വില്ലൻ: ഭാഗം 17

villan

എഴുത്തുകാരി: സജന സാജു

ലെച്ചു നിന്ന് വിറക്കുന്ന കണ്ടതും താത്രി അവളെ ഒന്ന് ആശ്വസിപ്പിച്ചു.. " എന്ത്‌ കാര്യം തന്നെ ആയാലും എന്നിൽ നിന്നും വേറെ ആരും അറിയാൻ പോണില്ല.. നീ കാര്യം പറ " ലെച്ചു പിന്നെയും നിന്ന് പരുങ്ങി.. " അതെ.. ചേച്ചി.. എനിക്ക്... ഒരാളെ... " " നിനക്ക് ഒരാളെ ഇഷ്ടമാണ് അല്ലെ.. " പെട്ടെന്ന് ലെച്ചു അവളെ അത്ഭുതത്തോടെ നോക്കി... " ഇനി ആളെ ഞാൻ പറയട്ടെ... നമ്മുടെ നന്ദു അല്ലെ... " ലെച്ചു പിന്നേയും ഞെട്ടി... " ചേച്ചിക്ക് ഇതെങ്ങനെ മനസ്സിലായി " അതിന് താത്രി ഒന്ന് പുഞ്ചിരിച്ചു... " ഇവിടെ നന്ദു വരുമ്പോഴൊക്കെ നീ ഒളിഞ്ഞു നോക്കുന്നതും ആ സമയത്ത് നിന്റെ നാണവും പിന്നെ പറഞ്ഞറിയിക്കാൻ കഴിയാത്ത മറ്റേതോ വികാരങ്ങളും കണ്ടാൽ തന്നെ ആർക്കാ മോളേ മനസിലാവാത്തെ... നല്ല ജോഡിയാ രണ്ടും... " താത്രി ഒന്ന് പുഞ്ചിരിച്ചു.... "എന്താ ലെച്ചു നിന്റെ മുഖം വല്ലാതെ ഇരിക്കുന്നെ.." " ഒന്നുല ചേച്ചി... എനിക്കെ ഉള്ളു അങ്ങേരോട് ഇഷ്ടം.. അങ്ങേർക്ക് എന്നെ കണ്ണിനു പിടിക്കില്ല... ഞാൻ കണ്ട അന്നുമുതൽ ഈ മനസ്സ് നിറയെ നന്തേട്ടനാ... പക്ഷെ ഏട്ടന്റെ മനസ്സിൽ ഒരു മൂലയിൽ പോലും എനിക്ക് സ്ഥാനം ഇല്ല .. " ഒരു വിങ്ങലോടെ അവൾ അത് പറയുമ്പോ ആ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു... ❤️❤️❤️❤️❤️❤️❤️❤️❤️

അച്ഛൻ പ്രതാപനും നന്ദുവും തമ്മിൽ എന്താ ഇത്ര വലിയ രഹസ്യം എന്നും അതുകണ്ടുപിടിക്കുന്നതിനുള്ള വഴിയും ആലോചിച്ചിരിക്കുകയായിരുന്നു ആദി.... പെട്ടെന്നാണ് തന്റെ മുറിയിൽ നിന്നും ഒരു നിലവിളിയും എന്തോ ഒന്ന് താഴെ വീഴുന്ന ശബ്ദവും കേട്ടത്.... ആദി അങ്ങോട്ടേക്ക് ഓടി.... പെട്ടെന്ന് റൂമിന്റെ വാതിൽ തുറന്നു.... അവിടെ കണ്ട കാഴ്ച... ഒരു നിമിഷം അവന്റെ ശ്വാസം നിലച്ചു പോയി എന്ന് തന്നെ പറയാം..... വേറെ ഒന്നും അല്ല.... താത്രി നിലത്ത് വീണു കിടക്കുന്നു 😂😂.... പക്ഷെ ആ കിടപ്പ്.... 😋... ഒരു ടവൽ മാത്രമാണ് ആ ശരീരത്തിൽ ഉള്ളത്.... മുടി വിടർന്നു തന്നെ കിടക്കുവാണ്... കാലുകൾ രണ്ടും മുന്നിലോട്ട് നീട്ടി വെച്ചിട്ടുണ്ട്.... ഒരു കൈ ഇടുപ്പിലും മറ്റൊരു കൈ അഴിഞ്ഞു പോകാറായ ടവലിലും..... ആദിയുടെ കണ്ണുകൾ ആദ്യം പോയത് ആ കാലുകളിലേക്കാണ്... ഒട്ടും രോമമില്ലാത്ത.. അല്ല ചെറു രോമങ്ങൾ ഉണ്ട്.. അവയ്ക്ക് സ്വർണ നിറം പോലെ.... ആ രോമങ്ങൾ നിരനിരയായി മുകളിലേക്ക് പോകുന്നുണ്ട്.. മുകളിലേക്ക് പോകും തോറും അതിന് കട്ടി കൂടി വന്ന് ടവലിലേക്കുള്ളിൽ മറയുന്നു......

