വെണ്ണിലാവേ..💔: ഭാഗം 27

vennilave niha

രചന: NIHAA

മുഖത്തു ആരോ വെള്ളം തളിച്ചതിനെ തുടർന്നവൾ എഴുന്നേറ്റിരുന്നു.. താൻ കാറിൽ ആണെന്ന് കാണെ പകപ്പോടെ ചുറ്റും നോക്കി.. "ഞാൻ... ഞാൻ ഇതെവിടെയാ.. എന്നേ എവിടെക്കാ കൊണ്ട് പോണേ.. " "നിന്റെ തട്ടി കൊണ്ട് പോകുവാ... " മുന്നിൽ ഡ്രൈവ് ചെയ്യുന്നവൻ അത്രയും പറഞ്ഞതും അവൾ നോക്കി..തേജസ്‌ പതിയെ തല ചെരിച്ചൊന്ന് അവളെയും നോക്കി.. എന്നാൽ അവന്റെ മുഖം കാണെ ആത്മിക അക്ഷരാർത്ഥത്തിൽ ഞെട്ടി പോയിരുന്നു.. "താൻ.." അവനെ ചൂണ്ടി പഴയത് എന്തെക്കെയോ ഓർത്തെടുക്കാൻ ശ്രമിച്ചു കൊണ്ട് അവൾ അവന് നേരെ വിരൽ ചൂണ്ടി.. അതിന് അവൻ ഒന്ന് വെളുക്കനെ ഇളിച്ചു കൊടുത്ത്..അവന്റെ ഇളി കാണെ അവൾ ഒന്ന് മുഖം കനപ്പിച്ചു കൊണ്ട് സീറ്റിൽ ചാരി ഇരുന്നു... "ഇത് എന്റെ കാർ അല്ലെ.. താൻ മോഷ്ടിച്ചത് അല്ലെടോ . " ഏതോ ബോധം വന്ന പോലെ അവൾ പിടഞ്ഞെഴുനേറ്റു കൊണ്ട് കാർ മൊത്തം വീക്ഷിച്ച അവൾ അലറി... "ഓ പിന്നേ.. അതിന് മാത്രം ഗതികേട് ഒന്നും ഈ തേജസിന് ഇല്ല.. " കേറുവോടെ മുഖം തിരിച്ച തേജസിനെ അവൾ ഇരുത്തി നോക്കി.. "പിന്നേ എങ്ങനെയ ഇതിന്റെ കീ കിട്ടിയേ.. " "നിന്റെ വീട്ടിൽ ഉള്ള ഒരു ചേച്ചി എടുത്തത് തന്നതാ.. നിന്നേ കൊണ്ട് പോകാനും പ്രേരിപ്പിച്ചത് അവരാ.. " "ചേച്ചിയോ... " അവന്റെ പറച്ചിൽ കേൾക്കെ സംശയത്തോടെ അവൾ മുന്നോട്ട് ചാഞ്ഞിരുന്നു ചോദിച്ചു.. "ഹാ.. ഏകദേശം നാല്പത് വയസ് ഒക്കെ കാണും.. " "കബനിഏട്ടത്തി... "

പതിയ അവൾ വേദനയോടെ മൊഴിഞ്ഞതും അവൻ തല കുലുക്കി.. "ആകും.. പൂജ എന്ന് പേരുള്ള മോൾ ഒക്ക ഉണ്ട്.. " "മ്മ് അവർ തന്നെയാ.. വല്യേട്ടന്റെ ഭാര്യ.. അല്ല എന്നേ എന്തിനാ ഇപ്പൊ അവിടുന്ന് കൊണ്ട് വന്നേ..എവിടുന്ന് ആടോ ഇല്ലാത്ത അലിവ് ഒക്കെ തനിക്ക്... ഹേ.. നേരത്തെ ഞാൻ നാവ് കൊണ്ട് അല്ലെലും കണ്ണ് കൊണ്ട് യാചിച്ചത് അല്ലെടോ.. അപ്പൊ താൻ തല കുനിച്ചു നിന്നു.. " " എവിടുന്ന് ആടി നിനക്ക് ഇത്രേം വലിയ നാക്ക്..ദേ പെണ്ണെ ഞാൻ അവിടുന്ന് കൊണ്ട് വന്നില്ലേൽ കാണാമായിരുന്നു..നീ പറഞ്ഞ ഏതോ ഒരുത്തന്റെ കാൽ കീഴിൽ നാവ് കൊണ്ട് നക്കി കൊടുക്കേണ്ട അവസ്ഥയായിരുന്നേനെ... " അത്രയും പറഞ്ഞതും നിമിഷനേരം കൊണ്ട് നിറഞ്ഞ തൂവിയ മിഴികളോടെ ആത്മിക അവനേ നോക്കി.. ആ പൊട്ടിയ ചുണ്ട് വിതുമ്പി പോയ അവൾ അവനെ നിറകണ്ണുകളോടെ നോക്കിയതും അവളുടെ നോട്ടം കാണെ അസ്വസ്ഥത തോന്നിയ അവൻ മുഖം തിരിച്ചു...അവളുടെ ആ നീലക്കണ്ണുകൾ നിറഞ്ഞത് നോക്കി നിൽക്കാൻ ഉള്ള കെൽപ് അവനുണ്ടായിരുന്നില്ല.. "എന്തു കൊണ്ടാ നീ ആ കല്യാണത്തിനു സമ്മതിക്കാത്തത്..? " ഡ്രൈവിങ്ങിൽ നിന്നും ശ്രദ്ധ മാറ്റാതെ തേജസ്‌ ചോദിച്ചു.. അത് കേൾക്കെ അവളുടെ ചുണ്ടുകൾ ഒന്ന് പുച്ഛത്തോടെ കോടി..

