്ഞു. അത് കേൾക്കെ അവൾ പറയുന്നത് ശെരി ആണെന്ന് മനസ്സിൽ ആക്കി കൊണ്ട് അവൾ പതിയെ എഴുനേൽറ്റു.. ആരെ എങ്കിലും കണ്ടാൽ പഠിക്കാൻ തോന്നില്ല.. അത് മനുഷ്യസഹജം ആണ്.. അത് കൊണ്ട് തന്നെ അവൾക്ക് ശല്യം ആകാതെ വെണ്ണില താരയുടെ മുറി പുറത്ത് നിന്നും ചാരി വെച്ച ശേഷം ഇടനാഴിയിലൂടെ കൈകൾ വീശി പതിയെ നടന്നു... തന്റെ മുറിയിൽ എത്തിയതും അവൾ പതിയെ അടച്ചിട്ട വാതിൽ തുറന്നു വരാന്തയിലെക്ക് നടന്നു.. കൈപ്പിടിയിൽ പടർത്തിയ മുല്ലവള്ളിയിൽ വിരലിനാൽ തഴുകി കൊണ്ട് അവൾ ഊഞ്ഞാലിൽ വന്നിരുന്നു... ചെറിയ ചെറിയ മുല്ലമുട്ടുകൾ മൊട്ടിട്ട് ഉണ്ട്..

അതിൽ നിന്ന് നേരിയ തോതിൽ വമിക്കുന്ന ഗന്ധവും മുറ്റത്തെ നിശാഗന്ധിയുടെ ഗന്ധവും പരസ്പരം ഒന്നായി ചെറുകാറ്റിൽ അലഞ്ഞു നടന്നു... വിടർത്തി ഇട്ടേക്കുന്ന മുടി ഇഴകളെ വിരലിനാൽ ഒതുക്കി കൊണ്ട് അവൾ പതിയെ ഊഞ്ഞാലിൽ ഇരുന്ന് ആടി കൊണ്ടിരുന്നു... "ആഹ് നീ ഇവിടെ ഉണ്ടായിരുന്നോ? " ആടി കൊണ്ടിരുന്ന വെണ്ണില ദർശന്റെ ശബ്ദം കേൾക്കെ ആട്ടം നിർത്തി അവനെ നോക്കി.. അവൾക്ക് ഒന്ന് പല്ലിളിച്ചു കൊടുത്തു കൊണ്ട് ദർശൻ അവൾ ഇരിക്കുന്ന ഊഞ്ഞാലിൽ വന്നിരുന്നു.. അവൻ തന്റെ തൊട്ടടുത്തു വന്നിരുന്നത് കാണെ വെണ്ണില പിടഞ്ഞു കൊണ്ട് നീങ്ങി ഇരുന്നു.. ശരീരം ആകെ വിറക്കും പോലെ.. അവന്റെ സാമീപ്യം വല്ലാതെ തളർത്തും പോലെ.. അവനിൽ നിന്ന് വമിക്കുന്ന ഗന്ധം ആകർഷിക്കും പോലെ. ആ കാന്തം പോലുള്ള മിഴികളിലേക്ക് ഏറെ നേരം നോക്കി നിൽക്കാൻ ഉളളം തുടി കാട്ടുന്നു.. എന്നാൽ അനുസരണ ഇല്ലാത്ത മനസ്സിനേ കടിഞ്ഞാൺ ഇട്ടു കൊണ്ട് അവൾ മുഖം തിരിച്ചു... "നാളത്തെ ദിവസം കഴിഞ്ഞാൽ ലച്ചുവും അച്ഛനും വരും.. " ഏറെ നേരത്തെ മൗനത്തിനു ശേഷം ദർശൻ സംസാരിച്ചു തുടങ്ങി.. അതിന് അവൾ ശബ്ദം താഴ്ത്തി ഒന്ന് മൂളി കൊടുത്തു.. പിന്നെയും അവൻ എന്തക്കയോ പറഞ്ഞു..എല്ലാം അവൾ കേട്ടിരുന്നു എന്ന് അല്ലാതെ ഒന്നും ഉരിയാടാൻ തുനിഞ്ഞില്ല..

