വില്ലൻ: ഭാഗം 14

villan

എഴുത്തുകാരി: സജന സാജു

ആദിയുടെ വാക്കുകൾ നന്ദുവിൽ ഞെട്ടൽ ഉണ്ടാക്കി.... " നീയെന്തൊക്കെയാ ആദി പറയുന്നത്.. " " ഞാൻ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല...... ഇതിനെ കുറിച് നമുക്കിടയിൽ ഒരു സംസാരം വേണ്ട... എന്താ...? നന്ദു അതിനൊന്ന് അമർത്തി മൂളി........ ♥️♥️♥️♥️ " ചേച്ചി... ഇതാട്ടോ അടുക്കള..... ഇങ്ങോട്ട് വരണ്ട കാര്യം ഒന്നുമില്ല.... സെർവന്റ് ഉണ്ട്... ചേച്ചിക്ക് എന്താ ആവശ്യം എന്ന് പറഞ്ഞാൽ മതി...." ലെച്ചു പറയുന്നതിനൊക്കെ താത്രി തലകുലുക്കി... അവളുടെ മനസ്സ് മുഴുവനും കരഞ്ഞു തളർന്നിരിക്കുന്ന അച്ഛനായിരുന്നു.... " പിന്നെ ചേച്ചി... ഇതാ.... " ലെച്ചു ഒരു ഗ്ലാസ്‌ പാൽ താത്രിയുടെ കൈയിലെക്ക് വെച്ചു കൊടുത്തു.... " ഇതെന്തിനാ... ഇതൊന്നും വേണ്ട... " താത്രി മുഖം കറുപ്പിച്ചു പറഞ്ഞു.. അത് കേട്ടതും ലെച്ചു ഒന്ന് ചിരിച്ചു.. " ആദ്യരാത്രി ആയതുകൊണ്ട് മാത്രമല്ല... ഏട്ടൻ കിടക്കുന്നതിനു മുമ്പ് പാല് കുടിക്കുന്ന ശീലമുണ്ട്.. ചേച്ചിയും വേണേൽ കുറച്ചു കുടിചോ ഉറക്കo കിട്ടാൻ നല്ലതാ... " ഒരു കണ്ണിറുക്കിക്കൊണ്ട് ലെച്ചു പറഞ്ഞു... " ഇതിൽ വല്ലതും കലക്കി കൊടുക്കണം ആ പിശചിന്.. "

താത്രി പിറുപിറുക്കുന്നത് കേട്ട് ലെച്ചു എന്താ എന്നർത്ഥത്തിൽ അവളെ നോക്കി....അതിന് മറുപടി ആയി താത്രി ഒന്ന് ചിരിച്ചു കാണിച്ചു...... ഡോറിന്റെ ലോക്ക് വീഴുന്ന ശബ്ദം കേട്ടാണ് ആദി തിരിഞ്ഞു നോക്കുന്നത്..... നോക്കുമ്പോൾ പാലുമായി താത്രി... " ഇവളിതെന്ത് ഭാവിച്ച.... നാണക്കേട് മാറ്റാൻ കെട്ടിയെന്ന് വെച്ച്... "(ആദി ആത്മ ) ആദി എന്തേലും പറയും മുന്നേ താത്രി പാലുമുഴുവൻ ഒറ്റ വലിക്കു കുടിച്ചു.... എന്നിട്ട് വേഗം വന്ന് കട്ടിലിൽ കിടന്നു.... എന്താ സംഭവിക്കുന്നതെന്നറിയാതെ വായും പൊളിച്ചു നിൽക്കുകയായിരുന്നു ആദി.... " ലൈറ്റ് ഓഫ്‌ ആക്ക്... എനിക്ക് കിടക്കണം... " തലമാത്രം പൊക്കിക്കൊണ്ട് താത്രി ആദിയെ നോക്കി പറഞ്ഞു.... " അയ്യടാ... എന്റെ ബെഡിൽ കിടക്കാൻ നിന്നോടാരാ പറഞ്ഞത്... ച്ചി.. ഇറങ്ങേടി ബെഡിൽ നിന്ന്.... " ആദി ദേഷ്യo കൊണ്ട് വിറച്ചു... " ദെ ഈ ഭീഷണി ഒന്നും എന്റെയടുക്കൽ ചിലവാകില്ല... ഇനി മുതൽ ഇതാ എന്റെ മുറി... താൻ വേണെമെങ്കിൽ വേറെ എവിടേലും കിടന്നോ... " അവളുടെ ഓരോ വാക്കും അവനിൽ ദേഷ്യത്തിന്റെ ആഴം കൂട്ടിക്കൊണ്ടിരുന്നു.... "

