വില്ലൻ: ഭാഗം 12

villan

എഴുത്തുകാരി: സജന സാജു

അപ്പൊ പ്രശ്നം ഏകദേശം സോൾവ് ആയി.. നാളെ ശങ്കർ പോയി സംസാരിക്കും അവളുടെ വീട്ടുകാരോട്..... "(ആദി താല്പര്യം ഇല്ലാതെ പറഞ്ഞു...") " ആദി.. നിനക്ക് താത്രിയെ സ്നേഹിക്കാൻ കഴിയുമോ... " നന്ദു ആദിയോട് ചോദിച്ചു.... " എനിക്ക് താത്രിയെ എന്നല്ല... ആരെയും സ്നേഹിക്കാൻ കഴിയില്ല... ആരും എനിക്ക് സ്നേഹം തന്നിട്ടും ഇല്ല.... ഇത് പിന്നെ ഞാൻ ചെയ്ത തെറ്റിന് എല്ലാരുടെയും മുന്നിൽ അവൾ കുറ്റക്കാരി ആയോണ്ടുള്ള ഒരു.... സഹതാപം.... ദാറ്റ്‌സ് ഇറ്റ്... " നന്ദു ആദിയുടെ മുഖത്തെക്ക് തന്നെ നോക്കി.... ഇത്രയും വലിയ സംഭവങ്ങൾ നടന്നിട്ടും അവന്റെ മുഖത്ത് ഒന്നും നടക്കാത്ത ഭാവം ആണ്... ഇടക്കിടക്ക് മൊബൈലിലും കുത്തുന്നുണ്ട്.... ഇവനിത് എങ്ങനെ സാധിക്കുന്നു.... ഇഷ്ടമല്ലാത്ത ഒരു പെണ്ണിന്നെ സഹതാപത്തിന്റെ പുറത്ത് ആരേലും കെട്ടുമോ... അങ്ങനെ കെട്ടിയാൽ തന്നെ ജീവിതം നശിക്കില്ലേ... ഇതൊന്നും ആദിക്ക് മനസ്സിലാവാഞ്ഞാണോ അതോ..... ഇവനിനി വേറെ വല്ല ഉദ്ദേശവും... (നന്ദു ആത്മ ) നന്ദു ആധിയെ ചൂഴ്ന്ന് നോക്കുന്നത് കണ്ട് ആദി അവനോട് ചോദിച്ചു.. " നീയെന്താ ഇ നോക്കുന്നത്... "(ആദി ) അതിന് നന്ദു ഒന്നും ഇല്ലെന്ന് ചൂമൽ കാട്ടി....... ###############❤️❤️♥️

" അപ്പൊ നമ്പൂതിരി എന്ത്‌ തീരുമാനിച്ചു.... തീരുമാനം എന്തായാലും ഇപ്പൊ തന്നെ പറയണം.. ഇതിന്റെ പുറകെ നടക്കാൻ സമയമില്ല... അതുകൊണ്ടാണ്.... " ശങ്കർ ( പ്രതാപന്റെ പി എ ) ലാഘവത്തോടെ ദത്താൻ നമ്പൂതിരിയോട് പറഞ്ഞു ...... ഇ ബന്ധത്തോട് അദ്ദേഹത്തിന് ഒട്ടും തന്നെ താല്പര്യം ഇല്ല.. പക്ഷെ ഇങ്ങനെ... ഇത്രത്തോളം പേരുദോഷം കേട്ട മകളെ ഇനി ആര് കെട്ടാനാണ്... ജനിപ്പിച്ചത് കൊണ്ട് കൊല്ലാൻ സാധിക്കില്ല.... പലതും ഓർത്തു കൊണ്ട് എന്ത്‌ തീരുമാനം പറയും എന്നാലോചിച്ചു നിന്നു ദത്തൻ.. " ഇല്ല... എനിക്ക് ഇതിനു സമ്മതം അല്ല... പോയി പറഞ്ഞേക്ക് നിങ്ങളുടെ സാറിനോട്... ചത്താലും ഞാൻ ഇതിനു സമ്മതിക്കില്ലന്ന്.... " താത്രി പറഞ്ഞു തീർന്നതും അവളുടെ കരണം പുകയുമാർ ഒരടി അവളുടെ കവിളിൽ കിട്ടിയിരുന്നു.... പെട്ടെന്ന് കഴ്ച മങ്ങും പോലെ തോന്നിയെങ്കിലും അവൾ അവിടെ കിടന്ന മേശയിൽ പിടിച്ചു നിന്നു..... " മിണ്ടിപ്പൊക്കരുത് അസത്തെ... എല്ലാം കാട്ടി വെച്ചിട്ട്... വേറെ ഒരുത്തന്റെ കൂടെ കഴിഞ്ഞ നിന്നെ കെട്ടാൻ ആര് വരുമെന്ന... " താത്രിയുടെ അമ്മ സുമംഗല ആയിരുന്നു അത്... " അമ്മേ.. " തന്റെ അമ്മയിൽ നിന്നും വന്ന വാക്കുകൾ വിശ്വസിക്കാൻ കഴിയാതെ അവൾ ഒരു നിമിഷം പകച്ചു നിന്നു...

