വെപ്പാട്ടി: ഭാഗം 28 || അവസാനിച്ചു

veppatti

രചന: അഭിരാമി ആമി

നല്ല കാറ്റുള്ള അവിടെ നിന്നാൽ എസ്റ്റേറ്റിന്റെ പിൻഭാഗം മുഴുവനും നന്നായി തന്നെ കാണാമായിരുന്നു. അങ്ങ് ദൂരെ പച്ചപ്പ് നിറഞ്ഞ മലമടക്കു മുതൽ ഇങ്ങ് ബംഗ്ലാവിന്റെ മുറ്റം വരെ നീണ്ടു കിടക്കുന്ന റബ്ബർ മരങ്ങളെ അവൾ വെറുതെ നോക്കി നിന്നു. അകലെ മലമുകളിൽ നിന്നും സാവധാനം താഴെക്കിറങ്ങി വന്നുകൊണ്ടിരുന്ന മന്ദമാരുതൻ അവളുടെ അളകങ്ങളേ തഴുകി കടന്നുപോയി. റബ്ബറിന്റെ അതിരുകളിൽ വച്ച് പിടിപ്പിച്ചിരുന്ന കാപ്പി ചെടികൾ പൂത്തതോർമിപ്പിച്ചുകൊണ്ട് വല്ലാത്ത മത്തുള്ള കാപ്പിപ്പൂമണമേറ്റിയായിരുന്നു കാറ്റ് ഓരോ തവണയും അവൾക്കരികിലേക്ക് വന്നുകൊണ്ടിരുന്നത്. ആ മാസ്മര ഗന്ധത്തെ ആഞ്ഞു ശ്വസിച്ചുകൊണ്ട് നിൽക്കുമ്പോഴായിരുന്നു പിന്നിൽ നിന്നും ബലിഷ്ടമായ രണ്ട് കൈകൾ അവളെ ചേർത്ത് പിടിച്ചത്. നാൻസി ഞെട്ടി പിടഞ്ഞു മാറാൻ ശ്രമിച്ചപ്പോഴേക്കും അവന്റെ കട്ടി മീശയും താടി രോമങ്ങളും അവളുടെ കഴുത്തിൽ കുത്തി ഇക്കിളിപ്പെടുത്തി.

" സ്.... സണ്ണിച്ചാ..... " ഒരേങ്ങൽ പോലെ ആ പെണ്ണ് വിളിച്ചു പോയി. " ഇത്രനേരം അവരുടെയൊക്കെ പിറകെ നടന്ന് നീയെന്റെ കയ്യിന്ന് രക്ഷപെട്ടു. ഇനിയെന്റെ നാൻസിക്കൊച്ച് എവിടെപ്പോയി ഒളിക്കും....??? ഇവിടിപ്പോ നമ്മൾ മാത്രേ ഉള്ളു..... " അവളെ തന്നോട് കൂടുതൽ അമർത്തിക്കൊണ്ട് സണ്ണിയവളുടെ കാതോരം പറഞ്ഞു. എന്നിട്ടവളുടെ കാതിന്റെ മടക്കിന് മൃദുവായി ചുംബിച്ചു. നാൻസി നിന്നനിൽപ്പിൽ മുകളിലേക്കുയർന്നുപോയി തന്റെ പാതിയുടെ ആദ്യ ചുംബനത്തിൽ. അത് കണ്ടതും സണ്ണിയുടെ കുറുമ്പ് പിന്നെയുമേറി. അവനവളെ മുറുകെ പിടിച്ചുകൊണ്ട് ചെവിയിൽ പതിയെ ഒന്ന് കടിച്ചു. പിന്നെ അഴിഞ്ഞുകിടന്ന മുടിയിഴകൾ വകഞ്ഞുമാറ്റി അവളുടെ പിൻകഴുത്തിൽ അമർത്തി ചുംബിച്ചു. പൊള്ളിപ്പിടഞ്ഞവളെ ഏറുകണ്ണിട്ട് നോക്കിക്കൊണ്ട് അവളുടെ വെളുത്ത കഴുത്തിലൂടെ ചുണ്ട് മൃദുവായോടിച്ചു. ഒപ്പം സാരിയുടെ മറ ഭേദിച്ച് ഉള്ളിലേക്ക് കടന്ന വിരലുകൾ അവളുടെ അണിവയറിനെ മീട്ടിത്തുടങ്ങി.

