വെണ്ണിലാവേ..💔: ഭാഗം 48

vennilave niha

രചന: NIHAA

അഞ്ചു ദിവസത്തോളം താര ഹോസ്പിറ്റലിൽ കിടന്നു..ഒരുവിധം സുഖപ്പെട്ടതും വീട്ടിലേക്ക് തിരിച്ചു.അതിനിടയിൽ തന്നെ അവളുടെ നീറ്റ് എക്സാം റിസൾട്ട്‌ വന്നിരുന്നു..റാങ്ക് ലിസ്റ്റിൽ വന്നത് കൊണ്ട് തന്നെ ഗവണ്മെന്റ് കോളേജിൽ അഡ്മിഷനും എടുത്തു.. വെണ്ണില തന്റെ ph. D പഠനം മുന്നോട്ട് നല്ല ഭംഗിയായി കൊണ്ട് പോകുന്നു..നന്നായി stress ഉണ്ടേൽ പോലും അവൾ ആനന്ദം കണ്ടെത്തി..അതിനിടയിലെ ദർശന്റെ കരുതലും സ്നേഹവും ഒക്കെ ആയി സന്തോഷത്തോടെ ജീവിക്കുന്നു.. ആമി ഹോസ്റ്റലും കോളേജും ആയി മുന്നോട്ട് പോകുന്നു..തേജസ്‌ ട്രൈനിങ്ങിൽ ആണ്..ആമിക്ക് അധികം വിളിക്കാറില്ലാ.. വല്ലപ്പോഴും മാത്രം..അതിലും സംതൃപ്തിയടഞ്ഞു ആമിയും ജീവിക്കുന്നു.. ......... "പോകാം.. " പറച്ചിലോടൊപ്പം മുറിയിലേക്ക് കയറി വന്ന ദർശൻ മിഴികൾ മുന്നോട്ട് പായിച്ചതും അവന്റെ നേത്രഗോളങ്ങൾ വികസിച്ചു.. പിന്നിൽ അനക്കം അറിഞ്ഞ വെണ്ണില പതിയെ തിരിഞ്ഞു നോക്കി. തന്നെ വിടർന്ന മിഴിയാലേ നോക്കുന്നവനെ കാണെ അവളുടെ ചൊടികൾ വിടർന്നു.. അത് പതിയെ ദർശനിലേക്കും പകർന്നു.. എങ്ങനെ ഉണ്ടെന്ന് പുരികം പൊക്കി ചോദിക്കുന്നവളെ ദർശൻ മൂക്കിൽ വിരൽ വെച്ചു ചിരിയോടെ നോക്കി.. "കൊള്ളാവോ.. ഇഷ്ടായോ.. " തനിക്ക് മുന്നിൽ ഒന്ന് വട്ടം കറങ്ങി ചോദിക്കുന്ന അവന്റെ നിലയെ അവൻ പ്രണയത്തോടെ നോക്കി.. "നീ ഇത് എവിടുന്ന് ഒപ്പിച്ചു.. " "അന്ന് വീട്ടിൽ പോയില്ലേ..ഇന്റർവ്യൂ കഴിഞ്ഞു.. അന്ന് ബാഗിൽ എടുത്തു വെച്ചതാ.."

