വെണ്ണിലാവേ..💔: ഭാഗം 34

vennilave niha

രചന: NIHAA

ഉറക്കം ഉണരുമ്പോൾ നില ദേവന്റെ നെഞ്ചിൽ ആയിരുന്നു..മുഖം ചുളിച്ചു കൊണ്ട് കണ്ണ് തുറന്ന ദർശൻ കാണുന്നത് തന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു നെഞ്ചിൽ മുഖം അമർത്തി ഒരു കയ്യാൽ തന്നെ ചുറ്റി പിടിച്ചു കിടക്കുന്നവളെ..ദർശന്റെ ചൊടികൾ വിടർന്നു.. കല്യാണം കഴിഞ്ഞു ആദ്യദിനങ്ങളിൽ തന്നിലേക്ക് പോലും തിരിഞ്ഞു കിടക്കാതെ തന്നിൽ നിന്ന് അകലം പാലിച്ചു നടന്നവൾ.. താൻ ഒന്ന് ആ വിരിനെറ്റിയിൽ ചുണ്ട് ചേർത്തപ്പോൾ അവഗണിച്ചു നടന്നവൾ.. ഇന്നവൾ പഴയ നിലയല്ല..തന്റെ നെഞ്ചിന്റെ ചൂട് തട്ടാതെ തന്റെ ഗന്ധം ഇല്ലാതെ തന്റെ സാന്നിധ്യം ഇല്ലാതെ തന്നോട് ചേർന്നല്ലാതെ ഇരിക്കാൻ പെണ്ണിന് കഴിയാതെ ആയിരിക്കുന്ന അവസ്ഥയിൽ ആയിരിക്കുന്നു.. ഉറങ്ങി കിടക്കുന്നവളുടെ വിരിനെറ്റിയിൽ ചുംബിച്ചു കൊണ്ട് അകന്നു മാറിയതും ചിണുങ്ങി കൊണ്ട് വെണ്ണില കണ്ണ് തുറന്നു.. തന്നെ ചുണ്ട് കൂർപ്പിച്ചു നോക്കുന്നവളെ കാണെ അവന്റെ നെറ്റി സംശയത്തോടെ ചുളിഞ്ഞു.. "എന്താടി.. " "നെറ്റിയിൽ ഉമ്മ തരാൻ ഞാൻ എന്താ കുഞ്ഞു കുട്ടിയാണോ മനുഷ്യ." "നീ അല്ലെ ഇന്നലെ പറഞ്ഞത്. നീ ചെറിയ കുഞ്ഞ് ആണെന്ന്.. " "എന്ന് വെച്ച്..നെറ്റിയിൽ ആണോ തരണ്ടേ . " "പിന്നേ.. " അവന്റെ ചോദ്യത്തിനു മറുപടി പറയാതെ കള്ളച്ചിരിയോടെ അവനിലേക്ക് മുഖം അടുപ്പിച്ചു..

ദർശൻ ഉറങ്ങി എഴുന്നേറ്റത് കൊണ്ട് അവന്റെ അലസമായ താടിയും മീശയും വെണ്ണില ഒതുക്കി വെച്ചു കൊടുത്തു..മീശക്കിടയിലൂടെ ഒളിഞ്ഞു നോക്കുന്ന അവന്റെ ചുണ്ടിൽ പതിയെ വെണ്ണില വിരലിനാൽ തൊട്ട് നോക്കി.. വെണ്ണിലയുടെ ചെയ്തികൾ ഓരോന്നും വീക്ഷിച്ച ദർശന്റെ കണ്ണുകളിൽ കുസൃതി നിറഞ്ഞു.. എങ്കിലും അവൾ ചെയ്യുന്നത് ഒക്കെ ചെയ്യട്ടെ എന്ന് വെച്ചു അനങ്ങാതെ കിടന്നു കൊടുത്തു.. വെണ്ണില ആണേൽ അവന്റെ മേലിൽ കയറി കിടന്നു കൊണ്ട് അവനെ കുറുമ്പൊടെ നോക്കി..ദർശൻ ഒന്ന് പുരികം പൊക്കി താഴ്ത്തി നോക്കിയതും വെണ്ണില അവനിലേക്ക് കുനിഞ്ഞു കൊണ്ട് ദർശന്റെ മൂക്കിൽ തന്റെ മൂക്ക് തട്ടുന്ന രീതിയിൽ മുഖം അടുപ്പിച്ചു.. കണ്ണുകൾ പരസ്പരം കൊരുത്തു പിടിച്ചതും ദർശൻ വെണ്ണിലയുടെ അരയിൽ പിടി മുറുക്കി.. നില അവനിലേക്ക് ഒന്നുടെ മുഖം അടുപ്പിച്ചു.. ഇപ്പോൾ ഇരുവരും ഒരിഞ്ചു വെത്യാസം ഇല്ലാതെയാണ് കിടക്കുന്നത്.. ദർശന്റെ ചുണ്ടിൽ വെണ്ണിലയുടെ അധരം തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ആണ്.. പതിയെ ചുണ്ട് മുന്നൊട്ട് തള്ളി കൊണ്ട് അവന്റെ ചുണ്ടിൽ നേർമയായി മുത്തി.. ദർശന്റെ കണ്ണുകൾ പുറത്തേക്ക് തുറിച്ചു.. വിടർന്ന മിഴികളോടെ അവൻ അവളെ നോക്കി.. തന്നെ കള്ളച്ചിരിയോടെ നോക്കുന്നവളെ അവൻ അൽപ്പനിമിഷം ഉറ്റു നോക്കി..

