വില്ലൻ: ഭാഗം 10

villan

എഴുത്തുകാരി: സജന സാജു

" അപ്പൊ നിങ്ങൾ ഒന്നും അറിഞ്ഞില്ലേ.... ആ വീട്ടിൽ മുഴുവനും ചാനെലുകാര ... ആ പെണ്ണും ഏതോ ഒരു മന്ത്രിയുടെ മോനും കൂടെ കിടക്കണ ഫോട്ടോ വന്ന്..... അവളുമാരുടെ ഒക്കെ കാര്യമേ.... ഇതൊക്കെ കണ്ട് ആ പാവം പിടിച്ച അച്ഛന് താങ്ങാൻ കഴിഞ്ഞില്ലട്ടിരിക്കും അയാള് കേറി തൂങ്ങി എന്നാ എല്ലാരും പറയുന്നത്..... " അയാളുടെ വാക്കുകൾ ഒരു ഇടി പോലെ ആദിയുടെ കാതുകളിൽ മുഴങ്ങി... നിന്നിടത്ത് നിന്നും അനങ്ങാൻ പോലും സാധിക്കാതെ അവൻ അവിടെ തന്നെ തറഞ്ഞു നിന്നു പോയി.. നന്ദുവിന്റെ വിളിയാണ് അവനെ സോബോധത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത് " ആദി.... വന്നേ... " ആദി നന്ദുവിന്റെ കൂടെ കാറിൽ കയറി.... " നന്ദു.... ഇതിപ്പോ എല്ലാം കൈവിട്ട് പോകുവാണല്ലോ ലക്ഷണമാണല്ലോ... " ആദി കൈവിരലുകളിൽ ഞെട്ട ഇട്ടുകൊണ്ട് നന്ദുവിനെ പരിഭ്രാമിച്ചു നോക്കി...... " ആദി.. നീ പേടിക്കണ്ട.. നീ കാറിൽ തന്നെ ഇരിക്ക്.. അവിടുത്തെ കാര്യം എങ്ങനാണെന്നു ഞാൻ ഒന്ന് പോയി നോക്കാം... നീയും കൂടി വന്നാൽ ചിലപ്പോ നിന്നെ എല്ലാരും തിരിച്ചറിഞ്ഞൽ പ്രശ്നം വലുതാകും.... ഓക്കേ.... " നന്ദു പറഞ്ഞതിന് ആദി ഒന്ന് തലകുലുക്കി സമ്മതം അറിയിച്ചു.... നന്ദു ആ കടക്കാരൻ പറഞ്ഞാ വഴിയേ താത്രിയുടെ വീട്ടിൽ പോയി....

ആ സമയം അങ്ങങ്ങായി കുറച്ചുപേർ കൂട്ടം കൂടി നിന്ന് സംസാരിക്കുന്നുണ്ട്.... പിന്നെ രണ്ട് മൂന് ലോക്കൽ ചാനലുകളും..... താത്രിയുടെ വീട്ടിൽ എന്താണ് സംഭവിച്ചതെന്നറിയാൻ നന്ദു അവിടെ നിന്ന ഒരാളോട് കാര്യം തിരക്കി..... " ചേട്ടാ.. എന്താ പ്രശ്നം.... നാട്ടുകാരൊക്കെ കൂടി നിൽപ്പുണ്ടല്ലോ..... " അത് കേട്ടതും അയാൾ നന്ദുവിനെ ഒന്ന് നോക്കി... " നിങ്ങൾ ആര... " " ഞാൻ.... എനിക്ക് ആ കുട്ടിയെ അറിയാം... പത്രം കണ്ടു അതാ വന്നൊന്ന് അന്വേഷിക്കാo എന്ന് വിചാരിച്ചത്... " പെട്ടെന്ന് വന്ന കള്ളം നന്ദു അയാളോട് പറഞ്ഞു... " എന്ത്‌ പറയാനാ മോനെ.... നല്ലൊരു പെൺകുട്ടിയാണെന്ന ഞങ്ങൾ ഒക്കെ വിചാരിച്ചിരുന്നത്... ഇവളൊക്കെ പഠിക്കാനാ പോകുവാ എന്ന് പറഞ്ഞിട്ട് കണ്ടവന്മാരുടെ കൂടെ ഇങ്ങനെ അഴിഞ്ഞാടി നടക്കും എന്ന് ആരേലും കരുതിയോ.... ആ പാവം അച്ഛൻ നമ്പൂതിരി... ഇതെല്ലാം അറിഞ്ഞത് മുതൽ ഒന്നും മിണ്ടാതെ ഇരിക്കുവാരുന്നു.. പെട്ടന്ന് കേറി തൂങ്ങാൻ നോക്കി.... ആ പെൺകൊചിന്റെ നിലവിളി കേട്ട് വന്നവരാണ് നമ്പൂത്തിരിയെ ആശുപത്രിയിൽ കൊണ്ടുപോയത്....

