വെണ്ണിലാവേ..💔: ഭാഗം 28

vennilave niha

രചന: NIHAA

"മോൾ വാ.. " ശാന്തയെ പറഞ്ഞയച്ച ശേഷം ലക്ഷ്മി ആമിയുടെ കൈ പിടിച്ചു മുറിയിലേക്ക് ചെന്നു.. കയ്യിൽ മുറുകെ പിടിച്ച ബാഗ് നിലത്ത് വെച്ചു കൊണ്ട് അവൾ അൽപ്പം ആശ്വാസത്തോടെ ബെഡിൽ ഇരുന്നു "മോൾ ചെല്ല്.. നന്നായി കുളിച്ചിട്ട് വാ.. ക്ഷീണം ഒക്കെ മാറിക്കോളും.. " "മ്മ്.. " അതിന് ഒന്ന് മൂളി കൊണ്ട് ആമി ബാഗ് തുറന്ന് ഒരു ഡ്രെസ്സും എടുത്തു കൊണ്ട് ബാത്‌റൂമിലെക്ക് കയറി.. ഡ്രസ്സ്‌ ഹാങ്ങ്‌ ചെയ്ത് കൊണ്ട് ഷവർ തുറന്നിട്ടു.. പഴമ തളം കെട്ടി നിൽക്കുന്ന നാലുകെട്ട് ആണേലും ആധുനികത നിറഞ്ഞ വീടും മനുഷ്യരും ആണ്.. ശരീരത്തിലൂടെ ഒഴുകി ഇറങ്ങുന്ന വെള്ളത്തുള്ളികൾ മുറിവിൽ തട്ടി നീറ്റൽ ഉണ്ടാക്കി.. അതിന്റെ ഫലം എന്നോണം അവൾ ഒന്ന് എരിവ് വലിച്ചു.. കുറച്ചു നേരം കൂടേ വെള്ളത്തിനടിയിൽ നിന്നതും ആ തണുത്ത വെള്ളത്തിന്റെ മരം കോച്ചും തണുപ്പ് അസഹനീയം ആയതും ഷവർ ഓഫ് ചെയ്തവൾ ശരീരം മുഴുവൻ തുടച്ചെടുത്തു കൊണ്ട് വസ്ത്രം അണിഞ്ഞു.. തലയിൽ തോർത്തു മുണ്ട് കെട്ടി വെച്ചു കൊണ്ട് അവൾ ആശ്വാസത്തോടെ പുറത്തേക്കിറങ്ങി.. തന്നെയും കാത്ത് നിൽക്കുന്ന ലക്ഷ്മിയേ കാണെ അവളുടെ നേർത്ത ചൊടികൾ ഒന്ന് വിടർന്നു.. ആ നീലക്കണ്ണുകളുടെ അതിർവരമ്പുകൾ ആയ വേർപ്പെടാൻ ആവാത്ത വിധം പരസ്പരം പുണർന്നു നിൽക്കുന്ന പീലിയിൽ തളം കെട്ടി നിൽക്കുന്ന വെള്ളത്തുള്ളികൾ പോലും മിന്നുന്നതായി തോന്നി പോയി ലക്ഷ്മിക്ക്..