ചിരിയോടെ പറയുന്നവളെ കാണെ ദർശൻ മൂക്കിൽ വെച്ച വിരൽ അഴിച്ചു കൊണ്ട് പതിയെ അവളിലേക്ക് നടന്നു..കൈ നീട്ടി കൈ അവളുടെ അരയിൽ ചുറ്റി വലിച്ചതും അതിന് കാത്തു നിന്നതു പോലെ നില അവനിൽ പോയി ഒട്ടി നിന്നു.. അവൻ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു..അഞ്ചാറു വർഷങ്ങൾക്ക് മുന്നേ തന്റെ മനസ്സ് കീഴ്പ്പെടുത്തിയ അതെ വേഷം.. കരിമ്പച്ച സ്റ്റോൺ വർക്ക്‌ വരുന്നൊരു ദാവണിയും കൈകളിൽ കല്ല് പതിച്ച വളയും കഴുത്തിൽ അതെ നിറത്തിൽ കല്ല് പതിച്ച ചെയിനും.. മുടിയുടെ മുൻഭാഗം four plait ആയി മെടഞ്ഞിട്ടു ബാക്കി വിടർത്തിട്ടിരിക്കുന്നു.. ഒരുപാടു നീളം ഇല്ലെങ്കിലും കട്ടി കൂടിയ നല്ല കറുപ്പ് നിറം ആണ് നിലയുടെ മുടി ഇഴകൾക്ക്. അതെ നിറം തന്നെ ആണ് അവളുടെ മിഴികൾക്കും പുരികക്കൊടികൾക്കും തിങ്ങിയ കൺപീലിക്കും.. കാലിൽ നിറയെ മുത്ത് നിറഞ്ഞ കൊലുസ്സും കാതിൽ തൂങ്ങിയാടുന്ന സ്റ്റോൺ പതിച്ച കമ്മലും..കൈകാൽ വിരലുകൾ ചുവന്ന നെയിൽപോളിഷ് ഇട്ടു ഭംഗിയാക്കിയിരിക്കുന്നു.. ഒതുങ്ങിയ വെളുത്തു ചുവന്നയാ കാലുകൾക്ക് വല്ലാത്തൊരു ഭംഗി തന്നെ ആയിരുന്നു.. മുഖത്തു യാതൊരു ചമയങ്ങളോ ഇല്ലാതേ കറുപ്പ് മിഴികൾ കടുപ്പിച്ചു വാലിട്ടെഴുതിയിരിക്കുന്നു..

ദർശന്റെ മിഴികൾ ആകെ ഓടി നടന്നു.. അവന്റെ തളർത്തുന്ന നോട്ടം നേരിടാൻ ആകാതെ വെണ്ണില തല താഴ്ത്തി.. കവിളിലേക്കും മൂക്കിൻത്തുമ്പിലേക്കും ഇരച്ചു കയറിയ രക്തവർണത്തെ അവനിൽ നിന്ന് മറക്കുവാൻ അവൾ പാട് പെട്ടു.. °°°°°°°°°°° "ആ കട്ടിലിൽ നിന്ന് എങ്ങാനും അനങ്ങിയാൽ നിന്റെ മുട്ടുകാൽ ഞാൻ തല്ലിയൊടിക്കും..അവൾ കണ്ട വണ്ടിക്ക് മുന്നിൽ ചാടിയതും പോരാ.. " മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ നേരം തിരിഞ്ഞു നോക്കി കൊണ്ട് ഭീക്ഷണിസ്വരത്തിൽ ശാന്ത പറഞ്ഞതും താര ഭ്രാന്ത് കയറിയ മട്ടിൽ മുടി പിടിച്ചു വലിച്ചു.. "അമ്മേടെ വർത്താനം കേട്ടാൽ തോന്നുമെല്ലോ.. ഇന്നാ എന്നേ ഇടിച്ചിട്ടു പൊക്കോ എന്നും പറഞ്ഞു നെഞ്ചും വിരിച്ചു നിന്നതു ആണെന്ന്.. എന്റെ പൊന്ന് അമ്മാ.. റോഡ് ക്രോസ് ചെയ്യുമ്പോൾ ഞാൻ ശ്രദ്ധിച്ചില്ല എന്നുള്ളത് നേരാ.. അതിങ്ങനെ നാല് നേരം പറയണോന്നില്ല.. കഴിഞ്ഞില്ലേ.. past is past.. " പുച്ഛത്തോടെ ചുണ്ടും കോട്ടി പറയുന്നവളെ ശാന്ത കണ്ണുരുട്ടി കൊണ്ട് നോക്കി.. "പോടീ.. ഓരോന്ന് ഒപ്പിച്ചു വെച്ചിട്ട് വായിട്ടലക്കുന്നോ.. മര്യാദക്ക് അടങ്ങി കിടന്നോളണം.. " ഒരു ആക്രോശം ആയിരുന്നു.. ഒന്ന് ഞെട്ടി പോയ താര അവരെ നോക്കിയൊന്ന് കൊഞ്ഞനം കുത്തി കാണിച്ചു.. അവർ പോയെന്നു ഉറപ്പ് വരുത്തിയതും നെഞ്ചിൽ കൈ വെച്ചൊന്ന് ആശ്വസിച്ച താരയുടെ ചുണ്ടിൽ നേർത്തൊരു പുഞ്ചിരി വിടർന്നു.. "പാവം.. " പതിയെ അവളൊന്നു മന്ത്രിച്ചു.