" ഞങ്ങൾക്ക് ഇതിനു സമ്മതമാണ്.... എപ്പോഴാണെന്ന് പറഞ്ഞാൽ മതി... ഇനി അതല്ലേ പറ്റു.... " സുമംഗല നേരിയത്തിന്റെ മുന്താണി കൊണ്ട് കണ്ണുകൾ തുടച്ചു... ഇപ്പോഴും ഒന്നും പറയാനാകാതെ ഇരിക്കുകയാണ് ദത്താൻ നമ്പൂതിരി..... താത്രി അവസാന ആശ്രയം എന്നപോലെ അച്ഛന്റെ അടുത്തെക്ക് വന്ന് ആ കൈകളിൽ പിടിച്ചു.. " അച്ച... ഞാൻ തെറ്റൊന്നും... " അവൾ പറഞ്ഞുപോർത്തിയാക്കും മുന്നേ ആ കൈകൾ അയാൾ കുടഞ്ഞെറിഞ്ഞു..... " സുമേ... എനിക്കൊന്ന് കിടക്കണം..... ഞങ്ങൾക്ക് എല്ലാത്തിനും സമ്മതമാ.... ഒന്നും ഇവർ ഞങ്ങളോട് ചോദിച്ചിട്ടില്ല.... കല്യാണത്തിന്റെ കാര്യം എങ്കിലും പറയാൻ തോന്നിലോ... അത് മതി... മനസ്സ് നിറഞ്ഞു... " ദത്തൻ നമ്പൂതിരി കണ്ണുകൾ തുടച്ചു കൊണ്ട് അകത്തേക്ക് പോയി..... എല്ലാം നോക്കി നിൽക്കാനേ താത്രിക്കുകയുള്ളു.... അവളുടെ മനസ്സിൽ അപ്പോഴേക്കും എല്ലാരോടും വെറുപ്പ് മുളപൊട്ടിയിരുന്നു..... തന്നെ വിശ്വസിക്കാത്തത്തിൽ തന്റെ വീട്ടുകാരെയും... എല്ലാരുടെയും മുന്നിൽ തന്നെ നാണം കെടുത്തിയ ആദിയോടും അവൾക്ക് വെറുപ്പ് നുരഞ്ഞു പൊന്തി............

♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ദത്തൻ നമ്പൂതിരി പൂജ ചെയുന്ന മുറുക്കന്റെ അമ്പലത്തിൽ വെച്ചായിരുന്നു ആദിയുടെയും താത്രിയുടെയും വിവാഹം.... അതികം ആഭരണങ്ങൾ ഒന്നും ഇല്ലാതെ ഒരു ചെറിയ മാങ്ങാ മാലയും കുഞ്ഞ് ജിമ്മിക്കകളും കൈയിൽ ഈരണ്ട് വളകളും മാത്രം ആയിരുന്നു........ ചെമ്പറ്റുടുത്ത താത്രിയെ ആദി ഒരു നിമിഷം കണ്ണെടുക്കതെ നോക്കി... എന്നാൽ കരി പടർന്നു തുടങ്ങിയ ആ കലങ്ങിയ കണ്ണുകൾ എല്ലാരും കണ്ടില്ലെന്ന് നടിച്ചു.... ആദിയുടെ പേര് കോത്തിയ ആലില താലി അവൻ അവളുടെ കഴുത്തിൽ ചാർത്തുമ്പോ നിർവികരതയോടെ അവൾ അവനെ ഒന്ന് നോക്കി... ആ നോട്ടം തന്റെ മനസ്സിലേക്ക് ആഴ്ന്ന് ഇറങ്ങുന്നത് മനസ്സിലാക്കി ആദി അവളിൽ നിന്നും കണ്ണുകൾ മാറ്റി......... കുങ്കുമ ചെപ്പിൽ നിന്നും ഒരു നുള്ള് സിന്ദൂരം അവളുടെ നെറുകയിൽ ചാർത്തുമ്പോൾ നിറഞ്ഞു വന്ന കണ്ണുകൾ അണപ്പൊട്ടി ഒഴുകിയിരുന്നു..... " ചടങ്ങുകൾ എല്ലാം കഴിഞ്ഞ സ്ഥിതിക്ക് ഇനി അങ്ങോട്ടും ഇങ്ങോട്ടും നാട്ടുനടപ്പനുസരിച്ചുള്ള പോക്കൊന്നും വേണ്ട... അതിനിട്ട് സമയവും ഇല്ല.... " പ്രതാപൻ നീരസത്തോടെ പറഞ്ഞു.... അതിന് തലകുനിച്ചു നിൽക്കാൻ മാത്രമേ ദാട്ടൻ നമ്പൂരിക്ക് കഴിഞ്ഞുള്ളു... " പോയിട്ട് വരാം അച്ച.... " കരഞ്ഞുകലംഗിയാ കണ്ണുമായി നിൽക്കുന്ന താത്രിയെ അവഗണിക്കാൻ അയാൾക്ക് ആയില്ല.... " നന്നായി വരും... " അവളുടെ നെറുകയിൽ കൈവെച്ചു ആശിർവാദിച്ചുകൊണ്ട് ദത്താൻ നമ്പൂതിരി പറഞ്ഞു....................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story