പക്ഷെ പൊട്ടിയ ചുണ്ടും അടി കിട്ടി തിണർത്ത ചുവന്ന കവിളും വിഷാദം തളം കെട്ടി കരഞ്ഞു വീർത്ത കണ്ണുകളും പൊട്ടിയ നെറ്റിയും അവളുടെ ഭംഗി നഷ്ടപെടുത്തും പോലെ.. മെറൂൺ കളർ പാകിസ്താനി സ്യുട് തന്നെയാണ് വേഷം..സിമ്പിൾ സ്റ്റോൺ വർക്ക്‌ വരുന്ന ആ സൽവാറിൽ അവളുടെ നിറം എടുത്തു കാണിക്കുന്നവയായായിരുന്നു..ഇടതൂർന്ന കൺപ്പീലികൾ സുരക്ഷാകവചം തീർത്താ നീലമിഴികളിൽ നിറഞ്ഞു നിൽക്കുന്ന ഭാവം എന്താണ്? സങ്കടമോ അതോ നരകത്തിൽ രക്ഷപ്പെട്ട ആത്മസംതൃപ്തിയോ..? "വാ ഇവിടെ വന്നിരിക്ക്.. " ബെഡിൽ കൈ കൊട്ടി കൊണ്ട് അവളോട് വന്നിരിക്കാൻ പറയുന്ന ലക്ഷ്മിയേ നോക്കി നേർത്ത പുഞ്ചിരി നല്കിയവൾ അവരുടെ അടുത്തായി വന്നിരുന്നു.. കയ്യിൽ ഉള്ള ഓയിൽമെന്റ് തുറന്നു കൊണ്ട് അവളുടെ പൊട്ടിയ ചുണ്ടിൽ അവൾക്ക് നോവാത്ത വിധം അവർ തേച്ചു പിടിപ്പിച്ചു.. എങ്കിലും ആ മരുന്ന് വെള്ളം നനഞ്ഞു കുതിർന്ന മുറിവിൽ തട്ടിയതും നീറിയതിന്റെ ഫലമായി ആമിയൊന്ന് എരിവ് വലിച്ചു.. ശേഷം നെറ്റിയിലും "പെട്ടന്ന് മാറിക്കോളും.. ദാ.. കുറച്ചു ഐസ് ആണ്.. കവിളിൽ വെച്ചോ.. ആ നീലിച്ച പാട് മാറികിട്ടിക്കോളും.. " ഐസ് നിറച്ച ഒരു ബാഗ് എടുത്തു അവൾക്ക് നീട്ടി കൊണ്ട് ലക്ഷ്മി പറഞ്ഞു..

അത് അവൾ കൈനീട്ടി വാങ്ങി കൊണ്ട് കവിളിൽ വെച്ചു.. ഐസിന്റെ തണുപ്പിൽ മുറിവ് ഒന്ന് വലിഞ്ഞതും നീറുന്ന കാരണം കണ്ണ് ഇറുക്കി അടച്ച ആമി അനങ്ങാതെ നിന്നു.. ഒരുപക്ഷെ ഇതുപോലൊരു വീട്ടിൽ താൻ ജനിച്ചിരുന്നേൽ ഇത്രയും യാതന അനുഭവിക്കേണ്ടി വരില്ലായിരുന്നു എന്ന് അവൾ ഓർത്ത് പോയി.. മിഴികളിൽ നിന്ന് കണ്ണുനീർ ഒഴുകി ഇറങ്ങിയതും മിഴികൾ വലിച്ചു തുറന്നവൾ മുന്നിൽ ഇരിക്കുന്ന ലക്ഷ്മിയെ നോക്കി.. അവരുടെ കണ്ണുകളിൽ നിറഞ്ഞ അങ്കലാപ്പും ആധിയും കാണെ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു "എനിക്ക് ഒന്ന് കിടക്കണം.. " പതിഞ്ഞ സ്വരത്തിൽ തല കുനിച്ചു പറയുന്നവളെ നോക്കി ലക്ഷ്മി തല കുലുക്കി.. ഈ തല കുനിച്ചുള്ള ഇരുപ്പ് തന്നിൽ നിന്ന് ഒരു ഒളിച്ചോട്ടം ആണെന്ന് അറിയാവുന്നത് കൊണ്ട് തന്നെ അവൾക്ക് ഒരു സ്വകാര്യത എന്ന നിലക്ക് അവർ എഴുന്നേറ്റു നടന്നു.. ആ പെണ്ണിനുള്ളം ആർത്തു കരയുകയാണെന്ന് അവർക്ക് അറിയാമായിരുന്നു.. കരഞ്ഞിട്ട് എങ്കിലും അവളെ അലട്ടുന്ന പിരിമുറുക്കത്തെ മായ്ച്ചു കളയട്ടെ എന്ന ഉദ്ദേശത്തോടെ അവർ വാതിൽ പുറത്ത് നിന്നും അടച്ചു കൊണ്ട് നടന്നു... •••••••••••••••• എന്നാൽ ലക്ഷ്മി പറഞ്ഞയച്ചതിനെ തുടർന്നു തന്റെ മകന്റെ മുഖത്തു നോക്കാൻ പോലും ജാള്യത തോന്നിയ ശാന്ത സാരി തുമ്പിൽ വിരൽ കോർത്തു പൂമുഖത്തെ വാതിൽക്കൽ നിന്നു..