"അയാൾക്ക് വേണ്ടത് എന്റെ പേരിൽ അച്ഛനും അമ്മയും എഴുതി തന്ന കോടികളോളം വില മതിക്കുന്ന സ്വത്തും പണവും.. പിന്നേ കാമിക്കാൻ എന്റെ ഈ ശരീരവും.. " പുച്ഛത്തോടെ പറയുന്നവളെ തേജസ്‌ ഉറ്റു നോക്കി.. കൂടുതൽ ചോദിക്കാൻ ഒരുങ്ങാതെ അവൻ കാർ പറപ്പിച്ചു വിട്ടു.. നേരം പാതിരാത്രി ആയത് കൊണ്ട് തന്നെ ഒരു പെണ്ണിനേം കൊണ്ട് ചുറ്റി തിരിയുന്നത് അത്ര നന്നല്ല എന്ന് തോന്നിയത് കൊണ്ട് തന്നെ അവൻ പരമാവധി വേഗത്തിൽ എത്താൻ ശ്രമിച്ചു... °°°°°°°°°°°°°°° കണ്ണിലേക്കു കുത്തുന്ന വെളിച്ചം തട്ടിയതും പടിയിൽ തേജസിനെ കാത്തു ഇരുന്നവൾ അറിയാതെ മയക്കം പിടിച്ചിരുന്ന താര ചാടി എഴുന്നേറ്റു.. കണ്ണ് ഒന്നുടെ തിരുമ്മിയവൾ എഴുന്നേറ്റു നിന്നു കൊണ്ട് ചുളിവ് വീണ മിഡി വലിച്ചു ശെരി ആക്കി കൊണ്ട് മുന്നോട്ട് നോക്കി.. പരിചിതം അല്ലാത്തൊരു കാർ തെങ്ങും തോപ്പും പിന്നിട്ടു കൊണ്ട് മുറ്റത്തു വന്നു നിർത്തിയിരിക്കുന്നു.. ഈ അസമയത്ത് ആരാണ് വരുന്നത് എന്ന് അറിയാൻ താര ജിജ്ഞാസയോടെ മുന്നിലേക്ക് ഉറ്റുനോക്കി.. ഡോർ തുറന്നു വന്ന തേജസിനെ കാണെ താരയുടെ കണ്ണ് മിഴിഞ്ഞു..ഡോർ തുറന്നു ഇറങ്ങി വന്ന അവൻ പിന്നിലേക്ക് നോക്കി ആരെയോ കാത്ത് നിൽക്കുന്നത് കാണെ അവളുടെ കണ്ണ് ഒന്ന് ചുരുങ്ങി.. എന്നാൽ ഡോർ തുറന്നു വന്ന ഒരു പെണ്ണ്.. കയ്യിൽ ആണേൽ വലിയൊരു ബാഗ്.. ഒറ്റനോട്ടത്തിൽ വീട് ചാടിയത് ആണെന്ന് തോന്നിപോകും.. വായേം പൊളിച്ചു വെച്ചു താര അവരെ തന്നെ നോക്കി നിന്നു..

