വില്ലൻ: ഭാഗം 15

villan

എഴുത്തുകാരി: സജന സാജു

" ഹ.. വന്നല്ലോ മണവാളൻ..... " കോളേജിലേക്ക് കയറി വന്ന ആദിയെ നന്ദു ഒന്ന് കളിയാക്കി.... " ട... മതി... ഇനി ആരേലും കേട്ടിട്ട് വേണം കല്യാണം കഴിഞ്ഞത് ഇവിടെ മൊത്തം ഫ്ലാഷ് ആകാൻ.... "(ആദി..) " ഞാൻ ആരോടും പറയില്ല പൊന്നെ... പിന്നെ... നിന്റെയും താത്രിയുടെയും കാര്യം കോളേജ് മുഴുവൻ അറിഞ്ഞിട്ടുണ്ട്... പലരും രാവിലെ എന്നോട് ചോദിച്ചു... ഞാൻ ഒന്നും പറയാൻ നിന്നില്ല.... അല്ല.. പാർവതി ഇവിടെ.... " നന്ദു കണ്ണുകൾ കൊണ്ട് അവനുചുറ്റും പരാതിക്കൊണ്ട് ചോദിച്ചു... " അയ്യാ... അവളെ ഞാൻ കൂടെ കൊണ്ട് നടക്കാം... ശവം..... ഇതുവരെ ഒരുത്തന്റെ മുന്നിലും താണ് നിക്കാത്ത എന്നെയ അവള് മൂലക്കാക്കിയത്... " ആദി ദേഷ്യത്തോടെ പറയുമ്പോഴും നന്ദുവിന്റെ ചുണ്ടിൽ വിരിഞ്ഞ ചിരി അവൻ സമൃദമായി ഒളിപ്പിച്ചു.... " നീ കടിച്ചു പിടിച്ചു ചിരിക്കയൊന്നും വേണ്ട... അവൾക്ക് ചെറിയ ഒരു ഡോസ് കൊടുത്തിട്ട ഞാൻ വന്നേ... മനസ്സിലായില്ലേ.. " നന്ദു ഇല്ല എന്നാ അർത്ഥത്തിൽ തലകുലുക്കി. " അവളുടെ ഇങ്ങോട്ടേക്കുള്ള വരവ് ഞാൻ അങ് നിർത്തി...

ഞാൻ അങ്ങനൊന്നും ചെയില്ലായിരുന്നു.. പക്ഷെ അവൾക്കിത്തിരി അഹങ്കാരം ഉണ്ട്.. അത് തീരട്ടെ... " " കഷ്ടം ആദി.. നീയൊരു ദുഷ്ടൻ തന്നെ.. " നന്ദു പറഞ്ഞ കേട്ട് അവനൊന്നു വെളുക്കെ ചിരിച്ചു... ❤️❤️❤️❤️❤️❤️❤️❤️❤️❤️ " എന്താണ് ചേച്ചിക്കുട്ടി വിഷമിച്ചിരിക്കുന്നെ... " താടിയിൽ കൈകുത്തി എന്തോ ആലോചനയിൽ ആയിരുന്നു താത്രി.. " ഒ.... ഒന്നുമില്ല... " ചിരിക്കാൻ ശ്രമിച്ചുകൊണ്ട് അവൾ പറയുമ്പോഴും കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങി.. " ചേച്ചി കരയുവാണോ.... എന്ത്‌ പറ്റി ചേച്ചി.... " ലെച്ചു ഒരു പതർച്ചയോടെ ചോദിച്ചു... അതിന് ഒന്നും മിണ്ടാതെ താത്രി ജനൽ പാലിക്കിടയിലൂടെ ദൂരേക്ക് നോക്കി നിന്നു... " ചേച്ചിക്ക് എന്നോടും വെറുപ്പാ അല്ലെ " ലെച്ചുവിന്റെ മുഖം വാടിയതും താത്രിക്ക് വിഷമം ആയി... " ഒന്നുല ലെച്ചു വീട്ടിലെ കാര്യം ഓർത്തപ്പോ വിഷമം ആയി അതാ... " കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് താത്രി പറഞ്ഞു.... " മ്മ്... സാരമില്ല ചേച്ചി എല്ലാം ശെരിയാകും... ചേച്ചി ഇങ്ങനെ ഇവിടെത്തന്നെ ഇരുന്നാൽ വിഷമം കൂടുകയേ ഉള്ളു...

