വില്ലൻ: ഭാഗം 16

villan

എഴുത്തുകാരി: സജന സാജു

അന്ന് സൺ‌ഡേ ആയതിനാൽ ആദിക്ക് കോളേജ് ഇല്ലായിരുന്നു... അതുകൊണ്ട് തന്നെ അവൻ താമസിച്ചാണ് എഴുന്നേറ്റത്.. എഴുന്നേറ്റ ഉടൻ തന്നെ അവൻ കട്ടിലിലേക്ക് നോക്കി...*ശവം രാവിലെ എണീറ്റു പോയി എന്നാ തോന്നുന്നേ.. അതിനെ കണികണ്ടിരുന്നേൽ ഇന്നത്തെ ദിവസം പോയി കിട്ടിയേനെ... " ആദി മനസ്സിൽ പറഞ്ഞുകൊണ്ട് എണീറ്റു നേരെ ബാൽക്കണിയിലേക്ക് ചെന്നു... അവിടെനിന്നും താഴേക്ക് നോക്കിയപ്പോഴാണ് നന്ദുവിന്റെ ബൈക്ക് ഗേറ്റിന് വെളിയിൽ ഇരിക്കുന്നത് കണ്ടത്.....* ഇവൻ എപ്പോ വന്നു... ഇനി എന്നെഫോണിൽ എങ്ങാനും വിളിചോ...?* ആദി ഉടനെ ചെന്ന് ഫോൺ എടുത്ത് നോക്കി.. അതിൽ നന്ദുവിന്റെ കാൾ ഒന്നും ഇല്ലായിരുന്നു.... " എന്നെ വിളിക്കാതെ അവൻ എന്തിനാ വന്നത്... അല്ലെങ്കിൽ തന്നെ അവൻ നേരെ റൂമിലോട്ട് വരുവല്ലോ..., " ആദി ഒരുനിമിഷം ചിന്തിച്ചാൽ ശേഷം താഴേക്ക് പോയി... അച്ഛന്റെ റൂമിൽ നിന്നും പതിയെ സംസാരo കേൾക്കുന്നുണ്ട്... അച്ഛൻ ആരോടോ സംസാരിക്കുകയാണെന്ന് അവനു മനസ്സിലായി പക്ഷെ കൂടെ സംസാരിക്കുന്ന ആളുടെ ശബ്ദം...

അത് നന്ദുവിന്റെ തന്നെ അല്ലെ... അവനെന്താ അച്ഛനോട് ഇത്രയും സംസാരിക്കാൻ..... ആദി വാതിലിനു വെളിയിൽ നിന്ന് അവരെന്താ സംസാരിക്കുന്നതെന്നറിയാൻ കാതോർത്തു.... പക്ഷെ ഒന്നും വ്യക്തമായി കേക്കുന്നുണ്ടായിരുന്നില്ല.... അവൻ ഒന്നുടെ ചെവികൾ കൂർപ്പിച്ചു... " ഒരിക്കലും ആദി ഇതറിയരുത്... അവൻ അറിഞ്ഞാൽ പിന്നെ..... "(അച്ഛൻ ) " അങ്കിൾ പേടിക്കണ്ട... "(നന്ദു ) അവരുടെ സംഭാഷണത്തിന്റെ അവസാന ഭാഗം മാത്രമേ ആദിക്ക് കേൾക്കാൻ കഴിഞ്ഞുള്ളു.... ആദി ഉടനെ തന്നെ അവിടെനിന്നും മാറി അവന്റെ മുവിയിലേക്ക് പോയി.... " എന്തായിരിക്കും ഞാൻ അറിയേണ്ടത്ത കാര്യം.... അതും അച്ഛനും നന്ദുവും തമ്മിൽ എന്ത് രഹസ്യമാ ഉള്ളത് ഞാൻ അറിയാതെ... ഇതിനു മുമ്പൊന്നും അവർ തമ്മിൽ ഒന്ന് സംസാരിച്ചു പോലും ഞാൻ കണ്ടിട്ടില്ല.... "(ആദി ആത്മ..) അവൻ പലതും ആലോചിച്ചുകൊണ്ട് കട്ടിലിലേക്ക് കിടന്നു..... " ആദി.. നീ ഇതുവരെ എണീറ്റില്ലേ... " റൂമിലേക്ക് കയറി വന്ന നന്ദു ചോദിച്ചു.. അതിന് മറുപടി പറയാതെ ആദി ഒന്ന് ചിരിച്ചെന്ന് വരുത്തി....

