വെണ്ണിലാവേ..💔: ഭാഗം 18

vennilave niha

രചന: NIHAA

ഒറ്റ മുങ്ങൽ കാരണം ശെരിക്ക് പോകാത്ത അവളുടെ മുടി ഇഴകളിൽ പറ്റി പിടിച്ച താളി അവളുടെ മുഖത്തേക്ക് ഒളിച്ചിറങ്ങിയതും ദർശൻ ഒരു കുതിപ്പോടെ അവളെയും കൊണ്ട് വെള്ളത്തിലേക്ക് ഊളിയിട്ടിരുന്നു.. അവളിൽ നിന്ന് ഒരു അലർച്ച ഉയർന്നു.. അവനിലേക്ക് പറ്റി ചേർന്നു അവന്റെ തോളിലൂടെ ഇരു കൈകളും ചുറ്റി അവനിലേക്ക് അള്ളിപിടിച്ചു നിന്നു... കുളത്തിന്റെ അടിതട്ടും കാണിച്ചു കൊണ്ട് ദർശൻ വെണ്ണിലയെയും കൊണ്ട് ഉയർന്നു പൊങ്ങി..മൂക്കിലും വായിലും കണ്ണിലും വെള്ളം കയറിയതും ചുമച്ചു കൊണ്ട് അവൾ അവനെ തല ഉയർത്തി നോക്കി.. അവളെ ഒരു തരം ആക്കി ചിരിയോടെ നോക്കുന്ന ദർശൻ വെണ്ണിലയുടെ കണ്ണ് കൂർത്തു.. അവനെ പിടിച്ചു ഒറ്റ തള്ള് വെച്ചു കൊടുത്തവൾ ഒരു വിധം കരക്ക് കയറി.. പടവിൽ കിതപ്പോടെ ഇരുപ്പ് ഉറപ്പിച്ച വെണ്ണില ചുമക്കുന്നതിന് ഇടയിലും അവനേ കണ്ണുരുട്ടാൻ മറന്നില്ല.. വെള്ളത്തിൽ ഒന്നുടെ മുങ്ങി നിവർന്ന ദർശൻ കൈ കൊണ്ട് വെള്ളത്തിൽ അടിച്ചതും വെണ്ണിലയുടെ മുഖത്തേക്ക് വെള്ളം ചീറ്റി.. മുഖത്തേക്ക് വെള്ളം തെറിച്ചതും പടവിൽ കിടന്ന തോർത്ത്‌ എടുത്ത് പുതച്ചു കൊണ്ട് അവൾ കുളപ്പുര കടന്നു പുറത്തേക്ക് ഓടി... "പോടാ പട്ടി.. " പോകും മുന്നേ അത് വിളിച്ചിരുന്നു എന്ന് സാരം...

അകത്തേക്ക് ഓടിയ വെണ്ണില ആമിയേ കണ്ട് ഒന്ന് പകച്ചു..ആമി അവളെ സംശയത്തോടെ നോക്കുന്നത് കണ്ട വെണ്ണില ഒന്ന് പല്ലിളിച്ചു കൊണ്ട് നിന്നു.. "നീ അപ്പഴേക്കും കുളിച്ചു കഴിഞ്ഞോ? .. " "മ്മ് കഴിഞ്ഞു.. " പിറകിലേക്ക് ഒന്നുടെ തിരിഞ്ഞു നോക്കി കൊണ്ട് അവൾ മറുപടി ഏകി.. ഉള്ളിൽ ദർശനെ പ്രകാനും മറന്നില്ല.. "എന്നിട്ട് എന്താ നനഞ്ഞിരിക്കുന്നെ..പനി പിടിക്കും പെണ്ണെ.. വാ ഇങ്ങോട്ട്... " അതും പറഞ്ഞു കൊണ്ട് ആമി അവളെ പിന്നാം പുറത്തേക്കു തിണ്ണയിൽ പിടിച്ചിരുത്തി കൊണ്ട് അവൾ പുതച്ച തോർത്ത്‌ എടുത്ത് തല തുവർത്തി കൊടുക്കാൻ തുടങ്ങി..