ചിലവാകുവോ ഇല്ലയോ എന്ന് ഞാൻ കാണിച്ചു തരാം... ഇറങ്ങേടി.... " അവൻ അവളുടെ അടുത്തേക്ക് വന്ന് അവളുടെ കയ്യിൽ പിടിച്ചു എണീപ്പിക്കാൻ നോക്കി... " ടോ.. എന്നെ തൊട്ടാൽ ഉണ്ടല്ലോ... " അവൾ അവനു നേരെ വിരൽ ചൂണ്ടി... " തൊട്ടാൽ നീ എന്ത്‌ ചെയ്യും... " " ഞാൻ ഇവിടെ കിടന്ന് കൂകി വിളിക്കും.... നിങ്ങൾ എന്നെ പീഡിപ്പിക്കാൻ നോക്കി എന്ന്... പിന്നെ പറയേണ്ട കാര്യം ഇല്ലല്ലോ... നാളെ പത്രത്തിലൊക്കെ നിങ്ങടെ ഈ മോന്ത ആയിരിക്കും വരുന്നത്.. എന്നെ കൊണ്ട് അങ്ങനൊന്നും ചെയ്യിക്കരുത്.... " താത്രി ആദിയുടെ നേരെ ചീറി... പീഡനം എന്ന് കേട്ടതും ആദിയുടെ കിളികൾ മുഴുവനും പോയി... പെട്ടന്നാവൻ അവളിൽ നിന്നും കുറച്ചു അകന്നു മാറി നിന്നു... " അങ്ങനെ പേടിച്ചു നിന്നാൽ നിങ്ങൾക്ക് കൊള്ളാം.... " താത്രി തലയിണയിലേക്ക് മുഖം പൂഴ്ത്തി കിടന്നു... ആദി വേഗം ബാൽക്കണിയിലേക്കിറങ്ങി..... " ഇവളെന്തൊക്കെയാ ഈ പറയുന്നേ പീഡനമോ.... നാശം.. ഈ കുരിശിനെ ഏത് നേരത്താണോ തലയിൽ വെക്കാൻ തോന്നിയത്...

കണ്ടാൽ വെറുo പാവം.... എന്നാൽ..... ഇവൾക്ക് കാണിച്ചുകൊടുക്കാം ഞാൻ ആരാണെന്നു.... " ആദി പലതും ഓർത്തുകൊണ്ട് കുറച്ചു നേരം അങ്ങനെ നിന്ന ശേഷം റൂമിന്റെ മൂലയിലുള്ള ഒരു സോഫയിൽ വന്ന് കിടന്നു.... ♥️♥️♥️♥️♥️♥️♥️ " നീയെന്തൊക്കെയാ പറയുന്നെ ആദി... എനിക്ക് വിശ്വസിക്കാൻ വയ്യ..... അതോ നീ അവളെ ഒഴിവാക്കാൻ വേണ്ടി പറയുന്നതാണോ... " നന്ദു ആദിയെ കൂർപ്പിച്ചു നോക്കി.. " നീ വേണമെങ്കിൽ വിശ്വസിച്ച മതി... ശേ ഒരു പെണ്ണിന്റെ മുന്നിൽ നാണം കേട്ടു... ഇനി അവള് മെക്കിട്ട് കേറാൻ വന്നാൽ.. നോക്കിക്കോ.... " (ആദി ) " അല്ല.. സാറ് വഴക്കുമായി വീട്ടിൽ ഇരിക്കാനാണോ പ്ലാൻ..... നാളെ വരിലെ കോളേജിലേക്ക്.... "(നന്ദു ) " പിന്നെ വരാതെ... "(ആദി ) "അപ്പൊ ഓക്കേ അളിയാ.. നാളെ കാണാം.. കുറച്ച് പരിപാടികൾ ഉണ്ട്....."(നന്ദു ) ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