ഉമ്മറത്തെ പടിയിൽ ഇരുന്നു തേജസിന്റെ തോളിൽ തല ചായ്ച്ചു ഇരിക്കുന്ന താരയും അവളെ തന്നിലേക്ക് അണച്ചു പിടിച്ചു അവളുടെ തലയിൽ തന്റെ തല ചായ്ച്ചു ഇരിക്കുന്ന തേജസും. .. ആ സഹോദരസ്നേഹം വാക്കുകൾ കൊണ്ട് നിർവചിക്കാൻ പറ്റാത്ത ഒന്നായിരുന്നു.. നിറഞ്ഞു വരുന്ന കണ്ണുകളെ അമർത്തി തുടച്ചവർ പടിയിൽ ഇരിക്കുന്നവരിലേക്ക് നടന്നു.. മുറ്റത്തെ നിശാഗന്ധി പൂക്കളിൽ നിന്ന് വമിക്കുന്ന ഗന്ധം ഇരുവരെയും പൊതിഞ്ഞു പിടിച്ചു..പതിയെ അവരുടെ അടുത്ത് പോയി ഇരുന്ന ശാന്ത അവരെ കണ്ണെടുക്കാതെ നോക്കി നിന്നു.. ഇടക്കിടക്ക് താരയിൽ നിന്ന് ഉയർന്ന നേർത്ത തേങ്ങലുകൾ ആ ഇരുട്ടിനെ ബേധിച്ചു കീറി മുറിച്ചു.. ആ രാത്രിയുടെ യാമങ്ങളിൽ മൂന്ന് പേരും നിശബ്ദമായിരുന്നു.. അടുത്ത് ആരോ വന്നതിനെ തുടർന്നു തേജസ്‌ പതിയെ കണ്ണുകൾ പായിച്ചു നോക്കി.. അടുത്തിരിക്കുന്ന ശാന്തയെ കാണെ അവന്റെ കണ്ണുകൾ വിടർന്നു.. "അമ്മാ.. ഞാൻ.. ഞാൻ അങ്ങനെ ഒന്നും ചെയ്തിട്ട് ഇല്ല അമ്മാ.. അങ്ങനെ ഒരുത്തിയെ കൊണ്ട് വരേണ്ട ഗതികേട് ഒന്നും എനിക്ക്.... " പൂർത്തിയാക്കും മുന്നേ ശാന്ത അവന്റെ വാ പൊത്തിപിടിച്ചു.. നിറഞ്ഞ കണ്ണുകളോടെ അരുതെന്ന് തല അനക്കി.. "ഞാൻ അല്ലെ നിന്നോട് ക്ഷമ ചോദിക്കേണ്ടത്.. ഹേ.. "

അവന്റെ കവിളിൽ കൈ ചേർത്തവർ ചോദിച്ചതും അവൻ അവരുടെ മാറിലേക്ക് തല ചായ്ച്ചു.. അത്യധികം അധികാരത്തോടെ.. അതിലുപരി ആ അമ്മയുടെ വാത്സല്യം പ്രതീക്ഷിച്ചു കൊണ്ട്.. അവന്റെ ചെയ്തി കാണെ ഒന്ന് ചിരിച്ചു കൊണ്ട് അവനെ നിരുത്സാഹപ്പെടുത്താതെ അവരും അവനെ പൊതിഞ്ഞു പിടിച്ചു.. എന്നാൽ ഇതെല്ലാം നോക്കി നിന്ന താരയിൽ ചെറുചിരി വിരിഞ്ഞു.. എങ്കിലും കുശുമ്പ് തോന്നിയ അവൾ എഴുന്നേറ്റു കൊണ്ട് ശാന്തയുടെ മറുപുറത്തു വന്നിരുന്നു അവരിലേക്ക് ചാഞ്ഞു... അവളും വന്നത് അറിയവേ ശാന്തയും തേജസും അവളെ നോക്കി.. തേജസിനെ നോക്കി നാവ് പുറത്തേക്ക് ഇട്ട് കൊഞ്ഞനം കുത്തി കൊണ്ട് അവൾ ഇരുന്നു..അത് കാണെ ചുണ്ട് കൂർപ്പിച്ചു വെച്ചു കൊണ്ട് അവനും അവളെ നോക്കി.. തന്റെ മക്കളുടെ കുറുമ്പുകളും സ്നേഹവും കളിയും നോക്കി നിന്ന ശാന്തയിൽ പുഞ്ചിരി വിടർന്നു.. വാത്സല്യത്താൽ ചാലിച്ച പുഞ്ചിരി... ❤️ ആ കാഴ്ച ഒന്ന് കൺനിറയെ നോക്കി നിന്ന ലക്ഷ്മി നിറഞ്ഞ സംതൃപ്തിയോടെ തിരിഞ്ഞു തന്റെ മുറിയിലേക്ക് നടന്നു.. °°°°°°°°°°°°°°°°°°