ആമി തല തുവർത്തി കൊടുക്കുമ്പോൾ വെണ്ണിലക്ക് വല്ലാത്തൊരു സുഖം തോന്നി.. ആമിക്ക് ദർശനോട് വല്ലാത്തൊരു ഇഷ്ട്ടം ആണ്.. ആ ഇഷ്ട്ടം തന്നെ ആണ് തന്നോടും.. മക്കൾ ഇല്ലാത്ത ആമിക്ക് എല്ലാവരോടും വല്ലാത്തൊരു വാത്സല്യം ആണെങ്കിൽ ദർശനോട് അതിൽ കവിഞ്ഞ മറ്റൊരു വാത്സല്യം ആണ്.. ഓരോന്നും ഓർത്ത വെണ്ണിലയിൽ പുഞ്ചിരി തത്തി.. ഒരുവിധം തല തുവർത്തി കഴിഞ്ഞതും ആമി അവളെ വിട്ടയച്ചു.. ആമി നീട്ടിയ ദാവണിയും വാങ്ങി അവൾ ആമിയുടെ മുറിയിലേക്ക് കയറി കൊണ്ട് അവിടെ നിന്നും നനഞ വസ്ത്രം മാറ്റി ദാവണി ഉടുത്തു...

ഉണക്കം പിടിക്കാത്ത മുടി കുളിപ്പിന്നൽ ഇട്ടു വിടർത്തി ഇട്ട ശേഷം അവിടെ കിടന്ന സിന്തൂര ചെപ്പിൽ നിന്ന് ഒരു നുള്ള് എടുത്ത് സീമന്ത രേഖ ചുവപ്പിച്ച ശേഷം മനോഹരം ആയ ആ മിഴികൾ കൺമഷിയാൽ കറുപ്പിച്ച ശേഷം ആ കൺമഷി കൊണ്ട് തന്നെ ഒരു പൊട്ടും തൊട്ട് അവൾ പുറത്തേക്ക് ഇറങ്ങി നടന്നു.. രാവിലത്തെ പ്രാതൽ കഴിച്ചു കൊണ്ട് വെണ്ണില ഓരോ പണിയിലും മുഴുകി.. അതിനിടക്ക് ദർശനെ കഴിക്കാൻ കണ്ടെങ്കിലും അവൾ അവനിൽ നിന്ന് ഒഴിഞ്ഞു മാറി... ദർശൻ ആണേൽ തേജസിനെയും കൂട്ടി കേടായി കിടക്കുന്ന കാർ വർക്ക്‌ ഷോപ്പിൽ കൊടുക്കാൻ ആയി വീട്ടിൽ നിന്ന് ഇറങ്ങി.. ശാന്തയുടെ കൂടേ അടുക്കളയിൽ അവരെ സഹായിച്ച ശേഷം ആമിയുടെയും മുത്തശ്ശിയുടെയും കൂടേ പുറം പണികളിലും മുഴുകി... വെയിൽ കൂടി വന്നതും ആമിയും മുത്തശ്ശിയും കൂടേ അവളെ പറഞ്ഞു വിട്ടതും മനസ്സില്ലാമനസ്സോടെ അവൾ അവിടെ നിന്നും തിരികെ പോന്നു... "ഇവിടെ ആരും ഇല്ലേ..? " ഉമ്മറത്തെ ചാരി വെച്ച വാതിൽ തുറന്നു കൊണ്ട് അകത്തേക്ക് കയറാൻ ഭാവിച്ച വെണ്ണില ശബ്ദം കേട്ട് തിരിഞ്ഞു... "ആരാ..? " എന്നൊരു ചോദ്യം അവളിൽ നിന്ന് ഉയർന്നു എങ്കിലും മുന്നിൽ നിൽക്കുന്നവനെ കണ്ട പകപ്പിൽ ആയിരുന്നു അവൾ..തന്നെ കണ്ട അതെ പകപ്പിൽ നിൽക്കുന്നവനേയും കാണെ അവളുടെ മിഴികളിൽ ഈറൻ അണിഞ്ഞു.. "ആദിയേട്ടൻ... !!!" ___ അവൾ അറിയാതെ മൊഴിഞ്ഞു പോയിരുന്നു..