അത് കണ്ടതും ആദിയുടെ നെഞ്ചിടിപ്പ് കൂടി.... ആ രോമരാജികൾ എവിടെ വരെ കാണും...... അവയ്ക്ക് ഇനിയും കാട്ടിക്കൂടുമോ... അതോ.... ( ആദിയുടെ ചിന്തകൾ കാടുകയറാൻ തുടങ്ങി.... അവന്റെ നോട്ടം തന്റെ കളിലേക്കാണെന്ന് മനസ്സിലാക്കിയ താത്രി കാല് പുറകിലേക്ക് വെക്കാൻ ഒരു ശ്രമം നടത്തി പക്ഷെ.. " അയ്യോ എന്റെ നടു.. " അവളുടെ നിലവിളി കേട്ടതും ആദി സ്വബോധത്തിൽ വന്നു.... പക്ഷെ അവന്റെ കണ്ണുകൾ അനുസരണ ഇല്ലാതെ പിന്നെയും അവളുടെ ശരീരത്തിൽ ഓടി കളിച്ചുകൊണ്ടിരുന്നു... " ടോ... താൻ എന്തോന്നാ ഈ നോക്കുന്നെ.. എന്നെ ഒന്ന് എണീപ്പിക്ക്.... " ടവൽ ഒന്നുകൂടി മാരോട് ചേർത്ത് കൊണ്ട് താത്രി പറഞ്ഞു..... " പൊടി... നിന്നെ സഹായിക്കാൻ വന്ന എന്നെ നീ എന്താ വിളിച്ചേ.. ടോ എന്നോ..... മോള് ഒരു കാര്യം ചെയ് കുറച്ചു നേരം അങ്ങനെ തന്നെ കിടക്ക്... എന്നാലേ കുറച്ച് ബുദ്ധി വരു... " ആദി തിരിച്ചു നടക്കാൻ തുടങ്ങിയതും... " ഏട്ടാ... പ്ലീസ്.. എനിക്ക് ഒട്ടും എഴുനേൽക്കാൻ വയ്യ.... എന്റെ നടു... ഒന്ന് പിടിക്ക്... "