ആ അസത്ത് അകത്ത് ഇരുപ്പുണ്ട്.... ഇങ്ങനെയുള്ള മക്കളുണ്ടായാൽ എല്ലാർക്കും ആ നമ്പൂതിരി യുടെ അവസ്ഥ തന്നെയാ... " അയാൾ ഒരു നെടുവീർപ്പോടെ പറഞ്ഞതും നന്ദു വേഗം അവിടെ നിന്നുമിറങ്ങി കാറിനടുത്തേക്ക് വന്നു... " എന്താടാ....... "(ആദി ) " നീ വേഗം വണ്ടി എടുക്ക്.. ഞാൻ പറയാം.... "(നന്ദു ) ആദി വണ്ടി മുന്നോട്ടെടുത്ത്.... ആ സമയം നന്ദു ഏല്ലാ കാര്യങ്ങളും അവനോട് പറഞ്ഞു... എല്ലാം കേട്ട ആദി വണ്ടി സൈഡിൽ ഒതുക്കി നന്ദുവിനെ നോക്കി.. " നന്ദു ഇതിന് എന്ത്‌ പ്രായശ്ചിത്തം ആ ചെയ്യേണ്ടത്... ഞാൻ കാരണം അവളുടെ ജീവിതം നശിച്ചു അല്ലേടാ.... " ആദിയുടെ കണ്ണുകൾ ആദ്യമായി നിറയുന്നത് നന്ദു കണ്ടു.... " ആദി... നീ ഇങ്ങനെ സില്ലി ആകാതെ... നമുക്ക് എന്തേലും വഴി കണ്ടു പിടിക്കാം... അത് വരെ നീ ഇവിടുന്നൊന്ന് മാറി നിൽക്ക്... പ്രശ്നങ്ങൾ എല്ലാം തീർന്നിട്ട് വന്നാൽ മതി.... "(നന്ദു )

" ഇല്ലെടാ... എനിക്കത് പറ്റില്ല.... അവളുടെ നാട്ടുകാരും വീട്ടുകാരും ഒരു തെറ്റും ചെയ്യാത്ത അവളെ അല്ലെ കുറ്റം പറയുന്നത്... നീ അന്ന് പറഞ്ഞാ പോലെ അവൾ വല്ല കടുംകൈയ്യും ചെയ്ത പിന്നെ ജീവിത കാലം മുഴുവനും എനിക്ക് സമാധാനം കിട്ടില്ല... അതുകൊണ്ട്.... " ആദി പറഞ്ഞു പൂർത്തിയാക്കാതെ നന്ദുവിനെ നോക്കി.... " ഞാൻ അവളെ വിവാഹം കഴിച്ചോളാം നന്ദു.... " ആദി പറഞ്ഞത് കേട്ടതും നന്ദു ഒന്ന് നടുങ്ങി... " നീ പറയുന്നതൊക്കെ ശെരിയാ ആദി... പക്ഷെനിന്റെ അച്ഛൻ സമ്മതിക്കുമോ... അവളുടെ വീട്ടുകാർ സമ്മതിക്കുമോ... അതെല്ലാം പോട്ടെ അവള്.. അവളൊരിക്കലും സമ്മതിക്കില്ല..... "(നന്ദു ) " അവളുടെ സമ്മതം എനിക്ക് വേണ്ട... അവളുടെ വീട്ടുകാരുടെ മാത്രം മതി... ഞാൻ ചെയ്ത തെറ്റിന് ഒരു പ്രായശ്ചിത്തം അത്രേം ഉള്ളു... അല്ലാതെ.... എന്റെ അച്ഛൻ സമ്മതിക്കും.... ഞാൻ അവളെ കേട്ടുന്നതാണ് അച്ഛന്റെ മന്ത്രി പദവിക്ക് ഇപ്പോ നല്ലത്... അത് കൊണ്ട് അച്ഛൻ സമ്മതിക്കും..... " ആദി നന്ദുവിനെ നോക്കി പറഞ്ഞു..... " മ്മ്... നിന്റെ ഇഷ്ടം പോലെ ആദി... നീ ആദ്യം നിന്റെ അച്ഛനോട് ചോദിക്ക്..... പിന്നെ അച്ഛനെയും കൂട്ടി താത്രിയുടെ വീട്ടിൽ പോയ മതി...... എന്തെ.... " നന്ദുവിന്റെ ചോദ്യത്തിന് ആദി ഒന്ന് തലകുലുക്കിയ ശേഷം വണ്ടി മുന്നോട്ടെടുത്തു......................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story