നിറകണ്ണുകളോടെ അവൾ അവനെ തന്നെ നോക്കി നിന്നു പോയി.. ക്ഷീണം ബാധിച്ച ആ കണ്ണുകളിൽ തന്നോട് എന്തോ വിളിച്ചോതും പോലെ.. "ആദിയേട്ടാ.. " ഉമ്മറത്തേക്ക് തന്നെ ഇടറുന്ന കാലുകളോടെ അവൾ നടന്നു.. അവളുടെ വിളി കേട്ട് അവൻ മുഖം തിരിച്ചു.. "മാധവേട്ടൻ ഇല്ലേ ഇവിടെ.. " അവളുടെ വിളി ഒട്ടും മുഖവുരക്ക് എടുക്കാതെ ഗൗരവം പൂണ്ട ഭാവത്തോടെ ആദവ് ചോദിച്ചു.. "ആ..ആദിയേട്ടാ.." അവന്റെ അവഗണന കാണെ അവളിൽ ഞെട്ടൽ ഉളവാക്കി.. ആരെ കാണാൻ കൊതിച്ചിരുന്നോ അയാളെ കണ്മുന്നിൽ കണ്ടിരിക്കുന്നു... വിറക്കുന്നുണ്ടായിരുന്നു അവൾ.. ഇടറുന്നുണ്ടായിരുന്നു അവൾ.. തളർന്നു വീഴാതിരിക്കാൻ ഉമ്മറത്തെ തൂണിൽ പിടി മുറുക്കി... "ഇവിടെ ആരും ഇല്ലേ.. " അവളുടെ നിറകണ്ണുകളോടെ ഉള്ള നോട്ടവും വിളിയും പാടെ അവഗണിച്ചു കൊണ്ട് ആദവ് വീണ്ടും ചോദിച്ചു.. "ന്നേ മറന്നോ ആദിയേട്ടാ.. അതോ വേണ്ടെന്ന് വെച്ചതോ.." തൂണിൽ നിന്ന് പിടി വിട്ടവൾ പടി ഓരോന്നും ഇറങ്ങി അവന്റെ മുന്നിൽ വന്നു നിന്നു കൊണ്ട് ചോദിച്ചു.. "നിനക്ക് എന്താ വേണ്ടത് വെണ്ണിലെ.." മുഷിപ്പോടെ മുഖം ചുളിച്ചു കൊണ്ട് ആദവ് ചോദിച്ചു.. "അ.. അപ്പൊ പേര് ഒന്നും മറന്നിട്ടില്ല..ചതിച്ചത് ആണോ.. അതോ വാക്ക് തന്നു ഉപേക്ഷിച്ചു പോയതോ.. "

നിറകണ്ണുകളോടെ നോക്കി അവൾ ചോദിച്ചു. ഹൃദയത്തിൽ ആരോ മുള്ള് കൊണ്ട് തറക്കുന്ന വേദന.. "ഞാൻ ആർക്കും വാക്ക് കൊടുത്തിട്ടില്ല വെണ്ണില..കൂടേ കൂട്ടിക്കോളം എന്ന് പറഞ്ഞു മോഹിപ്പിച്ചിട്ടും ഇല്ല.. " ആദിയുടെ പറച്ചിലിൽ ദേഷ്യം കലർന്നിരുന്നു.. "പക്ഷെ ഞാൻ മോഹിച്ചിരുന്നു ആദിയേട്ടാ. ഏട്ടനോടപ്പം ഉള്ള ജീവിതം സ്വപ്നം കണ്ടിരുന്നു.. " അവന്റെ കൈകളിൽ പിടുത്തം ഇട്ടു കൊണ്ട് വെണ്ണില പറഞ്ഞു. "അത് എന്റെ തെറ്റ് അല്ലാ..