വെണ്ണിലാവേ..💔: ഭാഗം 8

vennilave niha

രചന: NIHAA

ആരാ ആദി..? !!! അപ്രതീക്ഷിതമായിരുന്നു ദർശന്റെ ചോദ്യം.. അവന്റെ മുഖവുര ഇല്ലാതെ ചോദ്യം കേട്ട് വെണ്ണില ഇരുന്ന ഇരുപ്പിൽ തറഞ്ഞു നിന്നു.. ശ്വാസം തിങ്ങിയ പോലെ.. ആരോ പിടിച്ചു വെച്ചത് പോലെ.. ഇങ്ങനെ ഒരു ചോദ്യം ദേവേട്ടനിൽ നിന്ന് പ്രതീക്ഷിച്ചിരുന്നില്ല.. ആദിയേട്ടൻ ആരായിരുന്നു എന്ന് താൻ പറഞ്ഞാൽ ചതിക്കപ്പെട്ടു എന്ന് കരുതില്ലേ. മനസ്സിൽ ഒരു പുരുഷൻ ഉണ്ടായിട്ട് ആണോടി എന്റെ താലിക്ക് കഴുത്ത് നീട്ടി തന്നത് എന്ന് ചോദിക്കില്ലേ.. ഇത്രയും ദിവസം ഒന്നും പറയാതെ എല്ലാം മനസ്സിൽ മൂടി കെട്ടി കൊണ്ട് നടന്നപ്പോൾ ഇങ്ങനെ ഒരു സന്ദർഭത്തെ നേരിടും എന്ന് കരുതിയിരുന്നില്ല.. ദേവേട്ടനും ലക്ഷ്മി അമ്മയും അച്ഛനും അടങ്ങിയ കൊച്ച് കുടുംബത്തിലേക്ക് താനും അറിയാതെ ഇണങ്ങി ചേരുകയായിരുന്നു.. പക്ഷെ ഉള്ളിൽ ചെറിയ ഭയത്തിന്റെ കണികയിൽ അപ്പുറം എല്ലാം ശെരി ആകും എന്ന പ്രതീക്ഷയിൽ ആയിരുന്നു.. ആദിയേട്ടനെ ഒരു ദിവസം എങ്കിലും കണ്ടു മുട്ടും എന്ന ചിന്തയിൽ ജീവിച്ചപ്പോൾ താനും കരുതിയില്ല തന്നെ താലി കെട്ടിയവൻ എന്നെങ്കിലും ഇങ്ങനെ ഒരു ചോദ്യം ഉന്നയിക്കും എന്ന്.. ഒന്നും ഓർത്തിരുന്നില്ല.. എല്ലാം കൂടേ ഓർക്കേ അവൾക്ക് കരച്ചിലും സങ്കടവും വന്നു.. മിഴികൾ ഞൊടി ഇട കൊണ്ട് നിറഞ്ഞു വന്നു..

ചുണ്ടുകൾ വിതുമ്പി.. അവനിൽ നിന്ന് മറക്കാൻ എന്നോണം മുഖം തിരിച്ചു അടക്കി പിടിച്ചു കരഞ്ഞു.. അവളുടെ ഓരോ ചെയ്തികളും നോക്കി നിന്ന ദർശനിൽ ചെറുതായി സംശയം മുളപൊട്ടി.. ""നിലാ.. "" അവളുടെ തോളിൽ കൈ ചേർത്തു കൊണ്ട് ദർശൻ പതിയെ വിളിച്ചു.. അവന്റെ വിളി കേട്ട് ഞെട്ടി പിടഞ്ഞു കൊണ്ട് വെണ്ണില അവനെ മുഖം ഉയർത്തി നോക്കി.. തന്നെ സംശയത്തോടെ നെറ്റി ചുളിച്ചു നോക്കുന്നവനെ കാണെ അവളിൽ കുറ്റബോധം നിറഞ്ഞു.. നിറഞ്ഞ കണ്ണുകളോടെ അവൾ ദർശനെ നോക്കി കണ്ണാലെ മാപ്പ് ചോദിച്ചു.. എന്നാൽ അവളുടെ നിറഞ്ഞു തൂവിയ മിഴികൾ കാണെ ദർശന്റെ നെഞ്ചിൽ ഒരു പിടച്ചിൽ അനുഭവപ്പെട്ടു..അവളുടെ കണ്ണുകൾ നിറഞ്ഞതു കൊണ്ടോ എന്തോ നെഞ്ചിൽ ആരോ മുള്ള് കൊണ്ട് വരഞ്ഞത് പോലെ.. വല്ലാതെ നീറുന്നു.. ""എന്തു പറ്റി.. "" അവളിലേക്ക് ചേർന്നിരുന്നു കൊണ്ട് അവളുടെ കവിളിൽ ഇരുകൈകളും ചേർത്തു കൊണ്ട് നേരിയ സ്വരത്തിൽ അവൻ ചോദിച്ചു.. അവനിൽ ആവലാതി നിറഞ്ഞിരുന്നു.. ____💔 അവന്റെ ചോദ്യം അവളുടെ നിയന്ത്രണം വിട്ടു.. ഒരു പൊട്ടിക്കരച്ചിലോടെ അവൾ അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി വെച്ചു.. അവളുടെ കരച്ചിൽ കാണെ ദർശനിൽ പകപ്പ് നിറഞ്ഞു.. താൻ അങ്ങനെ ചോദിച്ചത് കൊണ്ട് ആവും എന്ന് സ്വയം കുറ്റപ്പെടുത്തി..

