വില്ലൻ: ഭാഗം 11

villan

എഴുത്തുകാരി: സജന സാജു

" അവളുടെ സമ്മതം എനിക്ക് വേണ്ട... അവളുടെ വീട്ടുകാരുടെ മാത്രം മതി... ഞാൻ ചെയ്ത തെറ്റിന് ഒരു പ്രായശ്ചിത്തം അത്രേം ഉള്ളു... അല്ലാതെ.... എന്റെ അച്ഛൻ സമ്മതിക്കും.... ഞാൻ അവളെ കേട്ടുന്നതാണ് അച്ഛന്റെ മന്ത്രി പദവിക്ക് ഇപ്പോ നല്ലത്... അത് കൊണ്ട് അച്ഛൻ സമ്മതിക്കും..... " ആദി നന്ദുവിനെ നോക്കി പറഞ്ഞു..... " മ്മ്... നിന്റെ ഇഷ്ടം പോലെ ആദി... നീ ആദ്യം നിന്റെ അച്ഛനോട് ചോദിക്ക്..... പിന്നെ അച്ഛനെയും കൂട്ടി താത്രിയുടെ വീട്ടിൽ പോയ മതി...... എന്തെ.... " നന്ദുവിന്റെ ചോദ്യത്തിന് ആദി ഒന്ന് തലകുലുക്കിയ ശേഷം വണ്ടി മുന്നോട്ടെടുത്തു... (ഇതേ സമയം താത്രിയുടെ വീട്..........) " ഹും നോക്ക് നാശം എന്തേലും മിണ്ടുന്നുണ്ടോന്ന്.... ഞങ്ങളെ കൂടെ നാണം കെടുത്തനായിട്ട്..... " തലയും കുനിച്ചിരുന്ന് കരയുന്ന താത്രിയെ നോക്കി മാലിനി.. (ഹേമയുടെ അമ്മ ) പറഞ്ഞു... " അമ്മ ഒന്ന് മിണ്ടാതെ ഇരുന്നേ... അല്ലെങ്കിൽ തന്നെ അവൾക്ക് എന്ത്‌ ചെയ്യണം എന്നറിയാതെ ഇരിക്കുമ്പോഴാ അമ്മേടെ ഒരു..... "(ഹേമ ) " ച്ചി.. നിർത്തേഡി അസത്തെ... അന്നേ ഞാൻ പറഞ്ഞതാ ഏട്ടനോട് (താത്രിയുടെ അച്ഛൻ ) ഈ പെണ്ണിനെ പഠിക്കാണെങ്ങും വിടണ്ട ശെരി ആകില്ലന്ന്... ഇപ്പൊ ഏതോ ഒരുത്തന്റെ കൂടെ പോയി കിടന്നിട്ട് വന്നിരിക്കുന്നു....

പാവം ഏട്ടൻ ഇപ്പൊ ആശുപത്രിയിൽ കിടന്ന് പ്രാണ ശ്വാസം വലിക്കുകയായിരിക്കും..... " മാലിനിയുടെ ഓരോ വാക്കുകളും താത്രിയെ കുത്തി നോവിച്ചുകൊണ്ടിരിക്കുന്നു... പണ്ട് മുതലേ താത്രിയെ മാലിനിക്ക് ഇഷ്ടമല്ല... ആ നീരസം കൂടി അവർ ഇപ്പൊ തീർക്കുകയാണെന്ന് ഹേമക്കും.. വാസുദേവൻ (താത്രിയുടെ അച്ഛന്റെ ചേട്ടൻ )നും മനസ്സിലായി... ഭാര്യ എന്ത്‌ പറഞ്ഞാലും അതിനൊക്കെ തലയിട്ടുന്ന വാസുദേവൻ നമ്പൂതിരിയെ കാണുമ്പോ ഹേമക്ക് തന്റെ അച്ഛനോട് എന്തെന്നില്ലാത്ത അലിവ് തോന്നും...... " മാലിനി ഒന്ന് നിർത്തു.... ഈ സമയo വരെ നാട്ടുകാരുടെ ചോദ്യമായിരുന്നു... അതൊന്ന് കഴിഞ്ഞപ്പോ നീ ആയോ.... വാ നമുക്ക് വീട്ടിലേക്ക് പോകാം... "(വാസുദേവൻ ) " അതാ നല്ലത്... ഇല്ലെങ്കിൽ ഇവളെ ഞാൻ വല്ലതും ചെയ്തു പോകും... ഹെമേ... ഇങ്ങോട്ട് വന്നേ ആ നശിച്ചവളെ കണ്ടാൽ മതി പിന്നെ നിന്റെ ജീവിതവും പോക്കാ..... "(മാലിനി ) " ഞാൻ വന്നോളാം.. അമ്മ പൊ... " ഹേമ മാലിനിയേ നോക്കി പറഞ്ഞു.... അവർ അവളെ ഒന്ന് തറപ്പിച്ചു നോക്കിയ ശേഷം അവിടെ നിന്നും പോയി... "