ലക്ഷ്മി ഇറങ്ങി പോയ പാടെ ആമി കട്ടിലിലേക്ക് കിടന്നു.. തലയണയിൽ മുഖം പൂഴ്ത്തിയ അവളുടെ കണ്ണുകൾ തലയണയെ നനച്ചു കൊണ്ടിരുന്നു.. തലയണയിൽ കവിൾ ചേർത്തു കിടന്ന ആത്മിക ലക്ഷ്മി അവൾക്ക് ഇത്തിരി ആശ്വാസം ആയിക്കോട്ടെ എന്ന മട്ടിൽ തുറന്നിട്ട ജാലകത്തിലൂടെ പുറത്തേക്ക് കണ്ണ് നട്ടിരുന്നു.. ഇരുട്ടിലും തെളിഞ്ഞ ആകാശത്തിൽ പ്രകാശപൂരിതമായ ചന്ദ്രനും അതിനടുത്തായി സ്ഥിതി ചെയ്യുന്ന രണ്ട് വാൽനക്ഷത്രങ്ങളും.. ഒരുപക്ഷെ അവൾ അത് തന്റെ അച്ഛനും അമ്മയും ആണെന്ന് ഊഹിച്ചു പോയി.. "എന്തിനാ ന്നേ ഇട്ടേച്ചു പോയെ..? " അവളെ നോക്കി കൺചിമ്മി കാണിക്കുന്നാ താരകത്തിലേക്ക് ഉറ്റു നോക്കി അവൾ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു..തൊണ്ടക്കുഴിയിൽ ഒരു ഗദഗ്ദം അനുഭവപ്പെട്ടതും നിറഞ്ഞു വന്ന മിഴികൾ ഇറുക്കി അടച്ചവൾ കിടന്നു.. °°°°°°°°°°°°°°° കണ്ണ് തുറന്നതും ആദ്യം കണ്ണിൽ ഉടക്കിയത് ദർശന്റെ നെഞ്ചിലെ രോമവും അതിൽ കെട്ടുപിണഞ്ഞു കിടക്കുന്ന രുദ്രാക്ഷവും വെള്ളി ചെയിനും ആയിരുന്നു.. ഇന്നലെ എപ്പോഴോ ദർശനിലേക്ക് ചേർന്നു കിടന്നു ഉറങ്ങിയത് ഓർമ്മയുണ്ട്.. വെണ്ണിലയുടെ ചൊടികളിൽ നേർത്ത പുഞ്ചിരി വിടർന്നു.. മീശക്കിടയിലൂടെ തെളിഞ്ഞു കാണുന്ന ദർശന്റെ ചുവന്ന അധരത്തെ കാണെ ഇന്നലെ മതിമറന്നു ചുംബിച്ചത് കണ്മുന്നിൽ തെളിഞ്ഞു വന്നു..