ഇപ്പൊ നിന്റെ കഴുത്തിൽ കിടക്കുന്ന താലിക്ക് ഒരു അവകാശി ഉണ്ട്.. ഞാൻ ഒരു അന്യ പുരുഷൻ മാത്രം ആണ്.. " വെണ്ണില പിടിച്ച കൈകളെ കുടഞ്ഞെറിഞ്ഞു കൊണ്ട് അവൻ തിരിഞ്ഞു നടന്നു.. അവന്റെ പോക്ക് നോക്കി നിന്ന വെണ്ണില ഒരു കുതിപ്പോടെ മുന്നോട്ട് പാഞ്ഞു കൊണ്ട് അവന്റെ കൈകളിൽ പിടിച്ചു നിർത്തി.. "അതിന് മാത്രം ഞാൻ എന്താ ചെയ്തേ.. എന്നേ വെറുത്തോ.. " അവന്റെ കൈകൾ പിടിച്ചു ഉലച്ചു കൊണ്ട് അവൾ ഇടറിയ സ്വരത്തോടെ ചോദിച്ചു.. അവളുടെ നിറകണ്ണുകളോടെ ഉള്ള ചോദ്യം കേട്ട് അവന്റെ നെഞ്ചിൽ വന്നു തറച്ചു എങ്കിലും അവൻ അവൾക്ക് മുഖം കൊടുത്തില്ല.. "വെറുത്തിട്ട് ഒന്നും ഇല്ല വെണ്ണില.. എല്ലാം മറക്കാൻ നിനക്ക് എളുപ്പം ആണ്.. കാരണം ഓർക്കാൻ ഒരു ചുംബനമോ ചേർത്തു പിടിച്ചോ നിനക്ക് ഞാൻ ഓർമ്മകൾ തന്നിട്ട് ഇല്ല.. "

മുഖത്തൊരു പുഞ്ചിരി വരുത്തി പറയുന്നവനെ അവൾ നിസ്സഹായത്തോടെ നോക്കി.. "അത് തന്നെയാണ് ഏട്ടാ എന്നേ ഓർമിപ്പിക്കുന്നതും.. എന്നേ ഇട്ടേച്ചു പോകാൻ മാത്രം ഞാൻ എന്താ ചെയ്തേ.. " "നീ ഒന്നും ചെയ്തില്ല.. പിന്നേ വെണ്ണിലക്ക് ചേർന്നത് അല്ല ആദവ്.. " അത്രയും പറഞ്ഞു കൊണ്ട് ആദി നടന്നു നീങ്ങുമ്പോൾ വെണ്ണില നിലത്തേക്ക് ഊർന്നു വീണിരുന്നു..തേങ്ങലുകളുടെ ചീളുകൾ പുറത്തേക്ക് വരുമ്പോൾ അത് പൊട്ടി കരച്ചിൽ ആവാൻ നിമിഷങ്ങൾ വേണ്ടി വന്നോളു... "ആ.. ആദിയേട്ടാാാ.... !!!!!!" പിന്നിൽ തന്റെ പേരും വിളിച്ചു അലറി കരയുന്നവളെ കണ്ടില്ലെന്ന് നടിച്ചു നടന്നു നീങ്ങുമ്പോൾ സ്വയം നിയന്ത്രിക്കാൻ പാട് പെടുകയായിരുന്നു... "പിന്നേ വെണ്ണിലാ.. ഇനി എന്നേ ഓർത്ത് ജീവിതം തുലക്കരുത്.. നിന്നേ താലി കെട്ടിയ ഒരുവൻ ഉണ്ട്.. അവനോടൊപ്പം സന്തോഷത്തോടെ ജീവിക്കണം..." നടന്നു നീങ്ങിയ ആദി അത്രയും പറഞ്ഞു കൊണ്ട് കാലുകൾ വേഗത്തിൽ ചലിപ്പിച്ചവൻ തെങ്ങിൻ തോപ്പും കഴിഞ്ഞു നടന്നു.. കാലുകൾ ഇടറി തളർന്നു വീഴാതിരിക്കാൻ അവൻ പരമാവധി ശ്രമിച്ചു... തന്നെ നോക്കി അത്രയും പറഞ്ഞു തന്നിൽ നിന്ന് മുഖം തിരിച്ചു തനിക്ക് പറയാൻ ഉള്ളത് പോലും കേൾക്കാൻ കൂട്ടാക്കാതെ പോകുന്നവനെ കാണെ അവളുടെ കരച്ചിലിന് ആക്കം കൂടി എന്ന് അല്ലാതെ ഒട്ടും കുറഞ്ഞില്ല.. ആ പൊരിവെയിലത്തു മണ്ണിൽ മുട്ട് കുത്തി ഇരുന്നു മുഖം പൊത്തി കരയുമ്പോൾ അവളിൽ ഒന്ന് മരിച്ചിരുന്നേൽ എന്നായിരുന്നു...