ശേഷം.. അവളെയും കൊണ്ട് ഒരു മറിച്ചിൽ ആയിരുന്നു.. ഇപ്പോൾ നില താഴെയും ദർശൻ മുകളിലും.. വെണ്ണിലയുടെ ചുണ്ടിലെ കള്ളച്ചിരി മാഞ്ഞു.. പകരം ആ ചുണ്ടുകൾ പതിയെ വിറച്ചു തുടങ്ങി.. കണ്ണുകളിൽ പിടപ്പ് നിറഞ്ഞു.. ശരീരത്തെ ഒന്നാകെ ഒരു തരം വെപ്രാളം പൊതിയുന്നത് പോലെ.. പിടക്കുന്ന മിഴികളോടെ അവൾ ദർശനെ നോക്കി.. നാവ് പോലും ചലിക്കുന്നില്ല.. ഉമിനീര് പോലും ഇറക്കാൻ കഴിയാത്ത അവസ്ഥ.. വിരലുകൾ സാരിയിൽ മുറുകി.. ആ വിറക്കുന്ന പെണ്ണുടലിലേക്ക് അതികം ഭാരം നൽകാതെ കൈകൾ ബെഡിൽ കുത്തി വെച്ചാണ് ദർശൻ അവൾക്ക് മുകളിൽ സ്ഥാനം പിടിച്ചത്. "ദേ..ദേവേട്ടാ.. " "മ്മ്..? " കുസൃതിയോടെ ഒന്ന് പുരികം പൊക്കി താഴ്ത്തിയ ദർശന്റെ മിഴികൾ വെണ്ണിലയുടെ സ്ഥാനം തെറ്റിയ സാരിക്കിടയിലൂടെ കാണുന്ന മാറിടവും വെളുത്ത പഞ്ഞികെട്ട് പോലുള്ള വയറും കാണെ അവന്റെ മിഴികൾ അനുസരണ ഇല്ലാതെ അവിടേക്ക് പാഞ്ഞു.. വെണ്ണിലയിലേക്ക് ഒന്നുടെ ചാഞ്ഞു കൊണ്ട് അവൾ ചെയ്തത് പോലെ അവളുടെ മൂക്കിൽ മൂക്ക് തട്ടിച്ചു നിന്നു.. ആ വിറക്കുന്ന ചൊടികളിലേക്ക് നോട്ടം ഊന്നിയ ദർശൻ പതിയെ ചുണ്ടിൽ അരുമയായി മുത്തി..പതിയെ വേർപ്പെടുത്തിയ അവനിൽ ഒരു വികാരത്തിന്റെ വേലിയേറ്റം തന്നെ ഉണ്ടാവുന്നത് അവൻ അറിഞ്ഞു.