ഹോസ്പിറ്റലിൽ നിന്ന് വന്നപ്പോൾ തന്നെ പകപ്പോടെ ഉറ്റുനോക്കുന്ന അമ്മയെ ആയിരുന്നു കണ്ടത്..തന്റെ കയ്യിൽ ഉള്ള പ്ലാസ്റ്ററും നെറ്റിയിൽ കെട്ടിയ കോട്ടണും പഞ്ഞിയും എല്ലാം കാണെ പെയ്യാൻ വെമ്പി നിൽക്കുന്ന കണ്ണുകളും ആയി തന്നെ ഉറ്റു നോക്കുന്ന അമ്മയെ ആയിരുന്നു കണ്ടത്.. നെഞ്ചിൽ ഭാരം നിറയുന്നത് അറിഞ്ഞു..വല്ലാതെ എരിയുന്നത് പോലെ തോന്നി.. പിന്നീട് കണ്ടു അച്ഛയുടെ നെഞ്ചിൽ അലച്ചു തല്ലി കരയുന്ന അമ്മയേ.. പലതും പറഞ്ഞു ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന അച്ഛ തന്നെ നിസ്സാഹയതയോടെ നോക്കിയൊരു നോട്ടം ഉണ്ട്..വല്ലാതെ വേദന തോന്നി.. പോയി.. ഒരു നിമിഷത്തെ അശ്രദ്ധ കാരണം താൻ പലരുടെയും കണ്ണുനീർ കാണേണ്ടി വന്നു.. അവളൊന്നു ദീർഘമായി ശ്വസിച്ചു..ശേഷം കട്ടിലിലേക്ക് ചാഞ്ഞു.. ഹൃദയത്തിലോരു കോണിൽ ഒരുവന്റെ മുഖം തെളിഞ്ഞു വരുന്നത് അവൾ അറിഞ്ഞു.. എന്തിനോ വേണ്ടിയെന്നു ആ ചുണ്ടുകൾ വിതുമ്പി.. *നിനക്ക് അർഹത ഇല്ലായിരിക്കും താരേ... അതുകൊണ്ട് ആയിരിക്കും മനസിൽ തോന്നിയ ഇഷ്ട്ടം പറയാൻ പോലും ആകാത്തത്.. * അവൾ വെറുതെ ഓർത്തു.. •••••••••••••• ദർശന്റെ അധരം വെണ്ണിലയുടെ കവിളിൽ അമർന്നു.. അവളൊന്നു കണ്ണടച്ച് കൊണ്ട് ആസ്വദിച്ചു.. ഒന്ന് കൂടേ കുനിഞ്ഞു കൊണ്ട് അവളുടെ ചുണ്ടിൽ അമർത്തി മുത്തിയ ദർശൻ അവളെ ഒരു കള്ളച്ചിരിയോടെ നോക്കി.. അവന്റെ അധരം അവളുടെ മുഖം ആകെ ഓടി നടന്നു..

