വില്ലൻ: ഭാഗം 19

villan

എഴുത്തുകാരി: സജന സാജു

" എന്റെ പട്ടി വരും... പോടീ.. " ആദി വേഗം മുറിക്ക് പുറത്തേക്കിറങ്ങി മറ്റൊരു ബാത്‌റൂമിൽ കയറി.... " നിന്നെ എങ്ങനെ അടിയറവ് പറയിക്കണം എന്ന് ഈ പാർവതിക്ക് നന്നായിട്ടറിയാം.... ഇനി തുടങ്ങാൻ പോണേ ഉള്ളു.... " പക നിറഞ്ഞ ഒരു പുഞ്ചിരി അവളുടെ ചുണ്ടിൽ നിറഞ്ഞു... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ " എന്താടാ ഒരു ആലോചന..... " വൈകിട്ടത്തെ കൂടിക്കാഴചയിൽ നന്ദു ആദിയോട് ചോദിച്ചു. " ഞാൻ ആലോചിക്കുവായിരുന്നു.... പാർവതി ഇല്ലേ... അവൾക്ക് ഭയങ്കര മാറ്റം.... എന്തോ പ്ലാൻ ചെയുന്ന പോലെ... " " എന്ത്‌ പ്ലാൻ ചെയ്യാൻ... അല്ല എന്താ മാറ്റം... " നന്ദു സംശത്തോടെ ചോദിച്ചു.. " ഇവനോടെങ്ങനെ പറയാനാ ദൈവമേ... പാർവതി എന്നെ സെഡ്യൂസ് ചെയുന്നെന്നോ... ഒന്നുമില്ലേലും ആ കാലത്തി എന്റെ ഭാര്യ അല്ലെ.. "(ആദി ആത്മ ) " എന്താടാ... " നന്ദു ആദിയുടെ ചുമലിൽ കൈകൾ വെച്ച് കുലുക്കി... " ഏഹ്ഹ്.. ഒന്നുല... ഞാൻ വീട്ടിലേക്ക് പോകുവാ... അച്ഛൻ ഇന്ന് വരും... " ആദി പറഞ്ഞു കൊണ്ട് എണീറ്റു.... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ആദി റൂമിൽ എത്തിയതും താത്രി അവിടെയെങ്ങാനും ഉണ്ടോ എന്ന് വാതിൽ തുറന്നൊന്നു നോക്കി...... അവൾ ഇല്ലെന്ന് മനസ്സിലായതും അവൻ ഒരു നെടുവീർപ്പോടെ റൂമിനാകാത്തെക്ക് കയറി...... പെട്ടെന്നാണ് അവന്റെ ഫോൺ റിങ് ചെയ്തത്.... ആ സ്‌ക്രീനിൽ തെളിഞ്ഞ നമ്പർ കണ്ടതും അവന്റെ കണ്ണുകൾ ആകാംഷ കൊണ്ട് വിടർന്നു.... " സാറെ... വിനായകന.... " " മ്മ് മനസിലായി... ഞാൻ പറഞ്ഞാ കാര്യം.... " " അന്വേഷിച്ചു സാറെ... എല്ലാം മനസ്സിലായി.... പക്ഷെ.... " അത് കേട്ടതും ആദിയുടെ നെറ്റി ചുളിഞ്ഞു... " എന്ത്‌ പക്ഷെ... എന്താ.... താൻ കാര്യം പറ... " " അവര് സംസാരിച്ചത് സാറിന്റെ അമ്മയെക്കുറിച്ച.... " വിനായകൻ പറയുന്ന കേട്ടതും ആദിയുടെ കണ്ണുകൾ നിറഞ്ഞു..... " അമ്മ... " അവന്റെ ചുണ്ടുകൾ മന്ത്രിച്ചു... തന്റെ ചെറുപ്പത്തിലേ അമ്മ ആരോടും പറയാതെ തന്നെയും ലക്ഷ്മിയേയും ഉപേക്ഷിച്ചു പോയി... അന്ന് ആ ദിവസം കരഞ്ഞു കലങ്ങിയ കണ്ണുമായി അച്ഛൻ നിൽക്കുന്നത് എനിക്ക് ഓർമ ഉണ്ട്.....

