വില്ലൻ: ഭാഗം 1

villan

എഴുത്തുകാരി: സജന സാജു

" താത്രി... താത്രികുട്ടി...... " വീടിനു വെളിയിൽ നിന്നുമുള്ള ഉച്ചത്തത്തിലുള്ള വിളികേട്ടതും കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം മതിയാക്കി അവൾ എണീറ്റു.. " അമ്മേ.. ഹേമ വിളിക്കുന്നു... ഞാൻ പോണു... " താത്രി അമ്മ സുമംഗലയോടെ പറഞ്ഞുകൊണ്ട് ബാഗും എടുത്ത് പുറത്തേക്കിറങ്ങി.... " മോളേ അച്ഛനോട് പറയണേ..... " അകത്ത് നിന്നും അമ്മ പറയുന്നത് കേട്ട് താത്രി ഉച്ചത്തിൽ ഒന്ന് മൂളി.... " ഡി താത്രിക്കുട്ടി ഇപ്പൊ തന്നെ നേരം വൈകി... ഇനി ബസിൽ കയറി അങ്ങേത്തുമ്പോ ഒരു സമയം ആകും.. " ഹേമ വേഗത്തിലുള്ള നടത്തത്തിനിടയിൽ പറഞ്ഞു.... " അതെ എന്നെ നീ എന്തിനാ താത്രി എന്ന് വിളിക്കുന്നത്... എനിക്കെ നല്ല ഒരു പേരുണ്ട് പാർവതി... ആ പേരെന്നെ വിളിച്ച മതി... " മുഖം കൊട്ടിക്കൊണ്ട് താത്രി പറഞ്ഞു.. " നിന്നെ എല്ലാരും താത്രി എന്നല്ലേ വിളിക്കുന്നെ.. വീട്ടിലും അങ്ങനെ തന്നെ പിന്നെ എന്താ ഇപ്പൊ പ്രശ്നം.... " ഹേമ അവളുടെ മുഖത്തെക്ക് നോക്കാതെ നടത്തത്തിൽ ശ്രദ്ധിച്ചു കൊണ്ട് ചോദിച്ചു. " എടി കൊരങ്ങെ..... നീ എപ്പോഴും എന്നെ താത്രി എന്ന് വിളിചാലെ പിന്നെ കോളേജിലെ പിള്ളേരും അങ്ങനെ തന്നെ വിളിക്കു ....... അതാ.... " " ഓ അങ്ങനെ.. എന്നാലേ കോളേജിൽ എത്തുമ്പോ എന്റെ പൊന്ന് പാർവതിക്കുട്ടി എന്നെ ചേച്ചിന്നു വിളിക്കണം കേട്ടോ....

ഒന്നുമില്ലേലും ഞാൻ നിന്റെ വല്യച്ഛന്റെ മോള് അല്ലേടി..... " ഹേമ താത്രിയുടെ താടിയിൽ പിടിച്ചു കുലുക്കി ക്കൊണ്ട് പറഞ്ഞു.... അതിന് അവളും ഒരു ചെറു പുഞ്ചിരി സമ്മാനിച്ചു.... " ഹെമേ... ഒന്ന് നിന്നെ അച്ഛൻ അമ്പലത്തിൽ കാണും... ഇന്ന് കോളേജിൽ പോകുന്ന ആദ്യത്തെ ദിവസമല്ലേ... ഞാൻ അച്ഛനോടൊന്ന് പറയട്ടെ... " ബാഗ് ഹേമയുടെ കൈയിൽ കൊടുത്ത ശേഷം താത്രി അമ്പലത്തിലേക്ക് കയറി..... മുറുക്കന്റെ ക്ഷേത്രമാണിത്...... ഇവിടുത്തെ പൂജാരിയാണ് താത്രിയുടെ അച്ഛൻ.... ദത്തൻ നമ്പൂതിരി.... " അപ്പ.... ഞാൻ കോളേജിലേക്ക് പോകുവാ.... ആദ്യത്തെ ദിവസമല്ലേ..... അപ്പ അനുഗ്രഹിക്കണം... " താത്രി അച്ഛന്റെ കാൽക്കൽ തോട്ട് വണങ്ങി... അദ്ദേഹം അവളുടെ നെറുകയിൽ തൊട്ടു അനുഗ്രഹിച്ചു.... " എന്റെ മോൾക്ക് നല്ലതേ വരു.... മുരുകൻ തുണയുണ്ടാവും.... " അച്ഛൻ അവളെ എണീപ്പിച്ചു.. " അപ്പ... ഒരുപാട് വൈകി.. ഞാൻ പോവാ... ഹേമയും ഉണ്ട് കൂടെ.. അവൾ പുറത്ത് നിൽക്കുവാ... എന്നാ ശെരി..... " അച്ഛനോട് യാത്ര പറഞ്ഞു താത്രി ഹേമയോടൊപ്പം കോളേജിലേക്ക് പോയി.... ♥️♥️♥️♥️♥️

