വില്ലൻ: ഭാഗം 18

villan

എഴുത്തുകാരി: സജന സാജു

ആദി ചാരി കിടക്കുന്ന വാതിൽ വഴി നോക്കിയതും അവൻ ഞെട്ടി.... പതിയെ അത് ക്രൂരമായ പുഞ്ചിരിയിലേക്ക് വഴി മാറി....... " ഡീീ.... " വാതിൽ തുറന്ന് ആദി അലറിയതും കയ്യിൽ ഇരിക്കുന്ന സാധനം അവൾ കട്ടിലിന്റെ അടിയിലേക്കേറിഞ്ഞു.... " എ... എന്താ.... " താത്രി വിക്കി വിക്കി ചോദിച്ചു... " എന്താണെന്നോ.... നീ എന്താ കാട്ടിലിനടിയിലേക്കേറിഞ്ഞത്.... " " അത്.... അതൊന്നുമില്ല..... " അതും പറഞ്ഞു കൊണ്ട് താത്രി റൂമിന് വെളിയിലേക്കിറങ്ങാൻ തുടങി.. " നീ എറിഞ്ഞ സാധനം നീ എടുക്കുന്നോ... അതോ ഞാൻ എടുക്കണോ.. ഞാൻ എടുത്താൽ പിന്നെ നീ അത് ജന്മത്തിലും കാണില്ല.... കത്തിക്കും.... " ആദി ദേഷ്യത്തോടെ പറഞ്ഞതും കണ്ണുകൾ നിറച്ചുകൊണ്ട് താത്രി കാട്ടിലിനടിയിലേക്ക് നൂഴ്ന്നു കയറി... കയ്യിൽ ഒരു ബുക്കുമായി തിരികെ ഇറങ്ങി... " നിന്നോട് പഠിത്തം നിർത്താൻ ഞാൻ പറഞ്ഞതല്ലേ... പിന്നെ ഇത് നിനക്ക് എവിടുന്നു കിട്ടി... ഏഹ്.... " ആദിയുടെ ചോദ്യത്തിനു മറുപടി പറയാതെ തലയും താഴ്ത്തി താത്രി നിന്നു...

 " ഞാൻ എന്തേലും ചോദിക്കുമ്പോ എനിക്കതിന്റെ ഉത്തരം കിട്ടണം ഇല്ലെങ്കിൽ.... " ആദി അവളുടെ കയ്യിൽ നിന്നും ആ ബുക്ക്‌ തട്ടിപ്പറിച്ചു... " ഇനി നീയീ ബുക്ക്‌ കാണില്ല.... പിന്നെ പഠിച് ഐഎസ് ആവാൻ പോവല്ലേ..... ഈ ബുക്ക്‌ മാത്രെ കയ്യിലുള്ളോ... അതോ വേറെയും ഉണ്ടോ... " കണ്ണുകൾ കൊണ്ട് മുറിയാകെ പരതി ആദി... " ഇല്ല... ഇത് മാത്രെ ഉള്ളു.... ആദിയേട്ടാ ഞാൻ ഇനി പഠിക്കില്ല... സത്യം... ആ ബുക്ക്‌ ഹെമേടെയ.... തിരിച്ചു താ.... " അവൾ ബുക്കിന് വേണ്ടി കൈ നീട്ടി.. " ഈ വീട്ടിൽ നിന്നും പുറത്തിറങ്ങാത്ത നീ എങ്ങനെ ഹെമേടെ കയ്യിൽ നിന്നും ബുക്ക്‌ വാങ്ങി... " ആദി താത്രിയെ കോർപ്പിച്ചു നോക്കി... ആദ്യം താത്രി ഒന്ന് മടിച്ചെങ്കിലും അവൾ സത്യം പറഞ്ഞു... " ലെച്ചു വാങ്ങീട്ട് വന്നതാ.... ഞാൻ പറഞ്ഞപ്പോൾ....... " " മ്മ്... ഇതിനുള്ള മറുപടി ഞാൻ അവൾക്ക് കൊടുത്തോളം മതി.... തല്ക്കാലം ഈ ബുക്ക്‌ ഇനി നിനക്കും വേണ്ട... ഹേമക്കും വേണ്ട.... " ആദി താത്രിയെ നോക്കി ഒന്ന് ആക്കി ചിരിച്ചുകൊണ്ട് മുറിക്ക് പുറത്തേക്ക് പോയി... താത്രിയുടെ കണ്ണുകൾ നിറഞ്ഞു വന്നതും.. അവൾ അത് അമർത്തി തുടച്ചു....