നെറ്റിയിലൂടെയും കഴുത്തിലൂടെയും പുറത്തു കൂടെയും ഒഴുകി ഇറങ്ങുന്ന വിയർപ്പിനെക്കാളും കണ്ണുനീർ ചുട്ടു പൊള്ളിക്കും പോലെ തോന്നി അവൾക്ക്.. കരച്ചിലിന്റെ ശബ്ദം അതൊരു അലറി കരച്ചിൽ ആയപ്പോൾ ശബ്ദം പരമാവധി പുറത്തു വരാതിരിക്കാൻ അവൾ ദാവണി ശീല വായിൽ തിരുകി വെക്കുമ്പോഴും ശരീരം തളരും പോലെ തോന്നി അവൾക്ക്.. ഒരു മാത്രേ താൻ എന്തോ അപരാധം ചെയ്തത് കൊണ്ട് ആവുമോ എന്ന ചിന്തയും ആ കരച്ചിലിനിടക്ക് ചോദ്യചിഹ്നമായി അവശേഷിക്കുന്നു.. ആദിയേട്ടൻ ചതിക്കുകയായിരുന്നോ എന്നൊരു ചോദ്യം അവളുടെ ഉള്ളിൽ കിടന്നു അലട്ടി.. ആ മണ്ണിൽ കിടന്നൊന്നു മരിച്ചിരുന്നേൽ എന്ന് ആഗ്രഹിച്ചു പോയിരുന്നു അവൾ.. എന്തു കൊണ്ടോ ആദിയിൽ നിന്ന് ഉണ്ടായ വെറുപ്പ് ഉളവാക്കുന്ന സമീപനം ഉൾകൊള്ളാൻ കഴിയാത്തത് പോലെ... ഇരുകൈകൾ കൊണ്ടും വാ പൊത്തി പിടിച്ചവൾ പതിയെ എഴുനേറ്റു.. വേച്ചു പോകുന്ന കാലുകളെ പതിയെ ചലിപ്പിച്ചു കൊണ്ട് അവൾ ഉമ്മറത്തേക്ക് കയറി.. എവിടുന്നോ കിട്ടിയ ഊർജത്തിൽ മുകളിലേക്ക് കാറ്റ് പോലെ ഓടി മുറിയിൽ എത്തി വാതിൽ അടച്ചു പൊട്ടി കരയുമ്പോഴും അവളിൽ ഹൃദയം നുറുങ്ങുന്ന വേദന തോന്നി പോയി.. ഒരു മാത്രേ തന്റെ ആദിയേട്ടന് തന്നെ ചതിക്കാൻ ആവുമോ, തന്നെ ഉപേക്ഷിക്കാൻ ആവുമോ..

