വില്ലൻ: ഭാഗം 13

villan

എഴുത്തുകാരി: സജന സാജു

"ദേവപ്രഭ " വിവാഹ ശേഷം ആദിയും താത്രിയുo ആദിയുടെ വീട്ടിലേക്ക് വന്നപ്പോൾ ചുമരിൽ മാർബിളിൽ കൊട്തിവെച്ചിരിക്കുന്ന ആ പേര് അവൾ ഒന്ന് മന്ത്രിച്ചു......... കാർ വന്നുനിന്നതും ഒരു വാക്കുപോലും മിണ്ടാതെ ആദി കാറിൽ നിന്നും ഇറങ്ങി... കൂടെ താത്രിയും.... വാതുക്കൽ വിളക്കുമായി നിൽക്കുന്ന പെണ്ണിനെ കണ്ടതും താത്രി ഒന്ന് മുഖം ചുളിച്ചു....... ആ പെൺകുട്ടി മുന്നോട്ട് വന്ന് താത്രിയുടെ കൈലേക്ക് ആ വിളക്ക് വെച്ച് കൊടുത്തു.... വലതുകാൽ വെച്ച് താത്രി അകത്തേക്ക് നടന്നു.... ഒരു നിമിഷം ആ വീടിന്റെ അകവശം കണ്ട് അവൾ അന്തിച്ചു നിന്നു.......... " എന്ത്‌ പറ്റി ചേച്ചി.... " ആ പെൺകുട്ടി അവളുടെ തോളിൽ കൈവെച്ചുകൊണ്ട് ചോദിച്ചു.... "ഒന്നുമില്ല " അവൾ വിളക്ക് കൊണ്ടുപോയി പൂജമുറിയിൽ വെച്ച് പ്രാർത്ഥിച്ചാശേഷം പുറത്തേക്കിറങ്ങി...... വലിയ കല്യാണം ഒന്നും അല്ലാത്തതിനാൽ പ്രതാപനും അയാളുടെ കുറച്ച് സുഹൃത്തുക്കളും പിന്നെ ആദിയും നന്ദുവും ആ പെൺകുട്ടിയും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു......ആരോടും മിണ്ടാതെ അവൾ അവിടെ ഒരു കസേരയിൽ ഇരുന്നു.... " ചേച്ചി....' ആ പെൺകുട്ടി വന്ന് ചിരിച്ചുകൊണ്ട് താത്രിയുടെ അടുത്തിരുന്നു.. " ചേച്ചിക്ക് ബോറടിച്ചോ...... ഇവിടെ കുറച്ച് പരിപാടി ഉണ്ടായിരുന്നു... അതാ കുറച്ചു നേരത്തേക്ക് ഞാൻ miss ആയത്... "

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു... അപ്പോഴും താത്രി അവളെ സംശയത്തോടെ നോക്കി... ആ നോട്ടം അവൾക്ക് മനസ്സിലായി... " ചേച്ചിക്ക് എന്നെ മനസിലായില്ല അല്ലെ.... ഞാൻ ആദി ലക്ഷ്മി.... ലെച്ചു ന്ന് വിളിച്ചോ.... പേര് കേട്ടപ്പോ ചെറുതായിട്ട് മനസ്സിലായില്ലേ.... ചേച്ചിയുടെ പ്രിയതമന്റെ ഒരേയൊരു പെങ്ങൾ... " അത് കേട്ടതും താത്രി അവൾക്ക് ഒരു നനുത്ത പുഞ്ചിരി സമ്മാനിച്ചു.... " ചേച്ചിക്ക് വിഷമമുണ്ടോ..... എനിക്ക് ഏകദേശം നിങ്ങളുടെ വിവാഹം നടന്നതെങ്ങനാണെന്നറിയാം...... ഏട്ടനോട് വെറുപ്പൊന്നും തോന്നരുത്... ഞങ്ങൾക്ക് സ്നേഹത്തെ കുറിച് പഠിപ്പിച്ചു തരാൻ ആരും ഇല്ല.... സ്നേഹിക്കാൻ ആരും ഇല്ല എന്ന് പറയുന്നതാവും ശെരി..... " ഇത്രയും നേരം പുഞ്ചിരിയോടെ സംസാരിച്ചുകൊണ്ടിരുന്ന ലക്ഷ്മിയുടെ കണ്ണുകൾ പതിയെ നിറയുന്നത് കണ്ടപ്പോൾ താത്രിക്കും വിഷമമായി... താത്രി പതിയെ ലക്ഷ്മിയുടെ കൈകളിൽ പിടിച്ചു... ലെച്ചുവിന് ഒരു ആശ്വാസം എന്നാ പോലെ.... നിറഞ്ഞു വന്ന കണ്ണുകൾ തുളുമ്പത്തെ വീണ്ടും ഒരു പുഞ്ചിരിയിലുടെ സമൃദമായി അവ ഒളിപ്പിക്കുന്ന ലെച്ചുവിനെ കണ്ട് താത്രിയുടെ മനസ്സിൽ ഒരു വിങ്ങൽ ഉണ്ടായി........