" ഈശ്വരാ.. ഇയാളുടെ കയ്യിൽ നിന്നും രക്ഷപെടണെങ്കിൽ എന്തേലും പഠിച്ചു ഒരു ജോലി വേണം.... ഇയാളാണെൽ അതിന് സമ്മതിക്കുകയും ഇല്ല...... ഇവിടുന്നു ഇറങ്ങി പോകാമെന്നു വെച്ചാൽ എങ്ങോട്ടേക്ക്...... വീട്ടിൽ പോയാൽ..... ഇല്ല... അച്ഛന് ഞാൻ ഒരു ഭാരം ആവും..... എങ്ങനെയെങ്കിലും കോളേജിൽ പോയെ പറ്റു..... " താത്രി പലതും ആലോചിച്ചു കട്ടിലിലേക്ക് കമന്നു കിടന്നു...... ❤️❤️❤️❤️❤️❤️❤️ " നിനക്ക് എവിടുന്നാ എന്റെ നമ്പർ കിട്ടിയത്.... "(നന്ദു ) " അത്.... അത് കിട്ടി...."(ലെച്ചു...) " എന്റെ പൊന്ന് ലക്ഷ്മി.. ഞാൻ പറഞ്ഞു നിന്നോട്... എനിക്ക് അങ്ങനെയൊന്നും ഇല്ലെന്ന്... പിന്നെയും എന്തിനാ നീ എന്റെ പുറകെ നടക്കുന്നെ... ശേ.... " അവന്റെ വാക്കുകൾ അവളെ വളരെ ഏറെ വേദനിപ്പിച്ചുവെങ്കിലും.. അവന്റെയുള്ളിൽ എവിടെയോ താൻ ഉണ്ടെന്ന ഒരു തോന്നൽ... അത് മാത്രം മതിയായിരുന്നു ആ പൊട്ടി പെണ്ണിന് അവനെ അകമഴിഞ്ഞ് സ്നേഹിക്കാൻ.... " നന്തേട്ടന്റെ മനസ്സിൽ ഞാൻ ഉണ്ടെന്ന് എനിക്ക് നല്ല പോലെ അറിയാം... പിന്നെയും എന്തിനാ ഏട്ടാ എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നെ....

ഉള്ളിൽ ഉള്ളത് തുറന്നുപറയാനെ ഞാൻ ആവശ്യപ്പെടുന്നുള്ളു... പക്ഷെ ഏട്ടൻ..... ഹലോ... ഹലോ... ഏട്ടാ.... " ലെച്ചു സംസാരിച്ചു പൂർത്തിയാക്കും മുന്നേ നന്ദൻ ഫോൺ കട്ട്‌ ചെയ്തു..... പിന്നെയും തിരിച്ചു വിളിക്കുമ്പോ സ്വിച്ചഡ് ഓഫ്‌ എന്നാണ് മറുപടി വരുന്നത്..... ഒരു പുരുഷനെ സ്നേഹിക്കുന്നത് ഇത്ര വലിയ തെറ്റാണോ... എന്തിനാ എന്നെ ഇങ്ങനെ അവഗണിക്കുന്നത്.... ഇഷ്ടാണ് എന്നൊരു വാക്ക് കേൾക്കാൻ മൂന്ന് കൊല്ലമായി കാത്തിരിക്കുവ... എന്നിട്ടും നന്ദേട്ടന് .... തലയിണയിലേക്ക് മുഖം പൂഴ്ത്തി ലെച്ചു കരയുമ്പോഴും മറ്റൊരു മുറിയിൽ നന്ദുവിന്റെ മനസ്സ് ഉരുക്കുകയാണ്... തന്റെ മൊബൈലിൽ അവൾ അറിയാതെ അവൻ എടുത്ത ഫോട്ടോ ഓരോന്നായി നോക്കിക്കൊണ്ടിരിക്കുകയായിരുന്നു നന്ദൻ..... നീലച്ചുരിദാറിൽ ഒരു പട്ടിക്കുഞ്ഞിനേയും പിടിച്ചുകൊണ്ടു ലെച്ചു നിൽക്കുന്ന ഫോട്ടോ അവൻ ഒരു പുഞ്ചിരിയോടെ നോക്കി....അവളുടെ കണ്ണുകളിൽ എന്നും ഒരു വശ്യത ഉണ്ട്... ആ കണ്ണുകളിൽ നോക്കാൻ തന്നെ തനിക്ക് പാടാണ്..