പൊടുന്നനെ രക്തം ഇരച്ചു കയറിയ കവിളിണകളും മൂക്കിൻതുമ്പും കണ്ണുകളിൽ നാണവും തെളിഞ്ഞു.. ബെഡിൽ കിടക്കുന്നിടത്ത് നിന്നും ഒന്ന് നിരങ്ങി കൊണ്ട് അവന്റെ മുഖത്തോടെ മുഖം അടുപ്പിച്ചു.. കണ്ണ് അടച്ചു കിടക്കുന്നവനെ നോക്കി ശബ്ദം ഉണ്ടാക്കാതെ അവനിലേക്ക് അവൾ ചാഞ്ഞു.. അവന്റെ നുണക്കുഴികവിളിൽ ചുണ്ടുകൾ ആഴ്ത്തിയ വെണ്ണില നാവിനാൽ ആ ഗർത്തത്തിന്റെ നീളം അളന്നെടുത്തു.. അത്രമേൽ പ്രണയത്തോടെ... 💔 അരയിലെ ദർശന്റെ പിടുത്തം മുറുകുന്നത് അറിയവേ പിടഞ്ഞു കൊണ്ട് അവൾ അകന്നു നിന്നു.. കണ്ണ് തുറന്നു വെച്ചു തന്നെ കുസൃതിയോടെ നോക്കുന്നവന്റെ നോട്ടം നേരിടാൻ ആവാതെ അവൾ അവന്റെ രോമാവൃതമായ നെഞ്ചിൽ മുഖം പൂഴ്ത്തി.. അവളുടെ മാറിലെ ദർശൻ ദേവ് എന്ന് എഴുതിയ ആ സ്വർണലോഹം ദർശന്റെ നെഞ്ചിൽ അമർന്നു... " ഇക്കണക്കിനു പോയാൽ എനിക്ക് കണ്ട്രോൾ കിട്ടിക്കോളണം എന്നില്ലാട്ടോ നിലെ.." അവളുടെ കുറുമ്പുകൾ ചെറുചിരിയോടെ നോക്കി നിന്ന ദർശൻ അവളുടെ കാതിൽ മന്ത്രിച്ചതും അവന്റെ ചൂടുനിശ്വാസം തട്ടിയതിന്റെ ഫലമായി ഒന്ന് പിടഞ്ഞു കൊണ്ട് അവൾ അവനിൽ നിന്ന് അകന്നു നിന്നു.. പിടപ്പോടെ എഴുന്നേറ്റു പോകുന്നവളെ തല താങ്ങു കൊടുത്തവൻ ചിരിയോടെ നോക്കി നിന്നു..

എന്തു ചെയ്യണം എന്ന് അറിയാതെ വെപ്രാളപ്പെടുന്നവളെ അവൻ കണ്ണിമവെട്ടാതെ നോക്കി.. ഉറങ്ങി എഴുന്നേറ്റത് കൊണ്ട് അലസമായ സാരിക്കിടയിലൂടെ വയറും മുതുകും നഗ്നമാണ്..ഷെൽഫിൽ നിന്ന് ഒരു സാരിയും എടുത്തവൾ അവനെ നോക്കാതെ ബാത്‌റൂമിലെക്ക് ഓടി.. അവളുടെ ഓട്ടം നോക്കി നിന്ന ദർശന്റെ ചിരിക്ക് ഒന്നുടെ ഭംഗി ഏറി.. "പൊട്ടിപ്പെണ്ണ്.. 🤦‍♂️" ദർശൻ അവൾ ചുണ്ട് ചേർത്ത കവിളിൽ വിരലിനാൽ തഴുകി കൊണ്ട് ബെഡിൽ മലർന്നു കിടന്നു.. °°°°°°°°°°°°°°°° കുളിച്ചിറങ്ങി റൂമിലേക്ക് ചെന്ന വെണ്ണില ഡ്രെസ്സിനടിയിൽ കുടുങ്ങി പോയ താലി മാല പുറത്തേക്ക് ഇട്ടു.. നെറ്റിയിൽ നീട്ടിയൊന്ന് സിന്തൂരവും വരഞ്ഞു കൊണ്ട് പുറത്തേക്ക് ഇറങ്ങി ചെന്ന വെണ്ണില കാണുന്നത് നടുത്തളത്തിലെ തിണ്ണയിൽ ഇരിക്കുന്ന ആമിയെയും താരയെയും ആണ്.. താര ഓരോന്നും പറയുന്നതിന് അനുസരിച്ചു ആമി തലയാട്ടി കൊടുക്കുന്നുണ്ട്.. ആ പെണ്ണിന്റെ ചെവി തിന്നുന്നതിൽ ആനന്ദം കണ്ടെത്തുന്ന കുഞ്ഞി പെണ്ണിനെ കാണെ വെണ്ണിലയിൽ ചിരി പൊട്ടി.. ഇതെല്ലാം കേട്ടുകൊണ്ടിരിക്കുന്ന ആമിയുടെ അവസ്ഥ ഓർത്തു സഹതാപവും തോന്നി പോയി അവൾക്ക്.. വെണ്ണില വരുന്നത് കാണെ ആമി പതിയെ എഴുന്നേറ്റു.. "മുറിവ് ഒക്കെ ഉണങ്ങിയില്ലേ.. "