" ആ അതൊക്കെ പോട്ടെ... ഞാൻ ഇവിടെ ഇല്ലായിരുന്നു.. പാലക്കാട്‌ ആയിരുന്നു... അവിടെ mbbs പഠിക്കുവാ... കല്യാണം പ്രമാണിച്ചു പെട്ടിയും കിടക്കാനും എടുത്ത് കൊണ്ട് ഇങ്ങോട്ടേക്കു വന്നു..... പിന്നെ നമ്മൾ ഏകദേശം ഒരേ പ്രായമാ എന്നാലും ഞാൻ പേര് വിളിക്കുന്നത് ശെരി അല്ലല്ലോ.. അതാ ചേച്ചി എന്ന് വിളിച്ചത്...... " അവളുടെ വാ തോരാതെയുള്ള സംസാരം താത്രിക്ക് ആ അന്തരീക്ഷത്തിലും ചെറിയ ഒരു സമാധാനം നൽകി..... അങ്ങനെ അവർ തമ്മിൽ ഓരോന്ന് സംസാരിച്ചുകൊണ്ടിരുന്നപ്പോഴാണ് നന്ദു അവിടേക്ക് വരുന്നത്.... " hi പാർവതി.... എന്താടോ ദേഷ്യമാണോ എന്നോടും.... " നന്ദുവിനെ കണ്ട് മുഖം വെട്ടിച്ചു മാറ്റിയ താത്രിയോട് നന്ദു ചോദിച്ചു.... പക്ഷെ അതിന് താത്രി ഒന്നും മിണ്ടീല....... " അവന്റെ എല്ലാ പരിപാടിക്കും ഞാൻ കൂട്ട് നിൽക്കും.... എന്റെ ചങ്ക അവൻ..... പതിയെ പതിയെ തനിക്കും അവനെ മനസ്സിലാകും... "(നന്ദു ) " ഒരിക്കലും ഇല്ല ഏട്ടാ.... എന്നെ നാണം കെടുത്തിയതിൽ എനിക്ക് വിഷമമില്ല... പക്ഷെ എന്റെ കുടുംബം എന്ത്‌ തെറ്റാ ചെയ്തത്..... എന്റെ അച്ഛന് എന്തേലും സംഭവിച്ചിരുന്നെങ്കിലോ....... ഈ ജന്മം എനിക്ക് സമാധാനം കിട്ടുമായിരുന്നോ...... ഇപ്പോഴും എന്റെ അച്ഛൻ അവിടെ കരയുകയായിരിക്കും.... എനിക്കൊന്നും പെട്ടെന്ന് മറക്കാൻ പറ്റില്ല..... "