കാരണം ആ കണ്ണുകളിൽ താൻ അലിഞ്ഞു പോയാൽ ഉള്ളിലുള്ള ഇഷ്ടം പുറത്തുവരും...... ഒരുപാട് പാട് പെട്ടാണ് അവളോടുള്ള ഇഷ്ടത്തെ അടക്കി നിർത്തുന്നത്... അതൊരിക്കലും അവൾ അറിയാൻ പാടില്ല..... അങ്ങനെയൊന്നു ഉണ്ടായാൽ അത് ചതി ആയിരിക്കും... ഞാൻ ആദിയോട് ചെയുന്ന ചതി.... നന്ദു പെട്ടെന്ന് ഫോൺ ഓഫ്‌ ആക്കി കണ്ണുകൾ അടച്ചുകിടന്നു.... ആ നിമിഷവും അവന്റെ കണ്ണുകളിൽ ലെച്ചു ആയിരുന്നു......... ♥️♥️♥️♥️♥️♥️♥️♥️♥️ " ദൈവമേ ഒൻപത് മണി.... " ഉറക്കഒ ഉണർന്ന് ഫോണിലെ സമയമo കണ്ട് ആദി ഞെട്ടി... നേരെ ബാത്‌റൂമിലേക്ക് ഓടി.. പക്ഷെ വാതിൽ അകത്തുനിന്നും പൂട്ടിയിരിക്കുവാണ്... അകത്ത് താത്രി ആണെന്ന് അവനു മനസ്സിലായി... " ടി... കതക് തുറക്കെടി.... " അവൻ ബാത്‌റൂമിന്റെ വാതിലിൽ കൊട്ടി... പക്ഷെ അതിനുത്തരമായി ബാത്‌റൂമിൽ നിന്നും ഒരു മൂളിപ്പാട്ടാണ് വന്നത്.... " നാശം.. അവൾക്ക് പാട്ട് പാടാൻ പറ്റിയ നേരം.... ടി... എനിക്ക് ഇന്ന് മീറ്റിംഗ് ഉണ്ട്.... കതക് തുറക്ക്.... " ആദി ദേഷ്യത്തോടെ പറഞ്ഞു.. "

ഞാൻ ഇപ്പൊ കേറിയതെ ഉള്ളു... കുറച്ചൂടി കഴിയും... വേറെ ബാത്‌റൂമിൽ പൊക്കോ... എനിക്കിറങ്ങാൻ പറ്റൂല... " " ടി പുല്ലേ.. വാതിൽ തുറക്കുന്നോ.. അതോ ഞാൻ ചവിട്ടി പൊളിക്കണോ... " ആദി ദേഷ്യം കൊണ്ട് വിറച്ചു.... പെട്ടെന്ന് വാതിലിന്റെ ലോക്ക് മാറുന്ന ശബ്ദം കേട്ടു.... കൂടെ അവളുടെ ശബ്ദവും.... " എനിക്കറിയാം ഏട്ടൻ എന്തിന വാതില് തുറക്കാൻ പറയുന്നെന്നു.... എന്നെ ഈ കോലത്തിൽ കാണാൻ അല്ലെ.. ലോക്ക് പറ്റിയിട്ടുണ്ട്.. കേറിവാ.... " അത് കേട്ടതും ആദി ഞെട്ടി... " ഇവളിത് എന്ത്‌ ഭവിച്ച ദൈവമേ... കേറിയാലോ.... "(ആദി ആത്മ ) " നാണം ഇല്ലല്ലോ നിനക്ക് അവള് നിന്നെ പരീക്ഷിക്കുവ.. വീണുപോയാൽ.... മാനം പോകും.... "(ആദിയുടെ മനസ്സ് ) " എന്താ ഏട്ടാ വരുന്നില്ലേ... ഏഹ്ഹ്.. "(താത്രി ) " എന്റെ പട്ടി വരും... പോടീ.. " ആടി വേഗം മുറിക്ക് പുറത്തേക്കിറങ്ങി മറ്റൊരു ബാത്‌റൂമിൽ കയറി.... " നിന്നെ എങ്ങനെ അടിയറവ് പറയിക്കണം എന്ന് ഈ പാർവതിക്ക് നന്നായിട്ടറിയാം.... ഇനി തുടങ്ങാൻ പോണേ ഉള്ളു.... " പക നിറഞ്ഞ ഒരു പുഞ്ചിരി അവളുടെ ചുണ്ടിൽ നിറഞ്ഞു..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story