എന്നാൽ അവന്റെ വീടും പരിസരവും ഒക്കെ ഒന്ന് വീക്ഷിച്ച ആത്മികക്ക് ഒന്ന് തേജസ്‌ കണ്ണ് ചിമ്മികാണിച്ചു.. "വാ.. " കാർ ലോക്ക് ചെയ്തു മുന്നിൽ നടക്കുന്നവന്റെ പിന്നിൽ പതിയെ ആമിയും നടന്നു.. എന്തിനെന്നില്ലാതെ ഒരു തരം ഭയം അവളെ മുറുക്കുന്നു.. താൻ കാരണം തേജസിന്റെ വീട്ടുകാർ അവനോട് മോശം ആയ രീതിയിൽ പെരുമാറുമോ എന്ന ചിന്ത അലട്ടുന്നു... ധൈര്യത്തിന് വേണ്ടി ബാഗിൽ പിടി മുറുക്കിയവൾ നടന്നു.. ദേഹം മൊത്തം വേദനയാണ്.. സ്വന്തം വീട്ടുകാർ തന്ന കൈപ്പേറുന്ന അനുഭവത്താൽ ശരീരം മുഴുവൻ വലിഞ്ഞു മുറുകുന്ന വേദന.. തലയിലെ മുറിവ് വലിഞ്ഞു വേദനിക്കുന്നു... കവിൾ പൊള്ളിപ്പിടയുന്ന അസഹനീയമായ വേദന.. ചുണ്ട് മുറിഞ്ഞത് കാരണം നാവും പല്ലും അവിടെ തട്ടുമ്പോൾ തന്നെ വല്ലാത്തൊരു നീറ്റൽ.. ശരീരത്തിന്റെ വേദന പിന്നേ പറയുകയേ വേണ്ടായിരുന്നു... അത്രക്കും വേദനാജനകം ആയിരുന്നു.. എങ്കിലും മനസ്സിന് ഏറ്റ മുറിവോളം വരില്ലായിരുന്നു ഒന്നും ആ പെണ്ണിന്.. നിറഞ്ഞു വരുന്ന മിഴികളെ അമർത്തി തുടച്ചവൾ തേജസിന് പിറകെയായി നടന്നു.. ഉമ്മറപ്പടിയിൽ നിൽക്കുന്ന അഞ്ചടിയോളം നീളം വരുന്ന ഒരു കുഞ്ഞി പെണ്ണിനെ അവളുടെ കണ്ണിൽ ഉടക്കി.. ഇരുട്ട് ആണേൽ പോലും അത്രമേൽ ശോഭയോടെ പ്രകാശിക്കുന്ന പെൺകുട്ടിയേ കാണെ ആമിയുടെ നീലമിഴികൾ ആ ഇരുട്ടിലും വെട്ടി തിളങ്ങി... എന്നാൽ ആകെ ഞെട്ടി പണ്ടാരം അടങ്ങി നിൽക്കുന്ന താര ആമിയെയും തേജസിനെയും മാറി മാറി നോക്കി...

ആദ്യം കണ്ണിൽ ഉടക്കിയത് ആമിയുടെ വെട്ടിതിളങ്ങുന്ന നീലമിഴികൾ ആയിരുന്നു.. ഒന്ന് രണ്ട് നിമിഷം കൗതുകത്തോടെ നോക്കി നിന്ന താര തേജസിനെ ഒന്ന് ചെറഞ്ഞൊന്ന് നോക്കി.. "അമ്മാ... അച്ഛാ.. ദേ നിങ്ങളുടെ മോൻ ഒരു പെണ്ണിനേം കൊണ്ട് കയറി വന്നേക്കുന്നു... " പെട്ടന്ന് അകത്തേക്ക് തിരിഞ്ഞ് കൊണ്ട് അവൾ അലറിയതും രണ്ടു പേരും അക്ഷരാർത്ഥത്തിൽ ഞെട്ടി പോയിരുന്നു.. സ്വബോധം വീണ്ടെടുത്ത തേജസ്‌ താരയുടെ വാ പൊത്തി പിടിച്ചു കൊണ്ട് തന്നിലേക്ക് അണച്ചു പിടിച്ചു.. ശബ്ദം പുറത്തേക്ക് വരാതിരിക്കാൻ.. എന്നാൽ അവന്റെ കയ്യിൽ ഞൊടി ഇട കൊണ്ട് അവളുടെ കൂർത്ത നഖങ്ങളും സൂചി പോലുള്ള ദന്തങ്ങളും അമർന്നിരുന്നു.. കടി കിട്ടിയതും അലറി കൊണ്ട് തേജസ്‌ അവളിൽ ഉള്ള പിടി വിട്ടതും താര അകത്തേക്ക് ഓടി.. എന്നാൽ തേജസ്‌ വേദനയേ ഒക്കെ മാറ്റി വെച്ചു അവളെ പിടിച്ചു നിർത്തി.. "പൊന്നു മോളെ ഒച്ച വെച്ചു നാറ്റിക്കല്ലേ.. പ്ലീസ്.. നീ കരുതും പോലെ.. " "നീ ഒന്നും പറയണ്ടെടാ ചേട്ടൻ തെണ്ടി.. ഞാൻ എല്ലാരോടും പറയും.. " അവൻ പറഞ്ഞു മുഴുവൻ ആക്കും മുന്നേ താര ഇടക്ക് കയറിയതും അവൻ പല്ല് കടിച്ചു.. "താരേ.. പ്ലീസ്.. പറയുന്നത് കേൾക്ക്.. ഞാൻ ഇവളെയും കൂട്ടി ഒളിച്ചോടിയത് ഒന്നും ഇല്ലാ.. ഈ കുട്ടീടെ അവസ്ഥ മനസ്സിൽ ആക്കി.. "