താത്രി കൈകൾ അവന്റെ നേരെ ഉയർത്തി.... കൈകൾ ഉയർത്തിയതും അവളുടെ ടവൽ പതിയെ താഴേക്ക് ഊർന്ന് വീണു... അതിന്റെ വിടവിലൂടെ അവളുടെ മാറിടത്തിന്റെ ചെറിയൊരു ഭാഗം വെളിവായി..... ആദി അതുടി കണ്ടതോടെ അവന്റെ ശരീരം വിയർക്കാൻ തുടങ്ങി... ഇതുവരെ തോന്നാത്ത ഒരു വികാരം അവനെ മൂടുന്ന പോലെ.... റൂമിൽ നിന്നും വെളിയിൽ പോകാൻ അവന്റെ ബുദ്ധി പറയുന്നുണ്ടെങ്കിലും "നീ എന്തിനാടാ പൊന്നെ... ഇത് നിന്റെ ഭാര്യ അല്ലെ "എന്ന് മനസ്സ് പറയുന്നു...... " ഏട്ടാ..... " അവളുടെ വിളി കേട്ടതും അവൻ ഞെട്ടി... ശ്വാസം ആഞ്ഞു വലിച്ചു.... " ഞ.... ഞാൻ.. ലെച്ചുനെ പറഞ്ഞുവിടാം... " എങ്ങനെയോ പറഞ്ഞൊപ്പിച്ചുകൊണ്ട് ആദി മുറിക്കു വെളിയിലിറങ്ങി ലെച്ചുവിന്റെ മുറിയിലേക്ക് പോയി.... അവളെ എണീപ്പിക്കണം എന്നവന്റെ മനസ്സിൽ ഉണ്ടെങ്കിലും ചിലപ്പോ തന്നെ പോലും മറന്ന് എന്തേലും ചെയ്ത. .. " ശേ.. ആദി.. നീയെന്തൊക്കെയാ ഈ ചിന്തിക്കണെ... മനസ്സ് പലതും പറയും അത് കേട്ട് അവളുടെ അടുത്ത് ചെന്നാൽ അവൾ കരണം പുകയ്ക്കും.... " ആദി പലതും ആലോചിച്ചുകൊണ്ട് ലെച്ചുവിനെ മുറിയിലേക്ക് പറഞ്ഞുവിട്ടു.... ♥️♥️♥️♥️ " അയ്യോ എന്താ ചേച്ചി.... എങ്ങനാ വീണേ... "

താത്രിയെ പതിയെ എണീപ്പിച്ചുകൊണ്ട് ലെച്ചു ചോദിച്ചു.... " കുളിമുറിയിൽ നിന്നും ഇറങ്ങിയപ്പോ കാൽ വഴുതിയതാ.... " താത്രി എരുവ് വലിച്ചുകൊണ്ട് പറഞ്ഞു.. " ഏട്ടൻ വന്ന് പറഞ്ഞപ്പോ ഞാൻ പേടിച്ചു പോയി... എന്നാലും എന്ത്‌ ദുഷ്ടന ഏട്ടൻ ഒന്ന് എണീപ്പിച്ചു കൂടി ഇല്ല. . " താത്രിയെ കാട്ടിലിലേക്കിരുത്തികൊണ്ട് ലെച്ചു പറഞ്ഞു.... " നിന്റെ ചേട്ടന് നോക്കി ചോര കുടിക്കാനേ അറിയൂ.... കമപ്രാന്തൻ " ലെച്ചു കേൾക്കാതെ താത്രി പിറുപിറുത്തു..... ######♥️♥️♥️#### സന്ധ്യ കഴിഞ്ഞിട്ടും താത്രിയെ റൂമിന് വെളിയിൽ കാണാഞ്ഞോണ്ട് ആദി പതിയെ മുറിയിലേക്ക് പോയി........ " ഞാൻ ഈ സമയം ഇങ്ങോട്ട് വന്നത് അവളെ കാണാനാണ് എന്നവൾ വിചാരിക്കുവോ.... എന്തായാലും മുറിയിലേക്ക് കയറേണ്ട... ഇവിടെ നിന്നു നോക്കാം.... " ആദി ചാരി കിടക്കുന്ന വാതിൽ വഴി നോക്കിയതും അവൻ ഞെട്ടി.... പതിയെ അത് ക്രൂരമായ പുഞ്ചിരിയിലേക്ക് വഴി മാറി....... " ഡീീ.... " വാതിൽ തുറന്ന് ആദി അലറിയതും കയ്യിൽ ഇരിക്കുന്ന സാധനം അവൾ കട്ടിലിന്റെ അടിയിലേക്കേറിഞ്ഞു.........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story