ഒരിക്കെ ഉറക്കിൽ പറയുന്നത് കേട്ടായിരുന്നു.. തന്റേത് അല്ലാത്ത ഒരു പേര് പറഞ്ഞപ്പോൾ ചെറിയ സംശയം തോന്നി.. അതൊരിക്കലും മറ്റൊരു തരത്തിൽ അല്ല.. എപ്പോഴെങ്കിലും ചോദിക്കണം എന്ന് കരുതിയിരുന്നു.. എന്നാൽ അവളെ കരയിപ്പിക്കാൻ മാത്രം എന്തോ ഒന്ന് ഉണ്ടെന്ന് അവൻ ഊഹിച്ചു.. പുറമേക്ക് ശബ്ദം കുറച്ചു കരയുന്ന അവൾ ഉള്ളിൽ അലറി കരയുകയാണെന്ന് അവന് തോന്നി.. ""നില.. സോറി.. നീ കരയാൻ ചോദിച്ചത് അല്ല.. കരയല്ലേ പെണ്ണെ..എന്നേ കൊണ്ട് നോക്കി നിൽക്കാൻ കഴിയുന്നില്ല.. പ്ലീസ് കരയല്ലേ... "" അവനിൽ വെപ്രാളം നിറഞ്ഞു.. എന്തു കൊണ്ടോ അവൾ കരയുന്നത് നോക്കി നിൽക്കാൻ ഉള്ള ത്രാണി അവന് ഇല്ലായിരുന്നു.. അവളെ പിടിച്ചു തന്നിലേക്ക് ചേർത്തു കൊണ്ട് അവൻ വേദനയോടെ മൊഴിഞ്ഞു.. അവന്റെ ഓരോ വാക്കുകളും അവളിൽ ആശ്വാസം ഏകി.. എങ്കിലും അവൾക്ക് കരച്ചിൽ അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.. അവന്റെ തോളിലൂടെ കൈ ഇഴച്ചു നെഞ്ചിൽ മുഖം അമർത്തി അവൾ മനസ്സ് ശാന്തം ആക്കി കൊണ്ടിരുന്നു.. അവളുടെ തേങ്ങലുകളുടെ ചീളുകൾ ആ മുറിയിയുടെ ചുവരിൽ ആകെ തട്ടി പ്രതിധ്വനിച്ചു.. തന്റെ നെഞ്ചിൽ പതുങ്ങി തേങ്ങുന്നവളെ അവൻ മുഖം കുനിച്ചു നോക്കി.. കണ്ണ് അടച്ചു പിടിച്ചു കിടക്കുകയാണ്..

കരച്ചിലിന്റെ ഫലം എന്നോണം കവിളുകളിൽ കണ്ണുനീരിന്റെ നീർച്ചാലിൻ പാട്.. മൂക്കിൻ തുമ്പും ചുണ്ടുകളും ഒരു പോലെ ചുവന്നിരിക്കുന്നു.. അവളുടെ നനവ് വിട്ടു മാറാത്ത മുടി ഇഴകളിൽ അവൻ പതിയെ തലോടി.. ""സോറി.. "" പതിഞ്ഞ സ്വരത്തിൽ അവൻ മൊഴിഞ്ഞു.. എന്നാൽ അവന്റെ വാക്കുകൾ കേൾക്കെ വെണ്ണില മിഴികൾ വലിച്ചു തുറന്നു.. അവന്റെ നെഞ്ചിൽ ആണെന്ന് അറിയവേ കൊട്ടി പിടഞ്ഞു എഴുന്നേറ്റു.. ദേവേട്ടന്റെ നെഞ്ചിൽ കിടക്കാൻ പോലും അർഹത ഇല്ലാത്തവൾ ആണ് താൻ.. ഉള്ളിൽ ഒരു പ്രണയം ഉണ്ടായിട്ട് കൂടി താലി കെട്ടിയവനെ വഞ്ചിച്ചവൾ ആണ് താൻ.. പക്ഷെ അതല്ലാതെ വഴി ഇല്ല.. തങ്ങളുടെ കല്യാണത്തിന് മുൻപ് ഒന്ന് പുറത്ത് ഇറങ്ങാൻ സാധിച്ചിരുന്നേൽ താൻ പറയുമായിരുന്നു ദേവേട്ടനോട് എല്ലാ സത്യങ്ങളും.. പക്ഷെ കഴിഞ്ഞില്ല.. അല്ല പറയാൻ സമ്മതിച്ചില്ല.. അച്ഛന്റെ വാശിക്ക് തന്നെ പൂട്ടി ഇട്ടു.. പിന്നേ എന്നാണ് താൻ ലോകം കണ്ടത്.. തന്റെ കല്യാണത്തിനോ.. അന്ന് ജീവനില്ലാത്ത വെറും ഒരു ശരീരം പോലെ ഇരിക്കുമ്പോൾ മരിച്ചു പോയിരുന്നു എങ്കിൽ എന്ന് മാത്രമേ ചിന്ത ഉണ്ടായിരുന്നൊള്ളു..

അന്ന് താൻ എങ്ങനെ പറയാൻ ആണ്.. അങ്ങനെ ആണേൽ താൻ എങ്ങനെ ചതിക്കപ്പെട്ടവൾ ആകും.. വഞ്ചിക്കപ്പെട്ടവൾ ആകും.. ഓരോന്നും ഓർത്തവൾ വീണ്ടും തേങ്ങി.. ""നിലാ.. സോറി.. "" അവന്റെ വീണ്ടും ഉള്ള പറച്ചിൽ കേട്ട് വെണ്ണില തലയുയർത്തി സംശയത്തോടെ നോക്കി.. ""അത് പിന്നേ.. കരയും എന്ന് കരുതി അല്ല ചോദിച്ചത്.. "" ""സാരല്യ ദേവേട്ടാ... "" ""അതാരാ നിലാ..? "" അതിന് അവൾ മങ്ങിയ പുഞ്ചിരി മറുപടി എന്നോണം സമ്മാനിച്ചു.. ""നിനക്ക് പറയാൻ ബുദ്ധിമുട്ട് ആണെങ്കിൽ നീ പറയണ്ടാ.. പക്ഷെ സങ്കടങ്ങൾ ഉള്ളിൽ ഒതുക്കാതെ ആരോടേലും തുറന്നു പറയുന്നത് നല്ലത് അല്ലെടോ.. ഉള്ളിലെ ഭാരം കുറഞ്ഞോളും.. നിനക്ക് എപ്പോ പറയാൻ തോന്നുന്നോ അപ്പൊ പറഞ്ഞാൽ മതി ..ഞാൻ നിര്ബന്ധിക്കില്ല "" അത്രയും പറഞ്ഞവൻ ഇരിപ്പിടത്തിൽ നിന്നും എഴുനേൽറ്റു.. എന്നാൽ അവൻ എഴുനേൽറ്റത് അറിഞ്ഞു അവളും പിടഞ്ഞെഴുനേൽറ്റു.. പോകാൻ തുനിഞ്ഞവനെ കയ്യിൽ പിടിച്ചു നിർത്തി.. ""ഞാൻ.. ഞാൻ പറയാം.. "% പതിഞ്ഞ സ്വരത്തിൽ അത്രയും പറഞ്ഞവൾ തല കുനിച്ചു.. ശേഷം ദീർഘശ്വാസം വലിച്ചു വിട്ടവൾ തല ഉയർത്തി നോക്കി.. ""അങ്ങോട്ട് പോവാം.. "" അടഞ്ഞു കിടക്കുന്ന ബാൽക്കണി ഡോറിലേക്ക് ചൂണ്ടി കൊണ്ട് അവൾ ചോദിച്ചു..