"എന്താ ഇവിടെ.. താരേ നീ എന്തിനാ അലറിയെ.. " അവൻ വീണ്ടും പറഞ്ഞു മുഴുവൻ ആക്കും മുന്നേ മാധവന്റെ ഘാംഭീര്യം നിറഞ്ഞ ശബ്ദം അവിടെ മുഴങ്ങിയിരുന്നു.. അയാളുടെ ശബ്ദം കേൾക്കെ പകുതി ജീവൻ പോയ പോലെ തേജസ്‌ താരയെ നോക്കി.. അവളാണേൽ അവനെ നോക്കി ഇളിക്കുന്നുണ്ട്.. "തേജാ..ഏതാടാ ഈ കുട്ടി.. " ആത്മികയേ കാണെ ആ നര ബാധിച്ച പുരികക്കൊടികൾ ചുളിച്ചു കൊണ്ട് അയാൾ ചോദിച്ചു.. അയാളുടെ ചോദ്യം അത്രത്തോളം ഗൗരവം നിറഞ്ഞത് ആയിരുന്നു.. പേടി കൊണ്ട് മുട്ടുകാൽ വിറക്കുന്നു.. ചെന്നിയിൽ നിന്ന് വിയർപ്പ് ഒഴുകി. "അത് മുത്തശ്ശാ.. ഇത് ആത്മിക.. " അവൻ പറഞ്ഞു തുടങ്ങും മുന്നേ താര വീണ്ടും ഇടക്ക് കയറി.. "ഞാൻ പറയാം.. ദേ ഈ നിക്കുന്നവൾ ചേട്ടന്റെ കാമുകി.. വീട്ടിൽ കല്യാണത്തിന്റെ പ്രഷർ വന്നപ്പോൾ ഈ ചേച്ചി ഇവനെ വിളിച്ചു വീട്ടീന്ന് ചാടി.ചേട്ടൻ ആണേൽ ഈ ചേച്ചിയെയും കൊണ്ട് ഇങ്ങോട്ട് പോന്നു.. ടൗണിൽ പോകാൻ ഉണ്ടെന്നും ഫ്രണ്ട്‌സ് നേ കാണാൻ ഉണ്ടെന്നും കള്ളം പറഞ്ഞു.. ഇതാണ് സത്യാവസ്ഥ.. " "തേജസ്‌... !!!" താര പറഞ്ഞു തീർത്തതും മാധവന്റെ ഗർജനം അവിടെ മുഴങ്ങി. തേജസും ആത്മികയും എന്തിന് പറയുന്നു എല്ലാം ഒറ്റി കൊടുത്ത താര പോലും ഞെട്ടി വിറച്ചിരുന്നു.. ശബ്ദം കേട്ട് അകത്തു ഒക്കെ വെട്ടം തെളിഞ്ഞു.. "അയ്യോ മുത്തശ്ശാ ഇവൾ മനസ്സാവാചാ വർത്തമാനം പറയാ.. അങ്ങനെ ഒന്നും അല്ല.. " "എന്താ.. എന്താ ഇവിടെ.. തേജസ്‌ നീ എപ്പോഴാ വന്നേ.. ഏതാടാ ഈ കുട്ടി..

" അപ്പഴേക്കും അകത്തു നിന്നും വന്ന ലക്ഷ്മിയും സുമേഷും ചെറിയച്ഛനും ചെറിയമ്മയും ദർശനും വെണ്ണിലയും മാധവി (ആമി=അമ്മായി) പുറത്തേക്ക് വന്നു.. ചോദ്യം ലക്ഷ്മിയുടേത് ആയിരുന്നു.. "ഇവന്റെ കാമുകി... " അവളുടെ മറുപടി കേൾക്കെ അവിടെ കൂടിയ എല്ലാവരിലും ആശ്ചര്യം നിറഞ്ഞു.. ഒറ്റ നോട്ടത്തിൽ ആർക്കും ഇഷ്ട്ടപ്പെട്ടു പോകുന്ന ഒരു പാവം പിടിച്ച കുട്ടി എങ്ങനെ തേജസിന്റെ വലയിൽ വീണു എന്ന് കൂടേ ഉണ്ടായിരുന്നു ആ നോട്ടത്തിന് അർത്ഥം.. താരയുടെ മറുപടി കേൾക്കെ തേജസ്‌ കാലിൽ ഉള്ള ചെരുപ്പ് എടുത്തു അവളെ എറിഞ്ഞു.. ചെരുപ്പ് കൃത്യം അവളുടെ തലക്ക് പോയി ചെന്നിടിച്ചതും ഒന്ന് ആടിയുലഞ്ഞ അവൾ തിരികെ അവനെയും എറിഞ്ഞു . "തല്ല് കൂടാതെ പറയെടാ.. ഏതാടാ ഈ കൊച്ച് .നാണക്കേട് ഉണ്ടാക്കാൻ ആയിട്ട് ഇറങ്ങി തിരിച്ചത് ആണോടാ നീയ്യ്... ഇങ്ങനെ ഒരു ഇഷ്ട്ടം ഉണ്ടായിരുന്നേൽ പറഞ്ഞൂടായിരുന്നോ.. ഹേ.. " എല്ലാം കണ്ട് കൊണ്ട് സമനില തെറ്റിയ ശാന്ത പാഞ്ഞു വന്നു അവന്റെ കോളറിൽ പിടിച്ചു ഉലച്ചു കൊണ്ട് കരച്ചിലോടെ പറഞ്ഞു. ശേഷം അവനെ പിടിച്ചു പിന്നിലേക്ക് തള്ളി കൊണ്ട് അവർ നിലത്തിരുന്നു തല തല്ലി കരഞ്ഞതും തേജസ്‌ ദർശനെ ഒക്കെ ദയനീയമായി നോക്കി.. അവന്റെ നോട്ടം കാണെ ദർശന് തിരിച്ചും നിസ്സഹായൻ ആയി കൊണ്ട് നോക്കി.. "ഇതിലും ബേധം പ്രസവിക്കാത്തതാ.. നാണം കെടുത്താൻ ആയിട്ട് ഓരോ മക്കൾ.. ഇപ്പൊ ഇറങ്ങിക്കോളണം ഇവിടുന്ന്.. ഇങ്ങനെ ഒരു മകൻ ഇല്ലാന്ന് കരുതി ജീവിച്ചോളാം.. " ഒരു തരം ആക്രോശം ആയിരുന്നു ശാന്ത. എല്ലാവരും അവരെ ഞെട്ടലോടെ നോക്കി.. ഇതെല്ലാം നോക്കി നിൽക്കെ താരയിൽ സങ്കടം തികട്ടി വന്നു..