" ഹ്.... സണ്ണിച്ചാ... " " മ്മ്ഹ്..... " തളർന്ന് പോയതുപോലെയുള്ള നാൻസിയുടെ വിളിക്ക് മറുപടിയായി മൂളിക്കൊണ്ട് അവൻ കൂടുതൽ കൂടുതൽ ആവേശത്തോടെ അവളെ ചുംബിച്ചു. അപ്പോഴെല്ലാം നാൻസി സഹനം നഷ്ടമായി എന്തൊക്കെയൊ പുലമ്പിക്കൊണ്ടിരുന്നു. പൊടുന്നനെ അവന്റെ ചൂണ്ടുവിരൽ അവളുടെ പൊക്കിൾ ചുഴിയിലേക്കമർന്നതും ഒരേങ്ങലോടെ നാൻസി തിരിഞ്ഞവനെ ഉറുമ്പടക്കം കെട്ടിപ്പിടിച്ചു. സണ്ണിയുമപ്പോൾ അവളെ വരിഞ്ഞുമുറുക്കിയിരുന്നു. ആ നിൽപ്പിൽ തന്നെ അവന്റെ മുഖം തന്റെ കഴുത്തടിയിൽ വച്ചമർത്തി നാൻസി. സണ്ണിയാണേൽ അവളുടെ കഴുത്തിൽ നിന്നും മാറിലേക്ക് ഒരു ചുംബന വർഷം തന്നെ തീർക്കുകയായിരുന്നു അപ്പോൾ. അവളുടെ മാറിടങ്ങൾക്കിടയിൽ ഹൃദയത്തോട് ചേർന്ന് കിടന്ന താൻ കെട്ടിയ നിന്നിൽ അവൻ പ്രണയപൂർവ്വം ചുംബിച്ചു. പിന്നെ ഒരു പൂച്ചകുഞ്ഞിനെപ്പോലെ പതുങ്ങി തന്റെ നെഞ്ചിൽ തളർന്ന് കിടന്നവളെ വാരിയെടുത്തുകൊണ്ട് സോണി തങ്ങൾക്കായി ഒരുക്കിയ മണിയറയിലേക്ക് നടന്നു.

പിറ്റേദിവസം തന്നെ റേച്ചലും സോണിയും തിരികെ കട്ടപ്പനയിലേക്ക് പോയെങ്കിലും ഹണിമൂണിന്റെ പേരും പറഞ്ഞ് സണ്ണിയും നാൻസിയും വയനാട്ടിൽ തന്നെ തങ്ങി. ഹണിമൂൺ ആണെന്ന് പറഞ്ഞെങ്കിലും നാൻസിയുടെ മോഹങ്ങളിൽ ചിലത് സാക്ഷാൽക്കരിക്കുക എന്ന ഉദ്ദേശത്തിന്റെ പുറത്തായിരുന്നു സണ്ണി നാൻസിയുമായി അവിടെ തങ്ങിയത്. അത് ആദ്യം നാൻസിക്ക് പോലും മനസിലായത് മൂന്നാം ദിവസം അവളെയും മദറിനെയും കൂട്ടി അവൻ രെജിസ്റ്റർ ഓഫീസിൽ എത്തിയപ്പോൾ ആയിരുന്നു. അന്ന് തന്നെ നാൻസിയുടെ ആഗ്രഹം പോലെ അവർ താമസിച്ചിരുന്ന വീടിരുന്ന സ്ഥലവും അലോഷി മൂത്ത മകളായ നാൻസിക്ക് കരുതി വച്ചിരുന്ന സ്ഥലവും ഒഴിച്ച് ബാക്കിയുള്ള സ്ഥലവും പിന്നെ വല്യപ്പച്ചൻ കൊടുത്ത അലോഷിയുടെ വീതം ഉൾപ്പെടുന്ന സ്വത്തുക്കളും മുഴുവനായി ഓർഫണേജിന്റെ പേരിൽ നാൻസി ഇഷ്ടദാനം എഴുതി നൽകി. അതിന് ശേഷമായിരുന്നു അവർ തിരികെ കട്ടപ്പനയിലേക്ക് പോന്നത്. ********** ഒന്നരവർഷങ്ങൾ അതിവേഗമായിരുന്നു കടന്നുപോയത്.