" നാവാതകർക്ക് സ്വാഗതം " എന്നാ വലിയ ബാനർ കെട്ടിയിട്ടിരിക്കുന്നു.... , " ഹെമേ... അല്ല.. ചേച്ചി... എനിക്കെന്തോ ചെറിയ പേടിപോലെ.... " കൂടെ നടന്നിരുന്ന ഹേമയുടെ കയ്യിൽ മുറുകെ പിടിച്ചുകൊണ്ടു താത്രി പറഞ്ഞു.. " മ്മ്മ്.. പേടിക്കാനൊന്നുമില്ല... നീ സീനിയെഴ്സിന്റെ കൈയിൽ പെടാതെ നോക്കിക്കോ... കയ്യിൽ പെട്ടാൽ റാഗിംഗ് ഉറപ്പാ.... " " പ്രശ്നമാകുമോ ചേച്ചി... എനിക്ക് ചെറിയ പേടിപോലെ... കാലൊക്കെ വിറക്കുന്നു.... " " നീ ധൈര്യത്തോടെ പൊക്കോ.... പിന്നെ എനിക്ക് ഈ വഴിയാ പോണ്ടേ... നിനക്ക് ആ വഴിയും...... അവിടെ ആരോടെങ്കിലും ചോദിച്ച മതി നിന്റെ ക്ലാസ്സ്‌.... വല്ല ടീച്ചർമാരോട് ചോദിക്ക്... കേട്ടോ... പീടിക്കേണ്ട..... " താത്രിക്ക് ഒന്നൂടി ധൈര്യം കൊടുത്തു കൊണ്ട് ഹേമ നടന്നു... സീനിയർസിന്റെ കണ്ണ് വെട്ടിച്ചു താത്രി ഇങ്ങനൊക്കെയോ നടന്നു... പക്ഷെ നടന്നെത്തിയത് പൊളിയാറായ ലൈബ്രറിക്കു മുന്നിലായിരുന്നു.... " ദൈവമേ വഴി തെറ്റിയെന്ന തോന്നുന്നേ.... ആരോടെങ്കിലും ചോദിക്കേണ്ടതായിരുന്നു....

ഇനിയിപ്പോ ഞാൻ എങ്ങനെ തിരിച്ചു പോകും..... " താത്രി അവിടാകെ ഒന്ന് കണ്ണോടിച്ചു.... പെട്ടെന്നാണ് ലൈബ്രറിക്ക് അകത്തു നിന്നും ആരോ നിലവിളിക്കുന്ന ശബ്‍ദം അവൾ കേട്ടത്... മനസ്സ് പല പ്രാവശ്യം വേണ്ട എന്ന് പറഞ്ഞിട്ടും അതൊന്നുo ശ്രദ്ധിക്കാതെ താത്രി അകത്തേക്ക് നടന്നു... അവിടെ കണ്ട കാഴ്ച്ച.............................. ഒരു പയ്യൻ... അവന്റെ നെറ്റി പൊട്ടി ചോര ഒഴുകുന്നുണ്ട്.... ഒരുത്തൻ ആ പയ്യന്റെ മുത്തുകത്തേക്ക് ആഞ്ഞു ചവിട്ടി..... ചവിട്ട് കിട്ടിയ പയ്യൻ മുന്നിലേക്ക് വീണു..... വേറെ ഒരാൾ.... മുണ്ടാണ് വേഷം... കറുത്ത കരയ്ക്ക് അനുയോജ്യമായ കറുത്ത ഷർട്ട്‌ ആണ് ധരിച്ചിരിക്കുന്നത്... അയാൾ അവന്റെ കോളേറിനു പിടിച്ചു പൊക്കിയ ശേഷം വീണ്ടും ആ പയ്യനെ അടിക്കാനായി ആയിഞ്ഞപ്പോഴാണ് എന്റെ കൈ അറിയാതെ തട്ടി അവിടെ വെച്ചിരുന്ന പലക താഴേക്ക് വീണത്..... ആ നിമിഷം അവിടെ നിന്നിരുന്ന മൂന് പേരും ആ എന്നെ തന്നെ നോക്കി..... പെട്ടെന്നാണ് ആ കറുത്ത ഷർട്ട്‌ ഇട്ട ആൾ എന്റെ അടുത്തേക്ക് വന്നത്... ആ സമയം കൂടെ ഉണ്ടായിരുന്നവർ ആ പയ്യനെ വലിച്ചുകൊണ്ട് എങ്ങോട്ടോ മാറി... "