തന്റെ ചേട്ടൻ അത്രക്ക് നെറികെട്ടവൻ അല്ലെന്ന് അറിയാം.. വെറുതെ പറഞ്ഞത് ആയിരുന്നു അങ്ങനെ ഒക്കെ.. പക്ഷെ അമ്മ.. "അമ്മാ.. " ദയനീയമായി അവരെ നോക്കി തേജസ്‌ വിളിച്ചതും ശാന്ത മുഖം തിരിച്ചു തിരിഞ്ഞ് നടന്നു.. ലക്ഷ്മി എന്തോ പറയാൻ വാ തുറന്നതും സുമേഷ് കൈ കൊണ്ട് തടഞ്ഞതിനെ തുടർന്ന് അവരും ഒന്നും മിണ്ടിയില്ല... "വിളിക്കരുത് എന്നേ.. പോടാ.. എങ്ങോട്ടേലും ഇറങ്ങി പോ.. പോകാൻ.. എന്റെ കണ്മുന്നിൽ നിന്ന് പോകാനാ പറഞ്ഞെ... " അകത്തേക്ക് തിരിഞ്ഞ അവർ അവന്റെ വീണ്ടും ഉള്ള വിളി കേൾക്കെ അവന് നേരെ ചീറി.. "ശാന്തേ ഒന്ന് അടങ്.. അവൻ പറയാൻ ഉള്ളത് പറഞ്ഞോട്ടെ . " ശാന്തയെ പിടിച്ചു കൊണ്ട് തേജസിന്റെ അച്ഛൻ പറഞ്ഞു.. "വേണ്ടാ.. മക്കളെ ആവിശ്യത്തിലും അതിലധികവും സ്വാതന്ത്ര്യം കൊടുത്തു വളർത്തുമ്പോൾ ഓർക്കണമായിരുന്നു.. പോടാ.. എങ്ങോട്ടേലും പോ.. എന്റെ മകൻ തേജസ്‌ മരിച്ചു എന്ന് അങ്ങ് കരുതിയാൽ മതി.. " "അമ്മാ.. " ശാന്തയുടെ പറച്ചിൽ കേൾക്കെ അത് വരെ തല താഴ്ത്തി നിന്ന തേജസ്‌ ഞെട്ടലോടെ തല ഉയർത്തി.. കലങ്ങി മറിഞ്ഞ ആ കണ്ണുകളിൽ വേദന പടർന്നു.. അവന്റെ സ്വരത്തിൽ ഇടർച്ച സംഭവിച്ചതും ആത്മിക കൈകളിൽ മുറുകെ പിടിച്ച ബാഗ് നിലത്തേക്ക് ഇട്ടു.. "എല്ലാവരും എന്ത് കാണാൻ നില്ക്കാ.. അകത്തേക്ക് കയറി പോകാൻ നോക്ക്.. താരേ മുറ്റത്തു നിൽക്കാതെ അകത്തേക്ക് കയറി പോ.. " താര ഇല്ലെന്ന് നിറകണ്ണുകളോടെ തലയനക്കി.. വീണ്ടും അവർ ദേഷ്യം കൊണ്ട് പലതും വിളിച്ചു പറഞ്ഞതും തേജസ്‌ എല്ലാവരെയും തല ഉയർത്തി നോക്കി. അവന്റെ നിറഞ്ഞു തുളുമ്പിയ കണ്ണുകൾ കൊണ്ടുള്ള നോട്ടം കാണെ മുത്തശ്ശനും മുത്തശ്ശിയും ദയനീയമായി നോക്കി..