ആ വിറക്കുന്ന ചൊടികൾ തന്റേത് ആക്കാൻ ഉളളം വെമ്പി..ദർശൻ വെണ്ണിലയുടെ കണ്ണിലേക്കു ഉറ്റു നോക്കി.. വെണ്ണില പതിയെ മിഴികൾ അടച്ചു.. അവന്റെ നോട്ടം താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു.. കണ്ണ് ഇറുക്കി ചിമ്മി കിടക്കുന്നവളുടെ അധരത്തിൽ ദർശൻ പതിയെ വീണ്ടും ചുണ്ട് ചേർത്തു..അവളുടെ കൂട്ടിപ്പിടിച്ച അധരത്തെ പതിയെ പിളർത്തി..ആ പൂവ് പോൽ നൈർമല്യം ഉള്ള അധരത്തെ അവൻ നുകർന്നു തുടങ്ങി.. അത്രമേൽ സൂക്ഷ്മം ആയി.. അവൾക്ക് നോവാത്ത വിധം... ഇരുദളങ്ങളെയും പ്രണയത്തോടെ നുകർന്ന ദർശൻ ഒരുതരം ഭ്രാന്തോടെ ആയിരുന്നു അവളെ ചുംബിച്ചത്.. ഉള്ളിൽ അടക്കാൻ കഴിയാത്ത അവളെന്നെ പെണ്ണിനോട്‌ ഉള്ള അടങ്ങാത്ത പ്രണയം അവനെ അവളിൽ കീഴ്‌പ്പെടുത്തി.. അവന്റെ ഭ്രാന്തമായ ചുംബനത്തിൽ തളർന്നു പോകുന്ന വെണ്ണില സാരിയിൽ കൈ കൊരുത്തു പിടിച്ചു..മറുകൈ അവന്റെ തിങ്ങിയ മുടി ഇഴകളിലും.. തന്നിൽ നിന്ന് സാരി അടർന്നു മാറുന്നത് അവൾ അറിഞ്ഞു.. എങ്കിലും പ്രതികരിച്ചില്ല.. അവന്റെ പിൻതലയിൽ ഉള്ള പിടി ഒന്നുടെ മുറുക്കി..ചുണ്ടിൽ നിന്ന് വേർപ്പെടുത്തിയ അവന്റെ ചുണ്ടുകൾ താഴോട്ട് ഊർന്നിറങ്ങുന്നത് അറിഞ്ഞു.... താടിതുമ്പിൽ നിന്ന് അരിച്ചിറങ്ങിയ അവന്റെ ചൊടികൾ അവളുടെ വെളുത്ത കഴുത്തിൽ ആകെ അലഞ്ഞു നടന്നതും ഒന്ന് ഏങ്ങി കൊണ്ട് അവൾ മിഴികൾ വലിച്ചു തുറന്നു...

ഴുത്തിൽ ഓടി നടന്ന അവന്റെ അധരം അവളുടെ കാതിൽ വന്നു നിന്നു.. ചെവിതുമ്പിൽ പതിയെ പല്ലുകൾ ആഴ്ത്തിയതും വെണ്ണില ഒന്ന് പൊള്ളി പിടഞ്ഞു.. അവന്റെ സ്പർശനം പോലും തന്നെ ഏതോ ചുഴിയിൽ അകപ്പെടുത്തും പോലെ.. "നിലെ... " കാതിൽ ചുടുനിശ്വാസത്തിനു കൂടേ കാറ്റ് പോൽ പതിച്ച അവന്റെ പ്രണയം നിറഞ്ഞ ആർദ്രമായ സ്വരം..വിറച്ചു കൊണ്ട് ആണേലും അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി.. നാണത്താൽ രക്തം ഇരച്ചു കയറിയ കവിളുകളും മൂക്കിൻ തുമ്പും... തന്റെ ചുംബനത്തിന്റെ ഫലം എന്നോണം ചുവന്നു ചോര തൊട്ടെടുക്കാൻ പാകത്തിൽ വെമ്പി നിൽക്കുന്ന അധര ഇണകളും.. അവന്റെ മിഴികൾ അവളുടെ കഴുത്തിലേക്ക് പാഞ്ഞു.. ചുവന്നു തിണർത്തു നിൽക്കുന്ന കഴുത്തിടുക്കും കാതും.. അവൻ നോക്കി കാണുകയായിരുന്നു.. തന്റെ ഒരു നോട്ടം കൊണ്ട് പോലും ഒരു ചുംബനം കൊണ്ട് പോലും തളർന്നു പോകുന്നയാ പെണ്ണിനെ...നാണത്താൽ പരവേശപ്പെടുന്ന തന്റെ പെണ്ണിനെ.. അവളെന്നെ പെണ്ണിലേക്ക് അലിഞ്ഞു ചേരണം.. ഇപ്പോഴല്ല.. അവളുടെ സമ്മതത്തോടെ.. അവളെന്നെ പെണ്ണിന്റെ സമ്മതത്തോടെ മാത്രം.. "സ്വന്തം ആക്കും പെണ്ണെ.നീയെന്ന പെണ്ണിന്റെ സമ്മതത്തോടെ... " സ്വരം തന്നെ പതിഞ്ഞത് ആയിരുന്നു.. എങ്കിലും ആ പെണ്ണിന്റെ സിരകൾ ചൂട് പിടിക്കാൻ മാത്രം കെൽപ്പുള്ളത് ആയിരുന്നു..അവനിൽ നിന്ന് ഒളിക്കാൻ തന്നെ പാട് പെട്ടു... ദർശൻ അവളിൽ നിന്ന് അകന്നു മാറിയതും വെണ്ണില അഴിഞ്ഞുലഞ്ഞ സാരിയും വാരി ചുറ്റിയവൾ ബാത്‌റൂമിലെക്ക് കാറ്റ് പോലെ പാഞ്ഞു... അവളുടെ ഓട്ടം നോക്കി നിന്ന ദർശൻ ചിരിയോടെ തലയണയിൽ മുഖം പൂഴ്ത്തി..