തനിക്ക് ചേരില്ലെന്ന് പറയാൻ ഒക്കുമോ എന്ന ചോദ്യങ്ങൾ അലട്ടി കൊണ്ടിരുന്നു... നിലത്തേക്ക് ഊർന്നു വീണ വെണ്ണില അലറി അലറി തൊണ്ട പൊട്ടുമാർ ഉച്ചത്തിൽ കരയുമ്പോഴും മനസ്സിന് ഏറ്റ മുറിവിന് മരുന്ന് ഇല്ലായിരുന്നു..എന്തു കൊണ്ടോ കരച്ചിൽ അടക്കാൻ പാട് പെട്ടവൾ ശ്വാസം തിങ്ങി ശ്വാസം എടുക്കാൻ പാട് പെട്ടു... നിലത്തേക്ക് ചുരുണ്ടു കൂടിയ അവളിൽ നിന്ന് നേർത്ത തേങ്ങലുകൾ ഉയരുമ്പോഴും തന്നെ നോക്കി സന്തോഷത്തോടെ ജീവിക്കാൻ പറഞ്ഞു പോയവന്റെ മുഖം ആയിരുന്നു ഉള്ള് നിറയെ... ഭാരം ഇല്ലാത്ത ഒരു തൂവൽ കണക്കെ നിലത്തു കിടക്കുമ്പോഴും നെഞ്ചിനകത്തൊരു പറകല്ല് കയറ്റി വെച്ചത് പോലെ തോന്നി അവൾക്ക്... കാവി വിരിച്ച നിലത്തെ തണുപ്പിനുമപ്പുറം തന്റെ ശരീരം തളരുന്നത് പോലെ തോന്നി അവൾക്ക്... °°°°°°°°°°°°°°°°° കേട് വന്ന കാർ വർക്ക്‌ ഷോപ്പിൽ കൊടുത്ത ശേഷം തേജസിനെയും കൂട്ടി തിരികെ വീട്ടിലേക്ക് തിരിച്ചു.. ദർശനെ വീട്ടിൽ ഇറക്കിയ പാടെ കവലയിൽ പോകേണ്ട അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞു കൊണ്ട് തേജസ്‌ പിന്നേയും മടങ്ങി.. അവന്റെ പോക്ക് ഒന്ന് നോക്കി നിന്ന ശേഷം ദർശൻ വീട്ടിലേക്ക് നടന്നു.. ചുട്ടുപൊള്ളിക്കും വിധം വെയിൽ ആണ്..വല്ലാതെ ദാഹം തോന്നിയതും വീടിന്റെ വശത്തു ഉള്ള കിണറ്റിൻകരയിലേക്ക് നടന്നു...

മുക്കി വെച്ച തണുത്ത വെള്ളം കുടത്തിൽ ആക്കുന്ന ശാന്തയിൽ നിന്ന് കൈകുമ്പിളിൽ വെള്ളം കുടിച്ചു ദാഹം അടക്കിയതിന് ശേഷം അവൻ അകത്തേക്ക് നടന്നു.. മലർക്കെ തുറന്നു വെച്ച വാതിൽ കണ്ട് നെറ്റി ചുളിച്ചു കൊണ്ട് അവൻ ഉമ്മറത്തു കൂടേ അകത്തേക്ക് കയറി.. ശേഷം വാതിൽ ചാരി കൊണ്ട് ആമിയുടെ മുറിയിലേക്ക് ചെന്നു നോക്കി.. അവരെ അവിടെ എവിടേം കാണാത്തത് കൊണ്ട് പറമ്പിൽ ആവും എന്ന് ഊഹിച്ചു കൊണ്ട് മുകളിലേക്കു നടന്നു... മുറി തുറന്ന പാടെ ഫാനിന്റെ കാറ്റിൽ നിലത്തു ചുരുണ്ടു കൂടി മൂളി കൊണ്ട് ഞെരങ്ങുന്നവളെ കണ്ണിൽ ഉടക്കിയതും അവനിൽ ഒരു ഉൾക്കിടൽ ഉണ്ടായി... "നിലെ... " അവളിലേക്ക് പാഞ്ഞു കൊണ്ട് നിലത്ത് മുട്ട് കുത്തി ഇരുന്നു അവൻ വെണ്ണിലയേ തട്ടി വിളിച്ചു.. അനക്കം ഒന്നും ഇല്ല..എങ്കിലും ചെറുതായി ഞെരങ്ങുന്നു.. "വെണ്ണിലെ.. " കവിളിൽ തട്ടി വിളിച്ചു കൊണ്ട് അവൻ പിന്നെയും അവളുടെ പേര് എടുത്തു വിളിച്ചു...എന്നാൽ കണ്ണ് തുറക്കുന്നത് പോയിട്ട് ഒന്ന് മൂളുന്നു പോലും ഇല്ലെന്ന് കാണെ അവന്റെ ഉളളം പിടഞ്ഞു.. കമിഴ്ന്നു കിടക്കുന്നവളെ പിടിച്ചു മലർത്തി കിടത്തുമ്പോൾ വായിൽ നിന്ന് ഒഴുകിയ നുരയും പതയും കാണെ അവന്റെ നേത്രഗോളങ്ങൾ ഞെട്ടലോടെ വികസിച്ചു... "നിലാാാാ.... !!!!" അവനിൽ നിന്ന് ഒരു അലർച്ച മുഴങ്ങി..