ശിശിരവും വർഷവും ഒരിലകൊഴിയുന്ന ലാഘവത്തിൽ കൊഴിഞ്ഞു തീർന്നു. നാൻസിക്കും സണ്ണിക്കും ഇടയിൽ ഇപ്പൊ ഒരാൾ കൂടിയുണ്ട്. ഒരു വയസുകാരനായ എയ്ഡൻ സണ്ണിയെന്ന അവരുടെ തൊമ്മൻ. അവന്റെ കളിചിരികൾക്കും കുസൃതികൾക്കുമൊപ്പമാണ് ഇപ്പൊ നാൻസിയുടെ ജീവിതം. സണ്ണി ബിസിനസുകളെല്ലാം നോക്കി എല്ലാവർക്കുമൊപ്പം തന്നെയുണ്ട്. ഇടയ്ക്കിടെ അവരെല്ലാം ചേർന്ന് മദറിനെയും മാലാഖ കുഞ്ഞുങ്ങളെയും കാണാൻ ഓർഫണേജിലേക്ക് പോകാറുണ്ട്. ഇന്നും അത്തരമൊരു യാത്രയ്ക്ക് തയാറെടുക്കുകയാണ് അവരെല്ലാവരും. പക്ഷേ ഇന്നത്തെ അവരുടെ യാത്ര ഓർഫണേജിലേക്ക് അല്ല. പക്ഷേ അവിടെയുള്ളവരെല്ലാം സണ്ണിയുടെയും നാൻസിയുടെയും ആ കുഞ്ഞു സ്വപ്നത്തിനരികിൽ അവർക്കൊപ്പം തന്നെയുണ്ട്. വയനാട്ടിൽ എത്തിയ സണ്ണിയുടെ കാർ നേരെ പോയത് നാൻസിയുടെ പഴയ വീടിരുന്നിടത്തേക്കാണ്. ആ സ്ഥലത്ത് ഇപ്പൊ നാൻസിയുടെ മോഹം പോലെ ഒരു ചെറിയ ഇരുനിലവീട് ഉയർന്ന് കഴിഞ്ഞിരുന്നു. ഇന്ന് അവളുടെയാ സ്വപ്നത്തിന്റെ പാല്കാച്ച് ആയിരുന്നു.

അവരെത്തുമ്പോഴേക്കും മറ്റുള്ളവരെല്ലാം അവിടെ എത്തിക്കഴിഞ്ഞിരുന്നു. നാൻസിയുടെ ഇടവക വികാരി വീട് വെഞ്ചരിച്ച് പ്രാർത്ഥനകളെല്ലാം കഴിഞ്ഞ ശേഷം എല്ലാവരുടെയും അനുഗ്രഹത്തോടെ നാൻസി അടുപ്പ് കത്തിച്ച് പാല് കാച്ചി. ഒരുപാട് സന്തോഷത്തോടെ അവളതൊക്കെ ചെയ്യുമ്പോഴെല്ലാം തൊമ്മിച്ചനേയും എടുത്തുകൊണ്ട് അവളുടെ തൊട്ടരികിൽ തന്നെ സണ്ണിയും ഉണ്ടായിരുന്നു. പാൽ തിളച്ച് മറിഞ്ഞതും എല്ലാവരുടെ മുഖത്തും നിറഞ്ഞ സന്തോഷമായിരുന്നു. സണ്ണിയാണേൽ കുഞ്ഞിനൊപ്പം മറുകൈകൊണ്ട് തന്റെ പ്രാണനായവളെയും തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു. വീണ്ടും നാളുകൾ കടന്നുപോയി. സണ്ണിയും നാൻസിയും ഇപ്പോഴും പ്രണയിക്കുക തന്നെയാണ്. അവർക്കൊപ്പം അവരുടെ കുഞ്ഞു തൊമ്മിയുമുണ്ട്. താമസം കട്ടപ്പനയിൽ തന്നെയാണെങ്കിലും ഇടയ്ക്കൊക്കെ നാൻസിക്ക് സ്വന്തം വീട്ടിൽ പോകണമെന്ന് തോന്നുമ്പോൾ അവർ വയനാട്ടിലേക്ക് വരാറുണ്ട്. അങ്ങനെ അലോഷിയുടെയും മേഴ്‌സിയുടെയും അനിയത്തിമാരുടെയും ആത്മാവുറങ്ങുന്ന മണ്ണിൽ അവർ വിരുന്ന് പാർക്കാറുണ്ട്.

അവിടുത്തെ കാപ്പിപ്പൂമണം പേറിയ രാത്രികളിൽ സണ്ണിയുടെ പ്രണയം ഒരു മലവെള്ളപ്പാച്ചിൽ പോലെ ആ പെണ്ണിലേക്ക് ഒഴുകിയിറങ്ങാറുമുണ്ട്. അതൊക്കെ അവളും അത്രമേൽ പ്രിയമോടെ .... അതിലേറെ പ്രണയത്തോടെ ഹൃദയത്തിൽ സ്വീകരിക്കാറുമുണ്ട്. അവരിപ്പോഴും കട്ടപ്പനയിലും വയനാട്ടിലുമൊക്കെയായി പരസ്പരം പ്രണയം പകർന്നുകൊണ്ട് ജീവിക്കുന്നുണ്ട്. ഇനിയും ഒരുപാട് കാലം ജീവിക്കും എന്ന് ആശിച്ചുകൊണ്ട് തന്നെ നമുക്കിവിടെവച്ച് അവരോട് യാത്ര പറയാം. അവസാനിച്ചു..... സണ്ണിയുടെയും നാൻസിയുടെയും മാത്രമായിരുന്ന ഈ കുഞ്ഞികഥയുടെ ഭാഗമായി മാറിയ എല്ലാവർക്കും ഒത്തിരി സ്നേഹം. ഹൃദയം നിറഞ്ഞ നന്ദി. സ്നേഹപൂർവ്വം അഭിരാമി... 💕

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story