" എന്താടാ... അല്ല നിന്റെ വൈഫി എവിടെ... " അവൻ ഒരാക്കിയ ചിരിയോട് ചോദിച്ചു... " അവള് താഴെ എങ്ങാനും കാണും.... അല്ല നീ എപ്പോ വന്നു.. " ഒന്നും അറിയാത്ത പോലെ ആദി ചോദിച്ചു.. " ഇപ്പൊ വന്നേ ഉള്ളു അളിയാ.... എന്താ.. " നന്ദു ആദിയോട് കള്ളം പറഞ്ഞതും അച്ഛനും നന്ദുവും തമ്മിൽ സംസാരിച്ച വിഷയം അത്ര ചെറുതൊന്നുമല്ലെന്നു ആദി ഉറപ്പിച്ചു.... " ഒന്നൂല്ലെടാ ചുമ്മാ ചോദിച്ചതാ... " ആദിയുടെ ചൂഴ്ന്ന നോട്ടത്തിലുള്ള മറുപടി കേട്ടതും നന്ദുവിന്റെ കണ്ണുകളിലെ പതർച്ച ആദി പ്രത്യേകം ശ്രദ്ധിച്ചു... " ഞാൻ ചുമ്മാ ഇറങ്ങിയത.... കുഞ്ഞമ്മേടെ വീട് വരെ പോകാമായിരുന്നു.. അപ്പൊ ഇങ്ങോട്ടും കൂടി കേറാമെന്ന് വെച്ചു... എന്നാൽ ഞാൻ ഇറങ്ങുവാട..... അമ്മയെയും കൊണ്ട് ആശുപത്രിയിൽ പോണം... " " മ്മ്... അല്ല താഴെ അച്ഛന്റെ ശബ്ദം കേട്ടു.. അച്ഛൻ വന്നോ.. "(ആദി ) " വന്നുന്ന തോന്നുന്നേ.. ഞാൻ കണ്ടില്ല... "(നന്ദു ) ആദി അവനുനേരെ പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

" ചേച്ചി.... " "മ്മ് " " ചേച്ചിയ്.... " " എന്താടി പെണ്ണെ... " " ചേച്ചി... എനിക്കൊരു ഹെല്പ് ചെയുവോ.... " ലെച്ചു താത്രിയോട് കൊഞ്ചിക്കൊണ്ട് ചോദിച്ചു.. " നീ ആദ്യം കാര്യം പറ... പിന്നല്ലേ ബാക്കി... " ലെച്ചുവിനെ നോക്കാതെ ചെടിക്ക് വെള്ളം നനച്ചുകൊണ്ട് താത്രി പറഞ്ഞു.... " അതെ... ഇപ്പൊ ചേച്ചിയൊക്കെ ഇവിടെ അല്ലെ... അപ്പൊ ഞനും കൂടി ഇങ്ങോട്ടേക്കു പഠിത്തം മാറ്റിയാലോ എന്നാ ചിന്ത.. " ലെച്ചു പറയുന്നത് കേട്ടിട്ട് താത്രി അവളെ ഒന്ന് നോക്കി... " അതെ ചേച്ചി... ഞാൻ ഇവിടുത്തെ medical കോളേജിൽ പൊക്കോളാം... സീറ്റ് ഉണ്ടെന്ന പറഞ്ഞു കേട്ടെ... ചേട്ടനോടൊന്ന് പറഞ്ഞാൽ.... " ലെച്ചു പറഞ്ഞതും താത്രി അവളെ ഒന്ന് പുച്ഛിച്ചു... " എന്താ ചേച്ചി..'" " എന്റെ കാര്യം പോലും നിന്റെ ചേട്ടനോട് എനിക്ക് പറയാൻ പറ്റുന്നില്ല അപ്പോഴാ നിന്റെ കാര്യം... ഞാൻ ഇത് അങ്ങേരോട് പറഞ്ഞാൽ ആ നിമിഷം നിന്റെ പഠിപ്പും അയാള് നിർത്തും... അതുകൊണ്ട് മോള് പൊയി നിന്റെ അച്ഛനോട് പറഞ്ഞാൽ മതി.... " താത്രി തീർത്തും പറഞ്ഞു...