അവളുടെ മൗനം കണ്ട് അവൻ അവളെ നോക്കി പുരികം പൊക്കിയതും വെണ്ണില ഒന്നും ഇല്ലെന്ന് കാണിച്ചു കൊണ്ട് ചുമൽ കൂച്ചി.. ഉറക്കം വന്നു അടഞ്ഞു പോകുന്ന മിഴികളെ വലിച്ചു തുറന്നവൾ ഇരുന്നു.. ചെറു രീതിയിൽ ആടി കൊണ്ടിരുന്ന വെണ്ണിലയേ ദർശൻ അവൻ തട്ടി.. "ഉറക്കം വരുന്നേൽ ചെന്ന് കിടന്നോ.. " "മ്മ്." അവന്റെ പറച്ചിലിന് മറുപടി എന്നോണം മൂളി കൊണ്ട് മുറിയിലേക്ക് നടന്നു..കട്ടിൽ കണ്ട പാടെ കിടക്കയിലേക്ക് മറിഞ്ഞു കൊണ്ട് അവൾ കിടന്നു.. പിറകെ തന്നെ കയറി വന്ന ദർശൻ അവളെ ഒന്ന് ഒതുക്കി കിടത്തിയ ശേഷം ദർശനും കിടന്നു.. തന്നിലേക്ക് ചെരിഞ്ഞു കവിൾ തലയണയിൽ ചേർത്തു വെച്ചു കൈ നെഞ്ചിൽ ചുരുട്ടി വെച്ചു കണ്ണുകൾ ഇറുക്കി അടച്ചു കിടക്കുന്നവളെ നോക്കി അവനും കിടന്നു.. ഏതോ യാമത്തിൽ തങ്ങളെ മൂടുന്ന നിദ്രയേ വരവേൽറ്റു കൊണ്ട് ഇരുവരും ഉറക്കിലേക്ക് വഴുതി... ____💔 തുറന്നിട്ട ജാലകത്തിലൂടെ അരിച്ചെത്തുന്ന സൂര്യന്റെ സ്വർണവെളിച്ചം കൺപോളകളിലേക്ക് കുത്തി കയറിയതും മുഖം ചുളിച്ചു കൊണ്ട് ദർശൻ പാട് പെട്ടു കണ്ണ് തുറന്നു.. പരക്കെ തുറന്നിട്ട ജനൽ കാണെ തല ചൊറിഞ്ഞു കൊണ്ട് അവൻ എഴുന്നേറ്റിരുന്നു... ബാത്‌റൂമിൽ കയറി പല്ലും തേച്ചു മുഖം കഴുകി അവൻ പുറത്തേക്ക് ഇറങ്ങി. ഗോവണി പടി ഇറങ്ങി ചെന്ന നേരെ അടുക്കളയിലെക്ക് ചെന്നു.. "നില എവിടെ ചെറിയമ്മേ.. " അവളെ അവിടെ എങ്ങും കാണാത്തതിനാൽ ദർശൻ ചോദിച്ചു.. "നിനക്ക് ഇപ്പൊ എന്തിനാ അവളെ.. "

ചെറിയൊരു ആക്കിയ ചിരിയോടെ ശാന്ത ചോദിച്ചതും ദർശൻ തല ചൊറിഞ്ഞു... "അല്ല ചായ.. " "അത് ഞാൻ എടുത്ത് തന്നാൽ പോരെ.. " അവനിലേക്ക് തിരിഞ്ഞ് കൊണ്ട് ശാന്ത ചോദിച്ചതും അവൻ വേണോ വേണ്ടയോ എന്ന മട്ടിൽ തല കുലുക്കി... "ഓ മതി... " •••••••••• മുടിയിഴകളിലൂടെ ഒഴുകി ഇറങ്ങുന്ന ചെമ്പരത്തിതാളിയുടെ തണുപ്പിൽ അവൾ കണ്ണും അടച്ചു പിടിച്ചിരുന്നു.. താളി അവളുടെ തലയിൽ തേച്ചു പിടിപ്പിച്ചു കൊണ്ടിരുന്ന ആമി വെണ്ണിലയുടെ കണ്ണും അടച്ചു പിടിച്ചു ചെറുചിരിയോടെ കുളപ്പടവിൽ ഇരിക്കുന്നവളുടെ കവിളിൽ അവൾക്ക് നോവാത്ത വിധം ചൂണ്ട വിരൽ കൊണ്ട് കുത്തി... "മ്മ്.. ഇത്തിരി നേരം കൂടേ തലയിൽ പിടിച്ചാൽ പോയി