ശാന്തയോടെ മറുത്തു പറയാൻ ഇപ്പോൾ ഒക്കില്ല.. സ്വന്തം മകനെ അങ്ങനെ ഒരു പെണ്ണിനെയും കൊണ്ട് വീട്ടിൽ കയറി വരുന്നത് കാണാൻ ഒരു അമ്മക്കും കഴിയില്ല.. ആ സങ്കടം ആണ് ദേഷ്യം ആയി പരിണമിച്ചത്.. "ആന്റി... " അകത്തേക്ക് ഉള്ള വാതിൽ കടന്നു പോകാൻ നിന്ന ശാന്തയെ ആത്മിക പിന്നിൽ നിന്ന് വിളിച്ചു.. അവളുടെ വിളി കേൾക്കെ ദേഷ്യത്തോടെ അവർ പിന്തിരിഞ്ഞു നോക്കി.. "തേജസിന് ഞാനും ആയിട്ട് ഒരു ബന്ധവും ഇല്ല.. ഞങ്ങൾ മുന്നേ അറിയുന്നവരും അല്ല.. "ശേഷം അവൾ വൈകുന്നേരം അവന്റെ മുന്നിലേക്ക് കുറുകെ ചാടി ആത്മഹത്യാക്ക് ശ്രമിച്ചതും അവിടെ നിന്നും തന്റെ ഏട്ടന്മാര് കൊണ്ട് പോയതും വീട്ടിൽ നിന്ന് ലഭിച്ച ദേഹോപദ്രവങ്ങളും അവിടെ നിന്നും എന്റെ കഷ്ടപ്പാട് അറിഞ്ഞ അവൻ കബനി ഏടത്തിയുടെ സഹായത്തോടെ തേജസ്‌ തന്നെ രക്ഷിച്ചതും അവൾ എല്ലാവരെയും പറഞ്ഞു കേൾപ്പിച്ചു.. എല്ലാം കേൾക്കെ എല്ലാവരും അവളെ ഉറ്റു നോക്കി.. അത്രമാത്രം പീഡനങ്ങൾ സഹിച്ച പെണ്ണിനോട് അവർക്ക് സഹതാപവും കരുണയും തോന്നി..ഇരുട്ടിൽ നിന്ന് ഉമ്മറത്തെ വെളിച്ചത്തിലേക്ക് വന്നു നിന്ന അവളുടെ പൊട്ടിയ ചുണ്ടും മുറിവ് ആയ നെറ്റിത്തടവും ചുവന്നു കിടക്കുന്ന കവിളും കാണെ പറയുന്നത് ഒന്നും കള്ളം അല്ലെന്ന് എല്ലാവർക്കും തോന്നി.. "തേജസിനെ വെറുക്കരുത് ആന്റി.. ഒരു രണ്ട് മൂന്ന് ദിവസം എനിക്ക് ഇവിടെ അഭയം പ്രാപിക്കണം അത് കഴിഞ്ഞാൽ ഞാൻ പൊക്കോളാം.. ആർക്കും ഞാൻ ശല്യം ആവില്ല.. "

ശാന്തക്ക് മുന്നിൽ കൈ കൂപ്പി കൊണ്ട് അവൾ പറഞ്ഞതും അവർ അവളുടെ കൈകൾ പിടിച്ചു താഴ്ത്തി.. "പെട്ടന്നുള്ള ദേഷ്യത്തിൽ പറഞ്ഞതാ.. മോൾ കാര്യം ആക്കേണ്ട.. നീ വാ.. " ആമിയെയും കൊണ്ട് ശാന്ത അകത്തേക്ക് നടന്നു.. പോകും വഴി തേജസിനെ തിരിഞ്ഞു നോക്കാനും മറന്നില്ല. അവരുടെ നോട്ടം കാണെ തേജസ്‌ നിറകണ്ണുകളോടെ നോക്കി.. ഒന്നും മിണ്ടാതെ തന്നെ അവർ അകത്തേക്ക് ആമിയെയും കൊണ്ട് നടന്നു.. പിറകെ മുത്തശ്ശനും മുത്തശ്ശിയും ലക്ഷ്മിയും സുമേഷും ചെറിയച്ഛനും.. ദർശനും വെണ്ണിലയും മുഖത്തോട് മുഖം നോക്കി.. മുറ്റത്തു ഒരുപോലെ തല കുനിച്ചു നിൽക്കുന്ന തേജസും താരയും... തേജസിൽ ഹൃദയം പറിഞ്ഞു പോരുന്ന വേദനയാൽ അമ്മ പറഞ്ഞു പോയ വാക്കുകളിൽ ആയിരുന്നു. എന്നാൽ താരയിൽ താൻ കാരണം ആണെല്ലോ ചേട്ടൻ ഇങ്ങനെ നിൽക്കുന്നത് എന്ന് ഓർത്തുള്ള കുറ്റബോധവും.. "നല്ല മഞ്ഞു ഉണ്ട്.. അകത്തേക്ക് കയറ് . " അത്രയും പറഞ്ഞു കൊണ്ട് ദർശനും തിരിഞ്ഞു നടന്നതും വെണ്ണില ഇരുവർക്കും നേർത്ത പുഞ്ചിരി നൽകി കൊണ്ട് പിറകെയും... •••••••••••••• "സോറി.. " പതിഞ്ഞ സ്വരത്തിൽ താര പറഞ്ഞതും തേജസ്‌ അവളെ തല ഉയർത്തി നോക്കി.. നിറഞ്ഞ കണ്ണുകളോടെ ഇരുവരും പരസ്പരം നോക്കി നിന്നു.. ഇരുവരുടെയും ചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്നു.. നെഞ്ചിൽ വല്ലാത്ത നീറ്റൽ തോന്നി. തേജസിലേക്ക് ചേർന്നു നിന്നു കൊണ്ട് അവന്റെ അരയിലൂടെ വട്ടം ചുറ്റി അവന്റെ നെഞ്ചിലേക്ക് മുഖം അമർത്തി ആ കുഞ്ഞി പെണ്ണ് നിന്നതും തേജസ്‌ നേരിയ തേങ്ങലോടെ അവളെ ചുറ്റി പിടിച്ചു.. "സോറി ചേട്ടാ.. "