കോളേജിൽ പോയിതുടങ്ങുമ്പോ എല്ലാം ശെരിയാവും.. " ലെച്ചുവിന് മറുപടി ആയി താത്രി ഒന്ന് പുഞ്ചിരിച്ചു... അവൾക്കറിയില്ലലോ തന്റെ എല്ലാ സ്വപ്നങ്ങളും നഷ്ടപ്പെട്ടിരിക്കുകയാണെന്നു..... ❤️❤️❤️❤️ " എന്താടി നോക്കി പേടിപ്പിക്കുന്നെ.... " കോളേജിൽ നിന്നുംറൂമിലേക്ക് വന്നുകേറിയപ്പോ കാണുന്നത് തന്നെ നോക്കി നിൽക്കുന്ന താത്രിയെ ആണ്... " ആദി ചേട്ടാ... പ്ലീസ്... എനിക്ക് പഠിക്കണം... ... അമ്പലത്തിൽ വരുന്നവർ ദക്ഷിണ ആയി കൊടുക്കുന്ന അഞ്ചും പത്തും കൂട്ടിവെച്ച അച്ഛൻ എന്നെ പഠിപ്പിച്ചത്... ഇപ്പൊ ഇത് ഏട്ടനായിട്ട് നിർത്തിയാൽ എന്റെ അച്ഛന്റെ ഇതുവരെയുള്ള പ്രയത്നം എല്ലാം വെറുതെ ആകും..... പ്ലീസ്... ഞാൻ കാല് പിടിക്കാം... " താത്രി അവന്റെ അരികിലേക്ക് വന്നപ്പോ അവൻ പുച്ഛഒ നിറഞ്ഞ ഒരു ചിരി അവൾക്ക് സമ്മാനിച്ചു... " കൂടുതൽ ഡയലോഗ് അടിക്കല്ലേ മോളേ... ഒട്ടും സെന്റിമെന്റ്സ് ഇല്ലാത്ത ആളാ ഞാൻ.. വെറുതെ വായിലെ വെള്ളം വറ്റിക്കാം എന്നല്ലാതെ ഒന്നും നടക്കാൻ പോണില്ല...

" ഷെൽഫിൽ നിന്നും ടവലും എടുത്ത് തോളിലിട്ട്കൊണ്ട് അവൻ ബാത്‌റൂമിലേക്ക് കയറി.... ആദിയുടെമനസ്സ് സന്തോഷത്താൽ പെരുംപറ കൊട്ടുകയായിരുന്നു... ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ "ആദി...." നന്ദു ആദിയെ വിളിച്ചുകൊണ്ടു വീട്ടിലേക്ക് കയറി വന്നപ്പോൾ കാണുന്നത് തനിക്കെതിരെ നടന്നുവരുന്ന ലെച്ചുവിനെയാണ്..... അവളെ കണ്ടതും അവൻ മുഖം അവളിൽ നിന്നും വെട്ടിച്ചു മാറ്റി... ആദിയുടെ മുറിയെ ലക്ഷ്യമാക്കി നടന്നു..... " നന്തേട്ട..... " ലെച്ചു വിളിച്ചതവൻ കേട്ടെങ്കിലും കേക്കാത്ത മട്ടിൽ പിന്നെയും മുന്നോട്ട് നടന്നു.. അത് കണ്ടതും ലെച്ചു വേഗം അവന്റെ മുന്നിൽ കേറി നിന്നു.. " എന്താ ഞാൻ വിളിച്ചിട്ട് നിക്കാഞ്ഞേ.... " അവളുടെ ചോദ്യത്തിനു അവൻ മറുപടി ഒന്നും പറഞ്ഞില്ല.... " ഇപ്പോഴും വെറുപ്പാണല്ലേ എന്നോട്.. "(ലെച്ചു ) " നോക്ക് ലക്ഷ്മി.. നിന്റെ മനസ്സിൽ ഇപ്പോഴും പഴയപോലെ എന്നോടെന്തെങ്കിലും ഉണ്ടെങ്കിൽ അത് മറന്നേക്ക്... എനിക്കൊരിക്കലും നിന്നെ അങ്ങനൊന്നും കാണാൻ പറ്റില്ല.... ഇവിടുന്ന് നീ പാലക്കാട്ടേക്ക് പോയപ്പോ ഒരു സമാധാനം ഉണ്ടായിരുന്നു...