°°°°°°°°°°°°° ഉറക്കം ഉണർന്നതും കാണുന്നത് കണ്ണാടിക്ക് മുന്നിൽ മുടി ചീകി ഒതുക്കുന്ന മിഥിയേ ആണ്..ആമിയുടെ ചൊടികൾ നേർമയായി വിടർന്നു.. "നീ എങ്ങോട്ടാ.. " "അതുശേരി.. ഇന്നല്ലേ കോളേജിൽ പോയി തുടങ്ങേണ്ട ദിവസം.. " ചിരിയോടെ ഉള്ള അവളുടെ പറച്ചിൽ കേൾക്കെ ആമി കൊട്ടി പിടഞ്ഞു എഴുന്നേറ്റു..അഴിഞ്ഞുലഞ്ഞ മുടി ഉച്ചിയിലേക്ക് വാരി കെട്ടി കൊണ്ട് അവൾ അയയിൽ വിരിച്ചിട്ട ടവലും എടുത്തു കുളിക്കാൻ ആയി ഓടി.. മുറിയിൽ തന്നെ ബാത്രൂം ഉണ്ട്.. അത് തന്നെ വലിയ ആശ്വാസം..തിടുക്കത്തിൽ കുളിച്ചിറങ്ങിയ ആമി റെഡി ആയി തന്നെയും കാത്തു നിൽക്കുന്ന മിഥിയേ നോക്കി ഒന്ന് ഇളിച്ചു കാട്ടി ഒരുങ്ങാൻ ആയി നിന്നു.. പ്രത്യേകിച്ചു ഒന്നും ഇല്ല.. ആ ചെമ്പൻ മുടി ഇഴകൾ ചീകാൻ അവൾക്ക് ഇഷ്ട്ടം അല്ല.. അലസമായി വിടർത്തി ഇടാൻ ആണ് ഇഷ്ട്ടം.. ഒതുങ്ങിയ പുരികക്കൊടികൾക്ക് ഒത്ത നടുക്കായി ഒരു പൊട്ടും തൊട്ടവൾ ബാഗ് എടുത്തിട്ടു.. "പോകാം.. " "കഴിഞ്ഞോ.. " "ഹാം.. " അവൾക്ക് ഒന്ന് മൂളി കൊടുത്തു കൊണ്ട് ആമി കയറ്റി വെച്ച പാന്റ് ഇറക്കി ഇടാൻ ആയി കുനിഞ്ഞു.. എന്നാൽ കാലിൽ എന്തോ കുറവ് തോന്നിയതും അവൾ സൂക്ഷമംആയി നോക്കി.. തന്റെ ചരട്. അച്ഛാ കുഞ്ഞിലേ കെട്ടി തന്ന മുത്ത് കോർത്ത ചരട്.. അവളുടെ മിഴികൾ പരിഭവത്തോടെ അലഞ്ഞു നടന്നു.. അത് നഷ്ടപെടുത്താൻ ആവില്ല.. എന്തു കൊണ്ടോ സങ്കടം തികട്ടി.. അവളുടെ തിരച്ചിൽ കണ്ടിട്ട് ആകണം മിഥില അവളെ സംശയത്തോടെ നോക്കി..