അതിന് അവൻ സമ്മതം എന്നോണം തലയനക്കിയതും അവൾ മുന്നോട്ട് നടന്നു.. പിറകെ തന്നെ ദർശനും.. ___💔 ഡോർ തുറന്നവർ ബാൽക്കണിയിലേക്ക് ഇറങ്ങി ചെന്നു..രാത്രിയുടെ യാമത്തിൽ കൂട്ടിനു ഒരു നിലാവെളിച്ചം പോലും ഇല്ലാത്ത ആകാശം.. പകരം അവിടെ മിന്നുന്ന കുഞ്ഞ് നക്ഷത്രങ്ങളാൽ അലങ്കരിക്കപ്പെട്ടിരിക്കുന്നു.. അവിടെ ഉറപ്പിച്ചു വെച്ച ബീൻ ബാഗിൽ ദർശൻ സ്ഥാനം ഉറപ്പിച്ചതും വെണ്ണില നിലത്ത് ആയി ചമ്രം പടിഞ്ഞിരുന്നു.. കേൾക്കാൻ തയ്യാറായ പോൽ ദർശൻ ഒന്നുടെ മുന്നോട്ട് നീങ്ങി ഇരുന്നതും വെണ്ണില പറഞ്ഞു തുടങ്ങി.. ആദവ് എന്ന ആദിയേട്ടൻ തനിക്ക് ആരായിരുന്നു എന്നും എന്തായിരുന്നു എന്നും.. തന്നിലെ പെണ്ണിന് ആദ്യം ആയി പ്രണയം തോന്നിയ ആ പുരുഷനേ പറ്റി സംസാരിക്കുമ്പോൾ വാചാലയാവുന്നത് ദർശൻ നോക്കി.. അവളിലേക്ക് പ്രണയത്തിന്റെ ചിത്രശലഭം ആയി വന്ന ആദിയെ കുറിച്ചവൾ പറയുമ്പോൾ ദർശനിൽ നേരിയ അസൂയ തോന്നി.... ഒരിക്കൽ എങ്കിലും ആദിയോട് ഉള്ള പ്രണയത്തിന്റെ കണിക തന്നോട് ഉണ്ടായിരുന്നു എങ്കിൽ എന്ന്.. രണ്ട് വർഷത്തെ പ്രണയവും അതിനു ശേഷം ഉള്ള ദർശനും ആയുള്ള വിവാഹവും അച്ഛന്റെ കർക്കശമായ നിലപാടും അമ്മയുടെ അവഗണനയും എല്ലാം അവനെ പറഞ്ഞു കേൾപ്പിച്ചപ്പഴേക്കും അവൾ വീണ്ടും കരഞ്ഞു തുടങ്ങിയിരുന്നു..

അവളുടെ ജീവിതത്തിൽ നടന്നു പോയ ഓരോ സംഭവങ്ങളും കേൾക്കെ ദർശനിൽ സഹതാപം നിറഞ്ഞു.. ""ആദി എവിടെയാ പോയത് എന്ന് അറിയുമോ..? "" അവളുടെ ഇരുത്തം കണ്ട ദർശൻ ചോദിച്ചു.. അതിന് അവൾ മൂക്ക് ചീറ്റി കൊണ്ട് അറിയില്ലെന്ന് തല കുലുക്കി.. ""ഇനി ആദി തിരിച്ചു വന്നാൽ നീ എന്നേ ഇട്ടിട്ടു പോകോ..? "" തല കുനിച്ചു തേങ്ങുന്നവളെ നോക്കി പതിഞ്ഞ സ്വരത്തിൽ നീറുന്ന മനസ്സുമായി അവൻ ചോദിച്ചു.. അതിനും അവൾ അറിയില്ലെന്ന് തലയനക്കി.. അവൻ ചെറുതായി ഒരു ആശ്വാസം തോന്നി.. കാരണം വെണ്ണില ഇല്ലാതെ തനിക്ക് ജീവിക്കാൻ ആകില്ല.. എന്നെങ്കിലും ആദവ് തിരിച്ചു വന്നാൽ തന്റെ നിലയെ തിരിച്ചു കൊടുക്കേണ്ടി വരുമോ എന്ന പേടി അവനെ അലട്ടി..അതു കൊണ്ട് ആണവൻ അങ്ങനെ ചോദിച്ചത് പോലും.. ""സമയം ഒരുപാട് ആയി കിടക്കണ്ടേ.. "" സമയം അതിക്രമിച്ചതും മാനത്തേക്ക് ഒന്ന് നോക്കി കൊണ്ട് എഴുനേൽറ്റു. അവളെ നോക്കി ചോദിച്ചു.. നിലത്ത് ചുവരിൽ ചാരി ചമ്രം പടിഞ്ഞിരിക്കുന്നവളെ അവൻ ഉറ്റു നോക്കി ""ദേവേട്ടൻ പൊക്കോ.. ഞാൻ വന്നോളാം.. ""