എന്തിനും ഏതിനും അച്ഛൻ കൂടെയുണ്ടായിരുന്നു.. അമ്മയേക്കാൾ ഒരുപടി മേലെ ഞനും ലെച്ചുവും അച്ഛനെ ഇഷ്ടപ്പെട്ടിരുന്നു... അമ്മ ആരുടെയോ കൂടെ പോയെന്ന് ഓരോരുത്തരും ഞങ്ങളെ നോക്കി പറയുമ്പോ അന്ന് 13 വയസ്സുള്ള ഞാൻ അതെല്ലാം എതിർത്തു.. അമ്മ തിരികെ വരുമെന്ന് വീരോടെ വാദിച്ചു... നാളുകളും മാസങ്ങളും വേഗത്തിൽ കടന്നുപോയി.. പക്ഷെ അമ്മ മാത്രം തിരികെ വന്നില്ല... എന്നും അമ്മയെ കാത്തിരുന്നു മടുക്കുംപോൾ നെഞ്ചുരുകി പറയുമായിരുന്നു... പക്ഷെ അപ്രതീക്ഷിതമായി ഒരു നാൾ അമ്മ എന്നെയും ലെച്ചുവിനെയും കാണാൻ വന്നു... ഞങ്ങൾ പഠിച്ചിരുന്ന സ്കൂളിൽ..... " അമ്മേ... " അമ്മേ കണ്ടപാടെ ഞാൻ ഓടി ചെന്ന് കെട്ടിപ്പിടിച്ചു...ലെച്ചുവും അമ്മയെ കെട്ടിപിടിച് കരഞ്ഞു.. " അമ്മേ.. അമ്മ എവിടായിരുന്നു.. ഞങ്ങൾക്ക് അമ്മ വേണം.. അമ്മ വീട്ടിലേക്ക് വ അമ്മേ... ലെച്ചുവും ഞനും എന്നും അമ്മേ ഓർത്ത് കരയും.... ഇനി ഞങ്ങളെ കളഞ്ഞിട്ട് പോകല്ലേ അമ്മേ..... "

ഞാൻ അമ്മയോട് പിന്നെയും എന്തൊക്കെയോ പദം പറഞ്ഞുകൊണ്ട് ചേർന്ന് നിന്നു... അമ്മ ഒന്നും മിണ്ടാതെ എന്റെയും ലെച്ചുവിന്റെയും നെറുകയിൽ തടവിക്കൊണ്ട് ഞങ്ങളെ ചേർത്ത് നിർത്തി... പെട്ടെന്നാണ് ആരോ ഒരാൾ അമ്മയെയും ഞങ്ങളെയും പിടിച്ച് അകത്തി മാറ്റിയത്..... ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി... കട്ടി മീശയും ഇടതൂർന്ന മുടിയും ഉള്ള ഒരാൾ.... ഞങ്ങളെയും അമ്മയെയും അയാൾ മാറി മാറി നോക്കി.... " പറയാനുള്ളത് പറഞ്ഞിട്ട് വേഗം വാ " അയാളുടെ ശബ്ദം എന്റെ കാതുകളിലേക്ക് എത്തിയതും ഞാൻ അയാളെ രൂക്ഷമായി നോക്കി.... അയാളുടെ സംസാരത്തിനു അമ്മ തലയാട്ടി സമ്മതം അറിയിച്ചു.... " മോനെ.... മോൻ അമ്മേ വെറുക്കരുത്... മോളും..... അമ്മയുടെ വിവാഹം കഴിഞ്ഞു... ഇതാണ്.... " ബാക്കി പറയാതെ അമ്മ അയാൾക്ക് നേരെ കൈചൂണ്ടി.... ആ പ്രായത്തിൽ കൂടുതലൊന്നും പറയാൻ എനിക്ക് തോന്നിയില്ല.... കണ്ണുകൾ നിറയുന്നത് മാത്രം ഞാൻ അറിഞ്ഞു....