" അച്ഛൻ സമ്മതിക്കില്ല ചേച്ചി... ഏട്ടനറിയാവുന്ന ആള കോളേജ് പ്രിൻസി... അപ്പൊ കാര്യങ്ങൾ ഈസി ആയി നടന്നേനെ... " വാടിയ മുഖത്തോടെ ലെച്ചു പറഞ്ഞു... " എന്റെ പൊന്ന് മോളേ... നീ പലപ്രാവശ്യം ചോദിച്ചില്ലേ എന്നോട് എന്തിനാ കോളേജിൽ പോകാതെ ഇവിടെ ഇരിക്കുന്നെന്ന്..... നിന്റെ ചേട്ടൻ പറഞ്ഞിട്ട്... അയാള് പറയുവാ ഇവിടെ നിന്നും കോളേജ് എന്ന് പറഞ്ഞിറങ്ങിയാൽ എന്റെ മുട്ട് കാല് തല്ലി ഓടിക്കുമെന്ന്.. ആ ഞാൻ നിനക്ക് വേണ്ടി അങ്ങോട്ട് പോയാലും മതി...... " അത് കേട്ടതും ലെച്ചു ഒന്ന് ഞെട്ടി.. " ഏട്ടൻ അങ്ങനെ പറഞ്ഞോ... അങ്ങനെ പറയാൻ വഴിയില്ലല്ലോ.. ഏട്ടൻ അത്ര ദുഷ്ടനൊന്നുമല്ല.... " ലെച്ചു സ്വയം പറഞ്ഞതും താത്രിക്ക് ദേഷ്യo വന്നു.. " ദെ പെണ്ണെ വെള്ളം എടുത്ത് തലക്ക് ഒഴിക്കണ്ടേൽ പൊക്കോ... അവളുടെ ഒരു ചേട്ടൻ... ഹും.... "

" പിണങ്ങാതെ ചേച്ചി... വേറെ ഇപ്പൊ എന്താ ഒരു വഴി... " ലെച്ചു തടിക്ക് കൈകൊടുത്ത് ആലോചിച്ചു... " നീ സത്യം പറഞ്ഞാൽ ഞാൻ വഴി പറഞ്ഞു തരാം... പക്ഷെ സത്യം പറയണം.. " താത്രി പറഞ്ഞതുകേട്ട് ലെച്ചു അവളെ സൂക്ഷിച്ചു നോക്കി... " നീ എന്നെ പിരിയാൻ വയ്യാഞ്ഞിട്ടാണോ പാലക്കാട്‌ നിന്നും ഇങ്ങോട്ടേക്കു വരണം എന്ന് നീ പറയുന്നേ... അതോ വേറെ എന്തേലും കാരണം... " താത്രി ഒന്ന് നിർത്തി ലെച്ചുവിനെ നോക്കി... " അ....താ കാരണം.. വേറെ.... ഒ...ഒന്നും ഇല്ല.. " ലെച്ചു വിക്കി വിക്കി പറഞ്ഞു... " ഓക്കേ.. മോള് ഒരു സഹായവും എന്റെ കയ്യിൽ നിന്നും പ്രതീക്ഷിക്കണ്ട കേട്ടോ... " താത്രി കയ്യിലിരുന്ന ഓസ് എടുത്ത് നിലത്തേക്കിട്ടുകൊണ്ട് അകത്തേക്ക് പോകാൻ തുടങ്ങി... " ചേച്ചി.. പോകല്ലേ... ഞ... ഞാൻ.. പറയാം.... "(ലെച്ചു )...........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story