"എന്താ ആമി.." "മ്മ്ഹ്.. ഒന്നുല്ല.. " റൂം ഒന്നുടെ അരിച്ചു പെറുക്കി കൊണ്ട് മിഥിലക്ക് മറുപടിയും നൽകിയവൾ പുറത്തേക്ക് നടന്നു.. റൂം പൂട്ടി പിറകെ മിഥിലയും പിറകെ.. മെസ്സിൽ പോയി രാവിലത്തെ ഫുഡും കഴിച്ചിട്ട് വേണം പോകാൻ.. അവർ തിടുക്കത്തിൽ മെസ്സിലേക്ക് നടന്നു.. °°°°°°°°°°°° ഉറങ്ങി എഴുന്നേറ്റു ഉറക്കച്ചവടോടെ ഇറങ്ങി ചെന്ന തേജസ്‌ കാണുന്നത് പോകാൻ ആയി ഒരുങ്ങി തയ്യാർ ആയി നിൽക്കുന്ന ദർശനെയും കുടുംബത്തെയും ആയിരുന്നു.. കൊണ്ട് വന്ന ബാഗ് ഒക്കെ കാറിന്റെ തുറന്നു വെച്ച ഡിക്കിയിൽ എടുത്തു വെക്കുന്ന തിരക്കിൽ ആണ് ദർശൻ..വരുമ്പോൾ അവരുടെ കയ്യിൽ ഒന്നും ഇല്ലെങ്കിലും ലക്ഷ്മിയും സുമേഷും വന്നപ്പോൾ അവർക്ക് വേണ്ട സാധനങ്ങൾ ഒക്കെ കൊണ്ട് വന്നിരുന്നു.. അതാണിത്രയും ബാഗുകൾ.. എല്ലാം ഒതുക്കി വെച്ചു തീർന്നതും ദർശൻ ഡിക്കി അടച്ചു പോന്നു.. ഉമ്മറത്തിണ്ണയിൽ ഇരിക്കുന്ന തേജസിനെ കാണെ ദർശൻ അവന്റെ കൂടേ വന്നിരുന്നു.. ഇന്നലെ മഴ പെയ്തിരുന്നു.. ഈർപ്പം തട്ടിയ മണ്ണിൽ നിന്നും വമിക്കുന്ന ഗന്ധം നാസികയിലേക്ക് ആവാഹിച്ചെടുത്തു ഇരുവരും മൗനമായി ഇരുന്നു.. "ഇനി എന്നാ ഇങ്ങോട്ട്.." "തീരുമാനിച്ചിട്ടില്ല.. " "മ്മ്.. കഴിയാണേൽ എത്രയും പെട്ടന്ന് വരണം.. നിങ്ങളൊന്നും ഇല്ലെങ്കിൽ ഈ വീടിന് ഒരു ഉണർവ് ഇല്ല.. താര എവിടെ..? "