" ഇനി അമ്മ അങ്ങോട്ടേക്കില്ല..... അമ്മ ഇടയ്ക്കിടെ ഇങ്ങനെ വന്ന് കണ്ടോളാം... കുറച്ചൂടെ കഴിഞ്ഞ് ഞാൻ നിങ്ങളെ വന്ന് കൂട്ടിക്കൊള്ളാം... എന്റെ മക്കൾ വിഷമിക്കരുത്... " ഞങ്ങൾ രണ്ടുപേരെയും മാറി മാറി നോക്കി... സരിതലപ്പിനാൽ കണ്ണുകൾ തുടച്ചുകൊണ്ട് അകന്ന് മാറുന്ന അമ്മയെ കണ്ണുകൾ നിറച്ചുകൊണ്ട് ഞാൻ നോക്കി....... തിരിച്ചു വീട്ടിലേക്ക് വരുമ്പോൾ അച്ഛനോട് എന്ത്‌ പറയും എന്നാ ചിന്റായായിരുന്നു മനസ്സ് നിറയെ.... എന്നാൽ അച്ഛന്റെ muriyileകയറി വന്ന ഞാൻ കേക്കുന്നത്.. അച്ഛന്റെയും ശിവേട്ടന്റെയും (അച്ഛന്റെ കൂടെ പാർട്ടിയിൽ വർക്ക്‌ ചെയുന്ന ആൾ ) സംഭാഷണം കേൾക്കുന്നത്.. " എന്നാലും ഇത് വേണ്ടിയിരുന്നില്ല പ്രതാപ... എന്തുദേശത്തിലാ നെ ഇത് ചെയ്തത്.. ഒന്നുമില്ലേലും അവൾ നിന്റെ ഭാര്യ അല്ലായിരുന്നോ... എന്നിട്ടും... ശേ.... " " പറ്റിപ്പോയടാ... തെറ്റ് പറ്റിപ്പോയി..... ഇനി എനിക്ക് നിങ്ങൾ മതി... എന്റെ പാർട്ടിയും... " അവരുടെ സംഭാഷണത്തിൽ നിന്നും തന്നെ എനിക്ക് മനസ്സിലായി... അച്ഛന്റെ കയ്യിലെ എന്തോ തെറ്റ് കൊണ്ടാണ് അമ്മ പോയത്...

പക്ഷെ എന്തിന്... ഒരുപാട് ആലോചനകൾക്ക് ശേഷം ഞാൻ ഒരു തീരുമാനത്തിൽ എത്തി... അമ്മക്ക് എന്നും പാർട്ടിയോട് വെറുപ്പിരുന്നു... അതെ ചൊല്ലി എന്നും വഴക്കും... വീട് നോക്കാതെ നടക്കുന്ന അച്ഛനെ ഓർത്തു അമ്മ എന്നും പറയുമായിരുന്നു.... എല്ലാം സഹിക്കാതെ വന്നപ്പോൾ പാവം ഇറങ്ങി പോയതാവും ഇല്ലെങ്കിൽ അച്ഛൻ അല്ല ഇയാൾ.. ഇയാൾ തന്നെ ഇറക്കിവിട്ട് കാണും എന്ന് മനസ്സൽ ഉറച്ചു... അന്ന് തുടങ്ങി അച്ഛനോടുള്ള ദേഷ്യം..... ഞാൻ വളരുന്നതിനനുസരിച്ചു ആ ദേഷ്യവും വളർന്നു.., " ഹലോ സാറെ കേക്കാമോ.... " വിനായകന്റെ ചോദ്യമാണ് ഓർമകളിൽ നിന്നും ആദിയെ ഉണർത്തിയത്... അവൻ വിനായകന് ഒരു മൂലളിൽ ഉത്തരം നൽകി... " സാർ നമ്മൾ വിചാരിച്ച പോലെ ഒന്നും അല്ല സംഭവങ്ങൾ... സാറിന്റെ അമ്മ... " അവൻ എന്താണ് പറയാൻ പോകുന്നതെന്ന് ആദി കാതുകൾ കൂർപ്പിച്ചു കേൾക്കാൻ തുടങ്ങി.........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story