നെറ്റിയിലും കവിളിലും മൂക്കിൻതുമ്പിലും കണ്ണുകളിലും എല്ലാം അവൻ മാറി മാറി ചുംബിച്ചു.. അവന് കൊതി തീരുന്നുണ്ടായിരുന്നില്ല..എല്ലാം ഒരു ചിരിയോടെ നേരിട്ട വെണ്ണില പതിയെ കണ്ണ് തുറന്നു.. എന്നാൽ അവന്റെ നിറഞ്ഞ കണ്ണുകൾ കാണെ അവളുടെ ചുണ്ടിലെ ചിരി മാഞ്ഞു... "എന്തിനാ കരയണേ.." ആധിയോടെ.. അതിലുപരി വേവലാതിയോടെ ചോദിക്കുന്നവളെ അവൻ ഒരു നിമിഷം നോക്കി നിന്നു.. "ഹേയ് ഒന്നും ഇല്ലാടി.. സന്തോഷം കൊണ്ടാ.. " ചിരിയോടെ കണ്ണ് തുടച്ചു കൊണ്ട് പറയുന്നവനെ അവൾ ഉറ്റുനോക്കി.. "എന്തിനാ സന്തോഷം.. " അവളുടെ ചുണ്ടിലും ഒരു കുഞ്ഞു ചിരിയുണ്ടായിരുന്നു.. "മനസ്സ് കൊണ്ട് എന്റെ പാതിയാവാൻ ഒത്തിരി കൊതിച്ച കുട്ടിയെ തന്നെ എനിക്ക് ഈശ്വരൻ തന്നില്ലേ.. ആ ഒരു സന്തോഷം.. " കണ്ണ് അടച്ചു ചിരിയോടെ ദർശൻ പറഞ്ഞതും വെണ്ണില അവനെ കള്ളച്ചിരിയോടെ നോക്കി.. "ഹാ.. റൊമാൻസ് ആണെല്ലോ മാഷേ.. " അവനെ ഒന്ന് ചൊടിപ്പിക്കാൻ എന്ന വണ്ണം അവന്റെ വയറ്റിൽ ഇടിച്ചു കൊണ്ട് വെണ്ണില ചോദിച്ചതും ദർശന്റെ കവിളുകൾ രണ്ടും വീർത്തു.. "പോടീ.കാര്യം ആയിട്ട് പറയാ ഞാൻ.. " അവളുടെ അരയിലൂടെ ചുറ്റി കൊണ്ട് അവൻ ചുണ്ടും കൂർപ്പിച്ചു പറഞ്ഞതും വെണ്ണിലയൊന്നു ചിരിച്ചു.. വെറുതെ ..

അവനെ കളിയാക്കാൻ എന്ന വണ്ണം.. "ആണോ.. " പിന്നേ കുസൃതിയോടെ അവൾ ചോദിച്ചതും ദർശൻ അവളുടെ അരയിൽ ഒന്ന് അമർത്തി പിച്ചിയ ശേഷം മൂക്കിൻതുമ്പിൽ കടിച്ചു.. ശരീരം നൊന്തതും ഉഗ്രരൂപിണിയായി കൊണ്ട് വെണ്ണില അവന്റെ തിങ്ങിയ മുടി പിടിച്ചു വലിച്ചു.. "ആഹ്.. " അലറി കൊണ്ട് അവൻ വെണ്ണിലയുടെ കവിളിൽ കടിച്ചു.. വീണ്ടും നൊന്തതും അവൾ അവന്റെ നെഞ്ചിൽ തന്റെ പല്ലുകൾ ആഴ്ത്തി.. നെഞ്ചിൽ വേദന അനുഭവപ്പെട്ടതും കണ്ണ് ഇറുക്കി അടച്ചു കൊണ്ട് ദർശൻ വേദനയേ കടിച്ചമർത്തി.. "നീ ആരാടി പട്ടിക്കുട്ടിയോ.. " അവളെ കണ്ണുരുട്ടി പേടിപ്പിച്ചു കൊണ്ട് അവൻ ചോദിച്ചു.. "ആടാ പട്ടി.. " വെണ്ണില കെറുവിച്ചു.. "ഡി. " "എന്നേ കടിച്ചത് കൊണ്ട് അല്ലെ.. " ചുണ്ടും കൂർപ്പിച്ചു പറയുന്നവളുടെ ചുണ്ടിൽ അമർത്തി ഉമ്മ വെച്ചു കൊണ്ട് ദർശൻ അവളെ തന്റെ നെഞ്ചിലേക്ക് പൊതിഞ്ഞു പിടിച്ചു.. അവന്റെ ഹൃദയതാളം ശ്രവിച്ചു കൊണ്ട് വെണ്ണില അവന്റെ നെഞ്ചിൽ പതുങ്ങി ആ നെഞ്ചിൽ മുഖം ഉരസി കൊണ്ട് ഇരുന്നു... "വെണ്ണിലാവേ.. 💔" അവന്റെ പതിയെ ഉള്ള വിളി കേട്ട് വെണ്ണില ചിരിച്ചു കൊണ്ട് ഒന്നുടെ അവന്റെ നെഞ്ചിലേക്ക് മുഖം അമർത്തി... °°°°°°°°°°°° "ഇങ്ങേർക്ക് ഒന്ന് വിളിച്ചാൽ എന്താ.. ട്രൈനിംഗ് ആണെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ വിളിക്കുക ഒക്കെ ചെയ്യാം.. പിന്നേ അവിടെ മല മറിക്കുവല്ലേ.. പട്ടി.. തെണ്ടി.. ചെറ്റാ.. ഭാര്യ ഒരുത്തി ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അന്വേഷിക്കാത്ത മണകുണാഞ്ചൻ ഭർത്താവ്.. "