ആരാടി നീ... ഇവിടെ എന്താ കാര്യം.... " പരുഷമായ ആ ശബ്ദം എന്റെ കാതുകളിൽ വന്ന് പതിച്ചപ്പോ ഞാൻ ഞെട്ടിപ്പോയി... "നിന്റെ വായിലെന്താ പഴമാണോ... ചോദിച്ചത് കെട്ടിലെ.. ആരാ നീന്നു..." " ഞാൻ ... താ... ത്രി..... " അവൾ അകത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു... അവളുടെ ആ നോട്ടം മറക്കാൻ എന്നാ വണ്ണം അവൻ അവളുടെ മുന്നിൽ കയറി നിന്നു.... " നീ എന്താ അകത്തേക്ക് നോക്കുന്നത്... നീ വല്ലതും കണ്ടോ... " താത്രി അവന്റെ മുഖത്തേക്ക് നോക്കി... കട്ടി മീശയും.... വെട്ടി ഒതുക്കിയ താടിയും... കഴുത്തിൽ രുദ്രാക്ഷം കൊണ്ടുള്ള മാലയും കിടപ്പൊണ്ട്... " നീ എന്താ ഈ നോക്കുന്നത്.... " " ഒന്നുമില്ല.... " " ഇവിടെ നടന്നതെന്തെങ്കിലും നീ കണ്ടോ... " അവന്റെ ആ ചോദ്യത്തിനു അവൾ തലകുലുക്കി..... അവൻ പെട്ടെന്ന് അവളുടെ അടുത്തേക്ക് വന്നു... എന്നിട്ടും താത്രിക്ക് നിന്ന ഇടത്തുനിന്ന് ഒന്ന് മാറാൻ കഴിഞ്ഞില്ല... അവളുടെ കാലുകൾ അവിടെ തന്നെ ഭയത്താൽ ഉറച്ചു പോയപോലെ അവൾക്ക് തോന്നി.... " നീ ഒന്നും കണ്ടിട്ടില്ല.. മനസ്സിലായോ.... അഥവാ എന്തെങ്കിലും നീ ആരോടേലും പറഞ്ഞാ.... ആ അടികിട്ടിയവന്റെ സ്ഥാനത്ത് നീ ആയിരിക്കും... കേട്ടല്ലോ.... " അവളെ നോക്കി അവനൊന്നു മീശ പിരിച്ചു..... " പൊക്കോ എന്നാ.... "

അവൾ അതിന് തലയാട്ടി ലൈബ്രറിക്ക് പുറത്തേക്ക് നടക്കാൻ തുടങ്ങിയപ്പോഴാണ് വഴി അറിയാത്ത കാര്യം അവൾ ഓർത്തത്.... " ചേട്ടാ..... " ലൈബ്രറിക്ക് അകത്തേക്ക് കയറി പോകാൻ നോക്കിയ അവനെ താത്രി വിളിച്ചു... " മ്മ്.. " " എനിക്ക് ഇവിടുന്ന് പോകാൻ വഴി അറിയില്ല... ഒന്ന് പറഞ്ഞു തരാമോ... ഫസ്റ്റ് ഇയർ മലയാളം..... " " ആരോടെങ്കിലും ചോദിക്ക്... ഇല്ലേൽ പുറത്തിറങ്ങുമ്പോ മൂന്ന് വഴി കാണും അതിൽ ഏതേലും വഴിയിലൂടെ ഒക്കെ നടന്നു നോക്ക് വൈകുന്നേരത്തിനു മുമ്പ് കണ്ടുപിടിക്കാം... " ദേഷ്യത്താൽ പറഞ്ഞു കൊണ്ട് അകത്തേക്ക് നടക്കുന്ന അവനെ ഒന്ന് അവൾ നോക്കി... " എന്ത്‌ സദാനമാ ഇത്... പാവം ഏതോ ഒരുത്തനെ ഇട്ടടിച്ചതും പോരാ... ഒന്ന് വഴിപോലും പറഞ്ഞു തന്നില്ല... കുറച്ചൂടി നീളം ഉണ്ടായിരുന്നേൽ ആ മുഖത്ത് ഒരടി കൊടുക്കാമായിരുന്നു.... " അവൾ ഓരോന്നും പിറുപിറുത്തുകൊണ്ട് ലൈബ്രറിക്ക് വെളിയിൽ ഇറങ്ങി ആദ്യം കണ്ട വഴിയിലൂടെ മുന്നിലേക്ക് നടന്നു... (തുടരും )

Share this story