താത്രി... എത്ര നേരം എന്ന് പറഞ്ഞാ ഇങ്ങനെ ഇരിക്കുന്നെ... നിനക്ക് എന്തേലും കുടിക്കാൻ എടുക്കട്ടെ... " ഹേമയുടെ ചോദ്യത്തിന് താത്രി വേണ്ടെന്ന് തലയനക്കി കാണിച്ചു... " എനിക്കറിയാം താത്രി... നീ തെറ്റൊന്നും ചെയ്യില്ലെന്ന്... അന്ന് നീ എന്നെ വിളിച്ചപ്പോ ഞനും കൂടി വന്നിരുന്നേൽ ഒരുപക്ഷെ ഇതൊന്നും നടക്കില്ലായിരുന്നു... അവിടെ എന്താ നടന്നത്.......... ഈ അവസരത്തിൽ നിന്നോട് ചോദിക്കുന്നത് തെറ്റാണെന്നറിയാം എന്നാലും..... " ഹേമയുടെ ചോദ്യങ്ങൾക്കെല്ലാം താത്രിക്ക് മൗനo മാത്രമായിരുന്നു ഉത്തരം... പിന്നെയും സമയo ഇഴഞ്ഞു നീങ്ങി....... " താത്രി... അമ്മ എന്നെ അന്വേഷിക്കുന്നുണ്ടാവും ഞാൻ അങ്ങോട്ട് പോകുവാ... ഉടനെ തന്നെ തിരിച്ചു വരാം..... " ഹേമ അവിടുന്ന് എണീറ്റു മുറ്റത്തേക്കിറങ്ങി.. പിന്നെ എന്തോ ഒരു ഉൾപ്രേരണയിൽ ഹേമ തിരിച്ചു താത്രിയുടെ അടുത്തെക്ക് തന്നർ ഓടി വന്നു....... "

അല്ലെങ്കി ഞാൻ ഇന്ന് പോണില്ല..... " ഹേമയുടെ മുഖഭാവം കണ്ടപ്പോൾ താത്രിക്ക് മനസ്സിലായി അവൾ എന്തിനാ തിരിച്ചു വന്നതെന്ന്... " ഞാൻ എന്തേലും ചെയ്യും എന്ന് കരുതിയാണോ ഹേമ ഓടി വന്നത്..... അങ്ങനെ പേടിക്കണ്ട.. കാരണം ഞാൻ തെറ്റൊന്നും ചെയ്തില്ല... തെറ്റ് ചെയ്തവർ സന്തോഷത്തോടെ ഇരിക്കുമ്പോ ഒരു തെറ്റും ചെയ്യാത്ത ഞാൻ എന്തിന് കടുംകൈ ചെയ്യണം.... ഇപ്പൊ എന്റെ വിഷമമം എന്ന് പറയുന്നത് എന്റെ അച്ഛനും അമ്മയും എന്നെ വിശ്വസിച്ചില്ലല്ലോ എന്നോർത്ത.... എന്നെ ജീവനെപ്പോലെ കണ്ട എന്റെ അച്ഛൻ ഞാൻ കാരണം ഇപ്പൊ മരണത്തോട് മല്ലടിക്കുവാ... ഞനും അവരുടെ കൂടെ ആശുപത്രിയിലേക്ക് പോകാൻ തുടങ്ങിയപ്പോ അമ്മ പറയുവാ ഞാൻ കൂടെ പോയ അച്ഛനും അമ്മയും ആശുപത്രിയിൽ നിന്നും ചാടി മരിക്കും എന്ന്... അവർ അത്രത്തോളം എന്നെ വെറുത്ത് കഴിഞ്ഞിരിക്കുന്നു..... " താത്രി മുഖം പൊത്തി പൊട്ടിക്കരയാൻ തുടങ്ങി.... ഹേമക്ക് അവളെ എന്ത്‌ പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയില്ലായിരുന്നു....