കയ്യിൽ ഫോണും പിടിച്ചു പ്രാകുന്നവളെ മിഥി ചിരിയടക്കി കൊണ്ട് നോക്കി.. തെറി പോലും വിളിക്കാൻ അറിയാത്തവൾ വിളിക്കുന്ന തെറി എണ്ണി വെക്കുകയാണ് മിഥി... രണ്ട് പേരെയും നോക്കി കൊണ്ട് അവരുടെ അടുത്ത് അമലും ഉണ്ട്.അന്ന് അങ്ങനെ വെണ്ണില പറഞ്ഞതിന് ശേഷം ആണ് അമൽ അവളുടെ വിവാഹം കഴിഞ്ഞത് ആണെന്ന് അറിയുന്നത് തന്നെ.. ആദ്യം ഞെട്ടി പോയി.. പിന്നേ എന്തോ വേദനയും..പിന്നീട് ആലോചിച്ചപ്പോൾ ചിരി തോന്നിപ്പോയി.. അവൻ ഓർത്തു.. ചുണ്ടും കൂർപ്പിച്ചു നോക്കി ഇരിക്കുന്നവളെ അവൻ ചിരിയോടെ നോക്കി.. പെട്ടന്ന് ഫോൺ റിങ് ചെയ്തതും ചാടി കയറി ആമി അറ്റൻഡ് ചെയ്തു.. "എന്നേ പ്രാകി കഴിഞ്ഞോ ആമിച്ചി.. " മറുപുറത് നിന്നും കേട്ട ചോദ്യം അവളെ ഒന്ന് അമ്പരപ്പെടുത്തി.. ശേഷം പതിയെ തല ചെരിച്ചു നോക്കിയതും കണ്ടു വാട്സ്ആപ്പ് വോയിസ്‌ റെക്കോർഡ് ഓൺ ആക്കി വെച്ചു ഇരിക്കുന്ന മിഥിയെ.. അവളുടെ ഫോണിൽ.. അത് തേജസേട്ടൻ എന്ന നമ്പർ ആണെന്ന് കണ്ടതും ആമി അവളെ ഒന്ന് കണ്ണുരുട്ടി കൊണ്ട് നോക്കി.. "ആമി.. " അവന്റെ പതിഞ്ഞ വിളി.. അത് ഹൃദയത്തിൽ മഞ്ഞു കോരിയിടുന്ന ഫീൽ ആയിരുന്നു അവൾക്ക്.. "മ്മ്ഹ്.. " അവൾ പതിയെ മൂളി.. മിഥിയും അമലും കള്ളച്ചിരിയോടെ തലയാട്ടി കൊണ്ട് എഴുന്നേറ്റു പോയി.. "പ്രാകി കഴിഞ്ഞോ.." അവൻ വീണ്ടും ചിരിച്ചു കൊണ്ട് ചോദിച്ചതും അവളുടെ കീഴ്ചുണ്ട് പുറത്തേക്ക് ഉന്തി.. "എന്നേ വിളിക്കാഞ്ഞിട്ടല്ലേ.. " പരിഭവത്തോടെ അവൾ പറഞ്ഞു..സങ്കടം തികട്ടുന്നുണ്ടായിരുന്നു.. എങ്കിലും പിടിച്ചു നിർത്തി.. "എന്തെ മിസ് ചെയ്തോ..? "........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story