നിർജീവമായി ഇരിക്കുന്ന വെണ്ണില പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.. ""അത് വേണ്ടാ.. വാ വന്നേ.. ഇനിയും കിടന്നില്ലേൽ നാളെ എഴുനേൽറ്റു നടക്കാൻ കഴിയില്ല.. വാ.. "" അവളുടെ അരയിലൂടെ കൈ ഇട്ടു പൊക്കി എടുത്തു ഏഴുനേൽപ്പിച്ചു നിർത്തി കൊണ്ട് പറഞ്ഞു.. അവന്റെ സ്പർശനം തന്റെ അണിവയറിൽ ഏറ്റ അവൾ ഞെട്ടി കൊണ്ട് കണ്ണും മിഴിച്ചു നോക്കി.. മിഴികളിലെ സങ്കടം മാഞ്ഞു.. പകരം അവിടെ പകപ്പ് നിറഞ്ഞു.. ഒരു തരം പരവേശം നിറയും പോലെ.. തന്റെ അരയിൽ ഉള്ള പിടിയിലേക്കും അവന്റെ മുഖത്തേക്കും അവൾ മാറി മാറി നോക്കി അവളുടെ നോട്ടം കണ്ട ദർശൻ നാക്ക് കടിച്ചോണ്ടു കൈ മെല്ലെ അവിടെ നിന്ന് പിൻവലിച്ചു.. അവളുടെ പഞ്ഞി കെട്ട് പോലുള്ള വയറിൽ ആയിരുന്നു തന്റെ എന്ന് ഓർക്കേ അവനിലും ഒരു ജാള്യത നിറഞ്ഞു.. അവളെ നോക്കി വെളുക്കെ ഇളിച്ചു കൊണ്ട് മുറിയിലേക്ക് നടന്നു... അവന്റെ പോക്ക് നോക്കി നിന്ന വെണ്ണില പതിയെ മാനത്തേക്ക് നോക്കി.. മിന്നുന്ന താരകങ്ങൾ അവളെ നോക്കി കണ്ണ് ചിമ്മിയതും അവളിൽ നേരിയ ആശ്വാസം നിറഞ്ഞു..