എന്നാലും അവളുടെ മുടിയിഴകളെ തഴുകി കൊണ്ട് ഹേമ അവളെ ആശ്വസിപ്പിക്കാം ശ്രമിച്ചു..... (ആദിയുടെ വീട് )*** " അച്ഛൻ എന്താ ഒന്നും മിണ്ടാത്തത്.... ഞാൻ അവളെ കല്യാണം കഴിച്ചാൽ അത് അച്ഛനും കൂടി പ്രയോജനപ്പെടും... ഒരു പാവപ്പെട്ട വീട്ടിലെ പെണ്ണിനെ മോൻ കെട്ടിയെന്ന് പറഞ്ഞാൽ കുറച്ച് വോട്ടുകളും കൂടി അച്ഛന് കിട്ടും..... " ആദി കാര്യായി സംസാരിക്കുന്നതിനിടയിലും പ്രതാപനോട് പുച്ഛം കലർന്നു സംസാരിക്കാൻ മറന്നില്ല.... " എന്താടാ... നീ എന്നെ കളിയാക്കുവാണോ.... അതെ... എനിക്ക് ഈ പതവി തന്നെയാണ് വലുത്... അതിൽ കൂടിയാണ് ഞാൻ ഈ കാണുന്ന എല്ലാം കെട്ടിപ്പാടുത്തത്.... നീ ഇങ്ങനെ നെഗളിച്ചു നിൽക്കുന്നതും ഞാൻ മന്ത്രി ആയതുകൊണ്ട് തന്നെയാ.. കേട്ടോടാ..... " പ്രതാപന്റെ വാക്കുകൾക്ക് മുന്നിൽ അവൻ ഒന്നും മിണ്ടാതെ നിന്നു.... " ഏതോ അഷ്ടിക്ക് വകയില്ലാത്ത കുടുംബം ആണെന്ന കേക്കുന്നെ.... എന്റെ പി എ ശങ്കർ പോയി അവരെ കണ്ട് സംസാരിക്കും എനിക്ക് സമയമില്ല... നാളത്തന്നെ ഡൽഹിക്ക് പോണം എനിക്ക്.... "

അത്രയും പറഞ്ഞുകൊണ്ട് പ്രതാപൻ വെളിയിലേക്കിറങ്ങി.... പ്രതാപന്റയും ആദിയുടെയും പെരുമാറ്റം കണ്ട് കിളിപോയി നിൽക്കുവാന് നന്ദു.... " എന്താടാ ഇങ്ങനെ നോക്കുന്നെ... "(ആദി ) " അല്ലട നിന്നെ കാണുമ്പോ എനിക്ക് ആദ്യം അസൂയ ആയിരുന്നു... ഇപ്പൊ മനസ്സിലായി എന്റെ വീട് ഇത് വെച്ച് നോക്കുമ്പോ സ്വർഗം ആണെന്ന്.... " നന്ദു പറഞ്ഞത് കേട്ട് ആദി ഒന്ന് ചിരിച്ചു.. പക്ഷെ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്ന പോലെ നന്ദുവിനു തോന്നി... " അപ്പൊ പ്രശ്നം ഏകദേശം സോൾവ് ആയി.. നാളെ ശങ്കർ പോയി സംസാരിക്കും അവളുടെ വീട്ടുകാരോട്..... "(ആദി താല്പര്യം ഇല്ലാതെ പറഞ്ഞു...") " ആദി.. നിനക്ക് താത്രിയെ സ്നേഹിക്കാൻ കഴിയുമോ... " നന്ദു ആദിയോട് ചോദിച്ചു......................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story