അവളുടെ തോളിൽ മുഖം അമർത്തി വെച്ച തേജസ്‌ അവളുടെ ക്ഷമാപണം വീണ്ടും കേൾക്കെ അവളെ തന്നിലേക്ക് ഒന്നുടെ ചേർത്തു നിർത്തി വരിഞ്ഞു മുറുക്കി.. അമ്മ പറഞ്ഞ ഹൃദയത്തെ കീറി മുറിക്കാൻ കെൽപ്പുള്ള വാക്കുകൾ ആയിരുന്നു അവന്റെ കാതിൽ അലയടിച്ചിരുന്നത്.. തൊണ്ടക്കുഴിയിൽ നിന്ന് ഉമിനീർ പോലും ഇറങ്ങാതെ ബുദ്ധിമുട്ട് മുട്ട് തോന്നി പോയി അവന്.. എങ്കിലും തന്റെ പുറത്ത് തലോടി തരുന്ന താരയുടെ കുഞ്ഞി കൈകൾ അവനൊരു ആശ്വാസം ആയിരുന്നു.. വാതിൽക്കലിൽ നിന്ന് ഇതെല്ലാം വീക്ഷിച്ച ആ വീട്ടിലെ ഓരോരുത്തരും കണ്ണ് നിറച്ചു കൊണ്ട് ആ സഹോദരസ്നേഹം നോക്കി നിന്നു പോയി.. ... "മോൾക്ക് കുളിക്കണ്ടേ.." താൻ പറഞ്ഞു പോയ വാക്കുകൾ ഓരോന്നും ഓർക്കേ സാരി തലപ്പിൽ കണ്ണ് തുടച്ചു നടുത്തളത്തിലെ പടിയിൽ ഇരിക്കുന്ന ആത്മികയേ നോക്കി ചോദിച്ചു.. അവരുടെ ചോദ്യം കേൾക്കെ അവൾ ഒന്ന് ചുണ്ടുകൾ വിടർത്തി.. നേർമയായി... "ഞാൻ കുളിച്ചോളാം. പക്ഷെ തേജസ്‌.. " വെള്ളം തട്ടുമ്പോൾ ശരീരം നീറുന്നത് ഓർത്ത് നോവ് തോന്നി എങ്കിലും അതിലേറെ നോവ് ആയിരുന്നു അവസാനം അവൻ നിറകണ്ണുകളോടെ താൻ അകത്തേക്ക് വരുമ്പോൾ അവന്റെ അമ്മയെ നോക്കിയത്.. താൻ കാരണം അല്ലെ അവന് ഈ അവസ്ഥ വന്നത് എന്ന് ഓർക്കേ സ്വയം അറപ്പ് തോന്നി അവൾക്ക്.. ഇത്രയും ഭാഗ്യം കെട്ട ജന്മം.. മറ്റുള്ളവർക്ക് ഭാരം ആകുന്നൊരു ജന്മം.. "മോൾ അതൊന്നും ഓർക്കണ്ടാ.. " "അല്ല ഞാൻ കാരണം.. ദേഷ്യം ആയിരിക്കും അവന് എന്നോട്.. "