" അവസാന വാക്ക് അവൻ പിറുപിറുക്കുന്ന പോലെ പറഞ്ഞുവെങ്കിലും ലെച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു... " ഞാൻ ഒരു ശല്യമായി അല്ലെ... സോ... റി.... " ഒരു പൊട്ടിക്കരച്ചിൽ പ്രതീക്ഷിച്ച സ്ഥലത്ത്‌ അവൾ കണ്ണുകൾ നിറച്ചൊരു പുഞ്ചിരി അവനു സമ്മാനിക്കുമ്പോഴും മനസ്സ് പതറാതിരിക്കാൻ അവൻ ആവുന്നതും ശ്രമിച്ചു... അവളുടെ കണ്ണുകൾ നിറയുന്നത് കണ്ടപ്പോ അവളെ വലിച് മാറോട് ചേർത്ത് " നീയില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ലെടി " എന്നവന് പറയണം എന്നുണ്ടായിരുന്നു... പക്ഷെ കൂട്ടുകാരന്റെ പെങ്ങളെ മോഹിക്കുന്നത് തെറ്റാണു... വലിയ തെറ്റ്... ഈ വീട്ടിൽആദി എല്ലാ സ്വാതന്ത്ര്യവും തനിക്ക് തന്നിട്ടുണ്ട്... ആ വിശ്വാസത്തെ തകർക്കാൻ തനിക്കാകില്ല...... കണ്ണുകൾ തുടച്ചുകൊണ്ട് പോകുന്ന ലെച്ചുവിനെ നോക്കി ഒരു മാത്ര അവനും നിന്നു... ശേഷം ഒരു ചിരി ദുഃഖത്താൽ വിതുമ്പുന്ന ചുണ്ടിൽ വരുത്തി അവൻ ആദിയുടെ അടുത്തേക്ക് പോയി..... " ആദി... " റൂമിന്റെ ഡോറിൽ മുട്ടിക്കൊണ്ട് നന്ദു വിളിച്ചു.....

പക്ഷെ ഡോർ തുറന്നത് താത്രി ആയിരുന്നു.. " ഹ പാർവതി... ഞാൻ ആദിയെ കാണാൻ വന്നതാ..... അവൻ എവിടെ..... " നന്ദുവിന്റെ ചോദ്യം വന്നതും താത്രിയുടെ മുഖം നാണത്താൽ ചുവന്നു... അവൾ പതിയെ മിഴികൾ തറയിലേക്ക് പായിച്ചുകൊണ്ട് പതിയ സ്വരത്തിൽ അവൻ ബാത്‌റൂമിലാണെന്ന് പറഞ്ഞു.... " ഓക്കേ... ഞാ... ഞാൻ.. പിന്നെ വന്ന് കണ്ടോളാം... " അത്രയും പറഞ്ഞുകൊണ്ട് നന്ദു തിരികെ നടന്നു.... # പാർവതി എന്തിനാ അവൻ ബാത്‌റൂമിൽ ആണെന്ന് പറയാൻ ഇത്ര നാണിക്കുന്നെ... ഇനി അവര് തമ്മിൽ വല്ലതും.... ശേ... അങ്ങനൊന്നും ആയിരിക്കില്ല... " അവൻ സ്വയം തലയിൽ കൊട്ടിക്കൊണ്ട് പുറത്തേക്ക് നടന്നു..... ❤️❤️❤️❤️❤️ " ആരായിരുന്നു... " ബാത്‌റൂമിൽ നിന്നും തലയും തൂവർത്തിക്കൊണ്ട് ആദി വന്നു... " ആരാച്ചാര് " കലിപ്പോടെ താത്രി പറഞ്ഞു... " ടി നിന്നെ ഞാൻ... ഇനി വാടി കോളേജിൽ പോണം എന്നും പറഞ്ഞോണ്ട്.. കാണിച്ചു തരാം... " " ഞാൻ പോകും ഏട്ടൻ തന്നെ എന്നെ കൊണ്ടാകും നോക്കിക്കോ.... " താത്രി ഒരു വിജയി ഭാവത്തിൽ പറഞ്ഞപ്പോൾ അവളുടേ മനസ്സിൽ തനിക്കെതിരെ ഒരു പാര വരുന്നുണ്ടെന്ന് അവൻ മനസ്സിലക്കി കഴിഞ്ഞിരുന്നു ............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story