"മ്മ്.. ഉണങ്ങി ചേച്ചി... " "അയ്യോ എന്നേ അങ്ങനെ ഒന്നും വിളിക്കണ്ടാ.. i'm just 22 years old..എന്നേ നിലുന്നോ വെണ്ണിലാന്നോ വിളിച്ചാൽ മതി.. " "ശെരി.. " വെണ്ണില അവളെ നോക്കി ഒന്ന് മനോഹരം ആയി ചിരിച്ചു കൊണ്ട് അടുക്കളയിലെക്ക് നടന്നു.. അവിടെ പിടിപ്പത് പണിയിൽ ഏർപ്പെട്ടിരിക്കുന്ന ലക്ഷ്മിയെയും ശാന്തയെയും കാണെ അവളും അങ്ങോട്ട് ചെന്നു.. ഒരു കപ്പിൽ ചായ പകർന്ന വെണ്ണില അതും എടുത്തു കൊണ്ട് നടന്നു.. ഗോവണി പടി ഇറങ്ങി വന്ന ദർശൻ അവളിൽ നിന്നാ ഗ്ലാസ് വാങ്ങി കൊണ്ട് ചുണ്ടോട് അടുപ്പിച്ചു.. ദർശൻ ചായ കുടിക്കുന്നതോടപ്പം വെണ്ണിലയേ നോക്കി കണ്ണിറുക്കി കാണിച്ചതും അവൾ പിടപ്പോടെ അടുക്കളയിലെക്ക് വെട്ടി തിരിഞ്ഞു നടന്നു.. രാവിലത്തെ പ്രാതലിലേക്ക് ഉള്ള വിഭവങ്ങൾ ഒരുക്കാൻ അവളും കൂടി..എല്ലാം റെഡി ആയതും തീന്മേശയിൽ കൊണ്ട് വെച്ചു..

അവൾ കഴിക്കാൻ ആയി മുത്തശ്ശനെയും മുത്തശ്ശിയെയും മാധവിയെയും വിളിച്ചു കൊണ്ട് വന്നു.. "താരേ.. ആമി വാ.. " അവരെയും വിളിച്ചു... എല്ലാവരും ഇരുന്നു.. രുചികരം ആയ ഭക്ഷണം എല്ലാവരും വയറും മനസ്സും നിറയുവോളും കഴിച്ചു കൊണ്ട് എഴുന്നേറ്റു.. തനിക്ക് എതിരായി ഇരിക്കുന്ന തേജസിനെ കാണെ താൻ കാരണം ആണെല്ലോ എന്നുള്ള കുറ്റബോധം കാരണം ആരുടെയും മുഖത്തു നോക്കാതെ ആയിരുന്നു ആമി ഭക്ഷണം കഴിച്ചത്..കഴിച്ച ഭക്ഷണത്തിനോട് നന്ദി പ്രകടിപ്പിച്ചവൾ എഴുന്നേറ്റു നടന്നു.. തന്നെ ഇടക്ക് ഇടക്ക് നോക്കുന്ന തേജസിനെ അവൾ തിരിച്ചു നോക്കാൻ മുതിർന്നില്ല.. അവൾക്ക് ആകുമായിരുന്നില്ല.. അടുക്കളയിൽ നിന്ന് തിരികെ പോന്ന ആമി പെട്ടന്ന് തേജസിന്റെ മുന്നിൽ പെട്ടതും ഒന്ന് തിരിഞ്ഞു കളിച്ച അവൾ തിരികെ നടക്കാൻ ഭാവിച്ചു.. എന്നാൽ അത് മുൻകൂട്ടി കണ്ട് കൊണ്ട് തേജസ്‌ ആമിയുടെ കൈകളിൽ പിടിച്ചു നിർത്തിയിരുന്നു... !!....തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story