ചോദ്യത്തോടെ ഒപ്പം തേജസിന്റെ കണ്ണുകൾ ഓടി നടന്നു.. "ഞങ്ങൾ പോകാണെന്ന് പറഞ്ഞപ്പോൾ മുഖം വീർപ്പിച്ചു പോയതാ.. പിന്നേ ഇങ്ങോട്ട് കണ്ടില്ല.. " ദർശന്റെ ചിരിയോടെ ഉള്ള പറച്ചിൽ കേട്ട് തേജസും ചിരിച്ചു..ഒരുപാടു ദിവസം വന്നു നിന്നതു കൊണ്ട് തന്നെ ഒരുപാട് ഓർമ്മകൾ ഉണ്ട്.. എന്തുകൊണ്ടോ പോകാണെന്ന് പറഞ്ഞപ്പോൾ വിഷമം പോലെ.. ആമി ഇന്നലെയും ദർശൻ ഇന്നും ആയി പോയിട്ട് ഉള്ളിൽ ഒരു വിങ്ങൽ.. °°°°°°°°°°° "താരേ.. ഇങ്ങോട്ട് നോക്ക് പെണ്ണെ.. ഞങ്ങൾ അവിടെ പോയി തിടുക്കത്തിൽ ഇങ്ങോട്ട് തന്നെ വരാടി.. " പിന്നാംപുറത്തേ പടിയിൽ ഇരിക്കുന്നവളുടെ തോളിലൂടെ കൈ ഇട്ടു അവളുടെ തോളിൽ തല ചായ്ച്ചു കിടക്കുകയാണ് വെണ്ണില... ഇടക്ക് ഇടക്ക് താരയിൽ നിന്ന് ഉയരുന്ന തേങ്ങലുകൾ കേൾക്കെ വെണ്ണില അവളെ സമാധാനിപ്പിക്കുന്നും ഉണ്ട്.. "ആര് പറഞ്ഞു.. എല്ലാം വെറുതെ പറയാ.. നിക്ക് അറിയാ. ഇന്നലെ ആമിയേച്ചി പോയി.. ഇന്ന് നിങ്ങളും.. ഞാൻ പിണക്കവാ.. " പിണക്കത്തോടെ മുഖം കോട്ടി പറയുന്നവളെ വെണ്ണില ചിരിയോടെ തല ഉയർത്തി നോക്കി.. ആ കുഞ്ഞി കണ്ണുകൾ നിറഞ്ഞിട്ട് ഉണ്ട്.. പരിഭവത്തോടെ ചുണ്ടുകൾ പിളർത്തി വെച്ചിട്ട് ഉണ്ട്.. "ഞങ്ങൾ വരും . " "പ്രോമിസ്..? " വെണ്ണിലയുടെ വാക്കുകൾ കേൾക്കെ താര പ്രതീക്ഷയോടെ ചോദിച്ചു.. "പപ്പി പ്രോമിസ്.. " അവളുടെ കയ്യിൽ അടിച്ചു കൊണ്ട് നില പറഞ്ഞതും താര ഒന്നുടെ മൂക്ക് ചീറ്റി . "എടി.. എടി മതിയെടി.. നിന്റെ അഭിനയം.. എന്തൊരു ഓവർ ആണെടി നീയ്യ് "

ആ കാഴ്ച കണ്ട് ഒന്ന് വേദന തോന്നി എങ്കിലും ആ സഹതാപം ഒക്കെ അങ്ങോട്ട് മാറ്റി വെച്ചു തേജസ്‌ താരയെ കളിയാക്കി.. "പോടാ പട്ടി.. ഓവർ നിന്റെ മറ്റവൾ ആത്മിക.. " അത് വരെ വിതുമ്പി കൊണ്ടിരുന്ന താര സട കുടഞ്ഞെഴുനേറ്റു കൊണ്ട് അവന് നേരെ കുരച്ചു ചാടി താരയുടെ പറച്ചിൽ കേൾക്കെ തേജസ്‌ വെണ്ണിലയേ പകപ്പോടെ നോക്കി.. ആമിയുടെ പേര് കേട്ടത് കൊണ്ട് വെണ്ണില ഇരുവരെയും മാറി മാറി നോക്കുന്നുണ്ട്.. "അതിന് എന്തിനാ ഒന്നും അറിയാത്ത ആ പെണ്ണിന്റെ പേര് വലിച്ചിടുന്നേ.." തേജസ്‌ വിഷയം മാറ്റാൻ എന്നോണം മുഖം തിരിച്ചു പറഞ്ഞു.. "നീ കെട്ടാൻ പോകുന്ന പെണ്ണല്ലേ.. " അവനെ കളിയാക്കി കൊണ്ട് പറയുന്നത് കേൾക്കെ വെണ്ണില തേജസിനെ കണ്ണും തള്ളി പിടിച്ചു നോക്കി.. തേജസ്‌ ആണേൽ നാക്ക് കടിച്ചു കൊണ്ട് വെണ്ണിലക്ക് വെളുക്കനെ ഇളിച്ചു കാണിച്ചു.. ശേഷം താരയെ നോക്കി കണ്ണുരുട്ടി കാണിച്ചു.. "ഹൂ.. ഞാൻ ചുമ്മാ പറഞ്ഞതാ. " "ഉവ്വാ.. " തേജസിനെ നോക്കി കള്ളച്ചിരിയോടെ തലയാട്ടി കൊണ്ട് താര പറഞ്ഞതും തേജസ്‌ ചൂളി പോയി.. "ഒന്നുല്ല ഏട്ടത്തി.. മിനിയാന്ന് നമ്മൾ അമ്പലത്തിൽ പോയില്ലേ അന്ന് അച്ചു വന്നത് ഓർമ്മയുണ്ടോ. നമ്മൾ ആൽച്ചുവട്ടിൽ ഇരിക്കുമ്പോൾ.. അപ്പൊ ആത്മീക ആരാണെന്ന് ചോദിച്ചപ്പോൾ ഞാൻ തമാശക്ക് അവൾ ഞാൻ കെട്ടാൻ പോകുന്ന പെണ്ണ് ആണെന്ന് പറഞ്ഞായിരുന്നു..