ആ വീടിനെ പിടിച്ചു കുലുക്കാൻ ത്രാണി ഉള്ള.. അത്രമേൽ ശക്തിയേറിയ ഒന്ന്.. മുറി അടക്കാത്തതു കൊണ്ട് അവന്റെ ശബ്ദം മുറിയിൽ നിന്ന് പുറത്തേക്ക് ഒഴുകി താഴത്തെ നിലയിൽ തട്ടി പ്രതിഫലിച്ചു..അവന്റെ അലർച്ച കേട്ട് എന്തോ ആവിശ്യത്തിനു താരയുടെ മുറിയിലേക്ക് ഗോവണി പടി കയറാൻ നിന്ന ശാന്ത കേട്ടു... അവന്റെ അലർച്ച കേട്ട് അവർ കൊട്ടി പിടഞ്ഞു മുകളിലേക്ക് കയറി കൊണ്ട് ദർശന്റെ മുറിയിലേക്ക് പ്രവേശിച്ചു. സ്ഥാനം തെറ്റി കിടക്കുന്ന ദാവണി കൊണ്ട് അവളെ പുതച്ച ശേഷം അവളെ അവൻ ഇരുകൈകൾ കൊണ്ടും മടിയിലേക്ക് എടുത്ത് വെച്ചു പൊതിഞ്ഞു പിടിച്ചു... "ദേ പെണ്ണെ കളിക്കല്ലേട്ടോ. കണ്ണ് തുറക്കേടാ.. പ്ലീസ്.. " അവൻക്ക് ദേഹം തളരും പോലെ തോന്നി.. ഒരു മാത്രേ തന്റെ പ്രാണനെ ആ അവസ്ഥയിൽ കണ്ട പകപ്പിൽ ആയിരുന്നു അവൻ..അവളെ കവിളിൽ തട്ടി ഓരോന്നും പറയുമ്പോൾ അവൻ ഇടറുന്നുണ്ടായിരുന്നു... എന്നാൽ ദർശന്റെ മുറിയിലേക്ക് വന്ന ശാന്ത വായിൽ നിന്ന് നുരയും പതയും വന്നു ദർശന്റെ നെഞ്ചോട് ചേർന്നു കിടക്കുന്ന വെണ്ണിലയേ കാണെ സതംഭിച്ചു.. അതെ സമയം മുഖത്തെ വെപ്രാളത്തോടെ തന്നെ നോക്കുന്ന ദർശനെയും മിഴികളിൽ ഉടക്കി... "എന്താ.. എന്താ പറ്റിയെ.. " ചെറിയമ്മയിൽ വെപ്രാളം നിറഞ്ഞിരുന്നു.. അൽപ്പസമയം മുൻപ് വരെ ഒരു പ്രശ്നവും ഇല്ലാത്ത വെണ്ണില ബോധം മറഞ്ഞു കിടക്കുന്നത് അവർക്ക് വിശ്വസിക്കാൻ പാട് തോന്നി.. "അറിയില്ല ചെറിയമ്മേ.. ഞാൻ വന്നപ്പോൾ നുരയും പതയും വന്നു ബോധം മറഞ്ഞു കിടക്കുന്നതാ കണ്ടേ.. "

അവന്റെ സ്വരത്തിൽ വെപ്രാളവും പേടിയും നിറഞ്ഞിരുന്നു.. "ദേവ്യേ.. ഈ കുട്ടിക്ക് അപസ്മാരം ഉണ്ടാവാർ ഉണ്ടോടാ.. " "എനിക്ക് അറിഞ്ഞൂടാ.. " അവരുടെ ചോദ്യം ദർശനിൽ ഞെട്ടൽ ഉളവാക്കി.. ഇന്നേ വരെ അങ്ങനെ ഒന്ന് അവളിൽ കണ്ടിട്ട് ഇല്ല.. അങ്ങനെ ഒരു രോഗം ഉള്ളത് ആയിട്ട് പറഞ്ഞിട്ടും ഇല്ല.. "നീ അവളെ ആ കട്ടിലിലേക്ക് കിടത്ത്. ഞാൻ അമ്മയെയും ചേച്ചിയെയും വിളിച്ചിട്ട് വരാം(മുത്തശ്ശി, ആമി)" എന്നും പറഞ്ഞു കൊണ്ട് ശാന്ത പിടപ്പോടെ റൂമിൽ നിന്ന് ഓടി.. അവരുടെ ഓട്ടം ഒന്ന് നോക്കിയ ശേഷം ദർശൻ വെണ്ണിലയേ ഇരുകൈകളിലും കോരി എടുത്തു കൊണ്ട് കട്ടിലിനടുത്തേക്ക് നടന്നു.. തന്റെ നെഞ്ചിലേക്ക് മുഖം അമർത്തിയവളുടെ വായിൽ നിന്ന് ഒലിച്ചത് എല്ലാം തന്റെ ഷർട്ടിൽ ആയിരിക്കുന്നു.. കട്ടിലിലേക്ക് പതിയെ കിടത്തിയ ദർശൻ വെണ്ണിലയേ കുലുക്കി വിളിച്ചു.. മറുപടി ഒന്നും ഇല്ലെന്ന് അറിയവേ എവിടുന്നോ കിട്ടിയ ധൈര്യത്തിൽ എഴുന്നേറ്റു കൊണ്ട് അലമാരയുടെ ചാവി എടുത്തു കൊണ്ട് അവളുടെ ഉളളം കയ്യിൽ പിടിപ്പിച്ചു...

എന്നിട്ടും അവളിൽ അനക്കം ഇല്ലെന്ന് കാണെ പേടി നിറഞ്ഞു.. ചെന്നിയിൽ നിന്ന് വിയർപ്പ് ഒഴുകി... "എന്താ പറ്റിയെ ദേവാ.. " മുറിയിലേക്ക് തിടുക്കത്തിൽ വന്ന മുത്തശ്ശിയും ആമിയും ഒരു പോലെ ചോദിച്ചതും ദർശൻ നിസ്സഹായതയോടെ "അറിയില്ലെന്ന് "കുലുക്കി.. വാ തുറന്നു മറുപടി നൽകാൻ ഉള്ള മനസ്സികാവസ്ഥയായിരുന്നില്ല അവന്.. ദേഹം തളരുന്ന പോലെ തോന്നി അവന്.. ഒരുമത്രെ അവൾക്ക് എന്തേലും സംഭവിക്കുമോ എന്ന ഭയം അവനെ അലട്ടി.. അങ്ങനെ വല്ലതും സംഭവിച്ചാൽ താൻ എന്തിനു ജീവിച്ചിരിക്കണം എന്ന് പോലും തോന്നി അവന്... കാരണം പ്രണയമാണ്.. അവളെന്നെ പെണ്ണിനോട്.. ••••••••••••••• "നീ ഒന്ന് മാറിക്കെ.. " അവളെ നെഞ്ചോട് ചേർത്തു ഭയപ്പോടെ ഇരിക്കുന്നവനോട് ആമി പറഞ്ഞതും അവൻ മനസില്ലാമനസോടെ അവളിൽ നിന്ന് അകന്നു നിന്നു.. അവളുടെ ഉളളം കയ്യിൽ കൈ ചേർത്ത ആമി ഞെട്ടലോടെ കൈകൾ പിൻവലിച്ചു.. "തണുത്തുറഞ്ഞിട്ട് ഉണ്ട്.. ദേവാ നീ ആ വൈദ്യനേ ഒന്ന് വിളിച്ചിട്ട് വാടാ..." ആമിയുടെ വെപ്രാളത്തോടെ ഉള്ള നിർദേശം കേൾക്കെ അൽപ്പനേരം അമാന്തിച്ചു നിന്ന ദർശൻ ഒരു കുതിപ്പോടെ തിരിഞ്ഞോടി.......തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story