പതിഞ്ഞ സ്വരത്തിൽ പറയുമ്പോഴും അവളിൽ വേദന നിറഞ്ഞിരുന്നു "എന്നോട് അല്ലെ മോളെ ദേഷ്യം വെക്കണ്ടേ.. കാര്യം അറിയാതെ ആണേൽ പോലും ഞാൻ പറഞ്ഞു പോയ ഓരോ വാക്കുകളും.. ഒന്നും താങ്ങാൻ ഉള്ള ശേഷി അവനില്ല.. പാവാ.." വിതുമ്പുന്ന ചുണ്ടുകളെ കൂട്ടി പിടിച്ചവർ പതിഞ്ഞ സ്വരത്തിൽ തേങ്ങി.. അവരുടെ അവസ്ഥ കാണെ ലക്ഷ്മി അവരുടെ തോളിൽ കൈ വെച്ചു അരുതെന്ന് തലയനക്കി.. തേജസിന്റെ അച്ഛനും മുത്തശ്ശനും മുത്തശ്ശിയും ഒന്ന് കണ്ട് നിക്കാൻ ഉള്ള ത്രാണി ഇല്ലാതെ മുറിയിലേക്ക് പോയി.. കുറച്ചു നേരം ചുറ്റി തിരിഞ്ഞ വെണ്ണിലയും മുകളിലേക്ക് കയറിയിരുന്നു.. ബാക്കി ദർശനും ലക്ഷ്മിയും ആമിയും ശാന്തയും മാത്രം ആയി ഒതുങ്ങി.. പുറത്ത് തേജസും താരയും.. "ദേവാ.. നീ പൊക്കോ..ഉറക്കം കളയണ്ട " അതിന് അവൻ മൂളി കൊണ്ട് തിരിഞ്ഞു നടന്നു.. "മോൾ വാ..കുളിക്കാൻ ഉള്ളത് ഏർപ്പാട് ആക്കാം.. ശാന്തേ നീ ചെല്ല്.. പുറത്ത് അവര് രണ്ടും ഉണ്ട്.. " അതിന് ശാന്ത കുറ്റബോധം കൊണ്ട് തല താഴ്ത്തിയതും ലക്ഷ്മി ഒരുവിധം തള്ളി പറഞ്ഞയച്ചു.. ശേഷം ആമിയെയും കൊണ്ട് അവളുടെ ബാഗ് എടുത്തു കുളിമുറിയിലേക്ക് പറഞ്ഞയച്ചു.. °°°°°°°°°°°°° "എന്തൊക്കയാ ഏട്ടാ ഇവിടെ നടക്കുന്നെ.. " മുകളിലെ വരാന്തയിലെ ഊഞ്ഞാലിൽ ഇരിക്കുന്ന ദര്ശന് അരികിലേക്ക് നടന്നു കൊണ്ട് വെണ്ണില ചോദിച്ചു... വിരിഞ്ഞു നിൽക്കുന്ന മുല്ലപൂക്കളിൽ വിരലിനാൽ തഴുകിയവൾ അവനെ ഉറ്റു നോക്കി..

"തേജസിനെ ആദ്യം ആയിട്ടാ അങ്ങനെ ഒരു ഭാവത്തിൽ.. കുറേ ചളിയടിച്ചും മറ്റുള്ളവരെ വെറുപ്പിച്ചും നടക്കുന്ന അവൻ കരഞ്ഞത് കാണെ നെഞ്ചിൽ ഓരോ മുള്ള് കൊണ്ട് വരയുന്ന പോലെ..എന്തൊക്ക പറഞ്ഞാലും എന്റെ അനിയൻ അല്ലെ... " "മ്മ്.. ചെറിയമ്മ പറഞ്ഞത് കുറച്ച് കൂടി പോയി അല്ലെ ഏട്ടാ.. " "മ്മ്.. സങ്കടം കൊണ്ട് പറഞ്ഞതാവും.. പക്ഷെ.. " "സാരല്യ.. ആ പെൺകുട്ടി എല്ലാം പറഞ്ഞു മനസ്സിൽ ആക്കിയില്ലേ..തേജസിനും അതികം മനസ്സിൽ വെച്ചു കൊണ്ട് നടക്കാൻ ഒന്നും അറിയില്ലലോ.. " അത്രയും പറഞ്ഞു കൊണ്ട് അവൾ രാത്രിയുടെ ഏതോ യാമത്തിൽ വിരിഞ്ഞ മുല്ലപൂവിൽ നിന്ന് ഒന്ന് അടർത്തി കൊണ്ട് നാസികയോട് അടുപ്പിച്ചു.. കഴുത്തിൽ ചൂട് നിശ്വാസം തട്ടവേ ക്രമാതീതമായി മിടിക്കുന്ന ഹൃദയത്തോടെ അവൾ അനങ്ങാതെ കൈ വരിയോടെ ചേർന്നു നിന്നു.. അവന്റെ ഗന്ധം അവിടെയാകെ പരന്നതും വെണ്ണില പതിയെ അവനിലേക്ക് തിരിഞ്ഞു.. വെണ്ണില കണ്ണ് കൊണ്ട് എന്താ എന്ന മട്ടിൽ ചോദിച്ചതും അവൻ ഒന്നുമില്ലെന്ന് കാണിച്ചു കൊണ്ട് കണ്ണ് ചിമ്മി. അവളുടെ നെറ്റിത്തടത്തിൽ ചുണ്ട് അമർത്തിയ ദർശൻ കുഞ്ഞു ചിരിയോടെ തന്നിലേക്ക് അവളെ അണച്ചു പിടിച്ചു.. അവന്റെ ഗന്ധം ആസ്വദിക്കാൻ എന്ന വണ്ണം ആ ഹൃദയത്തിൽ ഒരു കൂട് ഒരുക്കാൻ എന്ന വണ്ണം വെണ്ണില അവന്റെ നെഞ്ചിലേക്ക് കവിൾ ചേർത്തു കൊണ്ട് തല ചാഴ്ച്ചു നിന്നു.. അത്രമേൽ ഇഷ്ട്ടത്തോടെ... 💔....തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story