അച്ചു പോയതിന് ശേഷം ഞാൻ പറയേം ചെയ്തു ചുമ്മാ പറഞ്ഞത് ആണെന്ന്.. അതീ പെണ്ണ് കാര്യം ആക്കി എടുത്തു.. " "നിനക്ക് ഇപ്പൊ കുറച്ചു തമാശ കൂടുന്നുണ്ട്.." അവന്റെ വിശദീകരണം കേൾക്കെ വെണ്ണിലയും അവനെ ഇരുത്തി നോക്കി അർത്ഥം വെച്ചു പറഞ്ഞു . "ഈ പെണ്ണുങ്ങളെ ഞാൻ... " പല്ല് കടിച്ചു കൊണ്ട് താരയുടെ തലക്ക് ഇട്ട് കൊട്ടി അകത്തേക്ക് ചവിട്ടി തുള്ളി പോയി.. അവന്റെ പോക്ക് നോക്കി നിന്ന താരയും വെണ്ണിലയും പരസ്പരം നോക്കി പൊട്ടിചിരിച്ചു.. ഉള്ളിൽ തുടി കൊട്ടുന്ന സന്തോഷത്തോടെ... °°°°°°°°° കോളേജ് എൻട്രൻസ് കഴിഞ്ഞതും ആമിയുടെ നീലമിഴികൾ അത്ഭുതത്തോടെ ആ ക്യാമ്പസ് മൊത്തം അലഞ്ഞു.. വിശാലമായ വലിയൊരു ക്യാമ്പസ്.. ക്യാമ്പസിന്റെ നടുക്ക് ആയി സ്ഥിതി ചെയുന്ന ഗുൽമോഹർ.. അതിന് ചുവട്ടിൽ ആയി പലരും സ്ഥാനം പിടിച്ചിരിക്കുന്നു.. മരത്തിൽ നിന്ന് പൊഴിയുന്ന വാകപൂക്കൾ അവിടം ഒരു പരവതാനി പോൽ മനോഹരം ആക്കി മാറ്റിയിരിക്കുന്നു.. ഒരിടത് പിജി ഫസ്റ്റ് ഇയർ കാരെ സെക്കൻഡ് ഇയർ കാർ റാഗ് ചെയ്യുന്നുണ്ട്..

മറ്റൊരിടത്തു കുറുകുന്ന ഇണക്കുരുവികൾ.. മറ്റൊരിടത്തു പെൺകുട്ടികളെ വായ നോക്കാൻ ഇരിക്കുന്ന കാട്ടുകോഴികളും കൂടേ തന്നെ ആണുങ്ങളെ വായ നോക്കാൻ പിടക്കോഴികളും.. വായിനോക്കുന്ന ബോയ്സിനെ വേഗം ഒറ്റനോട്ടത്തിൽ മനസ്സിൽ ആക്കാം.. എന്നാൽ ഗേൾസ് അങ്ങനെ അല്ല.. കാര്യം ആയി സംസാരിക്കുന്ന പോലെ തോന്നും എങ്കിലും അവളുമാർ അസ്സലായി വായിനോക്കുന്ന തിരക്കിൽ ആയിരിക്കും..അവരുടെ മുടിയുടെ അറ്റം മുതൽ കാലിന്റെ നഖം വരെ സൂക്ഷമം ആയി നോക്കാൻ ഉള്ള കഴിവ് കൂടേ ഉണ്ടെന്ന് പറയാം😌.. എല്ലാം നോക്കി കണ്ട ആമി ചിരിയോടെ നിന്നു.. അടുത്തു നിൽക്കുന്ന മിഥിക്ക് ഭയം ഉണ്ട്.. ആമിക്കും തോന്നാതിരുന്നില്ല.. ഡിഗ്രിക്കും ഇതൊക്കെ നേരിട്ടത് കൊണ്ട് വലിയ ഭയം തോന്നിയില്ല.. "ഹേയ്.. ആ മഞ്ഞക്കിളി ഒന്ന് ഇങ്ങോട്ട് വന്നേ... " ......തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story