കുളിച്ചോ.. " അവളുടെ പുറത്തൊന്ന് കൊട്ടി കൊണ്ട് കല്പടവിൽ എഴുന്നേറ്റ ആമി കുളപ്പുരയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി പോയി.. വെള്ളത്തിലേക്ക് കാലുകൾ തൂക്കി ഇട്ട വെണ്ണിലയുടെ കാലിലെ കൊലുസ്സിൽ മുത്താൻ വരുന്ന കുഞ്ഞു മീനുകൾ ഇക്കിളി കൂട്ടിയതിന്റെ ഫലം ആയി ഒന്ന് പുളഞ്ഞു കൊണ്ട് അവൾ കൗതുകത്തോടെ ആ കുഞ്ഞ് മീനുകളെ നോക്കി ഇരുന്നു.. താര ഇല്ല.. അവൾക്ക് പരീക്ഷയാണ്.. അതുകൊണ്ട് തന്നെ ഇവിടെ താൻ ഒറ്റക്ക് ആണ്.. അവൾക്ക് ഭയം ഒന്നും തോന്നിയില്ല.. ആരും വരരുതേ എന്നേ അവളുടെ പ്രാർത്ഥനയിൽ ഉണ്ടായിരുന്നുള്ളു.. തലയിൽ താളി പിടിച്ചു എന്ന് തോന്നിയതും വെണ്ണില കുളത്തിലേക്ക് ഇറങ്ങി ചെന്നു.അരയോളം വെള്ളം എത്തിയതും പടവ് ഒന്നുടെ ഇറങ്ങി കൊണ്ട് വെള്ളം തോളിൽ തട്ടുന്ന രീതിയിൽ നിന്നു..

ശേഷം മൂക്ക് വിരൽ കൊണ്ട് അടച്ചു ഒന്ന് മുങ്ങി നിവർന്നതും തനിക്ക് തൊട്ടു മുന്നിൽ വെള്ളത്തിൽ നനഞ്ഞു കുളിച്ചു നിൽക്കുന്നവനെ അവൾ പകപ്പോടെ നോക്കി.. "ദേവേട്ടാ... " "എന്താ പെണ്ണെ... " അവളുടെ പകപ്പോടെ ഉള്ള നോട്ടവും വിളിയും തന്റെ നെഞ്ചിൽ വന്നു തറച്ചത് ആയി തോന്നി ദര്ശന്.. അവളുടെ വിളിക്ക് അവൻ പ്രത്യേകമായ രീതിയിൽ വിളി കേട്ടതും അവൾ പതിയെ പിറകിലേക്ക് തെന്നി നീങ്ങി..എന്നാൽ പിറകിലേക്ക് വേച്ചു പോയവളെ അവൻ കൈ നീട്ടി ഇടുപ്പിലൂടെ ചുറ്റി കൊണ്ട് തന്നിലേക്ക് വലിച്ചടുപ്പിച്ചു... അവനിലേക്ക് ഒട്ടിചേർന്ന വെണ്ണില അവനെ പിടപ്പോടെ നോക്കി.. അവന്റെ മുടി ഇഴകളിൽ നിന്ന് ഉറ്റി വീഴുന്ന വെള്ളതുള്ളികൾ അവളുടെ കവിളിലേക്ക് വന്നു പതിച്ചതും വെണ്ണില മിഴികൾ ഇറുക്കി അടച്ചു... എന്നാൽ കണ്ണും അടച്ചു പിടിച്ചു പിടപ്പോടെ അതിലുപരി വെപ്രാളത്തോടെ തന്നിലേക്ക് ചേർന്നു നിൽക്കുന്നവളെ അവൻ കൗതുകത്തോടെ ഉറ്റു നോക്കി... ചൊടികളിൽ കുസൃതി നിറഞ്ഞു.. ഒറ്റ മുങ്ങൽ കാരണം ശെരിക്ക് പോകാത്ത അവളുടെ മുടി ഇഴകളിൽ പറ്റി പിടിച്ച താളി അവളുടെ മുഖത്തേക്ക് ഒളിച്ചിറങ്ങിയതും ദർശൻ ഒരു കുതിപ്പോടെ അവളെയും കൊണ്ട് വെള്ളത്തിലേക്ക് ഊളിയിട്ടിരുന്നു......തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story