ആദിയേട്ടന്റെ ചിന്തകളും ഓർമകളും തന്നെ അലട്ടുമ്പോൾ അവിടെ താങ്ങായി ഒന്നും അറിയില്ലേലും ദേവേട്ടൻ വരാറ് ഉണ്ട്..തന്നോട് അടുത്തിടപെഴുകി സംസാരിക്കുമ്പോൾ ആദ്യം അരോചകമായി തോന്നിയെങ്കിൽ ഇന്നിപ്പോൾ ആശ്വാസം ആണ്.. ഇത്ര ഒക്കെ പറഞ്ഞിട്ടും അതൊന്നും അത്ര കാര്യം ആക്കാതെ ഇട്ടേച്ചു പോവുമോഎന്ന് മാത്രം ചോദിച്ച ആ മനുഷ്യനോട്‌ അവൾക്ക് ആരാധന തോന്നുകയായിരുന്നു.. മിന്നുന്ന താരകത്തെ നോക്കി അവളും ഒന്ന് കൺ ചിമ്മി കൊണ്ട് മുറിയിലേക്ക് നടന്നു... ____💔 തന്നിലേക്ക് തിരിഞ്ഞു കണ്ണ് ഇറുക്കെ ചിമ്മി കിടക്കുന്നവളെ ദർശൻ കൗതുകത്തോടെ നോക്കി.. തന്റെ പെണ്ണ് പരിശുദ്ധയാണ്.. ആദവിന്റെ കൈകളാൽ തലോടപ്പെടാത്ത.. അധരത്താൽ ചുംബിക്കപ്പെടാത്ത ചേർത്തു പിടിക്കാത്ത പരിശുദ്ധ.. കണ്ണിൽ പ്രണയം നിറച്ചു നോക്കപ്പെടാത്ത അവൻക്ക് വേണ്ടി കവിളുകളിൽ ചുവപ്പ് രാശി പടരാത്ത പെണ്ണ്.. വെണ്ണിലയുടെ വാക്കുകളിലൂടെ ഒരിക്കൽ പോലും അവളെ ഒന്ന് ചേർത്തു പിടിച്ചിട്ട് പോലും ഇല്ലെന്ന് അറിയുമ്പോൾ തന്നെ മനസ്സിൽ ആക്കാം ആദവ് സ്ത്രീക്ക് എത്രത്തോളം വില കല്പിക്കുന്നുണ്ട് എന്ന്.. ഓരോന്നും ഓർത്തവൻ അവളെ കുഞ്ഞ് ചിരിയോടെ നോക്കി.. നെറ്റിയിലെ സിന്തൂരം മാഞ്ഞിട്ട് ഉണ്ട്.. ചെറിയ അംശമേ ഒള്ളു.. അവളുടെ കഴുത്തിൽ കെട്ടിയ ദർശൻ എന്ന് കൊത്തി വെച്ച താലി മിന്നിതിളങ്ങിയതും അവൻ അവളിലേക്ക് ചേർന്നു കിടന്നു.

. അവന്റെ സാന്നിധ്യം അറിഞ്ഞ വെണ്ണില കണ്ണുകൾ വലിച്ചു തുറന്നു.. തന്നോട് ഇഞ്ചോട് ഇഞ്ചു വ്യത്യാസം ഇല്ലാതെ നിൽക്കുന്നവനെ കാണെ ഹൃദയമിടിപ്പ് ഉയർന്നു.. ചെന്നിയിൽ വിയർപ്പ് പൊടിഞ്ഞു.. കൈ കാലുകൾ വിറ കൊണ്ടു.. പിടക്കുന്ന മിഴികളോടെ അവൾ അവനെ നോക്കി.. അവന്റെ ചുണ്ടിലെ ചെറു ചിരിയിൽ അവളുടെ മിഴികൾ കുരുങ്ങി കിടന്നു.. അവളിലേക്ക് ചേർന്നു കിടന്ന ദർശൻ അവളുടെ പുറത്തു കൂടേ കൈ ഇഴച്ചു അവളെ പിടിച്ചു തന്റെ നെഞ്ചോട് ചേർത്തു കിടത്തി.. അവളുടെ മുഖം അവന്റെ നെഞ്ചിൽ അമർന്നതും വെണ്ണിലയുടെ കണ്ണുകൾ പുറത്തേക്ക് തുറിച്ചു.. അവന്റെ കൈകൾ അവളുടെ ദാവണി തെന്നി നീങ്ങിയ നഗ്നമായ പുറത്ത് ആണ്.. തല ഉയർത്തി നോക്കണം എന്ന് ഉണ്ട്. പക്ഷെ മനസ്സ് സമ്മതിക്കുന്നില്ല.. ദർശൻ പിടിച്ച കൈകൾ മാറ്റണം എന്ന് ഉണ്ട്.. പക്ഷെ കൈ അനങ്ങുന്നില്ല.. നിശ്ചലമായ ശരീരത്തോടെ അവൾ അവന്റെ നെഞ്ചിൽ മുഖം അമർത്തി.. അവനിൽ നിന്ന് വമിക്കുന്ന ഗന്ധം അവളെ വല്ലാതെ തളർത്തി..അവന്റെ നെഞ്ചിൽ ഒന്നുടെ മുഖം അമർത്തി വെച്ചു അവളും, അവളെ ഒന്നുടെ പൊതിഞ്ഞു പിടിച്ചു അവനും നിദ്രയേ പുൽകി.. അത്രമേൽ ശാന്തം ആയി... 🥀.....തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story