" നീയെങ്ങോട്ടാ രാവിലെ തന്നെ... " കുളിച്ചൊരുങ്ങി നിൽക്കുന്ന താത്രിയോട് ആദി പുച്ഛത്തോടെ ചോദിച്ചു... " അത്... ഞാൻ.. ഞാൻ ഇന്നലെ പറഞ്ഞതൊക്കെ കുറെ കൂടിപ്പോയി... എന്നോട് ക്ഷമിക്കണം... " തലകുനിച്ചു നിന്ന് ക്ഷമ ചോദിക്കുന്ന താത്രിയെ കണ്ടതും അവൻ ഒരു അന്തളിപ്പോടെ അവളെ നോക്കി... *ശെടാ... ഇന്നലെ പുലിയെ പോലെ ചീറിയാവളല്ലേ ഇത് * ആദി ഒരു നിമിഷം ആലോചിച്ചു... " അല്ല. ആദിയേട്ടൻ കോളേജിലേക്കാണോ... " " ആണെങ്കിൽ " ആദി അവളെ നോക്കാതെ കണ്ണാടിയിൽ നോക്കി മുടി ചീപ്പിക്കൊണ്ട് നിന്നു... " അല്ല... ഞനും കൂടി.... " അവളുടെ ആവശ്യം കേട്ടതും ആദി പൊട്ടിച്ചിരിച്ചു.. " ഓ... അപ്പൊ കാര്യം കാണാനായിട്ട മോള് രാവിലെ തന്നെ ക്ഷമ ഒക്കെ ചോദിച്ചത് അല്ലെ... " ആദി അവളെ നോക്കി ചോദിച്ചതും താത്രി തലകുനിച്ചു നിന്നു... അവൻ അവൽക്കരികിലേക്ക് നടന്നു...

" എന്നാ മോള് കേട്ടോ... നീ ഇനി ഒരിക്കലും ആ കോളേജിന്റെ പടി ചവിട്ടാൻ പോണില്ല..... നീ ഇവിടെത്തന്നെ ഇരുന്നാൽ മതി.... "(ആദി ) " പറ്റില്ല... എനിക്ക് കോളേജിൽ പോണം..... " അവൾ വാശിയോടെ പറഞ്ഞു... " അതികം ഞെകളിക്കല്ലേ..... ഞാൻ പറയാതെ ഈ വീടിനു പുറത്തിറങ്ങിയാൽ.. പിന്നെ നീ ഈ വീട്ടിൽ കേറില്ലാ.... നിന്റെ തന്തപ്പടി നിന്നേ അങ്ങോട്ടും കേട്ടുമെന്ന് തോന്നുന്നില്ല... അത്കൊണ്ട് എന്നെ അനുസരിച്ചാൽ ജീവിച്ചു പോകാം.... " അവൻ അവൾക്ക് നേരെ മുഖം ചുളിച്ചുകൊണ്ട് മുറിയിൽ നിന്നും ഇറങ്ങി പോയി.... ജീവിതത്തിലെ എല്ലാ സന്തോഷവും തന്നിൽ നിന്നും അകലുന്നത് കണ്ട് ഒന്ന് കരയാൻ പോലും ആകാതെ താത്രി തറഞ്ഞു നിന്നു..............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story