അത് പറഞ്ഞു പൂർത്തിയാക്കുമ്പോഴേക്കും താത്രിയുടെ ശബ്ദം ചിലമ്പിച്ചിരുന്നു.... " യഥാർത്ഥത്തിൽ അവൻ തെറ്റൊന്നും ചെയ്തിട്ടില്ല പാർവതി... എങ്ങനൊ അബദ്ധം പറ്റിയതാണ്.... അവനെ ആരോ ചതിച്ചതാ... അല്ലാതെ ആ ഫോട്ടോ ഒരിക്കലും. അവൻ..... "(നന്ദു ) " മതി ഏട്ടാ... എനിക്കൊന്നും കേൾക്കണ്ട.... എനിക്ക് ഈ വിവാഹത്തിനു ഒട്ടും താല്പര്യം ഇല്ലായിരുന്നു.... എന്റെ വീട്ടുകാർക്ക് ഞാൻ ഒരു നാണക്കേട് ആവണ്ട എന്ന് കരുതി മാത്രമാണ് ഞാൻ ഇതിനു സമ്മതിച്ചത്.... അല്ലാതെ.... ഇപ്പോഴും എനിക്ക് ആ മനുഷ്യനോട്‌ വെറുപ്പാണ്.... "(താത്രി ) "മ്മ് "... അവൾക്ക് ഒരു മൂളലിൽ മറുപടി നൽകിക്കൊണ്ട് നന്ദു അവിടെ നിന്നും എണീറ്റ് മുകളിലേക്ക് പോയി.... " ചേച്ചിക്ക് ഏട്ടനോട് വെറുപ്പാ അല്ലെ.... സാരമില്ല... എല്ലാം ശെരിയാകും എന്ന് എന്റെ മനസ്സ് പറയുന്നു.... " അത്രയും പറഞ്ഞാ ശേഷം ലെച്ചു അവിടെനിന്നുമെണീറ്റ് മാറി..... ❤️❤️❤️❤️❤️

" എന്താടാ ഇവിടെ വന്ന് നിൽക്കുന്നെ.... " മുറിയോട് ചേർന്ന ബാൽക്കണിയിൽ നിൽക്കുന്ന ആദിയോട് നന്ദു ചോദിച്ചു... " എന്തോ... ഒന്നും വേണ്ടിയിരുന്നില്ല........ " നന്ദുവിന്റെ മുഖത്ത് നോക്കാതെ ആദി മറുപടി പറഞ്ഞു.... " ഇതേ ടയലോഗ് രണ്ട് ദിവസം മുന്നേ ഞാൻ പറഞ്ഞു... അത് കെട്ടിരുന്നെങ്കിൽ ഇങ്ങനൊക്കെ നടക്കുവായിരുന്നോ... ഇനി പറഞ്ഞിട്ട് കാര്യം ഇല്ല..... " താല്പര്യം ഇല്ലാത്ത പോലെ നന്ദു പറഞ്ഞു... " നീ പറയുന്ന കേട്ടാൽ എല്ലാ തെറ്റും ഞാൻ ചെയ്ത പോലെ ഉണ്ട്..... അവളെ ഒന്ന് പേടിപ്പിക്കാൻ മാത്രമാ അന്ന് അവളെ ആ പഴയ ഫാക്ടറിയിൽ കൊണ്ട് വരാൻ ഞാൻ പ്ലാൻ ചെയ്തത്... ബാക്കി എല്ലാം ആ നശിച്ച ജോൺ ചെയ്ത പരിപാടിയ.... അവൻ തന്നെ ആകണo ആ ഫോട്ടോ പാത്രത്തിലും കൊടുത്തത്... മ്മ്മ്.... ഇനി പറഞ്ഞിട്ട് കാര്യം ഒന്നുമില്ല... ഇനി മുന്നോട്ടുള്ള കാര്യങ്ങൾ തീരുമാനിക്കാം... "(ആദി..) " എന്ത്‌ തീരുമാനിക്കൻ " നന്ദു സംശയത്തോടെ ആദിയോട് ചോദിച്ചു... " എടാ.. ഈ വിവാഹo അവളെ നാണക്കേടിൽ നിന്നും രക്ഷപെടുത്താൻ മാത്രമ... അല്ലാതെ എനിക്കവളെ ഭാര്യ ആയി ചിന്തിക്കാൻ പോലും വയ്യ.... അതുകൊണ്ട്... " ആദി നിർത്തി നന്ദുവിനെ നോക്കി... " അതുകൊണ്ട് കുറച്ചു നാൾ ഭാര്യ ഭർത്താക്കന്മാരെ പോലെ ജീവിച്ചു ഞങ്ങൾ പിരിയും... പിരിയുമ്പോൾ അവൾക്ക് നല്ല compensation കൊടുക്കാം... അത് കൊണ്ട് അവൾക്ക് നല്ല പോലെ ജീവിക്കാം.... " ആദിയുടെ വാക്കുകൾ നന്ദുവിൽ ഒരു ഞെട്ടൽ ഉണ്ടാക്കി..............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story